യേശുക്രിസ്തുവിന്റെ പുനരുദ്ധാനം - Part 3

ഒന്നാമത്തെ പുനരുദ്ധാനം 

ബൈബിൾ സൂചിപ്പിക്കുന്നതനുസരിച്ചു 
ഒരു സ്വർഗീയ പുനരുദ്ധാനവും 
ഒരു   ഭൗമീക പുനരുദ്ധാനവും ഉണ്ടെന്ന് 
മനസ്സിലാക്കാവുന്നതാണ്. 

പുനരുദ്ധാനത്തിന്റെ ക്രമമനുസരിച്ചു 
സ്വർഗീയ പുനരുദ്ധാനമാണ് ആദ്യം 
നടക്കേണ്ടത്. 

സ്വർഗീയ പുനരുദ്ധാനത്തിൽ ആദ്യഫലം 
യേശുക്രിസ്തു ആയിരുന്നു.  സ്വർഗീയ  പുനരുദ്ധാനം പ്രാപിക്കുന്ന പിന്നീടുള്ള 
ഫലങ്ങളും വരുമെന്ന് നമുക്ക് ഉറപ്പുണ്ട്. 

അവർ ആരാണ്? അവർ എത്ര പേരുണ്ട്? 
അവരുടെ യോഗ്യതകൾ എന്തൊക്കെ  യാണ്?  അവർ സ്വർഗത്തിൽ പോകുന്ന 
തിന്റെ ഉദ്ദേശ്യം എന്താണ്? സ്വർഗീയ 
പുനരുദ്ധാനം എപ്പോൾ നടക്കും?  

ഇതിന്റെ ഉത്തരം അറിയുന്നത് നമുക്ക് 
ഏതു പ്രത്യാശയാണ് ഉള്ളത് എന്ന് 
മനസിലാക്കാൻ സഹായിക്കും.  ഇവിടെ 
ഓർക്കേണ്ട ഒരു പ്രധാനപ്പെട്ട സംഗതി ആർക്ക്‌,  ഏതു പുനരുദ്ധാനം വേണമെന്ന്  തീരുമാനിക്കുന്നത് യഹോവയാം ദൈവം 
മാത്രമാണ്. 

യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ 
അതുവരെ മനുഷ്യരിൽ ആരും തന്നെ സ്വർഗത്തിൽ കയറിയിട്ടില്ല എന്ന്  പറഞ്ഞി രുന്നു.   പണ്ട് മരിച്ചുപോയ അബ്രഹാമോ 
ദാവീദോ യേശുവിന്റെ സമകാലീനനായി 
മരണപ്പെട്ട യോഹന്നാൻ സ്നാപകൻ 
പോലുമോ സ്വർഗത്തിൽ പോയിട്ടില്ല. 
(John 3: 13,  Acts 2: 34,  Mathew 11: 11)

എന്നാൽ യേശുക്രിസ്തു സ്വർഗീയ പുനരു 
ഥാനം പ്രാപിച്ചതോടു  കൂടെ അവന്റെ 
അനുഗാമികളായ ക്രിസ്ത്യാനികൾക്ക് 
പ്രത്യാശയുടെ ഒരു പുതിയ വഴി ഒരുക്കി. 
അതേക്കുറിച്ചു പത്രോസ് പറയുന്നത് :

       1 Peter 1: 3,  4
"നമ്മുടെ കർത്താവായ യേശുക്രിസ്തു 
വിന്റെ ദൈവവും പിതാവും ആയവൻ 
വാഴ്ത്തപ്പെടട്ടെ.   ദൈവം തന്റെ വലിയ 
കരുണ നിമിത്തം മരിച്ചവരിൽ നിന്നുള്ള 
യേശുക്രിസ്തുവിന്റെ പുനരുദ്ധാനത്തിലൂടെ 
ജീവനുള്ള ഒരു പ്രത്യാശയിലേക്കു 
നമുക്ക് പുതുജനനം നൽകിയിരിക്കുന്നു. 
സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി 
കരുതി വെച്ചിരിക്കുന്ന ആ അവകാശം 
അക്ഷയവും   നിർമ്മലവും ഒളി മങ്ങാത്തതും ആണ്."
        
