QUESTIONS AND ANSWERS.. No. 1
ബൈബിളിൽ ത്രിത്വം (Trinity)
പഠിപ്പിക്കുന്നുണ്ടോ?
ഇല്ല. ബൈബിൾ ത്രിത്വം പഠിപ്പിക്കുന്നില്ല.
ഉല്പത്തി മുതൽ വെളിപ്പാട് വരെ ബൈബിൾ
ആദ്യാവസാനം ഒരിടത്തുപോലും ത്രിത്വം
എന്ന പദം കാണുന്നില്ല.
അപ്പോൾ ബൈബിളിൽ ദൈവത്രിത്വം എന്ന ആശയം പഠിപ്പിക്കുന്നുണ്ടോ എന്ന ചോദ്യം വന്നത് എന്തുകൊണ്ട്?
ക്രൈസ്തവലോകത്തിലെ മതങ്ങളുടെ
കേന്ദ്രോപദേശമാണ് ത്രിത്വ വിശ്വാസം.
ബൈബിൾ വിശ്വസിക്കുന്നു എന്ന് അവ
കാശപ്പെടുന്നുണ്ടെങ്കിലും സഭകൾ ഈ
ത്രിത്വ ഉപദേശം വിശ്വാസപ്രമാണത്തിന്റെ
ഭാഗമായി പഠിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ചോദ്യം വന്നത്. ബൈബിളിൽ ത്രിത്വം
പഠിപ്പിക്കുന്നില്ല എങ്കിൽ പിന്നെ എവിടെ
നിന്നാണ് ഇതിന്റെ ഉത്ഭവം?
യേശുക്രിസ്തു ഭൂമിയിൽ ജനിക്കുന്നതിനു
നൂറ്റാണ്ടുകൾക്ക് മുമ്പ് ബാബിലോ ണിലും ഈജിപ്തിലും ദൈവങ്ങളെ മൂന്നിന്റെ കൂട്ടങ്ങളായി അഥവാ ത്രിത്വമായി ആരാധിച്ചു പോന്നിരുന്നു.
B.C. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായിരുന്ന പ്ളേറ്റോയുടെ
ഉപദേശമാണ് ക്രിസ്തീയ സഭയിലേക്കു
കടന്നു വന്നത്. പ്ളേറ്റോയുടെ ദിവ്യത്രിത്വം
എന്ന ആശയം എല്ലാ പുരാതന മതങ്ങളിലും കാണപ്പെടുന്നുണ്ട്.
ത്രിത്വത്തിന്റെ ഉത്ഭവം പുറജാതീയമാണ്.
അത് ദിവ്യ നിശ്വസ്‌ത പഠിപ്പിക്കലല്ല.
എന്നാൽ A.D. നാലാം നൂറ്റാണ്ടിനു മുമ്പ്
ക്രിസ്തീയ സഭയിൽ ത്രിത്വം പഠിപ്പിച്ചിട്ടില്ല
എന്നും അത് സത്യ വിശ്വാസത്തിൽ നിന്നുള്ള
ഒരു വ്യതിയാനം ആയിരുന്നുവെന്നും പല
വിജ്ഞാനകോശങ്ങളിലും എഴുത്തുകാർ
സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ബൈബിൾ ഏകദൈവത്തെക്കുറിച്ചു
പഠിപ്പിക്കുമ്പോൾ അതിന്റെ ആശയം
വളരെ ലളിതമാണ്, വ്യക്തമാണ്, മനസ്സി
ലാക്കാൻ എളുപ്പവുമാണ്.
Deuteronomy 6: 4
"ഇസ്രായേലേ കേൾക്കുക: യഹോവ,
നമ്മുടെ ദൈവമായ യഹോവ, ഒരുവനേ ഉള്ളു."
ഈജിപ്തിലും ചുറ്റുമുള്ള ദേശങ്ങളിലും
ത്രിത്വ ദൈവങ്ങളെയും ബഹുദൈവങ്ങ ളേയും ആരാധിച്ചു പോന്നപ്പോഴാണ്
യഹോവ ഏക ദൈവമാണെന്ന് തന്റെ
തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ദൈവം
ഏക ദൈവവിശ്വാസം പഠിപ്പിച്ചത് എന്ന
കാര്യം കുറിക്കൊള്ളുക.
