RESURRECTION OF THE DEAD - Part 1.
പുനരുദ്ധാനം - ഒരു അടിസ്ഥാന ഉപദേശം
മരിച്ചവരുടെ പുനരുദ്ധാനം ബൈബിളിന്റെ
ഒരു അടിസ്ഥാന പഠിപ്പിക്കലാണ്.
(Hebrew 6:1, 2)
പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ട
വർക്ക് എവിടെനിന്നു ആശ്വാസം ലഭിക്കും?
വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ
പറ്റിയ സ്ഥാനത്തു ഒരാൾ മാത്രമേയുള്ളു.
അതു നമ്മുടെ സ്നേഹവാനായ പിതാവും
സ്രഷ്ടാവുമായ യഹോവയാം ദൈവമാണ്.
2 Cor. 1: 3, 4
"നമ്മുടെ കർത്താവായ യേശുക്രിസ്തു വിന്റെ ദൈവവും പിതാവുമായവൻ
വാഴ്ത്തപ്പെടട്ടെ. നമ്മുടെ ദൈവം
മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം
തരുന്ന ദൈവവും ആണല്ലോ.
നമ്മുടെ കഷ്ടതകളിലെല്ലാം ദൈവം
നമ്മളെ ആശ്വസിപ്പിക്കുന്നു."
നമ്മുടെ ദുഃഖത്തിൽ നമ്മോടുകൂടെ പങ്കു
ചേരാൻ മനസ്സലിവുള്ള ദൈവമാണ്
യഹോവ അതായതു യേശുക്രിസ്തുവിന്റെ
ദൈവവും പിതാവുമായവൻ എന്നു നാം
വായിക്കുന്നു. ഏതു സാഹചര്യത്തിൽ
ഉള്ളവരെ പോലും ദൈവം ആശ്വസിപ്പിക്കും.
യഹോവ യഥാർത്ഥ ആശ്വാസത്തിന്റെ
ഉറവാണ്. നമ്മുടെ ശത്രുവാണ് മരണം
എന്നു യഹോവയ്‌ക്കു അറിയാം. മരണം
തന്റെ ജനത്തിന്മേലുള്ള വലിയ ഒരു നിന്ദ
യാണെന്നും അവനറിയുന്നു.
അതുകൊണ്ട് ദൈവം തന്റെ വചനമായ
ബൈബിളിൽ മരിച്ചവർക്കുള്ള പ്രത്യാശ
യെക്കുറിച്ചു വ്യക്തമായ വെളിപ്പെടുത്ത ലുകൾ തന്നിട്ടുണ്ട്. ദൈവത്തിന്റെ ഭാവി
കരുതലുകളെക്കുറിച്ചു അറിയുന്നത്
നമുക്ക് യഥാർത്ഥ ആശ്വാസം ലഭിക്കാൻ
സഹായിക്കും.
1 Cor.15: 26
"അവസാനത്തെ ശത്രുവായി മരണ
ത്തെയും നീക്കം ചെയ്യും."
Isaiah 25: 7, 8
"എല്ലാ ജനങ്ങളെയും പൊതിഞ്ഞിരി ക്കുന്ന കച്ച ദൈവം ഈ പർവ്വതത്തിൽ
വെച്ചു നീക്കിക്കളയും.
എല്ലാ ജനങ്ങളുടെയും മേൽ നെയ്തിട്ടി
രിക്കുന്ന പുതപ്പ് എടുത്തു മാറ്റും.
8 ദൈവം മരണത്തെ എന്നേക്കു മായി ഇല്ലാതാക്കും. പരമാധികാരിയാം
കർത്താവായ യഹോവ എല്ലാ മുഖങ്ങ
ങ്ങളിൽ നിന്നും കണ്ണീർ തുടച്ചുമാറ്റും.
തന്റെ ജനത്തിന്റെ മേലുള്ള നിന്ദ
ഭൂമിയിൽനിന്നു നീക്കിക്കളയും.
യഹോവയാണ് ഇത് പറഞ്ഞിരിക്കു ന്നത്."
Revelation 21: 4
"ദൈവം അവരുടെ കണ്ണുകളിൽനിന്ന്
കണ്ണീരെല്ലാം തുടച്ചു കളയും.
മേലാൽ മരണം ഉണ്ടായിരിക്കില്ല.
ദുഃഖമോ നിലവിളിയോ വേദനയോ
ഉണ്ടായിരിക്കില്ല. പഴയതെല്ലാം
കഴിഞ്ഞുപോയി."
