THE RICH MAN AND LAZARUS - WHAT IS THE MEANING?
LUKE 16: 19-31
"ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു.
അയാൾ വില കൂടിയ പർപ്പിൾവസ്ത്രങ്ങളും
ലിനൻവസ്ത്രങ്ങളും ധരിച്ചു ആഡംബര
ത്തോടെ സുഖിച്ചുജീവിച്ചു.
എന്നാൽ ദേഹമാസകലം വ്രണങ്ങൾ
നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു
യാചകനെ ഈ ധനികന്റെ പടിവാതിൽക്കൽ
ഇരുത്താറുണ്ടായിരുന്നു.
ധനികന്റെ മേശപ്പുറത്തുനിന്നു വീഴുന്നതു
കൊണ്ട് വിശപ്പടക്കാമെന്ന ആഗ്രഹത്തോടെ
ലാസർ അവിടെ ഇരിക്കും. അപ്പോൾ
നായ്ക്കൾ വന്നു ലാസറിന്റെ വ്രണങ്ങൾ
നക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം ആ
യാചകൻ മരിച്ചു. ദൂതന്മാർ അയാളെ
എടുത്തു കൊണ്ടുപോയി അബ്രഹാമിന്റെ
അടുത്തു ഇരുത്തി.
ധനികനും മരിച്ചു. അയാളെ അടക്കം ചെയ്തു. ശവക്കുഴിയിൽ ദണ്ഡനത്തിലാ
യിരിക്കെ അയാൾ മുകളിലേക്കു നോക്കി
അങ്ങ് ദൂരെ അബ്രഹാമിനെയും അബ്രഹാ
മിന്റെ അടുത്തു ലാസറിനെയും കണ്ടു.
അപ്പോൾ ധനികൻ വിളിച്ചു പറഞ്ഞു:
"അബ്രഹാം പിതാവേ എന്നോട് കരുണ
തോന്നി ലാസറിനെ ഒന്ന് അയക്കേണമേ.
ലാസർ വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി
എന്റെ നാവു തണുപ്പിക്കട്ടെ. ഞാൻ ഈ
തീജ്വാലയിൽ കിടന്ന് യാതന അനുഭവി
ക്കുകയാണല്ലോ. "
എന്നാൽ അബ്രഹാം പറഞ്ഞു: "മകനെ
ഓർക്കുക. നിന്റെ ആയുഷ്‌ക്കാലത്തു
നീ സകല സുഖങ്ങളും അനുഭവിച്ചു.
ലാസറിനാകട്ടെ, എന്നും കഷ്ടപ്പാടായിരുന്നു.
ഇപ്പോഴോ ലാസർ ഇവിടെ ആശ്വസിക്കുന്നു.
നീ യാതന അനുഭവിക്കുന്നു.
അതു മാത്രമല്ല, ഞങ്ങൾക്കും നിങ്ങൾക്കും
ഇടയിൽ വലിയൊരു ഗർത്തവുമുണ്ട്.
അതുകൊണ്ട് ഇവിടെ നിന്ന് ആരെങ്കിലും
നിങ്ങളുടെ അടുത്തേക്ക് വരാമെന്നു
വെച്ചാൽ അതിനു കഴിയില്ല. അവിടെനിന്നു
ള്ളവർക്കു ഞങ്ങളുടെ അടുത്തേക്കും
വരാൻ പറ്റില്ല."
അപ്പോൾ ധനികൻ പറഞ്ഞു: "എങ്കിൽ
പിതാവേ, ലാസറിനെ എന്റെ അപ്പന്റെ
വീട്ടിലേക്കു അയയ്ക്കേണമേ.
എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്.
ലാസർ അവർക്കു മുന്നറിയിപ്പ് കൊടുക്കട്ടെ.
അവരും കൂടെ ഈ ദണ്ഡനസ്ഥലത്തേക്ക്
വരുന്നത് ഒഴിവാക്കാമല്ലോ."
അപ്പോൾ അബ്രഹാം പറഞ്ഞു:
"അവർക്കു മോശയും പ്രവാചകന്മാരും
ഉണ്ടല്ലോ. അവർ അവരുടെ വാക്കു
കേൾക്കട്ടെ."
അപ്പോൾ ധനികൻ, "അങ്ങനെയല്ല.
അബ്രഹാം പിതാവേ, മരിച്ചവരിൽ നിന്ന്
ആരെങ്കിലും അവരുടെ അടുത്തു ചെന്നാൽ
അവർ മനസാന്തരപ്പെടും" എന്നു പറഞ്ഞു.
