WHO IS JESUS CHRIST?
യേശുക്രിസ്തു ആരാണ്?
പേര് കൊണ്ട് മാത്രം ഒരാളെ തിരിച്ചറിയാൻ
കഴിയില്ല. ഒരേ പേരിൽ തന്നെ അനേകർ
ഉണ്ടായിരിക്കും. യേശു എന്നത് ഒരാളുടെ വ്യക്തിപരമായ പേരാണ്. "യേശു" എന്നു പേരുള്ളവർ ബൈബിളിൽ പലരുണ്ട്. അപ്പോൾ "യേശുക്രിസ്തു" എന്ന പേരിൽ
ഒരാളെ തിരിച്ചറിയിക്കുമ്പോൾ അതൊരു
പ്രത്യേക പദവിനാമം വഹിക്കുന്ന ആളെ
മനസിലാക്കാൻ സഹായിക്കുന്നു.
യേശുക്രിസ്തു എന്ന പദവിനാമം വഹിക്കുന്ന വ്യക്തി "ദൈവ പുത്രൻ" എന്നു വിളിക്കപ്പെടുന്ന വാഗ്‌ദത്ത മിശിഹായാണ്.
JOHN 5: 43
"ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ
വന്നിരിക്കുന്നു"
യേശു എന്ന വാക്കിന്റെ അർത്ഥം
"യഹോവ രക്ഷയാകുന്നു" എന്നാണ്.
ഈ പേര് പിതാവിന്റെ നാമത്തിൽ വന്ന ഒരു രക്ഷകൻ ആണ് യേശു എന്ന് സൂചിപ്പിക്കുന്നു. ആരുടെ രക്ഷകനാണ്?
മാനവരാശിയുടെ ഉദ്ധാരകനായി
ദൈവത്താൽ എഴുന്നേല്പിക്കപ്പെട്ട വനാണ് യേശുക്രിസ്തു.
ACTS 4: 12
"മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല.
മനുഷ്യർക്ക് രക്ഷ കിട്ടാനായി ദൈവം
ആകാശത്തിൻകീഴിൽ വേറൊരു
പേരും നൽകിയിട്ടില്ല."
വാസ്തവത്തിൽ മോശ പറഞ്ഞതുപോലെ
ദൈവം എന്നെപ്പോലെ ഒരു പ്രവാചകനെ
നിങ്ങൾക്ക് എഴുന്നേൽപ്പിച്ചു തരും എന്നു
മുൻകൂട്ടി പറഞ്ഞവൻ യേശുക്രിസ്തു
ആണ്. (Acts 3: 22, Deut. 18: 15)
നസ്രായനായ യേശു, യഹൂദ ഗോത്രത്തിൽ ദാവീദിന്റെ വംശത്തിൽ ഒരു മരപ്പണിക്കാര
നായ ഔസേഫിന്റെയും മറിയയുടെയും മൂത്തമകൻ ആയിരുന്നു. ഈ യേശുവിനെ
ദൈവം പാപികളായ മനുഷ്യ വർഗ്ഗത്തിന്റെ രക്ഷകൻ ആയി തന്റെ വലകൈയ്യാൽ
ഉയർത്തി.
എന്നാൽ യേശുക്രിസ്തു ദൈവപുത്രൻ
ആയിരിക്കുന്നത് എങ്ങനെയാണ്?
ക്രിസ്തു എന്ന വാക്കിന്റെ അർത്ഥം
"അഭിഷിക്തൻ" എന്നാണ്. ക്രിസ്തു എന്നത് യേശുവിന്റെ ഒരു സ്ഥാനപ്പേരാണ്.
യേശു, ക്രിസ്തു എന്ന രണ്ടു പേരുകൾ കൂടിച്ചേരുമ്പോൾ അതിന്റെ അർത്ഥം "അഭിഷിക്തനായ യേശു" എന്നാണ്.
ആരാണ് യേശുവിനെ അഭിഷേകം
ചെയ്തത്? എന്തിനാണ് യേശുവിനെ
അഭിഷേകം ചെയ്തത്? എപ്പോഴാണ്
യേശുവിനെ അഭിഷേകം ചെയ്തത്?
