യേശുവിൽ നിന്ന് പഠിക്കാം. #പിശാചിനെക്കുറിച്ച്.

യേശുക്രിസ്തു ഭൂമിയിൽ വരുന്നതിനു മുമ്പുള്ള കാലത്തും ജീവിച്ചിരുന്നപ്പോഴും അതിനുശേഷവും ഒരു ശക്തനായ പിശാചിനെപ്പറ്റിയും അവന്റെ ദുഷ്പ്രവൃത്തി
കളെക്കുറിച്ചും ബൈബിൾ വെളിപ്പെടുത്തു ന്നുണ്ട്. സത്യദൈവമായ യഹോവക്കെതിരെ
നിലപാടെടുക്കാൻ ആളുകളെ സ്വാധീനിക്കു ന്ന ഒരു അദൃശ്യ വ്യക്തിയാണ്  സാത്താൻ.
സാത്താൻ ദൈവത്തിന്റെ മുഖ്യ ശത്രുവായി
പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു.

പിശാചിനെക്കുറിച്ച് യേശുവിൽനിന്നും നമുക്ക് എന്തു പഠിക്കാം.

സാത്താൻ എവിടെനിന്നു വന്നു?

John  8: 44     ഈ വാക്യത്തിൽ സാത്താൻ
എങ്ങനെ ഉത്ഭവിച്ചുവെന്നു യേശുക്രിസ്തു
പറയുന്നു:  "അവൻ സത്യത്തിൽ ഉറച്ചുനി ന്നില്ല".  അതിന്റെ അർത്ഥം ഒരുകാലത്ത് അവൻ സത്യത്തിലായിരുന്നു എന്നാണ്.
അവൻ സത്യം വിട്ടു തെറ്റിപ്പോയ ശേഷമാണു
ഒരു പിശാച് ആയിതീർന്നത്. അവൻ സ്വർഗ്ഗത്തിലെ അനേകം ആത്മപുത്രന്മാരിൽ ഒരാളായിരുന്നു. ദൈവം സൃഷ്ടിച്ചപ്പോൾ അവൻ പൂർണതയുള്ളവൻ ആയിരുന്നു.
അവർക്കു സ്വതന്ത്രമായ ഇച്ഛാശക്തിയും
ഉണ്ടായിരുന്നു. അവൻ തന്റെ തിരഞ്ഞെടുപ്പ്
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു. സ്വയം 
പ്രാമുഖ്യത നേടാനുള്ള ആഗ്രഹം ഹൃദയ ത്തിൽ മുളച്ചുവരാൻ മോശമായ ചിന്ത
അവനിലുണ്ടായി. ദൈവത്തിനു മാത്രമുള്ള
ആരാധന അവൻ ആഗ്രഹിച്ചു. ആ ചിന്ത
പ്രവൃത്തികളിലൂടെ പ്രകടിപ്പിച്ചപ്പോൾ
അവൻ സാത്താൻ (എതിരാളി) ആയി.
ദൈവത്തിനെതിരെ ദുഷി പറയുന്നവൻ
എന്ന അർത്ഥത്തിൽ പിശാച്  എന്നും
വിളിക്കാൻ ഇടയായി. ഇതാണ്  പിശാച്
എന്ന യഥാർത്ഥ വ്യക്തിയുടെ ഉത്ഭവം.

യേശു കൂടുതലായി അവന്റെ തനിസ്വഭാവ
ത്തെപ്പറ്റിയും പറഞ്ഞു: "അവൻ നുണയനും
നുണയുടെ അപ്പനും"  ആകുന്നു. അവൻ
സത്യ ദൈവത്തെക്കുറിച്ചു നുണ പറഞ്ഞു.
ദുഷിച്ചു സംസാരിച്ചു. ദൈവമാണ് നുണ
പറയുന്നതെന്ന് അവൻ ഹവ്വയോട് പറഞ്ഞു.
അന്നുമുതൽ സാത്താൻ യഹോവക്കെ തിരെ ദുഷി പറഞ്ഞുകൊണ്ടിരിക്കുന്നു.

അവൻ ഒരു കുലപാതകൻ ആണെന്നും
യേശു പറഞ്ഞു.  ആദാമിനും ഹവ്വാക്കും
അവരുടെ സന്തതികൾക്കും  മരണം
കൊണ്ടുവന്നതിന്റെ പിന്നിൽ സാത്താൻ
ആയിരുന്നു.  മനുഷ്യ ചരിത്രത്തിലെ ആദ്യ
കുലപാതകം ആദാമിന്റെ രണ്ടാമത്തെ മകനായ ഹാബെലിനെ മൂത്ത പുത്രൻ
കയിൻ കൊന്നപ്പോഴായിരുന്നു. അന്ന്
കയിൻ പ്രകടമാക്കിയ അസൂയയും കോപവും സാത്താന്റെ സ്വഭാവ സവിശേഷ തയായിരുന്നു.  അന്ന് ദൈവം കൊടുത്ത
മുന്നറിയിപ്പ് കയിൻ തള്ളിക്കളഞ്ഞു.

