യേശുവിൽ നിന്ന് പഠിക്കാം: #ദൈവരാജ്യത്തെക്കുറിച്ചു.
ആദ്യത്തെ സഞ്ചാര സുവിശേഷകൻ:
സഞ്ചാര സുവിശേഷകനായിരുന്നു യേശു
ക്രിസ്തു. അവൻ മുപ്പതാമത്തെ വയസ്സിൽ ഒരു സുവിശേഷവേലയ്ക്കു തുടക്കമിട്ടു.
അവൻ ധാരാളം സ്ഥലങ്ങളിൽ യാത്ര ചെയ്തു ആളുകളോട് സുവാർത്ത ഘോഷിച്ചു. യേശുക്രിസ്തുവാണ് ആദ്യത്തെ സഞ്ചാര സുവിശേഷകൻ. യേശുക്രിസ്തു വിന്റെ പ്രസംഗവിഷയം എന്തായിരുന്നു?
Mark 1: 15
യേശു പറഞ്ഞു: "നിശ്ചയിച്ചിരുന്ന കാലം
തീർന്നു. ദൈവരാജ്യം അടുത്തിരിക്കുന്നു.
മാനസാന്തരപ്പെടൂ. ഈ സന്തോഷവാർത്ത യിൽ വിശ്വാസമുള്ളവരായിരിക്കൂ."
യേശുവിന്റെ മുഖ്യ പ്രസംഗവിഷയം
ദൈവരാജ്യത്തെക്കുറിച്ചായിരുന്നു. അത്
അവൻ ആളുകളോട് തുറന്നു സംസാരിച്ചു.
ഒരു പട്ടണത്തിൽ ആളുകൾ യേശുവിനെ തടഞ്ഞു നിർത്തി തങ്ങളെവിട്ട് എങ്ങും പോകരുതെന്ന് അപേക്ഷിച്ചപ്പോൾ യേശു വിന്റെ മറുപടി എന്തായിരുന്നു എന്ന് Luke 4: 43ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു:
"മറ്റു നഗരങ്ങളിലും എനിക്ക് ദൈവരാജ്യ
ത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേ ണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്."
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം
പ്രസംഗിക്കുന്നത് ഒരു വലിയ പദവിയായി
യേശുക്രിസ്തു വീക്ഷിച്ചിരുന്നു.
അതെ, യേശു ഭൂമിയിൽ വന്നതിന്റെ ഒരു
പ്രധാനപ്പെട്ട ഉദ്ദേശ്യം തന്നെ "ദൈവരാജ്യം"
പ്രസംഗിക്കുക എന്നുള്ളതായിരുന്നു.
ആ വേല യേശുക്രിസ്തുവിനു വളരെ
ഇഷ്ടമായിരുന്നു. ആ വേല തന്റെ പിതാവും ദൈവവുമായ യഹോവ നേരിട്ടു ഭരമേൽപ്പിച്ചതായിരുന്നു. തന്റെ പ്രധാനപ്പെട്ട ഉത്തര വാദിത്വമായി യേശുക്രിസ്തു പ്രസംഗ വേലയെ കണക്കാക്കി. അവൻ മറ്റുള്ളവരെയും ഈ പ്രധാന വേലക്കുവേണ്ടി
തെരഞ്ഞെടുക്കുകയും അവരെ പരിശീലി
പ്പിക്കുകയും ചെയ്തു. ദൈവരാജ്യത്തിന്റെ
സന്ദേശം വളരെക്കാലം ഈ ഭൂമിയിൽ
ചെയ്യേണ്ടതുള്ളതിനാൽ 12 അപ്പോസ്തോല ന്മാരെ അവൻ പ്രത്യേകമായി തെരഞ്ഞെടു
ത്തു അവരോടൊപ്പം ഈ വേല ചെയ്തു
കാണിച്ചു.
