ഒരു ലോകനാശം ആവശ്യമായിരിക്കു ന്നതു എന്തുകൊണ്ട്?
ലോകനാശം വളരെ പ്രധാനമാണ്.
അനീതിയും ചൂഷണവും നിമിത്തം ലോക
ത്തിലെ അവസ്ഥകൾ അനുദിനം മോശമാ
യിക്കൊണ്ടിരിക്കുന്നു. ജീവിതം അനിശ്ചിത
ത്വം നിറഞ്ഞതും നിരാശാജനകവുമാണ്.
ഇവിടെ യഥാർത്ഥ സന്തോഷം ആർക്കുമില്ല.
പരസ്പരം സ്നേഹമില്ലാത്ത ഈ ലോകം
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും
അക്രമത്തിന്റെയും ഇടമായി മാറിയിരി ക്കുന്നു.
ഈ ദുഷിച്ച വ്യവസ്ഥിതി ഭൂമിയെ മലിനീകരി
ക്കുകയും ജീവിക്കാൻ പറ്റാത്തവിധം
അത്യാഗ്രഹികളാൽ നിറഞ്ഞിരിക്കുന്നു.
ഈ വ്യവസ്ഥിതി മോശമായ പ്ലാനും കേടു
ബാധിച്ച വസ്തുക്കളും കൊണ്ട് അടിസ്ഥാന
മിട്ടിരിക്കുന്നതുകൊണ്ട് അത് ജീർണ്ണിച്ചു
കൊണ്ടിരിക്കുന്നു. അത് പൊളിച്ചു കളയൂ
കയല്ലാതെ വേറെ മാർഗ്ഗമില്ല.
ഒരു ലോകനാശം ആസന്നമാണ്. എന്നാൽ എങ്ങനെ?
മനുഷ്യരുടെ ന്യുക്ലിയർ ആയുധങ്ങൾ
ഉപയോഗിച്ചുള്ള ഒരു സ്വയം നാശമല്ല,
മറിച്ചു ഭൂമിയുടെ സ്രഷ്ടാവിൽ നിന്നുള്ള
ഒരു സമ്പൂർണ നാശമാണ് ബൈബിൾ
മുൻകൂട്ടി പറയുന്നത്. അത് വിവേകരഹിത
മായി സകല ജീവജാലങ്ങളെയും ഭൂഗ്രഹ
ത്തെയും നശിപ്പിക്കില്ല. അതിജീവകർ
ഉണ്ടായിരിക്കും. അവർ ആരാണ്?
Proverbs 2: 21, 22
"കാരണം, നേരുള്ളവർ മാത്രം ഭൂമിയിൽ
ജീവിച്ചിരിക്കും. നിഷ്കളങ്കർ മാത്രം
അതിൽ ശേഷിക്കും.
"എന്നാൽ ദുഷ്ടന്മാരെ ഭൂമിയിൽ നിന്ന്
ഇല്ലാതാക്കും. വഞ്ചകരെ അതിൽനിന്ന്
നീക്കിക്കളയും."
ഒരു ലോകനാശത്തിന് സ്രഷ്ടാവിനെ
പ്രേരിപ്പിക്കുന്ന 7 കാര്യങ്ങൾ നമുക്കിപ്പോൾ ചർച്ച ചെയ്യാം.
1) ഈ ലോകത്തിന്റെ ഭരണാധികാരി യായ പിശാചായ സാത്താന്റെ അദൃശ്യഭരണം ഇല്ലാതാക്കാനുള്ള സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ നിശ്ചിത സമയം
അടുത്തിരിക്കുന്നു എന്നുള്ളതാണ്
ഒന്നാമത്തെ കാരണം. (John 14: 30)
ദൈവത്തിന്റെ സഹായം കൂടാതെ സാത്താന്റെ അധികാരത്തിൽ കീഴിൽ
മനുഷ്യർക്ക് വിജയപ്രദമായി സ്വയം
ഭരിക്കാൻ കഴിയും എന്നുള്ള അഖിലാണ്ഡ
വിവാദ വിഷയത്തിന് തീർപ്പ് കൽപ്പിക്കാനുള്ള യഹോവ അനുവദിച്ചുകൊടുത്ത സമയം
തീരാറായി. സാർവ്വത്രിക കോടതിയിൽ
മത്സരികളായ സാത്താനും ദുഷ്ട മനുഷ്യർക്കും തെളിവ് ഹാജരാകാനുള്ള സമയം സമീപിച്ചിരിക്കുകയാണ്.
