WHO IS THE TRUE GOD? - Part 1
സത്യദൈവം ആരാണ്?
ഈ ചോദ്യം ചോദിക്കാൻ എന്നെ പ്രേരിപ്പിച്ച
രണ്ട് കാര്യങ്ങൾ പറയാം.
ആദ്യത്തേത്, ലോകമെമ്പാടുമുള്ള ദേശം, ജാതി, മതം, സംസ്കാരം എന്നിവയുടെ ഭാഗമായി വ്യത്യസ്ത പേരിലുള്ള ദൈവങ്ങളുടെ ആരാധന കാണപ്പെടുന്നു എന്നുള്ളതാണ്.
രണ്ടാമത്തേത്, ഞാൻ ജനിച്ചു വളർന്ന
ക്രൈസ്തവ മതത്തിൽ വിശ്വാസ
പ്രമാണത്തിന്റെ (Athanasios Creed) ഭാഗമായി രണ്ട് സത്യ ദൈവത്തെ ക്കുറിച്ചു പഠിപ്പിച്ചിരുന്നു എന്നുള്ളതാണ്.
സത്യദൈവം എന്നത് ദൈവത്തിന്റെ ഒരു "സ്ഥാനപ്പേരാണ്. " ഈ സ്ഥാനപ്പേരിൽ
വിളിക്കപ്പെടാൻ അർഹതയുള്ളത് ഒരാൾ
മാത്രമാണ്.
കാരണം ദൈവത്തെ സംബന്ധിച്ചുള്ള
സത്യങ്ങൾക്കു ഒരു അഭിപ്രായം മാത്രമേ
പാടുള്ളു. ഒരു കാര്യത്തിന് ഒരു സത്യം
മാത്രം. അത് എന്നും നിലനിൽക്കുന്ന
സത്യം ആയിരിക്കും. സത്യം സ്ഥിരമാണ്.
സത്യം യഥാർത്ഥ വസ്തുതയാണ്.
സത്യം എല്ലായ്‌പോഴും ശരിയായിരിക്കും.
എല്ലാ അസത്യത്തിനും എതിരെ ഒന്ന്
മാത്രം.
അതുകൊണ്ട് സത്യം എത്ര അഭികാമ്യമാണ്
എന്ന് ചിന്തിച്ചുനോക്കൂ. ദൈവത്തെ കുറിച്ചുള്ള സത്യം അറിയുന്നത് നമുക്ക്
ഒരു യഥാർത്ഥ സംരക്ഷണമായിരിക്കും.
ബൈബിൾ പഠിപ്പിക്കുന്ന സത്യ ദൈവം
"സത്യദൈവം," എന്നും "ഏക സത്യദൈവം"
എന്നും തിരുവെഴുത്തിൽ നമുക്ക് വായിക്കാൻ കഴിയും. മറ്റു അനേകം സ്ഥാന
പ്പേരുകൾ പോലെ ഇതും ദൈവത്തിന്റെ
സ്ഥാനപ്പേരുകളാണ്.
സത്യ ദൈവം എന്ന് വിളിക്കുമ്പോൾ മറ്റു ദൈവങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള ഒന്നാമത്തെ മാർഗമാണ്.
സത്യദൈവത്തിന്റെ പേരാണ്
മറ്റു ദൈവങ്ങളിൽ നിന്ന് വേർതിരിച്ചു
കാണിക്കുന്ന രണ്ടാമത്തെ മാർഗം.
സത്യ ദൈവത്തിന്റെ പേരെന്താണ്?
Jeremiah 10: 10
"പക്ഷേ യഹോവയാണ് സത്യദൈവം.
ജീവനുള്ള ദൈവവും നിത്യരാജാവും
തന്നെ."
Psalms 31: 5
"ഞാൻ എന്റെ ജീവൻ തൃകൈയിൽ
ഏല്പിക്കുന്നു.
സത്യത്തിന്റെ ദൈവമായ യഹോവേ
അങ്ങ് എന്നെ വീണ്ടെടുത്തിരിക്കുന്നു."
