യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.
ഒരു വ്യക്തിയെക്കുറിച്ചു ശരിയായ അറിവ്
നേടണമെങ്കിൽ നമ്മൾ ആ വ്യക്തിയോട്
തന്നെ ചോദിക്കണം. അയാളോട് സംസാരിച്ചു അയാൾക്കു പറയാനുള്ളത്
നാം കേൾക്കണം. അയാളെപ്പറ്റി മറ്റുള്ളവർ പറയുന്നത് കേട്ടാൽ ആ വ്യക്തിയെക്കുറി ച്ചുള്ള ശരിയായ ചിത്രം നമുക്ക് ലഭിക്കില്ല.
അതുകൊണ്ട് യേശുവിനെപ്പറ്റി അറിയാൻ
യേശുവിനോടുതന്നെ ചോദിക്കുന്നതാണ്
യുക്തി.
യേശു ആരാണ് എന്നത് സംബന്ധിച്ചു
ആളുകളുടെ ഇടയിൽ പലതരം അഭിപ്രായ ങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ യേശുവിനു
പറയാനുള്ളത് എന്താണെന്നു കേൾക്കാൻ
അവരാരും തയ്യാറായിട്ടില്ല. യേശു ഭൂമിയിൽ
ജീവിച്ചിരുന്നപ്പോഴും നമ്മുടെ കാലത്തും
അതുതന്നെയാണ് സ്ഥിതി.
1) വാഗ്‌ദത്ത മിശിഹാ ആയിരുന്നു:
ഒരിക്കൽ യേശു, താൻ ആരാണെന്നാണ്
ജനങ്ങൾ പറയുന്നതെന്ന് ശിഷ്യന്മാരോട്
ചോദിച്ച സന്ദർഭം നോക്കാം. ശിഷ്യന്മാരുടെ മറുപടിയിൽ യേശുവിനെക്കുറിച്ചു ജനം
4 വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുലർ ത്തിയിരുന്നെന്നു കാണാം. ചിലർ സ്നാപക
യോഹന്നാൻ എന്നും വേറെ ചിലർ ഏലിയാ
ആണെന്നും മറ്റു ചിലർ യിരെമ്യാവെന്നും
ഒരു പ്രവാചകൻ എന്നും വിശ്വസിച്ചുപോന്നു.
യേശു ശിഷ്യന്മാരുടെ അഭിപ്രായം ചോദിച്ചു.
Mathew 16:16ൽ ശിമോൻ പത്രോസ് പറഞ്ഞു. "അങ്ങ് ജീവനുള്ള ദൈവ ത്തിന്റെ മകനായ ക്രിസ്തുവാണ്."
ഈ പ്രസ്താവന ശരിയായിരുന്നോ? അതേ!
16:17ൽ പത്രോസിനോട് യേശു പറഞ്ഞു:
"മനുഷ്യരല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിത്തന്നത്."
പത്രോസിനെ അഭിനന്ദിച്ചതിലൂടെ താൻ ക്രിസ്തു ആണെന്ന് യേശു സമ്മതിക്കു കയായിരുന്നു. ക്രിസ്തു (ഗ്രീക്കുവാക്ക് )
മിശിഹാ (എബ്രായ വാക്ക് ) അതിന്റെ അർഥം അഭിഷിക്തൻ (മലയാളം വാക്ക് )
യേശു "മിശിഹാ" ആണെന്ന് ഒരു ശമര്യക്കാരി സ്ത്രീയോടും യേശു വെളിപ്പെടുത്തി. John 4: 25, 26
യേശു സിന്നഗോഗിൽ യശയ്യ 61:1
വായിച്ചപ്പോൾ യഹോവ എന്നെ അഭിഷേകം
ചെയ്തിരിക്കുന്നു എന്നുള്ള കാര്യം തന്നെ
ക്കുറിച്ച് ഇന്ന് നിവൃത്തിയായിരിക്കുന്നു എന്ന്
ഊന്നിപ്പറഞ്ഞു. (Luke 4:16-21)
യോഹന്നാൻ സുവിശേഷത്തിൽ ഇങ്ങനെ
സമ്മതിച്ചു പറഞ്ഞു : John 20:31
"എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു
ആണെന്ന് നിങ്ങൾ വിശ്വസിക്കാനും
വിശ്വസിച്ചു യേശുവിന്റെ പേര് മുഖാന്തിരം
നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും
കാര്യങ്ങൾ എഴുതിയത്."