എന്നാൽ അബ്രഹാം പറഞ്ഞു: "അവർ
മോശയുടെയും പ്രവാചകന്മാരുടെയും
വാക്കു കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽ
നിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റു
ചെന്നാൽപോലും അവരെ ബോധ്യപ്പെടു
ത്താൻ പറ്റില്ല."
ഇതാണ് യേശുക്രിസ്തു പറഞ്ഞ കഥ.
"ധനവാന്റെയും ലാസറിന്റെയും കഥ"
ഈ കഥ വായിച്ചിട്ട് തെറ്റായ രീതിയിലാണ്
അനേകർ അതിനെ വ്യാഖ്യാനിച്ചിട്ടുള്ളത്.
മനുഷ്യന്റെ മരണ ശേഷമുള്ള ശിക്ഷയു ടെയും അനുഗ്രഹത്തിന്റെയും ഒരു
മാതൃകയായിട്ടാണ് അനേകം മതഭക്തർ
ധനവാന്റെയും ലാസറിന്റെയും കഥയെ
കണ്ടിരിക്കുന്നത്. എന്നാൽ അതല്ല സത്യം.
ഇതു ഒരു ഉപമയാണ്. യേശുക്രിസ്തു വിന്റെ പഠിപ്പിക്കൽ രീതിയെക്കുറിച്ചു തിരുവെഴുത്തുകൾ പറയുന്നത് കാണുക.
Mathew 13: 34, 35
"യേശു ഇതൊക്കെ ദൃഷ്ടാന്തങ്ങൾ
ഉപയോഗിച്ചാണ് ജനക്കൂട്ടത്തോടു
പറഞ്ഞത്. ദൃഷ്ടാന്തങ്ങൾ കൂടാതെ
യേശു അവരോട് ഒന്നും പറയാറില്ലാ
യിരുന്നു.
അങ്ങനെ ഈ പ്രവാചകവചനം
നിറവേറി. "ഞാൻ ദൃഷ്ടാന്തങ്ങൾ
ഉപയോഗിച്ച് സംസാരിക്കും.
തുടക്കംമുതൽ മറഞ്ഞിരിക്കുന്നവ
ഞാൻ പ്രസിദ്ധമാക്കും."
ഇത് സംഭവിച്ചുകഴിഞ്ഞ ഒരു അക്ഷരീയ
കഥയല്ല. ഒരു ഉപമയാണ്.
എന്നുവെച്ചാൽ ഒരു ഉപമയിലെ വിവരങ്ങൾ
അതേപടി അക്ഷരീയമായി എടുക്കരുത്
എന്നാണ് അർത്ഥം. പിന്നെയോ അതിൽ
പറയുന്ന വിവരങ്ങൾ ആലങ്കാരികമായി
വേണം മനസ്സിലാക്കാൻ.
യേശു പറഞ്ഞ ഉപമയിൽ ചില ആത്മീയ
സത്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. തന്റെ ചില
ഉപമകളിലൂടെ പുതിയ ആത്മീയ സത്യ
ങ്ങളും യേശു വ്യക്തമാക്കിയിട്ടുണ്ട്.
യേശു തന്നെ പറഞ്ഞിട്ടുള്ള ഉപമകളുടെ
അർത്ഥവും വിശദീകരണങ്ങളും താൻ
ശിഷ്യന്മാർക്കു പറഞ്ഞു കൊടുത്തിരുന്നു.
Mathew 13- ആം അധ്യായത്തിൽ
"നല്ല വിത്ത് " (ഗോതമ്പ് ) എന്താണ്?
= "ദൈവരാജ്യത്തിന്റെ പുത്രന്മാർ"
"കളകൾ" എന്താണ്?
= "ദുഷ്ടന്റെ പുത്രന്മാർ"
"കൊയ്യുന്നവർ" ആരാണ്?
= "ദൂതന്മാർ"
അക്ഷരീയ വിത്തും കളയും കൊയ്ത്തു കാരും ആയിരുന്നില്ല, മറിച്ചു പ്രതീകാത്മ
കമായിരുന്നു.
അങ്ങനെയെങ്കിൽ ധനവാന്റെയും
ലാസറിന്റെയും ഉപമ മനസ്സിലാക്കാൻ
അതു പറഞ്ഞ സന്ദർഭം നോക്കണം.
Luke 16: 14, 16 വാക്യങ്ങൾ അനുസരിച്ചു
സ്വയനീതിക്കാരായ പരീശന്മാർ യേശു
പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.
പണക്കൊതിയന്മാരായ പരീശൻമാർ
യേശുവിനെ പുച്ഛിക്കുന്നുണ്ടായിരുന്നു.
