PARADISE AND EVILDOER -WHAT IS THE TRUTH?
ആ ദിവസം ചരിത്രത്തിലെ ഏറ്റവും സങ്കട
കരമായ ദിവസമായിരുന്നു. ഒരു മനുഷ്യന്റെ
ജീവിതത്തിലെ ഏറ്റവും കയ്‌പേറിയ അനു
ഭവങ്ങളിലൂടെ കടന്നുപോയ ദിവസം. അത്
ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു.
ജൂത കലണ്ടർ അനുസരിച്ചു അവരുടെ
ഒന്നാം മാസമായ നിസാൻ 14- ന് (AD 33)
യേശുക്രിസ്തുവിനെ ഒരു മരത്തിൽ
തൂക്കിക്കൊന്നു. അവനോടൊപ്പം രണ്ട്
കുപ്രസിദ്ധ കുറ്റവാളികളെയും ഇടത്തും
വലത്തുമായി സ്തംഭത്തിൽ തറച്ചിരുന്നു.
ഈ ദിവസം ദുഃഖവെള്ളിയാഴ്ച്ച എന്ന്
അറിയപ്പെടുന്നു.
എന്നാൽ ഇംഗ്ലീഷിൽ "Good Friday" എന്ന്
വിളിക്കുന്നു.
ഈ ദിവസം വധസ്തംഭത്തിൽ കിടക്കുന്ന
യേശുക്രിസ്തുവും ഒരു ദുഷ്പ്രവൃത്തിക്കാ
രനും തമ്മിലുള്ള സംഭാഷണം വളരെയധികം
ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നമുക്ക് ആ
സംഭാഷണം Luke 23: 39-43 വാക്യങ്ങളിൽ
കാണാം.
Luke 23: 42, 43
"പിന്നെ അയാൾ, "യേശുവേ അങ്ങ്
അങ്ങയുടെ രാജ്യത്തിൽ പ്രവേശി ക്കുമ്പോൾ എന്നെയും ഓർക്കേ ണമേ" എന്ന് പറഞ്ഞു.
അപ്പോൾ യേശു അയാളോട് പറഞ്ഞു:
"സത്യമായി ഇന്ന് ഞാൻ നിന്നോട്
പറയുന്നു, നീ എന്റെ കൂടെ
പറുദീസയിലുണ്ടായിരിക്കും."
ഈ വാഗ്ദാനം അനുസരിച്ചു യേശുവും
ദുഷ്പ്രവൃത്തിക്കാരനും പറുദീസയിൽ
ഒന്നിച്ചായിരിക്കുന്ന ഒരു സമയം ഉണ്ടെന്ന്
മനസിലാക്കാം.
എന്നാൽ യേശു പറഞ്ഞത് ഏത് പറുദീസ
യെക്കുറിച്ചാണ്? അവർ ഒന്നിച്ചായിരിക്കു
ന്നത് എപ്പോഴാണ്? ഒരു പറുദീസ എന്ന്
പറഞ്ഞാൽ എന്താണർത്ഥം?
ഈ ചോദ്യങ്ങൾ ഉണ്ടാകാൻ ഒരു കാരണം
ഉണ്ട്. ഇംഗ്ലീഷ് ഭാഷയിൽ Luke 23: 43
വായിക്കുമ്പോൾ അവിടെ കോമ പോലുള്ള
ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അത്
അർഹിക്കാത്ത സ്ഥലത്ത് ചേർത്താൽ
അർത്ഥ വ്യത്യാസം ഉണ്ടാകും. അതാണ്
ഇവിടെ സംഭവിച്ചിരിക്കുന്നത്.
ഇംഗ്ലീഷിൽ ഇങ്ങനെ വായിക്കപ്പെടുന്നു:
"I assure you, today you will be with me
In paradise." (The Gideons International
Bible)
"Verily I say unto thee, Today shalt thou
be with me in paradise." (KJV Bible)
"Truly, I say to you, today you will be with
me in paradise." (R.S.V. Bible)
"Truly I tell you today, You will be with me
In Paradise." (N.W.T. Bible)
വ്യത്യസ്ത പരിഭാഷകളിൽ കോമ ഇട്ടിരി ക്കുന്നത് ശ്രദ്ധിച്ചു കാണുമല്ലോ.
