ക്രിസ്തുമസ് ആഘോഷിക്കണമോ?

ക്രിസ്തുമസ് ആഘോഷിക്കുന്നതിന്റെ 
കാരണം:

യേശുക്രിസ്തു ജനിച്ചതിന്റെ ഓർമയെന്ന 
നിലയിലാണ് ക്രിസ്തുമസ് ആഘോഷിച്ചു 
വരുന്നത്. ക്രിസ്തുമസ്  ക്രൈസ്തവലോക ത്തിന്റെ ഒരു പ്രമുഖ മതവിശേഷ ദിവസ മാണ്.  ക്രിസ്ത്യാനികൾ എന്നു അറിയപ്പെടു ന്നവരും അക്രൈസ്തവരും ഒരുപോലെ ക്രിസ്തുമസ് ആഘോഷിച്ചുവരുന്നു. 

ചിലർ  ഡിസംബർ 25നും മറ്റു ചിലർ 
ജനുവരി 7നും ഒക്കെയാണ്  ക്രിസ്തുവിന്റെ 
ജന്മദിനമായി ആഘോഷിക്കുന്നത്. 
യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്നതിനു 
നൂറ്റാണ്ടുകൾക്കു ശേഷമാണ് ഡിസംബർ 25
അവന്റെ ജന്മദിനമായി അനുസ്മരിക്കപ്പെട്ടു 
തുടങ്ങിയത്  എന്ന വസ്തുത അറിയാതെ 
പോകരുത്. 

ഡിസംബർ 25 ഔദ്യോഗിക ഒഴിവു ദിനമായി 
പ്രഖ്യാപിച്ചു കൊണ്ട്  AD 336ൽ റോമൻ 
ചക്രവർത്തിയായ കോൺസ്റ്റാന്റിൻ തീർപ്പു 
കല്പിച്ചതാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ 
ക്രിസ്തുമസ് ആഘോഷം.  ആ  തീയതി 
തെരഞ്ഞെടുക്കാനുള്ള കാരണം World 
Book Encyclopedia പറയുന്നത് ഇങ്ങനെ യാണ്:  "റോമിൽ സൂര്യാരാധന വിശേഷാൽ 
ശക്തമായിരുന്ന കാലത്താണ് ക്രിസ്തുമസ് 
ഉത്ഭവിച്ചത്. റോമിലെ ജനങ്ങൾ സൂര്യന്റെ 
ജന്മദിനം ആഘോഷിക്കുകയും കൃഷി ദേവനായ സാറ്റേണിന്റെ ബഹുമാനാർത്ഥം 
നടത്തിയിരുന്ന സാറ്റർനെലിയ ഉത്സവം 
നേരത്തെതന്നെ ആചരിച്ചിരുന്നു."
ഒരു ക്രിസ്ത്യാനി ആയിത്തീർന്ന ചക്രവർത്തി 
പഴയ ഉത്സവത്തിന്റെ പേരുമാറ്റി അതെ 
ദിവസം (ഡിസംബർ 25) ക്രിസ്തുവിന്റെ 
ജനനദിവസമായി ആഘോഷിച്ചു എന്നത് 
ചരിത്ര വസ്തുതയാണ്. 

ഡിസംബർ 25 എന്ന തീയതി തെരഞ്ഞെടു ത്തതിൽ ഡിസംബർ 17 മുതൽ 24 വരെ യുള്ള സാറ്റർനെലിയ ആഘോഷം ഒരു 
പ്രധാന പങ്കു വഹിച്ചു. വിരുന്നുകഴിക്കലും 
ഉല്ലസിക്കലും സമ്മാനം നൽകലുമൊക്കെ 
അതിന്റെ സവിശേഷതകളായിരുന്നു. 
ഇതൊക്കെ ക്രിസ്തുമസ് ആഘോഷങ്ങ ളിലും കാണപ്പെടുന്നതിൽ അത്ഭുതമില്ല. 

ഇത്രയും ദീർഘനാൾ എന്തുകൊണ്ട്? 

