WHAT IS THE "KINGDOM OF GOD"?
ദൈവ വചനമായ ബൈബിൾ പറയുന്ന
"ദൈവരാജ്യം" അല്ലെങ്കിൽ "സ്വർഗ്ഗരാജ്യം"
എന്താണ്?
യേശുക്രിസ്തു പ്രസംഗിച്ച സന്തോഷ
വാർത്തയുടെ മുഖ്യ വിഷയമായിരുന്നു
ദൈവരാജ്യം (Mark 1: 14, 15)
യേശുക്രിസ്തുവിന്റെ പഠിപ്പിക്കലിലൂടെ
"ദൈവരാജ്യം" എന്താണെന്നു അവന്റെ
അപ്പോസ്തോലന്മാർക്ക് വ്യക്തമായി മനസ്സിലായിരുന്നു.
അതു സന്മനസ്സുള്ള ഹൃദയത്തിലെ നല്ല
അവസ്ഥയോ ഒരു അലങ്കാരപ്രയോഗമോ
ആയിരുന്നില്ല. രാജ്യം ഒരു ഗവൺമെൻറ്
ആയിരുന്നു. ദൈവപുത്രനായ യേശു ക്രിസ്തു രാജാവായിട്ടുള്ള ഒരു സ്വർഗീയ
ഗവൺമെന്റാണ് ദൈവരാജ്യം.
John 1: 49ൽ നഥനയേൽ പറയുന്നത്
കേൾക്കുക: "റബ്ബീ, അങ്ങ് ദൈവപുത്ര നാണ്, ഇസ്രായേലിന്റെ രാജാവ് ".
യേശുവിനെ വാഗ്‌ദത്ത മിശിഹായും
രാജാവും ആയി തിരിച്ചറിയുകയും
അവനിൽ വിശ്വസിക്കുകയും ചെയ്തു.
Mathew 10: 7ൽ യേശു ശിഷ്യന്മാരെ
പ്രസംഗിക്കാൻ അയക്കുമ്പോൾ അവർ
എന്തു പറയണമായിരുന്നു: "നിങ്ങൾ പോകു
മ്പോൾ, സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു
എന്നു പ്രസംഗിക്കണം."
രാജ്യത്തെക്കുറിച്ചു ഒന്നുമറിയാതെ അവർ
എങ്ങനെ പ്രസംഗിക്കും? സ്വർഗ്ഗ രാജ്യത്തെ
ക്കുറിച്ച് ശിഷ്യന്മാർക്കു നന്നായി അറിയാമാ
യിരുന്നു.
Mathew 20: 20-28ൽ സെബദിപുത്രന്മാരുടെ
അമ്മ യേശുവിനോട് അപേക്ഷ നടത്തുന്നു
"യേശുവിന്റെ രാജ്യത്തിൽ ഇടത്തും വലത്തും തന്റെ മക്കളെ ഇരുത്തണം."
യേശുക്രിസ്തു ദൈവരാജ്യത്തിന്റെ രാജാവാ
ണെന്നും അവനോടൊപ്പം ഭരിക്കാൻ തന്റെ
മക്കളെയും ഉൾപ്പെടുത്താൻ ആഗ്രഹിച്ചതു
കൊണ്ടാണ് അത്തരം ഒരു അപേക്ഷ
നടത്തിയത്.
Mathew 6:9, 10ൽ "നിന്റെ രാജ്യം വരേണമേ"
എന്നു പ്രാർത്ഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു.
ആ രാജ്യം യഥാർത്ഥത്തിൽ ഒരു സ്വർഗീയ
ഗവൺമെന്റാണ്. രാജ്യത്തിന്റെ രാജാവ്
ദൈവപുത്രനായ യേശുക്രിസ്തു ആണ്.
അവൻ ഭരിക്കുന്ന പ്രദേശം മുഴുഭൂമിയും
ആയിരിക്കും. ആളുകൾ അനേകം ശത്രു
ജനതകളായി പിരിഞ്ഞിരിക്കാതെ സകല
മനുഷ്യരും ദൈവരാജ്യ ഗവെർന്മേന്റിൻ
കീഴിൽ സമാധാനത്തിൽ ഏകീഭവിക്കും.
