ASTROLOGY PREDICTION - IS IT RELIABLE?

ജ്യോതിഷത്തിന്റെ ഉത്ഭവം എവിടെയാണ്? 

പാശ്ചാത്യരും പൗരസ്ത്യരും തങ്ങളുടെ 
ഭാവി അറിയാൻവേണ്ടി താല്പര്യപ്പെടുന്നു. അതിനായി ജ്യോതിഷവും, പ്രശ്‌നം വെക്കലും,  ശകുനം നോട്ടവും ഒക്കെ  ജീവിതത്തിലെ ഒരു സാധാരണ കാര്യമായി 
വീക്ഷിക്കുന്നു. 

ഈ ആചാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചു 
ചിന്തിക്കുമ്പോൾ പുരാതന ബാബിലോൺ, 
കൽദയദേശം, അസിറിയ പിന്നെ ഗ്രീക്ക്, 
ഈജിപ്റ്റ് മുതലായ സംസ്കാരങ്ങളിലേക്കു 
നമ്മെ കൊണ്ടുവരുന്നു. അവരുടെ മത 
സംസ്‌കാരത്തിന്റെ നേരിട്ടുള്ള ഒരു ശാഖ 
ആയിരുന്നു ജ്യോതിഷം.  അതിൽ പുരോഹി തന്മാർ  പ്രകൃത്യാതീത കഴിവുകളും, 
വലിയ ജ്ഞാനികളും ഉൾക്കാഴ്ചയുള്ളവരും 
ഒക്കെ ആണെന്ന് അവകാശപ്പെട്ടിരുന്നു. 

അക്കാലത്തു രാജാക്കന്മാരും സൈന്യ ത്തിന്റെ ഉത്തരവാദിത്വമുള്ള മന്ത്രിമാരും 
ഒരു യുദ്ധത്തിന് പോകുന്നതിനു മുമ്പ് 
ജ്യോതിഷക്കാരോട് ആലോചന കഴിച്ചി 
രുന്നു.  ഈ യുദ്ധത്തിൽ ആര് ജയിക്കും? 
ആര് തോൽക്കും?  എന്ന് മുൻകൂട്ടി അറിയൂ 
ന്നത് അവർക്കു ശുഭാപ്തി വിശ്വാസം 
വർദ്ധിപ്പിക്കാൻ സഹായിച്ചിരുന്നു. 

സമയം ശരിയല്ലെങ്കിൽ ദേവതകൾക്കു 
ബലി അർപ്പിച്ചുകൊണ്ട് പരിഹാരം വരുത്തി 
യിരുന്നു.  പുരോഹിതന്മാരെ സമീപിക്കു മ്പോൾ അവർ രാശിചക്രങ്ങളും, ചാർട്ടുകളും 
രേഖാചിത്രങ്ങളും ഗണിതശാസ്ത്ര കണക്കു 
കൂട്ടലുകളും നടത്തി ആവശ്യമായ ഉത്തരം 
കൊടുത്തിരുന്നു.  നമ്മുടെ ആധുനിക 
കാലത്തും ജ്യോതിഷം നോക്കുന്ന ജോലി 
ചെയ്യുന്നവർ മുട്ടിനു മുട്ടിനു എല്ലാ പ്രദേശത്തും കാണപ്പെടുന്നു. മിക്കപ്പോഴും 
അവരുടെ പ്രവചനങ്ങൾ ഫലിക്കാതെ 
പോകുന്നു എന്ന വസ്തുത നിലവിലുണ്ട്. 

നമ്മുടെ മുൻപിലുള്ള പ്രധാനപ്പെട്ട ചോദ്യം: 

ജ്യോതിഷം ആശ്രയയോഗ്യമാണോ?  

ജ്യോതിഷത്തിന്  സ്രഷ്ടാവായ സർവ്വശക്തനായ ദൈവത്തിന്റെ അംഗീകാരമുണ്ടോ

ദൈവാംഗീകാരമുള്ളതായിരുന്നെങ്കിൽ 
എന്തുകൊണ്ടാണ്  പ്രവചനങ്ങൾ ഫലിക്കാതെ പോകുന്നത്? 