യേശുക്രിസ്തുവിന്റെ ജനനത്തീയതിയും 
ക്രിസ്മസ് ആഘോഷങ്ങളും തീരുമാനി ക്കാൻ നാലു നൂറ്റാണ്ടുകൾ വേണ്ടിവന്നത് 
എന്തുകൊണ്ട്? 

ഒന്നാമത്തെ കാരണം:   യേശുക്രിസ്തു    വിന്റെ ജന്മദിനം ആഘോഷിച്ചതായി ബൈബിൾ ഒരിടത്തും പറയുന്നില്ല.   യേശുവിന്റെ കൃത്യമായ ജനന തീയതി തന്നെ അജ്ഞാതമാണ്. 

രണ്ടാമത്തെ കാരണം :  യേശുക്രിസ്തു 
ജനിച്ചുകഴിഞ്ഞ്  200 വർഷത്തേക്ക് 
അവന്റെ ജന്മദിനം കൃത്യമായി ആർക്കും 
അറിയില്ലായിരുന്നു.  അതറിയാൻ അധിക 
മാർക്കും താല്പര്യവുമില്ലായിരുന്നു 

മൂന്നാമത്തെ കാരണം:  ആദിമ ക്രിസ്ത്യാനികൾ ജന്മദിന ആഘോഷങ്ങളെ ഒരു പുറജാതി ആചാരമായിട്ടാണ്  കണ്ടിരുന്നത് എന്ന്  World Book 
Encyclopedia പറയുന്നു. 

നാyലാമത്തെ കാരണം:  ജന്മദിനാഘോഷ 
ങ്ങൾക്ക് അന്ധവിശ്വാസവുമായി ബന്ധ മുണ്ടെന്നു യേശുവിന്റെ ആദിമ ശിഷ്യ ന്മാർക്കു അറിയാമായിരുന്നു.    (ഓരോ മനുഷ്യന്റെയും ജനനസമയത്തു ഒരു ആത്മാവ് സന്നിഹിതനാകുമെന്നും അത്‌ ജീവിത കാലത്തുടനീളം അയാളെ സംരക്ഷിക്കുമെന്നും പുരാതന 
ഗ്രീക്കുകാരും റോമക്കാരും വിശ്വസിച്ചിരുന്നു)

അഞ്ചാമത്തെ കാരണം:  യേശുവിനെ 
പ്രസവിച്ച മറിയാമോ അവന്റെ പന്ത്രണ്ടു 
തെരഞ്ഞെടുക്കപ്പെട്ട അപ്പോസ്തോല ന്മാരോ കർത്താവായ യേശുക്രിസ്തു വിന്റെ ജന്മദിനം ആഘോഷിക്കാതി രുന്നതുകൊണ്ട് 
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർക്ക് 
അവന്റെ ജനനത്തിന്റെ കൃത്യമായ തീയതി 
അറിയാൻ കഴിഞ്ഞില്ല. 

അതുകൊണ്ട് ഡിസംബർ 25 എന്ന  ഒരു 
അനുമാന തീയതി തെരഞ്ഞെടുത്തു 
ക്രിസ്തുവിന്റെ ജന്മദിനമായി ആഘോഷിച്ചു. 
ആ തീയതി പിന്നീട് ലോകമെമ്പാടും യേശു 
വിന്റെ ജന്മദിനമായി ആഘോഷിച്ചു വരുന്നു.
ചിലരുടെ അനുമാനത്തിൽ ജനുവരി 7
ആണ് യേശുവിന്റെ ജന്മദിനം

യേശുവിന്റെ ജന്മദിനം യഥാർത്ഥത്തിൽ 
എന്നാണെന്നു അറിയാൻ കഴിയുമോ? 

അറിയാൻ കഴിയും. 
1) ബേത്ലഹേമിൽ വച്ചാണ് മറിയ യേശുവിനെ 
പ്രസവിക്കുന്നത്.  അന്ന് കൈസരുടെ കല്പന 
പ്രകാരം പേർ ചാർത്തലിന്  ഔസേപ്പും 
ഗർഭിണിയായ മറിയയും അവിടെ പോയി 
രുന്നു.  തന്റെ കടിഞ്ഞൂൽ പുത്രന്റെ പേരും 
അവിടുത്തെ രെജിസ്റ്ററിൽ ചേർത്തിട്ടുണ്ട്. 
ആ ഗവൺമെൻറ് രേഖ യേശുവിന്റെ 
കൃത്യമായ ജനന തീയതി ആയിരിക്കും.
പക്ഷേ,  ആ രേഖ ഇന്നാർക്കും ലഭ്യമല്ല. 

