വേദപുസ്തകം (ബൈബിൾ) അനുസരിച്ചുകൊണ്ട് ആർക്കെങ്കിലും ജീവിക്കാൻ സാധിക്കുമോ?
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന
മിക്കവർക്കും ഇതുപോലുള്ള ഒരു ചോദ്യം
അത്ഭുതകരമായി തോന്നിയേക്കാം.
ബൈബിൾ എന്ന് കേൾക്കുമ്പോൾ തന്നെ
നെറ്റി ചുളിക്കുന്നവരാണ് നമ്മുടെ ചുറ്റും
കാണപ്പെടുന്നത്. ഈ ശാസ്ത്രീയ യുഗ ത്തിലും ദൈവം, ബൈബിൾ എന്നൊക്കെ പറയുന്നവരെ കളിയാക്കുന്ന പ്രവണതയാണ്
കണ്ടുവരുന്നത്.
ഒരു കാലഹരണപ്പെട്ട പുസ്തകം എന്നതിൽ
കവിഞ്ഞു വലിയ പ്രാധാന്യമൊന്നും അവർ
ബൈബിളിന് കൊടുക്കാറില്ല. മനുഷ്യ വർഗ്ഗ ത്തിൽ തന്നെ ഒരു വലിയ മതവിഭാഗം വിശ്വസിക്കുന്ന അവരുടെ സ്വന്തം മതഗ്രന്ഥം എന്നുമാത്രമേ അവർ കണക്കാക്കുന്നുള്ളു.
എന്നിരുന്നാലും ഒരു കാലത്ത് ജീവിത പ്രശ്ന
ങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്ന
തിൽ അനേകരെ സഹായിച്ചിട്ടുള്ള പുസ്തകം ആയിരുന്നു ബൈബിൾ.
ഇപ്പോൾ ആളുകളുടെ മനോഭാവത്തിന്
മാറ്റം വന്നുകൊണ്ടിരിക്കുന്നു. അതിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? ബൈബിൾ ദൈവ വചനമായി ട്ടാണോ അതോ മനുഷ്യരാൽ എഴുതപ്പെട്ട ഒരു നല്ല പുസ്തകം എന്നതാണോ നിങ്ങളുടെ വിശ്വാസം?
ബൈബിൾ തന്നെ അവകാശപ്പെടുന്നത്
"എല്ലാം തിരുവെഴുത്തുകളാണ് " എന്നാണ്. 2 Timothy 3: 16, 17
അത് "ദൈവ നിശ്വസ്‌തവുമാണ് ". ദൈവം
നേരിട്ട് തന്റെ പരിശുദ്ധാത്മാവിനാൽ
ബൈബിൾ എഴുതാൻ മനുഷ്യരെ പ്രചോദി
പ്പിച്ചതുകൊണ്ട് മനുഷ്യരുടെ ആശയങ്ങളല്ല
ദൈവത്തിന്റെ ആശയങ്ങളാണ് അതിൽ
ഉൾപ്പെട്ടിരിക്കുന്നത്. അത് ഭൂമിയിൽ
ജീവിക്കുന്ന ഏതൊരു മനുഷ്യനും പ്രയോജന
പ്പെടുന്ന ദിവ്യ സത്യങ്ങളാണ്.
ബൈബിളിനെ ആ വിധത്തിൽ ദൈവവചന മായി അംഗീകരിക്കുകയും സ്വീകരിക്കുകയും
ചെയ്ത ആരെങ്കിലും ഉണ്ടോ? അതിന്റെ
ഉപദേശങ്ങൾ അനുസരിച്ചു ജീവിച്ച
ആരെയെങ്കിലും നിങ്ങൾക്കറിയാമോ?
ഒരാളുണ്ട്. യേശുക്രിസ്തു. ബൈബിൾ
പറയുന്നത് എന്താണോ അതനുസരിച്ചു
ജീവിച്ച ഏക വ്യക്തി എന്ന സ്ഥാനം യേശു
വിന് മാത്രം അവകാശപ്പെട്ടതാണ്.
യേശുവിന്റെ മുഴു ജീവിതവും, അവന്റെ
ജനനം മുതൽ മരിച്ചു പുനരുദ്ധാനം ചെയ്ത
തുവരെയുള്ള എല്ലാ സംഭവങ്ങളും,
പ്രത്യേകിച്ച് അവന്റെ പഠിപ്പിക്കലുകളും
പൂർണമായും തിരുവെഴുത്തിൽ മുൻകൂട്ടി
പറഞ്ഞിരുന്നത് പ്രകാരമായിരുന്നു.