അങ്ങനെ ദാനിയേൽ പ്രവചനത്തിൽ മുൻ
കൂട്ടി പറഞ്ഞ അഭിഷിക്തൻ യേശു ആയിരു
ന്നുവെന്നു വ്യക്തമായി. (Daniel 9:25)
അന്ത്രയോസ് യേശുവിനെ പരിചയപ്പെടു
ത്തുന്നത് John 1:41ൽ കാണാം. അതുകൊണ്ട് നമ്മളും 1 John 5:1
പറയുന്നതുപോലെ യേശുവിനെ ക്രിസ്തു
വായി വിശ്വസിക്കണം.
2) ദൈവത്തിന്റെ മഹാപുരോഹിതൻ ആണ്
Hebrew 5:10
"മൽക്കിസെദേക്കിനെപ്പോലുള്ള ഒരു മഹാ
പുരോഹിതനായി ദൈവം ക്രിസ്തുവിനെ
നിയോഗിച്ചിരിക്കുന്നു."
യഹോവയിൽ നിന്ന് നേരിട്ടു ലഭിച്ച സ്ഥാന
മായിരുന്നു. Hebrew 7:17
"നീ എന്നെന്നും മൽക്കിസെദേക്കിനെ പ്പോലുള്ള പുരോഹിതൻ എന്നാണല്ലോ ആ
പുരോഹിതനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.
(Psalms 110:4)
അതുകൊണ്ട് മഹാപുരോഹിതനായിരുന്ന
അഹരോന്റെ ക്രമപ്രകാരമല്ല യേശുവിന്
പൗരോഹിത്യം കിട്ടിയതെന്ന് വ്യക്തമാണ്.
3) ദൈവത്തിനും മനുഷ്യർക്കുമിടയിൽ
ഏക മധ്യസ്ഥൻ ആണ്.
1 Timothy 2: 5
"ഒരു ദൈവമേ ഉള്ളു. ദൈവത്തിനും മനു
ഷ്യർക്കും ഇടയിൽ മധ്യസ്ഥനും ഒരാളേ
ഉള്ളു. ക്രിസ്തു യേശു ആ മനുഷ്യനാണ്."
Acts 4: 12
"മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല.
മനുഷ്യർക്ക് രക്ഷ കിട്ടാനായി ദൈവം
ആകാശത്തിൻകീഴിൽ വേറൊരു പേരും
നൽകിയിട്ടില്ല."
Jude 25
"നമ്മുടെ രക്ഷകനായ ഏക ദൈവത്തിനു
നമ്മുടെ കർത്താവായ യേശുക്രിസ്തു
മുഖാന്തരം മഹത്വവും പ്രതാപവും ശക്തിയും അധികാരവും എന്നത്തേയും പോലെ ഇപ്പോഴും എപ്പോഴും ഉണ്ടായിരി ക്കട്ടെ. ആമേൻ.
4) യഹോവയാൽ അയക്കപ്പെട്ടവൻ ആണ്.
Hebrew 3:1 ഇവിടെ അപ്പോസ്തോലൻ എന്ന
വാക്കിന്റെ അർഥം അയക്കപ്പെട്ടവൻ
എന്നാണ്.
John 17:3 അങ്ങ് അയച്ച യേശുക്രിസ്തു
എന്ന് വായിക്കുന്നു.
John 6:57 ജീവനുള്ള പിതാവ് എന്നെ അയച്ചു
എന്ന് യേശു സമ്മതിക്കുന്നു. John 8:26ൽ
എന്നെ അയച്ചവൻ സത്യവാൻ എന്ന് പറഞ്ഞു. (Acts 3:26)
5) സ്വർഗത്തിൽ ഒരു പൂർവാസ്തിക്യം ഉണ്ടായിരുന്നു.
John 1:1-3 "വചനം" എന്ന പേരിൽ അറിയപ്പെട്ടു. "ഏകജാതൻ, ആദ്യ ജാതൻ,
മഹാപ്രഭുവായ മീഖായേൽ എന്നൊക്കെ
വിളിക്കപ്പെട്ടിരുന്നു.