2) യേശു ജനിച്ചു എട്ടാം ദിവസം പരിച്ഛേദന 
കഴിഞ്ഞു.  മറിയ തന്റെ ശുദ്ധീകരണ കാലം 
കഴിഞ്ഞപ്പോൾ യെരുശലേം ദേവാലയ ത്തിൽ ആദ്യജാതനെ യഹോവക്ക്  സമർപ്പി 
ക്കാൻ വേണ്ടി പോയിരുന്നു.  ദേവാലയ രേഖകളിൽ യേശുവിന്റെ ജനന തീയതി കാണാൻ കഴിയും  പക്ഷേ,  AD 70ൽ റോമൻ സൈന്യം യെരുശലേം ദേവാലയം ചുട്ടു ചാമ്പലാക്കിയപ്പോൾ സകല രേഖകളും നശിച്ചുപോയി. 

3) യേശു മരിച്ചു കഴിഞ്ഞു അവന്റെ അമ്മ 
മറിയയും അവന്റെ അർദ്ധ സഹോദരങ്ങളും 
ജീവിച്ചിരിപ്പുണ്ടായിരുന്നു.  AD 33ലെ 
പെന്തക്കോസ്തു ദിവസം യേശുവിന്റെ 
ശിഷ്യന്മാരുടെ കൂടെ മറിയയും അവന്റെ 
അർദ്ധ സഹോദരങ്ങളും ഉണ്ടായിരുന്നു. 
അവരും പരിശുദ്ധാത്മാവിനാൽ അഭിഷി 
ക്തരായി. എന്നാൽ ഒരിക്കൽ പോലും 
മാതാവോ അപ്പോസ്തോലന്മാരോ ആദിമ ക്രിസ്ത്യാനികളോ യേശുവിന്റെ ജന്മദിനം ആഘോഷിച്ചില്ല. അവർക്കു കൃത്യമായി യേശുവിന്റെ ജനന ദിവസം അറിയാമായിരുന്നുവെങ്കിലും  അവർ ആഘോഷിച്ചില്ല

യേശുവും തന്റെ 33 1/2 വർഷത്തെ 
ജീവിതത്തിൽ ഒരിക്കൽപോലും ജന്മദിനം 
ആഘോഷിച്ചില്ല.   അങ്ങനെ ആഘോഷി ക്കാൻ അവൻ കല്പിച്ചുമില്ല. 

ഡിസംബർ മാസത്തിലല്ല യേശുക്രിസ്തു 
ജനിച്ചത്

രണ്ടു പ്രധാനപ്പെട്ട തെളിവുകൾ തിരുവെഴുത്തിൽ നമുക്ക് കാണാൻ കഴിയും. 

1)  ബൈബിൾ പ്രവചനം:  Daniel 9: 24-27 
Daniel പ്രവചനത്തിൽ യേശു അഭിഷിക്ത നാകുന്ന സമയവും അവന്റെ മരണം 
എപ്പോഴായിരിക്കുമെന്നും മുൻകൂട്ടി പറഞ്ഞിരുന്നു. ജൂതൻമാർക്ക് ദൈവത്തിന്റെ 
പ്രീതിയിലേക്കു വരുന്നതിനു 70 ആഴ്ചവട്ടം 
ദൈവം നിയമിച്ചു.  അവസാനത്തെ ഒരാഴ്ച്ച 
വട്ടം വളരെ പ്രധാനമായിരുന്നു. 

എഴുപതാമത്തെ ആഴ്ചവട്ടത്തിന്റെ തുടക്ക 
ത്തിൽ അഭിഷിക്തനായ പ്രഭു (മിശിഹാ)
വരും.  ആഴ്ചവട്ടത്തിന്റെ മദ്ധ്യേ മിശിഹാ 
വധിക്കപ്പെടും. ഈ പ്രവചനം  യേശുവിൽ നിവൃത്തിയായി.  ഒരു ആഴ്ചവട്ടം 7 വർഷം 
ആയിരുന്നു. 

