WHERE ARE THE DEAD?

മരണം മിത്രമോ അതോ ശത്രുവോ?   

കോടിക്കണക്കിനാളുകൾ ഭൂമിയിൽനിന്നു 
മരിച്ചുപോയിട്ടുണ്ട്.  നമ്മുടെ പ്രിയപ്പെട്ട 
കുടുംബാംഗങ്ങൾ (മാതാപിതാക്കൾ, മക്കൾ, ഇണകൾ, മറ്റു  കുടുംബ ബന്ധു ക്കൾ), 
ഉറ്റ സുഹൃത്തുക്കൾ (സഹപാഠികൾ, സഹ 
ജോലിക്കാർ, സഹവിശ്വാസികൾ, നമ്മുടെ 
അയൽക്കാരും പരിചയക്കാരും) ഒക്കെ 
മരിച്ചുപോയവരിൽ ഉൾപ്പെടുന്നു 

അവരുടെ മരണം ജീവിച്ചിരിക്കുന്നവർക്കു 
ഒരു തീരാനഷ്‌ടമാണ്.  കാരണം നമ്മൾ 
അവരെ സ്നേഹിച്ചിരുന്നു.  അവരോടൊപ്പം 
കളിക്കുകയും,  ഭക്ഷണം കഴിക്കുകയും 
 വിനോദയാത്രകൾ നടത്തുകയും,  ഒന്നിച്ചു 
ഉറങ്ങുകയും മറ്റു അനേകം കാര്യങ്ങൾ 
ഒന്നിച്ചു ചെയ്തതിന്റെ സന്തോഷമെല്ലാം 
ഒറ്റയടിക്ക് മരണം തട്ടിയെടുത്തു. 

അത്തരം സന്ദർഭങ്ങളിൽ വിങ്ങിപ്പൊട്ടി 
കരയാനല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ 
കഴിയുമായിരുന്നില്ല.  വാസ്തവത്തിൽ 
മരണം ഒരു ശത്രുവാണോ  അതോ ഒരു 
മിത്രമാണോ? 

ഇതിന്റെ ഉത്തരം പണ്ഡിതന്മാർക്കിടയിൽ 
വ്യത്യസ്ത അഭിപ്രായങ്ങളാൽ കുഴങ്ങി 
കിടക്കുകയാണ്.  എങ്കിലും അതിന്റെ 
സത്യാവസ്ഥ അറിയാൻ ശ്രമിക്കേണ്ടത് 
അത്യന്താപേക്ഷിതമാണ്.  നമ്മുടെ ഹ്രസ്വ 
മായ ജീവിത കാലയളവിൽ   ഭക്ഷണം, 
വസ്ത്രം, പാർപ്പിടം,  ജോലി, വിദ്യാഭ്യാസം 
സമ്പത്ത് എന്നീ കാര്യങ്ങളെക്കുറിച്ചു നാം 
തീരുമാനമെടുക്കാറുണ്ടല്ലോ. അപ്പോൾ 

മരിച്ചവർ എവിടെ?  അവരുടെ അവസ്ഥ 
എന്താണ്?  മരണത്തോടെ എല്ലാം അവ സാനിച്ചോ?  മരിച്ചവർക്കു എന്തെകിലും 
പ്രത്യാശയുണ്ടോ?  എന്നീ ചോദ്യങ്ങളും 
നമ്മുടെ തീരുമാനം അർഹിക്കുന്ന പ്രധാന 
പ്പെട്ട കാര്യങ്ങളാണ് 

മരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു? 
മരിച്ചവർ എവിടെ?  എന്ന ചോദ്യത്തിന് 
ചിലർ ഇങ്ങനെ ഉത്തരം പറയാറുണ്ട്

       "ഞങ്ങൾക്കറിയില്ല.  മരിച്ചവർക്കു 
ഒരു ഭാവി ജീവിതം ആഗ്രഹിക്കുന്നുണ്ടെ ങ്കിലും അതിനു വേണ്ടത്ര തെളിവില്ല."