ഇവിടെ today എന്ന വാക്കിനു മുമ്പ്
ഭൂരിപക്ഷം വിവർത്തകരും കോമ ഇട്ടിരി ക്കുന്നതുകൊണ്ട് വാഗ്ദാനം ചെയ്ത
അതേ ദിവസം തന്നെ പറുദീസയിൽ പോകും
എന്ന ധ്വനിയാണ് ലഭിക്കുന്നത്.
എന്നിരുന്നാലും തിരുവെഴുത്തുകൾ
എഴുതിയ സമയത്ത് എഴുത്തുകാർ കോമയോ മറ്റു ചിഹ്നങ്ങളോ ഉപയോഗി ച്ചിരുന്നില്ല. കോമ ദൈവ നിശ്വസ്‌തമല്ലാ യിരുന്നു.
AD 9-ആം നൂറ്റാണ്ടോടുകൂടിയാണ് കോമ
ഭാഷയിൽ ഉപയോഗിക്കാൻ തുടങ്ങിയത്.
അന്നു മുതൽ ബൈബിൾ പരിഭാഷകർ
തങ്ങളുടെ വിശ്വാസം അനുസരിച്ചു കോമ
ഇട്ടു. പക്ഷേ, ഒരു വാക്യത്തിന്റെ ഘടന,
ഒരു സംഭവത്തോട് ബന്ധപ്പെട്ട സ്വഭാവം,
മുഴു ബൈബിൾ പഠിപ്പിക്കലുമായിട്ടുള്ള
ചേർച്ച എന്നിവ എവിടെ കോമ ഇടണം
എന്ന് തീരുമാനിക്കുന്ന ഘടകങ്ങളാണ്.
ക്രൈസ്തവ ലോകത്തിലെ ഭൂരിപക്ഷം
പേരും പറുദീസയും സ്വർഗ്ഗവും ഒന്നുതന്നെ
അല്ലെങ്കിൽ ഒരേ സ്ഥലമായി കരുതുന്നു.
അതും പരിഭാഷയെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.
അതുകൊണ്ട് ആ വാക്യത്തിന്റെ ശരിയായ കാഴ്ചപ്പാട് കിട്ടുന്നതിന് നമ്മൾ ആദ്യം സന്ദർഭം പരിശോധിക്കണം.
യേശുക്രിസ്തുവിനെ രാജ്യദ്രോഹം
എന്ന കുറ്റം ചുമത്തി റോമൻ ഗവൺമെന്റും
ജൂത മതനേതാക്കളും കൂടി സ്തംഭത്തിൽ
തറച്ചു കൊല്ലുന്നു. അവന്റെ കൂടെ രണ്ട്
കുറ്റവാളികളെ, ഒരാളെ ഇടതും മറ്റെയാളെ
വലതും ആയി സ്തംഭത്തിൽ തറക്കുന്നു.
"യഹൂദന്മാരുടെ രാജാവ് " എന്ന് മൂന്നു
ഭാഷകളിൽ യേശുവിന്റെ തലയ്ക്കുമീതെ
എഴുതി വെച്ചിരുന്നു.
ആളുകൾ യേശുവിനെ ദുഷിച്ചു സംസാരി
ച്ചുകൊണ്ടിരുന്നു. ഒരു കുറ്റവാളിയും
യേശുവിനെ ദുഷിച്ചു അവനെ പരിഹസി
ച്ചുപോന്നു.
ഒരു ദുഷ്പ്രവൃത്തിക്കാരന് യേശുവി നോട് അനുകമ്പ തോന്നുന്നു. അയാൾ
നല്ല ഹൃദയ മനോഭാവം പ്രകടമാക്കുന്നു.
