ANGELS - FAITHFUL SERVANTS OF JEHOVAH.

സ്വർഗീയ മാലാഖമാർ അഥവാ ദൂതന്മാർ 
യഹോവയുടെ വിശ്വസ്ത സേവകരാണ്. 

മാലാഖമാർ മനുഷ്യരേക്കാൾ ഉന്നതശ്രേണി 
യിലുള്ളവരും അതിശക്തരും അദൃശ്യരുമായ 
ആത്മജീവികളാണ്.  അവർ സ്വർഗത്തിൽ 
താമസിക്കുന്നു. 

യഹോവയാണ് മാലാഖമാരെ സൃഷ്ടിച്ചത്. 
മനുഷ്യരെ ജഡരക്തമുള്ളവരായി സൃഷ്ടി
ച്ചതിനു കോടിക്കണക്കിനു വർഷങ്ങൾക്കു 
മുമ്പുതന്നെ ദൈവം അവരെ സൃഷ്ടിച്ചി  രുന്നു.  തന്റെ മൂത്തപുത്രനായ വചനത്തെ 
സൃഷ്ടിച്ച ശേഷമാണു മാലാഖമാരെ ദൈവം 
സൃഷ്ടിച്ചത്.  (John 1: 1-3,  Colos.1: 15, 16)

വചനം യേശുക്രിസ്തുവാണ്.  യഹോവ 
നേരിട്ടു സൃഷ്ടിച്ചു ജീവനിലേക്കു വന്ന 
ആദ്യത്തെ ആത്മവ്യക്തി.  അതുകൊണ്ട് 
ആദ്യജാതൻ എന്നും ഏകജാതൻ എന്നും 
യേശുവിനെ വിളിക്കുന്നു.  ദൈവത്തിന്റെ 
മറ്റെല്ലാ സൃഷ്ടികളും ആസ്തിക്യത്തിലേക്കു 
വന്നത്  യേശു മുഖാന്തിരവും യേശുവിനു 
വേണ്ടിയും ആയിരുന്നു.  അതുകൊണ്ട്    സ്വർഗീയ കുടുംബത്തിൽ ആദ്യജാതനു ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. 

Hebrew 1: 9 
ദൈവം,  അങ്ങയുടെ ദൈവം, അങ്ങയുടെ 
കൂട്ടാളികളേക്കാൾ അധികം ആനന്ദതൈലം 
കൊണ്ട് അങ്ങയെ അഭിഷേകം ചെയ്തത്. 

യേശുക്രിസ്തുവിന്റെ കൂട്ടാളികൾ ആത്മ ജീവികളായ മാലാഖമാരാണ്. 

ഭൂമിയിൽ നിന്ന്  സ്വർഗത്തിലേക്ക്  മാറ്റപ്പെട്ട 
മനുഷ്യരല്ല ഈ മാലാഖമാർ.  ദൂതന്മാരുടെ 
ആരംഭം സ്വർഗത്തിൽ തന്നെയാണ്. 
അവരെ ഓരോരുത്തരായി ദൈവം നേരിട്ടു 
തന്റെ പുത്രനിലൂടെയാണ്  സൃഷ്ടിച്ചത്. 
അവർക്ക് പ്രത്യേക വ്യക്തിത്വവും,  പേരും,  മാനസികപ്രാപ്തികളും ഇച്ഛാസ്വാതന്ത്ര്യവും 
ദൈവം കൊടുത്തിരുന്നു.  അവർക്കു 
നേരിട്ട് ദൈവത്തെ കാണാൻ കഴിയും. 
മാലാഖമാർ sexless ആയതുകൊണ്ട് 
അവരുടെയിടയിൽ വിവാഹമോ മക്കളുടെ 
ഉല്പാദനമോ ഒന്നുമില്ല. 

മാലാഖമാരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം 

1)  Daniel 7: 10
ഒരു അഗ്നിനദി അദ്ദേഹത്തിന്റെ മുന്നിൽ 
നിന്ന് പുറപ്പെട്ടു ഒഴുകിക്കൊണ്ടിരുന്നു. 
അദ്ദേഹത്തിന് ശുശ്രുഷ ചെയ്യുന്നവരുടെ 
എണ്ണം ആയിരത്തിന്റെ ആയിരം മടങ്ങും 
അദ്ദേഹത്തിന്റെ സന്നിധിയിൽ നിന്നിരുന്ന വർ പതിനായിരത്തിന്റെ പതിനായിരം 
മടങ്ങും ആയിരുന്നു. 

സ്വർഗത്തിൽ തനിക്കു ശുശ്രുഷ ചെയ്യാനും യഹോവയെ സേവിക്കാനും അവന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനും വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്. 

2) Psalms 103: 20,  21
ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചു 
ദിവ്യാജ്ഞകൾ നടപ്പിലാക്കുന്ന അതി 
ശക്തരായ ദൂതന്മാരെ നിങ്ങൾ ഏവരും 
യഹോവയെ സ്തുതിപ്പിൻ. 

ദൈവത്തിന്റെ ആജ്ഞകൾ അനുസരി ക്കുക മാത്രമല്ല യഹോവയെ സ്തുതി ക്കാനും ആരാധിക്കാനും വേണ്ടിയാണ് 
മാലാഖമാരെ സൃഷ്ടിച്ചത്. 

3) Daniel 9: 20-23
നീ യാചിച്ചു തുടങ്ങിയപ്പോൾ തന്നെ എനിക്ക് 
ഒരു സന്ദേശം കിട്ടി.  അതു നിന്നെ അറിയി ക്കാനാണു ഞാൻ വന്നത്. കാരണം നീ 
വളരെ പ്രീയപ്പെട്ടവനാണ്.  അതുകൊണ്ട് 
ഞാൻ പറയുന്നത് ശ്രദ്ധിച്ചു ദർശനം മനസ്സി ലാക്കിക്കൊൾക.

ദൂതന്മാർ ദൈവത്തിന്റെ സന്ദേശവാഹ കരായി സേവിക്കുന്നു. 

4)  Psalms 34: 7
യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെ 
ടുന്നവരുടെ ചുറ്റും പാളയമടിക്കുന്നു. 
അവൻ അവരെ രക്ഷിക്കുന്നു. 

യഹോവയുടെ ജനത്തെ രക്ഷിക്കാനും 
ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാനും 
ദൂതന്മാരെ ഉപയോഗിക്കുന്നു. 

5) Psalms 78: 49
ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം 
വിതച്ചു. 

യഹോവയുടെ ന്യായവിധികൾ നടപ്പിലാ ക്കാൻ ദൂതന്മാരെ ഉപയോഗിക്കുന്നു

6) Luke 22: 43
അപ്പോൾ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ 
പ്രത്യക്ഷനായി യേശുവിനെ ബലപ്പെടുത്തി. 

യഹോവയുടെ വിശ്വസ്ത ദാസരെ ബല പ്പെടുത്താൻ ദൂതന്മാരെ അയയ്ക്കുന്നു. 

7) Revelation 14: 6, 7
മറ്റൊരു ദൂതൻ ആകാശത്തു പറക്കുന്നത് 
ഞാൻ കണ്ടു.  ഭൂമിയിൽ താമസിക്കുന്ന 
എല്ലാ ജനതകളെയും ഗോത്രങ്ങളെയും 
ഭാഷക്കാരെയും വംശങ്ങളെയും അറിയി 
ക്കാൻ ആ ദൂതന്റെ പക്കൽ എന്നും നില 
നിൽക്കുന്ന ഒരു സന്തോഷവാർത്തയുണ്ടാ 
യിരുന്നു. 