        "മരണം  വെറുമൊരു തോന്നൽ  മാത്രം 
യഥാർത്ഥത്തിൽ മരിക്കുന്നില്ല.  അയാളുടെ 
രൂപം മാറുന്നു എന്നു മാത്രമേയുള്ളു.
അയാളുടെ ഭാവിജീവിതം ഇപ്പോഴത്തെ 
പ്രവൃത്തികൾ അനുസരിച്ചു തീരുമാനിക്ക 
പ്പെടും. മരിച്ചയാൾ പുനർജ്ജന്മം എടുക്കും."

          "നല്ല ആളുകൾ ആത്മലോകത്തു 
സുഖം അനുഭവിക്കുമ്പോൾ ചീത്ത ആളുകൾ ഒരു തീനരകത്തിൽ നിത്യ ദണ്ഡനം അനുഭ 
വിക്കും."

          "ഒരാൾ മരിക്കുമ്പോൾ പോകുന്ന മൂന്നു 
സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് 
പോകും.  1) വിശുദ്ധൻമാർ അപ്പോൾത്തന്നെ 
സ്വർഗത്തിലേക്ക് പോകും. 2) കുറെ പേർ 
നേരിട്ടു നരകത്തിലെ  നിത്യദണ്ഡനത്തി ലേക്കു പോകും  3) മരിച്ചവരിൽ ഭൂരിപക്ഷം 
പേരും പോകുന്നത്  ശുദ്ധീകരണ സ്ഥല 
ത്തേക്കാണ്. (Purgatory). അവിടെ പാപ 
ത്തിനു ശുദ്ധീകരണം വരുത്താൻ നൂറ്റാണ്ടു 
കൾ നീണ്ടു നിൽക്കുന്ന വേദനയും, മറ്റു 
ദണ്ഡനങ്ങളും ഉണ്ടാകും."

          "ഞങ്ങൾക്ക് ശുദ്ധീകരണസ്ഥലമില്ല. 
അതിന്  തെളിവില്ല.  സ്വർഗ്ഗവും നരകവും 
ഉണ്ട്.  ഒരു ചെറിയ കൂട്ടം ആളുകൾ മാത്രം 
സ്വർഗത്തിൽ പോകും.  ബാക്കിവരുന്ന 
മുഴു മനുഷ്യരും നരകത്തിലെ  നിത്യദണ്ഡന 
ത്തിലേക്ക് പോകും."

മേല്പറഞ്ഞ പൊതുവായ അഭിപ്രായങ്ങളോട് നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും ഒരു 
കാര്യം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. 

മനുഷ്യസൃഷ്ടി ഇപ്പോൾ തന്നെ  ഞരങ്ങി 
ക്കൊണ്ടിരിക്കുകയാണ്.  അല്പകാലത്തെ 
മനുഷ്യജീവിതം കഷ്ടപ്പാടുകളും ദുഃഖവും 
വേദനയും രോഗങ്ങളും നിറഞ്ഞതാണ്. 
മരിച്ചുകഴിഞ്ഞ് പിന്നെയും നൂറ്റാണ്ടുകളോളം 
ദണ്ഡനം സഹിക്കുന്നത്  മനഃസാക്ഷിയുള്ള 
ആർക്കെങ്കിലും ന്യായീകരിക്കാനാവുമോ? 
അതു നീതിയാണോ? 

ബൈബിൾ വെളിപ്പെടുത്തുന്ന സത്യം 

മരണത്തെക്കുറിച്ച് ഏറ്റവും ആദ്യം വെളിപ്പെ 
ടുത്തിയത് യഹോവയാം ദൈവമാണ്. 
ഒന്നാം മനുഷ്യനായ ആദാമിനോടാണ് 
മരണത്തെക്കുറിച്ചു ദൈവം പറഞ്ഞത്. 
അത് അനുസരണക്കേടിന്റെ ശിക്ഷയായിട്ടാ 
യിരിക്കും എന്നു ദൈവം പറഞ്ഞിരുന്നു. 