യേശു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ
വേല ഫലകരമായി ചെയ്യാൻ ശിഷ്യൻമാരെ
സഞ്ജരാക്കി. അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ Mathew 10-ആം അധ്യായ ത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ
ഈ പ്രസംഗവേല യേശുക്രിസ്തുവിൽ നിന്നും പൈതൃകാവകാശമായി അപ്പോസ്തോലന്മാർക്ക് ലഭിച്ചു. അവർ മറ്റു വ്ശ്വസ്തരായ ആളുകൾക്ക് അത് കൈമാറിക്കൊടുത്തു. ഈ വേല നമ്മുടെ കാലത്തും തുടരുന്നതിന്റെ കാരണം അതാണ്. അപ്പോസ്തോലന്മാർ
ജീവിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിൽ അന്ന്
ആകാശത്തിൽകീഴിൽ അറിയപ്പെട്ടിരുന്ന
എല്ലായിടത്തും ദൈവരാജ്യത്തിന്റെ
സന്തോഷവാർത്ത ഘോഷിക്കപ്പെട്ടിരുന്നു.
ശിഷ്യന്മാരെ പ്രസംഗിക്കാൻ അയക്കുന്നു.
Mathew 10: 5 പന്ത്രണ്ടു പേരെ ആദ്യം
അയയ്ക്കുന്നു. ആവശ്യമായ നിർദ്ദേശം
കൊടുത്തു. എന്തു ചെയ്യണം, എന്തു ചെയ്യ
രുത് എന്ന് കൃത്യമായ കല്പന കൊടുത്തു.
അവർ ജാഗ്രതയും, വിവേകവും ഉള്ളവർ
ആയിരിക്കണമെന്നും അസാധാരണമായ
എന്തെങ്കിലും സംഭവിച്ചാൽ പേടിച്ചു പോക
രുതെന്നും സ്രഷ്ടാവായ യഹോവയിൽ
പൂർണ്ണ ആശ്രയവും വിശ്വാസവും ഉണ്ടായി
രിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
യേശു ഒരു വിപുലമായ പ്രസംഗപര്യടനം
ആരംഭിച്ചതായും 12 പേരെയും കൂട്ടി
നഗരം തോറും ഗ്രാമം തോറും സഞ്ചരിച്ചതായും Luke 8: 1 പറയുന്നു.
Luke 10: 10, 11 കർത്താവ് വേറെ 70 പേരെ തെരഞ്ഞെടുത്തു ഈരണ്ടു പേരെ വീതം അയച്ചതായി പറയുന്നു.
ഒരു സമാധാന സന്ദേശം ആയിരുന്നു യേശു
ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ
സന്തോഷവാർത്ത. അതു കേൾക്കുന്നവ ർക്കും പറയുന്നവർക്കും സന്തോഷം
കൊടുത്തിരുന്നു. സമാധാന പ്രീയരായ
ആളുകൾക്ക് കൂടുതൽ സന്തോഷം
ആസ്വദിക്കാനും കഴിയുമായിരുന്നു.
ദൈവരാജ്യത്തെ പ്രതിനിധീകരിച്ചു ഈ
സന്തോഷവാർത്ത പ്രസംഗിക്കുന്നത് ഒരു
വലിയ പദവിയായി ശിഷ്യന്മാരും കരുതി
പ്പോന്നു. അത് ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിവുള്ള ജീവൽപ്രധാന
സന്ദേശമായി ശിഷ്യന്മാർ വീക്ഷിച്ചു.
യേശുക്രിസ്തുവിന്റെ പ്രാർഥന വിഷയം
"അങ്ങയുടെ രാജ്യം വരേണമേ" എന്നായിരുന്നു. Mathew 6: 9-15
ശിഷ്യൻമാർ തങ്ങളെ പ്രാർത്ഥിക്കാൻ
പഠിപ്പിക്കണമെന്ന് യേശുവിനോട് ആവശ്യ
പെട്ടപ്പോൾ രാജ്യം യേശു ഉൾപ്പെടുത്തി.
എന്നാൽ ആ വരികൾ അങ്ങനെതന്നെ
ആവർത്തിക്കാൻ യേശു ആഗ്രഹിച്ചില്ല.
മറ്റൊരു സന്ദർഭത്തിൽ യേശു ആ വ്യത്യാസം
നമുക്ക് കാണിച്ചുതന്നു. മറിച്ചു നമ്മുടെ
പ്രാർത്ഥനയിൽ ഏതു കാര്യം ഒന്നാമത്
വരണമെന്നും പ്രാർത്ഥനയിൽ ഉൾപ്പെടു ത്തേണ്ട പ്രധാന വിഷയം എന്തായിരിക്കണ മെന്നും യേശു മാതൃക പ്രാർത്ഥനയിലൂടെ
നമ്മെ പഠിപ്പിക്കുകയായിരുന്നു.
