യേശുക്രിസ്തുവിന്റെ പുനരുദ്ധാനം - Part 2
സ്വർഗീയ പുനരുദ്ധാനം
പുനരുദ്ധാനം അബ്രഹാം, ഇയ്യോബ്,
ദാനിയേൽ, മറ്റു പുരാതന കാലത്തെ
വിശ്വസ്തരായ ആളുകൾ എന്നിവർ കാത്തി
രുന്നതുപോലെ ആയിരുന്നില്ല. അവർ
ഒരു പുതിയ ലോകത്തിലേക്കു, ഇന്നത്തേ ക്കാൾ മെച്ചപ്പെട്ട പുതിയ അവസ്ഥകളുള്ള ഒരു ഭൗമീക പുനരുദ്ധാനം പ്രാപിക്കുമെന്ന
പ്രത്യാശയുള്ളവരായിരുന്നു.
എന്നുവെച്ചാൽ ഭൂമിയിൽ തന്നെ എന്നേക്കും
സുഖകരമായ അവസ്ഥകളിൽ ജീവിക്കാം
എന്ന് അവർ കാത്തിരിക്കുന്നു.
യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ഇതിൽ
നിന്നു വ്യത്യസ്തമായിരുന്നു. യേശുവിന്റെ
പുനരുദ്ധാനം ഒരു പുതിയ സംഗതിയായി
രുന്നു. പൂർണമായും പുതിയ ഒന്നുതന്നെ.
അതു ഭൗമീകമായിരുന്നില്ല.
യേശുവിന്റേത് സ്വർഗീയ പുനരുദ്ധാന മായിരുന്നു. ആത്മീയ ജീവനിലേക്കുള്ള
ഒരു പുനരുദ്ധാനം. അതു സംബന്ധിച്ച്
ബൈബിൾ ഇങ്ങനെ പറയുന്നു.
1 Peter 3: 18
"നീതിമാനായ ക്രിസ്തു നീതികെട്ടവ
രുടെ പാപങ്ങൾക്കുവേണ്ടി ഒരിക്കൽ
മരിച്ചല്ലോ. നിങ്ങളെ ദൈവത്തോട്
അടുപ്പിക്കാനാണ് ക്രിസ്തു അങ്ങനെ
ചെയ്തത്. ക്രിസ്തു മനുഷ്യനായി
മരണശിക്ഷ ഏൽക്കുകയും
ആത്മവ്യക്തിയായി ജീവനിലേക്കു
വരുകയും ചെയ്തു."
എപ്പോഴാണ് യേശുക്രിസ്തുവിനെ ദൈവം ഉയർപ്പിച്ചത്?
മരിച്ചു ശവമടക്കി മൂന്നാം ദിവസം
യഹോവയുടെ വാഗ്ദാനമനുസരിച്ചു
യേശുവിനെ ഉയർത്തെഴുന്നേല്പിച്ചു.
അതു നിസാൻ മാസം 16- തീയതി
ആയിരുന്നു.
AD 33, നീസാൻ 16-ന്റെ പ്രത്യേകത എന്തായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ?
ന്യായപ്രമാണമനുസരിച്ചു ഇസ്രായേൽ
ജനത തങ്ങളുടെ വിളവിന്റെ ആദ്യഫലം
യഹോവക്കുവേണ്ടി ആലയത്തിൽ അർപ്പി
ക്കുന്ന ദിവസമായിരുന്നു (Leviticus 23:9-14)
മഹാപുരോഹിതൻ വിളവുകളുടെ ആദ്യ
ഫലങ്ങൾ അർപ്പിക്കുന്നത് ശബത്തിന്റെ
പിറ്റേന്നാളായിരുന്നു.
അതിനു സമാനമായി, യേശുക്രിസ്തുവിനെ
മരിച്ചവരിൽനിന്നു ആദ്യഫലമായി ദൈവം
ഉയർപ്പിച്ചു. അതായതു സ്വർഗീയ
പുനരുദ്ധാനം കൊടുക്കുന്ന ആദ്യത്തെ
വ്യക്തി യേശുക്രിസ്തു ആയിരുന്നു.
