QUESTIONS AND ANSWERS - No. 4

പിതാവിനും പുത്രനും പൊതുവായുള്ള 
സ്ഥാനപ്പേരുകൾ 
അവർ   'ഒരാൾ' ആണെന്നും 
ത്രിത്വത്തിന്റെ ഭാഗമാണെന്നും തെളിയിക്കുന്നില്ലേ? 

ഒരാൾക്ക് ബാധകമാകുന്ന സ്ഥാനപ്പേര് 
മറ്റേയാൾക്കു ബാധകമാണെങ്കിൽ 
അവർ ഒരാൾ തന്നെയല്ലേ എന്നു ത്രിത്വ 
വിശ്വാസികൾ ചോദിക്കുന്നു. നിങ്ങൾക്ക് 
എന്തു തോന്നുന്നു? 

അമേരിക്കൻ പ്രസിഡന്റും ഇന്ത്യൻ പ്രസിഡന്റും ഒരാൾതന്നെ എന്നു ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് എന്തു തോന്നും? 

പ്രസിഡന്റ് എന്ന സ്ഥാനപ്പേർ ഉപയോഗി ക്കുന്നു എന്നതുകൊണ്ട് മാത്രം  അവർ 
ഒരാൾ എന്നു വരികയില്ല എന്നു സാമാന്യ 
ബുദ്ധി നമ്മെ പഠിപ്പിക്കുന്നു.  സ്ഥിരബു ദ്ധിയുള്ള ആരും അങ്ങിനെ പറയില്ല. 

യഹോവക്കും യേശുവിനും പൊതുവായി 
പറയുന്ന ചില സ്ഥാനപ്പേരുകൾ ഉണ്ട് 
എന്നത് അവർ ഒരാൾ  ആന്നെന്നോ 
തുല്യർ ആണെന്നോ അർത്ഥമാക്കുന്നില്ല. 

ഉദാ : "പിതാവ് "  എന്ന സ്ഥാനപ്പേർ യേശു 
വിനും യഹോവക്കും ഉപയോഗിച്ചിട്ടുണ്ട്

എന്നാൽ ബൈബിൾ പരിശോധിച്ചാൽ 
സാത്താനെയും പിതാവ് എന്നു പറഞ്ഞിട്ടുണ്ട്. John 8: 44 "നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവർ " എന്നു യേശു വെളിപ്പെടുത്തി. അതുകൊണ്ട് പിശാചും യഹോവയും ഒരാൾതന്നെ എന്നു വരില്ല

ഉദാ: "ദൈവം "  എന്ന സ്ഥാനപ്പേർ യേശു 
വിനും യഹോവക്കും ഉപയോഗിച്ചിട്ടുണ്ട്. 

എന്നാൽ സാത്താനെയും ദൈവം എന്നു 
ബൈബിൾ പരാമർശിക്കുന്നുണ്ട്. 
2 Corinthians 4: 4   " വ്യവസ്ഥിതിയുടെ 
ദൈവം " എന്നു പറഞ്ഞിട്ടുണ്ട്.  സാത്താനെ ദൈവം എന്നു പറയുന്നതു കൊണ്ട്  അവൻ ത്രിത്വത്തിന്റെ ഭാഗമാണോ? 

Philip 3: 19 "വയറാണ്  അവരുടെ ദൈവം"
എന്നു  പറഞ്ഞിരിക്കുന്നു. 

Psalms 8: 5 " ദൂതന്മാരെ ദൈവം എന്നു 
വിളിക്കുന്നു. 

Exodus 12:12    "ഈജിപ്തിലെ വിഗ്രഹ ങ്ങളെ ദൈവങ്ങൾ എന്നു  വിളിക്കുന്നു. 

ഉദാ:   "കർത്താവ് "   എന്ന  സ്ഥാനപ്പേർ യേശു വിനും യഹോവക്കും ഉപയോഗിച്ചിട്ടുണ്ട്. 
സകലത്തിന്റെയും സ്രഷ്ടാവ് എന്ന നിലയിൽ യഹോവയാം ദൈവം അതിന്റെ ഉടമസ്ഥൻ 
ആണ്.  എന്നാൽ ഉടമസ്ഥാവകാശം 
കൈമാറിക്കിട്ടിയ പുത്രനായ യേശുക്രിസ്തു 
ഇപ്പോൾ അതിന്റെ ഉടമസ്ഥൻ ആണ്. 
അതുകൊണ്ട്  ഉടമസ്ഥൻ അല്ലെങ്കിൽ 
യജമാനൻ എന്ന അർത്ഥത്തിൽ യേശുവും 
യഹോവയും കർത്താക്കന്മാരാണ്. 