(Galatians 4: 4)
യേശു ആളുകളെ പഠിപ്പിച്ച കാര്യങ്ങൾ
എബ്രായ തിരുവെഴുത്തുകൾക്ക് ചേർച്ചയിൽ ആയിരുന്നു. കൂടാതെ തന്റെ
പുത്രൻ ഭൂമിയിൽ വരുമ്പോൾ വെളിപ്പെടു
ത്തേണ്ട പുതിയ സത്യങ്ങളും ദൈവകല്പന
യോടുള്ള അനുസരണത്തിൽ യേശുക്രിസ്തു ആളുകളെ പഠിപ്പിച്ചു. "ഞാൻ എന്റെ ഉപദേശമല്ല എന്റെ പിതാവ് എന്നെ പഠിപ്പിച്ച
തുപോലെ നിങ്ങളെ പഠിപ്പിക്കുന്നു" എന്നു
പലപ്പോഴും സത്യം സത്യമായി പറഞ്ഞു.
ജൂതന്മാർ തിരുവെഴുത്തുകൾ മാനുഷ
പാരമ്പര്യവുമായി കൂട്ടിക്കുഴച്ചു പഠിപ്പിച്ചത്
കൊണ്ട് സമൂഹത്തിന്റെ ചിന്ത ദുഷിപ്പിക്ക
പ്പെട്ടു പോയിരുന്നു. അതുകൊണ്ട് യേശു
ശരിയായ വിധത്തിൽ തിരുവെഴുത്തുകൾ പഠിപ്പിച്ചപ്പോൾ അത് അന്ന് പ്രബലപ്പെട്ടിരുന്ന
സമൂഹത്തിന്റെ മനോഭാവത്തിനും ചിന്ത
ക്കും എതിരായിത്തീർന്നു. അതുകൊണ്ട്
ആളുകൾ യേശുവിനെ മതതീവ്രവാദിയായും
രാജ്യദ്രോഹിയായും കണക്കാക്കി. യേശു
പഠിപ്പിച്ച പുതിയ സത്യങ്ങളും അവർക്കു
ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
യേശു ബൈബിളിനെ വീക്ഷിച്ച വിധം:
Psalms 119:105 പ്രസ്താവിക്കുന്നതുപോലെ
ദൈവവചനമായി യേശു വീക്ഷിച്ചു. സ്വന്തം
കാലടികൾ ദൈവേഷ്ടപ്രകാരം നയിക്കാൻ
ദിവ്യ മാർഗ്ഗനിർദ്ദേശങ്ങൾ യേശു പിൻപറ്റി.
തന്റെ മരണത്തിന്റെ തലേ രാത്രിയിൽ
പിതാവിനോടുള്ള പ്രാർത്ഥനയിൽ "നിന്റെ
വചനം സത്യമാകുന്നു" എന്നു പറഞ്ഞതായി
John 17:17 രേഖപ്പെടുത്തുന്നു.
യേശുവിന്റെ ഭൗമീക ശുശ്രുഷയുടെ ആരംഭ
ത്തിൽ യഹോവക്ക് ജീവിതം സമർപ്പിച്ചു
സ്നാനമേൽക്കാൻ തയ്യാറായതുതന്നെ
ഇങ്ങനെ പറഞ്ഞുകൊണ്ടാണ് : "പുസ്തക
ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ
ദൈവമേ അങ്ങയുടെ ഇഷ്ടം ചെയ്യാൻ
ഞാൻ വന്നിരിക്കുന്നു". (Hebrew 10:7)
യേശുക്രിസ്തു Psalms 40:7, 8 ൽ ദാവീദ്
മുൻകൂട്ടി പറഞ്ഞ പ്രവചനം സ്വയം ബാധക
മാക്കി.
അതിനുശേഷം നസ്രത്തിലെ സിന്നഗോഗിൽ
പോയി ബൈബിൾ വായിച്ചു. LUKE 4:16-21
പ്രകാരം ആ തിരുവെഴുത്തുഭാഗം തനിക്ക്
ബാധകമാക്കിക്കൊണ്ട് ഈ തിരുവെഴുത്തു ഇന്നു നിറവേറിയിരിക്കുന്നു എന്നു പറഞ്ഞു.
ഈ ഭാഗം യഹോവയുടെ നിയമിത അഭിഷി ക്തനാണ് താൻ എന്നും തന്റെ ശുശ്രുഷയുടെ ഉദ്ദേശ്യവും താൻ അതിനു മിശിഹാ എന്ന നിലയിൽ യോഗ്യതയുള്ളവൻ ആണെന്നും സൂചിപ്പിച്ചു. യേശുവിന്റെ മുഖ്യ പ്രസംഗ
വിഷയം ദൈവ രാജ്യത്തിന്റെ സന്തോഷ
വാർത്ത ഘോഷിക്കൽ ആണെന്നും അവൻ
വ്യക്തമാക്കുകയായിരുന്നു. യേശുക്രിസ്തു
തിരുവെഴുത്തിൽ നിന്നു പരസ്യമായി വായിച്ചു. അങ്ങനെ ചെയ്യുന്നതിൽ അവന് ഒരു തരത്തിലുള്ള നാണവും സങ്കോചവും തോന്നിയില്ല.
