ഒരു പിശാച് (സാത്താൻ) ഉണ്ടോ?

പൊതുവായ വീക്ഷണം 
ആളുകൾ പൊതുവെ പറയുന്നത്,  

പിശാച്  എന്നാൽ ആളുകളിൽ കാണപ്പെടുന്ന " തിന്മ എന്ന ഗുണം"
ആണെന്നാണ്.  ആളുകളിലെ "മോശമായ 
മനോഭാവങ്ങൾ"  എന്നോ "തിന്മയുടെ 
ആൾരൂപമെന്നോ"  ഒക്കെ ആണെന്ന് 
പറയപ്പെടുന്നു.   ഏതായാലും പിശാചിനെ 
തിന്മയോടും ദുഷ്ടതയോടും താരതമ്യം 
 ചെയ്തിരിക്കുന്നു എന്നുള്ളത് നമ്മുടെ 
പരിചിന്തനം അർഹിക്കുന്ന വിഷയമാണ്. 

ബൈബിൾ  പറയുന്നത്, 

പിശാച് കേവലം ഒരു ഗുണമാണെന്നല്ല 
ഒരു യഥാർത്ഥ വ്യക്തിയായിട്ടാണ് ബൈബിൾ പറയുന്നത്.  പിശാചിന്റെ വ്യക്തിഗത പേര്  ബൈബിൾ വെളിപ്പെടുത്തുന്നില്ല

സ്വർഗ്ഗത്തിലെ ഒരു സമ്മേളനത്തിൽ 
യഹോവയുമായി സാത്താൻ സംസാരിച്ചു 
Job 1: 6, 7
യേശു ഭൂമിയിലായിരുന്നപ്പോൾ പിശാച് 
അവനെ പരീക്ഷിച്ചു. Mathew 4:1-11
പ്രധാന ദൂതനായ മീഖായേലുമായി.മോശ 
യുടെ ശരീരത്തെക്കുറിച്ച തർക്കിച്ചു. 
Jude 9. 
ഇതെല്ലാം പിശാച് ഒരു ആത്മവ്യക്തിയാണ്
എന്നു തെളിയിക്കുന്നു. 

യഹോവയാം ദൈവത്തോട് മൽസരിച്ച 
ആത്മവ്യക്തിയായ ഒരു ദൂതനാണ് 
പിശാചായിത്തീർന്നത്.  ഒരിക്കൽ അവന് 
യഹോവയുമായി ഒരു നല്ല ബന്ധം ഉണ്ടാ 
യിരുന്നു. പിന്നീട് പിശാചിന്റെ മനസ്സിൽ 
തെറ്റായ ഒരു ആഗ്രഹം തോന്നി.  അത്‌ 
എന്തായിരുന്നു?   മനുഷ്യർ തന്നെ ആരാധി 
ക്കണമെന്നു ആഗ്രഹിച്ചു.  അതുകൊണ്ട് 
യഹോവയെ സംബന്ധിച്ചു ആദ്യസ്ത്രീയായ 
ഹവ്വയോട് നുണ പറഞ്ഞു. ദൈവത്തിന്റെ 
സൽപ്പേര് കളങ്കപ്പെടുത്തി.  

എന്നിരുന്നാലും മറ്റു സ്ഥാനപ്പേരുകൾ പിശാചിന്റെ  വ്യക്തിത്വവും സ്വഭാവവും 
മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. 
ഓരോ സ്ഥാനപ്പേരുകളുടെ അർത്ഥവും 
പിശാചിന്റെ പ്രവർത്തനങ്ങളെ വിലയിരു
ത്താൻ സഹായകമാണ്. 

പിശാച്  എന്ന വാക്കിന്റെ അർത്ഥം 
"ദൂഷകൻ ",  "ദുഷി പറയുന്നവൻ "
എന്നാണ്

പിശാചിനെ "സാത്താൻ" എന്നും വിളിക്കുന്നു.
അതിന്റെ അർത്ഥം "എതിരാളി",  "മത്സരി"എന്നാണ്.                        "പിശാചായ സാത്താൻ" എന്നു 
പറയുമ്പോൾ ദൈവത്തിന്റെയും മനുഷ്യരുടെയും കൊടിയ ശത്രുവിനെ സൂചിപ്പിക്കുന്നു.

