KINGDOM OF GOD - A REAL GOVERNMENT.
ദൈവരാജ്യം 1000 വർഷം ഭൂമിയുടെ മേൽ ഭരിക്കുന്ന ഒരു യഥാർത്ഥ ഗവൺമെന്റാണ്.
1000 വർഷം ഭരിക്കുന്ന ഒരു ഗവൺമെൻറ്
എന്നു കേൾക്കുമ്പോൾ നമുക്ക് അത്
വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നും. എന്നാൽ അത് സംഭവിക്കും എന്നുള്ളതിന്
ദൈവവചനം നമുക്ക് ഉറപ്പ് തരുന്നു. അതു
നടപ്പിലാക്കുന്നത് സംബന്ധിച്ച 99% കാര്യങ്ങ
ളും പൂർത്തിയായി കഴിഞ്ഞു എന്നു കേൾക്കു
മ്പോൾ നിങ്ങൾ അതിശയിച്ചു പോകുമെന്നു ള്ളതിനു സംശയമില്ല.
ആയിരം വർഷ ഭരണം ഉണ്ടാകുമെന്നു ള്ളതിന് ന്യായമായ കാരണങ്ങൾ ബൈബിൾ നൽകുന്നുണ്ട്. ചില തെളിവു കൾ നമുക്ക് പരിശോധിക്കാം.
ഭൂമിയിൽ ദൈവത്താലുള്ള ഒരു ഭരണം
എന്നത് അത്ര വിചിത്രമായ കാര്യമൊന്നുമല്ല.
അതിൽ അവിശ്വസിക്കേണ്ട ഒന്നുമില്ല.
ആദ്യമായി, ഏദെനിൽ മനുഷ്യൻ ദൈവത്താൽ ഭരിക്കപ്പെട്ടിരുന്നു.
രണ്ടാമത്, ഇസ്രായേലിലെ ദിവ്യഭരണം
ഇസ്രായേൽ ജനത ദൈവ ഭരണം ആസ്വദി
ച്ചിരുന്നു. ദൈവത്തിൽനിന്നുള്ള നന്മകൾ
അവർ ആസ്വദിച്ചിരുന്നു. മറ്റു ജനതകൾക്കു
ഇല്ലാതിരുന്ന 10 കല്പനകളും മറ്റു ചട്ടങ്ങളും
ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത്
അവരെ സംരക്ഷിച്ചിരുന്നു. ആരാധനക്ക്
വേണ്ടിയുള്ള നിർമ്മലമായ വ്യവസ്ഥകൾ
ദൈവം കൊടുത്തിരുന്നു.
ദൈവംതന്നെ അവരുടെ അദൃശ്യ രാജാവാ യിരുന്നിട്ടും അവർക്കു മാനുഷ രാജാക്ക ന്മാരെ നിയമിച്ചിരുന്നു. അവൻ അവരെ
വസ്ത്രം ഉടുപ്പിക്കുകയും മതിയാകുവോളം
ഭക്ഷണവും വെള്ളവും കൊടുത്തിരുന്നു.
ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ ദൈവം
അവരുടെ യുദ്ധങ്ങൾ നടത്തി. അവർക്കു
സമാധാനമുള്ള അവസ്ഥ പ്രദാനം ചെയ്തു.
(ISAIAH 33:22)
യെരുശലേമിൽ ദാവീദിന്റെ വംശത്തി ലുള്ള രാജാക്കന്മാർ "യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കുന്ന വർ" എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
അത് ദിവ്യ ഭരണത്തെ സൂചിപ്പിച്ചു.
ആ ഗവൺമെൻറ് ഒരു മാതൃക മാത്രമാ യിരുന്നു. അത് ഭൂമിയെ ഭരിക്കാനിരിക്കുന്ന
ദൈവത്തിന്റെ നിലനിൽക്കുന്ന രാജത്വത്തി
ലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു.
ആ രാജ്യത്തെക്കുറിച്ചാണ് യേശു ക്രിസ്തു വും അപ്പോസ്തോലന്മാരും സന്തോഷ
വാർത്ത ഘോഷിച്ചത്. Mathew 6: 9, 10ൽ
പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചത് ആ രാജ്യം
വരാൻ വേണ്ടിയായിരുന്നു. യഹോവ
സ്വർഗത്തിൽ അത് സ്ഥാപിക്കുന്നതിനെ ക്കുറിച്ചുള്ള പ്രവചനം Daniel 2: 44ൽ നാം
വായിക്കുന്നു.
ആയിരം വർഷത്തെ ഒരു ദിവ്യ ഭരണം
യഹോവ ഭൂമിക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്നു.