എല്ലാ സൃഷ്ടികളും ഐക്യത്തിലും സമാധാനത്തിലും ജീവിക്കണമെന്നുള്ളത്
ദൈവേഷ്ടമാണ്.
Mathew 19:28ൽ ശിഷ്യന്മാർ യേശുവിനോ
ടോപ്പം സിംഹാസനങ്ങളിൽ ഇരുന്നു ഭരിക്കും
എന്നു ഉറപ്പ് കൊടുത്തു.
ദൈവരാജ്യം ഒരു ഭരണവ്യവസ്ഥ ആണെന്ന്
ഒരു ഗവൺമെൻറ് ആണെന്ന് ഇതിൽ
നിന്നും വ്യക്തമാണ്. തന്റെ മരണത്തിന്
തലേ രാത്രിയിൽ യേശുക്രിസ്തു ശിഷ്യന്മാ
രുമായി "രാജ്യത്തിനുവേണ്ടിയുള്ള ഉടമ്പടി"
ചെയ്യുകയുണ്ടായി. അവർ യേശുവിനോ ടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും
പുരോഹിതന്മാരുമായിരിക്കും എന്നുള്ള
ഉറപ്പ് കൊടുത്തു. അവർ ഭൂമിയുടെ മേൽ
1000 വർഷം ഭരിക്കും.
യഹോവ മുൻകൂട്ടി പറയുന്നു
Isaiah 9: 6, 7 (KJV or RSV)
ഒരു രാജകുമാരന്റെ ജനനം മുൻകൂട്ടി
പറയുന്നു. അവൻ "സമാധാന പ്രഭു"
ആയിരിക്കും എന്നും അവന്റെ ഗവൺമെൻറ് എന്നേക്കും നിലനിൽക്കും എന്നും പറയുന്നു.
ആ കുട്ടി യേശുവായിരുന്നു. LUKE 1: 30-33
ഗബ്രിയേൽ ദൂതൻ മറിയയോട് പറഞ്ഞു:
"അവൻ രാജാവായി ഭരിക്കും. അവന്റെ
രാജ്യത്തിനു അവസാനമുണ്ടായിരിക്കയില്ല."
അതുകൊണ്ട് യേശുവിനു യഥാർത്ഥത്തിൽ
അതിവിശിഷ്ടമായ ഒരു ഗവേർന്മെന്റിന്റെ
ചുമതല ഉണ്ടായിരിക്കും.
ദൈവരാജ്യം ഒരു പ്രത്യേക ഉദ്ദേശ്യത്തിൽ
ആണ് യഹോവ സ്ഥാപിച്ചിരിക്കുന്നത്.
അതിന്റെ ഉദ്ദേശ്യം പിശാചായ സാത്താനും
മറ്റുള്ളവരും ദൈവത്തിന്റെ സാർവ്വത്രിക
ഭരണാധിപത്യത്തിൽ നിന്ന് അകന്നു
പോയപ്പോഴുണ്ടായ പ്രശ്നങ്ങൾ അവസാനി
പ്പിക്കുകയാണ്.
ഈ പുതിയ രാജ്യ ഗവെർന്മേന്റിനു ഭരിക്കാ
നുള്ള അവകാശവും അധികാരവും ലഭിക്കു
ന്നത് മഹാരാജാവായ യഹോവയാം
ദൈവത്തിൽ നിന്നാണ്. അതു അവന്റെ
രാജ്യമാണ്. ഒരു ഉപ ഗവൺമെന്റാണ്.
അതിന്റെ മുഖ്യ ഭരണാധികാരിയായി
തന്റെ പുത്രനായ യേശുക്രിസ്തുവിനെ
നിയമിച്ചിരിക്കുന്നതുകൊണ്ട് അതിനെ
"ക്രിസ്തുവിന്റെ രാജ്യം" എന്നും ബൈബിൾ പരാമർശിക്കുന്നുണ്ട്.