അയാൾ കൂട്ടുകാരനെ ശകാരിക്കുന്നു.
യേശുവിന്റെ നിരപരാധിത്വം എടുത്തു
പറയുന്നു. യേശുവിനോട് ആദരപൂർവം
സംസാരിച്ചുകൊണ്ട് അവനിൽ വിശ്വാസം
അർപ്പിക്കുന്നു.
അയാൾക്ക് യേശുക്രിസ്തുവിൽ വിശ്വ സിക്കാൻ ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. യേശുവിനെക്കുറിച്ചു കേട്ട
കാര്യങ്ങൾ, യേശു ചെയ്തിരുന്ന വേല,
മരണസമയത്തു യേശു പ്രകടമാക്കിയ
അസാധാരണ വ്യക്തിത്വം, തന്നെ ഉപദ്രവി
ച്ചവരോടുള്ള യേശുവിന്റെ മനോഭാവം
ഒക്കെ അയാളെ യേശുവിനോട് അടുപ്പിച്ചു.
എന്നാൽ യേശുവിന്റെ ശിഷ്യന്മാർ
എല്ലാവരും ഓടിപ്പോയിരുന്നു. താനും
മരിക്കാൻ പോകുകയാന്നെന്നു അറിഞ്ഞ
ദുഷ്പ്രവൃത്തിക്കാരൻ അവസാനമായി
ഒരു വാക്കു ഹൃദയത്തിൽ തട്ടി ഒരു അപേക്ഷ
നടത്തി. അതാണ് നമ്മൾ അവിടെ
വായിച്ചത്.
മരിച്ച അതേ ദിവസമല്ല പറുദീസയിൽ
ഇരിക്കുന്നത്.
ഒരു പറുദീസ എന്താണ്?
ഉല്പത്തി 2: 8 അനുസരിച്ചു ഏദെൻ
തോട്ടത്തെയാണ് പറുദീസ എന്ന വാക്കു
കൊണ്ട് ബൈബിൾ അർത്ഥമാക്കുന്നത്.
Septuagint ഭാഷാന്തരത്തിൽ "ദൈവം
ഏദെനിൽ ഒരു പറുദീസ സൃഷ്ടിച്ചു"
എന്നാണ് വായിക്കപ്പെടുന്നത്.
പാപം ചെയ്യുന്നതിന് മുമ്പ് ആദാമും ഹവ്വയും
പറുദീസയിൽ ആയിരുന്നു. പാപം ചെയ്ത
ശേഷം ദൈവം പറുദീസയിൽ നിന്ന്
അവരെ പുറത്താക്കി.
അതിമനോഹരമായ ഏദെൻ തോട്ടത്തിൽ
പൂർണതയോടെ ആദ്യ മനുഷ്യർ അവിടെ
സന്തോഷത്തോടെ ജീവിച്ചിരുന്നു.
എബ്രായ വാക്കു അനുസരിച്ചു മൂലഭാഷ
യിൽ "ചുറ്റും കെട്ടിയടക്കപ്പെട്ട ഒരു തോട്ടം"
എന്ന അർത്ഥമാണുള്ളത്.
പറുദീസയിലെ ജീവിതം നഷ്ടപ്പെട്ട ആദ്യ
ദമ്പതികൾ പറുദീസയാക്കപ്പെടാത്ത
ഭൂമിയിൽ ജീവിക്കേണ്ടി വന്നു. എങ്കിലും
ഒരു ഭാവികാലത്തു പറുദീസ പുനഃസ്ഥിതീ കരിക്കപ്പെടുമെന്നു ദൈവവചനം
പറയുന്നുണ്ട്. യേശുക്രിസ്തുവിന്റെ 1000
വർഷ ഭരണകാലത്തു മുഴുഭൂമിയും
വീണ്ടും പറുദീസയായി മാറും.
