നക്ഷത്രവും വിദ്വാന്മാരും സത്യമെന്ത്?
നക്ഷത്രത്തിന്റെ ഉറവിടം ആരാണ്?
യേശുവിന്റെ ജനനത്തോട് ബന്ധപ്പെട്ടുള്ള
സംഭവങ്ങളിൽ ഒരു പ്രത്യേക നക്ഷത്രം
ആകാശത്തു കാണപ്പെട്ടതായി മത്തായി യുടെ സുവിശേഷത്തിൽ വായിക്കുന്നുണ്ട്.
നക്ഷത്രം കണ്ടത് ആരാണെന്നു മനസ്സിലാ
യാൽ അതിന്റെ ഉറവിടം തിരിച്ചറിയാൻ
ബുദ്ധിമുട്ടുണ്ടാവില്ല. നാല് പ്രാവശ്യം
നക്ഷത്രത്തെക്കുറിച്ചു മത്തായി രണ്ടാം
അധ്യായം പരാമർശിക്കുന്നുണ്ട്.
കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ അവകാശ
പ്പെട്ടത് തങ്ങൾ കിഴക്കായിരുന്നപ്പോൾ
"ജൂതന്മാരുടെ രാജാവായി പിറന്നവന്റെ"
ഒരു നക്ഷത്രം കണ്ടുവെന്നാണ്. അക്കാര്യം
യെരുശലേം ഭരിച്ചിരുന്ന ഹെരോദ് രാജാവിനോട് പറയുകയും അവനെ വണങ്ങാൻ അനുവാദം ചോദിക്കുകയും
ചെയ്തുവെന്ന് Mathew 2: 2 പറയുന്നു.
അപ്പോൾ നക്ഷത്രം കണ്ടത് "വിദ്വാന്മാർ"
അല്ലെങ്കിൽ "ജ്യോതിഷക്കാർ " മാത്രമാ യിരുന്നു. ഹെരോദ് രാജാവോ അദ്ദേഹ ത്തിന്റെ ഉദ്യോഗസ്ഥന്മാരോ നക്ഷത്രം കണ്ടില്ല. കിഴക്ക് ദേശത്തുള്ള മറ്റു സാധാ രണ ജനങ്ങളും നക്ഷത്രം കണ്ടിരുന്നില്ല. യേശു ജനിച്ച ബെത്ലഹേമിലെ ആളുകളും നക്ഷത്രം കണ്ടില്ല. പുൽക്കൂട്ടിൽ യേശുവിനെ കാണാൻ വന്ന ഇടയന്മാരും നക്ഷത്രം കണ്ടിരുന്നില്ല.
ഈ നക്ഷത്രം ജ്യോത്സ്യന്മാരെ യേശു ജനിച്ച
ബെത്ലഹേമിലേക്ക് ആനയിക്കുന്നതിനു
പകരം യരുശലേമിലെ ഹെരോദ് രാജാവിന്റെ
കൊട്ടാരത്തിലേക്ക് നയിച്ചുവന്നെ വസ്തുത
വിചിത്രമായി തോന്നുന്നു. കാരണം ഈ
വാർത്ത അവരെ സന്തോഷിപ്പിക്കുന്നത്
ആയിരുന്നില്ല. അവർ ആകെ പരിഭ്രമിച്ചു
പോയി എന്ന് Mathew 2: 3 പറയുന്നു.
അതുകൊണ്ട് രഹസ്യമായി ജ്യോത്സ്യന്മാരെ
വിളിച്ചു നക്ഷത്രം പ്രത്യക്ഷപ്പെട്ട കൃത്യമായ സമയം രാജാവ് ചോദിച്ചറിഞ്ഞു. കൂടാതെ
കുട്ടിയെ കണ്ടു പിടിക്കാൻ നല്ലൊരു അന്വേഷണം നടത്തി തിരിച്ചുവന്നു വിവരം
പറയാൻ ആവശ്യപ്പെട്ടു. (Mathew 2:7, 8)
2: 16ൽ ജ്യോത്സ്യന്മാർ തന്നെ പറ്റിച്ചെന്നു
കണ്ടിട്ടു വല്ലാത്ത കോപമുണ്ടായിട്ടു രണ്ടു
വയസ്സും താഴെയുമുള്ള കുഞ്ഞുങ്ങളെ
കൊല്ലാൻ ഉത്തരവിട്ടു.
അതുകൊണ്ട് ജ്യോത്സ്യന്മാരെ അറിയിച്ചത്
ദൈവ ദൂതന്മാരായിരുന്നില്ല. ദൈവം ഒരു
നക്ഷത്രം ഉപയോഗിച്ചു തന്റെ പ്രിയപുത്രന്റെ
ജനനത്തെക്കുറിച്ചു ജ്യോത്സ്യന്മാരെ അറിയിക്കുന്ന കാര്യം അചിന്തനീയമാണ്.