തിരുവെഴുത്തുകൾ സ്വയം ബാധകമാക്കുന്ന
തു കൂടാതെ അവൻ മറ്റുള്ളവരെ ബൈബിൾ
പഠിപ്പിച്ചു.
മത നേതാക്കന്മാരുടെ കുടില ചോദ്യങ്ങൾക്കു തിരുവെഴുത്തിൽ അധിഷ്ഠിതമായ ഉത്തരങ്ങൾ നൽകാൻ യേശു ശ്രദ്ധിച്ചിരുന്നു
" നിങ്ങൾ വായിച്ചിട്ടില്ലേ, ഒരിക്കലും വായിച്ചിട്ടില്ലേ " എന്നു ചോദിച്ചുകൊണ്ട് അവരെ പഠിപ്പിച്ചുവെന്നു Mathew 12:4, 5, 19:4-6, 21:16, 42, 22: 31, 32 സൂചിപ്പിക്കുന്നു.
തിരുവെഴുത്തുകൾ തന്നെക്കുറിച്ചു സാക്ഷി
പറയുന്നുണ്ടെന്ന് പഠിപ്പിച്ചു. John 5: 39-43
ഏറ്റവും വലിയ കല്പനയെക്കുറിച്ചു ചോദിച്ച
പ്പോൾ ആവർത്തനം 6:4 ഉദ്ധരിച്ചുകൊണ്ട്
"നിന്റെ ദൈവമായ യഹോവയെ നീ നിന്റെ
മുഴു ഹൃദയത്തോടും നിന്റെ മുഴു ദേഹി യോടും നിന്റെ മുഴു മനസ്സോടും കൂടെ
സ്നേഹിക്കണം എന്നും അതു വലുതും ഒന്നാമത്തേതുമായ കല്പനയാണെന്നും
പഠിപ്പിച്ചു.
പിശാചിനാൽ പ്രലോഭനമുണ്ടായപ്പോൾ
യേശുക്രിസ്തു തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും അവനെ മിണ്ടാതാക്കുകയും ചെയ്തു. പിശാചിനോട് എതിർത്തുനിന്നു
പിശാച് അവനെ വിട്ടു പോയി. യേശുവിനു
തിരുവെഴുത്തുകളെക്കുറിച്ചു നല്ല ഗ്രാഹ്യം
ഉണ്ടായിരുന്നു. മുഴുലോകവും പിശാചിന്റെ
നിയന്ത്രണത്തിലാണെന്നു യേശുവിനു
അറിയാമായിരുന്നു. അതുകൊണ്ടുതന്നെ
ലോകകാര്യങ്ങളിൽ മുഴുകി ജീവിക്കുന്ന തിനുപകരം ദൈവേഷ്ടം പരിശോധിച്ച്
ഉറപ്പു വരുത്തിയിരുന്നു. Mathew 4:3-11,
12:1-8 Luke 10: 25-28
തിരുവെഴുത്തു നിവൃത്തിയായ സംഭവങ്ങൾ
പല പ്രാവശ്യവും യേശു എടുത്തു പറഞ്ഞു.
Luke 24:44-46, Acts 1: 16, 20
മത നേതാക്കന്മാർ പാരമ്പര്യം പഠിപ്പിച്ച
പ്പോൾ യേശു അവരെ കുറ്റപ്പെടുത്തുകയും
അവർ "ദൈവവചനം ദുർബലമാക്കിയിരി ക്കുക" യാണെന്നും പറഞ്ഞു.
തിരുവെഴുത്തു സത്യങ്ങൾ ഗ്രഹിക്കാൻ
തന്റെ ശിഷ്യന്മാരുടെ ഹൃദയങ്ങളെ തുറന്നു
കൊണ്ട് അവൻ ദൈവവചനം പഠിപ്പിച്ചു.
മോശയുടെ ന്യായപ്രമാണം അതേപടി
യേശു നിവൃത്തിച്ചു.
അങ്ങനെ വേദപുസ്തകം അനുസരിച്ചു
ജീവിച്ച പൂർണമനുഷ്യൻ ആയിരുന്നു യേശു
ക്രിസ്തുവെന്നു വ്യക്തമാണ്. അപൂർണരായ
നമുക്ക് യേശുവിനെപ്പോലെ ബൈബിൾ
പറയുന്നതുപോലെ ജീവിക്കാൻ പറ്റുമോ?
Comments
Post a Comment