മനുഷ്യ പ്രയത്നത്താൽ അത് അസാധ്യമാണ്.
ഭൂമിയിൽ ഏറ്റവും അധികം കാലം ജീവിച്ചി
രുന്ന വ്യക്തി Methuselah ആണ്. അദ്ദേഹ
ത്തിന്റെ ആയുസ്സ് 969 വർഷമായിരുന്നു.
1000 വർഷത്തിന് 31വർഷം കുറവായിരുന്നു.
(Genesis 5: 27) അതുകൊണ്ട് മാനുഷ
കാഴ്ചപ്പാടിൽ ആയിരം വർഷ ഭരണത്തെ
ക്കുറിച്ച് പറയാനാവില്ല. മനുഷ്യരിൽ ആർക്കും തന്നെ 1000 വർഷ ഭരണം
ആസൂത്രണം ചെയ്യാനോ അത് സ്ഥാപി ക്കാനോ നിലനിർത്തിക്കൊണ്ടു പോകാനോ
കഴിയില്ല.
ഇവിടെ ചർച്ചചെയ്യുന്ന 1000 വർഷ ഭരണം
ജർമ്മനിയുടെ ഭരണാധിപനായിരുന്ന
Adolf Hitler സ്വപ്നം കണ്ട ആയിരം വർഷം നീണ്ടുനിൽക്കുന്ന നാസി ഭരണക്രമമല്ല.
അതിന്റെ ആയുസ്സ് വെറും 12 വർഷമേ
ഉണ്ടായിരുന്നുള്ളു. റഷ്യൻ സൈന്യം Berlin
പിടിച്ചടക്കിയപ്പോൾ ഹിറ്റ്ലർ ആത്മഹത്യ
ചെയ്തു. (AD 1933-1945) അതോടുകൂടി
ആ സ്വപ്നം പൊലിഞ്ഞു.
ഇന്നും എല്ലായിടത്തുമുള്ള ദേശീയ രാഷ്ട്രീയ
ഗവൺമെന്റുകളും ചിന്തിച്ചുകൊണ്ടിരിക്കു ന്നത് മനുഷ്യവർഗ്ഗത്തിന്മേൽ നിലനിൽ ക്കുന്ന രാജത്വത്തെക്കുറിച്ചാണ്. അതിനു
വേണ്ടി അവർ അഹോരാത്രം പ്രവർത്തിച്ചു
കൊണ്ടിരിക്കുന്നു. എന്നാൽ മനുഷ്യന്റെ
പ്രയത്നങ്ങൾ എല്ലാം വൃഥാവിലാകും.
ഇക്കാലം വരെയുള്ള മനുഷ്യ ചരിത്രം
അതിനു അടിവരയിടുന്നു.
മനുഷ്യന്റെ പരിമിതി അവഗണിക്കരുത്
James 4: 14ൽ കാരണം നൽകുന്നു.
"നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്ന്
നിങ്ങൾക്ക് അറിയില്ലല്ലോ. കുറച്ചു നേരത്തേ
യ്ക്ക് മാത്രം കാണുന്നതും പിന്നെ മാഞ്ഞു പോകുന്നതും ആയ മൂടൽമഞ്ഞാണ്
നിങ്ങൾ."
നാളത്തെ കാര്യം മുൻകൂട്ടി പറയാൻ
മനുഷ്യർക്കാവില്ല.
എന്നാൽ അത്യുന്നത ദൈവമായ യഹോവക്ക് 1000 വർഷം പോലും ഒരു
യാമം പോലെയാണ്. (ജൂതന്മാരുടെ
കണക്കനുസരിച്ചു ഒരു യാമം വെറും നാല്
മണിക്കൂറാണ് ) യഹോവ അനിശ്ചിത
കാലം മുതൽ അനിശ്ചിത കാലംവരെ
ജീവിക്കുന്നവനാണ്. ആ ദൈവമാണ്
മനുഷ്യ വർഗത്തിന്മേലുള്ള രാജത്വത്തിനു
അധികാരവും അവകാശവും ഉള്ളവൻ.
മനുഷ്യന്റെ സ്രഷ്ടാവെന്ന നിലയിൽ
യഹോവ യഥാർഥത്തിൽ സാർവ്വത്രിക
പരമാധികാരിയാണ്. ഇക്കാര്യം മനുഷ്യൻ
അംഗീകരിച്ചേ പറ്റൂ.
