RESURRECTION OF THE DEAD -Part 2

പുനരുദ്ധാനം - മുൻകാല തെളിവുകൾ 

മരിച്ചവർ പുനരുദ്ധാനപ്പെടുമെന്ന ദൈവ 
ത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പി ക്കാൻ സഹായകമായ ചില മുൻകാല 
പുനരുദ്ധാനങ്ങൾ ബൈബിൾ  വിവരണ ങ്ങളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും.

"ഒടുക്കത്തെ നാളിലെ" യഥാർത്ഥ പുനരുദ്ധ 
നത്തിനുമുമ്പ് ഭൂമിയിൽ നടന്ന താൽക്കാലിക
ഉയർത്തെഴുന്നേല്പുകൾ സൂചിപ്പിക്കുന്നത് 
യഹോവയാം ദൈവത്തിനു മരിച്ചവരോടും 
അവരുടെ പ്രിയപ്പെട്ടവരോടും സ്നേഹമുണ്ട് 
എന്നാണ്.  മരിച്ചവരെ ഉയർപ്പിക്കാനുള്ള 
ദൈവത്തിന്റെ ശക്തിയെക്കുറിച്ചും അവന്റെ സന്നദ്ധതയെക്കുറിച്ചും അവരെ വീണ്ടും 
കാണാനുള്ള ആഗ്രഹത്തെക്കുറിച്ചും  അത് 
നമ്മോട് പറയുന്നു. 

തിരുവെഴുത്തുകളിൽ മൊത്തം പരിശോ ധിച്ചാൽ ഒമ്പതു  പുനരുദ്ധാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്

അതിൽ ഏറ്റവും പ്രധാനപ്പെട്ടത്  കർത്താവായ യേശുക്രിസ്തുവിന്റെ പുനരു ദ്ധാനമാണ്.  കാരണം യേശു ഒഴികെ മറ്റു 
എട്ട്  പുനരുദ്ധാനം പ്രാപിച്ചവരും വീണ്ടും 
മരിച്ചുപോയിരുന്നു. 

ദൈവത്തിന്റെ ശക്തിയാൽ യഹോവയുടെ 
പ്രവാചകന്മാരായ ഏലിയാവും ഏലീശയും 
ഓരോ കുട്ടിയെ ഉയർപ്പിച്ചിരുന്നുവെന്നു 
രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെ 
ടുത്തിയിട്ടുണ്ട്. 

താൽക്കാലിക പുനരുദ്ധാനങ്ങൾ 

1)        1 Kings 17:17-24
ഇസ്രായേലിൽ വരൾച്ച അതികഠിനമായി രുന്ന ഒരു സമയത്തു ഏലിയാ പ്രവാചകൻ 
സരേഫത്തിൽ ഒരു വിധവയുടെ വീട്ടിൽ 
താമസിച്ചു വരികയായിരുന്നു.  ആ വീട്ടിൽ 
എണ്ണയും മാവും തീർന്നുപോകാത്ത വിധം 
ദൈവം അത്ഭുതകരമായി അവരെ 
സംരക്ഷിച്ചു. 

എന്നാൽ രോഗം ബാധിച്ചു വിധവയുടെ 
മകൻ മരിച്ചുപോകുന്നു. ഏലിയാ പ്രവാച 
കൻ യഹോവയോട്‌ അപേക്ഷിക്കുന്നു. 
ദൈവം പ്രവാചകന്റെ അപേക്ഷ കേട്ടു 
"കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു. 
കുട്ടി ജീവിച്ചു."  അവനെ ജീവനോടുകൂടി 
അമ്മയെ ഏൽപ്പിച്ചു. 

മരിച്ച കുട്ടിക്ക് ജീവൻ കൊടുക്കാനുള്ള 
ഏലിയാ പ്രവാചകന്റെ അപേക്ഷ യഹോവ 
കേട്ടത് എന്തുകൊണ്ട്? 

അവർ ഒരു ഇസ്രായേല്യ സ്ത്രീ പോലും അല്ലായിരുന്നല്ലോ. വ്യാജ ദൈവങ്ങളെ 
ആരാധിക്കുന്നവൾ ആയിരുന്നു. 

