QUESTIONS AND ANSWERS - No. 2
Mathew 28 : 19
പിതാവിന്റെയും പുത്രന്റെയും പരിശു
ധാത്മാവിന്റെയും നാമത്തിൽ സ്നാന പ്പെടുത്താൻ യേശു കല്പിക്കുമ്പോൾ അവിടെ ത്രിത്വം സൂചിപ്പിക്കുന്നില്ലേ?
ഇല്ല. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്
എന്നീ 3 പേർക്ക് ഏകനാമം കാണുന്നതിൽ
ത്രിത്വം കാണാമെന്നാണ് ത്രിത്വ വിശ്വാസികൾ അവകാശപ്പെടുന്നത്.
ഒന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ ആ
വാദം തെറ്റാണ് എന്നു മനസിലാക്കാം.
"പിതാവ് ' എന്നത് ഒരു സ്ഥാനപ്പേരാണ്.
ഈ സ്ഥാനപ്പേര് വഹിക്കുന്ന ആൾക്ക്
ഒരു വ്യക്തിപരമായ പേരുണ്ട്. ആ പേർ
യഹോവ എന്നാണ്.
"പുത്രൻ ' എന്നത് ഒരു സ്ഥാനപ്പേരാണ്.
ഈ സ്ഥാനപ്പേര് വഹിക്കുന്ന ആൾക്ക്
ഒരു വ്യക്തിപരമായ പേരുണ്ട്. ആ പേർ
യേശു എന്നാണ്.
"പരിശുദ്ധാത്മാവ് " എന്നത് പിതാവായ
യഹോവയിൽ നിന്ന് പുറപ്പെടുന്ന
പ്രവർത്തനനിരതമായ ശക്തിയാണ്.
പിതാവിനും പുത്രനും ഉള്ളതുപോലെ ഒരു
വ്യക്തിപരമായ പേരില്ല. പരിശുദ്ധാത്മാവ്
വ്യക്തിയാണെങ്കിൽ തീർച്ചയായും ദൈവ
വചനത്തിൽ ആ പേര് വ്യക്തമാക്കുകയില്ലേ?
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഈ
മൂന്നിനും കൂടിയുള്ള ഏകോപിച്ചുള്ള പേർ
ഏതെന്ന് പറയാമോ എന്നു ത്രിത്വവാദികളെ
വെല്ലുവിളിക്കുന്നു.
അപ്പോൾ Mathew 28: 19ൽ പറഞ്ഞിരി ക്കുന്ന നാമത്തിന്റെ അർത്ഥമെന്താണ്?
ഇവിടെ നാമമെന്നാൽ "വ്യക്തിയുടെ പേരായ"
ശബ്‌ദം എന്നല്ല വിവക്ഷ. അങ്ങനെയെങ്കിൽ
ക്രിസ്തു വന്നത് പിതാവിന്റെ നാമത്തിലാണ്,
പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ നാമത്തി ലാണ് അയയ്ക്കപ്പെട്ടത് എന്നിങ്ങനെ
പറയുന്നത് നിരർത്ഥകമാണ്. ഇവിടെ
നാമം അധികാരത്തെ സൂചിപ്പിക്കുന്നു.
എങ്ങനെയെന്നാൽ പിതാവിൽനിന്നല്ലാതെ
യാതൊരു അധികാരവും സ്വയമായി
പുത്രനില്ല. പരിശുദ്ധാത്മാവ് പിതാവിന്റെ
പ്രവർത്തന നിരതമായ ശക്തിയുമാണ്.
ഒരു ദൃഷ്ടാന്തം പറയാം: "ഭാരതീയരുടെ
പേരിൽ " എന്നു പറഞ്ഞാൽ ഈ ഏകവ്യക്തി വാദം ഫലിക്കുമോ? ഒരാൾക്ക് പല പേരുണ്ട്.
പലർക്കും ഒരേ പെരുമുണ്ടാകാം.
പേരുകളുടെ എണ്ണത്തോളം ആളുകൾ
എന്നു വരികയില്ല.
ഒരു ത്രിത്വ സംജ്ഞയാണ് യേശു വിവക്ഷി
ച്ചതെങ്കിൽ അപ്പോസ്തോലന്മാർ യേശു
വിന്റെ നാമത്തിൽ മാത്രം സ്നാനം നടത്തിയത് എങ്ങനെ സാധുവാകും? രണ്ട്
പേരെ ഒഴിവാക്കിയില്ലേ?