യഹോവ തന്റെ വചനത്തിലൂടെ മരണത്തെ നീക്കം ചെയ്യുമെന്ന ഉറപ്പ് നൽകുന്നു.
ബൈബിൾ വായിക്കുമ്പോൾ മരണ ദുഃഖം
അനുഭവിക്കുന്ന ആളുകളോടുള്ള അവന്റെ
സ്നേഹവും ആർദ്ര വികാരങ്ങളും നമുക്ക്
മനസ്സിലാക്കാൻ കഴിയുന്നു.
ഭൂമിയിൽ നടക്കാൻ പോകുന്ന മരിച്ചവരുടെ
പുനരുദ്ധാനം അത്ഭുതങ്ങളുടെ അത്ഭുതം
ആയിരിക്കും. കോടിക്കണക്കിനാളുകളാണ്
ശവക്കുഴിയിൽ നിന്നും പുറത്തു വരാൻ
പോകുന്നത്. നമ്മുടെ തലമുറയിൽ
ജീവിക്കുന്ന ദശലക്ഷങ്ങൾക്ക് മരിക്കാതെ
തന്നെ ദൈവത്തിന്റെ പുതിയ ലോകത്തി ലേക്കു പ്രവേശിക്കാനും പുനരുദ്ധാനം
നേരിട്ട് കാണാനുമുള്ള അവസരമുണ്ട്.
അതു എത്ര മഹത്തായ ഒരു പ്രദർശനം
ആയിരിക്കുമെന്ന് ചിന്തിച്ചു നോക്കുക.
യഹോവയാം ദൈവത്തിന്റെ അനർഹദയ
യും അവന്റെ മഹത്തായ ശക്തിയും
ശ്രേഷ്ഠമായ ജ്ഞാനവും കരുണയും
ഒന്നിക്കുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും
വലിയ പ്രകടനമായിരിക്കും എന്നു നമുക്ക്
നിസംശയം പറയാൻ കഴിയും.
"പുനരുദ്ധാനം" എന്നതിന്റെ ഗ്രീക്ക് പദം
"ANASTASIS" എന്നാണ്. പുതിയ നിയമ
ത്തിൽ മാത്രം 40-ൽപരം പ്രാവശ്യം ഈ
വാക്ക് നമുക്ക് കാണാൻ കഴിയും.
ഗ്രീക്ക്പദത്തിന്റെ മൂലഭാഷയിലെ അർത്ഥം
"വീണ്ടുമുള്ള എഴുന്നേൽപ്പ് " അല്ലെങ്കിൽ
"ജീവനിലേക്കു തിരിച്ചു കൊണ്ടുവരിക"
എന്നാണ്. ഇതിനു പുനർജ്ജന്മം (Re-birth)
ആയി ബന്ധമൊന്നും ഇല്ല.
ഇംഗ്ലീഷിൽ Resurrection എന്ന വാക്കാണ്
Anastasis- ന് തർജ്ജിമ ചെയ്തിരിക്കുന്നത്.
മരിച്ചുപോയവർക്ക് പുനരുദ്ധാനം പ്രാപി
ക്കാൻ കഴിയുമെന്നുള്ളത് ഒരു സുനിശ്ചിത
പ്രത്യാശയാണ്. പുരാതന കാലം മുതൽ
ദൈവദാസന്മാർ എക്കാലത്തും പുനരുഥാ
നത്തിൽ വിശ്വസിച്ചിരുന്നു. ഈയ്യോബിന്
പുനരുദ്ധാന പ്രത്യാശ ഉണ്ടായിരുന്നു.
Job 14: 14, 15
"മനുഷ്യൻ മരിച്ചുപോയാൽ അവനു
വീണ്ടും ജീവിക്കാനാകുമോ?
എനിക്ക് മോചനം കിട്ടുംവരെ
അടിമപ്പണിയുടെ കാലം മുഴുവൻ
ഞാൻ കാത്തിരിക്കും.
അങ്ങ് വിളിക്കും ഞാൻ വിളി കേൾക്കും. അങ്ങയുടെ കൈകൾ
രൂപം നൽകിയവയെ കാണാൻ
അങ്ങയ്ക്കു കൊതി തോന്നും."
ഈ വാക്യത്തിൽ മരിച്ചവരെ ഉയർപ്പിക്കാൻ
യഹോവയും ആകാംഷയോടെ കാത്തിരി ക്കുന്നു എന്നു പറയുന്നത് പ്രത്യേകം
ശ്രദ്ധിക്കുമല്ലോ.
