യേശുവിൽ നിന്ന് പഠിക്കാം: #ദൈവത്തെക്കുറിച്ചു.
ദൈവത്തെക്കുറിച്ചുള്ള സത്യം യേശു വിൽനിന്നു പഠിക്കാൻ കഴിയും.
അവന്റെ ജീവിതത്തിൽ ഒരു യഥാർത്ഥ
വ്യക്തിയായിരുന്നു. ദൈവവിശ്വാസം അവന്റെ ജീവിതത്തിലും ശുശ്രുഷയിലും
ഉപദേശങ്ങളിലും തിളങ്ങി നിന്നിരുന്നു.
അനേകർ യേശുവിലേക്കു ആകർഷിക്ക പ്പെട്ടത് തന്നെ അവന്റെ ഉറച്ച വിശ്വാസവും
ദൈവഭക്തിയും നിമിത്തമായിരുന്നു.
അതുകൊണ്ട് യേശുവിൽനിന്നു ദൈവത്തെ
ക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിയും.
യേശുക്രിസ്തുവിന്റെ കിടയറ്റ മാതൃക അനുകരിക്കുന്നതിലൂടെ മറ്റുള്ളവർക്കും
സ്രഷ്ടാവായ ദൈവത്തോടുള്ള ഭക്തിയും
വിശ്വാസവും വർദ്ധിപ്പിക്കാൻ കഴിയും.
യഥാർത്ഥ ദൈവവിശ്വാസം എന്താണെന്നും
എങ്ങനെ ദൈവത്തോട് അടുക്കാമെന്നും
ദൈവത്തെ പ്രസാദിപ്പിക്കാനും അവന്റെ
പ്രീതിയിൽ വളരാനും എന്തു ചെയ്യണമെന്നും
യേശുവിന്റെ പഠിപ്പിക്കൽ അറിയുന്നത്
നമുക്ക് വളരെയേറെ പ്രയോജനം ചെയ്യും.
ദൈവത്തെക്കുറിച്ചു യേശുക്രിസ്തു വിശ്വ
സിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങൾ ഗ്രീക്ക്
തിരുവെഴുത്തിൽ 27 പുസ്‌തകങ്ങളിൽ നിന്നു
നമുക്ക് മനസിലാക്കാവുന്നതാണ്.
പ്രത്യേകിച്ചു നാല് സുവിശേങ്ങളിലും വെളി
പാടുപുസ്തകത്തിലും രേഖപ്പെടുത്തിയിരി ക്കുന്ന വിവരങ്ങൾ നേരിട്ടുള്ളതും സത്യവും
ആകുന്നു.
യേശു ആരാധിച്ച ദൈവം
"യഹോവ" എന്നു പേരുള്ള സ്രഷ്ടാവായ
ദൈവത്തെയാണ് യേശു ആരാധിച്ചിരുന്നത്. എബ്രായ തിരുവെഴുത്തുകളിൽ ദൈവനാമം
7000-ത്തോളം പ്രാവശ്യം കാണപ്പെടുന്നുണ്ട്.
ദൈവം തന്റെ പേര് വെളിപ്പെടുത്തിയ ഒരു
വാക്യമാണ് പുറപ്പാട് 3: 15 "യഹോവ എന്ന പേര് എന്നേക്കുമുള്ള പേരാണ് " എന്ന് നാം വായിക്കുന്നു.
യേശുവിന്റെ ശുശ്രുഷയുടെ ആരംഭത്തിൽ
പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ട സന്ദർഭം
വായിച്ചാൽ യേശുവിന്റെ ദൈവം ആരായി രുന്നുവെന്ന് നമുക്ക് അറിയാൻ സാധിക്കും.