മറ്റു സ്ഥാനപ്പേരുകൾ താഴെ കൊടുക്കുന്നു.  മഹാസർപ്പം,  ദുഷ്ടൻ, പ്രലോഭകൻ
പ്രതിയോഗി (ശത്രു),  ബെലിയാൽ,  ലോകത്തിന്റെ ഭരണാധികാരി, ഈ ലോകത്തിന്റെ ദൈവം,  ഭൂതങ്ങളുടെ തലവനായ   ബെയൽസെബൂൽ,  ഭോഷ്കിന്റെ പിതാവ്,  ആദിപാമ്പ് 
എന്നെല്ലാം ബൈബിൾ പരാമർശിക്കുന്നു. 

പിശാച് ഒരു ആത്മവ്യക്തി ആയതുകൊണ്ട് 
അദൃശ്യമായ ആത്മമണ്ഡലത്തിലാണ് 
താമസിക്കുന്നത്.  മനുഷ്യരേക്കാൾ ബുദ്ധിയും ശക്തിയും ഉണ്ട്.  മനുഷ്യരെപ്പോലെ സ്വതന്ത്ര ഇച്ഛാശക്തിയു 
മുണ്ട്. ശരിയും തെറ്റും തിരിച്ചറിയാൻ 
കഴിവുള്ള പൂർണതയുള്ള ആത്മവ്യക്തി
ആണ്.  എന്നിരുന്നാലും പിശാചിന്റെ 
പ്രവർത്തനങ്ങൾ നിർദയവും,  ക്രൂരത 
നിറഞ്ഞതും, ദുഷ്ടനുമാണ്. 

ദൈവം ഒരു പിശാചിനെ സൃഷ്ടിച്ചില്ല
സ്വർഗ്ഗത്തിലെ ആത്മവ്യക്തികളിൽ ഒരാൾ സ്വയം അഹങ്കരിച്ചു ദൈവത്തി നെതിരെ ദുഷി പറയുകയും വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുകയും ദൈവത്തിന്റെ പരണാധികാരത്തി നെതിരെ മത്സരിക്കുകയും ചെയ്തപ്പോൾ ആ ദുഷ്ടദൂതനെ 
"പിശാചായ സാത്താൻ" എന്ന ഇരട്ടപ്പേരിൽ ദൈവവചനം നമുക്ക് വെളിപ്പെടുത്തി തരുന്നു. 

പിശാചിന്റെ മുഖ്യ പ്രവൃത്തി 

Revelation 12: 9
ഈ വലിയ ഭീകര സർപ്പത്തെ അതായത് 
ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന 
പിശാച് എന്നും സാത്താൻ എന്നും 
അറിയപ്പെടുന്ന ആ പഴയ പാമ്പിനെ 
താഴെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. 
അവനെയും അവന്റെകൂടെ അവന്റെ 
ദൂതന്മാരെയും താഴേക്കു എറിഞ്ഞു. 

സാത്താൻ എങ്ങനെയാണ് വഴി തെറ്റിക്കുന്നത്

വഞ്ചനയിലൂടെ നുണ പറഞ്ഞുകൊണ്ട് 
സ്നേഹവാനായ യഹോവക്ക് എതിരെ 
ആളുകളെ തിരിക്കുന്നു. 
ദൈവവുമായുള്ള ഒരു ബന്ധം തങ്ങൾക്കു ആവശ്യമില്ലെന്നു സാത്താൻ വഞ്ചനയിലൂടെ ആളുകളെ വിശ്വസിപ്പിക്കുന്നു. അങ്ങനെ 
"ആത്മീയാവശ്യത്തെക്കുറിച്ചു ബോധമുള്ളവർ" ആയിരിക്കാതെ യഹോവ 
യെക്കുറിച്ചുള്ള സത്യം ആളുകൾക്കു കാണാൻ കഴിയാത്തവിധം പിശാച് 
"അവിശ്വാസികളുടെ മനസ്സ് കുരുടാക്കി"
യിരിക്കുന്നു.  2 Cor. 4:4

സാത്താൻ വ്യാജാരാധന ഉന്നമിപ്പിക്കുന്നു. 
സത്യാരാധകരെ പീഡിപ്പിക്കുകയും ഉപദ്ര 
വിക്കുകയും അവരെ  തടവിലാക്കുകയും 
ചിലപ്പോൾ കൊല്ലുക പോലും ചെയ്യുന്നു. 