മാത്രമല്ല യോഹന്നാൻ സ്നാപകൻ വരെ
യുള്ള ഒരു കാലത്തെക്കുറിച്ചും അതിന്
ശേഷമുള്ള ഒരു കാലത്തെക്കുറിച്ചും
യേശു പരാമർശിക്കുകയുണ്ടായി. ഒരു
പുതിയ സത്യം യേശു അന്ന് വെളിപ്പെടുത്തി.
"ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത"
പ്രസംഗിക്കുന്ന ഒരു കാലം വന്നിരിക്കുന്നു.
ഇക്കാര്യങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്
വേണം ധനവാന്റെയും ലാസറിന്റെയും
ഉപമയെക്കുറിച്ചുള്ള അർത്ഥം മനസിലാ
ക്കാൻ.
ഈ ഉപമയിലെ വാക്കുകളെ അക്ഷരീയ
മായി എടുക്കരുത് എന്നുള്ളതിന് ചില
തെളിവുകൾ പരിചിന്തിക്കാം.
1) ഉപമയിൽ ധനികന്റെ പേര് പറയുന്നില്ല. എന്നാൽ യാചകന്റെ പേര് "ലാസർ" എന്നു പറയുന്നുണ്ട്.
(അക്ഷരീയമായിട്ട് ആണെങ്കിൽ ഒരു ധനികനും ഒരു യാചകനും എന്നു പറയുമ്പോൾ വ്യക്തമായും രണ്ടു
പേർക്കും പേര് ഉണ്ടായിരിക്കുമല്ലോ )
2) അബ്രഹാമിന്റെ മടി
അക്ഷരീയമായി എടുത്താൽ കോടിക്കണ ക്കിനു വരുന്ന രോഗികളും ദരിദ്രരും
ആയവരെ ഇരുത്താൻ അബ്രഹാമിന്റെ
മടിയിൽ സ്ഥലം പോരാതെ വരില്ലേ?
ഒരാൾക്ക് ഇത്രമാത്രം പേരെ എങ്ങനെ
മടിയിൽ വഹിക്കാൻ കഴിയും?
3) ധനവാന്റെ കുറ്റം എന്താണ്? എന്നു
പറഞ്ഞിട്ടില്ല. അയാൾ ധരിച്ച പർപ്പിൾ,
ലിനൻ വസ്ത്രങ്ങളാണോ അതോ
ആഡംബരത്തോടെ സുഖിച്ചു ജീവിച്ചതാ ണോ ചെയ്ത തെറ്റ്. എന്നും അയാളുടെ
പടിവാതുക്കൽ ഇരുത്തുന്ന യാചകന്
അപ്പക്കഷണങ്ങൾ കൊടുത്ത അല്പം
നന്മ നമ്മൾ കാണാതെ പോകരുത്.
നിത്യമായി ദണ്ഡനം എന്ന ശിക്ഷ എത്ര
കരുണയില്ലാത്ത നടപടി ആണെന്ന്
ചിന്തിച്ചുപോകും.
4) യാചകൻ ചെയ്ത എന്തെങ്കിലും നന്മയെക്കുറിച്ചു പറഞ്ഞിട്ടില്ല. രോഗിയും വ്രണം നിറഞ്ഞവനും ദരിദ്രനും ആയിരുന്ന താണോ അനുഗ്രഹം പ്രാപിക്കാനുള്ള മാനദണ്ഡം?
ലാസർ ഒരു വിശ്വസ്ത ദൈവ ദാസൻ
ആയിരുന്നോ എന്നൊന്നും ഉപമയിൽ
പറഞ്ഞിട്ടില്ല.
5) കൊടിയ യാതനകൾ അനുഭവിക്കു ന്നത് കാണുന്നതിൽ നീതിമാന്മാർക്ക് എന്തു സുഖമാണ് കിട്ടുക. (സ്വർഗീയ സുഖം അനുഭവിക്കുന്നവർക്കു
യാതനകൾ കാണാനും കേൾക്കാനും
കഴിയുന്നുണ്ടെങ്കിൽ അവരുടെ സന്തോഷം
അതു കെടുത്തിക്കളയില്ലേ?)
6) വിരൽത്തുമ്പിലെ ഒരു തുള്ളി വെള്ളം
തീജ്വാലയെ ഭേദിച്ച് വായിലേക്ക് ചെല്ലാൻ തക്ക അടുത്തു ആണോ പാതാളവും സ്വർഗ്ഗവും സ്ഥിതി ചെയ്യുന്നത്?
7) വലിയ യാതന അനുഭവിക്കുമ്പോൾ
ഒരു തുള്ളി വെള്ളത്തിനു എന്തു ആശ്വാസം കൊടുക്കാൻ കഴിയും?