ആ കാലംവരെ മനുഷ്യർക്ക്‌ സ്വർഗീയ 
പ്രത്യാശ കൊടുത്തിരുന്നില്ല.  ഇത്  ഒരു 
പുതിയ ക്രമീകരണമാണ്.  യേശുക്രിസ്തു 
അതേക്കുറിച്ചു തന്റെ ശിഷ്യന്മാരോട് 
ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു:

        Luke 12: 32
"ചെറിയ ആട്ടിൻകൂട്ടമേ,  പേടിക്കേണ്ട
രാജ്യം  നിങ്ങൾക്ക് തരാൻ നിങ്ങളുടെ 
പിതാവ്  തീരുമാനിച്ചിരിക്കുന്നു."

       John 14: 1- 3
"നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. 
ദൈവത്തിൽ വിശ്വസിക്കുക. എന്നിലും 
വിശ്വസിക്കുക. 
എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം താമസസ്ഥലങ്ങളുണ്ട്. ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറഞ്ഞേനെ,  ഞാൻ നിങ്ങൾക്ക്‌ സ്ഥലം ഒരുക്കാനാണ്   പോകുന്നത്. 
ഞാൻ പോയി നിങ്ങൾക്ക് സ്ഥലം 
ഒരുക്കിയിട്ടു വീണ്ടും വരുകയും ഞാൻ 
ഉള്ളിടത്തു നിങ്ങളുമുണ്ടായിരിക്കാൻ 
നിങ്ങളെ എന്റെ വീട്ടിൽ സ്വീകരിക്കു കയും ചെയ്യും."

സ്വർഗീയ പ്രത്യാശയോടെ  പുനരുദ്ധാനം പ്രാപിച്ചു വരുന്നവരെ " ചെറിയ ആട്ടിൻ 
കൂട്ടം" എന്ന് വിളിച്ചിരിക്കുന്നു.  

അതു സൂചിപ്പിക്കുന്നത് സ്വർഗത്തിലേക്കു 
പോകുന്നവരിൽ  ക്രിസ്തുവിന്റെ എല്ലാ 
അനുഗാമികളും ഉൾപ്പെടുന്നില്ല എന്നാണ്. 
അവരുടെ എണ്ണം പരിമിതമാണ്.  
മൊത്തം 144000 പേരാണ്. 

        Revelation 14: 1,  3
"പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, 
സീയോൻ പർവതത്തിൽ കുഞ്ഞാട് 
നിൽക്കുന്നു.  നെറ്റിയിൽ കുഞ്ഞാടിന്റെ 
പേരും പിതാവിന്റെ പേരും എഴുതിയിരി 
ക്കുന്ന 144000 പേർ കുഞ്ഞാടിനൊപ്പം 
നിൽക്കുന്നുണ്ടായിരുന്നു.
സിംഹാസനത്തിനും നാലു ജീവികൾക്കും nമൂപ്പന്മാർക്കും മുമ്പാകെ അവർ പുതിയ 
തെന്നു തോന്നിക്കുന്ന ഒരു പാട്ടുപാടി. 
ഭൂമിയിൽ നിന്നു വിലയ്ക്ക് വാങ്ങിയ 
144000 പേർക്കല്ലാതെ ആർക്കും 
ആ പാട്ട്  പഠിക്കാൻ കഴിഞ്ഞില്ല."

മനുഷ്യരിൽ നിന്നു സ്വർഗത്തിലേക്ക് 
144000 പേരെ എടുക്കുന്നതിന്റെ 
ഉദ്ദേശ്യം എന്തായിരുന്നു? 