സത്യത്തിന്റെ വഴിയിൽ കെണികളും 
തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു. 
ദൈവോദ്ദേശങ്ങൾ നടപ്പാകാതിരിക്കാൻ 
തടസ്സങ്ങളും എതിർപ്പുകളും കൊണ്ടുവരുന്നു 

അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവു 
സാത്താനുണ്ട്.  അവയിൽ ചിലത് Job ഒന്നാം 
അധ്യായത്തിൽ കാണാം. ആകാശത്തുനിന്നു 
തീ ഇറക്കുക,  രാജ്യങ്ങൾ തമ്മിൽ ശത്രുത 
ഊട്ടി വളർത്തുക, കൊടുങ്കാറ്റു അടിപ്പിക്കുക 
നാശനഷ്ടങ്ങൾ ഉണ്ടാക്കുക എന്നിവ 
കൂടാതെ ദൈവനാമത്തിൽ പ്രവചിക്കുന്ന വരെയും ഭൂതങ്ങളെ പുറത്താക്കുന്നവ രെയും  പലതരം വീര്യ പ്രവൃത്തികൾ 
 ചെയ്യുന്നവരെയും ആകാശത്തിലും 
ഭൂമിയിലും പല അടയാളങ്ങൾ കാണിക്കുന്ന 
വരെയും പിശാച് ഉപയോഗിക്കുന്നു. 
(Mathew 7: 21-23) ഒരു വെളിച്ച ദൂതനായി 
വേഷം ധരിക്കുന്നു. അങ്ങനെ അവന്റെ 
ആസ്തിക്യം തിരിച്ചറിയാതിരിക്കാൻ 
മനുഷ്യരെ വഞ്ചിക്കുന്ന നീചനാണ് 
പിശാചായ സാത്താൻ. 

പിശാച് പാപത്തിന്റെ മുഖ്യ കാര്യസ്ഥൻ 

അഖിലാണ്ഡത്തിലെ ആദ്യത്തെ പാപി 
സാത്താനാണ്.  അവൻ മനുഷ്യവർഗ്ഗത്തിൽ മേൽ പാപവും മരണവും കൊണ്ടുവന്നു. 
മനുഷ്യന്റെ പൂർണത നഷ്ടപ്പെടുത്തുന്നതിൽ 
മുഖ്യപങ്കു വഹിച്ചു. അഖിലാണ്ഡ വിവാദ 
വിഷയം കൊണ്ടുവന്നതിന് പിശാച് 
കാരണക്കാരൻ ആണ്.  അതിൽ ഭൂമിയെ 
ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശം 
ചോദ്യം ചെയ്യപ്പെട്ടു.  ദൈവത്തോടുള്ള 
മനുഷ്യന്റെ വിശ്വസ്ത അനുസരണം 
ചോദ്യം ചെയ്യപ്പെട്ടു.  സാത്താന്റെ വെല്ലുവിളി 
ദൈവം സ്വീകരിച്ചു.  അവന്റെ ആരോപണ ങ്ങൾ തെളിയിക്കാൻ വേണ്ടി ദൈവം അവന് സമയം അനുവദിച്ചതുകൊണ്ട്  അന്ന് അവനെ വധിച്ചില്ല. അങ്ങനെ പാപികൾ 
ആയിത്തീർന്ന മനുഷ്യരെ ഭരിക്കാൻ 
ദൈവം പിശാചിനെ അനുവദിച്ചു.  അത്‌ 
ഇന്നുവരെയും നിലനിൽക്കുന്നു. 

Luke 4:2-7, Revelation 13:1,  1John 5:19
പറയുംപോലെ സാത്താൻ ഈ ലോകത്തെ 
നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.  ലോകത്തിലെ 
രാഷ്ട്രീയ ഗവൺമെന്റുകളെ സാത്താൻ 
നിയന്ത്രിക്കുന്നു.  അവന് ഇഷ്ടമുള്ളവരെ 
അധികാരത്തിൽ കയറ്റുകയും ഇഷ്ടമില്ലാ 
ത്തവരെ താഴെയിറക്കുകയും ചെയ്യൂന്നു. 

എന്നാൽ യേശുക്രിസ്തുവിന്റെ സ്വർഗീയ 
ഭരണം സാത്താന്റെ തല തകർക്കും. 
അവൻ കെട്ടിപ്പൊക്കിയ മാനുഷ ഗവെർന്മെന്റുകളെ ദൈവരാജ്യം തകർത്തു 
കളയും.  Romer 16: 20,  Daniel 2:44

അതുകൊണ്ട് സത്യാന്വേഷികളെ James 4:7
പറയുന്നതുപോലെ "പിശാചിനോട് എതിർത്തു നിൽക്കുവിൻ.  എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. 















Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.