2) യഹോവ യേശുക്രിസ്തുവിനു കൊടുത്ത വാഗ്ദാനം നിവൃത്തി ക്കാൻ സമയമായി. (Psalms 2: 1-9)
ദൈവരാജ്യത്തിന്റെ ഭരണാധികാരിയായി യേശുക്രിസ്തുവിനെ വാഴിക്കുകയും അവൻ ഭൂമിയിൽ ജനതകളെ നീതിയോടെ ന്യായം വിധിക്കുകയും ചെയ്യേണ്ട സമയമായിരി ക്കുന്നു. DANIEL 2: 44 അനുസരിച്ചു
ഭൂമിയിൽ വരാനിരിക്കുന്ന അടുത്ത "ഏക
ലോക ഗവൺമെൻറ് " ദൈവരാജ്യമാണ്
അതിന്റെ രാജാവ് യേശുക്രിസ്തുവാണ്.
അന്ന് മാനുഷ ഗവൺമെന്റുകളെ തൽ
സ്ഥാനത്തുനിന്ന് നീക്കിക്കളയും.
3) സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത
ക്രിസ്ത്യാനികളുടെ തിരഞ്ഞെടുപ്പ്
പൂർത്തിയാക്കുകയും അവർ പുനരുദ്ധാനം പ്രാപിച്ചു ക്രിസ്തു വിനോട് കൂടെ ഭരിക്കാൻ യോഗ്യത നേടുകയും ചെയ്തുകഴിഞ്ഞു. (Revelation 5: 9, 10)
വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനി
കൾക്ക് സ്വർഗീയ പ്രതിഫലം ലഭിക്കുന്നു.
അവർ 144000 പേരാണ്. അവർ 1000 വർഷം ഭൂമിയുടെ മേൽ ഭരിക്കേണ്ടതാണ്.
(Revelation 20: 6)
4) ഭൂമിയെ ഭരിക്കാനുള്ള മനുഷ്യന്റെ
അപ്രാപ്തി തെളിഞ്ഞുകഴിഞ്ഞു.
(Eccl. 8: 9, 1: 15), Jeremiah 10: 23)
മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം
നടത്തുന്നത് എത്ര ഹാനികരമാണ് എന്ന്
ചരിത്ര വസ്തുതകൾ നമ്മെ ബോധ്യപ്പെടു
ത്തുന്നു. മനുഷ്യൻ വ്യത്യസ്തരൂപങ്ങളിലുള്ള
ഭരണവിധങ്ങൾ പരീക്ഷിച്ചുനോക്കി.
പക്ഷേ, അവന്റെ അടിസ്ഥാനാവശ്യങ്ങൾ
പോലും നിവൃത്തിക്കാനുള്ള ജ്ഞാനമോ
ആഗ്രഹമോ ഭരണാധികാരികൾക്ക് ഇല്ല
എന്ന് ഓരോ വർഷവും രാജ്യങ്ങൾ പുറത്തു
വിടുന്ന ഭരണത്തിന്റെ ബാക്കിപത്രം
സൂചിപ്പിക്കുന്നു. മനുഷ്യരുടെ പ്രശ്നങ്ങൾക്ക്
നിലനിൽക്കുന്ന പരിഹാരമുണ്ടായിട്ടില്ല.
അതുകൊണ്ട് മാനുഷ ഭരണം അവസാനിപ്പിച്ചു ദൈവരാജ്യ ഭരണത്തിന്
വേണ്ടി വഴിയൊരുക്കാൻ ലോകനാശം
അനിവാര്യമാണ്.
5) നീതി സ്നേഹികളായ മനുഷ്യർക്ക്
നീതി നടപ്പിലാക്കി കൊടുക്കാൻ
സ്നേഹവാനായ ദൈവം ആഗ്രഹി ക്കുന്നു എന്നുള്ളതാണ്
സത്യത്തോടും നീതിയോടുംകൂടെ ജീവിക്കാൻ ആഗ്രഹിച്ചിട്ടുള്ളവർ എല്ലാക്കാലത്തും
ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ ഈ ലോകം
അവർക്കു അനുകൂലമായിരുന്നില്ല.