"യഹോവ" എന്നാണ് സത്യ ദൈവത്തിന്റെ
പേര്. ഈ പേരിനാൽ തിരിച്ചറിയാനാണ്
ദൈവം ആഗ്രഹിക്കുന്നത്. ഈ പേര്
സത്യ ദൈവത്തിന്റെ വ്യക്തിപരമായ
പേരാണ്. ദൈവം തന്നെയാണ് തന്റെ
പേര് സൃഷ്ടികൾക്കു വെളിപ്പെടുത്തിയത്.
തിരുവെഴുത്തിൽ ഏതാണ്ട് 7000-ത്തില ധികം തവണ " യഹോവ" എന്ന ദിവ്യനാമം നമുക്ക് കാണാവുന്നതാണ്.
ദൈവം, കർത്താവ് എന്നുള്ള സ്ഥാന
പ്പേരുകളെക്കാൾ കൂടുതൽ പ്രാവശ്യം
യഹോവ എന്ന വ്യക്തിപരമായ പേര്
ബൈബിളിൽ കാണുന്നു എന്ന വസ്തുത
തന്റെ പേരിന്റെ ശ്രേഷ്ഠത എടുത്തു
കാണിക്കുന്നു.
മാത്രമല്ല, ഭൂമിയിൽ എല്ലായിടത്തുമുള്ള ബുദ്ധിശക്തിയുള്ള മനുഷ്യൻ തന്റെ പേർ
അറിയണമെന്ന് യഹോവ ആഗ്രഹിക്കുന്നു.
Psalms 83:18
"യഹോവ എന്നു പേരുള്ള അങ്ങ്
മാത്രം മുഴു ഭൂമിക്കും മീതെ
അത്യുന്നതൻ എന്ന് ആളുകൾ
അറിയട്ടെ."
യഹോവയുടെ കൂടെ നടക്കുന്നതും
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കു ന്നതും ഒരുവനെ രക്ഷയിലേക്കു നയിക്കും.
(Micah 4:5, Joel 2: 32, Rome 10: 13)
യഹോവ എന്ന പേരിന്റെ അർത്ഥം
"ആയിത്തീരാൻ ഇടയാക്കുന്നവൻ "
എന്നാണ്.
എന്തുകൊണ്ടാണ് യഹോവയെ സത്യ
ദൈവം എന്നു വിളിക്കുന്നത്?
യഹോവയാണ് പ്രപഞ്ചത്തിലെ സകലവും
സൃഷ്ടിച്ചത്. സകലത്തിന്റെയും സ്രഷ്ടാവ്
എന്ന നിലയിൽ അവനാണ് സത്യദൈവം.
ആകാശത്തിലും ഭൂമിയിലും കാണപ്പെ
ടുന്നവയും കാണപ്പെടാത്തവയുമായ
സകലത്തിന്റെയും സ്രഷ്ടാവിനെ സത്യ ദൈവം എന്നു വിളിക്കുന്നത് തികച്ചും ഉചിതമാണ്. (Deut. 4: 35, Joshua 22:34)
ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ
ആകാശവും ഭൂമിയും സൃഷ്ടിക്കാത്തവർ
ആണ്. അതുകൊണ്ട് സ്രഷ്ടാവായ
യഹോവയാണ് സത്യ ദൈവം.
(Isaiah 42: 5, 1Samuel 40: 28)
യഹോവയെ "ഏക" സത്യ ദൈവം എന്നു
വിളിക്കുന്നത് എന്തുകൊണ്ട്?
യേശുക്രിസ്തു യഹോവയാം ദൈവത്തെ ഏക സത്യദൈവം എന്നു വിളിച്ചു പ്രാർത്ഥിച്ചു.
John 17: 3
"ഏക സത്യ ദൈവമായ അങ്ങയേയും
അങ്ങ് അയച്ച യേശുക്രിസ്തുവിനെയും
അവർ അറിയുന്നതാണ്
നിത്യ ജീവൻ."
മോശയുടെ ന്യായപ്രമാണത്തിൽ യഹോവ
ഏകൻ ആണെന്ന് വെളിപ്പെടുത്തി.
Deuteronomy 6: 4
""ഇസ്രായേലേ കേൾക്കുക: യഹോവ,
നമ്മുടെ ദൈവമായ യഹോവ,
ഒരുവനേ ഉള്ളു."