ബൈബിൾ വ്യക്തമാക്കുന്നത്  യേശുവിനെ ദൈവം എന്ന സ്ഥാനപ്പേരിൽ അറിയപ്പെടാനല്ല.  യേശുക്രിസ്തു  "കർത്താവ്"    എന്ന സ്ഥാനപ്പേരിൽ അറിയപ്പെ 
ടണമെന്നാണ്  യഹോവയുടെ ആഗ്രഹം. 

"ഏക കർത്താവ്"  എന്ന സ്ഥാനപ്പേരിൽ  യേശു അറിയപ്പെടത്തക്കവണ്ണം  1 Corinthians 8:6
ശരിയായ സൂചന നൽകുന്നു.   ഈ സത്യം 
ബൈബിൾ വെളിപ്പെടുത്തുന്ന സന്തോഷ 
വാർത്തയുടെ ഒരു ഭാഗമാണ്. 

      Acts  2: 36    "അതുകൊണ്ട് നിങ്ങൾ 
സ്തംഭത്തിൽ തറച്ചുകൊന്ന ഈ യേശുവിനെ ദൈവം,   കർത്താവും ക്രിസ്തുവും ആക്കിയെന്ന യാഥാർഥ്യം 
ഇസ്രായേൽ ഗൃഹം മുഴുവനും അറിയട്ടെ."

      Philip  2: 11    "എല്ലാ നാവും യേശു ക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി പരസ്യമായി സമ്മതിച്ചുപറയാനും വേണ്ടിയാണ് ദൈവം ഇത് ചെയ്തത്. "

യഹോവ അംഗീകരിച്ച   "കർത്താവ് " എന്ന സ്ഥാനപ്പേരിൽ വേണം നമ്മൾ യേശുവിനെ വിളിക്കേണ്ടത്ദൈവം എന്നല്ല.  
അനേകം ദൈവങ്ങൾ എന്നു വിളിക്കപ്പെടു 
ന്നവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവം 
യഹോവയാണ് എന്നു നാം തിരിച്ചറിയണം. 

മറ്റെല്ലാ ദൈവങ്ങളും യഹോവയെക്കാൾ 
താണവരും യഹോവയ്‌ക്കു കീഴ്പെട്ടിരിക്കുന്നവരും ആകുന്നു. 
അവർക്കു സ്വർഗ്ഗത്തിലോ ഭൂമിയിലോ 
ആരംഭം ഉള്ളവരാണ്.  ചിലപ്പോൾ യേശു 
വിനെയും യഹോവയെയും രക്ഷകൻ,  
നിത്യജീവൻ,   ഇടയൻ എന്ന സ്ഥാനപ്പേരിലും 
വിളിച്ചിട്ടുണ്ട്.  അത്‌ അവരുടെ പ്രവൃത്തി 
കൾ യോജിപ്പിൽ ആണെന്നും ഒരേ 
ഉദ്ദേശം ആണ് രണ്ടുപേർക്കും ഉള്ളതെന്നും 
കാണിക്കുന്നു.     ആളത്വത്തിലല്ല, ഐക്യത്തിൽ ആണ് പിതാവും പുത്രനും 
ഒന്നായിരിക്കുന്നത്


എന്നിരുന്നാലും താഴെ പറയുന്ന സ്ഥാനപ്പേരുകൾ യഹോവെക്കു മാത്രം 
ബാധകമാകുന്നു.  സ്ഥാനപ്പേരുകൾ 
യേശുവിനോ പരിശുദ്ധാത്മാവിനൊ 
ഒരിക്കലും ബാധകമാകില്ല. യഹോവയെ 
മറ്റെല്ലാ സൃഷ്ടികളിൽനിന്നും ഈ 
സ്ഥാനപ്പേരുകൾ വേർതിരിക്കുന്നു. 

1.  സർവ്വശക്തൻ
2.   അത്യുന്നതൻ 
3.   സാർവ്വത്രിക പരമാധികാരി 
4.    ജീവനുള്ള ദൈവം 
5.    നിത്യതയുടെ രാജാവ് 
6.    മഹാ സ്രഷ്ടാവ് 
7.    പരിശുദ്ധ പിതാവ് 
8.    ഏക സത്യ ദൈവം 
9.    സർവ്വ ജ്ഞാനി 
10.  പ്രാർഥന കേൾക്കുന്നവൻ 
11.  മാറ്റമില്ലാത്തവൻ 
12.  അദൃശ്യനായ ദൈവം 