സാത്താന്റെ ചില പദവികൾ

അവൻ  "ഈ ലോകത്തിന്റെ ഭരണാധികാരി"    ആണ്. John 14: 30       ദൈവം ആവശ്യപ്പെടുന്നകാര്യങ്ങൾക്കു പകരം പൊതുമനുഷ്യവർഗം സാത്താനെ അനുസരിക്കുന്നതുകൊണ്ടാണ്
അവൻ ഭരണാധികാരി ആയിരിക്കുന്നത്.
യാതൊരു നിയന്ത്രണവുമില്ലാത്ത ജീവിതം,
മാറ്റാരോടും കടപ്പാടില്ലാത്ത ജീവിതം,
സ്വന്തം ഇഷ്ടം മാത്രം നോക്കുന്നവർ ഈ
സാത്താനെ ഭരണാധികാരി ആയി തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
പിശാചിന്റെ സ്വതന്ത്ര മനോഭാവം അനുകരി ക്കുന്നവരെല്ലാം അവന്റെ സന്തതികളാണ്.

മുഴുലോകവും "ദുഷ്ടന്റെ" നിയന്ത്രണ ത്തിലാണ്. 1 John 5: 19
അതുകൊണ്ടാണ് യേശുവിനെ പരീക്ഷിച്ച
പ്പോൾ ഈ ലോകത്തിന്റെ അധികാരം
യേശുവിനു വാഗ്ദാനം ചെയ്തത്.


"മഹാ സർപ്പം" എന്ന് വിളിക്കപ്പെടുന്നു.
Revelation 13: 1, 2
സമുദ്രത്തിൽ നിന്നു കയറിവരുന്ന മൃഗത്തിന്
മഹാ സർപ്പം ശക്തിയും സിംഹാസനവും
വലിയ അധികാരവും കൊടുത്തു  എന്നു
പറയുന്നു. ഈ മൃഗം ലോകത്തിലെ രാക്ഷ്ട്രീയ ഗവണ്മെന്റുകളാണെന്നു ബൈബിൾ സൂചിപ്പിക്കുന്നു. അതിന്റെ
അർത്ഥമിതാണ് : സാത്താൻ രാക്ഷ്ട്രീയ
ഗവൺമെന്റുകളെ നിയന്ത്രിച്ചുകൊണ്ടിരി
ക്കയാണ് എന്നാണ്.

"ഈ ലോകത്തിന്റെ ദൈവം"  എന്നും
സാത്താൻ അറിയപ്പെടുന്നു.  2 Cor. 4: 4
ലോകത്തിലെ മതങ്ങൾ അന്ധ വിശ്വാസങ്ങളും ദൈവനിന്ദകരമായ
ആചാരനുഷ്ടാനങ്ങളും പഠിപ്പിക്കുകയും
ചെയ്യുമ്പോൾ സത്യ ദൈവത്തിനു പകരം
സാത്താനെ ദൈവമായി ആരാധിക്കുക യാണ്. (1 Cor. 10: 20)
സത്യദൈവമായ യഹോവയ്ക്കല്ലാത്ത
ആരാധനകളുടെയെല്ലാം ഗുണഭോ ക്താവ്  സാത്താനും അവന്റെ ഭൂതങ്ങ
ളുമാണ്.

"ആദിപാമ്പ് " എന്ന സ്ഥാനപ്പേരും ഉണ്ട്.
Revelation 12: 9
ആദ്യ മനുഷ്യരെ വഴിതെറ്റിക്കാൻ ഒരു
പാമ്പിനെ ഉപയോഗിച്ചതിനാൽ
സാത്താൻ  ഈ പേരിലും അറിയപ്പെട്ടു.

സാത്താന്റെ സ്വഭാവ രീതികൾ:

ആളുകളെ ദൈവത്തിൽ നിന്നും അകറ്റാൻ
ധാരാളം തന്ത്രങ്ങൾ ഉപയോഗിക്കുന്നു.

ബുദ്ധിശക്തിയുള്ള മനുഷ്യരുടെ ദൈവ ഭക്തിയും നിർമ്മലതയും സാത്താൻ ചോദ്യം
ചെയ്തു. സ്രഷ്ടാവെന്ന നിലയിലുള്ള
യഹോവയുടെ പരമാധികാരത്തെ പ്രതിയല്ല മനുഷ്യർക്ക്‌ ലഭിക്കുന്ന നന്മകൾ കൊണ്ട് മാത്രമാണ് ദൈവത്തെ ആളുകൾ ആരാധിക്കുന്നതെന്നു അവൻ പറഞ്ഞു.
Job 1: 6-12

എന്നാൽ ജോബ് ദൈവത്തോട് നിർമ്മലത
പാലിച്ചു. എല്ലാം നഷ്ടപ്പെട്ടിട്ടും അവൻ
ദൈവത്തെ കുറ്റപ്പെടുത്തിയില്ല. ജോബിന്റെ
കാര്യത്തിൽ സാത്താൻ പരാജയപ്പെട്ടു.
എങ്കിലും സാത്താൻ തന്റെ തന്ത്രങ്ങൾ
ഉപേക്ഷിച്ചിട്ടില്ല.