ജ്യോതിഷക്കാർ അവകാശപ്പെടുന്നത്, 
സ്വർലോകങ്ങളിലെ ദേവതകളാണ് 
തങ്ങൾക്കു ആവശ്യമായ വിവരങ്ങൾ 
നൽകുന്നത് എന്നാണ്.    ജ്യോതിഷ പഞ്ചാംഗത്തിൽ ആകാശ ഗോളങ്ങളുടെയും 
ഗ്രഹങ്ങളുടെയും ദിവ്യത്വം ഒരു പ്രധാന 
ഘടകമാണ്.  ആകാശത്തിൽ ഓരോരോ 
ഭാഗത്തും ഓരോ ഗ്രഹത്തിനും നക്ഷത്ര 
ങ്ങൾക്കും വ്യത്യസ്ത ദേവതമാരുണ്ട്. 

സൂര്യനും ചന്ദ്രനും ഒക്കെ ദൈവമാണ്. 
അതുപോലുള്ള ദൈവങ്ങളാണ് ആകാശ 
ത്തെ ഭരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

ഓരോ ഗോളങ്ങളുടെയും ചലനങ്ങളും മറ്റു 
പ്രതിഭാസങ്ങളും ഈ ദൈവങ്ങൾ ചെയ്യുന്ന 
പ്രവൃത്തികളായി വീക്ഷിക്കുന്നു. 
ഉദാഹരണമായി,  സൂര്യൻ ഉദിക്കുന്നത്, 
സൂര്യൻ അസ്തമിക്കുന്നത്, ചന്ദ്ര ഗ്രഹണം, 
അമാവാസി,  പൗർണമി,  സൂര്യ ഗ്രഹണ 
ങ്ങൾ ഒക്കെ അതിൽ ഉൾപ്പെടുന്നു. 

ആകാശത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്ര 
ങ്ങളുടെയും ചലനങ്ങൾ ക്രമമായി നിരീക്ഷണം ചെയ്തു ജ്യോതിഷക്കാർ 
വലിയ ചാർട്ടുകളും രേഖാചിത്രങ്ങളും, 
ഡയഗ്രംസ് ഉപയോഗിച്ച്  എഴുതി വെക്കുന്നു. 
അവയിൽനിന്ന് വരാനിരിക്കുന്ന കാര്യങ്ങളെ 
മുൻകൂട്ടി പ്രവചിക്കുന്നു.  (അതിൽ സൂര്യൻ 
ഒരു അയനത്തിൽനിന്നു മറ്റൊന്നിലേക്കു 
കടക്കുന്ന സമയം കൃത്യമായി കണക്കു 
കൂട്ടുന്നു.  കാലങ്ങളായി സംഭവിക്കുന്ന 
മാറി മാറി വരുന്ന കാര്യങ്ങൾ, ഓരോ സമയ 
ങ്ങളിലും നടക്കുന്ന  സംഭവങ്ങൾ ഒക്കെ 
രേഖപ്പെടുത്തുന്നു.)

പ്രകൃതിയിൽ സംഭവിക്കുന്ന കാര്യങ്ങൾ 
മാത്രമല്ല ഒരു വ്യക്തിയുടെ ജീവിതത്തിൽ 
(ആണാകട്ടെ,  പെണ്ണാകട്ടെ) രഹസ്യമായി 
സംഭവിക്കുന്ന കാര്യങ്ങൾ പോലും 
ആകാശ ദേവതകളാൽ നിയന്ത്രിക്കപ്പെടുന്നു 
എന്ന് വിശ്വസിച്ചു പോരുന്നു. 

ജ്യോതിഷം എന്തുകൊണ്ട് അവിശ്വസനീയം

മനുഷ്യർ ജനിക്കുന്ന നിമിഷം സൂര്യന്റെയും 
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഗ്രഹ 
ങ്ങളുടെയും സ്ഥാനം ഭൂമിയിലെ അവസ്ഥ 
കളെയും ഒരാളുടെ ജീവിതത്തെയും 
കാര്യമായി സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് 
ജ്യോതിഷം  അവകാശപ്പെടുന്നു. 