8) തന്നെ രക്ഷിക്കണമേ എന്നല്ല ധനവാൻ ആവശ്യപ്പെടുന്നത് എന്ന കാര്യവും ശ്രദ്ധിക്കുക.
പിതാവിന്റെ വീട്ടിൽ താമസിക്കുന്ന അഞ്ച്
സഹോദരന്മാർക്കുവേണ്ടി അപേക്ഷിക്കുന്നു.
ധനവാന്റെ നന്മയുള്ള മനസ്സ് അല്ലേ
നമ്മൾ ഇവിടെ കാണുന്നത്?
9) ഭിക്ഷ യാചിക്കുന്നത് അതിൽത്തന്നെ
ദൈവാനുഗ്രഹത്തിന്റെ തെളിവല്ല എന്നു
തിരുവെഴുത്തിൽ കാണപ്പെടുന്നു.
Proverbs 30:8 Psalms 37: 25
അതുകൊണ്ട് യേശുവിന്റെ ഉപമകൾ
അക്ഷരീയമായിട്ട് എടുത്താൽ അത്
എത്ര അസംബന്ധം ആയിരിക്കുമെന്ന്
മനസ്സിലായിക്കാണുമല്ലോ.
അങ്ങനെയെങ്കിൽ ധനികന്റെയും ലാസറിന്റെയും ഉപമയുടെ യഥാർത്ഥ
അർത്ഥം എന്താണ്?
യേശു അതിന്റെ അർത്ഥം ശിഷ്യന്മാർക്കു പറഞ്ഞു കൊടുത്തില്ല. എങ്കിലും ഉപമ
പറഞ്ഞ സന്ദർഭം നോക്കിയും ആത്മീയ
സത്യങ്ങളുടെ അടിസ്ഥാനത്തിലും നമുക്ക്
ചില നിഗമനങ്ങളിൽ എത്താൻ കഴിയും.
ധനികനും ലാസറും രണ്ട് വർഗം ആളുകളെ
ചിത്രീകരിക്കുന്നു.
1) ധനികൻ ഒരു വർഗ്ഗത്തെ ചിത്രീകരി ക്കുന്നു. "ധനവാൻ വർഗം" ആരാണ്?
യേശുക്രിസ്തു പറഞ്ഞ ഉപമ അവന്റെ
കേൾവിക്കാരായ പരീശന്മാരെ ഉദ്ദേശി
ച്ചാണ് പറഞ്ഞത് എന്നു വ്യക്തമാണ്.
സ്വയനീതിക്കാരായ പരീശന്മാർ മറ്റുള്ളവരെ
പാപികളായി വീക്ഷിച്ചിരുന്നു. നികുതി
പിരിക്കുന്നവരെ ശപിക്കപ്പെട്ടവരും വിലയി
ല്ലാത്തവരുമായിട്ടാണ് കണ്ടിരുന്നത്.
അവർ മോശയുടെ ഇരിപ്പിടത്തിൽ
ഇരിക്കുന്നു. അങ്ങനെ അവർ പണവും
പ്രതാപവും സ്ഥാനപ്പേരുകളും ഇഷ്ടപ്പെട്ടു
എന്നു യേശു പറഞ്ഞിരുന്നു.
Mathew 23: 5-7, 33 Luke 18: 11, 12
John 7: 47-49.
ധനികനെക്കുറിച്ചു യേശു പറഞ്ഞ
കാര്യങ്ങൾ പരീശന്മാർക്കാണ് ബാധക
മാകുന്നത്.
2) "ലാസർ വർഗം" ആരാണ്?
സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും
സാധാരണക്കാരും ആയ ആളുകളെ
ചിത്രീകരിക്കുന്നു.
പരീശന്മാർ സാധാരണക്കാരായി
വീക്ഷിച്ചിരുന്ന നികുതി പിരിവുകാരും
വ്യഭിചാരികളും യേശുവിന്റെ ശിഷ്യന്മാ
രായിത്തീർന്നു. പരീശന്മാരേക്കാൾ മുമ്പ്
അവർ ദൈവ രാജ്യത്തിൽ പ്രവേശിക്കും
എന്നും യേശു പറഞ്ഞു. (Mathew 21:31,32)
3) മരണം "ഒരു മാറ്റത്തെ" ചിത്രീകരി ക്കുന്നു.
ധനികനും ലാസറും അക്ഷരീയ
വ്യക്തികളല്ലാത്തതുപോലെ മരണവും
അക്ഷരീയമല്ല.