John 18: 36, 37
"എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല"
എന്നു പീലാത്തോസിനോട് യേശു പറയുന്നു.
അതുകൊണ്ട് യേശുവിന്റെ ഭരണത്തിന്റെ
ആസ്ഥാനം ഭൂമിയിലല്ല സ്വർഗത്തിലാണ്
എന്നു മനസിലാക്കാം. അതുകൊണ്ടാണ്
സുവിശേഷങ്ങളിൽ 30 പ്രാവശ്യമെങ്കിലും
"സ്വർഗ്ഗരാജ്യം" എന്നു പരാമർശിക്കുന്നത്.
Daniel 2: 44
രാജ്യം സ്വർഗത്തിലാണ് സ്ഥാപിക്കുന്ന തെന്നും എന്നാൽ അതിന്റെ ഭരണം
ഭൂമിയുടെ മേൽ ആയിരിക്കുമെന്നും അതിന്റെ പരിണത ഫലം എന്താണെന്നും
മുൻകൂട്ടി പറയുന്നു.
Daniel 7: 13, 14, 27
മനുഷ്യപുത്രന് ആധിപത്യവും ബഹുമതിയും
രാജ്യവും നൽകുന്നതിനെക്കുറിച്ചു പറയുന്നു.
യേശു ഭൂമിയിലായിരുന്നപ്പോൾ മനുഷ്യ
പുത്രൻ എന്നു തന്നെത്തന്നെ തിരിച്ചറിയിച്ചു.
യഹോവ യേശുവിനു രാജ്യാധികാരം
കൊടുക്കും എന്നു പ്രവചിച്ചു.
"ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ
ഉണ്ടല്ലോ" എന്നു യേശു പറയുമ്പോൾ
ദൈവരാജ്യത്തിന്റെ നിയുക്ത രാജാവെന്ന
നിലയിൽ ഭൂമിയിൽ തന്റെ സാന്നിധ്യം
തിരിച്ചറിയാൻ യേശു ആളുകളെ സഹായിച്ചു. തന്റെ മുഖ്യ വേലയായ
ദൈവരാജ്യത്തിന്റെ സന്തോഷ വാർത്ത
അറിയിച്ചുകൊണ്ടും അത്ഭുതങ്ങൾ
ചെയ്തുകൊണ്ടും യഹോവയുടെ അംഗീകാരം ഉള്ള രാജാവാണെന്നു യേശു
തെളിയിച്ചു.
യേശു പറഞ്ഞ ധാരാളം ഉപമകൾ ദൈവരാജ്യത്തെക്കുറിച്ചായിരുന്നു. ഓരോ ഉപമയും ദൈവ രാജ്യത്തിന്റെ പ്രാധാന്യവും അത് മനുഷ്യർക്ക് എത്രമാത്രം ആവശ്യമാണെന്നും അതിൽ നിന്ന് പ്രയോജനം അനുഭവിക്കാൻ എന്തു
ചെയ്യണമെന്നും ഉള്ള വിലയേറിയ പാഠങ്ങൾ
നൽകി.
യേശു പത്രോസിനു "ദൈവരാജ്യത്തിന്റെ
താക്കോലുകൾ" നൽകി. Mathew 16:19
ഈ താക്കോലുകൾ "പരിജ്ഞാനത്തിന്റെ"
താക്കോലുകളാണ്. ജൂതന്മാർ ഉൾപ്പെടെ
വ്യത്യസ്ത കൂട്ടം ആളുകൾക്ക് യേശു ക്രിസ്തുവിലുള്ള വിശ്വാസം മുഖാന്തിരം
സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം
സാധ്യമാക്കുന്ന സത്യത്തിന്റെ അറിവ്
പകർന്നുകൊടുക്കാനുള്ള നിയമനം യേശു
പത്രോസിനു നൽകി. ആദ്യം ജൂതന്മാർക്കും
പിന്നീട് ശമര്യക്കാർക്കും അവസാനമായി
വിജാതീയർക്കും വേണ്ടി പത്രോസ് തന്റെ
താക്കോലുകൾ ഉപയോഗിച്ചു. അവർക്കു
സ്വർഗീയ പ്രത്യാശ ലഭിക്കാൻ ഇടയായി.