മാത്രമല്ല, ദൈവത്തിന്റെ പേര് യഹോവ
എന്ന് രണ്ടു പ്രാവശ്യം ആവർത്തിച്ച്
പറഞ്ഞിരിക്കുന്നു. (എബ്രായ Tetragramation)
എന്നാൽ ത്രിത്വ വിശ്വാസത്തെക്കുറിച്ചു
പറയുമ്പോൾ ഒന്നും വ്യക്തമല്ല. അവർ
പറയുന്നത് : ത്രിത്വം "ദൈവമർമ്മം" ആണ്.
ത്രിത്വം "അഗ്രാഹ്യമാണ് ". അത് "ദൈവ
രഹസ്യമാണ് ", അത് ഒരു "തത്വമാണ് ".
കൂടാതെ, "വ്യക്തി", "സ്വഭാവം", "സാരാംശം"
എന്നിങ്ങനെ ബൈബിളിൽ ഇല്ലാത്ത
വാക്കുകൾ ഉപയോഗിച്ചാണ് നിർവചനം
കൊടുത്തിരിക്കുന്നത്. ഇതെല്ലാം ഗ്രീക്കു
തത്വജ്ഞാനം ത്രിത്വ പണ്ഡിതന്മാരെ
നന്നായി സ്വാധീനിച്ചിരുന്നു എന്നതിന്റെ
ശക്തമായ തെളിവാണ്.
ത്രിത്വം എന്ന വാക്കിന് ഒരു ഏകീകൃത
നിർവചനം പറയാൻപോലും ത്രിത്വവാദി
കൾക്ക് കഴിഞ്ഞിട്ടില്ല. പണ്ഡിതന്മാർക്കിട യിൽ വ്യത്യസ്ത നിർവ്വചനങ്ങൾ രൂപപ്പെട്ട
തിന്റെ കാരണം എന്തായിരിക്കും?
അതാണ് ഗ്രീക്ക് തത്വജ്ഞാനത്തിന്റെ
കുഴപ്പം. ഓരോരുത്തരുടെയും പഠിപ്പിനനു
സരിച്ചു ആർജ്ജിച്ച ജ്ഞാനം അവരെ
സ്വാർത്ഥന്മാരാക്കി തീർത്തു. അവർ
പേരും പ്രശസ്തിയും ഭരണാധികാരികളുടെ
പ്രീതിയും കാംക്ഷിച്ചുപോന്നു. അതാണ്
A.D. നാലാം നൂറ്റാണ്ടിൽ നിഖ്യാ സിനഡിൽ
സംഭവിച്ചത്. കോൺസ്റ്റന്റൈൻ എന്ത്
കല്പിച്ചോ അതു കണ്ണുംപൂട്ടി 300 ബിഷപ്പു
മാർ അംഗീകരിച്ചു. ചക്രവർത്തിയുടെ
റോമാ സാമ്രാജ്യത്തിൽ കലഹവും തർക്ക
ങ്ങളും അവസാനിപ്പിച്ചു സമാധാനം
സ്ഥാപിക്കുക എന്ന ഉദ്ദേശ്യമാണ്
അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നു
ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എന്നാൽ ദൈവത്തെ സംബന്ധിച്ച സത്യ
ത്തെക്കുറിച്ചു യേശുക്രിസ്തു പറഞ്ഞത്
എന്താണെന്നു ശ്രദ്ധിക്കുക:
John 4: 22
"അറിയാത്തതിനെയാണ് നിങ്ങൾ
ആരാധിക്കുന്നത്. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു. കാരണം ജൂതന്മാരിൽ നിന്നാണ് രക്ഷ തുടങ്ങുന്നത്."
അതേ, ജൂതന്മാർക്ക് ദൈവം വെളിപ്പെടു ത്തിയ സത്യം "യഹോവ ഏകൻ" ആണ്
എന്നാണ്. യഹോവയിൽ ഒന്നിൽ കൂടുതൽ
ആളുകളില്ല. രണ്ടോ മൂന്നോ ആളുകൾ
ചേർന്നതല്ല യഹോവ. അതു ഉറപ്പിക്കാൻ
എനിക്ക് മുൻപോ പിൻപോ വേറൊരു
ദൈവം ഇല്ല എന്ന് പ്രവാചകന്മാരെക്കൊണ്ട്
പറയിപ്പിക്കുകയും രേഖപ്പെടുത്തുകയും
ചെയ്തു.