യോഹന്നാൻ സ്നാപകനാൽ യേശു ജോർദാൻ നദിയിൽ സ്നാനമേറ്റപ്പോൾ 
യേശു വാഗ്‌ദത്ത മിശിഹാ ആയിത്തീർന്നു. 
അന്ന് യേശുവിനു മുപ്പത് വയസ്സായിരുന്നു 
എന്ന് Luke 3:23 പറയുന്നുണ്ട്. എന്നാൽ 
ആഴ്ചവട്ടത്തിന്റെ മദ്ധ്യേ,  മൂന്നര വർഷം കഴിയുമ്പോൾ,  മിശിഹാ വധിക്കപ്പെടും.  അതായത് യേശുവിന്റെ ഭൂമിയിലെ ജീവിതം 33 വർഷവും 6 മാസവും ആയിരിക്കും.

യേശുവിന്റെ മരണം ജൂതകലണ്ടർ പ്രകാരം 
AD 33 നിസാൻ 14 വെള്ളിയാഴ്ച ദിവസം 
ആയിരുന്നു.  ആധുനിക കലണ്ടറനുസരിച്ചു 
March-April  മാസം അതിനു തുല്യമായിവരും. 
ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ 
മരണം അനുസ്മരിക്കുന്നത്  March-April 
മാസത്തിലാണെന്നു എല്ലാവർക്കും അറിവുള്ള കാര്യമാണ്

ഇപ്പോൾ യേശുവിന്റെ ജനനത്തിന്റെ 
മാസവും വർഷവും കണ്ടുപിടിക്കാൻ 
എളുപ്പമായി.  AD 33 March-April മാസത്തിൽ 
നിന്ന്  33വർഷവും 6 മാസവും കുറച്ചാൽ 
കൃത്യമായി യേശു ജനിച്ച മാസം കിട്ടും. 
6 മാസം കുറച്ചാൽ September-October ൽ 
എത്തുന്നു.  അവിടെനിന്നു 33 വർഷം 
കുറച്ചാൽ BC  2, September-October  മാസം 
കിട്ടുന്നു.   ഒരിക്കലും ഡിസംബർ മാസം 
കിട്ടില്ല.  ഇനി വർഷം കണക്കാക്കുമ്പോൾ 
BC 1നും AD 1നും  ഒറ്റ വർഷമാണെന്നും 
മനസിലാക്കണം. പൂജ്യം വർഷമില്ല. 

യേശു മിശിഹാ ആയിത്തീർന്ന വർഷം 
69 ആഴ്ചവട്ടം കഴിഞ്ഞ AD 29-ൽ ആണ്. 
Luke  3:1 പറയുന്നതനുസരിച്ചു യോഹന്നാൻ 
സ്നാപകന്റെ ശുശ്രുഷ ആരംഭിക്കുന്നത് 
തിബേരിയോസ് കൈസരുടെ ഭരണത്തിന്റെ 
പതിനഞ്ചാം വർഷത്തിലാണ്.  ആ തീയതി 
AD 29 ആണ്.  AD 14-നാണു തിബേരിയോസ് 
കൈസർ വാഴ്ച ആരംഭിച്ചതെന്ന്  ചരിത്രം 
സാക്ഷ്യപ്പെടുത്തുന്നു.  യോഹന്നാനും യേശുവും തമ്മിൽ 6 മാസത്തെ വ്യത്യാസമേ 
ഉണ്ടായിരുന്നുള്ളു.  യേശുവിനും യോഹന്നാനും AD 29ൽ  30 വയസ്സ്  പ്രായ മായിരുന്നുവെന്നു ഈ  ചരിത്രം വ്യക്തമായി 
സാക്ഷ്യപ്പെടുത്തുന്നു. 

അതുകൊണ്ട് യേശുവിന്റെ ജനനം ആളുകൾ വിശ്വസിച്ചു പോന്നപോലെ ഡിസംബർ മാസം 
അല്ല. 