ലോകാവസാനത്തിനു മുൻപ്  മുഴു ഭൂമി 
യിലും ദൈവരാജ്യത്തിന്റെ സന്തോഷ 
വാർത്ത അറിയിക്കുന്നതിൽ മനുഷ്യരെ 
സഹായിക്കുന്നതിൽ ദൈവ ദൂതന്മാ ർക്കു വലിയൊരു പങ്കുണ്ട് എന്നു നമ്മൾ 
തിരിച്ചറിയണം.  (Mathew  24:14 ആത്മാർത്ഥഹൃദയമുള്ള നീതിസ്‌നേഹികളുടെ അടുക്കലേക്കു നമ്മെ നയിക്കുന്നത് മാലാഖമാരാണ്

വൈവിധ്യമുള്ള ആത്മസൃഷ്ടികൾ 

1. പ്രധാന ദൂതനായ മീഖായേൽ 

യഹോവ പരമാധികാരി ആയതുകൊണ്ട് 
ശക്തിയും അധികാരവും അവൻ പങ്കു 
വെച്ചു കൊടുത്തിട്ടുണ്ട്.  തന്റെ ഏകജാത 
പുത്രനെ പ്രധാന ദൂതനായി യഹോവ 
നിയമിച്ചു.  മീഖായേൽ എന്ന പ്രത്യേകപേരും കൊടുത്തു. 

ഇസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ 
നയിച്ചത്  ഈ പ്രധാന ദൂതനായിരുന്നു. 
(1Corinthians 10: 1-4) Hebrew 3: 1,  2

സ്വർഗത്തിൽ യുദ്ധം നയിക്കുന്നു. 
Revelation 12: 7

ദൈവ ജനത്തിന് വേണ്ടി പോരാടാൻ 
മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കുംDANIEL 12: 1

2. സെറാഫുകൾ 

Isaiah 6:2,  3
സൈന്യങ്ങളുടെ അധിപനായ യഹോവ 
പരിശുദ്ധൻ പരിശുദ്ധൻ, പരിശുദ്ധൻ. 

ദൈവത്തിന്റെ സിംഹാസനത്തിനടുത്തു 
ശുശ്രുഷിക്കുന്നവർ എന്ന നിലയിൽ 
സെറാഫുകൾക്കു വളരെ ഉന്നതമായ ഒരു 
സ്ഥാനം ഉണ്ട്.  അവർ പരസ്പരം യഹോവ 
യുടെ പരിശുദ്ധി,  മഹത്വം എന്നിവ പാടി 
സ്തുതിക്കുന്നു.  അത്യുന്നതനും പരിശുദ്ധ 
നുമായ യഹോവയ്‌ക്കു മുൻപിൽ അവർ 
താഴ്മയുള്ള വിശ്വസ്ത സേവകരാണ്. 

3.  കെരൂബുകൾ 

Genesis 3: 24
ജീവ വൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ 
ദൈവം കെരൂബുകളെ നിറുത്തി. 

സെറാഫുകളിൽ നിന്നും വ്യത്യസ്തമായി 
കെരൂബുകൾക്കു പ്രത്യേക നിയമനങ്ങൾ 
കൊടുത്തിരിക്കുന്നു.  യഹോവ കെരൂബു കൾക്കു മീതെ അധിവസിക്കുന്നവൻ 
എന്നു പറയപ്പെടുന്നു. അവരും ഉന്നത 
പദവി വഹിക്കുന്നവരാണ്. 

4. ദൂതന്മാർ 

Luke 1: 26,  
ദൈവം ഗബ്രിയേൽ ദൂതനെ നസ്രേത്തിൽ 
മറിയയുടെ അടുക്കലേക്കു അയക്കുന്നു. 

