യേശുവിൽ നിന്നു പഠിക്കാം: #പരിശുദ്ധാത്മാവിനെക്കുറിച്ചു

പരിശുദ്ധാത്മാവ്  എന്താണെന്നാണ്  യേശുക്രിസ്തു പഠിപ്പിച്ചത്? 

John 14:26,  15:26
പരിശുദ്ധാത്മാവിന്റെ ഉറവ്  യഹോവയാണ്. 
സ്രഷ്ടാവായ യഹോവയാം ദൈവത്തിൽ 
നിന്ന് പുറപ്പെടുന്ന സത്യത്തിന്റെ ആത്മാവ്. 
യേശുവിന്റെ നാമത്തിൽ ശിഷ്യന്മാർക്കു 
അയച്ചുകൊടുക്കും എന്ന് യേശു ഉറപ്പു 
കൊടുത്തു.  

പരിശുദ്ധാത്മാവ്  പ്രപഞ്ചത്തിലെ ഏറ്റവും 
വലിയ ശക്തിയാണ് (Force). അദൃശ്യമായ 
ഈ ചലനാത്മകശക്തി ഉപയോഗിച്ചു 
യഹോവ തന്റെ ഇഷ്ടങ്ങളും ഉദ്ദേശ്യങ്ങളും 
നടപ്പിലാക്കുന്നു. ദൈവത്തിന്റെ സ്വാധീനത്തി ലുള്ള ഈ പ്രവർത്തനനിരതമായ ശക്തി 
(Active Force) യേശുക്രിസ്തുവിലൂടെയാണ് 
പകർന്നു കൊടുക്കുന്നത്. 

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം 
Pneuma എന്നാണ്. അത്‌ നപുംസകമാണ്
(Neutral).  എന്നാൽ മിക്കപ്പോഴും പുരുഷ 
ലിംഗത്തിൽ ബൈബിളിൽ ഉപയോഗിച്ചി 
രിക്കുന്നു. അതുകൊണ്ട്  അനേകർ അതിനെ ഒരു വ്യക്തിയെന്ന നിലയിൽ വിശ്വസിക്കുന്നു. 
(ഉദാ: ഒരു സഹായി, നയിക്കുന്നവൻ, ഉപദേ 
ശിക്കുന്നവൻ സാക്ഷ്യം പറയുന്നവൻ)
എന്നിരുന്നാലും ഗ്രാമർ സംബന്ധമായ 
നിയമങ്ങൾക്കും ഭാഷയുടെ സൗന്ദര്യത്തിനും 
ചേരുന്നതായതുകൊണ്ടാണ്  പുരുഷലിംഗ 
ത്തിൽ pneuma എഴുതിയിരിക്കുന്നത്.  ഒരു 
ഉപദേശം പഠിപ്പിക്കാനായിരുന്നില്ല. 

അതുകൊണ്ട് യേശു പരിശുദ്ധാത്മാ വിനെ ഉയരത്തിൽ നിന്നുള്ള ശക്തി എന്ന് പരാമർശിച്ചുLuke  24: 49
യഹോവയെപ്പോലെയോ യേശുവിനെ പ്പോലെയോ ഒരു  വ്യക്തിയല്ല എന്ന് 
യേശു പഠിപ്പിച്ചു. 

Luke 11:20 ദൈവത്തിന്റെ ശക്തി (ദൈവ ത്തിന്റെ വിരൽ എന്ന് അക്ഷരാർത്ഥം)
എന്ന് പരിശുദ്ധാത്മാവിനെപ്പറ്റി പറഞ്ഞു. 
(Mathew 12:28 താരതമ്യം ചെയ്യാം)

John 3: 5 ദൈവരാജ്യത്തിൽ പ്രവേശിക്കാ
നുള്ള അടിസ്ഥാന മാനദണ്ഡം പരിശു ദ്ധാത്മാവിനാലുള്ള "വീണ്ടും ജനനം"  ആണെന്ന് യേശു പഠിപ്പിച്ചു. 

യേശുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചു.  അപ്പോസ്തോലന്മാർക്കു AD 33 പെന്തെ ക്കോസ്തു നാളിൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം കിട്ടി. Acts 10:37, 38

ശിഷ്യന്മാർ പരിശുദ്ധാത്മാവുകൊണ്ട് 
നിറഞ്ഞവരായിത്തീർന്നു.  
Acts 1: 5,  2: 1-4
പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിച്ചു. 
വെള്ളത്താലും ആത്മാവിനാലും വീണ്ടും 
ജനിച്ച യേശുവിന്റെ ശിഷ്യന്മാർക്കു 
ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള 
അച്ചാരം ലഭിച്ചു. 

പരിശുദ്ധാത്മാവ് യേശുവിനെ വിജന 
ഭൂമിയിലേക്ക് നയിച്ചു.  Luke 4: 1,  14

യേശു  ചെയ്തതുപോലെ ശിഷ്യന്മാരും 
പരിശുദ്ധാത്മാവിന്റെ സഹായത്താൽ 
അനേകം അത്ഭുതപ്രവൃത്തികൾ ചെയ്തു
അവർ ഭൂതങ്ങളെ പുറത്താക്കി.  മരിച്ച 
വരെ ഉയർത്തെഴുന്നേല്പിച്ചു. രോഗികളെ 
സൗഖ്യമാക്കി.  