John 3: 13 സ്വർഗ്ഗത്തിൽനിന്നു ഇറങ്ങി
വന്നവൻ John 6:38
Colossians 1:15-17, Revelation 3:14,
6) മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും വീണ്ടെടുപ്പുകാരനും:
Mathew 20:28 അനേകർക്കുവേണ്ടി ജീവൻ
മറുവിലയായി കൊടുക്കാൻ വന്നു.
John 8:36 പാപത്തിൽനിന്നും മനുഷ്യരെ സ്വതന്ത്രനാക്കും
1John 1:7, 2:1-3 യേശുവിന്റെ ചൊരിയപ്പെട്ട
രക്തം നമ്മെ ദൈവത്തോട് അടുപ്പിച്ചു.
Rome 6:10 പാപം ഇല്ലാതാക്കുന്ന ഒരിക്കലാ
യിട്ടുള്ള മരണം വരിച്ചു.
Acts 5:30, 31 മുഖ്യ നായകനും രക്ഷകനും
7) യേശു ദൈവ വചനത്തെ സ്നേഹിച്ചു.
Mathew 4: 4 മനുഷ്യൻ ദൈവത്തിന്റെ
അരുളപ്പാടുകൾ കൊണ്ടും ജീവിക്കേണ്ട താണ് എന്ന് നമ്മെ പഠിപ്പിച്ചു.
ദൈവ വചനത്തെ അത്രമാത്രം സ്നേഹിച്ചു.
ആഹാരത്തെക്കാൾ മൂല്യമുള്ളതായി
വീക്ഷിച്ചു. ആളുകളെ ദൈവവചനത്തിലെ
സത്യം പഠിപ്പിച്ചിരുന്നു. സത്യം അറിയാൻ
തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു.
John 8: 31, 32, 17:17
ആത്മീയാഹാരം എല്ലാക്കാലത്തും കിട്ടാൻ
വേണ്ടി ഒരു വിശ്വസ്തനും വിവേകിയുമായ
അടിമയെ യേശു ഈ അന്ത്യ കാലത്തു
നിയമിച്ചിട്ടുണ്ട്. Mathew 24:45
ദൈവവചനം മനുഷ്യ പാരമ്പര്യത്താൽ
ദുഷിപ്പിച്ച മത നേതാക്കൻമാരെ യേശു
ശാസിച്ചു. Mathew 15: 1-9
8) യേശു താഴ്മയുള്ളവൻ ആയിരുന്നു
Mathew 11:28-30 തന്നെക്കുറിച്ചുതന്നെ
താഴ്മയുള്ളവൻ ആണെന്ന് പറഞ്ഞു
മറ്റുള്ളവർക്ക് നവോന്മേഷം പകർന്നു.
John 14:4-9 യേശു പ്രവർത്തികളിലൂടെയും
താഴ്മയുള്ളവനാണെന്നു തെളിയിച്ചു.
ഗുരുവായ യേശു ശിഷ്യന്മാരുടെ കാൽ
കഴുകിയത് അതിനു ഉദാഹരണമാണ്.
9) യേശു ഒരു പ്രവാചകൻ ആയിരുന്നു
Mathew 23:37, 38 യരുശലേമിന്റെ നാശം
പ്രവചിച്ചു. AD 70ൽ അതു നിവൃത്തിയായി.
(Mathew 24: 1, 2)
Mathew 24:7-14 യേശുവിന്റെ രണ്ടാം
സാന്നിധ്യത്തിന്റെ അടയാളങ്ങളും ലോകാവസാനം എപ്പോഴായിരിക്കുമെന്നും
പ്രവചിച്ചു.
നമ്മുടെ കാലത്ത് യേശു പറഞ്ഞ സംയുക്ത
അടയാളങ്ങൾ നിവൃത്തിച്ചുകൊണ്ടിരി ക്കുന്നു. (യുദ്ധം, ക്ഷാമം, ഭൂകമ്പം, പകർച്ച
വ്യാധികൾ, അക്രമത്തിന്റെ വർദ്ധനവ്,
ദൈവസ്നേഹത്തിന്റെ അഭാവം, സത്യ
ക്രിസ്ത്യാനികൾക്കുണ്ടാകുന്ന ആഗോള
പീഡനം, ദൈവരാജ്യത്തിന്റെ സന്തോഷ
വാർത്ത ലോകമെങ്ങും പ്രസംഗിക്കപ്പെടുന്നു)
Mathew 13: 36-43 വയലിലെ കളയുടെ
ഉപമ വലിയ വിശ്വാസത്യാഗം ക്രിസ്തീയ
സഭയിൽ ഉണ്ടാകുമെന്നു സൂചിപ്പിച്ചു.