ഏറ്റവും പ്രധാന കാരണം യഹോവക്ക് 
ആരോടും മുൻവിധിയില്ല എന്നതാണ്. 
വിധവമാരോടും അനാഥരോടും യഹോവ 
എല്ലായ്പ്പോഴും ദയയും പരിഗണനയും 
കാണിച്ചിരുന്നു

ന്യായപ്രമാണത്തിൽ വിധവമാർക്ക് വേണ്ടിയും അനാഥർക്കുവേണ്ടിയും ദൈവം 
പ്രത്യേകമായ  കരുതലുകൾ ചെയ്തിട്ടുണ്ട്. 
(Deuteronomy 10: 17, 18)

       Exodus 22: 22, 23
       "നിങ്ങൾ വിധവയെയൊ അനാഥനെയോ 
        കഷ്ടപ്പെടുത്തരുത്.  അഥവാ നിങ്ങൾ 
        അവനെ കഷ്ടപ്പെടുത്തിയിട്ടു അവൻ 
        എന്നോട് കരഞ്ഞപേക്ഷിക്കാൻ ഇടയാ            യാൽ ഞാൻ നിശ്ചയമായും അവന്റെ 
        നിലവിളി കേൾക്കും"

രണ്ടാമത്തെ കാരണം,  അവൾ ദൈവ ത്തിന്റെ പ്രവാചകനെ ബഹുമാനിച്ചു എന്ന താണ്.  മാത്രമല്ല ആ വിധവയുടെ ഒരു 
പ്രത്യേക ഗുണം യഹോവ ശ്രദ്ധിച്ചു. 
അപരിചിതരോടുള്ള ദയ അല്ലെങ്കിൽ 
ആഥിത്യമര്യാദ ഉള്ളവളായിരുന്നു. 
അതിലൂടെ അവൾക്കു ഭൗതീകമായും 
ആത്മീയമായും പ്രയോജനം കിട്ടി. 

അവൾ യഹോവയുടെ ഒരു വിശ്വസ്ത 
ആരാധകയായിത്തീർന്നു. അവളുടെ മരിച്ച 
മകനെ ജീവനോടെ  തിരികെ കിട്ടി. 

ഈ സംഭവം എത്ര വിസ്മയാവഹമായിരുന്നു 
എന്ന് ചിന്തിച്ചു നോക്കുക.  ആ സമയം വരെ 
മരിച്ചയാളെ ജീവിപ്പിച്ചതായി യാതൊരു 
രേഖകളുമില്ലായിരുന്നു. 

സരേഫത്തിലെ വിധവയുടെ മകനെ 
മരിച്ചവരിൽനിന്നും ഉയർപ്പിച്ചതാണ് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്ന 
ആദ്യത്തെ പുനരുദ്ധാനം. 

2)         2 Kings 4: 8-37

എലീശപ്രവാചകന്റെ കാലത്തു അവർക്കു താമസിക്കാൻ മക്കളില്ലാതിരുന്ന ശൂനെമ്യ ദമ്പതികൾ വീടിന്റെ മുകളിൽ ഒരു താമസ 
സൗകര്യം ഉണ്ടാക്കിക്കൊടുത്തു.  പ്രവാച 
കൻ അവിടെനിന്നു ആഹാരവും കഴിച്ചു 
പോന്നിരുന്നു.  അവരുടെ നല്ല മനസ്സും 
ആഥിത്യമര്യാദയും ശ്രദ്ധിച്ച എലീശാ 
അവർക്കു എന്തെങ്കിലും സഹായം ചെയ്യണ 
മെന്നു തോന്നി.  അവളോട്‌ ചോദിച്ചു. 
അവൾ പറഞ്ഞു: എനിക്ക് ഒന്നും വേണ്ട."
അവൾക്കു മക്കളില്ല എന്ന കാര്യം മനസിലാ
ക്കിയ പ്രവാചകൻ ആ ദമ്പതികളുടെ 
പുനരുത്പാദന പ്രാപ്തി പുനർജീവിപ്പിച്ചു. 

ഒരു വർഷം കഴിഞ്ഞു അവർക്കു ഒരു ആൺകുട്ടി ജനിച്ചു.  എന്നാൽ ആ കുട്ടി 
കുറേക്കാലം കഴിഞ്ഞു മരിച്ചുപോയി 

മരിച്ച കുട്ടിയെ എലീശാ പ്രവാചകൻ 
യഹോവയുടെ ശക്തിയാൽ ഉയർത്തെഴു 
ന്നേല്പിച്ചു. 

ശൂനേംകാരത്തിയുടെ മകനെ എലീശാ 
പ്രവാചകൻ മരിച്ചവരിൽനിന്നു പുനരു ദ്ധാന പെടുത്തിയത്  രണ്ടാമത്തെ ബൈബിൾ വിവരണമാണ്. 