അതുകൊണ്ട് മരിക്കുമ്പോൾ എന്ത് സംഭവി 
ക്കുമെന്നു നന്നായി അറിയാവുന്നത് 
ആർക്കായിരിക്കും?  സംശയമില്ല അതു 
ഏറ്റവും നന്നായി അറിയാവുന്നത് യഹോവയാം ദൈവത്തിനു മാത്രമാണ്

നമ്മുടെ സ്രഷ്ടാവിന്  മരണം,  മരിച്ച വ്യക്തി 
യിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചു 
കൃത്യമായ ഉത്തരം അറിയാം.  അതു തന്റെ 
വചനമായ ബൈബിളിൽ രേഖപ്പെടുത്തി 
വെച്ചിട്ടുമുണ്ട്.    മരണത്തെക്കുറിച്ചുള്ള 
ആദ്യത്തെ സൂചന നമുക്കിപ്പോൾ പരിശോ 
ധിക്കാം. 

         Genesis 2: 17
         "നീ  നിശ്ചയമായും മരിക്കും "

ഇവിടെ ദൈവം ശരിതെറ്റുകളെക്കുറിച്ചുള്ള 
അറിവിന്റെ മരത്തിൽ നിന്നു തിന്നരുത് 
എന്നു ഒരു മുന്നറിയിപ്പ് ദൈവം കൊടുക്കു ന്നു.  തിന്നാൽ നീ നിശ്ചയമായും മരിക്കും 
എന്നു മുന്നറിയിപ്പ് ലംഘിച്ചാലുള്ള പരിണത 
ഫലത്തെക്കുറിച്ചും വ്യക്തമാക്കി.   ദൈവ 
ത്തിന്റെ വാക്കുകൾക്ക് ഒരിക്കലും മാറ്റം 
വരില്ല എന്നും നമുക്കറിയാം. 

എന്നാൽ സാത്താൻ ഹവ്വയോട് പറഞ്ഞത് 
എന്തായിരുന്നു? 

        Genesis 3: 4
        " നിങ്ങൾ മരിക്കില്ല ഉറപ്പ് "

ആരാണ് സത്യം പറഞ്ഞത്?  യഹോവയാം 
ദൈവമാണോ  അതോ സാത്താനാണോ? 

യഹോവയാണ് സത്യം പറഞ്ഞത്. 

ആരാണ് ഭോഷ്കു പറഞ്ഞത്?
സാത്താനാണ് നുണ പറഞ്ഞത്. 

സാത്താന്റെ നുണ ആരാണ് വിശ്വസിച്ചത്

ആദ്യം ഹവ്വ  വിശ്വസിച്ചു.  പിന്നെ ആ നുണ 
ലോകത്തിലെ മതങ്ങളും തത്വജ്ഞാനികളും 
വിശ്വസിച്ചു. 

Christian scientists എന്ന വിഭാഗം പഠിപ്പിക്കു 
ന്നത്  നോക്കുക:       "There is no death."

"യഥാർത്ഥത്തിൽ മരിക്കുന്നില്ല"  എന്ന 
പ്രസ്താവന മനുഷ്യർക്കിടയിലെ ഏറ്റവും 
വലിയ നുണയായിരുന്നു. 

ലോക ജനസംഖ്യയിൽ ഭൂരിപക്ഷം പേരും 
ഈ കൊടിയ നുണ  വിശ്വസിക്കുകയും 
ദൈവത്തിന്റെ സത്യത്തെ വളച്ചൊടിക്കു 
കയും ചെയ്തുകൊണ്ട് ഒരു വ്യാജ അദ്ധ്യാ
പകനെ പിന്തുടരുകയാണ്  എന്നു നമുക്ക് 
മനസിലാക്കാം.  അവനെക്കുറിച്ചു യേശു 
ക്രിസ്തു പറഞ്ഞത് ശ്രദ്ധിക്കുക :

          John 8: 44
           "നിങ്ങൾ നിങ്ങളുടെ പിതാവായ 
            പിശാചിൽ നിന്നുള്ളവർ. നിങ്ങളുടെ 
            പിതാവിന് ഇഷ്ടമുള്ളത് ചെയ്യാൻ 
            നിങ്ങൾ ആഗ്രഹിക്കുന്നു. 
            അവൻ ആദ്യംമുതലേ ഒരു കൊലപാ 
             തകിയായിരുന്നു.  അവനിൽ സത്യമി 
            ല്ലാത്തതുകൊണ്ട് അവൻ സത്യത്തിൽ 
            ഉറച്ചു നിന്നില്ല. നുണ പറയുമ്പോൾ 
            പിശാച് തന്റെ തനിസ്വഭാവമാണ് 
           കാണിക്കുന്നത്. കാരണം അവൻ 
           നുണയനും നുണയുടെ അപ്പനുമാണ്. "