മതനേതാക്കളായ പരീശന്മാർക്കു
ഉണ്ടായിരുന്ന ഉന്നത സ്ഥാനം സംബന്ധിച്ച്
അവർ മരിച്ചു.
മാനസാന്തരപ്പെട്ട ലാസർ വർഗം
ദിവ്യ അനുഗ്രഹത്തിന്റെ സ്ഥാനത്തേക്കും
അനുതാപമില്ലാതിരുന്ന ധനികൻ വർഗം
ദൈവത്തിന്റെ അപ്രീതിയിലേക്കും വന്ന
മാറ്റത്തിന്റെ അവസ്ഥയാണ് മരണം.
തങ്ങളുടെ പഴയ അവസ്ഥ സംബന്ധിച്ച്
2 വർഗം ആളുകളും മരിച്ചു.
ഈ മാറ്റം എങ്ങനെ ആയിരുന്നു?
യോഹന്നാൻ സ്നാപകന്റെയും യേശു
ക്രിസ്തുവിന്റെയും ദൈവരാജ്യത്തെ
സംബന്ധിച്ചുള്ള പ്രസംഗ വേല ഒരു
സ്വർഗീയ അവകാശത്തിലേക്കുള്ള
വാതിൽ താഴ്മയുള്ള മനുഷ്യർക്ക് തുറന്നു
കൊടുത്തു.
മോശ മുഖാന്തിരം ഇസ്രായേൽ ജന
ത്തിനു കൊടുത്ത ന്യായപ്രമാണ ഉടമ്പടി
പ്രകാരം അവർ ഒരു ഭാര്യ സമാന പദവി
വഹിച്ചിരുന്നുവെന്ന് Jeremiah 3: 14ൽ
പറയുന്നുണ്ട്.
യേശു വന്നപ്പോൾ ക്രിസ്തുവിന്റെ
മണവാട്ടി ആകാനുള്ള അവസരം വെച്ചു
നീട്ടി. എന്നാൽ ന്യായപ്രമാണത്തിൽനിന്നു
വിടുതൽ പ്രാപിച്ചാലേ ക്രിസ്തുവിന്റെ
മണവാട്ടി ആകാൻ കഴിയുമായിരുന്നുള്ളൂ.
അല്ലാത്തപക്ഷം അത് വ്യഭിചാര വിവാഹം
ആയിത്തീരും.
ന്യായപ്രമാണ ഉടമ്പടിയിൽ നിന്നു
ജൂതന്മാർക്കു എങ്ങനെ വിടുതൽ കിട്ടു
മായിരുന്നു?
യേശുക്രിസ്തുവിന്റെ മരണം
ന്യായപ്രമാണത്തെ നീക്കം ചെയ്തു.
അങ്ങനെ യഹൂദന്മാർക്കു ഭാര്യാസമാന പദവിയിൽനിന്ന് വിടുതൽ കിട്ടാൻ ഇടയാക്കി. (Rome 7: 1-6)
AD 33 പെന്തെക്കോസ്തിൽ
മാറ്റം വന്ന അവസ്ഥ പൂർണ്ണമായി.
പഴയ ഉടമ്പടിക്കു പകരം പുതിയ ഉടമ്പടി
നിലവിൽ വന്നു. യേശുവിനെ ദൈവപുത്രനും രക്ഷിതാവായും സ്വീകരിച്ചവർ പൂർണ്ണമായും
പഴയ ഉടമ്പടിയിൽ നിന്ന് മുക്തരായി.
അന്നുമുതൽ പരീശന്മാരേക്കാൾ ഉന്നത
മായ സ്ഥാനത്തേക്ക് ലാസർവർഗം
ഉയർത്തപ്പെട്ടു. അവരുടെ മേലാണ്
പരിശുദ്ധാത്മാവിനെ പകരപ്പെട്ടത്. അന്ന്
യെരുശലേം ദേവാലയത്തിൽ പോയ
പരീശന്മാർക്ക് പരിശുദ്ധാത്മാവിന്റെ
പകരപ്പെടലുണ്ടായില്ല. പെന്തെക്കോസ്തു
മുതൽ ദൈവത്തിന്റെ പ്രീതി ക്രിസ്തീയ
സഭയ്ക്കാണെന്നു അങ്ങനെ തെളിയിച്ചു.
4) ഉപമയിലെ അബ്രഹാം ആരാണ്?
അതു വലിയ അബ്രഹാം ആയ യഹോവയാം ദൈവമാണ്.