"അവനെ തടുക്കാനോ, നീ എന്താണ്
ചെയ്യുന്നത് " എന്നു അവനോട് ചോദിക്കാ
നോ ആർക്കുമാവില്ല. യഹോവ ഭൂമിയിലെ
രാഷ്ട്രീയക്കാരോടോ മതപുരോഹിതന്മാ രോടോ ആലോചന കഴിക്കുന്നില്ല. അവൻ
സർവ്വജ്ഞാനിയാണ്.
യഹോവ തക്ക സമയത്ത് തന്റെ ഉദ്ദേശ്യ
പ്രകാരം ദൈവരാജ്യം സ്ഥാപിക്കും.
ഭരണം ആരംഭിക്കുന്ന സമയം
ബൈബിൾ പ്രവചനമനുസരിച്ചു AD 1914ൽ
യഹോവ യേശുക്രിസ്തുവിനെ ദൈവരാജ്യത്തിന്റെ രാജാവായി നിയമിച്ചു.
Daniel 7: 13, 14 സ്വർഗത്തിൽ നടന്ന
സംഭവങ്ങൾ വിവരിക്കുന്നു. അതിനുശേഷം
Revelation 12: 7-12 ലെ പ്രവചനം നിവൃത്തി
യായി. എന്നാൽ കോപിഷ്ഠനായ പിശാച്
Psalms 2: 1-3ൽ പറയുന്നതുപോലെ
ഭൂമിയിൽ രാഷ്ട്രങ്ങൾക്കിടയിൽ മഹാ
യുദ്ധം അഴിച്ചുവിട്ടു.
ഇത് യേശുക്രിസ്തു തന്റെ രണ്ടാം സാന്നിധ്യ
വും ലോകാവസാനവും എപ്പോഴായിരിക്കും
എന്നു തിരിച്ചറിയാനുള്ള അടയാളമായി
മുൻകൂട്ടി പറഞ്ഞിരുന്നു. അതുകൊണ്ട്
സത്യക്രിസ്ത്യാനികൾ ഇപ്പോൾ തന്നെ
യഥാർത്ഥ സ്വർഗീയ ഗവേർന്മെന്റിന്റെ
കീഴിലാണ് ജീവിക്കുന്നത് എന്നു പറയാൻ
കഴിയും.
എന്നാൽ യേശുക്രിസ്തുവിന്റെ ആയിരം
വർഷ ഭരണം ഭൂമിയിൽ വരുന്നതിനുമുമ്പ്
ഈ സംഭവബഹുലമായ കാര്യങ്ങളെല്ലാം
മുഴു ഭൂമിയിലും പ്രസംഗിക്കേണ്ടതുണ്ട്
എന്നു യേശു Mathew 24:14ൽ ഒരു കല്പന
ശിഷ്യന്മാർക്കു കൊടുത്തിരുന്നു. ഇതും
അടയാളത്തിന്റെ ഭാഗമായിരുന്നു.
അതുകൊണ്ട് നിങ്ങൾക്ക് രാജ്യ പ്രസംഗ
വേലയിൽ ഒരു പങ്കുണ്ട്. നിങ്ങൾ ദൈവ
രാജ്യത്തിന്റെ ഒരു പ്രജയാണ് എന്നു അതു
തെളിയിക്കും. യേശു പറഞ്ഞതുപോലെ
ദൈവരാജ്യത്തിനു ഒന്നാം സ്ഥാനം നിങ്ങൾ
കൊടുക്കുന്നുണ്ടോ?
വെളിപാട് പുസ്തകത്തിൽ 19, 20 അധ്യായത്തിൽ 6 പ്രാവശ്യം 1000 വർഷ
ഭരണത്തെക്കുറിച്ചു പറയുന്നുണ്ട്. അത്
വിശ്വസിക്കുന്നവരെ ക്രൈസ്തവലോകം
കളിയാക്കാറുമുണ്ട്. അവർ ക്രിസ്തുവി ന്റെ ഭരണം ആഗ്രഹിക്കുന്നില്ല എന്നാണ് അത് തെളിയിക്കുന്നത്. "നിന്റെ രാജ്യം വരേണമേ"
എന്നു അവർ ഉരുവിടുന്നുണ്ടെങ്കിലും അതു
എന്താണെന്നു അവർക്കറിയില്ല.
എന്നാൽ ഈ ഭൂമിയിൽ യേശുക്രിസ്തു വിന്റെ ആയിരം വർഷവാഴ്ച്ച സമീപിച്ചിരി
ക്കുന്നു എന്ന സന്തോഷവാർത്ത കേട്ടി
ല്ലെന്ന് പറയാൻ അവരിലാർക്കും കഴിയില്ല.
Comments
Post a Comment