Mathew 4:8-10
"പിന്നെ പിശാച് യേശുവിനെ അസാധാരണ
മാംവിധം ഉയരമുള്ള ഒരു മലയിലേക്കു
കൂട്ടിക്കൊണ്ടുപോയി. ലോകത്തെ എല്ലാ
രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചു
കൊടുത്തു. എന്നിട്ട് പറഞ്ഞു: "നീ എന്റെ
മുന്നിൽ വീണ് എന്നെയൊന്നു ആരാധിച്ചാൽ
ഈ കാണുന്നതൊക്കെ ഞാൻ നിനക്ക് തരാം.
അപ്പോൾ യേശു പറഞ്ഞു: "സാത്താനെ
ദൂരെ പോകൂ! നിന്റെ ദൈവമായ യഹോവ യെയാണ് നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ"
എന്നു എഴുതിയിട്ടുണ്ട്."
ഈ ഭാഗത്തു പിശാച് എന്തിനുവേണ്ടി
ശ്രമിക്കുകയായിരുന്നു? യേശുവിന്റെ ആരാധന യഹോവയിൽനിന്നു അടർത്തി
മാറ്റി സ്വാർത്ഥപരമായ ഉദ്ദേശ്യത്തിൽ
ജീവിക്കാനുള്ള ഒരു പ്രലോഭനമായിരുന്നു.
ഈ ലോകത്തെ സകല പ്രതാപവും അധികാ രവും പിശാച് യേശുവിനു വാഗ്ദാനം ചെയ്തു. ഒറ്റ കണ്ടീഷൻ മാത്രം! പിശാചിനെ
ഒരേയൊരു പ്രാവശ്യം കുമ്പിട്ടു ആരാധിച്ചാൽ
മതി. കൂടുതലായി ഒന്നും ആവശ്യപ്പെട്ടില്ല.
യേശു എന്തു തീരുമാനം എടുത്തു?
സമ്പത്തും പേരും പ്രശസ്തിയും മറ്റുള്ള
മനുഷ്യരുടെ മേലുള്ള അധികാരവും യേശു ആഗ്രഹിച്ചോ? യഹോവയെ ആരാധിക്കുന്നതിനോടൊപ്പം തന്നെ പിശാചിന്റെ താല്പര്യങ്ങൾക്കനുസൃത മായും ജീവിക്കാമെന്നാണോ യേശു കാണിച്ചു തന്നത്? ഒരിക്കലുമില്ല. യേശുവിന്റെ മറുപടിയിൽനിന്നു അവന്റെ ഉറച്ച തീരുമാനം നമുക്കറിയാൻ കഴിയും.
വാസ്തവത്തിൽ ആവർത്തനം 6:13, 10:20
തിരുവെഴുത്തുകൾ യേശു ഉദ്ധരിക്കുകയും
ധൈര്യപൂർവം "നിന്റെ ദൈവമായ യഹോവ
യെയാണ് ആരാധിക്കേണ്ടത് " എന്നു
പറയുകയും ചെയ്തു. യേശുക്രിസ്തു
എതിർപ്പിന്മധ്യേ യഹോവയോട് വിശ്വസ്ത
നായിരുന്നു.
ഈ സംഭവത്തിലൂടെ യേശു ആരാധിച്ചതും
പ്രാർത്ഥിച്ചതും ദൈവമായ യഹോവയോട്
ആയിരുന്നു എന്നു മനസിലാക്കാം.
ഏതെങ്കിലും കണ്ടീഷന്റെ പുറത്തോ,
ആളുകളുടെ നിർബന്ധത്തിന്റെ പേരിലോ അല്ല ദൈവത്തെ ആരാധിക്കേ ണ്ടത് എന്ന് യേശു കാണിച്ചുതന്നു. യഹോവ നമ്മുടെ ആരാധനക്ക് യോഗ്യനാണ്. കാരണം
അവൻ സകലത്തിന്റെയും സ്രഷ്ടാവാണ്.
