ഭൗമീക പുനരുദ്ധാനം (Earthly Resurrection) - Part 2.

പുനരുദ്ധാനം ആവശ്യമായി വന്നത് 
എന്തുകൊണ്ട്

പുനരുദ്ധാനം എന്നത് മനുഷ്യരെക്കുറി 
ച്ചുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശത്തിന്റെ 
ഭാഗം ആയിരുന്നില്ല. 

കാരണം മനുഷ്യൻ മരിക്കാൻ വേണ്ടിയല്ല 
ദൈവം സൃഷ്ടിച്ചത്.  അവർ പറുദീസയിൽ 
നിത്യം ജീവിക്കണം എന്നതായിരുന്നു 
യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യം. 

മരണം മനുഷ്യർക്ക് ഒരു സ്വാഭാവിക സംഗതി ആയിരുന്നില്ല.    മനുഷ്യർക്ക്‌  ഒരു നിശ്ചിത ആയുസ്സ് ദൈവം വെച്ചിരു ന്നില്ല. മറിച്ചു, അവർ അനുസരണക്കേട്‌ കാണിച്ചാൽ മരിക്കും എന്നാണ് ദൈവം പറഞ്ഞത്. 

ഭൂമിയിൽ എല്ലായിടത്തുമുള്ള ആളുകൾ 
വാർദ്ധക്യം പ്രാപിച്ചു മരിക്കുന്ന ഒരു വർഗ്ഗ 
മായിട്ടല്ല ദൈവം സൃഷ്ടിച്ചത്. പകരം, 
എന്നേക്കും ജീവിക്കുന്ന മനുഷ്യർ വസിക്കാ 
നാണു ഭൂമിയെക്കുറിച്ചു ദൈവം ഉദ്ദേശിച്ചത്. 

അപ്പോൾ പുനരുദ്ധാനത്തിന്റെ ആവശ്യം 
വന്നത് എന്തുകൊണ്ട്? 

ദൈവം മനുഷ്യരെ സൃഷ്ടിച്ചു അവരെ 
അനുഗ്രഹിച്ചു പറഞ്ഞത്,  നിങ്ങൾ സന്താന 
പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ 
നിറയാനാണ്.  അങ്ങനെ ചെയ്യാൻ ദൈവം 
ആവശ്യപ്പെട്ടപ്പോൾ രോഗവും മരണവും 
ഉൾപ്പെട്ടിരുന്നില്ല. 

ആദം അനുസരണക്കേട്‌ കാണിക്കാതിരുന്നു 
വെങ്കിൽ എന്നും ഭൂമിയിൽ ജീവിച്ചിരിക്കുമാ 
യിരുന്നു.  എന്നാൽ അവർ പാപം ചെയ്തു. 
ദൈവത്തിന്റെ അനുഗ്രഹത്തിനുപകരം 
അവന്റെ അപ്രീതിയും ശാപവും കിട്ടി. 

അങ്ങനെ മരണം ഏക മനുഷ്യനായ ആദാമിലൂടെ അവന്റെ സന്തതി പരമ്പര കളിലേക്ക് വ്യാപിച്ചു.  എല്ലാവരും പാപികളായിത്തീർന്നു. (Rome 5: 12)

നിഷ്കളങ്കരായ ആദാമിന്റെ സന്തതികൾ 
ക്കും നിത്യജീവന്റെ അവകാശം നഷ്ടപ്പെട്ടു. 
എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും 
നഷ്‌ടപ്പെട്ടു.  അവരെ ആര് സഹായിക്കും? 

കരുണാമയനായ യഹോവ ആദാമിന്റെ 
നിഷ്കളങ്കരായ മക്കൾക്കുവേണ്ടിയാണ് 
പുനരുദ്ധാനം എന്ന ഭാവി അനുഗ്രഹം 
തന്റെ ഉദ്ദേശ്യത്തോടു കൂട്ടിച്ചേർത്തത്. 

അവർ യഹോവയുടെ സാർവ്വത്രിക പരമാ 
ധികാരവും അവന്റെ സ്നേഹാദയയും 
തിരിച്ചറിഞ്ഞു നിസ്വാർത്ഥമായി ദൈവത്തെ 
സേവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ 
അവർ തീർച്ചയായും പുനരുദ്ധാനത്തിൽ 
ജീവനിലേക്കു തിരികെ വരും. 

സർവ്വശക്തനായ ദൈവം യഹോവയാ ണെന്നും യേശുക്രിസ്തു ദൈവത്തിന്റെ 
പുത്രനാണെന്നും യേശുവിന്റെ മറുവില 
പാപങ്ങൾ മോചിക്കാനുള്ള ക്രമീകരണം 
ആണെന്നും അവർ അംഗീകരിക്കണം. 

ഏതു ശരീരത്തോടെയാണ്  മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നത്? 

ആളുകൾ ഉയർപ്പിക്കപ്പെടുന്നത് അവർ 
മരണപ്പെട്ടപ്പോഴുള്ള അതേ ശരീരത്തിലല്ല. 
പഴയ ശരീരത്തിന്റെ അതേ കണികകളും 
ഉണ്ടായിരിക്കില്ല. 