അതുകൊണ്ട് യേശു വാഗ്ദാനം ചെയ്‌ത
പറുദീസ സ്വർഗ്ഗത്തിലായിരുന്നില്ല, മറിച്ചു
ഭാവിയിൽ ദൈവരാജ്യം ഭൂമിയിൽ ഭരണം
നടത്തുമ്പോൾ ഭൂമി പറുദീസയായി മാറ്റും.
അവിടെ അനുതാപം പ്രകടമാക്കിയ
കുറ്റവാളിക്ക് ഒരു പുനരുദ്ധാനം കൊടുത്തു
കൊണ്ട് യേശു അയാളെ ഓർക്കും.
കുറ്റവാളി ആവശ്യപ്പെട്ടതും യേശുക്രിസ്തു
രാജത്വം പ്രാപിച്ചു വരുമ്പോൾ ആ സമയത്ത് തന്നെ ഓർക്കാനാണ്. സ്വർഗത്തിൽ
പോകാമെന്ന പ്രത്യാശ ജൂതന്മാർക്കു
ഉണ്ടായിരുന്നില്ല.
മരിച്ച അന്നു യേശു പോലും സ്വർഗത്തിൽ
പോയില്ല. അവൻ ശവക്കുഴിയിൽ മരിച്ച
ബോധമില്ലാത്ത അവസ്ഥയിലായിരുന്നു
മൂന്ന് ദിവസം. മൂന്നാം ദിവസം ഉയർത്തെഴു
ന്നേറ്റെങ്കിലും അന്നും സ്വർഗത്തിൽ
പോയിട്ടില്ല എന്നു മറിയാമിനോട് പറഞ്ഞു.
John 20: 17
യേശുവിന്റെ പുനരുദ്ധാനശേഷം 40 ദിവസം കഴിഞ്ഞാണ് യേശു സ്വർഗാരോഹണം ചെയ്യുന്നത്. ACTS 1: 3
മരിച്ച അതേ ദിവസം താൻ സ്വർഗത്തിലേക്ക്
പോകുമെന്ന് യേശുവും പ്രതീക്ഷിച്ചിട്ടില്ല.
ആ സ്ഥിതിക്ക് കുറ്റവാളിക്ക് കൊടുത്ത
വാക്കു നിറവേറ്റപ്പെടില്ലായിരുന്നു.
ഏറ്റവും പ്രധാന തെളിവ്
ദുഷ്പ്രവൃത്തിക്കാരൻ സ്വർഗത്തിൽ
പോകില്ല എന്നതിനുള്ള ഏറ്റവും പ്രധാന
തെളിവ് John 3: 3-5 വാക്യങ്ങൾ പറയുന്ന
കാര്യമാണ്. ഒരു പ്രത്യേക വ്യവസ്ഥ നിറ
വേറ്റപ്പെടണമായിരുന്നു. അതായത്, ആ
വ്യക്തി വെള്ളത്താലും പരിശുദ്ധാത്മാവി
നാലും വീണ്ടും ജനിക്കണമായിരുന്നു.
കുറ്റവാളിക്ക് അതിനുള്ള അവസരം മരി
ക്കുന്നതിന് മുമ്പ് കിട്ടിയില്ല.
വീണ്ടും ജനിച്ച ശിഷ്യന്മാർക്കുപോലും
പരിശുദ്ധാത്മാവിനാലുള്ള പുത്രത്വം
ലഭിച്ചിരുന്നില്ല. കാരണം John 7:39
പറയുന്നത് യേശു മഹത്വീകരിക്കപ്പെട്ടി
രുന്നില്ല. യേശുവിനു സ്വർഗത്തിൽ
പുത്രത്വം കിട്ടണമെങ്കിൽ മരിച്ചു പുനരു
ഥാനപ്പെട്ടു സ്വർഗത്തിൽ ചെല്ലണം.
ഒന്നാം പുനരുദ്ധാനം കിട്ടണമായിരുന്നു.
പക്ഷേ അതിനുമുൻപ് കുറ്റവാളി മരിച്ചു
പോയിരുന്നു.