കാരണം ജ്യോതിഷക്കാർ സത്യദൈവമായ
യഹോവയുടെ ആരാധകർ ആയിരുന്നില്ല.
ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ട ജന
മായ ഇസ്രായേൽ ജനത്തോട് ദൈവം
വെറുക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ
നക്ഷത്രവിദ്യ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പുരാതന ബാബിലോണിൽ നക്ഷത്രവിദ്യ,
ജ്യോതിഷം, മാന്ദ്രികവിദ്യ, ഭൂതവിദ്യ ഒക്കെ
സർവസാധാരണമായിരുന്നു. അവരുടെ
ജ്യോത്സ്യന്മാർ ജനങ്ങളെ വഴിതെറ്റിക്കുക
യായിരുന്നു. ബാബിലോണിന്റെ നാശത്തിന്റെ സമയത്തു ആ വിദ്യകളെല്ലാം യാതൊരു
വിലയുമില്ലാത്തതാണെന്നു തെളിഞ്ഞു.
(Isaiah 47: 12-15), (Deuteronomy 18: 9-14)
ദൈവം വിലക്കിയ ഒരു ആചാരമോ, വിദ്യയോ ഉപയോഗിക്കുന്നത് ആരായിരിക്കും?
യാതൊരു സംശയവുമില്ല, ദൈവത്തിന്റെ
എതിരാളി പിശാചായ സാത്താനായിരിക്കും.
അപ്പോൾ നക്ഷതത്തിന്റെ ഉറവ് ദൈവമല്ല,
സാത്താനാണ്.
നക്ഷത്രം കാണിച്ചതിലും ജ്യോൽസ്യന്മാരെ കൊണ്ട് സമ്മാനം കൊടുപ്പിച്ചതിലും സാത്താന് ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ
ദൈവത്തിന് യാതൊരു പ്രത്യേക ഉദ്ദേശ്യവും അതുകൊണ്ട് സാധിക്കാനില്ലായിരുന്നു.
ഈ നിഗമനത്തിൽ എത്താൻ സഹായിക്കുന്ന കാര്യങ്ങളാണ് ജോൽസ്യൻമാർ വന്നുപോയ
ശേഷം നടന്ന സംഭവങ്ങൾ. ജ്യോത്സ്യന്മാർ
സന്ദർശിച്ചതിന്റെ മോശമായ ഫലങ്ങളിൽ
ഒന്ന് യേശുവിന്റെ ജീവന് ഭീഷണിയായി
ത്തീർന്നു എന്നുള്ളതാണ്. അത് അനേകം
നിഷ്കളങ്കരായ കുട്ടികളുടെ ജീവൻ
നഷ്ടപ്പെടുന്നതിൽ കലാശിച്ചു. അവരുടെ
മാതാപിതാക്കളുടെ ഹൃദയവേദന സഹിക്കാ
വുന്നതിലും അപ്പുറത്തായിരുന്നു.
നക്ഷത്രം "മാനുഷഘാതകൻ എന്ന പേരിൽ യേശു വിളിച്ച പിശാചിന്റെ
ഒരു തന്ത്രപരമായ അടയാളം" മാത്രമായി രുന്നു. വാഗ്‌ദത്ത മിശിഹായെ തുടക്ക ത്തിൽതന്നെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢതന്ത്രം ആയിരുന്നു. പിശാച് തന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ സമർത്ഥനാണ്. (അവൻ
ഒരു പാമ്പിനെക്കൊണ്ട് ഹവ്വയോട് സംസാരി
പ്പിച്ചു. ജോബിന്റെ കാലത്തു ആകാശത്തു
നിന്ന് തീ ഇറക്കുകയും മറ്റു അത്ഭുതങ്ങൾ
കാണിക്കുകയും ചെയ്തു. അവൻ മിക്കപ്പോഴും വെളിച്ച ദൂതന്റെ വേഷം ധരി
ക്കുന്നുണ്ട്. അതുകൊണ്ട് നക്ഷത്രം പോലെ
ഒന്ന് ഉപയോഗിച്ചു ദുഷ്ടനായ ഹെരോദിന്റെ
അടുക്കലേക്കു ജ്യോത്സ്യന്മാരെ നയിക്കാൻ
പിശാചിന് വലിയ പ്രശ്നമല്ല.
നക്ഷത്രം ജ്യോത്സ്യന്മാരെ ബെത്‌ലഹേമിലെ
വീട്ടിലേക്കും നയിച്ചു. Mathew 2: 9, 10ൽ
നക്ഷത്രം മുമ്പേ പോയി ആ വീടിന്റെ
മുകളിൽ ചെന്നു നിന്നു എന്ന് വിവരിക്കുന്നു.