ഏക സത്യദൈവമാണ്. നമ്മുടെ പിതാവ്
ആണ്. നമുക്ക് വേണ്ടതെല്ലാം ഉദാരമായി
നൽകുന്നവനും നമ്മെക്കുറിച്ചു എപ്പോഴും
കരുതലുള്ളവനുമാണ്. അതുകൊണ്ട് നാം
ദൈവത്തെ സ്നേഹിക്കണം. യേശുവിനു
യഹോവയോടുണ്ടായിരുന്ന പോലത്തെ
സൗഹൃദവും സ്നേഹവും നമുക്കും വേണം.
യഹോവ യേശുവിന്റെ പിതാവും ദൈവവും:
യേശു ആരാധിച്ച ദൈവത്തെ തന്നെയാണ്
അവന്റെ ശിഷ്യന്മാരും ആരാധിക്കേണ്ടത്
എന്നു പുനരുദ്ധാന ശേഷം അവൻ സൂചിപ്പിച്ചു. John 20:17 "യേശു മറിയയോട്
പറഞ്ഞു. എന്നെ ഇങ്ങനെ പിടിച്ചു നിർത്തരുത്. ഞാൻ ഇതുവരെ പിതാവിന്റെ അടുത്തേക്ക് കയറിപ്പോയിട്ടില്ല. നീ എന്റെ
സഹോദരന്മാരുടെ അടുത്തു ചെന്നു
അവരോട് "ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും, എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്ക് അടുത്തേക്ക് കയറിപ്പോകുന്നു"
എന്ന് പറയുക.
Revelation 3: 12ൽ "എന്റെ ദൈവത്തിന്റെ
ആലയം " എന്റെ ദൈവത്തിന്റെ പേര്
എന്റെ ദൈവത്തിന്റെ പുതിയ യെരുശലേം
എന്റെ ദൈവത്തിന്റെ നഗരം
ഈ വാക്കുകളിലൂടെ മഹത്വീകരിക്കപ്പെട്ട
യേശുക്രിസ്തു സ്വർഗത്തിൽ വെച്ചും
യഹോവയെ എന്റെ ദൈവം എന്ന് വിളിച്ചു
ആരാധിച്ചു.
John 17:6ൽ " ലോകത്തിൽ നിന്നു അങ്ങ് എനിക്ക് തന്നിട്ടുള്ളവർക്കു ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരി ക്കുന്നു.
John 17: 26ൽ "ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു. ഇനിയും അറിയിക്കും
യഹോവ പരമാധികാരിയാണ്:
പിതാവ് എല്ലാവരേക്കാളും വലിയവൻ
ആണെന്നും തനിക്കു ചില അധികാരങ്ങൾ
തന്നിട്ടുണ്ടെന്നും യേശു പഠിപ്പിച്ചു.
John 14:28
"പിതാവ് എന്നേക്കാൾ വലിയവനാണ് "
John 5: 26, 27
"പിതാവിനു തന്നിൽത്തന്നെ ജീവനുള്ളത്
പോലെ പുത്രനും തന്നിൽത്തന്നെ ജീവനുണ്ടായിരിക്കാൻ പിതാവ് അനുമതി
കൊടുത്തു. അവൻ മനുഷ്യപുത്രനായതു
കൊണ്ട് പിതാവ് അവന് വിധിക്കാനുള്ള
അധികാരവും കൊടുത്തിരിക്കുന്നു."
Revelation 2:26
"ജയിക്കുകയും അവസാനത്തോളം എന്റെ
വഴികളിൽ നടക്കുകയും ചെയ്യുന്നവന്
എന്റെ പിതാവ് എനിക്ക് നല്കിയതുപോലേ
ജനതകളുടെ മേൽ ഞാൻ അധികാരം
നൽകും."
ദൈവത്തിന്റെ മഹത്തായ സ്നേഹം:
John 3:16
"തന്റെ ഏകജാതനായ മകനിൽ വിശ്വസി
ക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം
അവനെ ലോകത്തിനു വേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം."