ഭൂമിയിലെ ആദാമും ഹവ്വയും ജീവിച്ചിരുന്ന
ഒറിജിനൽ പറുദീസ അന്നില്ല. അതു
നൂറ്റാണ്ടുകൾക്കു മുൻപ് നശിച്ചുപോയി.
നോഹയുടെ പ്രളയകാലത്തു അതു
നാമാവശേഷമായി. അതുകൊണ്ട് അന്നു
തന്നെ ഭൗമീക പറുദീസയിലും കുറ്റവാളി
പോകാൻ കഴിഞ്ഞില്ല.
ദുഷ്പ്രവൃത്തിക്കാരൻ ഹേഡീസിൽ ബോധ മില്ലാതെ യേശു പറുദീസ പുനഃസ്ഥാപിക്കു ന്നതുവരെ കാത്തിരിക്കണമായിരുന്നു. അതു യേശുവിനു കഴിയണമെങ്കിൽ യേശു
പുനരുദ്ധാനപ്പെടണം. ദൈവരാജ്യം ഭരണം
തുടങ്ങണം. നഷ്ടപ്പെട്ട പറുദീസ വീണ്ടെടു
ക്കണം. അതിനു അനേക വർഷങ്ങൾ
കാത്തിരിക്കണമായിരുന്നു. ആ 1000 വർഷം
സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ദൈവ
ത്തിന്റെ ഇഷ്ടം നടപ്പിലാക്കും.
എല്ലാ വിശ്വസ്തരും കാത്തിരിക്കുന്ന
സുവർണ്ണയുഗം ആണ് ക്രിസ്തുവിന്റെ 1000 വർഷവാഴ്ച. അന്നാണ് ഭൗമീക
പുനരുദ്ധാനം സംഭവിക്കുന്നത്.
നീതികെട്ട ദുഷ്പ്രവൃത്തിക്കാരന് ഒരു
ഭൗമീക പുനരുദ്ധാനം കൊടുത്തുകൊണ്ട്
യേശു അയാളെ ഓർക്കും. ആ ഉറപ്പാണ്
മരിച്ച ദിവസം "ഇന്നു ഞാൻ സത്യമായി
നിന്നോടു പറയുന്നു" എന്ന പ്രസ്താവന
യിലൂടെ യേശുക്രിസ്തു വ്യക്തമാക്കിയത്.
(Acts 24: 15)
യേശുവിന്റെ വാക്കുകൾ വളരെ വ്യക്തവും ന്യായയുക്തവും ആയിരുന്നു.
എനിക്ക് രാജ്യം ഒന്നും ഇല്ല എന്ന് യേശു
പറഞ്ഞില്ല. ദുഷ്പ്രവൃത്തിക്കാരന്റെ
അപേക്ഷ ഉചിതമായിരുന്നു എന്ന് യേശു
വിന്റെ മറുപടിയിൽ കാണാം.
"ഇന്ന് " എന്നു പറയുമ്പോൾ പറുദീസ യിൽ ആക്കുന്ന സമയത്തെക്കുറിച്ചല്ല മറിച്ചു വാഗ്ദാനം ചെയ്ത സമയത്തെ യാണ് അർത്ഥമാക്കുന്നത് എന്ന് വ്യക്തം.
നാം കണക്കിലെടുക്കേണ്ട മറ്റൊരു
സംഗതി, അവരുടെ സ്വന്തം തെറ്റിന്റെ ഫല
മായിട്ടാണ് അവരെ സ്തംഭത്തിൽ
വധിച്ചത്. വിശ്വാസത്തിന്റെ ഒരു പരിശോധന ആയിട്ടല്ലായിരുന്നു.
Revelation 3: 21 പ്രകാരം യേശുവിനെപ്പോലെ അയാൾ ഒരു ജേതാവ് ആയിരുന്നില്ല. മരണപര്യന്തം
വ്ശ്വസ്തനായിരുന്നില്ല.