ക്രിസ്തീയ സഭയിലെ അംഗങ്ങൾ
പരിശുദ്ധാത്മാവിനാൽ അഭിഷേകം
പ്രാപിച്ചു കൊണ്ട് യഹോവയുടെ ആത്മീയ
മക്കൾ ആയിത്തീർന്നു. John 1:18
പ്രകാരം മക്കളെ യഹോവ തന്റെ മടിയിൽ
ഇരുത്തുന്നു. അവർക്കെല്ലാം സ്വർഗീയ
പ്രത്യാശയാണ് ഉള്ളത്.
എന്നാൽ പഴയ ഉടമ്പടിയിൻ പ്രകാരം
എല്ലാ വിശ്വസ്ത ദൈവ ദാസന്മാർക്കും
ഭൂമിയിലെ ജീവിതം ആയിരുന്നു ഉണ്ടായി
രുന്നത്.
5) വലിയ ഗർത്തം എന്താണ്?
യഹോവയാം ദൈവത്തിന്റെ മാറ്റമി ല്ലാത്ത നീതിയുള്ള ന്യായവിധിയെ ചിത്രീകരിക്കുന്നു.
(Psalms 36: 6, Rome 11:33)
ഒരു വലിയ വിടവ് അഥവാ ഗർത്തം
രണ്ടു കാര്യങ്ങളെ വേർതിരിച്ചു കാണിക്കാൻ
സഹായിക്കുന്നതുപോലെ ജൂതമതത്തിലെ മാനസാന്തരപ്പെടാത്തവരെ യേശുവിന്റെ
വിശ്വസ്ത അനുഗാമികളിൽ നിന്ന് വേർതിരിച്ചു കാണിക്കുന്നതാണ്.
ദൈവത്തിന്റെ മഹനീയ ജ്ഞാനം
മനുഷ്യരിൽനിന്ന് ചിലരെ സ്വർഗത്തിലേക്ക്
കൊണ്ടുപോകുന്നതിന് യേശുവിന്റെ
മറുവിലയുടെ അടിസ്ഥാനത്തിൽ ദൈവ
ത്തിനു കാരണം നൽകി.
യേശുവിനെപ്പോലെ തന്നെ തങ്ങളുടെ
മനുഷ്യജീവിതം യാഗമായി അർപ്പിക്കുന്നു.
അതുകൊണ്ട് ദൈവത്തിന്റെ നീതി
യേശുവിനു കൊടുക്കുന്ന അതേ സ്ഥാനം
ആത്മാഭിഷിക്തർക്കും കൊടുക്കാൻ
യഹോവ തീരുമാനിച്ചു.
6) ഉപമയിലെ ദൂതന്മാർ ആരാണ്?
അതു യേശുക്രിസ്തുവിന്റെ അപ്പോസ്തോലന്മാരാണ്.
ദൈവരാജ്യത്തെ കുറിച്ചുള്ള പ്രസംഗ
വേലയിലൂടെ സാധാരണക്കാർക്ക് യേശു
വിന്റെ അനുഗാമികളാകാനും ദൈവത്തിനു
ജീവിതം സമർപ്പിച്ചു വെള്ളത്തിലും പരിശു ദ്ധാത്മാവിലും സ്നാനമേൽക്കാനും
അങ്ങനെ സ്വർഗീയ പ്രത്യാശയിൽ ജീവി
ക്കാനും സാധിച്ചു.
അവരുടെ വിശ്വാസം വലിയ അബ്രഹാമായ യഹോവയുടെ മടിയിലേക്കു അഥവാ പ്രീതിയിലേക്കു കൊണ്ടുപോകാൻ
കാരണക്കാരായ അപ്പോസ്തോലന്മാരെ
ദൂതന്മാർ എന്നു ചിത്രീകരിച്ചു.
വിശ്വാസികളുടെ പിതാവാണ് ഗോത്ര
പിതാവായ അബ്രഹാം. ന്യായപ്രമാണ
ഉടമ്പടിക്കു മുമ്പ് ജീവിച്ചിരുന്നു. ആയതിനാൽ
ജഡപ്രകാരമുള്ള മക്കളല്ല വിശ്വാസികളായ
മക്കളാണ് അബ്രഹാമിന്റെ സന്തതിയുടെ
ഭാഗമാകാൻ കഴിയുമായിരുന്നുള്ളൂ.
7) ധനവാൻ ദണ്ഡിപ്പിക്കപ്പെട്ടതു ഏതു
വിധത്തിലായിരുന്നു?
യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ
പ്രഖ്യാപിച്ച ന്യായവിധി സന്ദേശങ്ങളാണ്
ദണ്ഡനം.