അതുകൊണ്ട് ഈ ദുഷ്ട വ്യവസ്ഥിതി
അവസാനിക്കണം എന്നുള്ളത് അവരുടെ
പ്രാർത്ഥനയുടെ ഭാഗമായിരുന്നു.
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസി
ക്കുന്നവർക്കു ഭൂമിയിൽ നിത്യജീവൻ
നേടാൻ അവസരമുണ്ടെന്നു യേശുക്രിസ്തു
John 3: 16ൽ വെളിപ്പെടുത്തിയിരുന്നു.
യഹോവയുടെയും യേശുവിന്റെയും മഹത്തായ സ്നേഹം തിരിച്ചറിയുന്നവർ
അനുസരണവും വിശ്വാസവും പ്രകടിപ്പിക്കുന്നു. അവർ ലോകനാശത്തെ
അതിജീവിച്ചു ദൈവത്തിന്റെ സമാധാന
പൂർണമായ പുതിയ ലോകത്തിലേക്ക്
പ്രവേശിക്കും. ഒരു പറുദീസ ഭൂമിയിൽ
അവർ എന്നേക്കും ജീവിതം ആസ്വദിക്കും.
(Psalms 37: 29)
6) വ്യാജമത ലോകസാമ്രാജ്യമായ മഹാ
ബാബിലോണിന്റെ നാശത്തിനുള്ള
സമയം ആഗതമായി. (Rev. 17: 1-6)
ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട സത്യം
തള്ളിക്കളഞ്ഞുകൊണ്ട് മനുഷ്യ പാരമ്പര്യ
ങ്ങളും സകലവിധ വ്യാജ ഉപദേശങ്ങളും
കപടഭക്തിയും പഠിപ്പിച്ച മതങ്ങളെ
സ്രഷ്ടാവ് എന്നേക്കുമായി നശിപ്പിക്കും.
(Revelation 17: 15-18)
7) ഭൂമിയെക്കുറിച്ചും മനുഷ്യവർഗത്തെ
ക്കുറിച്ചും ഉള്ള യഹോവയുടെ ആദിമ ഉദ്ദേശ്യം നിവൃത്തിക്കാനും തന്റെ ഏഴാം ദിവസത്തെ വിശ്രമ ദിവസം അവസാനിപ്പിക്കാനും സമയമായി. (Genesis 1: 28, 2: 1-3)
യഹോവയുടെ വിശ്രമം അവസാനിക്കുന്ന
തിനുമുമ്പ് ആദിമ ഉദ്ദേശ്യപ്രകാരം ഭൂമി
ഒരു പറുദീസയായിത്തീരണം. അവിടെ
ജീവിക്കുന്ന മനുഷ്യർ എല്ലാവരും പൂർണത
യിൽ കാണപ്പെടണം. മനുഷ്യർ ദൈവത്തെ
തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ചുകൊണ്ട് സ്നേഹമുള്ളവരും
വിശ്വസ്തരുമായി കാണപ്പെടണം. അതിന് ആദ്യം ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം
അനിവാര്യമാണ്. അതിനുശേഷം ക്രിസ്തു
വിന്റെ 1000 വർഷ ഭരണം ആരംഭിക്കും.
മനുഷ്യരെ പൂർണതയിലേക്ക് യേശുക്രിസ്തു
നയിക്കും.
സകലരും ദൈവമുമ്പാകെ നിത്യജീവൻ
നേടുകയും നിത്യതയിലെല്ലാം യഹോവയെ
ആരാധിക്കുകയും ചെയ്യും. (Micah 4: 5)
അതുകൊണ്ട് ലോകനാശം ഭൂഗ്രഹത്തിനല്ല
ദുഷ്ടന്മാർക്കും ദുഷ്ടതയെ സ്നേഹിക്കുന്ന
വർക്കുമാണ്. നീതിമാന്മാർക്കും നീതി
സ്നേഹികൾക്കും അതിജീവനം സാധ്യമാണ്.
അവർ ദൈവത്തിന്റെ വാഗ്‌ദത്ത പ്രകാരം
നീതിവസിക്കുന്ന ഒരു പുതിയ ലോകത്തിൽ
എന്നേക്കും സന്തോഷത്തോടെ ജീവിക്കും.
എത്ര മഹത്തായ വാഗ്ദാനം !
(2 Peter 3: 13)
Comments
Post a Comment