എന്നാൽ താഴെ പറയുന്ന കാര്യങ്ങൾക്കു 
എന്തു വിശദീകരണമാണ്‌ തരാനുള്ളത്

1) പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണ് 
     എന്ന് വിശ്വസിച്ചിരുന്ന പുരാതന കാല               ത്താണ്  ജ്യോതിഷം ഉത്ഭവിച്ചത്. 
     ആധുനിക ശാസ്ത്രം ആ വിശ്വാസം 
      തെറ്റായിരുന്നു എന്ന് തെളിയിച്ചു. 
      അപ്പോൾ പ്രവചനങ്ങൾ എങ്ങനെ 
      ശരിയാകും? 

2) നക്ഷത്രങ്ങൾ സ്‌പേസിൽ കാണപ്പെടു               ന്നത് ചിലത് വളരെ ദൂരെയും ചിലത് 
     വളരെ അടുത്തും ആയിട്ടാണ്. വെറും 
     കൂട്ടമായിട്ടല്ല നക്ഷത്രരാശികളായിട്ടാണ്           (constellation) ആകാശഗംഗയിൽ 
     നക്ഷത്രങ്ങൾ കാണപ്പെടുന്നത്. 

3) ജ്യോതിഷ ചാർട്ടുകളും ടേബിളുകളും 
     വരച്ചു വർഷങ്ങൾക്കു ശേഷമാണു 
     Uranus, Neptune,  Pluto പോലുള്ള 
     ഗ്രഹങ്ങൾ കണ്ടുപിടിക്കപ്പെട്ടത്. 
     അപ്പോൾ അവയുടെ സ്വാധീനം അക്കാല 
     ത്തെ പ്രവചനങ്ങളിൽ കണക്കിലെടു               ത്തിട്ടില്ല. അത്  ഒരു വലിയ വിടവുതന്നെ 
     സൃഷ്ടിച്ചിട്ടുണ്ട് എന്നതിന് സംശയമില്ല. 

4) ഗ്രഹങ്ങൾ അടിസ്ഥാനപരമായി വലിയ 
     പിണ്ഡങ്ങളായ ജീവനില്ലാത്ത പാറയും               സ്‌പേസിലെ വാതകങ്ങളും ആയിരിക്കെ 
     ഒരു ഗ്രഹം നന്മ വരുത്തുന്നതും മറ്റൊന്ന് 
      തിന്മ വരുത്തുന്നതും ആയ സ്വാധീന 
      ശക്തി ആകുന്നത്  എന്തുകൊണ്ട്? 

5) പുരാതന കാലത്തു ജ്യോതിഷ ചാർട്സ് 
     ഉണ്ടാക്കുമ്പോൾ 2000 വർഷങ്ങൾക്കു 
     മുമ്പ്  സൂര്യന്റെ അയനം ഒരു മാസം 
     പിമ്പിൽ ആയിരിക്കും.  അതായത്, 
     കർക്കിടക രാശി (Cancer) മിഥുനം രാശി 
     (Gemini) ആയിരിക്കും.                                         (ജ്യോതിഷക്കാരുടെ പ്രവചനങ്ങൾ തെറ്റി         പ്പോകുന്നതിൽ അതിശയിക്കാനില്ല)

6) ഒരു വ്യക്തിയുടെ  സ്വഭാവസവിശേഷ                 തകൾ രൂപപ്പെടുന്നത് ജനന സമയത്തല്ല 
     മറിച്ചു, അമ്മയുടെ ഒരു അണ്ഡകോശവും 
     പിതാവിന്റെ ആയിരക്കണക്കിനുവരുന്ന 
      ബീജവും കൂടിച്ചേരുന്ന ഗർഭധാരണ 
      സമയത്താണ്.  
      അതുകൊണ്ട് 9 മാസത്തെ വ്യത്യാസം 
      ഹോറോസ്കോപ്പിൽ ഉണ്ടായിരിക്കും. 
      അതുംകൂടി തങ്ങൾ കണക്കിലെടുക്കു              ന്നുണ്ട്  എന്ന് ജ്യോതിഷക്കാർ അവകാശ        പ്പെട്ടാലും കൃത്യമായി നിമിഷം കണക്കാ 
      ക്കുന്നതിൽ അവർ പരാജയപ്പെടും. 