2) ദൃക്‌സാക്ഷി വിവരണം:  Luke 2: 8-20

ബേത്ലഹേമിൽ യേശു ജനിച്ച രാത്രിയിൽ 
ആട്ടിൻകൂട്ടത്തോടൊപ്പം ഇടയന്മാർ 
വെളിമ്പ്രദേശത്തായിരുന്നു എന്ന്  പറയുന്നത് 
പ്രത്യേകം ശ്രദ്ധിക്കുക.  അന്ന്  രാത്രിയിൽ 
ദൈവ ദൂതന്മാർ ലോകരക്ഷകൻ ജനിച്ച 
സന്തോഷവാർത്ത ആട്ടിടയന്മാരെ അറിയി 
ക്കുന്നു.  അവർ ഒരു പുൽത്തൊട്ടിയിൽ 
കിടക്കുന്ന ശിശുവിനെ അമ്മയോടൊപ്പം 
കണ്ടു മടങ്ങിപ്പോയി. ഇടയന്മാർ യാതൊരു സമ്മാനവും ശിശുവിന് കൊടുത്തില്ല.  പക്ഷേ അവർ ദൈവത്തെ വാഴ്ത്തി സ്തുതിച്ചു എന്ന്  ബൈബിൾ പറയുന്നു. 

സംഭവം നടന്നത്  ഒരു ഡിസംബർ മാസത്തിലായിരുന്നോ?  അല്ലായിരുന്നു
കാരണം,  ബേത്ലഹേമിൽ ഡിസംബർ മാസത്തെ കാലാവസ്ഥ ആട്ടിൻപറ്റങ്ങളെയും 
കൊണ്ട് വെളിമ്പ്രദേശത്തു താമസിക്കാൻ 
പറ്റിയ സമയമായിരുന്നില്ല.  ജൂതന്മാരുടെ 
ഒമ്പതാം മാസമായ കിസ്‌ലേവ്‌  നമ്മുടെ 
November-December  ആണ്.  ഈ സമയം 
അതിശൈത്യവും പെരുമഴയും ഉള്ള
കാലമാണ്.  നമുക്ക് എങ്ങനെ അറിയാം? 

Ezra 10: 9,  13,  Jeremia 36: 22 
കിസ്‌ലേവ്‌  മാസത്തെക്കുറിച്ചു പറയുന്നു. 
"അന്ന് യെരുശലേമിൽ കൂടി വന്നവർ 
വന്മഴ നിമിത്തം വിറക്കുകയായിരുന്നു."
ഇത് വർഷ കാലം. വെളിയിൽ നിൽക്കാൻ 
ഞങ്ങൾക്ക് കഴിയില്ല എന്ന് ജനങ്ങൾ 
വിളിച്ചുപറയുന്നതായി രേഖപ്പെടുത്തുന്നു. 
രാജാക്കന്മാർ നെരിപ്പോട് കത്തിച്ചു തീ 
കായുന്നതായും പറഞ്ഞിരിക്കുന്നു. 

അങ്ങനെയുള്ള പെരുമഴക്കാലത്തു ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റങ്ങ ളുടെ ജീവൻ അപകടപ്പെടുത്താൻ മുതിരുമോ? 
അവർ തൊഴുത്തുകളിൽ അവയെ സംരക്ഷി 
ക്കുമായിരുന്നു.  ഒരിക്കലും അത്തരം 
കാലാവസ്ഥയിൽ വെളിമ്പ്രദേശത്തു 
ആടുകളെ പാർപ്പിക്കുകയില്ല.  അതുകൊണ്ട് 
ഇടയന്മാർ യേശുവിനെ സന്ദർശിച്ചത് 
പെരുമഴക്കാലമായ ഡിസംബർ മാസത്തിൽ 
ആയിരുന്നില്ല എന്ന് ബൈബിൾ രേഖകൾ വ്യക്തമാക്കുന്നു. 

അപ്പോൾ യേശുക്രിസ്തുവിന്റെ ജനന 
തീയതി BC  2,  October 1നോ,  2നോ 
ആയിരുന്നുവെന്നു നമുക്ക് നിഗമനം 
ചെയ്യാം

എന്നിരുന്നാലും യേശുവിന്റെ ജനനത്തീയതി 
ആഘോഷിക്കുന്നതിനെക്കുറിച്ചു ബൈബിൾ 
മൗനം അവലംബിക്കുന്നത് എന്തുകൊണ്ട്? 