ഏറ്റവും പ്രധാനമായ ദൈവവേല ചെയ്യാൻ അവരെ പ്രാപ്തരാക്കി.  അത്‌ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത എല്ലായിടത്തും സമഗ്രമായി ഘോഷി ക്കുക എന്നുള്ളതായിരുന്നു.                     Mark 13: 11 പറയുംപോലെ 
പരിശുദ്ധാത്മാവ് നീതിയെ സ്നേഹിക്കുന്ന 
ആളുകളുടെ അടുത്തേക്ക് അവരെ നയിച്ചു. 
തന്റെ ദാസന്മാരെ യഹോവ പരിശുദ്ധാ 
ത്മാവിനാൽ ബലപ്പെടുത്തുകയും ധൈര്യ 
പെടുത്തുകയും ചെയ്തു. ഭരണാധികാരി 
കളുടെ മുമ്പിൽ വിചാരണ ചെയ്യപ്പെട്ടപ്പോൾ 
അവർക്കു വേണ്ടി പരിശുദ്ധാത്മാവ് 
സംസാരിച്ചു.  അവർ പഠിച്ച കാര്യങ്ങൾ 
വിവേകത്തോടെ പറയാൻ അവരെ 
ഓർമിപ്പിച്ചു. എതിർപ്പുകൾ തരണം ചെയ്യാനും മടുത്തു പോകാതെ സതീഷ്‌ണം 
പ്രസംഗിക്കാനും അവരെ ശക്തിപ്പെടുത്തി. 

പരിശുദ്ധാത്മാവ് എന്ന സമ്മാനം ലഭിക്കാൻ അതിനുവേണ്ടി പിതാവിനോട് ചോദിക്കാൻ യേശു പ്രോത്സാഹിപ്പിച്ചു.  Luke  11: 13,    Acts  2: 38
പരിശുദ്ധാത്മാവിനെ അളവുകൂടാതെ 
ദൈവം കൊടുക്കുമെന്ന് യേശു ഉറപ്പു കൊടുത്തു. 

പരിശുദ്ധാത്മാവിനെതിരെയുള്ള പാപം 
ക്ഷമിക്കുകയില്ല.  Mathew 12: 31, 32
ഇത് മനപ്പൂർവ്വ പാപത്തിന്റെ പട്ടികയിൽ 
വരുന്നതാണ്.  അതിന് ക്ഷമ കിട്ടുകയില്ല. 
കാരണം ഈ പാപം പരിശുദ്ധാത്മാവിന്റെ 
ഉറവായ യഹോവക്ക് നേരെയുള്ള കഠിന 
പാപമാണ്.  Hebrew 6: 4-8,  10: 26, 27

John 6: 63 "ദൈവാത്മാവാണ് ജീവൻ 
തരുന്നത്.  ശരീരം കൊണ്ട് ഒരു ഉപകാരവു മില്ല. ഞാൻ നിങ്ങളോട് പറഞ്ഞ വചന 
ങ്ങളാണ് ആത്മാവും ജീവനും."

John 4: 23, 24   " ദൈവത്തെ ആരാധിക്കു ന്നവർ ദൈവാത്മാവോടെ നമസ്കരിക്കണം

ആളുകളെ ദൈവത്തിന്റെ സന്തോഷവാർത്ത കേൾക്കാൻ ക്ഷണിക്കുന്നതിൽ വലിയ ഒരു പങ്കു പരിശുദ്ധാത്മാവാണ് നിർവഹിക്കു
ന്നത്.  Revelation 22: 17

ലോകവ്യാപകമായ ക്രിസ്തീയ സഭകളിൽ ദൈവാത്മാവിന്റെ നടത്തിപ്പുണ്ടെന്നു 
യേശുക്രിസ്തു ഉറപ്പു വരുത്തുന്നു
Revelation 2: 11,  29,  3:6, 13,  22
സഭയെ ഐക്യപ്പെടുത്താനും സമാധാനം 
ഉണ്ടായിരിക്കാനും ക്രമമായി കാര്യങ്ങൾ 
ചെയ്യപ്പെടുന്നതിനും പരിശുദ്ധാത്മാവിന്റെ 
സഹായം അനിവാര്യമാണ്. 

John 16: 13  സത്യത്തിന്റെ ആത്മാവ് 
ആയതുകൊണ്ട് വിപരീത ഉപദേശങ്ങളും അധാര്മികതയും,  വിശ്വാസത്യാഗവും ഭോഷ്ക്കും വഞ്ചനയുമൊന്നും 
സഭയിൽ വെച്ചുപൊറുപ്പിക്കില്ല. 

യേശുവിന്റെ സ്നാന സമയത്ത് ഒരു 
പ്രാവിന്റെ രൂപത്തിലും പെന്തെക്കോസ്തു 
ദിവസം അഗ്നിനാവുകളായും കാണപ്പെട്ട 
പരിശുദ്ധാത്മാവ്  യഹോവയുടെ 
ചലനാത്മകശക്തിയാണ്.  അതിന്റെ 9
ഫലങ്ങളെക്കുറിച്ചു ബൈബിൾ പറയു 
മ്പോൾ ജഡത്തിന്റെ പ്രവൃത്തികൾക്കു 
എതിരായ ദൈവീക ഗുണങ്ങളെ പരാമർ 
ശിക്കുന്നു എന്ന കാര്യം പരിശുദ്ധാത്മാവ് 
ഒരു വ്യക്തിയല്ല എന്ന് തെളിയിക്കുന്നു
(Galatians 5: 19-23)

പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള സത്യം 
അറിയുമ്പോഴേ നമുക്ക് ദൈവത്തെ 
ശരിയായി ആരാധിക്കാൻ കഴിയുകയുള്ളു. 
അല്ലാത്തപക്ഷം നമ്മുടെ ആരാധന 
വ്യർഥമായിരിക്കും. 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.