യഹോവയാം ദൈവമാണ് യേശുവിനെ
അഭിഷേകം ചെയ്തത്. AD 29ൽ യേശു
ജോർദാൻ നദിയിൽ സ്നാപക യോഹന്നാ നാൽ സ്നാനമേറ്റു വെള്ളത്തിൽനിന്നും
കയറിയപ്പോൾ ദൈവം തന്റെ പരിശുദ്ധാ
ത്മാവ് കൊണ്ട് അഭിഷേകം ചെയ്തു.
MATHEW 3: 16, 17
"സ്നാനമേറ്റ ഉടനെ, യേശു വെള്ളത്തിൽ നിന്ന് കയറുമ്പോൾ ആകാശം തുറന്നു.
ദൈവത്തിന്റെ ആത്മാവ് പ്രാവുപോലെ
യേശുവിന്റെ മേൽ ഇറങ്ങി വരുന്നത്
യോഹന്നാൻ കണ്ടു.
"ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന് സ്വർഗ്ഗ ത്തിൽ നിന്ന് ഒരു ശബ്ദവും ഉണ്ടായി."
ഇപ്രകാരം യഹൂദയിലെ ബെത്‌ലഹേമിൽ ജനിച്ച യേശു, തന്റെ മുപ്പതാമത്തെ
വയസ്സിൽ പരിശുദ്ധാത്മാഭിഷേകം
പ്രാപിച്ചു "ക്രിസ്തു" ആയിത്തീർന്നു.
അന്നുമുതൽ "യേശുക്രിസ്തു" എന്നു
വിളിക്കപ്പെടാൻ ഇടയായി.
യേശുവിനെ അഭിഷേകം ചെയ്തതിന്റെ
ഉദ്ദേശ്യം
യഹോവ പരിശുദ്ധാത്മാവ് കൊണ്ട്
യേശുവിനെ അഭിഷേകം ചെയ്തതിന്റെ
ഉദ്ദേശ്യം എന്തായിരുന്നു?
മനുഷ്യനായി ഭൂമിയിൽ ജനിക്കുന്നതിനു
മുമ്പ് യേശുവിനു സ്വർഗത്തിൽ ഒരു
ആസ്തിക്യം ഉണ്ടായിരുന്നു. അവിടെ ഒരു
ആത്മജീവിയായിരുന്നു. ദൈവത്തിന്റെ
ഏകജാത പുത്രൻ എന്ന സ്ഥാനം
അലങ്കരിച്ചിരുന്ന വചനം എന്ന പേരിൽ
അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിയിൽ
വന്നപ്പോൾ സ്വർഗ്ഗത്തിലെ ആസ്തിക്യം
വചനത്തിനു നഷ്‌ടപ്പെട്ടു. ഇപ്പോൾ
ഭൂമിയിൽ ഒരു പൂർണമനുഷ്യൻ ആണ്.
പൂർണ മനുഷ്യനായി ജനിച്ച യേശു,
സ്വർഗീയ പിതാവിനെക്കുറിച്ചും അവന്റെ
ഉദ്ദേശ്യങ്ങളെക്കുറിച്ചും തിരുവെഴുത്തിൽ
നിന്നും ദൈവഭക്തിയുള്ള മാതാപിതാക്കൾ
മുഖേനയും ചെറുപ്പം മുതൽ തന്നെ
പഠിപ്പിക്കപ്പെട്ടു. അങ്ങനെ മുപ്പതാമത്തെ
വയസ്സിൽ പൂർണമായി ദൈവത്തിന്റെ
ഇഷ്ടം ചെയ്യാൻ സ്വയം സമർപ്പിക്കുന്നു.
പാപമില്ലാഞ്ഞിട്ടും സമർപ്പണം ചെയ്ത
തിന്റെ പരസ്യ പ്രകടനം എന്ന നിലയിൽ
യോഹന്നാനാൽ സ്നാനമേൽക്കാൻ
അവനെ സമീപിക്കുന്നു.
ഈ സമയം യഹോവ യേശുവിനെ വീണ്ടും
തന്റെ സ്വർഗീയ പുത്രനായി ദത്തെടുക്കു
ന്നതിന്റെ തെളിവാണ് AD 29ൽ അവനെ
പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം
ചെയ്തതിലൂടെ പ്രകടമാക്കിയത്.