യേശുവിനു മാത്രം ബാധകമാകുന്ന 
സ്ഥാനപ്പേരുകൾ:  

1)    വചനം 
2)    ഏകജാതൻ
3)    ആദ്യജാതൻ 
4)    ക്രിസ്തു  (മിശിഹാ)
5)     മധ്യസ്ഥൻ 
6)    മഹാപുരോഹിതൻ 
7)    ഏക കർത്താവ് 
8)    അപ്പോസ്തോലൻ 
9)    ആമേൻ 
10)  ശക്തനാം ദൈവം 
11)  അത്ഭുത മന്ത്രി 
12)   മിശിഹൈക രാജാവ് 

ഈ സ്ഥാനപ്പേരുകളൊന്നും യഹോവെക്കു 
ബാധകമാകുന്നതല്ല.  

പുത്രനെപ്പറ്റി പറഞ്ഞിരിക്കുന്നതു പോലെ പിതാവിനെപ്പറ്റി  'ജനിച്ചവൻ',  'പ്രകാശത്തിൽ നിന്നുള്ള പ്രകാശം',  "സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം' എന്നൊക്കെ പറയാൻ ത്രിയേക വിശ്വാസി ധൈര്യപ്പെടുമോ
ഇങ്ങനെയുള്ള ദൈവദൂഷണത്തിനു ത്രിത്വ 
വാദിപോലും ഒരുങ്ങുകയില്ല.  എന്തുകൊണ്ട്? 
അത്‌ അവരുടെ വിശ്വാസപ്രമാണത്തെ 
തന്നെ നിഷേധിച്ചു പറയുന്നതിന്  തുല്യം 
ആയിത്തീരും.  അതുകൊണ്ട്  പിതൃ പുത്ര 
പരിശുദ്ധാത്മാക്കൾ  ഒരാളെന്ന വാദം 
തീർത്തും വർജ്യമല്ലേ? 

പരിശുദ്ധാത്മാവ്  യഹോവയാം ദൈവത്തിന്റെ പ്രവർത്തനനിരതമായ 
ശക്തിയാണ്.    അതിന്  ആളത്വമില്ല. 
വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി തന്റെ 
ഉദ്ദേശ്യപ്രകാരം യഹോവ ഉപയോഗിക്കുന്ന 
ശക്തിയാണ്  പരിശുദ്ധാത്മാവ്. 

ഇത് മനസിലാക്കാൻ സഹായിക്കുന്ന 
ചില സവിശേഷമായ പ്രവർത്തനങ്ങളെ 
നമുക്കിപ്പോൾ പരിചയപ്പെടാം. 

1. വെള്ളത്തിന്മീതെ പരിവർത്തിക്കുന്ന 
     ദൈവത്തിന്റെ ആത്മാവ്. (Gen. 1:2)
2. വിശുദ്ധിയുടെ ആത്മാവ്  (Rom. 1: 4)
3.  ദൈവത്തിന്റെ വിരൽ  (Luke 11: 20)
4.  ദൈവാത്മാവ്  നയിക്കുന്നു (Luke 2:27)
5.  ആത്മാവിനെ ഒരാളിൽ നിന്ന് എടുക്കു             കയും മറ്റു 70 പേരിൽ പകരുകയും                   ചെയ്യുന്നു. (Numbers 11: 16, 17)
6. ആത്മാവിനാൽ വീണ്ടും ജനിക്കുന്നു. 
     (John 3: 5)
7. ആത്മാവുകൊണ്ട് നിറയുന്നു 
    (Exodus 35: 30-35)
8. ആത്മാവിന്റെ വ്യത്യസ്ത വരങ്ങൾ 
    (1 Corinthians 14: 31-33)
9. ആത്മാവിന്റെ ഫലങ്ങൾ (Galathians 5: 22)
10. എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌ത             മാണ്.  (2 Thimothy 3: 16)
11. ദൈവാത്മാവിൽ ജ്വലിക്കുന്നു 
      (Acts 18:25)
12. പരിശുദ്ധാത്മാവിനെതിരെയുള്ള പാപം 
       ക്ഷമിക്കില്ല. (Acts 5:  1-10)
13. ദൈവ വചനമെന്ന ആത്മാവിന്റെ വാൾ 
      (Ephesians 6: 17)
14. സഹായി - സത്യത്തിന്റെ ആത്മാവ്
       (John 14: 17)
15. ഉയരത്തിൽ നിന്നുള്ള ശക്തി 
       (Luke 24: 49)

പരിശുദ്ധാത്മാവിനു ആളത്വമുണ്ടെങ്കിൽ 
"ദൈവത്തിന്റെ" ആത്മാവ് എന്നു പറയാ 
വുന്നതല്ല. 