       Revelation 20: 6

"ഒന്നാമത്തെ പുനരുദ്ധാനത്തിൽ പങ്കുള്ള
 വർ സന്തുഷ്ടർ.  അവർ വിശുദ്ധരുമാണ്. 
അവരുടെ മേൽ രണ്ടാം മരണത്തിനു 
അധികാരമില്ല. അവർ ദൈവത്തിന്റെയും 
ക്രിസ്തുവിന്റെയും പുരോഹിതന്മാരായി 
രിക്കും.  ക്രിസ്തുവിന്റെ കൂടെ അവർ ആ 1000 വർഷം രാജാക്കന്മാരായി      ഭരിക്കുകയും ചെയ്യും."

        Luke  22: 30
"അങ്ങനെ എന്റെ രാജ്യത്തിൽ നിങ്ങൾ 
എന്റെകൂടെ ഇരുന്ന് എന്റെ മേശയിൽ 
നിന്നു ഭക്ഷിച്ചു പാനം ചെയ്യും. 
സിംഹാസനങ്ങളിൽ  ഇരുന്ന് ഇസ്രയേലിന്റെ 
12 ഗോത്രങ്ങളെയും ന്യായം വിധിക്കു 
കയും ചെയ്യും." 

ദൈവരാജ്യ ഭരണത്തിൽ 144000 പേർ 
ക്രിസ്തുവിനോട് കൂടെ 1000 വർഷം 
പുരോഹിതന്മാരും രാജാക്കന്മാരും 
ആയി സേവിക്കും. 

ആ കാലഘട്ടത്തെ "ന്യായവിധി ദിവസം"
എന്ന്  ബൈബിൾ വിളിക്കുന്നു. 

യേശുക്രിസ്തുവിന്റെ മറുവിലയുടെ 
പ്രയോജനങ്ങൾ പൊതു മനുഷ്യവർഗ്ഗ 
ത്തിനുവേണ്ടി ലഭ്യമാക്കുന്ന അവസരം 
ആണ് 1000 വർഷത്തെ ദൈവരാജ്യ 
ഭരണം.  മരണത്തെയും ഹേഡീസിനെയും 
ഇല്ലായ്മ ചെയ്യുന്ന മഹാദിവസം. 
അനുസരണമുള്ള   മനുഷ്യരെ ക്രിസ്തു 
പൂർണതയിലേക്ക് നയിക്കും.  ആദം 
നഷ്‌ടപ്പെടുത്തിയ പൂർണതയുള്ള ജീവനും 
അതിന്റെ അവകാശങ്ങളും മനുഷ്യർക്ക്‌ 
തിരികെ കിട്ടുന്ന മഹത്തായ ദിവസം. 

ഇത് വിശ്വസ്തർക്ക് കിട്ടാവുന്ന ഏറ്റവും 
വലിയ പദവിയാണ്. സ്വർഗീയ ഭരണത്തിൽ 
(ദൈവരാജ്യ ഗവൺമെന്റിൽ) പങ്കാളി    യാകുന്നതിനു അവർ മരിച്ച ശേഷം 
സ്വർഗീയ പുനരുദ്ധാനമായ നേരത്തെയുള്ള 
പുനരുദ്ധാനം പ്രാപിക്കേണ്ടത് അനിവാര്യം 
ആയിരുന്നു.  ആ മഹത്തായ പ്രത്യാശ 
യെക്കുറിച്ചു പൗലോസ്  പറഞ്ഞത് :

        Philip. 3: 20,  21
"പക്ഷേ നമ്മുടെ പൗരത്വം സ്വർഗത്തിൽ 
ആണ്. അവിടെ നിന്നു വരുന്ന കർത്താ 
വായ യേശുക്രിസ്തു എന്ന രക്ഷകനു 
വേണ്ടിയാണ് നമ്മൾ ആകാംക്ഷയോടെ 
കാത്തിരിക്കുന്നത്. 
എല്ലാത്തിനെയും കീഴ്പ്പെടുത്താൻ പോന്ന 
മഹാശക്തിയുള്ള ക്രിസ്തു തന്റെ ആ 
ശക്തി ഉപയോഗിച്ച്  നമ്മുടെ എളിയ 
ശരീരങ്ങളെ തന്റെ മഹത്വമാർന്ന 
ശരീരം പോലെ രൂപാന്തരപ്പെടുത്തും."