ദൈവത്തിനും  മനുഷ്യർക്കും ഇടയിൽ 
ആശയവിനിമയത്തിനായി ദൈവം തന്റെ 
പ്രതിനിധികളായി ദൂതന്മാരെ ഉപയോഗി 
ക്കുന്നു.  ദുഷ്ടന്മാരെ വധിക്കാനുള്ള 
ഉത്തരവാദിത്വം ഏല്പിയ്ക്കാറുണ്ട്.  അവർ 
യഹോവയുടെ നാമത്തിലാണ് സന്ദേശം 
അറിയിക്കുന്നത്.  സ്വന്തം പേരുണ്ടെങ്കിലും 
മിക്കപ്പോഴും അത്‌ മനുഷ്യർക്ക്‌  വെളിപ്പെടു ത്താറില്ല. 

മാലാഖമാർ പരിമിതിയുള്ളവർ 

അപാരമായ കഴിവും ശക്തിയും വേഗതയും 
ഉള്ളവർ ആണെങ്കിലും അവർക്കു ചില 
പരിമിതികൾ ഉണ്ട്. 

അവർക്കു വേണമെങ്കിൽ നിമിഷനേരം 
കൊണ്ട് ശൂന്യാകാശം ഭേദിച്ചു ഭൂമിയിൽ 
വരാൻ കഴിയും. ഭൗതിക ലോകത്തിന്റെ 
അതിർത്തികളൊന്നും അവരെ തടയില്ല. 
ദൈവം അനുവദിച്ചാൽ മാലാഖമാർക്ക് 
മനുഷ്യശരീരം ധരിക്കുന്നതിനും അതു 
അന്തരീക്ഷത്തിൽ വിലയിപ്പിച്ചു കളയാനും 
കഴിവുണ്ട്. 

A)  Luke 24:36 ലോകാവസാനം എപ്പോൾ 
      ഉണ്ടാകുമെന്നു അവർക്കറിയില്ല. 
B)  1 Peter 1: 12  അവരിലൂടെ പകരപ്പെട്ട 
      സന്ദേശത്തിൽ അടങ്ങിയിരിക്കുന്ന 
      ദൈവോദ്ദേശ്യം പലതും അറിയില്ല. 
C)  Revelation 19:10,  22:9
      മനുഷ്യരുടെ ആരാധന സ്വീകരിക്കാ            നോ 
    പ്രാർഥനകൾക്ക് മാദ്ധ്യസ്ഥം വഹിക്കാ      നോ അവരെ ഉത്തരവാദപ്പെടുത്തി             യിട്ടില്ല.  

ദൂതന്മാരിൽനിന്നു പലതും പഠിക്കാനുണ്ട്. 

1. അവർ  സഹായത്തിനായിട്ടുള്ള മനുഷ്യരുടെ അപേക്ഷകൾ കേൾക്കുന്നില്ല. നേരെ മറിച്ചു യഹോവയുടെ നിർദ്ദേശങ്ങൾ മാത്രം അനുസരിക്കുന്നു.  അവരുടെ 
മുഖ്യകടമ ദൈവത്തിന്റെ ആജ്ഞകൾ 
അനുസരിക്കുക എന്നുള്ളതാണ്.  നമ്മളും 
ദൈവ കല്പനകൾ അനുസരിച്ചുകൊണ്ട് 
അവനെ പ്രസാദിപ്പിക്കാം. 

2. ആരെയാണ് ആരാധിക്കേണ്ടത് എന്നു 
അവർ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു.
തങ്ങളെ ആരാധിക്കരുതെന്നു ദൂതന്മാർ 
യോഹന്നാൻ അപ്പോസ്തോലനോട് പറഞ്ഞു 
അവനെ വിലക്കി. (Revelation 14: 7)
സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ. 
യഹോവ മാത്രമാണ് ആരാധനക്ക് അർഹത 
പ്പെട്ട ഒരേ ഒരാൾ.  നമ്മൾ ഇത് മനസ്സിലാക്കി 
സ്രഷ്ടാവിനെക്കുറിച്ചു സംസാരിക്കാൻ 
മനസ്സുള്ളവരാണോ? 