ഉദാ:  മനുഷ്യനും മനുഷ്യന്റെ ആത്മാവും 
രണ്ടാളുകളല്ലാത്തപ്രകാരം ദൈവവും 
ദൈവത്തിന്റെ ആത്മാവും രണ്ടാളുകളല്ല. 

ആത്മാവ് ഒരാളെങ്കിൽ ആത്മാവിൽ 
സ്നാനപ്പെടുക, ആത്മാവുകൊണ്ട്  അഭിഷേകം ചെയ്യുക,  ആത്മാവിനാൽ 
നിറയുക,  ആത്മാവിനെ പകരുക 
എന്നെല്ലാം പറയുന്നത് അസംബന്ധമാകും. 

ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്കു 
എലീശായ്ക്ക്  ലഭിക്കുന്നു. മോശയുടെ 
ആത്മാവിൽ കുറെ എടുത്തു പലർക്കായി 
പങ്കുവെക്കുന്നു.  ചിലർക്ക് ആത്മാവിനെ 
അളവ് കൂടാതെ കൊടുക്കുന്നു. 

ആളിനെ അളന്നുകൊടുക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെ? 

പരിശുദ്ധാത്മാവിനു ആളത്വമുണ്ട്  എന്നു 
ത്രിയേക വിശ്വാസികൾ പറയുന്ന മറ്റൊരു 
വാക്യം "ദൈവം ആത്മാവാകുന്നു" എന്ന 
പ്രയോഗമാണ്.  അവരുടെ അനുമാനം 
ഇങ്ങനെ:   'ദൈവത്തിനു ആളത്വമുള്ള തിനാൽ ആത്മാവിനും ആളത്വമുണ്ട്. '
സമാന്തരവാദം:  "ദൈവം സ്നേഹമാകുന്നു"
          ദൈവത്തിനു ആളത്വമുള്ളതിനാൽ 
           സ്നേഹത്തിനും ആളത്വമുണ്ട്.

അങ്ങനെ എത്ര വേണമെങ്കിലും സമാന്തര 
വാദം പറയാൻ കഴിയും.  നമ്മുടെ അനുമാന 
ങ്ങളല്ല സത്യത്തിന് ആധാരം.  മറിച്ചു 
തിരുവെഴുത്തു സത്യങ്ങൾ ആയിരിക്കണം. 

അവസാനമായി,  1 Corinthians 15: 27, 28
മനസിലാക്കി വായിക്കുക:

"ദൈവം,  "എല്ലാം അവന്റെ കാൽക്കീ ഴാക്കി"  എന്നുണ്ടല്ലോ.  എന്നാൽ എല്ലാം കീഴാക്കി കൊടുത്തു എന്നു പറയു മ്പോൾ,  എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തി അതിൽ ഉൾപ്പെടുന്നില്ല എന്നത് വ്യക്തമാണ്
എന്നാൽ എല്ലാം പുത്രന് കീഴാക്കി കൊടുത്തു കഴിയുമ്പോൾദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്,  എല്ലാം കീഴാക്കി കൊടുത്ത വ്യക്തിക്ക് പുത്രനും കീഴ്പ്പെട്ടിരിക്കും."

ത്രിത്വം എന്ന വിഷവൃക്ഷം വെട്ടിയിടാൻ 
ഈ  ഒരൊറ്റ വാക്യം മാത്രം മതി. ഇത് 
ബാധകമാകുന്ന സമയം ഇനിയും ഭാവിയിൽ 
ആണെന്നുള്ള കാര്യം കൂടി മനസ്സിലാക്കു മ്പോൾ ത്രിത്വ വിശ്വാസികൾക്ക് ഒട്ടും 
ഒഴികഴിവില്ല.  

നിത്യതയിലെല്ലാം യേശുക്രിസ്തു തന്റെ 
പിതാവും ദൈവവും ആയ യഹോവെക്കു കീഴ്പ്പെട്ടിരിക്കുന്ന അനുസരണശീലമുള്ള 
പുത്രൻ ആയിരിക്കും എന്ന വസ്തുത എത്ര സ്പഷ്ടമായി തിരിച്ചറിയിക്കുന്നു. 

അതുകൊണ്ട്  ദൈവം ത്രിത്വമല്ല.  ദൈവം 
ഏകനാണ്.  ഏക ദൈവത്തിന്റെ പേരാണ് 
യഹോവ എന്നുള്ളത്.  

(Simple  Truth) തുടരും 









Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.