അങ്ങനെയെങ്കിൽ ത്രിത്വം എങ്ങനെയാണ്
നിർവചിക്കപ്പെട്ടിരിക്കുന്നത്?
(അത്തനാസിയോസിന്റെ വിശ്വാസപ്രമാണം
അനുസരിച്ചു, ദൈവത്തിൽ മൂന്നു ദിവ്യ
ആളുകളുണ്ട്. പിതാവ്, വചനം, പരിശു
ദ്ധാത്മാവ് - ഇവർ ഓരോരുത്തരും സർവ്വ
ശക്തൻ, നിത്യൻ, സമന്മാർ ആണ്. ആരും
മറ്റൊരാളിൽ നിന്ന് ചെറുതോ വലുതോ
അല്ല. ഓരോരുത്തരെ വീതം എടുത്താൽ
ദൈവമാണ്. എന്നാൽ മൂന്നു പേരും കൂടി
ചേരുമ്പോൾ ഒരു ദൈവമേയുള്ളു. ഈ
മൂന്ന് ആളുകൾ വെവ്വേറെയായ വ്യക്തി
കളല്ല, മറിച്ചു ദിവ്യസാരംശം അടങ്ങിയ
മൂന്ന് രൂപങ്ങൾ മാത്രമാണ്. യേശുവും
പരിശുദ്ധാത്മാവും യഹോവ തന്നെയാണ്.)
ത്രിത്വം എന്ന പദം ബൈബിളിൽ ഇല്ല
എന്നു ത്രിത്വവാദികൾ പോലും സമ്മതിക്കുന്നുണ്ട്.
എന്നിരുന്നാലും ത്രിത്വത്തിന്റെ ആശയങ്ങൾ
ഉൾക്കൊള്ളുന്ന വാക്യങ്ങൾ തിരുവെഴു
ത്തിലുണ്ടെന്നു അവർ അവകാശപ്പെടുന്നു.
അതുകൊണ്ട് ത്രിത്വവാദികൾ സാധാരണ
ഉപയോഗിക്കുന്ന ചില ബൈബിൾ വാക്യങ്ങൾ നമുക്കൊന്ന് അടുത്തു പരി
ശോധിക്കാം. ആ വാക്യങ്ങൾ യഥാർത്ഥ
ത്തിൽ ത്രിത്വം പഠിപ്പിക്കുന്നുണ്ടോ?
1) ഏലോഹിം
ത്രിത്വത്തിന്റെ തെളിവിനായി ഈ പദം
ഉപയോഗിക്കാറുണ്ട്. ഈ എബ്രായ വാക്കിന്റെ അർത്ഥം ദൈവം എന്നാണ്.
ഇതൊരു സ്ഥാനപ്പേരാണ്. അവർ എടുക്കുന്ന വാക്യം ഇതാണ് :
Genesis 1: 1
"ആദിയിൽ ദൈവം (എബ്രായ മൂല ഭാഷയിൽ " ഏലോഹിം ") ആകാശവും ഭൂമിയും സൃഷ്ടിച്ചു."
എബ്രായയിൽ ഏലോഹിം എന്നത് ബഹു
വചനരൂപത്തിലാണ്. സൃഷ്ടിച്ചു എന്നത്
ഏകവചന ക്രീയയാണ്. ഇങ്ങനെ ത്രിയേകം
വെളിപ്പെടുന്നു എന്നാണ് വാദം. കാരണം
ബഹുവചനത്തിൽ ഒന്നിൽ കൂടുതൽ
പേർ ഉൾപ്പെടുമല്ലോ.
ഈ വാദത്തിനു എന്തെങ്കിലും കഴമ്പുണ്ടോ?
ഇല്ല. കാരണം ഇതേ വാക്യം ഗ്രീക്ക് ഭാഷ
യിൽ "Ho-Theos" എന്ന വാക്കാണ്
കാണുന്നത്. അത് ഏക വചനവുമാണ്.
അപ്പോൾ എന്തു മനസ്സിലാക്കണം?