ദൈവരാജ്യത്തിന്റെ പാവന രഹസ്യത്തിൽ
ഇതും ഉൾപ്പെടുന്നു.
Rome 14:17
"ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല
നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ
സന്തോഷവുമത്രെ " എന്നു പറഞ്ഞപ്പോൾ
ദൈവരാജ്യം ആളുകളുടെ വിശപ്പടക്കും
പട്ടിണി മാറ്റും, ദാരിദ്ര്യം തുടച്ചുനീക്കും
എന്നു മാത്രമല്ല അതോടൊപ്പം നീതിയുള്ള ഒരു ദിവ്യഭരണവും സന്തോഷവും സമാധാനവും കളിയാടുന്ന അന്തരീക്ഷവും
ഭൂമിയിൽ ആനയിക്കും എന്നുമാണ്..
2 Peter 3: 13 ൽ യഹോവയുടെ വാഗ്ദാനം
അതാണ്. ഇവിടെ ദൈവരാജ്യ ഭരണത്തെ
" പുതിയ ആകാശം" എന്നു വിളിക്കുന്നു.
ഭക്ഷണ കാര്യങ്ങളിൽ ക്രിസ്ത്യാനികൾ
ആർക്കും ഇടർച്ച വരുത്താതിരിക്കാൻ
പ്രോത്സാഹിപ്പിച്ചു. അതിനുപകരം സഭ
സ്നേഹത്തിലും ഐക്യത്തിലും ആത്മീയ
വർദ്ധന നേടി സമാധാനത്തിൽ കഴിയണം.
ജീവിതത്തിൽ ഏറ്റവും പ്രധാനം
Mathew 6:33 "അതുകൊണ്ട് ദൈവരാജ്യ
ത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം
സ്ഥാനം കൊടുക്കുക " എന്നു യേശു
അനുഗാമികളെ പ്രോത്സാഹിപ്പിച്ചു.
ജീവിതത്തിൽ മറ്റു എന്തിനേക്കാളും
പ്രാധാന്യം ദൈവരാജ്യത്തിനായിരിക്കണം.
ഭൗതീക താൽപര്യങ്ങൾക്കു പിന്നാലെ
പോകുന്നത് നമുക്ക് സുരക്ഷിതമല്ല. അത്
രണ്ടാം സ്ഥാനത്തായിരിക്കണം. സമ്പത്തു
ഒരിക്കലും നമ്മുടെ പ്രശ്നങ്ങൾ പരിഹരി
ക്കില്ല. നമ്മുടെ പ്രശ്നങ്ങൾക്ക് ശാശ്വത
പരിഹാരം ദൈവരാജ്യഭരണം മാത്രമാണ്.
നാം നീതിയെ സ്നേഹിക്കുകയും ദുഷ്ടത
വെറുക്കുകയും വേണം. ദൈവത്തിന്റെ
നീതിയുള്ള നിലവാരം അനുസരിച്ചു
ജീവിക്കാൻ നമ്മൾ തീരുമാനമെടുക്കണം.
മനുഷ്യരായ നമുക്ക് നല്ല ഭരണസംവിധാനം
നല്ല ഭരണാധികാരികൾ നല്ല മനുഷ്യർ
ഒക്കെയാണ് ആവശ്യം. പ്രശ്ന പൂരിതമായ
ഇന്നത്തെ ലോകത്തിനു പകരം ദൈവരാജ്യം
അത് സാധ്യമാക്കും എന്ന് നമുക്ക്
ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതെ,
ദൈവരാജ്യം ഒരു ഗവൺമെന്റാണ്.
അതുകൊണ്ട് ദൈവരാജ്യ ഭരണത്തിന്
സകല പിന്തുണയും കൊടുക്കാം. ദിവ്യ
ഭരണത്തിൽ വിശ്വാസമർപ്പിക്കാം. അത്
തീർച്ചയായും ഒരു പുതിയ ലോകം
ആനയിക്കും. Revelation 21: 3, 4
Comments
Post a Comment