നമ്മുടെ പൂർവ്വ പിതാക്കന്മാർ യഹോവ 
പറഞ്ഞത്  വിശ്വസിച്ചിരുന്നുവെങ്കിൽ 
(അതായത്   "നീ തീർച്ചയായും മരിക്കും"
എന്ന പ്രസ്താവന)   സാത്താൻ നമ്മുടെ
മേൽ  സ്വാധീനം  ചെലുത്തുമായിരുന്നില്ല. 

ഇപ്പോഴും സമയം വൈകിയിട്ടില്ല. നമുക്ക് 
ദൈവം പറഞ്ഞ സത്യം മനസിലാക്കാൻ 
തന്റെ വചനമായ ബൈബിൾ നമുക്കുണ്ട്. 
അതിന്റെ ആദ്യ പുസ്തകമായ ഉല്പത്തി 
മുതൽ അവസാന പുസ്തകമായ  വെളി 
പാട് വരെ ഒരേ ഒരു കാര്യം സമ്മതിച്ചു 
പറയുന്നു. "മരിച്ചവർ ഒന്നും അറിയുന്നില്ല."

        Ecclesiastes 9: 5

        "ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു 
         മെന്ന് അറിയുന്നു. പക്ഷെ മരിച്ചവർ 
         ഒന്നും അറിയുന്നില്ല. അവർക്കു 
         മേലാൽ പ്രതിഫലവും കിട്ടില്ല. 
         കാരണം അവരെക്കുറിച്ചുള്ള ഓർമ 
          കളെല്ലാം മാഞ്ഞുപോയിരിക്കുന്നു."

മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ബഹുമാ 
നാർത്ഥം മക്കൾ ചെയ്യുന്ന നല്ല പ്രവൃത്തി 
കളൊന്നും അവർ അറിയുന്നില്ല. 

          Job 14: 21

         "അവന്റെ പുത്രന്മാർക്കു ബഹുമാനം 
          ലഭിക്കുന്നു.  എന്നാൽ അവൻ അത് 
          അറിയുന്നില്ല
         ആരും അവർക്കു വില കല്പിക്കാതെ 
         വരുമ്പോഴും അവൻ അറിയുന്നില്ല."

മരിച്ചു കഴിഞ്ഞു നമ്മുടെ പ്രിയപ്പെട്ടവർ 
സുഖമോ ദുഃഖമോ വേദനയോ അനുഭവി 
ക്കുന്നില്ല.  കാരണം അവരുടെ ചിന്താശേഷി 
നശിച്ചുപോയി.  അവർക്കു ഒന്നിനെക്കു റിച്ചും ഓർമയില്ല. 

          Job 14: 22

         "ശരീരത്തിൽ പ്രാണനുള്ളപ്പോഴെ 
          അവൻ വേദന അറിയുന്നുള്ളു
         ജീവനുള്ളപ്പോഴെ അവൻ 
         വിലപിക്കുന്നുള്ളു."

മരണം "ജീവനഷ്ടം" ആണെന്ന്  മേല്പറഞ്ഞ 
വാക്യങ്ങൾ സൂചിപ്പിക്കുന്നു     ശവശരീരം 
മറവു ചെയ്യുന്ന ശവക്കുഴിയിൽ അവസ്ഥ 
എന്തായിരിക്കും? 

         Ecclesiastes  9: 10

         "ചെയ്യുന്നതെല്ലാം നിന്റെ കഴിവ് 
          മുഴുവൻ ഉപയോഗിച്ചു ചെയ്യുക. 
          കാരണം നീ പോകുന്ന  ശവക്കുഴി       
          യിൽ പ്രവൃത്തിയും, ആസൂത്രണവും 
          അറിവും ജ്ഞാനവും ഒന്നുമില്ല."