1 Cor. 15: 20, 23
"എന്നാൽ ക്രിസ്തു മരിച്ചവരിൽ നിന്നുള്ള ആദ്യഫലമായി മരിച്ചവരുടെ
ഇടയിൽനിന്നു ഉയർപ്പിക്കപ്പെട്ടിരി
ക്കുന്നു. ആദ്യഫലം ക്രിസ്തു.
പിന്നീട് ക്രിസ്തുവിനുള്ളവർ ക്രിസ്തു
വിന്റെ സാന്നിദ്ധ്യകാലത്തു."
ഭൂമിയിൽ മുൻപ് പുനരുദ്ധാനത്തിലേക്കു
വന്നവരിൽനിന്നു വ്യത്യസ്തമായി യേശു
വിന്റെ പുനരുദ്ധാനം ആദ്യഫലം എന്ന്
പറയാൻ കാരണം യേശുവിന്റേത് ഭൗമീക
പുനരുദ്ധാനമായിരുന്നില്ല മറിച്ചു സ്വർഗീയ
മായിരുന്നു. സ്വർഗീയമായ പുനരുദ്ധാന
ത്തിൽ ആദ്യത്തെ ആൾ യേശുവായിരുന്നു.
(Acts 26: 23)
യേശുക്രിസ്തു ഉയർപ്പിക്കപ്പെട്ടത് മനുഷ്യ ശരീരത്തിലല്ല.
അങ്ങനെ പറയുന്നത് എന്തുകൊണ്ട്?
യേശുക്രിസ്തു ഉയർപ്പിക്കപ്പെട്ടതു
മനുഷ്യ ശരീരത്തിലല്ല എന്ന് പറയാനുള്ള
കാരണങ്ങൾ തിരുവെഴുത്തുകളിൽ
കാണപ്പെടുന്നു.
1) Hebrew 10: 1-10
അഞ്ചാം വാക്യത്തിൽ "ബലികളും
യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല. എന്നാൽ
അങ്ങ് എനിക്കായി ഒരു ശരീരം ഒരുക്കി."
പത്താം വാക്യത്തിൽ ആ ഇഷ്ടത്താൽ
യേശുക്രിസ്തു ഒരിക്കലായിട്ടു തന്റെ
ശരീരം അർപ്പിക്കുകയും അങ്ങനെ
നമ്മളെ വിശുദ്ധീകരിക്കുകയും ചെയ്തു."
യേശുക്രിസ്തുവിന്റെ പൂർണതയുള്ള
ശരീരം (മനുഷ്യദേഹി) പാപപരിഹാര മായി യാഗം അർപ്പിച്ചു. ആ ബലി ദൈവത്തിന്റെ ഇഷ്ടപ്രകാരം ആയിരുന്നു. ദൈവം ആ ബലിയിൽ പ്രസാദിച്ചു. അതു അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു.
അതുകൊണ്ട് പാപപരിഹാരമായി
കൊടുത്ത അതേ ശരീരത്തിലല്ല
യേശുവിനെ ഉയർപ്പിച്ചത്.
മനുഷ്യ ശരീരത്തിലാണ് പുനരുദ്ധാനം
ചെയ്‍തതെങ്കിൽ അവൻ കൊടുത്ത
ബലി തിരിച്ചെടുക്കുന്നത് പോലെ
ആയിരിക്കും. മറുവില തിരിച്ചെടുത്താൽ
നാമെല്ലാം പാപികളായി തന്നെ മരണ
ത്തിനു അടിമകളായി തുടരുക എന്നാണ്
അതിന് അർഥം. സ്നേഹവാനായ യേശു
ഒരിക്കലും അതു തിരിച്ചെടുക്കില്ല എന്ന്
നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
2) Leviticus 16: 27
വാർഷീക പാപപരിഹാര ദിവസം
ഏഴാം മാസം പത്താം തീയതി ആയിരുന്നു.