ഏലോഹിം എന്ന എബ്രായ വാക്കു
മഹത്വത്തെയും ശ്രേഷ്ഠതയെയും കാണിക്കാനാണ് ഉപയോഗിച്ചിരുന്നത് . അല്ലാതെ ആളത്വത്തെ കാണിക്കാനായിരുന്നില്ല.
ഇനി, ഏതെങ്കിലും ത്രിത്വ പണ്ഡിതന്മാർ
"ആദിയിൽ ദൈവങ്ങൾ സൃഷ്ടിച്ചു
എന്നു ആ ഭാഗം പരിഭാഷപ്പെടുത്താൻ ധൈര്യപ്പെടാത്തതു എന്തുകൊണ്ട്?
ഇത്ര ശക്തമായ ഒരു തെളിവ് അവഗണി
ക്കാമോ? അവസരം കളഞ്ഞു കുളിക്കയോ?
"ദൈവങ്ങൾ" സൃഷ്ടിച്ചു എന്നു പരിഭാഷ
പ്പെടുത്തിയാൽ അതൊരു വിലക്ഷണ
പരിഭാഷയായിപ്പോകും. അതുകൊണ്ട്
വിചിത്രമായ ഈ വാദം ഭാഷയുടെ
ഗ്രാമറിനും മനോഹാരിതയ്ക്കും സന്ദർഭ
ത്തിനും ചേരുന്നതല്ല.
ഏലോഹിം എന്നതിന് ശക്തിയുള്ള എന്ന
ധാത്വർത്ഥം ആണുള്ളത്. ഈ വാക്കു
ബഹുവചനത്തിലും ഏകവചനത്തിലും
ഒരുപോലെ പ്രയോഗമുള്ള ഒരു ശബ്ദം
ആണ്.
അതുകൊണ്ട് ഈ തിരുവെഴുത്തു ത്രിത്വം
പഠിപ്പിക്കുന്നില്ല. ആദിയിൽ സൃഷ്ടിച്ച
ദൈവം യഹോവ എന്നു പേരുള്ള ഏക ദൈവം ആണെന്ന് ഉല്പത്തി 2: 4ൽ പറയുന്നു.
താഴെ പറയുന്ന വാക്യങ്ങൾ സൂചിപ്പിക്കുന്നത് ഏലോഹിം എന്ന പദം മറ്റുള്ളവർക്കും
ഉപയോഗിച്ചിട്ടുണ്ട് എന്നാണ്.
ദൈവദൂതന്മാർ (Hebrew 2: 7)
ന്യായാധിപന്മാർ (Deuteronomy 19: 17)
പ്രഭുക്കന്മാർ (Genesis 23: 6)
വിശുദ്ധന്മാർ (Psalms 82: 6)
മോശ (Exodus 7: 1)
അതുകൊണ്ട് ഈ വാദം നിലനിൽക്കില്ല.
മറ്റൊരു വാക്യം നോക്കാം:
2) 1 John 5: 7, 8
"സ്വർഗത്തിൽ സാക്ഷ്യം വഹിക്കുന്നവർ
മൂന്നുണ്ട്. പിതാവും വചനവും പരിശുദ്ധാ ത്മാവും. ഭൂമിയിൽ സാക്ഷ്യം പറയുന്നവർ
മൂവരുണ്ട്. ആത്മാവ്, ജലം, രക്തം. ഈ
മൂന്നിന്റേയും സാക്ഷ്യം ഒന്നുതന്നെ." (KJV)
ഇവിടെ ഉദ്ധരിച്ചിരിക്കുന്ന വാചകം ഒരു
പക്ഷേ നിങ്ങളുടെ ബൈബിൾ പരിഭാഷ
യിൽ കാണാൻ കഴിഞ്ഞെന്നു വരില്ല.
ഈ വാക്യം A.D. 1611ൽ അച്ചടിച്ച ഇംഗ്ലണ്ടിലെ James രാജാവിന്റെ (KJV) ഇംഗ്ലീഷ് പരിഭാഷയിൽ മാത്രമേ കാണുന്നുള്ളൂ. Dy. ഭാഷാന്തരത്തിലും
കാണപ്പെടുന്നുണ്ട്.