ആ സന്ദേശം ജൂതന്മാരുടെ മതനേ താക്കന്മാർക്കു വലിയ പീഡനം പോലെ ആയിരുന്നു. അവർ അതിന്റെ ഫലമായി
കോപിഷ്ഠരായിത്തീർന്നു. (Acts 5:33)
ക്രിസ്തു ശിഷ്യന്മാരെ അവർ ഉപദ്രവി
ക്കാൻ തുടങ്ങി. ശിഷ്യന്മാരോട് പറഞ്ഞു :
"ക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗം
നിർത്തുക" എന്ന് ആദ്യത്തെ ക്രിസ്തീയ
രക്തസാക്ഷിയായ സ്തെഫനോസിനെ
അവർ കല്ലെറിഞ്ഞു കൊന്നു.
(Acts 4: 18-21, Acts 5:17, 27-29)
കാരണം സ്തെഫനോസിന്റെ
പ്രസംഗം അവരെ ദേഷ്യം പിടിപ്പിച്ചു. അവർ
പല്ലിറുമ്മി, ദേഷ്യം അടക്കാൻ പറ്റിയില്ല
എന്നു Acts 7: 54ൽ കാണുന്നു.
8) ധനികന്റെ അപ്പന്റെ വീട് എന്താണ്?
"അഞ്ച് സഹോദരന്മാർ" ആരാണ്?
അപ്പന്റെ വീട് മുഴു ഇസ്രായേലിലെ
12 ഗോത്രങ്ങളെയും ചിത്രീകരിക്കുന്നു.
Luke 16:31ൽ അവർക്കു മോശയും പ്രവാചകന്മാരും ഉണ്ട്. അവരുടെ വാക്ക് കേൾക്കാൻ ആവശ്യപ്പെടുന്നു.
ജൂതന്മാർ ന്യായപ്രമാണ ഉടമ്പടി
പ്രകാരം ഒരു സമർപ്പിത ജനതയായിരുന്നു.
അവർ യഹോവയുടെ വാക്കു അനുസരി ക്കുന്നിടത്തോളം അവന്റെ പ്രീതിയിൽ
ജീവിക്കാൻ കഴിയുമായിരുന്നു. എന്നാൽ
അവർ അവിശ്വസ്തരായിത്തീർന്നു.
അവർ യേശുവിന്റെ കാലമായതോടെ മതപരമായ കക്ഷിപിരിവ് ഉണ്ടാക്കി
ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു.
ആത്മീയ അപ്പക്കഷണത്തിനു വേണ്ടി
ഒരിക്കൽ ലാസർവർഗം പരീശന്മാരിലേക്കും
സഖ്യ കക്ഷികളിലേക്കും നോക്കിയിരുന്നു.
അതുകൊണ്ട് അഞ്ചു സഹോദരന്മാർ
മത സഖ്യകക്ഷികളെ അർത്ഥമാക്കുന്നു.
മറ്റൊരു സാധ്യത ഇതാണ് :
ഇസ്രായേലിൽ 12 ഗോത്രങ്ങൾ ഉണ്ടായി രുന്നു. അതിൽ ശലോമോന്റെ കാലശേഷം 10 ഗോത്രമായും 2 ഗോത്രമായും പിരിഞ്ഞു. യേശുക്രിസ്തുവിന്റെ കാലത്തും അങ്ങനെ
തന്നെ തുടരുകയായിരുന്നു.
അതുകൊണ്ട് ഉപമയിലെ ധനികനും
ലാസറും 2 ഗോത്രങ്ങളെ അർത്ഥമാക്കിയും
മറ്റ് 10 ഗോത്രങ്ങളെ അഞ്ച് സഹോദര ന്മാരായും അർത്ഥമാക്കിയതാവാം.
2 ഗോത്രങ്ങൾ കൂടി ഒന്നായി കണക്കാക്കി.
10 ഗോത്രങ്ങൾ കൂടി ഒന്നായി കണക്കാക്കി.
9) ഒരു തുള്ളി വെള്ളം എന്തർത്ഥമാക്കി?
ശിഷ്യന്മാർ പ്രഖ്യാപിച്ച ന്യായവിധി സന്ദേ ശത്തിൽ "വെള്ളം ചേർക്കാൻ" അവർ ആഗ്രഹിച്ചതിനെ ചിത്രീകരിക്കുന്നു.
സന്ദേശം അവർക്കു അലോസരം
വരുത്താതെ പറയണമെന്ന് അവർ
ആഗ്രഹിച്ചു. അതിനു ദൈവപ്രീതിയുടെ
മടിയിൽ നിന്ന് ലാസർ വർഗമായ
ശിഷ്യന്മാർ ഇറങ്ങി വരാനും തങ്ങളെ
തണുപ്പിക്കാനും ആഗ്രഹിച്ചതിനെ അർത്ഥ
മാക്കുന്നു.