(Tishri 10) അന്ന് മഹാപുരോഹിതൻ
കാളയുടെയും കോലാടിന്റെയും രക്തം
എടുത്തു സമാഗമന കൂടാരത്തിന്റെ
അതിവിശുദ്ധത്തിൽ കയറി സാക്ഷ്യ
പെട്ടകത്തിന്റെ മൂടിയിൽ തളിക്കുകയും
ബലിമൃഗങ്ങളുടെ ഉടൽ പാളയത്തിനു പുറത്തു കത്തിച്ചു കളയൂകയും ചെയ്യുമായിരുന്നു. അതു ഭക്ഷ്യ
യോഗ്യം ആയിരുന്നില്ല. ആ ശരീരം
ഉപേക്ഷിച്ചു കളയുന്നു.
ഇതേ പോലെ യേശുക്രിസ്തുവിന്റെ
മനുഷ്യ ശരീരം ഒരിക്കലായിട്ടു അർപ്പിച്ചു.
യേശു അതു തിരിച്ചെടുക്കുമായിരുന്നില്ല.
3) 1 Cor. 15: 50
"സഹോദരങ്ങളെ ഞാൻ ഒരു കാര്യം
പറയാം: മാംസത്തിനും രക്തത്തിനും
ദൈവരാജ്യം അവകാശമാക്കാൻ
കഴിയില്ല. നശ്വരമായതിനു അനശ്വ
രമായതിനെ അവകാശമാക്കാനും
കഴിയില്ല."
ഉടലോടെ സ്വർഗത്തിൽ പോകാൻ ആർക്കും കഴിയുന്നതല്ല. അതുകൊണ്ട് സ്വർഗീയപുനരുദ്ധാനം യേശുക്രിസ്തുവിന്
അനിവാര്യം ആയിരുന്നു.
ഒരു ആത്മീയ വ്യക്തി ആയിരുന്നാൽ
മാത്രമേ യേശുക്രിസ്തുവിനു സ്വർഗത്തിൽ
പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ.
തന്റെ ബലിയുടെ മൂല്യം സ്വർഗത്തിൽ
ദൈവമുൻപാകെ ആത്മീയാലയത്തിൽ
വേണമായിരുന്നു അർപ്പിക്കാൻ.
അപ്രകാരമാണ് കാര്യങ്ങൾ ചെയ്തതെന്ന്
Hebrew 9: 11-14 വരെയും 24-26 വരെയും
ഉള്ള ഭാഗങ്ങൾ സൂചിപ്പിക്കുന്നു.
സ്വർഗത്തിൽ നിന്നു വന്നവനെ തിരികെ
സ്വർഗത്തിൽ പ്രവേശിപ്പിക്കണമെങ്കിൽ
ആത്മവ്യക്തി ആയിരിക്കണം.
അതുകൊണ്ട് യേശുക്രിസ്തുവിന്റെ
പുനരുദ്ധാനം മനുഷ്യ ശരീരത്തിൽ അല്ല.
യേശുവിനു ലഭിച്ച പ്രതിഫലം
സ്വർഗത്തിൽ തിരിച്ചെത്തിയ യേശു
മഹാപുരോഹിതൻ എന്ന നിലയിൽ സേവിക്കാൻ യഹോവ അനുവാദം
കൊടുത്തു. അതിനെക്കുറിച്ചു പറയുന്ന
തു സങ്കീർത്തനം 110-ലാണ്.
Psalms 110: 4, 5
"നീ എന്നേക്കും മൽക്കീസേദെക്കിനെ
പോലുള്ള പുരോഹിതൻ" എന്ന്
യഹോവ ആണയിട്ടിരിക്കുന്നു.
ദൈവം മനസ്സു മാറ്റില്ല. യഹോവ
അങ്ങയുടെ വലതു ഭാഗത്തുണ്ടായി
രിക്കും."
Psalms 110: 1, 2
"യഹോവ എന്റെ കർത്താവിനോട്
പറഞ്ഞു: "ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ പാദപീഠമാക്കുന്നതുവരെ
എന്റെ വലതു വശത്തു ഇരിക്കുക.
സീയോനിൽ നിന്നു യഹോവ
അങ്ങയുടെ അധികാരത്തിന്റെ
ചെങ്കോൽ നീട്ടി ഇങ്ങനെ പറയും.
ശത്രുക്കളുടെ ഇടയിലേക്ക് ചെന്നു
അവരെ കീഴടക്കി മുന്നേറൂ!"