3)    2 Kings 13: 20, 21
എലീശ പ്രവാചകൻ മരിച്ചു പോയിരുന്നു. 
അദ്ദേഹത്തെ കുഴിച്ചിട്ട സ്ഥലത്തു ഒരു 
മൃതദേഹം കൊണ്ടിട്ടപ്പോൾ അയാൾ 
ജീവനിലേക്കു വന്നു.  എലീശായുടെ അസ്ഥി 
തൊട്ടപ്പോൾ മരിച്ചയാൾ എഴുന്നേറ്റു  എന്ന്‌ 
പറയുന്നത് വിശ്വസിക്കാൻ പ്രയാസം തോന്നും. 

ഇവിടെ അസ്ഥിയുടെ മാന്ത്രിക ശക്തി 
കൊണ്ടല്ല മരിച്ചയാൾ എഴുന്നേറ്റത്. 
ഇങ്ങനെ സംഭവിക്കാൻ ഒരു കാരണമുണ്ട്. 

എലീശക്ക് യഹോവയായ ദൈവം ഒരു 
വരം കൊടുത്തിരുന്നു.  അതായതു മുൻ 
പ്രവാചകനായ ഏലിയായുടെ ആത്മാവിൽ 
ഇരട്ടി പങ്കു എലീശക്കുണ്ടായിരുന്നു. 
എന്നാൽ അത്ഭുതങ്ങളുടെ കണക്കെടു ത്താൽ ജീവിച്ചിരുന്നപ്പോൾ ഏലിശക്കു 
ഇരട്ടി ചെയ്യാൻ കഴിഞ്ഞിരുന്നില്ല.    ഒന്ന് 
കുറവായിരുന്നു.   അതു മരിച്ച ശേഷം 
നിർവ്വഹിക്കാൻ യഹോവ ഇടയാക്കി. 

എബ്രായ തിരുവെഴുത്തിൽ കാണപ്പെ ടുന്ന മൂന്നാമത്തെ പുനരുദ്ധാനമാണ്  എലീശ പ്രവാചകന്റെ അസ്ഥികളെ തൊട്ടയാൾ ജീവനിലേക്കു വന്ന സംഭവം. 

യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്ന
സമയത്തു മൂന്നു പുനരുദ്ധാനങ്ങൾ 
നടത്തിയിരുന്നു. 

മരിച്ചവരെ ഉയർപ്പിക്കുന്നത് ഉൾപ്പെടെ 
യേശുക്രിസ്തുവിനു അത്ഭുതങ്ങൾ 
ചെയ്യാനുള്ള കഴിവു യഹോവയാം ദൈവം 
നൽകിയിരുന്നു.   ഒരിക്കൽ യേശു തന്റെ 
ശ്രോതാക്കളോട് പറഞ്ഞു:

         John 5: 21
          "പിതാവ് മരിച്ചവരെ ഉയർപ്പിച്ചു 
           അവർക്കു ജീവൻ കൊടുക്കുന്നത് 
           പോലെ പുത്രനും താൻ ആഗ്രഹി                 ക്കുന്നവർക്കു ജീവൻ   കൊടു                       ക്കുന്നു. "

യേശു  നടത്തിയ ആദ്യത്തെ പുനരുദ്ധാനം ഒരു വിധവയുടെ മകനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചതാണ്. 

1)     Luke 7: 11-17
നയീൻ പട്ടണത്തിൽ താമസിച്ചിരുന്ന ഒരു 
വിധവയുടെ മകൻ മരിച്ചപ്പോൾ      യേശു 
അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും മരിച്ച 
ബാല്യക്കാരനെ ഉയർപ്പിക്കുകയും ചെയ്തു.

2)      Luke 8: 40-56
ഗലീലയിൽ വെച്ചു സിന്നഗോഗിലെ പ്രമാണി 
യായ യായീറൊസിന്റെ  12 വയസുള്ള മകൾ മരിച്ചപ്പോൾ യേശു ആ പെൺകുട്ടിയെ പുനരുദ്ധാനപ്പെടുത്തി. 

3)     John 11: 24-44
ബെഥാന്യയിൽ യേശുവിന്റെ സ്നേഹിതനും 
മാർത്തയുടെയും മറിയയുടെയും സഹോദര 
നുമായിരുന്ന ലാസർ മരിച്ചു നാലാം ദിവസം 
യേശു അവനെ പുനരുദ്ധാനപ്പെടുത്തി. 