മനുഷ്യർ എന്നേക്കും ഭൂമിയിൽ ജീവിച്ചി രി ക്കണമെന്നുള്ളതായിരുന്നു ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം. എന്നാൽ ആദാമിന്റെയും
ഹവ്വയുടെയും അനുസരണക്കേട് നിമിത്തം
പാപികളായിത്തീരുകയും തങ്ങളുടെ
സന്തതികളിലേക്കു പാപം കടത്തിവിടുകയും
ആളുകൾ മരിക്കാൻ ഇടയാക്കുകയും
ചെയ്തു. അവരെ രക്ഷിക്കാൻ ദൈവം
യേശുവിനെ ഭൂമിയിലേക്ക് അയച്ചത് ഏറ്റവും
മഹത്തായ സ്നേഹപ്രകടനമായിരുന്നു.
അക്കാര്യം യേശു നമ്മെ പഠിപ്പിച്ചു.
യേശുവിലൂടെ ദൈവം ചെയ്ത ഒരു വലിയ
കരുതലാണ് മറുവില എന്ന സമ്മാനം.
അതുകൊണ്ട് യേശുവിൽ നാം വിശ്വാസം
അർപ്പിക്കണം.
അതുകൊണ്ടാണ് John 17: 3ൽ ഏകസത്യ
ദൈവത്തെയും അവൻ അയച്ച യേശു ക്രിസ്തുവിനെയും അറിയണം എന്ന് യേശു
പ്രാർഥിച്ചത്. അവരെ അടുത്തറിയുമ്പോൾ
ആത്മാർത്ഥ സുഹൃത്തുക്കളെപ്പോലെ
നമുക്ക് അവരെ സ്നേഹിക്കാൻ കഴിയും.
അവർ ചെയ്ത നന്മകളെപ്രതി നമ്മൾ
എന്നും എപ്പോഴും നന്ദിയുള്ളവരും വിലമതിപ്പുള്ളവരും ആയിരിക്കും.
ദൈവത്തെക്കുറിച്ചും യേശുക്രിസ്‌തുവിനെ ക്കുറിച്ചും എത്രയധികം പഠിക്കുന്നുവോ
അത്രയധികം നാം അവരെ സ്നേഹിക്കും.
ദൈവത്തെ എങ്ങനെ ആരാധിക്കണം:
John 4: 23, 24
"എങ്കിലും സത്യാരാധകർ പിതാവിനെ
ദൈവാത്മാവോടെയും സത്യത്തോടെയും
ആരാധിക്കുന്ന സമയം വരുന്നു. വാസ്തവത്തിൽ അത് വന്നുകഴിഞ്ഞു. ശരിക്കും തന്നെ ഇങ്ങനെ ആരാധിക്കുന്ന വരെയാണ് പിതാവ് അന്വേഷിക്കുന്നത്.
ഒരു ശമര്യ സ്ത്രീയോടാണ് യേശു ഇത്
വെളിപ്പെടുത്തിയത്. ആദ്യംതന്നെ പിതാവ് അന്വേഷിക്കുന്ന ആരാധനാ രീതിയെ ക്കുറിച്ചു സംസാരിച്ചെങ്കിലും
യേശു രണ്ടാമത് പറഞ്ഞപ്പോൾ ദൈവം
എന്ന് പറഞ്ഞ കാര്യം ശ്രദ്ധിക്കുമല്ലോ
John 4: 24ൽ "ദൈവം ഒരു ആത്മവ്യക്തി യാണ്. ദൈവത്തെ ആരാധിക്കുന്നവർ
ദൈവാത്മാവോടെയും സത്യത്തോടെയും
ആരാധിക്കണം."
യേശു പിതാവ് എന്ന് വിളിക്കുന്ന വ്യക്തി
തന്നെയാണ് ദൈവം എന്ന് മനസിലാ ക്കാൻ ഈ തിരുവെഴുത്തു നമ്മെ സഹായിക്കുന്നു.