അതുകൊണ്ട് ബൈബിളിലെ ഒരു പദാവലി
ഉരുവിടുന്നതുകൊണ്ട് മാത്രം ത്രിത്വമാകുമോ? 1 Timothy 5: 21 ൽ
ദൈവത്തെയും ക്രിസ്തുയേശുവിനെയും
ദൂതന്മാരെയും ഒരുമിച്ചു പറഞ്ഞിരിക്കുന്നു.
ഈ ഭാഗത്തു പരിശുദ്ധാത്മാവിനെ ഒഴിവാ
ക്കുകയും ചെയ്തു. കാരണം എന്താണ്?
ദൈവവും, ക്രിസ്തുവും, ദൂതന്മാരും
വ്യക്തികളാണ്. ചില കാര്യങ്ങൾ ഒരുമിച്ച്
പറഞ്ഞിരിക്കുന്നു എന്നത് ത്രിത്വത്തെ
തെളിയിക്കാനല്ല.
മറ്റൊരു കാര്യം പറയാം:
ഒരാളെന്ന നിലയിൽ പിതാവിന് ആത്മാവ്,
പ്രാണൻ, ദേഹം ഇവ കാണുമല്ലോ.
പുത്രനും ഉണ്ടാവണം ആത്മാവ്, പ്രാണൻ,
ദേഹം. അപ്പോൾ പരിശുദ്ധാത്മാവിനും
ആത്മാവ്, പ്രാണൻ ദേഹം വേണ്ടി വരും.
അങ്ങനെ 3 സെറ്റു ത്രിത്വങ്ങൾ.
മാത്രമല്ല മനുഷ്യനിലും ത്രിത്വം ഉണ്ടെന്ന്
അവകാശപ്പെടുന്നു. 1Thessaloni 5: 23ൽ
ആത്മാവ്, പ്രാണൻ, ദേഹം എന്ന
പ്രയോഗമാണ് അതിനു ആധാരം.
ത്രിത്വം ദൈവ മർമ്മമാണെന്ന വാദം
ഇതോടെ തകർന്നു. ത്രിത്വം ഒരു ദൈവ
മർമ്മമാണെങ്കിൽ പ്രപഞ്ചത്തിൽ
മറ്റൊന്നിലും ത്രിത്വം കാണാൻ പാടില്ല.
ഒരാളുടെ മനോധർമ്മവിലാസം പോലെ
ഏതു വസ്തുവിലും ത്രിത്വം കണ്ടെത്താം.
അസ്ഥി മാംസം രക്തം എന്ന് ദേഹത്തിനു
തന്നെ വീണ്ടും ത്രിത്വം കല്പിക്കരുതോ?
അങ്ങനെ എവിടെയും ത്രിത്വം കാണാമെങ്കിൽ അതു ഒരു ദൈവീക മർമ്മമല്ല എന്ന് വ്യക്തമാണ്.
അതുകൊണ്ട് ബൈബിൾ ഒരിക്കലും
ത്രിത്വ വിശ്വാസം പഠിപ്പിക്കുന്നില്ല. ഇത്
വിശ്വാസത്യാഗികൾ കണ്ടെത്തിയതും
ഈ ലോകത്തിന്റെ ജ്ഞാനത്തിൽ
വേരൂന്നിയതുമായ വ്യാജ ഉപദേശമാണ്.
ഏക സത്യ ദൈവമായ യഹോവയുടെ
പരിശുദ്ധനാമത്തിൽ കളങ്കം ചാർത്തുന്ന സാത്താന്യ ഉപദേശമാണ് ത്രിത്വം.
ത്രിത്വത്തിൽ വ്ശ്വസിക്കുന്നവർക്ക്
യേശു പഠിപ്പിച്ച കർത്തൃ പ്രാർത്ഥന
ഒരിക്കൽപോലും ആത്മാർഥമായി
ചൊല്ലാനാകില്ല. ത്രിത്വ വിശ്വാസം ആ
പ്രാർത്ഥനയുടെ അന്തഃസത്ത കളഞ്ഞു
കുളിച്ചിരിക്കുന്നു.
ആ പ്രാർത്ഥന പല പ്രാവശ്യം ഉരുവിടുന്ന
വർക്ക് സ്വർഗ്ഗസ്ഥനായ പിതാവിന്റെ
നാമം (യഹോവ) എന്ന് ഉച്ചരിക്കാൻ
കഴിയാറില്ല. അതു ത്രിത്വ വിശ്വാസികളെ
യഹോവയാം ദൈവത്തിൽനിന്നും
അകറ്റി കളഞ്ഞിരിക്കുന്നു. എത്ര
ഭോഷത്വമായ പഠിപ്പിക്കൽ!
(Simple Truth) തുടരും
Comments
Post a Comment