മേല്പറഞ്ഞ സ്വർഗ്ഗത്തിൽ നടന്ന സംഭവങ്ങ ൾക്ക്  യേശു ദൃക്‌സാക്ഷി ആയിരുന്നു.
എന്നിട്ടും സാത്താൻ യേശുവിനെ പരീക്ഷിച്ചു.
യേശുക്രിസ്തുവിന് വിശന്നപ്പോൾ സാത്താൻ അവനെ പരീക്ഷിക്കാൻ വന്നു. സാത്താൻ കൊണ്ടുവന്ന മൂന്ന് പ്രലോഭനങ്ങളും യേശു
വിജയകരമായി തള്ളിക്കളഞ്ഞു. അവനെ
മിണ്ടാതാക്കി. അങ്ങനെ ദൈവത്തിന്റെ
അരുളപ്പാടുകൾ കൊണ്ടും ജീവിക്കാൻ
മനുഷ്യനാകുമെന്ന്  യേശു തെളിയിച്ചു.
Mathew 4: 4-8

യേശുവിന്റെ അപ്പോസ്തോലൻ പത്രോസിനെ ഗോതമ്പ് പോലെ പാറ്റാൻ
സാത്താൻ അനുവാദം ചോദിച്ചതായി
Luke 22: 31ൽ നാം വായിക്കുന്നു. അവന്റെ
തന്ത്രങ്ങൾ അവിടെയും വിജയിച്ചില്ല.

എന്നാൽ യൂദ ഇസ്കാരിയോത്തിന്റെ
കാര്യത്തിൽ അവന്റെയുള്ളിൽ  സാത്താൻ കടന്നു എന്ന് നാം വായിക്കുന്നു. John 13:2
യൂദയുടെ ഹൃദയം അനീതിയിൽ സന്തോഷി
ച്ചതുകൊണ്ട് കുറ്റമില്ലാത്തവനെ ഒറ്റിക്കൊ ടുത്തു. ആ സമയമായപ്പോഴേക്കും അവൻ ഒരു അത്യാഗ്രഹിയും ഒരു കള്ളനും ആയിത്തീ ർന്നിരുന്നു. സാത്താന് സ്വാധീനിക്കാൻ പറ്റിയ ഒരു ഹൃദയനില അവൻ വളർത്തി യെടുത്തിരുന്നു. യേശുവിനെപ്പോലെ യൂദ സാത്താനോട് എതിർത്തു നിന്നില്ല.

പിന്നീട് പൗലോസ് അപ്പോസ്തോലൻ
സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച്  അറിയാവുന്ന ക്രിസ്ത്യാനികളെ സംബോധന
ചെയ്തു സംസാരിച്ചു. ഒരിക്കൽ യേശു
ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരം ഉപയോഗിച്ച ശിഷ്യന്മാരോട്  "സാത്താൻ
മിന്നൽപോലെ ആകാശത്തുനിന്നു വീണതായി"  പരാമർശിച്ചു. Luke 10:18

സാത്താന്റെ ഭാവി എന്താണ്?

1 John 3: 8   "പിശാചിന്റെ പ്രവൃത്തികളെ
തകർക്കാനാണ് ദൈവപുത്രനായ യേശു
വന്നത്.

സാത്താന്റെ പ്രവൃത്തികൾ തകർക്കുക
മാത്രമല്ല അവനെ ഇല്ലാതാക്കാനും യേശു
വിനു കഴിയും. Hebrew 2:14

Genesis 3: 15   "സ്ത്രീയുടെ സന്തതി സാത്താന്റെ തല തകർക്കുന്നു"
Mathew 25: 41, Revelation 20:10, Rom 16:20
പോലുള്ള വാക്യങ്ങൾ സാത്താന്റെ നിത്യ
നാശത്തേക്കുറിച്ച് പറയുന്നു.

അതുകൊണ്ട് സാത്താന്റെ നാശം വരെയും മനുഷ്യരിൽ യഹോവയോട്‌ വിശ്വസ്ഥരായ വരൊട്  അവൻ പോരാടും.  അവന്റെ അധികാരത്തിൻ   കീഴിലുള്ള ഭൂമിയിലെ
രാക്ഷ്ട്രീയ വ്യവസ്ഥിതിയും വ്യാജമതങ്ങളും
യഹോവയുടെ ദാസന്മാരെ ഉപദ്രവിക്കും.
പക്ഷേ അവർ പൂർണമായി വിജയിക്കില്ല.

യഹോവ തന്റെ ജനത്തെ സംരക്ഷിക്കും.
James 4:7,8  അവനോട് എതിർത്തു നിൽക്കാനുള്ള ശക്തിയും ധൈര്യവും
യഹോവ തന്നെ ഭരണാധികാരിയായി അനുസരിക്കുന്ന വിശ്വസ്തർക്ക് നൽകും.

അതുകൊണ്ട്   "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ" എന്ന് യേശുക്രിസ്തു
വിളിച്ച ആളുകളെപ്പോലെ ആകാതിരിക്കാൻ
നമുക്ക് ശ്രദ്ധിക്കാം. John 8:44


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.