ദൈവം ഒരു ആത്മ വ്യക്തിയാണെന്ന്
പറഞ്ഞാൽ മനുഷ്യരുടെയോ പ്രപഞ്ചത്തിൽ
നാം കാണുന്ന ഏതെങ്കിലും വസ്തുവി ന്റെയോ രൂപമല്ല ദൈവത്തിനുള്ളത് എന്ന് മനസിലാക്കാം. ഒരു രൂപവും ഇല്ലാത്ത
താണെന്ന അർത്ഥവുമില്ല. ദൈവം ഒരു
യഥാർത്ഥ വ്യക്തിയാണ്. മനുഷ്യർക്ക്
അദൃശ്യമായ ആത്മ ശരീരമാണ് ദൈവത്തിനുള്ളത്. ദൈവത്തെ മറ്റൊന്നിനോടും ഉപമിക്കാൻ നമുക്കാവില്ല.
John 5:37 "ദൈവത്തെ മനുഷ്യരാരും
കണ്ടിട്ടില്ല" എന്ന് യേശു പറഞ്ഞു. യേശു
സ്വർഗ്ഗത്തിൽനിന്നു വന്നവനായതുകൊണ്ടു
യഹോവയുടെ രൂപം കണ്ടിട്ടുണ്ടായിരുന്നു.
അതുകൊണ്ടാണ് ദൈവം ഒരു ആത്മ
വ്യക്തിയാണ് എന്ന് യേശു മനുഷ്യർക്ക്
വെളിപ്പെടുത്തിയത്.
ഭൂമിയിലെ ഏതെങ്കിലും പുണ്യമെന്നു നാം കരുതുന്ന പ്രത്യേക സ്ഥലത്തിനോ മനോഹരമായ കെട്ടിടങ്ങൾക്കോ അല്ല പ്രാധാന്യം എന്ന് യേശു പഠിപ്പിച്ചു. പകരം ദൈവത്തിന്റെ വ്യക്തിത്വം മനസിലാക്കി വേണം ആരാധിക്കാനെന്നും ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള ആരാധന യാണ് സ്വീകാര്യമെന്നും തിരിച്ചറിയണം. ദൈവത്തെകാണാൻ കഴിയാത്തതിന്റെ കാരണം മനസിലാക്കണം. ദൈവപുത്രൻ വെളിപ്പെടുത്തിയ രൂപം (ആത്മവ്യക്തി) എന്താണ് എന്ന് തിരിച്ചറിയണം. അതു കൊണ്ടാണ് ദൈവാത്മാവോടെയും എന്ന് പറഞ്ഞത്.
കാണുന്ന വസ്തുക്കളുടെ മുമ്പിലല്ല
നമ്മുടെ ഹൃദയത്തിൽ തോന്നുന്ന നന്ദിയും
വിലമതിപ്പും അഗാധമായ സ്നേഹവും
ആയിരിക്കണം ആരാധിക്കാൻ നമ്മെ
പ്രചോദിപ്പിക്കുന്ന മുഖ്യ ഘടകം.
അങ്ങനെ ദൈവത്തെക്കുറിച്ചു ആവശ്യമായ
അറിവ് നേടി വേണം അവനെ ആരാധി ക്കാൻ. വെറും അന്ധവിശ്വാസം ദൈവം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ്
സത്യത്തോടെയും ആരാധിക്കണമെന്നു
യേശു പഠിപ്പിച്ചത്. ദൈവം തന്നെക്കുറിച്ചു
പുത്രൻ മുഖാന്തരവും തിരുവെഴുത്തുകൾ
മുഖേനയും വേണ്ടത്ര അറിവ് നമുക്ക് പകർന്നു തന്നിട്ടുണ്ട്.
ദൈവം സർവ്വവ്യാപിയല്ല:
Mathew 6:9 "ദൈവത്തെ സ്വർഗ്ഗസ്ഥനായ
പിതാവ് " എന്ന് വിളിച്ചു പ്രാർത്ഥിക്കാൻ
പഠിപ്പിച്ചു.