അബ്രഹാമിന് പുനരുദ്ധാന പ്രത്യാശ
ഉണ്ടായിരുന്നു.
Hebrew 11: 19
"മകനെ മരിച്ചവരിൽ നിന്നു ഉയർപ്പി
ക്കാൻ ദൈവത്തിനു കഴിയുമെന്ന്
അബ്രഹാം നിഗമനം ചെയ്തു."
അതിന്റെ അടിസ്ഥാനം പ്രായമായ
അബ്രഹാമിനും സാറയ്ക്കും ഒരു കുഞ്ഞു
ജനിക്കുമെന്നുള്ള യഹോവയുടെ വാഗ്ദാനം
അവരിൽ നിറവേറി കണ്ടു എന്നതാണ്.
യഹോവയുടെ വചനം അവർ വിശ്വസിച്ചു.
ദാനിയേൽ പുനരുദ്ധാന പ്രത്യാശയിൽ
മരിച്ചുവെന്ന് Daniel 12: 13 പറയുന്നു.
വിശ്വാസികളുടെ ഒരു വലിയ സമൂഹത്തെ
കുറിച്ച് Hebrew 11-ആം അധ്യായത്തിൽ
സൂചിപ്പിക്കുന്നുണ്ട്. ഏറെ ശ്രേഷ്ഠമായ
ഒരു പുനരുദ്ധാനം അവർ കാത്തിരിക്കുന്നു.
യേശുവിന്റെ കൂടെ തൂക്കപ്പെട്ട ഒരു കുറ്റവാളി
വിശ്വാസം പ്രകടിപ്പിച്ചപ്പോൾ യേശു അവനു
ഒരു വാഗ്ദാനം കൊടുത്തു. "നീ എന്നോട്
കൂടെ പറുദീസയിൽ ഉണ്ടായിരിക്കും" എന്ന്.
(Luke 23: 42,43) ആ ദുഷ്പ്രവൃത്തിക്കാരൻ
ഭൂമിയിലെ പറുദീസയിലേക്കു പുനരുദ്ധാനം
പ്രാപിച്ചു വരുമെന്ന് യേശു ഉറപ്പ് കൊടുത്തു.
John 5: 28, 29
"ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല,
സ്മാരക കല്ലറകളിലുള്ള എല്ലാവരും
അവന്റെ ശബ്ദം കേട്ടു പുറത്തു വരുന്ന
സമയം വരുന്നു
നല്ല കാര്യങ്ങൾ ചെയ്തവർക്ക് അതു
ജീവനായുള്ള പുനരുദ്ധാനവും
മോശമായ കാര്യങ്ങൾ ചെയ്തവർക്ക്
അതു ന്യായവിധിക്കായുള്ള
പുനരുദ്ധാനവും ആയിരിക്കും."
Acts 24: 15
"നീതിമാന്മാരുടെയും നീതികെട്ടവരു
ടെയും പുനരുദ്ധാനം ഉണ്ടാകും
എന്നാണ് ദൈവത്തിലുള്ള എന്റെ
പ്രത്യാശ. ഇവരും അതുതന്നെയാണ്
പ്രത്യാശിക്കുന്നത്. "
അപ്പോസ്തോലന്മാരുടെയും ആദിമ
ക്രിസ്ത്യാനികളുടെയും പ്രത്യാശ മരിച്ച
വർക്ക് പുനരുദ്ധാനം ഉണ്ടാകുമെന്നായി
രുന്നു.
ഇത് വെറും സ്വപ്നമല്ല. നല്ല ഭാവിക്കു
വേണ്ടി ആശ കൊടുക്കുന്ന സംഗതിയും
അല്ലായിരുന്നു.
പുനരുദ്ധാനം നടന്നതിന്റെ വ്യക്തമായ
തെളിവുകളുടെ അടിസ്ഥാനത്തിലുള്ള
ശക്തമായ വിശ്വാസമാണ്.
പുനരുദ്ധാനം സംഭവിച്ചതിന്റെ ഒരു
ചരിത്രരേഖ തന്നെ ബൈബിൾ നൽകുന്നു
എന്നറിയുമ്പോൾ അതു പരിശോധിക്കാൻ
നമ്മൾ തയ്യാറാകണം.
(Simple Truth) തുടരും
Comments
Post a Comment