യഹോവയെ ഏകൻ എന്നു വിളിക്കുന്നതിന്
4 പ്രധാനപ്പെട്ട കാരണങ്ങൾ നമുക്ക്
നോക്കാം.
1) ദൈവം ഉണ്ട് എന്നതിന് പുറമെ ദൈവം
ഏകനെന്ന മഹാസത്യവും സൃഷ്ടി തെളിയി
ക്കുന്നു. കാര്യ കാരണബന്ധമാണല്ലോ
ദൈവം എന്ന ബോധത്തിലേക്കു നയിക്കുന്ന
പ്രധാന യുക്തി. പ്രകൃതിയാകുന്ന കാര്യത്തിന്റെ ആദികാരണമാണ് ദൈവം
ആദികാരണം ഒന്നിലേറെ ഉണ്ടായിക്കൂടല്ലോ.
തന്മൂലം ദൈവം ഏകനായിരുന്നേ മതിയാകൂ.
മാത്രമല്ല അപരിമേയമായ ഈ പ്രപഞ്ച
ത്തിന്റെ കർത്താവായിരിക്കണമെങ്കിൽ
അവൻ സർവ്വ ശക്തനും സർവ്വ ജ്ഞാനിയും
ആയിരിക്കണം. ഒന്നിലധികം പേരുണ്ടായാൽ ആരും സർവ്വ ശക്തരോ സർവ്വ ജ്ഞാനിയോ
ആയിരിക്കുകയില്ല. (1 Cor. 8: 6, Genesis 17:1)
2) ദൈവത്തിന്റെ അസ്തിത്വം.
സ്വർഗത്തിൽ വസിക്കുന്ന അനേകം കോടി
ആത്മ ജീവികൾ ഉണ്ട്. എന്നാൽ അവരൊക്കെ മരണമുള്ള സൃഷ്ടികളാണ്.
അവയ്ക്കു ആരംഭവും അവസാനവും ഉണ്ട്.
എന്നാൽ യഹോവ ആരംഭവും അവസാനവും ഇല്ലാത്ത ദൈവമാണ്.
അവൻ എന്നും സ്ഥിതിചെയ്യുന്നവനാണ്.
യഹോവ അമർത്യനാണ്. ദൈവത്തിനു
"തന്നിൽത്തന്നെ ജീവനുണ്ട് ". കാരണം
ദിവ്യ പ്രകൃതിയിൽ സ്ഥിതി ചെയ്യുന്നവൻ
യഹോവ മാത്രമാണ്. യഹോവ ഏകൻ
ആയിരിക്കുന്നത് Psalms 90: 2 പറയുന്ന
തുപോലെ "നിത്യത മുതൽ നിത്യത വരെ"
ആസ്തിക്യത്തിൽ ഉള്ളവനാണ്.
3) യഹോവ മാറ്റമില്ലാത്തവൻ ആണ്.
തിരുവെഴുത്തിൽ യഹോവയാം ദൈവത്തിനു മാത്രം ഉപയോഗിക്കുന്ന ഒരു വാക്കാണിത്.
(Malachi 3: 6, James 1: 17)
യഹോവയുടെ ദിവ്യ നിലവാരങ്ങൾ
മാറ്റമില്ലാതെ എന്നും സ്ഥിതിചെയ്യുന്നു.
എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും
യഹോവയുടെ വാഗ്ദാനങ്ങൾ എല്ലായ്‌പോഴും നിവൃത്തിക്കപ്പെടും.
ദിവ്യ പ്രകൃതിയിൽ നിന്ന് യഹോവ ഒരിക്കൽ
പോലും മറ്റ് പ്രകൃതിയിലേക്ക് മാറ്റപ്പെട്ടിട്ടില്ല.