അന്നുമുതൽ യേശുവിനു ഭൗമീക ജീവിത
പ്രതീക്ഷകളല്ല സ്വർഗീയ പ്രത്യാശയാണ്
പരിശുദ്ധാത്മാവിലൂടെ പകരപ്പെട്ടത്.
Luke 1: 32, 33ൽ "അവൻ മഹാനാകും.
അത്യുന്നതന്റെ മകൻ എന്നു വിളിക്കപ്പെടും.
ദൈവമായ യഹോവ അവന് പിതാവായ
ദാവീദിന്റെ സിംഹാസനം കൊടുക്കും.
അവൻ യാക്കോബ് ഗൃഹത്തിന്മേൽ
എന്നും രാജാവായി ഭരിക്കും. അവന്റെ
ഭരണത്തിന് അവസാനമുണ്ടാകില്ല."
എന്ന് ഗബ്രിയേൽ ദൂതൻ മറിയാമിനോട്
പറഞ്ഞതിന് നിവൃത്തിയുണ്ടായി.
സങ്കീർത്തനങ്ങൾ രണ്ടാം അധ്യായത്തിൽ
യഹോവയെയും യഹോവയുടെ അഭിഷിക്തനെക്കുറിച്ചും പറഞ്ഞിരിക്കുന്നു.
Psalms 2: 7
"യഹോവയുടെ പ്രഖ്യാപനം ഞാൻ
വിളംബരം ചെയ്യട്ടെ. ദൈവം എന്നോട്
പറഞ്ഞു: "നീ എന്റെ മകൻ. ഞാൻ ഇന്ന്
നിന്റെ പിതാവായിരിക്കുന്നു."
ആ പ്രവചനമനുസരിച്ചു യേശുക്രിസ്തു
സ്നാനമേറ്റു പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചപ്പോൾ ദൈവപുത്രൻ ആയി. അവനെ ഒരു രാജാവാക്കുമെന്നും ദൈവം മുൻകൂട്ടി പറഞ്ഞു.
എന്നാൽ രാജാവാകുന്നതിനുമുമ്പ് യേശു മറ്റൊരു പ്രധാനപ്പെട്ട ദൈവോദ്ദേശ്യം
നിവൃത്തിക്കേണ്ടതുണ്ട്.
ഒന്നാമത്, യഹോവയാം ദൈവത്തെക്കു റിച്ചുള്ള സത്യം ആളുകളെ പഠിപ്പിക്കണ
മായിരുന്നു. (John 18: 37)
യേശു വന്നത് സത്യത്തിനു സാക്ഷി
നിൽക്കാൻ വേണ്ടിയാണെന്ന് റോമൻ
ഗവർണർ ആയ പീലാത്തോസിനോട്
പറഞ്ഞപ്പോൾ "നീ പരിശുദ്ധനായവന്റെ
പുത്രനായ ക്രിസ്തു ആണോ" എന്ന്
അദ്ദേഹം ചോദിച്ചു. അപ്പോൾ യേശു
പറഞ്ഞു :
Mark 14: 62
"അതേ, മനുഷ്യപുത്രൻ ശക്തനായ
വന്റെ വലതുഭാഗത്തു ഇരിക്കുന്നതും
ആകാശമേഘങ്ങളോടെ വരുന്നതും
നിങ്ങൾ കാണും."
John 1: 14, 1: 17 വാക്യങ്ങളിൽ
സത്യം യേശുക്രിസ്തുവിലൂടെയാണ്
വന്നത് എന്ന് പറയുന്നു.
John 14: 6ൽ സ്വർഗീയ പിതാവിന്റെ
അടുക്കലേക്കു വരാനുള്ള വഴിയും,
സത്യവും, ജീവനും ആണെന്ന് യേശു
പറഞ്ഞു.
രണ്ടാമത്, യേശുവിന്റെ പൂർണതയുള്ള
ജീവൻ അനുസരണമുള്ള മനുഷ്യവർഗ്ഗ
ത്തിന്റെ പാപമോചനത്തിനായി ഒരു
മറുവില കൊടുക്കണമായിരുന്നു.