ഈ പ്രവചനിക വാക്കുകൾ അനുസരിച്ചു
യേശുക്രിസ്തു ദൈവത്തിന്റെ ഏക
മഹാപുരോഹിതനും രാജാവും ആയിരി
ക്കുമെന്നു സൂചിപ്പിച്ചു.
ദൈവരാജ്യത്തിന്റെ രാജാവാക്കുന്ന
സമയംവരെ യേശുക്രിസ്തു ദൈവത്തിന്റെ
വലതുഭാഗത്തു കാത്തിരിക്കുന്നു.
യേശുക്രിസ്തുവിനു കിട്ടിയ കൂടുതലായ
ഒരു പ്രതിഫലം.
മനുഷ്യനാകുന്നതിനു മുമ്പ് സ്വർഗത്തിൽ
ഉണ്ടായിരുന്ന സ്ഥാനമാനങ്ങളെക്കാൾ
ഉയർന്ന സ്ഥാനം യേശുക്രിസ്തുവിനു
ലഭിച്ചു.
a) ദൂതന്മാരെക്കാൾ ഉയർന്ന സ്ഥാനം
b) മേലാൽ മരിക്കേണ്ട ആവശ്യമില്ലാത്ത
അക്ഷയതയും അമർത്യ ജീവനും
c) സാത്താന്റെ തല തകർക്കുന്നതിനുള്ള
അധികാരം
d) ക്രിസ്തീയ സഭയുടെ തലവൻ
e) ദൈവത്തിന്റെയും മനുഷ്യരുടെയും
ഇടയിലെ മധ്യസ്ഥൻ
f) ഏക കർത്താവ് എന്ന സ്ഥാനം
g) മരിച്ചവരെ പുനരുദ്ധാനപ്പെടുത്താ നുള്ള അധികാരം
h) പാപം മോചിക്കാനുള്ള അധികാരം
i) ഭൂമിയെ പറുദീസ ആക്കാനുള്ള
അധികാരവും അവകാശങ്ങളും
j) മനുഷ്യരെ ന്യായം വിധിക്കാനുള്ള
അധികാരം
ഏറ്റവും പ്രധാനം: യേശുക്രിസ്തു ഒരു
പുതിയ സൃഷ്ടിയാണ്.
യേശുവിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട
മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.
1) ജീവിതത്തിന്റെ ആരംഭം സ്വർഗത്തിൽ
ആയിരുന്നു. "ദൈവ പുത്രൻ " ആണ്.
(JOHN 3: 13, 8: 23)
2) പൂർണ്ണ മനുഷ്യനായി ഭൂമിയിലെ ജീവിതം
(John 1: 14)
3) പുനരുദ്ധാന ശേഷം സ്വർഗ്ഗത്തിലെ
പുതിയ സൃഷ്ടി.
"പുതിയ സൃഷ്ടി" എന്ന് പറയുമ്പോൾ
യഹോവയാം ദൈവത്തോടുള്ള
സമ്പൂർണ ഭക്തിയുടെയും അനുസരണ
ത്തിന്റെയും വിശ്വസ്തതയുടെയും
ഒരു ഗതിയിൽ മരണപര്യന്തം യഹോവ
യുടെ ഉദ്ദേശങ്ങൾക്കു വേണ്ടി നില
കൊള്ളുകയും സേവിക്കുകയും ചെയ്തതിന്റെ മഹത്തായ പ്രതിഫലം
ആയിരുന്നു അത്.
അതിൽ ഉൾപ്പെടുന്നത് ആത്മജീവികളിൽ
വെച്ചു ഏറ്റവും ഉയർന്ന പ്രകൃതി
"ദിവ്യ പ്രകൃതി" ആണ്. യഹോവയാം
ദൈവത്തിന്റെ മഹോന്നത രൂപമാണ്
ദിവ്യ പ്രകൃതി.
യേശുക്രിസ്തുവിനു ലഭിച്ച ദിവ്യപ്രകൃതി
മറ്റു ചിലർക്ക് കൂടെ കൊടുക്കുന്നുണ്ട്.
അവർ ആരാണ്?
(Simple Truth) തുടരും
Comments
Post a Comment