7) ഗർഭ ധാരണ സമയത്തു പിതാവിൽ 
     നിന്നുള്ള 50% genes,  മാതാവിന്റെ 50%
     genes,  ഉപയോഗിക്കപ്പെടുന്നു. 
     ഒരു പൂർവ്വ ജീവിതത്തിന്റെ 100% അതേ 
     വ്യക്തി അല്ല ജനിക്കുന്നത്  എന്ന് 
     നമുക്ക് തറപ്പിച്ചു പറയാനാകും. 
     (മിക്കപ്പോഴും ഇപ്പോഴത്തെ ജീവിതം 
      ഒരു മുൻകാല ജീവിതത്തിന്റെ പുനർ 
      ജന്മം ആണെന്ന് അവകാശപ്പെടാറുണ്ട്. 
      അത് സത്യമല്ല എന്ന്  ശാസ്ത്രജ്ഞന്മാർ 
      തെളിയിച്ചിരിക്കുന്നു.)

8) ഹോറോസ്കോപ്പ്  ജനനനിമിഷത്തിൽ 
     സ്ഥിരപ്പെടുത്തുന്നതുകൊണ്ട്  profile 
      9 മാസത്തെ വ്യത്യാസം ഉണ്ടാകുകയും 
      അതു വ്യക്തിത്വത്തിൽ പ്രതിഫലിക്കു 
      കയും  ചെയ്യും. 

9) ജ്യോതിഷം ബഹുദൈവ വിശ്വാസത്തിന്റെ 
     കീഴിലുള്ള ഒരു സമ്പ്രദായമാണ്. 

10) ഈ സമ്പ്രദായത്തിന്റെ അടിസ്ഥാനം 
       മരിച്ച ശേഷമുള്ള ദേഹിയുടെ അമർത്യ 
       തയിലുള്ള വിശ്വാസത്തെ പ്രകീർത്തി                 ക്കുന്നു.

ബൈബിൾ ജ്യോതിഷത്തെക്കുറിച്ചു 
എന്തു പറയുന്നു

Isaiah 47: 13-15
"ഉപദേശകരുടെ പെരുപ്പം നിമിത്തം,  നീ 
ക്ഷീണിച്ചിരിക്കുന്നു. 
അവർ ആകാശത്തെ ആരാധിക്കുകയും 
നക്ഷത്രങ്ങളിൽ കണ്ണുനട്ടിരിക്കുകയും 
നിനക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങ 
ളെക്കുറിച്ചു അമാവാസികളിൽ നിന്നെ 
അറിയിക്കുകയും ചെയ്യുന്നു. 
അവർ എഴുന്നേറ്റ് നിന്നെ രക്ഷിക്കട്ടെ. 
അവർ വെറും വൈക്കോൽ പോലെയാണ്. 
തീ അവരെ കത്തിച്ചു ചാമ്പലാക്കും. 
ശക്തമായ ആ തീജ്വാലയിൽ നിന്ന് 
അവർക്കു രക്ഷപെടാനാകില്ല. 
അത് തീ കായാനുള്ള കനലോ 
അടുത്തിരുന്നു തണുപ്പകറ്റാനുള്ള 
തീയോ അല്ല. 
നിന്റെ ചെറുപ്പം മുതൽ നിന്നോടുകൂടെ 
അധ്വാനിച്ചു നിന്റെ പാമ്പാട്ടികളുടെ ഗതി 
അതു തന്നെയാകും. 
അവരെല്ലാം അലഞ്ഞു നടക്കും. 
നാലുപാടും ചിതറിപ്പോകും. 
നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല."