നക്ഷത്രം അവർക്കു വഴികാണിച്ചു.
ഇപ്പോൾ ചിന്തിക്കുക: ദൈവം ഇടയന്മാർക്കു വഴി കാണിക്കാൻ ഒരു നക്ഷത്രം ഉപയോഗി ച്ചില്ല. അവർ അന്വേഷിച്ചു കണ്ടെത്തുക
യായിരുന്നു. തീർച്ചയായും സാത്താന്റെ
പദ്ധതി വിജയിക്കണമെങ്കിൽ നക്ഷത്രം
കുട്ടിയുടെ വീടുവരെ നയിക്കുന്നത് എളുപ്പ
മാക്കണമായിരുന്നു. അതിൽ സാത്താൻ
വിജയിച്ചു.
പക്ഷേ, ദൈവം പെട്ടെന്ന് ഇടപെട്ട് വേറെ
വഴി തിരിച്ചുപോകാൻ സ്വപ്നത്തിലൂടെ
ജ്യോത്സ്യന്മാരെ അറിയിച്ചു. മാത്രമല്ല,
കുട്ടിയേയും കൊണ്ട് ഈജിപ്തിലേക്ക്
പോകാൻ ഔസേഫിനോട് ആവശ്യപ്പെട്ടു.
അങ്ങനെ യേശുവിന്റെ ജീവൻ രക്ഷിച്ചു.
നക്ഷത്രങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നത് ശിക്ഷിക്കപ്പെടേണ്ട ഒരു
കുറ്റമാണെന്ന് Job 31: 26-28 പറയുന്നു.
അതുകൊണ്ട് ക്രിസ്തുമസിനോടുള്ള
ബന്ധത്തിൽ ഒരു നക്ഷത്രം കൃത്രിമ മായി ഉണ്ടാക്കി അതിന്റെ ശോഭ ആസ്വദിക്കുന്നതിനെ ദൈവം എങ്ങനെ വീക്ഷിക്കും എന്ന് ചിന്തിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യും.
വിദ്വാന്മാർ എത്ര പേരുണ്ടായിരുന്നു?
ബൈബിളിൽ അവരുടെ എണ്ണം എത്രയെന്നു
പറയുന്നില്ല. ചിലർ പറയുന്നത് മൂന്നു പേരുണ്ടായിരുന്നു എന്നാണ്. അവർ മൂന്നു
രാജാക്കൻമാരായിരുന്നു എന്നും ചിലർ
അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും
രാജാക്കന്മാരായിട്ടല്ല ജ്യോൽസ്യന്മാരായി ട്ടാണ് ബൈബിൾ പരാമർശിക്കുന്നത്.
(മധ്യയുഗങ്ങളിൽ, മൂന്നു ജ്യോത്സ്യന്മാർ
ഉണ്ടായിരുന്നുവെന്നും അവരെ വിശുദ്ധ
രായി പ്രഖ്യാപിക്കുകയും പ്രത്യേക പേര്
വിളിച്ചു ആദരിക്കുകയും ചെയ്തു.
മെൽക്കിയോർ, ഗാസ്പർ, ബൽത്താസാർ
എന്നീ പേരുകളിൽ അവരുടെ ഭൗതീകാവ ശിഷ്ടം ജർമനിയിലെ കൊളോണിയത്തി
ലുള്ള ആലയത്തിൽ സൂക്ഷിച്ചതായി കരുത
പ്പെടുന്നു.)
യേശു ജനിച്ച അതേ ദിവസമോ ആഴ്ചയോ
മാസത്തിലോ അല്ല ജ്യോത്സ്യന്മാർ വന്നത്.
കിഴക്ക്നിന്ന് എന്ന് പറയുമ്പോൾ അത്
ബാബിലോൺ, മേദ്യ എന്നിവിടങ്ങളിൽ
നിന്നായിരിക്കണം. യെരുശലേമിൽ എത്ത
ണമെങ്കിൽ വളരെ ദൂരമുണ്ട്. അതുകൊണ്ട്
സാധാരണ പുൽക്കൂട്ടിൽ ജ്യോത്സ്യന്മാർ
സന്ദർശിച്ചതായിട്ടുള്ള ചിത്രീകരണങ്ങൾക്ക്
യാതൊരു അടിസ്ഥാനവുമില്ല. അവർ
യേശുവിനെ കണ്ടത് പുൽകൂട്ടിലല്ല ഒരു
വീട്ടിൽ ആയിരുന്നുവെന്നു ബൈബിൾ
Mathew 2: 11 വ്യക്തമായി പറയുന്നു.
Comments
Post a Comment