ദൈവത്തിനു ഒരു വാസസ്ഥലം ഉണ്ട്.
അത് സ്വർഗ്ഗമാണ്. പ്രപഞ്ചം അവന്റെ
സൃഷ്ടിയാണ്. സൃഷ്ടികളിൽ അവന്റെ
സ്നേഹവും ശക്തിയും ജ്ഞാനവും
കാണാൻ കഴിയും. അവന്റെ നിയമങ്ങളും
കരുതലുകളും പ്രപഞ്ചത്തെ ഭരിക്കുന്നു.
അതുകൊണ്ട് ദൈവത്തിന്റെ സ്ഥാനം
അത്യുന്നതമാണ്.
Psalms 11: 4 "യഹോവ തന്റെ വിശുദ്ധമായ
ആലയത്തിലുണ്ട്. സ്വർഗത്തിലാണ്
യഹോവയുടെ സിംഹാസനം."
Psalms 115: 16 "സ്വർഗം യഹോവയുടേത്.
ഭൂമിയോ ദൈവം മനുഷ്യ മക്കൾക്ക് കൊടുത്തിരിക്കുന്നു."
യഹോവയിൽ പൂർണമായി നമ്മൾ ആശ്രയിക്കണം:
നമ്മോടുള്ള യഹോവയുടെ കരുതലുകൾ
ആകാശത്തിലെ പക്ഷികളെക്കാളും
വയലിലെ ലില്ലിച്ചെടികളെക്കാളും എത്രയോ
ശ്രേഷ്ഠമാണെന്നു യേശു പഠിപ്പിച്ചു.
ജീവിതത്തിൽ എന്തു തിന്നും എന്തു കുടിക്കും
എന്ത് ഉടുക്കും എന്ന ഉൽക്കണ്ഠകൾ
അകറ്റി ജീവിക്കാൻ ആവശ്യമായ കരുതലുകൾ ദൈവം ചെയ്തിട്ടുണ്ട്. നാം
യഹോവയിൽ ആശ്രയിക്കണം.
Mathew 6: 25-34 ൽ ഇതൊക്കെ നിങ്ങൾക്ക്
ആവശ്യമാണെന്ന് സ്വർഗീയ പിതാവിനറിയാം
എന്ന സ്നേഹമസൃണമായ വാക്കുകൾ
നാം വിശ്വസിക്കണം. അവൻ നമ്മെ പട്ടിണി
യിലേക്ക് വിടുകയോ മറ്റുള്ളവരുടെ മുമ്പിൽ
യാചിക്കാൻ ഇടയാക്കുകയോ ഇല്ല. നമ്മെ
ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് നമുക്ക്
ഉറപ്പുണ്ടായിരിക്കാൻ കഴിയും.
നാം ദൈവത്തെക്കുറിച്ചു യേശുക്രിസ്തു വിൽ നിന്ന് എന്തൊക്കെ പഠിച്ചു?
1. യഹോവ നമ്മുടെ സ്രഷ്ടാവാണ്.
2. ദൈവത്തിന്റെ പേര് യഹോവ
3. യഹോവ നമ്മുടെ സ്വർഗീയ പിതാവാണ്.
4. യഹോവ പരമാധികാരിയാണ്
5. യഹോവ ഏകസത്യദൈവമാണ്
6. യഹോവ അദൃശ്യനാണ്. (ആത്മവ്യക്തി)
7. യഹോവ സ്നേഹമാണ്
8. യഹോവ ഒരു യഥാർത്ഥ വ്യക്തിയാണ്
9. യഹോവ സർവ്വ വ്യാപിയല്ല
10. യേശുവിന്റെ പിതാവും ദൈവവും
യഹോവയാണ്
11. ദൈവത്തെ ദൈവാത്മാവോടെയും
സത്യത്തോടെയും ആരാധിക്കണം
12. യഹോവയാം ദൈവം നമ്മെക്കുറിച്ചു
ചിന്തയുള്ളവനാണ്.
Comments
Post a Comment