സകലത്തിന്റെയും സ്രഷ്ടാവായ യഹോവയുടെ  ഒരു പ്രവാചകൻ 
ആയിരുന്ന യശയ്യാവ്‌  ബാബിലോണിലെ 
ജ്യോതിഷക്കാരെയും നക്ഷത്രം നോക്കുന്ന വരെയും  വെല്ലുവിളിച്ചു കൊണ്ട്  തങ്ങളുടെ ദേശത്തിനു വരാൻപോകുന്ന ദിവ്യ നാശത്തിൽനിന്നു രക്ഷിക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു

ആ രാജ്യത്തെ രക്ഷിക്കാൻ ഒരു ജ്യോതിഷ 
കാരനും സാധിച്ചില്ല എന്ന് ചരിത്രം  സാക്ഷ്യപ്പെടുത്തുന്നു എന്നുള്ളത്  എന്താണ് 
തെളിയിക്കുന്നത്? 

നക്ഷത്ര വിദ്യ ആളുകളെ പേടിപ്പി  ക്കാനുള്ള ഒരു സൂത്രം മാത്രമാണ് എന്നല്ലേ?   Isaiah 47:12 അക്കാര്യവും സൂചിപ്പിക്കുന്നു

അവർക്കു വരുന്ന ആപത്തു വഴി തിരിച്ചു വിടാൻ അവരുടെ പരിഹാര ക്രിയകൾക്കു കഴിയുന്നതല്ല എന്ന്    Isaiah  47: 11   വ്യക്തമായി പറയുന്നു

        Deuteronomy 18: 10-12, 14
        Exodus  20: 3 - 5

സ്രഷ്ടാവായ ജീവനുള്ള ദൈവം വെറുക്കുന്ന കാര്യങ്ങളിൽ ജ്യോതിഷവും ഉൾപ്പെടുന്നു. 

ഭാവി ഫലം പറയുന്നവൻ,  മന്ത്രവാദി, ശകുനം നോക്കുന്നവർ,  ആഭിചാരകൻ എന്നിവരെ 
നിങ്ങളുടെ ഇടയിൽ കാണരുത് എന്ന് 
ദൈവം ജൂതജനത്തോട് പറഞ്ഞിരുന്നു. 
യഹോവയായ  ദൈവം അനുവദിക്കാത്ത കാര്യങ്ങളാണ് ബഹുദൈവ വിശ്വാസികൾ പതിവായി അനുസരിച്ചു പോരുന്നത്. 

ഭാവി അറിയാനുള്ള ഒരു വ്യാജ മാർഗമാണ് ജ്യോതിഷം എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.                          അവർക്കു വിവരങ്ങൾ കൊടുക്കു 
ന്നത് സത്യദൈവമല്ല.   അവരുടെ സങ്കല്പ 
ത്തിലുള്ള ആകാശവും ഭൂമിയും സൃഷ്ടി ക്കാത്ത ദേവന്മാരാണ്.  അപ്പോൾ അതിന്റെ 
പിമ്പിൽ ആരാണ്? 

        Mark 3: 35,    John  8: 44,  

         യഹോവ എന്തുകൊണ്ടാണ് ജ്യോതിഷം 
കുറ്റം വിധിക്കുന്നത്  എന്ന്  ഈ  വാക്യങ്ങൾ 
സൂചിപ്പിക്കുന്നു.  സത്യത്തിൽ നിന്നും 
ആളുകളെ അകറ്റാനുള്ള പിശാചിന്റെ 
തന്ത്രത്തിന്റെ ഭാഗമാണ്. 

        മനുഷ്യവർഗത്തിനു കഷ്ടതകൾ 
വരുത്തി വെക്കുന്ന മനുഷ്യാതീത ശക്തികളുണ്ടെന്ന്  ബൈബിൾ പഠിപ്പിക്കുന്നു

          Revelation 12: 9,  12
          " ഭൂലോകത്തെ മുഴുവനും വഴി തെറ്റിക്കുന്ന പിശാചിനെയും അവന്റെ ദുഷ്ട 
ദൂതന്മാരെയും കുറിച്ച്  പറയുന്നു. 
അവൻ ഉഗ്ര കോപിഷ്ഠനാണെന്നും  
കഷ്ടം വരുത്തിവെക്കുന്നവൻ ആണെന്നും 
ബൈബിൾ പറയുന്നു.   (Acts  10: 38)

