യേശുവിൽ നിന്ന് പഠിക്കാം. #ഭൂമിയെക്കുറിച്ചു.

ദൈവം ഭൂമി സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം:

ഭാവിയിൽ എന്നെങ്കിലും ഒരിക്കൽ നശിച്ചു
പോകുന്ന ഒരു ഗ്രഹമായിട്ടല്ല യേശുക്രിസ്തു
ഭൂമിയെക്കുറിച്ചു പഠിപ്പിച്ചത്. നമ്മുടെ ഭൂഗ്രഹം എന്നേക്കും നിലനിൽക്കും എന്നുള്ള ദൈവോ
ദേശത്തേക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരെ
പഠിപ്പിച്ചു.

Revelation 11: 18ൽ    "ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനും നിശ്ചയിച്ചിരിക്കുന്ന സമയം വന്നെത്തുന്നതു സംബന്ധിച്ചു
യോഹന്നാന് ദർശനത്തിൽ യേശുക്രിസ്തു
വെളിപ്പെടുത്തുകയുണ്ടായി. അതുകൊണ്ട്
ഇപ്പോഴോ ഭാവിയിലോ ഭൂമി ജനവാസയോഗ്യ
മല്ലാത്തവിധം നശിപ്പിക്കാൻ ശ്രമിക്കുന്നവരെ
ദൈവം നശിപ്പിക്കും.

രാഷ്ട്രങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്ന
ന്യുക്ലിയർ ആയുധങ്ങളും അണുബോംബു കളും  ഭൂമിക്കും മനുഷ്യവർഗത്തിനും ഹാനി
കരമാണ്. ഏതെങ്കിലും ഒരു സാഹചര്യ ത്തിൽ  അത്‌ ഉപയോഗിക്കാൻ ദൈവം
ദുഷ്ടമനുഷ്യരെ അനുവദിക്കുകയില്ല എന്ന്
നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.

കോടിക്കണക്കിനു നക്ഷത്രങ്ങൾ പുറപ്പെടു
വിക്കുന്ന ന്യുക്ലിയർ ശക്തിയെക്കുറിച്ച്
അറിവുള്ളവരാണ് ഈ ലോകത്തിലെ
വിദ്യാസമ്പന്നരായ ശാസ്ത്രജ്ഞന്മാർ. 
എങ്കിലും മനുഷ്യർക്ക്‌ ഗ്രഹിക്കാൻ കഴിയു
ന്നതിലും അപ്പുറമാണ്  അവയുടെ ശക്തി.
അവ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും
ചെയ്യുന്നവന്  ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കി
യിരിക്കുന്ന ന്യുക്ലിയർ ആയുധങ്ങളെയും
ആണുബോംബുളെയും നിഷ്പ്രയാസം
തടയാൻ കഴിയും. (Psalms 46:8-10)

Mathew 6:9,10  "നിന്റെ രാജ്യം വരേണമേ!
അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും നടക്കേണമേ!" എന്ന് പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ ഭൂമിയെക്കുറി
ച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം യേശുക്രിസ്തു
വെളിപ്പെടുത്തുകയായിരുന്നു.
 ഇന്ന് ഭൂമിയിൽ  ദൈവത്തിന്റെ ഇഷ്ടമോ ഭരണമോ അല്ല  നടക്കുന്നത്. മുഴുലോകവും
സാത്താന്റെ നിയന്ത്രണത്തിലാണ്.
എന്നാൽ സ്വർഗത്തിൽ എല്ലായ്‌പോഴും
ദൈവത്തിന്റെ ഇഷ്ടവും ഭരണവുമാണ്.
അതുപോലെ ഭൂമിയിലും ദൈവേഷ്ടം ദൈവം നടപ്പിലാക്കും.  യേശുക്രിസ്തുവിനും അതു  തന്നെയായിരുന്നു താല്പര്യം. അതുകൊണ്ടാണ്  അങ്ങയുടെ രാജ്യം
വരേണമേ എന്ന് പ്രാർത്ഥിക്കാൻ ശിഷ്യന്മാരെയും പഠിപ്പിച്ചത്. ഭൂമിയിൽ
ദൈവത്തിന്റെ ഇഷ്ടമാണ് നടക്കുന്ന തെന്നു ദൈവരാജ്യം ഉറപ്പുവരുത്തും.

Mathew 5: 5  "സൗമ്യരായവർ സന്തുഷ്ടർ.
കാരണം അവർ ഭൂമി അവകാശമാക്കും."
യേശുവിന്റെ ഗിരി പ്രഭാഷണത്തിൽ
നീതിമാന്മാർക്കും സൗമ്യർക്കും ദൈവത്തിൽ നിന്നും കിട്ടാൻപോകുന്ന പ്രതിഫലത്തേക്കു റിച്ച് യേശു സൂചിപ്പിക്കുകയുണ്ടായി.
ഇതും യഹോവയാം ദൈവം ഭൂമിയെക്കുറിച്ചു
നേരത്തേ വെളിപ്പെടുത്തിയ സത്യത്തിനു
ചേർച്ചയിലായിരുന്നു.  (Psalms 37: 9-11,
37: 29, 34 104: 5, Ecclesiastes 1: 4)

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തിന്  ഒരു മാറ്റവുമില്ല. പൂർണതയുള്ള മനുഷ്യർ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കണം എന്നുതന്നെയാണ് ദൈവത്തിന്റെ ആഗ്രഹം. ദൈവരാജ്യം അതു കൃത്യമായി നടപ്പിലാക്കും. (Acts 17:31)

ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ തന്റെ
കൂടെ തൂക്കപ്പെട്ട ഒരു ദുഷ്പ്രവൃത്തിക്കാരന്
യേശു വാക്കു കൊടുത്തു. മരിച്ചവരിൽ
നിന്ന്  ഒരു പുനരുദ്ധാനം അയാൾക്ക്‌ ലഭിക്കും.  (Luke 23: 42,43), John 5: 28,29.

ദൈവം വാഗ്ദാനം ചെയ്ത ഒരു പുതിയ
ആകാശത്തെക്കുറിച്ചും പുതിയ ഭൂമിയെ
ക്കുറിച്ചും യേശുവിനു അറിയാമായിരുന്നു.
Isaiah 65: 17  ഇവിടെ പറയുന്ന "പുതിയഭൂമി"
ദൈവത്തെ അനുസരിക്കുന്ന അവന്റെ
അനുഗ്രഹമുള്ള എല്ലാ മനുഷ്യരെയും
കുറിക്കുന്നു. അവർ ഭൂമിയിൽ എന്നേക്കും
സുരക്ഷിതമായി വസിക്കും.  "പുതിയ ആകാശം" യേശു രാജാവായിട്ടുള്ള ദൈവ
രാജ്യ ഭരണത്തെ കുറിക്കുന്നു.  അതുകൊണ്ടാണ്  എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എന്ന്  യേശുക്രിസ്തു
പീലാത്തോസിനോട് പറഞ്ഞത്.

ഭൂമി  മനോഹരമായ പറുദീസയായി തീരുകയും ആളുകൾ മാനുഷ പൂർണതയിൽ എത്തിച്ചേരുകയും ചെയ്യും. ഇതാണ്
ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം.


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.