         1 John 3: 2

"പ്രീയപ്പെട്ടവരെ ഇപ്പോൾ നമ്മൾ ദൈവ മക്കളാണെങ്കിലും നമ്മൾ എന്തായിത്തീ 
രുമെന്നു ഇതുവരെ വെളിപ്പെട്ടിട്ടില്ല
എന്നാൽ ഒന്നു നമുക്ക് അറിയാം. ദൈവം 
വെളിപ്പെടുമ്പോൾ,  ദൈവം എങ്ങനെ യാണോ അതേ വിധത്തിൽ നമ്മൾ ദൈവത്തെ കാണുമെന്നുള്ളതു 
കൊണ്ട് നമ്മൾ ദൈവത്തെപ്പോലെ 
ആയിരിക്കും. 

സ്വർഗത്തിൽ പോകുന്നവർ തീർച്ചയായും 
ദൈവത്തെ കാണും.  അവർ യഹോവയ്‌ക്കു 
മാത്രമുണ്ടായിരുന്ന "ദിവ്യപ്രകൃതി" യിൽ 
എന്നേക്കും ജീവിക്കും.     അതുകൊണ്ട് 
അവരുടെ പുനരുദ്ധാനം ഭൗതിക ശരീര 
ത്തിൽ അല്ല.  ആത്മീയ ശരീരത്തിലാണ്. 
(1 Cor. 15: 44)

സ്വർഗീയ പുനരുദ്ധാനം നടക്കുന്ന സമയം 

അതു ക്രിസ്തുവിന്റെ സാന്നിദ്ധ്യകാല ത്താണ്.  (1 Cor.  15:  23)

അന്നുവരെ മരിച്ച അഭിഷിക്ത ക്രിസ്ത്യാനി 
കൾക്ക് സാന്നിദ്ധ്യകാലത്തിന്റെ തുടക്ക 
ത്തിൽ പുനരുദ്ധാനം കിട്ടുകയും ക്രിസ്തു 
വിനോട് ചേരുകയും ചെയ്യും.  

       1 Thessalon.  4 16

"കാരണം അധികാരസ്വരത്തിലുള്ള ആഹ്വാ 
നത്തോടും മുഖ്യ ദൂതന്റെ ശബ്ദത്തോടും 
ദൈവത്തിന്റെ കാഹളത്തോടും കൂടെ 
കർത്താവ്  സ്വർഗ്ഗത്തിൽനിന്നു ഇറങ്ങി 
വരുമ്പോൾ ക്രിസ്തുവിനോടുള്ള യോജിപ്പിൽ 
മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കും."

       എന്നാൽ അപ്പോഴും (സാന്നിദ്ധ്യകാലത്തു
ജീവനോടിരിക്കുന്ന അഭിഷിക്തർ) മരിച്ചിട്ടി
ല്ലാത്ത സ്വർഗീയ പ്രത്യാശയുള്ളവർ ആ 
കാലഘട്ടത്തിൽ മരിക്കുന്നതിനനുസരിച്ചു 
(അധികകാലം ശവക്കുഴിയിൽ കഴിയേണ്ട 
ആവശ്യമില്ല) ഞൊടിയിടയിൽ രൂപാന്തര 
പ്പെടും.   (1 Thessaloni  4: 17)

        അവർ എപ്പോഴും കർത്താവിനോടു കൂടെ ആയിരിക്കും.  അവർ പിന്നെ ഒരിക്കലും ഭൂമിയിലേക്കു വരുന്നതല്ല. 

അതുകൊണ്ട് ഒന്നാം പുനരുദ്ധാനം 
സമയത്തിന്റെയും പ്രാധാന്യത്തിന്റെയും 
അടിസ്ഥാനത്തിൽ സവിശേഷതകളുള്ള 
ഒന്നാണ്. 

ഭൗമീക പുനരുദ്ധാനത്തിൽ ആരൊക്കെ 
ഉൾപ്പെടും എന്നറിയാൻ തുടർന്നു 
വായിക്കുക. 

(SIMPLE TRUTH) തുടരും 



Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.