അതുകൊണ്ട് ആരെങ്കിലും  ദൈവം 
വെറുക്കുന്ന കാര്യങ്ങളായ ശകുനം  നോക്കുന്നതോ,  പ്രശ്നം വെച്ചു നോക്കുന്നതോ ജ്യോതിഷത്തിൽ ആശ്രയിക്കുന്നതോ പിശാചിന്റെ താൽപര്യങ്ങൾക്കു വേണ്ടി നമ്മൾ 
നമ്മളെത്തന്നെ വിട്ടുകൊടുക്കുന്നതു 
പോലെയാണ്

        Daniel 2: 28-30 അനുസരിച്ചു  ഭാവി 
കൃത്യമായി പറയാൻ കഴിവുള്ളത് ആർക്കാണ് എന്ന് കാണാൻ കഴിയും. 
രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് സ്വർഗ്ഗ 
ത്തിലെ യഹോവയാണ്  എന്ന്  അന്നു 
ബാബിലോൺ ഭരിച്ചിരുന്ന എല്ലാ രാജാക്ക
ന്മാരും തിരിച്ചറിഞ്ഞു. 
       രാജാവ് കണ്ട സ്വപ്നവും അർത്ഥവും 
വിവരിക്കാൻ  കൽദായ ദേശത്തുണ്ടാ യിരുന്ന യാതൊരുത്തനും കഴിഞ്ഞില്ല. 
അവരുടെ നക്ഷത്ര വിദ്യകൊണ്ട്  അതു 
വെളിപ്പെടുത്താൻ കഴിയുമായിരുന്നില്ല. 

        എന്നാൽ യഹോവയാം ദൈവത്തിന്റെ 
ഒരു എളിയ ദാസനായ ദാനിയേലിനെ 
ഉപയോഗിച്ച്  സ്വപ്നവും അർത്ഥവും 
പറഞ്ഞുകൊടുത്തു.  അതിലൂടെ കൊട്ടാര 
ഉദ്യോഗസ്ഥരായ ജ്യോതിഷക്കാരുടെ 
ജീവൻ രക്ഷിക്കാൻ പോലും ദാനിയേലിനു 
സാധിച്ചു.   

ഇതെല്ലാം എന്താണ് തെളിയിക്കുന്നത്

സത്യദൈവത്തിൽ നിന്നുള്ള സന്ദേശമല്ല 
ജ്യോതിഷക്കാർ പ്രവചിക്കുന്നത്  മറിച്ചു 
സത്യത്തിന്റെ എതിരാളിയായ പിശാച് 
ആണ്  അതിന്റെ നിഗൂഢതക്ക്  പിമ്പിൽ 
പ്രവർത്തിക്കുന്നത്  എന്നു വ്യക്തം. 

 ജ്യോതിഷം ആളുകളെ ഭൂതാരാധന 
യിലേക്ക് നയിക്കുന്ന ഒരു കെണിയാണ്

പ്രപഞ്ച സൃഷ്ടികളെ ആരാധിക്കാൻ 
സ്രഷ്ടാവ്  ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. 
സൂര്യൻ,  ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ 
യുടെ  ഒരു രൂപം ഉണ്ടാക്കി അതിന്റെ 
മുമ്പിൽ കുമ്പിടരുത്  എന്ന് കർശ്ശനമായി 
യഹോവ വിലക്കിയിരുന്നു. 

അതുകൊണ്ട് സത്യ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നതാണ് 
നമുക്ക് ഇപ്പോഴും  ഭാവിയിലും നിത്യമായ പ്രയോജനം  ചെയ്യുന്നത്

ജ്യോതിഷപ്രവചനങ്ങൾ  ആശ്രയയോഗ്യമല്ല 

ദൈവം വെറുക്കുന്ന ഒരു ആചാരത്തെ 
നാമും വെറുക്കണം.   അങ്ങനെ നമുക്ക് 
ദൈവ പ്രീതിയിൽ ജീവിക്കാം
  
(Simple Truth) തുടരും 



.

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.