AD മൂന്നാം നൂറ്റാണ്ടു മുതൽ ഇന്നുവരെയും
നാമധേയ ക്രിസ്ത്യാനികളായ കളകൾ
മുളച്ചു വളർന്നു കൊയ്ത്തിനു പാകമായി
രിക്കുന്നു.
10) പ്രാർത്ഥനയിൽ ഉറ്റിരുന്നവൻ
Mathew 6:9 ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു.
മറ്റുള്ളവരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു.
പരിശോധനകൾ അതിജീവിക്കാൻ ഇത്
അനിവാര്യമാണെന്നും ശിഷ്യന്മാരെ
പഠിപ്പിച്ചു. ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ
എടുക്കുന്നതിനു മുമ്പ് യേശു പ്രാര്ഥിച്ചിരു
ന്നു. അപ്പോസ്തോലന്മാരെ തിരഞ്ഞെടുക്കു
ന്നതിനു മുൻപുള്ള സമയം ഒരു രാത്രി
മുഴുവനും പ്രാർത്ഥനക്കായി ചെലവഴിച്ചു.
ഉണർന്നിരുന്നു ജാഗ്രതയോടെ പ്രാർത്ഥിക്കാൻ അപ്പോസ്തോലൻമാരെ
പ്രോത്സാഹിപ്പിച്ചു. അവന്റെ പ്രാർഥനകൾ
യഹോവയിലുള്ള സമ്പൂർണ്ണ ആശ്രയം
തെളിയിച്ചു. ഒരു സുഹൃത്തിനെപ്പോലെ
തന്റെ പിതാവിനെ യേശു വീക്ഷിച്ചു.
Mathew 7:21 വെറുതെ കർത്താവേ, കർത്താവേ എന്ന് വിളിക്കുന്നതല്ല ദൈവം
ഇഷ്ടപ്പെടുന്നത് മറിച്ചു സ്വർഗ്ഗസ്ഥനായ
പിതാവിന്റെ ഇഷ്ടമനുസരിച്ചു വേണം നാം
പ്രാര്ഥിക്കേണ്ടത്.
11) യേശു "ഏക കർത്താവ് " എന്ന സ്ഥാനപ്പേർ സ്വീകരിച്ചു.
Acts 2: 36, Philippians 2:10, 11, Rome 1:1,
Ephes. 1:3, 1 Cor. 8: 6
12) യേശുവിനു മറ്റനേകം ഗുണങ്ങളും
ഉണ്ടായിരുന്നു.
യേശു മഹാനായ അധ്യാപകൻ എന്ന്
വിളിക്കപ്പെടുന്നു. ആളുകൾ അവന്റെ
ഉപദേശത്തിൽ വിസ്മയിച്ചുപോയി എന്ന്
തിരുവെഴുത്തുകൾ പറയുന്നു.
എബ്രായ തിരുവെഴുത്തുകളിൽ (പഴയ
നിയമം) അടങ്ങിയിരിക്കുന്ന ഗുണപാഠങ്ങൾ
മനസ്സിലാക്കാൻ അവൻ ശിഷ്യന്മാരെ
സഹായിച്ചു. (Rome 15:4, Luke 24: 44)
- ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾക
- നോഹയുടെ കാലം പോലെ
- മോശയുടെ വിവരണങ്ങൾ
- സങ്കീർത്തനങ്ങളിലെ പ്രവചനങ്ങൾ
- പ്രവാചക പുസ്തകങ്ങൾ
- ഹാബേൽ മുതലുള്ള വിശ്വസ്തരുടെ
മാതൃക
യേശു അനുകമ്പയുള്ളവൻ ആയിരുന്നു.
ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞു
അവരെ സഹായിക്കാൻ സന്നദ്ധനായിരുന്നു.