(Mathew 20: 28)
John 3: 16
"തന്റെ ഏകജാതനായ മകനിൽ
വിശ്വസിക്കുന്ന ആരും നശിച്ചു
പോകാതെ അവരെല്ലാം നിത്യ
ജീവൻ നേടാൻ ദൈവം അവനെ
ലോകത്തിനു വേണ്ടി നൽകി.
അത്ര വലുതായിരുന്നു ദൈവത്തി നു ലോകത്തോടുള്ള സ്നേഹം."
1 John 1: 7 "യേശുവിന്റെ രക്തം
എല്ലാ പാപങ്ങളിൽനിന്നും നമ്മളെ
ശുദ്ധീകരിക്കുന്നു."
1 John 2: 2 "യേശു നമ്മുടെ പാപങ്ങ ൾക്ക് ഒരു അനുരഞ്ജനബലിയായി.
എന്നാൽ ഈ ബലി നമ്മുടെ പാപ ങ്ങൾക്ക് മാത്രമല്ല ലോകത്തിന്റെ
മുഴുവൻ പാപങ്ങൾക്ക് കൂടിയുള്ള
താണ്."
മൂന്നാമത്, ഈ ഭൂമിയിൽ ദൈവ പ്രസാദ
ത്തോടും ദൈവാംഗീകാരത്തോടും കൂടെ
എങ്ങനെ ജീവിക്കാമെന്ന് മനുഷ്യർക്ക്
ഒരു നല്ല മാതൃക യേശുവിന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കണ
മായിരുന്നു. (1 Peter 2: 21)
John 3: 36
"പുത്രനിൽ വിശ്വസിക്കുന്നവന്
നിത്യജീവനുണ്ട്. പുത്രനെ അനുസരി
ക്കാത്തവനോ ജീവനെ കാണില്ല.
ദൈവക്രോധം അവന്റെ മേലുണ്ട്."
John 17: 6
"ലോകത്തിൽ നിന്നു അങ്ങ് എനിക്ക്
തന്നിട്ടുള്ളവർക്കു ഞാൻ അങ്ങയുടെ
പേര് വെളിപ്പെടുത്തിയിരിക്കുന്നു.
അവർ അങ്ങയുടേതായിരുന്നു. അങ്ങ്
അവരെ എനിക്ക് തന്നു. അവർ അങ്ങയുടെ
വചനം അനുസരിച്ചിരിക്കുന്നു.
ആ വിധത്തിൽ യേശുവിനെ രക്ഷകനായി
സ്വീകരിക്കുന്ന എല്ലാവരും അബ്രഹാമിന്റെ
വിശ്വാസമുള്ള സന്തതികൾ ആകുമായിരുന്നു. അതിനുവേണ്ടി യേശു
ദൈവരാജ്യ പ്രസംഗവേല ചെയ്തു.
തന്റെ ജീവൻ മോചനവിലയായി നൽകി.
തന്റെ ശിഷ്യന്മാരെ പരിശീലിപ്പിച്ചു.
യേശുവിന്റെ പഠിപ്പിക്കലിലൂടെ ശിഷ്യന്മാർ
മഹത്തായ ദൈവസ്നേഹം എന്താണെന്ന് തിരിച്ചറിഞ്ഞു. യേശുവിന്റെ വ്യക്തിപരമായ
സ്നേഹവും അവർ മനസിലാക്കി.
അതുകൊണ്ട് ദിവ്യ സ്നേഹം ദൈവത്തിന്റെ
ഇടപെടലുകളിലൂടെ ഇന്ന് മനുഷ്യർക്ക്
മനസിലാക്കാവുന്നതാണ്. ആ സത്യം
അറിയുകയും സത്യദൈവമായ യഹോവയെ
ആരാധിക്കുകയും ചെയ്യാം.
പിതാവിനെ സമീപിക്കാനുള്ള വഴി യേശു
ക്രിസ്തുവാണ്. ക്രിസ്തുവിലൂടെ നാം
യഹോവയെക്കുറിച്ചു പഠിക്കുന്നു.
ഈ ദിവ്യ വിദ്യാഭ്യാസം ഒരിക്കലും തീർന്നു
പോകില്ല. അത് എന്നും നിലനിൽക്കും.
(Simple Truth) തുടരും
Comments
Post a Comment