അതിന്റെ പ്രധാന കാരണം Micah 5: 2
പറയുന്നതുപോലെ മിശിഹായുടെ യഥാർത്ഥ ഉത്ഭവം സ്വർഗ്ഗത്തിലായിരുന്നു.    "അവൻ 
പണ്ടുപണ്ടേ, പുരാതനകാലത്തു തന്നെ 
ഉത്ഭവിച്ചവൻ." 

ആ തീയതി ദൈവം നമ്മോട്  പറഞ്ഞാൽ 
നമുക്ക് ഒന്നും മനസ്സിലാകില്ല.  അത്‌ ദൃശ്യ 
പ്രപഞ്ചവും സൂര്യനും ചന്ദ്രനും ഒക്കെ 
നിർമ്മിക്കുന്നതിന് മുൻപുള്ള കാലമാണ്. 

മറ്റൊരു കാരണം Ecclesiastes 7: 1,  8
പറയുന്നു. "വിശേഷതൈലത്തേക്കാൾ 
സൽപ്പേര് നല്ലത്.  ജനനദിവസത്തേക്കാൾ 
മരണദിവസവും നല്ലത്."

"ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ 
അതിന്റെ അവസാനം നല്ലത്. "

അതുകൊണ്ട് ലോകരക്ഷകൻ എന്ന നിലയിൽ യേശുക്രിസ്തുവിന്റെ മരണം 
ആചരിക്കാൻ ബൈബിൾ നമ്മോട്  പറയുന്നുണ്ട്.  നിസാൻ 14ന്  യേശുവിന്റെ മരണത്തെ അനുസ്മരിക്കുന്ന ലളിതമായ 
ഒരു ചടങ്ങിലൂടെ "കർത്താവിന്റെ അത്താഴം"
എന്നും "കർത്താവിന്റെ സന്ധ്യഭക്ഷണം"
എന്നും "സ്മാരകം"  എന്നും വിളിക്കപ്പെടുന്ന 
ആചരണം വിശ്വസ്ത ക്രിസ്ത്യാനികൾ 
മുടക്കം കൂടാതെ നടത്തുന്നുണ്ട്. 

മേല്പറഞ്ഞ ബൈബിൾ തത്വം അനുസ രിച്ചാണ്  യേശുവും അവന്റെ അമ്മ മറിയാമും അവന്റെ വിശ്വസ്ത അപ്പോസ്തോലന്മാരും ആദിമ ക്രിസ്ത്യാനികളും ജന്മദിനം ആഘോഷി ക്കാതിരുന്നത്.  അവർ ദൈവവചന ത്തിൽ കാണപ്പെടുന്ന തത്വങ്ങൾ 
ജീവിതത്തിൽ ബാധകമാക്കി.  

ഇക്കാര്യത്തിൽ യേശുക്രിസ്തുവിനെ 
അനുകരിക്കാൻ നിങ്ങൾ തയ്യാറാണോ? 

ഇതൊക്കെ അറിഞ്ഞിട്ടും ഒരാൾ യേശു 
വിന്റെ ജന്മദിനമായി ഒരു അനുമാന 
തീയതിയിൽ ക്രിസ്തുമസ്  ആഘോഷി ക്കാൻ ആഗ്രഹിക്കുകയും സ്വയം തീരുമാനം 
എടുക്കുകയും ചെയ്യുകയാണെങ്കിൽ ആ 
പ്രവൃത്തി ദൈവവും യേശുവും പ്രീതിയോടെ 
വീക്ഷിക്കുമോ?   അത്‌ അവരെ അപമാനി 
ക്കുന്നതിന് തുല്യമല്ലേ?  അത്‌ നമ്മൾ 
സത്യത്തിനുപകരം  വ്യാജത്തെ പ്രീയപ്പെടു 
ന്നു എന്ന് പ്രകടമാക്കുകയല്ലേ? 

കൂടുതൽ അറിയാൻ :

https://kcv-37.blogspot. com (Simple Truth)



























Comments

Popular posts from this blog

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.