(യേശുക്രിസ്തുവിന്റെ കാര്യത്തിൽ
അങ്ങനെ സംഭവിച്ചു. ആത്മശരീരത്തിൽ
നിന്ന് മനുഷ്യ ശരീരം എടുത്തു, ഭൂമിയിൽ
മനുഷ്യനായി ജീവിച്ചു, ഒരു മനുഷ്യനായി
മരിച്ചു. എന്നാൽ ആത്മ വ്യക്തിയായി
ഉയർപ്പിക്കപ്പെട്ടു. ഭൂമിയിൽ ആയിരുന്ന
സമയത്ത് യേശു സ്വർഗത്തിൽ ഉണ്ടായിരുന്നില്ല. മറ്റൊരാൾ ഗബ്രിയേൽ
ദൂതനാണ്. മനുഷ്യശരീരം എടുത്തു
നസ്രേത്തിലെ മറിയാമിന്റെ അടുത്തു വന്നു)
അതുകൊണ്ട് ഇക്കാര്യത്തിൽ യഹോവ
ഏകൻ ആയി നിലകൊള്ളുന്നു യേശുവോ
ഗബ്രിയേലോ യഹോവയോട് തുല്യർ
അല്ലായിരുന്നു.
4) യഹോവ സാർവത്രിക പരമാധികാരി യാണ്. (Psalms 68:20, Acts 4: 24)
താൻ സൃഷ്‌ടിച്ച വസ്തുക്കളുടെ മേലും
മനുഷ്യന്റെ മേലും സ്വർഗ്ഗത്തിലെ ദൂത
ന്മാരുടെ മേലും യഹോവയ്ക്കു പൂർണ്ണ
ഉടമസ്ഥാവകാശം ഉണ്ട്. പ്രപഞ്ചത്തിൽ
ഏറ്റവും ഉയർന്ന അധികാരം വഹിക്കുന്ന
വൻ എന്ന നിലയിൽ യഹോവ അഖിലാണ്ഡ
പരമാധികാരിയാണ്.
സ്വയം ഭരിക്കാനുള്ള അധികാരവും
അവകാശവും ശക്തിയും യഹോവയ്‌ക്കുണ്ട്.
മറ്റെല്ലാ അധികാരങ്ങളുടെയും ഉറവിടം
യഹോവയാണ്. മറ്റുള്ളവർക്ക് അധികാരം
ഏല്പിച്ചുകൊടുക്കാൻ കഴിവുള്ളവനാണ്.
(Mathew 28:18 പറയുന്നപോലെ യേശുവിനു
ശക്തിയും അധികാരവും ഏൽപ്പിച്ചു
കൊടുത്തിട്ടുണ്ട്. John 5: 28, 29 മരിച്ചവരെ
ഉയർപ്പിക്കാനുള്ള അധികാരം യേശുവിനു
കൈമാറിയിട്ടുണ്ട്. Luke 22:26 ദൈവ
രാജ്യത്തിന്റെ രാജാവ് എന്ന നിലയിൽ
ശിഷ്യന്മാരുമായി പുതിയ ഉടമ്പടി വെക്കാൻ
യേശുവിനെ അധികാരപ്പെടുത്തി.)
എന്നിരുന്നാലും യേശുക്രിസ്തു എല്ലായ്‌പോഴും യഹോവക്ക് കീഴ്പ്പെട്ടിരിക്കും
ശക്തിയിലും അധികാരത്തിലും യഹോവ
യുമായി തുല്യത അവകാശപ്പെടാനാവില്ല.
(1Cor. 15: 27, 28)
നാം എന്താണ് മനസിലാക്കിയത്?
സകലത്തിന്റെയും "സ്രഷ്ടാവ് " ആണ്
സത്യദൈവം എന്നും, സത്യ ദൈവം
"ഏകൻ" ആണെന്നും, സത്യദൈവ ത്തിനു വ്യക്തിപരമായ ഒരു പേരുണ്ടെന്നും നമ്മൾ മനസ്സിലാക്കി.
യഹോവ എന്നു പേരുള്ള ദൈവമാണ്
ഏക സത്യ ദൈവം എന്നു ബൈബിൾ
വെളിപ്പെടുത്തുന്നു. അങ്ങനെ തന്റെ
സൃഷ്ടികളിലൂടെയും ദൈവവചനമായ
ബൈബിളിലൂടെയും നമുക്ക് ഏക സത്യ ദൈവത്തെകുറിച്ച് പഠിക്കാൻ കഴിയുന്നു.
(Simple Truth) തുടരും
Comments
Post a Comment