എന്നാൽ ശിഷ്യന്മാർ സന്ദേശത്തിൽ
വെള്ളം ചേർത്ത് നേർപ്പിക്കാൻ വിസമ്മ
തിച്ചു. യേശുവിന്റെ നാമത്തിൽ സംസാരി
ക്കുന്നത് നിർത്തിയില്ല. (Acts 5: 29)
അതിന്റെ അർഥം ഇതാണ്.
അവരുടെ ദണ്ഡനത്തിൽ നിന്ന്
ഒരിക്കലും വിടുതൽ ലഭിക്കില്ല എന്നു
യേശു ഉപമയിലൂടെ പറയുകയായിരുന്നു.
അവർക്കു രക്ഷപെടാൻ കഴിയും.
എന്തുകൊണ്ടെന്നാൽ അവർക്കു മോശയും
പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്ക്
കേൾക്കുക എന്നു പറഞ്ഞാൽ എബ്രായ
തിരുവെഴുത്തുകൾ വായിക്കുമ്പോൾ
യേശുക്രിസ്തുവിനെ മിശിഹാ ആയി
തിരിച്ചറിയാൻ വേണ്ടുവോളം തെളിവുകൾ
മനസിലാക്കാൻ കഴിയും
(Deuteronomy 18:15,18,19, 1 Peter 1:10,11)
കൂടാതെ, മരിച്ച ശേഷം യാതന
അനുഭവിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ചു
എബ്രായ തിരുവെഴുത്തുകൾ (പഴയ
നിയമം) ഒന്നുംതന്നെ പറയുന്നില്ല എന്നും
അവർ മനസിലാക്കുമായിരുന്നു.
(Genesis 3:19, Eccl. 9: 5,10, Ezekiel 18:4)
10) മരിച്ചവരിൽ നിന്ന് ഒരാൾ ഉയർത്തെഴുന്നേറ്റു ചെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?
അവരെ ബോധ്യപ്പെടുത്താൻ പറ്റില്ല
എന്നു വ്യക്തമാണ്. കാരണം അവർ
സത്യം ബോധ്യപ്പെടേണ്ടത് തിരുവെഴു
ത്തുകൾ സൂക്ഷ്മമായി പഠിച്ചു കൊണ്ട്
ആയിരിക്കണം.
അവർ തിരുവെഴുത്തുകൾക്കു ശ്രദ്ധ
കൊടുത്തിരുന്നുവെങ്കിൽ യേശുവിനെയും
ശിഷ്യന്മാരെയും ഉപദ്രവിക്കില്ലായിരുന്നു.
അവർ യേശുവിനെ വാഗ്‌ദത്ത മിശിഹാ ആയി തിരിച്ചറിയുകയും അവനിൽ
വിശ്വസിക്കുകയും ചെയ്യുമായിരുന്നു.
അത്ഭുതങ്ങളിലുള്ള വിശ്വാസമല്ല
ദിവ്യ പരിജ്ഞാനം സമ്പാദിക്കുന്നത്
ആണ് ദൈവ അംഗീകാരം കിട്ടാനുള്ള
മാർഗം എന്ന് ഉപമയിൽ ഊന്നിപ്പറഞ്ഞു.
ധനവാന്റെയും ലാസറിന്റെയും ഉപമയിൽ നമുക്കുള്ള പാഠം എന്താണ്?
1) ഉപമകൾ ആലങ്കാരിക അര്ഥമുള്ളത്
ആണെന്നും അക്ഷരീയമായി എടുക്കാൻ
ശ്രമിക്കരുത് എന്നുമാണ്.
2) നമ്മൾ എല്ലായ്‌പോഴും തിരുവെഴുത്തു
സത്യങ്ങൾക്കു ശ്രദ്ധ കൊടുക്കണം.
3) നമ്മൾ യേശുവിനെ മിശിഹാ ആയി
സ്വീകരിക്കണം.
4) ശിഷ്യൻമാരെപ്പോലെ സത്യം പ്രഖ്യാപിച്ചു
കൊണ്ട് മതപരമായ തെറ്റുകൾ
തുറന്നു കാട്ടാൻ ധൈര്യം വേണം.
5) ദൈവത്തെ ഒരു ക്രൂരനായി ചിത്രീകരി
ക്കുന്ന "ദേഹിയുടെ അമർത്യത", "നരക ദണ്ഡനം" പോലുള്ള ഉപദേശങ്ങൾ തള്ളിക്കളയണം.
(Simple Truth) തുടരും
Comments
Post a Comment