15-ആം നൂറ്റാണ്ടിന് മുമ്പുള്ള യാതൊരു
ഗ്രീക്ക് കയ്യെഴുത്തുപ്രതിയിലും പ്രസ്തുത
വാക്യം കാണുന്നില്ല. എന്തുകൊണ്ട്?
തിരുവെഴുത്തിന്റെ മൂല ഭാഷയിൽ ആ
വാക്യം ഇല്ലായിരുന്നു എന്നതാണ് കാരണം.
ഇങ്ങനെ ഒരു ഭാഗം മൂല ബൈബിളിൽ
ഉണ്ടായിരുന്നുവെങ്കിൽ ത്രിത്വത്തെപ്പറ്റി
ഉഗ്രമായ വാദ പ്രതിവാദങ്ങൾ നടന്നിരുന്ന മൂന്ന്, നാല് നൂറ്റാണ്ടുകളിൽ സ്വാഭാവികമായും അത് ഉദ്ധരിക്കപ്പെ ടുമായിരുന്നില്ലേ? എന്നാൽ ഏതെങ്കിലും ഗ്രീക്ക് സഭാപിതാക്കന്മാരോ ലത്തീൻ സഭാപിതാക്കന്മാരോ തങ്ങളുടെ എഴുത്തുകളിൽ ഈ ഭാഗം ഉദ്ധരിച്ചിട്ടില്ല.
ബൈബിൾ എഴുതി അനേകം വർഷങ്ങൾക്കു ശേഷം മനഃപൂർവ്വം ചെയ്ത ഒരു കൂട്ടിച്ചേർപ്പ്
മാത്രമാണ് ഈ ഭാഗം.
ത്രിത്വം സ്ഥാപിക്കാൻ ഈ വാക്യം ഒരു
വിധത്തിലും ഉപകരിക്കയില്ല.
അങ്ങനെയെങ്കിൽ 2 ത്രിത്വം ഉണ്ടെന്ന് വരും.
ഒരു സ്വർഗീയ ത്രിത്വവും ഒരു ഭൗമീക
ത്രിത്വവും. കൂടാതെ പരിശുദ്ധാത്മാവ്
ഒരേസമയം രണ്ടു ത്രിത്വങ്ങളിൽ ഉൾപ്പെട്ടു
നിൽക്കുകയും വേണം.
ഇത് ചിന്തിക്കുക: സ്വർഗത്തിൽ ഒരു
സാക്ഷ്യവേല എന്തിന്? ആർക്കുവേണ്ടി?
പോരെങ്കിൽ ക്രിസ്തു "ദൈവപുത്രൻ"
എന്ന സാക്ഷ്യം ക്രിസ്‌തുതന്നെ നിർവ്വഹി
ക്കുന്നു എന്നു വരും. അതു ഉചിതം
ആയിരിക്കുമോ?
ആത്മാവ്, ജലം, രക്തം ഇവയുടെ
സാക്ഷ്യം ഒന്നായതുകൊണ്ട് ഈ വസ്തുക്കൾ ഒന്നെന്നു വരാത്തതു പോലെ പിതാവ്, വചനം, പരിശുദ്ധാ ത്മാവ് ഒരാളെന്ന് വരികയില്ല. അതല്ലേ ന്യായം?
ഈ വാക്യം ആരുടെയോ മനോധർമ്മ
കല്പിതമാണ് എന്നു വ്യക്തമാണ്. ഈ
വാക്യം ആധുനിക ഭാഷാന്തരങ്ങളിൽ
നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ
അടിക്കുറിപ്പിൽ മാത്രം ചേർക്കുകയോ
ചെയ്യുന്നു എന്നുള്ളത് ഇത് നിശ്വസ്‌ത
തിരുവെഴുത്തിന്റെ ഭാഗമല്ല എന്നു
തെളിയിക്കുന്നു.
ബൈബിളിലെ മറ്റ് ഭാഗങ്ങളുമായി
യോജിക്കാത്തതും ആരോ പിൽക്കാലത്തു
കൂട്ടിച്ചേർത്തതുമായ ഒരു വാക്യം ഉപയോ
ഗിച്ചു ത്രിത്വം തെളിയിക്കാൻ ശ്രമിക്കുന്നത്
എത്ര അസംബന്ധമാണ്.
(Simple Truth) തുടരും
Comments
Post a Comment