3. ഒരു പാപി പശ്ചാത്തപിക്കുമ്പോൾ 
സ്വർഗത്തിൽ ദൂതന്മാർ സന്തോഷിക്കുന്നു. 
എന്നാൽ നാം പാപത്തിൽ തുടരുമ്പോൾ 
വ്ശ്വസ്തരായ മാലാഖമാർ എത്രമാത്രം 
ദുഃഖിക്കുന്നുണ്ടാവും എന്നു  ചിന്തിച്ചു 
നോക്കുക. (John 15:10)

4. ദൈവത്തിന്റെ ശിരഃസ്ഥാന ക്രമീകരണം 
ആദരിക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുന്നത് 
ദൂതന്മാർക്കു സന്തോഷം നൽകുന്നു. 
(1 Corinthians 11:10)
 എന്നാൽ ഭാര്യമാർ ഭർത്താക്കന്മാരെ 
ബഹുമാനിക്കാത്തപ്പോൾ ദൂതന്മാർ 
ദുഃഖിക്കുന്നു. 

5. ദൈവത്തിന്റെ വിശ്വസ്ത സാക്ഷികളെ 
ശുശ്രുഷിക്കുന്നത് മാലാഖമാർ സന്തോഷ 
ത്തോടെ ചെയ്യുന്നു.  നമ്മൾ പരസ്പരം 
സ്നേഹത്തോടെ മറ്റുള്ളവരെ സഹായിക്കേ 
ണ്ടതല്ലേ? 

6. മാലാഖമാരെ "സത്യ ദൈവത്തിന്റെ 
പുത്രന്മാർ", " പ്രഭാത നക്ഷത്രങ്ങൾ ", 
വിശുദ്ധ സഹസ്രങ്ങൾ എന്നെല്ലാം വിളിച്ചി 
ട്ടുണ്ട്.   വലിയ കൂട്ടമായി പറയുമ്പോൾ 
"യഹോവയുടെ സൈന്യം ", "ലെഗിയോൺ"
എന്നൊക്കെ പരാമർശിച്ചിരുന്നു. 
നമ്മൾ   "യഹോവയുടെ നാമത്തിനു വേണ്ടിയുള്ള ഒരു ജന" മാണ്.  ക്രിസ്തീയ 
സഭയാണ്.  "മഹാപുരുഷാരമാണ് ".
മാലാഖമാർ സ്വർഗ്ഗത്തിലെ വലിയ കുടുംബ 
ത്തിന്റെ ഭാഗമാണ്.  അവർ ചിലപ്പോൾ 
ഒന്നിച്ചു സമ്മേളിക്കാറുണ്ട്.  അവർ എന്തു 
ചെയ്യുന്നു എന്നു യഹോവയോട്‌ കണക്കു 
ബോധിപ്പിക്കാൻ കടപ്പാടുണ്ട്. 

അതായത്,  സ്നേഹവാനായ പിതാവായ യഹോവയുടെ സ്വർഗീയ വിശുദ്ധകൂട്ടങ്ങൾ 
പോലെ ഭൂമിയിലുള്ള വിശ്വാസികളുടെ 
സമൂഹവും ഏകോപിച്ചും സഹകരിച്ചും 
ദൈവ മഹത്വത്തിനായി പ്രവർത്തിക്കണം
എന്ന്  നമ്മളെ പഠിപ്പിക്കുന്നു. 

7. യഹോവയുടെ ഓരോ ഉദ്ദേശ്യങ്ങളും 
നിവൃത്തിക്കപ്പെട്ടു കാണുമ്പോൾ ദൂതന്മാർ 
അതിയായി സന്തോഷിക്കുന്നു.  ഇന്ന് 
ബൈബിൾ പ്രവചനങ്ങൾ നിവൃത്തിക്ക 
പ്പെട്ടു കാണുമ്പോൾ നമുക്കും സന്തോഷിച്ചു 
ദൈവത്തിനു മഹത്വം കൊടുക്കാം. 
(Job 38: 4-7)






   

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.