മരിച്ച പ്രിയപ്പെട്ടവർക്കു പ്രയോജനം കിട്ടു 
മെന്നു നമ്മെ വിശ്വസിപ്പിക്കാൻ സത്യദൈവ 
ത്തിന്റെ എതിരാളിയായ സാത്താനും 
മതങ്ങളും നമ്മെ സ്വാധീനിക്കാൻ ചെയ്യുന്ന 
ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ഒരു 
സത്യാന്വേഷിക്കു കഴിയില്ല. 

വ്യാജമായ ആചാരങ്ങൾ എത്ര ആകർഷക 
മായി തോന്നിയാലും സത്യത്തിന്റെ ഒരംശം 
പോലുമില്ലാത്ത വ്യർത്ഥമായ കാര്യങ്ങൾ 
തിരിച്ചറിയേണ്ടതു അനിവാര്യമാണ്. 

മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ 
തിരുവെഴുത്തു അധിഷ്ഠിതമല്ല എന്നു നാം 
മനസിലാക്കുന്നു.  യേശുക്രിസ്തു ലാസറിനെ 
മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേല്പിച്ചു. 
ആരുടെയും പ്രാർത്ഥന കേട്ടിട്ടല്ല യേശു 
പുനരുദ്ധാനപ്പെടുത്തിയത്.   ലാസർ സ്വർഗ്ഗ 
ത്തിലോ നരകത്തിലോ ശുദ്ധീകരണ 
സ്ഥലത്തോ ആയിരുന്നില്ല. മരണത്തെക്കു 
റിച്ചു യേശു പറഞ്ഞത്  "നിദ്ര പ്രാപിച്ചു"
എന്നാണ്. 

മരിച്ചവരുടെ പാപങ്ങൾക്ക് പരിഹാരം 
ചെയ്യുന്ന മറ്റു മത കർമങ്ങളും നമ്മൾ 
ഒഴിവാക്കണം.  കാരണം പാപത്തിന്റെ 
ശമ്പളം മരണമാണ്  എന്നു Romans 6:23
പറയുന്നു.  നിത്യ ദണ്ഡനമല്ല.  മരിച്ചവൻ 
പാപത്തിൽ നിന്നു സ്വതന്ത്രനായിയെന്നു 
Romans 6: 7ലും  പറയുന്നു.  

അതുകൊണ്ട് വ്യർത്ഥമായ മതകർമങ്ങൾ 
തിരുവെഴുത്തു വിരുദ്ധമായതുകൊണ്ട് 
ദൈവാംഗീകാരം നമുക്ക് നഷ്ടപ്പെടും. 

അതുകൊണ്ട് മരിച്ചവൻ മരിച്ചു. അയാൾ 
ഒരിടത്തും ജീവനോടിരിക്കുന്നില്ല.  നല്ല 
ഗാഢ നിദ്രയിലെന്നപോലെ ദൈവത്തിന്റെ 
വിളി കാത്തിരിക്കുകയാണ്. 

യേശു പാപികളെ രക്ഷിക്കാനാണ് ഭൂമിയിൽ 
വന്നത്.     പാപികളാണ് മരിക്കുന്നത്. 
ആ ശിക്ഷയിൽ നിന്നു യേശു അവരെ 
രക്ഷിക്കും.   മരിച്ചു പോയവരെ ദൈവ ത്തിന്റെ  തക്കസമയത്തു ഉയർപ്പിക്കും. 
ഈ പ്രത്യാശയാണ് ബൈബിൾ നമുക്ക് 
നൽകുന്നത്.  ഇതാണ്  സത്യം. 

മരിച്ചവർ മറ്റൊരു ലോകത്തു വേദന അനുഭവിക്കുന്നില്ല എന്നറിയുന്നത് എത്ര 
ആശ്വാസപ്രദമാണ് !   നമ്മുടെ പ്രിയപ്പെട്ട 
വരെ ആശ്വസിപ്പിക്കാൻ തിരുവെഴുത്തു 
സത്യങ്ങൾ ഉപയോഗിക്കാം. 

(Simple Truth) തുടരും 









             
 







          


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.