യേശുക്രിസ്തുവിന്റെ പ്രസിദ്ധമായ ഗിരി
പ്രഭാഷണത്തിൽ ദൈവരാജ്യം ഒന്നാമത്
അന്വേഷിക്കാൻ പഠിപ്പിച്ചു. Mathew 6:33
Mathew 24: 14 യേശുവിന്റെ രണ്ടാം വരവും
ലോകാവസാനവും സംബന്ധിച്ച അടയാളം
കൊടുത്തപ്പോൾ രാജ്യത്തിന്റെ സന്തോഷ
വാർത്ത പ്രസംഗിക്കുന്നത് ഭൂമിയിൽ
എല്ലാ ജനതകളിലും ഉള്ളവർ കേൾക്കാനിട
യാകുമെന്നു യേശു സൂചിപ്പിച്ചു.
അങ്ങനെ സ്വർഗത്തിൽ രാജ്യം സ്ഥാപി തമായെന്നും യേശുക്രിസ്തു രാജാവായി
അവരോധിക്കപ്പെട്ടെന്നും പെട്ടെന്നു തന്നെ വ്യവസ്ഥിതിയുടെ അവസാനം ഉണ്ടാകുമെന്നും മുൻകൂട്ടി പറഞ്ഞ അടയാളങ്ങൾ കാണുന്നവർക്കു ബോധ്യപ്പെടുമായിരുന്നു.
(Luke 21: 31)
യേശുക്രിസ്തുവിന്റെ ഉപമകൾ പരിശോധി
ച്ചാൽ അതിന്റെ കേന്ദ്ര ആശയം "ദൈവ
രാജ്യം" ആയിരുന്നുവെന്നു മനസിലാക്കാം.
(Mathew 13: 24, 31, 33, 44, 45, 47)
Luke 12:31 രാജ്യം തുടർച്ചയായി അന്വേ ഷിച്ചു കൊണ്ടിരിക്കാൻ യേശുക്രിസ്തു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു.
Revelation 11:15 രാജ്യം എന്നേക്കും നിലനിൽക്കുന്ന സ്വർഗീയ ഗവൺമെന്റാണ്. അതിന്റെ
ആസ്ഥാനം സ്വർഗത്തിലാണ്. അതിന്റെ
ഭരണാധിപൻ യേശുക്രിസ്തുവാണ്.
Daniel 2:44, Luke 1: 31-33
അതുകൊണ്ടാണ് "എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല" എന്ന് യേശു ക്രിസ്തു പറഞ്ഞത്. John 18:36. അതുപോലെ അവന്റെ യഥാർത്ഥ ശിഷ്യന്മാരും ഈ ലോകത്തിന്റെ ഭാഗമായിരിക്കില്ല എന്ന്
അവൻ പിതാവിനോട് പ്രാർഥിച്ചത്.
(John 17: 16)
യേശുവും അവന്റെ യഥാർത്ഥ ശിഷ്യന്മാരും
ഭൂമിയിൽ ദൈവരാജ്യത്തിന്റെ പ്രതിനിധി
(അംബാസിഡർ) കളാണ്. അവർ ഇവിടെ
ദൈവരാജ്യം പ്രസംഗിക്കുന്നു. അതിന്റെ
താല്പര്യങ്ങൾക്കുവേണ്ടി മാത്രമാണ്
അവർ തങ്ങളുടെ സമയവും ഊർജ്ജവും
ചെലവിടുന്നത്. അത് ചെയ്യുന്നത് തികച്ചും
സൗജന്യമാണ്. യാതൊരു ശമ്പളവും
പറ്റാതെയാണ് ഈ വിശുദ്ധ സേവനം
ഉത്തരവാദിത്വത്തോടുകൂടെ വിശ്വസ്തമായി
ചെയ്തുപോരുന്നത്. ഈ വേല ദൈവത്തിന്റെ വേലയാണെന്നു അവർ തിരിച്ചറിയുന്നു.
അങ്ങനെ അവർ സ്രഷ്ടാവായ യഹോവയാം ദൈവത്തെ മഹത്വപ്പെടുത്തുന്നു. തങ്ങളുടെ
പരമാധികാരിയായി അംഗീകരിക്കുന്നു.
Comments
Post a Comment