യേശു എങ്ങനെയാണ് ദുഷ്പ്രവൃത്തിക്കാ
രന്റെ കൂടെ ആയിരിക്കുന്നത്?
യേശു മരിച്ചവരുടെ ഇടയിൽ നിന്ന്
അയാളെ ഉയർപ്പിക്കും. അയാളുടെ ഭൗതീക
ആവശ്യങ്ങൾക്കുവേണ്ടി കരുതും. നിത്യ
ജീവനുവേണ്ടിയുള്ള യഹോവയുടെ
നിബന്ധനകൾ പഠിപ്പിക്കും. അവയോട്
പൊരുത്തപ്പെടാനുള്ള അവസരം കൊടുക്കും. എന്നേക്കും ജീവിക്കാനുള്ള
യോഗ്യത തെളിയിക്കുന്നുവെങ്കിൽ അയാൾ
പൂർണതയിലേക്ക് ഉയർത്തപ്പെടും.
സന്തോഷത്തിനുള്ള കാരണം
നിസാൻ 14 വെള്ളിയാഴ്ച്ച ദിവസം ഏറ്റവും
സന്തോഷകരമായ ഒരു ദിവസം കൂടിയാണ്.
അന്നാണ് യേശുക്രിസ്തു ദൈവപുത്രൻ
ആയിരുന്നിട്ടും കഠിന പരിശോധനകൾ
സഹിച്ചു പിതാവായ യഹോവയാം ദൈവ
ത്തോടുള്ള നിർമ്മലതയും വിശ്വസ്തതയും
അനുസരണവും പ്രകടിപ്പിച്ചത്.
അങ്ങനെ യേശു ജ്ഞാനപൂർവ്വം പ്രവർത്തിച്ചുകൊണ്ട് ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചു. (Proverbs 27: 11)
അതിൽ ഉൾപ്പെട്ടിരുന്നത് വളരെ പ്രധാന
പ്പെട്ട വിവാദ വിഷയങ്ങളായിരുന്നു.
ഒരു പൂർണ മനുഷ്യന് ദൈവത്തോട്
നിർമലനായിരിക്കാൻ കഴിയുമെന്ന് യേശു
തെളിയിച്ചു.
യഹോവയുടെ നാമത്തിന്മേൽ വന്ന നിന്ദ
നീക്കിക്കളയാൻ യേശുവിനു സാധിച്ചു.
പിശാച് ഒരു നുണയൻ ആന്നെന്നു യേശു തെളിയിച്ചു.
യഹോവയാം ദൈവത്തിന് സൃഷ്ടികളെ
ഭരിക്കാനുള്ള അവകാശമുണ്ട് എന്നും
യേശുവിന്റെ മരണം തെളിയിച്ചു.
ഇതെല്ലാം സ്വർഗത്തിൽ സന്തോഷത്തിനുള്ള
കാരണം ആയിരുന്നു. ഭൂമിയിലെ വിശ്വസ്ത
മനുഷ്യർക്കും സന്തോഷിക്കാൻ കഴിഞ്ഞു.
യേശുവിന്റെ മരണം മനുഷ്യരിൽ നിന്ന്
എടുക്കപ്പെടുന്ന 144000 പേർക്ക്
സ്വർഗത്തിൽ നിത്യജീവൻ നേടാനുള്ള
വഴിയൊരുക്കി.
ഭൂമിയിലെ പറുദീസയിൽ എന്നേക്കും
ജീവിക്കാൻ മനുഷ്യർക്ക് സാധ്യമാണ്
എന്നും അവരുടെ പാപങ്ങൾ എന്നേക്കു മായി തുടച്ചുനീക്കുകയും മരണം എന്ന
ശത്രുവിനെ ഇല്ലായ്മ ചെയ്യാൻ യേശുവിന്
കഴിയുമെന്നും തെളിയിച്ചു.
(Simple Truth) തുടരും
Comments
Post a Comment