യേശു മരിച്ചവരെ പുനരുധാനപ്പെടുത്തിയ 
ഓരോ സന്ദർഭങ്ങളിലും അവൻ പ്രകടമാക്കിയ ആർദ്ര വികാരങ്ങൾ വളരെ 
പ്രശംസനീയമായിരുന്നു. 

മരണത്തെ തുടച്ചു നീക്കാനുള്ള യേശുവിന്റെ ഉൽക്കടമായ ആഗ്രഹത്തെയാണ് നമുക്ക്  ഇവിടെ 
കാണാൻ കഴിയുന്നത്. 

കരയുന്നവരോട് കൂടെ കരഞ്ഞുകൊണ്ട് 
യേശു സഹാനുഭൂതിയും സമാനുഭാവവും 
പ്രകടമാക്കി.  യേശുവിന്റെ ഇത്തരം മികച്ച 
ഗുണങ്ങൾ കണ്ട് അനേകായിരങ്ങൾ അവനെ അനുഗമിച്ചിരുന്നു. 

അടുത്തതായി,  അപ്പോസ്തോലന്മാരായ 
പത്രോസും പൗലോസും യേശുവിന്റെ 
മരണത്തിനും പുനരുദ്ധാനത്തിനും ശേഷം 
മരിച്ചവരെ ഉയർപ്പിച്ചതായി പ്രവൃത്തികളുടെ 
പുസ്തകത്തിൽ കാണാൻ കഴിയും. 

1)     Acts 9: 36-43
യോപ്പാ നഗരത്തിലെ ഡോർക്കസ് എന്ന് 
വിളിക്കുന്ന തബീഥയെ പത്രോസ് അപ്പൊ 
സ്തോലൻ ഉയർത്തെഴുന്നേൽപ്പിച്ചു. 

2)       Acts  20: 7-12
പൗലോസ് അപ്പോസ്തോലൻ ത്രോവാസിൽ 
പ്രസംഗിച്ചു കൊണ്ടിരിക്കെ മൂന്നാം നിലയിൽ 
ജനാലയ്ക്കരികിൽനിന്നു വീണു മരിച്ച 
യൂത്തിക്കോസ് എന്ന യുവാവിനെ പൗലോസ് ജീവനിലേക്കു തിരികെ വരുത്തുകയുണ്ടായി.

ക്രിസ്തു ഭൂമിയിൽ വരുന്നതിനു മുൻപ് 
3 പുനരുദ്ധാനങ്ങളും,  ക്രിസ്തു നേരിട്ടു 
നടത്തിയ 3 പുനരുദ്ധാനങ്ങളും അപ്പൊ 
സ്തോലന്മാർ നടത്തിയ 2 പുനരുദ്ധാന ങ്ങളും ഉൾപ്പെടെ മൊത്തം  8 താൽക്കാലിക 
പുനരുദ്ധാനങ്ങൾ ബൈബിളിൽ സൂചിപ്പി 
ച്ചിരിക്കുന്നു. 

ഈ തെളിവുകൾ എന്താണ് നമ്മെ 
പഠിപ്പിക്കുന്നത്? 

യഹോവയാം ദൈവവും അവന്റെ പുത്രൻ 
യേശുക്രിസ്തുവും മരിച്ചവരെ ഉയർത്തി 
ജീവനിലേക്കു കൊണ്ടുവരാൻ പ്രാപ്തരും 
സന്നദ്ധരുമാണ് എന്നാണ്. 

ബൈബിൾ നൽകുന്ന പുനരുദ്ധാനപ്രത്യാശ 
വളരെ സുനിശ്ചിതമാണെന്നും അതു 
നമ്മെ ഓർമപ്പെടുത്തുന്നു. 

ഞരങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യന് 
ആശ്വാസവും പ്രത്യാശയും തരുന്ന ഈ 
പുനരുദ്ധാനം ദൈവത്തിന്റെ കരുതലും 
അനർഹദയയെയും എടുത്തുകാട്ടുന്നു. 

അങ്ങനെയെങ്കിൽ യേശുക്രിസ്തുവിന്റെ 
പുനരുദ്ധാനം മറ്റു പുനരുദ്ധാനങ്ങളിൽ 
നിന്നും വ്യത്യസ്തമായിരിക്കുന്നത് 
എങ്ങനെ? എന്തുകൊണ്ട്? 

(Simple Truth) തുടരും 
 
    


        


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.