ആളുകൾ അവനിലേക്ക് ആകർഷിക്ക പ്പെട്ടത് അവന്റെ സ്നേഹവും പരിഗണനയും
നിമിത്തമായിരുന്നു. യേശു ചെയ്ത പല
അത്ഭുതങ്ങളുടെയും പിന്നിലേ പ്രേരകശക്തി
അവന്റെ സ്നേഹവും സഹാനുഭൂതിയും
ആയിരുന്നു.
യേശു പക്ഷപാതിത്വമില്ലാത്തവൻ ആയിരുന്നു. ദേശം, വർഗം, ഭാഷ, മത
വിശ്വാസം ഒന്നും അവനെ സ്വാധീനിച്ചില്ല.
എല്ലാവർക്കും ആത്മീയാഹാരം ആവശ്യ
മാണെന്ന് അവൻ തിരിച്ചറിഞ്ഞു. ഓരോ
മനുഷ്യനും ദൈവത്തിന്റെ ഛായയിലാണ്
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് അവന്
നല്ല ബോധ്യമുണ്ടായിരുന്നു. സഹായത്തി
നായി സമീപിച്ചവരെ അവൻ മടക്കി
അയച്ചില്ല.
യേശു എല്ലാവർക്കും സമീപിക്കാൻ കഴിയുന്നവൻ ആയിരുന്നു. കൊച്ചുകുട്ടികൾ പോലും അവന്റെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു.
യേശു ക്ഷമാശീലൻ ആയിരുന്നു.
അവന്റെ ശിഷ്യന്മാർക്കിടയിലുള്ള തർക്കം
അവൻ ക്ഷമയോടെ പരിഹരിച്ചു.
വിശ്രമ സമയം പോലും കണക്കിലെടു ക്കാതെ അവന്റെ പിന്നാലെ പ്രസംഗം കേൾക്കാൻ വന്നവരെ ക്ഷമയോട് കൂടി സ്വീകരിച്ചു.
യേശു അനുസരണമുള്ളവൻ ആയിരുന്നു.
മരണത്തോളം ദൈവത്തോട് അനുസരണം
കാണിച്ചു വിശ്വസ്തൻ എന്ന് തെളിയിച്ചു.
(Hebrew 5:8, 9), Philip 2: 8
John 5:19 തന്റെ പിതാവിനോട് പൂർണമായ
അനുസരണം കാണിച്ചു. ഭാവിയിൽ ദൈവ
രാജ്യത്തിന്റെ രാജാവായി ഭരിക്കുന്ന സമയ ത്തും പിതാവിനു യേശു കീഴ്പ്പെട്ടിരിക്കും.
(1Cor. 15: 27, 28)
മരിച്ചവരെ പുനരുദ്ധാനപ്പെടുത്താനുള്ള
അധികാരം ലഭിച്ചവൻ
John 5:21, John 11: 1-44
യേശു ദൈവരാജ്യത്തിന്റെ രാജാവ് ആണ്.
Luke 1: 31-34, യശയ്യ 9: 6, Daniel 7: 13,14
Psalms 110: 1, 2: 1-11
യേശു സാത്താനെ തകർത്തുകളയും
Genesis 3:15, Rome 16: 20, Rev. 20:1-3
Rev. 20: 10
യേശു ഭൂമിയെ ഒരു പറുദീസയാക്കും.
Rev. 21: 3, 4, 2 Peter 3: 13, Isaiah 65:17
യേശുക്രിസ്തുവിൽ നിന്ന് ധാരാളം കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്.
അവന്റെ ദൈവ വിശ്വാസവും അനുസര ണവും നിത്യജീവൻ കിട്ടുന്നതിന് നമുക്ക്
സഹായകമാണ്. നാം ക്രിസ്തുവിലും
അവന്റെ മറുവിലയിലും വിശ്വസിക്കണം.
നമ്മുടെ കർത്താവും രാജാവുമായി നാം
അംഗീകരിക്കണം. അവന്റെ പൂർണതയുള്ള
മാതൃക നാം അനുകരിക്കണം. അവന്റെ
മികച്ച ഗുണങ്ങൾ പഠിച്ചു നമ്മുടെ ജീവിത
ത്തിൽ ബാധകമാകുന്നതിന്റെ സന്തോഷം
ആസ്വദിക്കാൻ നമുക്ക് കഴിയട്ടെ!
Simple Truth
https://kcv-37. blogspot. com
Comments
Post a Comment