      1 Cor.  15: 35-38
"പക്ഷേ ചിലർ ഇങ്ങനെ ചോദിച്ചേക്കാം:
"മരിച്ചവർ എങ്ങനെ ഇയർപ്പിക്കപ്പെടാനാ   ണ്?  അവർ ഏതുതരം ശരീരത്തോ ടെയായിരിക്കും വരുക. 
ബുദ്ധിയില്ലാത്ത മനുഷ്യാ, നീ വിതയ്ക്കുന്നത് ആദ്യം അഴുകിയാലല്ലേ അതു മുളയ്ക്കൂ. 
നീ വിതയ്ക്കുന്നത് മുളച്ചുവരാനിരിക്കുന്ന 
ചെടിയല്ലല്ലോ.  ഗോതമ്പിന്റെയോ മറ്റ് 
ഏതെങ്കിലുമൊരു ധാന്യത്തിന്റെയോ വെറും 
മണിയല്ലേ?  
എന്നാൽ ദൈവം തനിക്കു ഇഷ്ടമു ള്ളതു പോലെ അതിന് ഒരു ശരീരം കൊടുക്കുന്നു. ഓരോ ധാന്യത്തിനും അതാതിന്റെ ശരീരം"

ദൈവം അവർക്കു ഒരു പുതിയ ശരീരം 
കൊടുക്കുന്നു. അംഗവൈകല്യങ്ങളോടെ 
മരിച്ചവർ ആണെങ്കിലും ഉയർപ്പിക്കപ്പെ 
ടുമ്പോൾ ഒത്ത ശരീരം ആയിരിക്കും. 

എന്നിരുന്നാലും അവർ ശാരീരിക  പൂർണ്ണതയിലല്ല ഉയർപ്പിക്കപ്പെടുന്നത്. 
എന്തുകൊണ്ട്

പുനരുദ്ധാനം പ്രാപിച്ചു വരുന്നവരെ ജീവ 
നോടിരിക്കുന്നവർക്ക്  മനസ്സിലാകണ മെങ്കിൽ അവരുടെ പഴയ വ്യക്തിത്വത്തിൽ 
കാണപ്പെടണം.  അവരുടെ സ്വഭാവസവിശേ ഷതകളും ഓർമകളും പഴയ ജീവിതത്തോട് 
പൊരുത്തപ്പെട്ടതായിരിക്കണം.  അവർ 
മരിച്ച സമയത്ത് അവരുടെ ചിന്തകൾ 
പൂർണതയുള്ളതായിരുന്നില്ല. 

മരിച്ചവരെ പുനരുദ്ധാനത്തിൽ കൊണ്ടു വരുമ്പോൾ അവരുടെ പുതിയ ശരീര ത്തിൽ തങ്ങളുടെ പഴയ ചിന്തകളും ഓർമകളും വ്യക്തിത്വവും ദൈവം പൊരുത്തപ്പെടുത്തിയിട്ടുണ്ടാവും

മനുഷ്യർ പോലും ഒരു ഫോണോഗ്രാഫിൽ 
വാക്കുകളും ചിത്രങ്ങളും ചലനങ്ങളും 
റെക്കോർഡ് ചെയ്യുകയും പിന്നീട് മറ്റൊരു 
സ്ഥലത്തും സമയത്തും അതു വീണ്ടും 
കാണിക്കുകയും ചെയ്യാൻ കഴിവുള്ളവരാണ്. 
അങ്ങനെയെങ്കിൽ സർവ്വ ശക്തനായ 
ദൈവത്തിനു ഒരിക്കൽ ഭൂമിയിൽ ജീവിച്ചി 
രുന്നവരുടെ ചിന്തകളും ഓർമകളും 
വ്യക്തിത്വവും പുനസൃഷ്ടിക്കാൻ ഒട്ടും 
പ്രയാസം ഉണ്ടാവില്ല. 

കോടിക്കണക്കിനു നക്ഷത്രങ്ങളെ പേർ 
ചൊല്ലി വിളിക്കുന്ന സർവ്വ ജ്ഞാനിയായ 
ദൈവത്തിനു അതു എത്രയോ എളുപ്പം 
ആയിരിക്കും.  നമ്മുടെ തലയിലെ രോമം 
പോലും എത്രയുണ്ടെന്ന് അറിയാവുന്ന 
ദൈവമാണ് യഹോവ എന്ന് യേശുക്രിസ്തു 
പറഞ്ഞത് ഓർക്കുന്നില്ലേ? 

ചിലർ ഉയർപ്പിക്കപ്പെടുകയില്ല 

1) John 17: 12 
     ഇസ്‌കറിയൊത്ത യൂദയെക്കുറിച്ച്               യേശു പറഞ്ഞത്  "നാശപുത്രൻ"
     എന്നും അവൻ ജനിക്കാതിരുന്നുവെങ്കിൽ 
     എന്നൊക്കെയാണ്.  അതിന്റെ അർത്ഥം 
     പുനരുദ്ധാനത്തിൽ അയാൾ യഹോവ
     യുടെ ഓർമ്മയിൽ ഉണ്ടായിരിക്കില്ല 
     എന്നാണ്.  

2)  Hebrew 10: 26-31 
      മനഃപൂർവ്വ പാപത്തിനു യേശുവിന്റെ 
      മറുവിലയിൽനിന്നു പ്രയോജനം കിട്ടു         കയില്ല.  അതുകൊണ്ട് മനഃപൂർവ്വ 
      പാപികൾക്ക്  പുനരുദ്ധാനം ഇല്ല. 

3) Mathew 12: 31, 32
     പരിശുദ്ധാത്മാവിനെതിരെ പാപം 
     ചെയ്യുന്നവർക്ക്  ക്ഷമ കിട്ടുകയില്ല. 
     അവർ പുനരുദ്ധാനപ്പെടുകയില്ല. 

4) Mathew 23: 33
     യേശുവിന്റെ നാളിലെ മതനേതാക്ക           ന്മാർ അവർ മരിക്കുന്നതിന് മുമ്പ് 
     മാറ്റം വരുത്തിയിട്ടില്ലെങ്കിൽ അവർക്കും 
     പുനരുദ്ധാനം ഉണ്ടാകയില്ല. അവർ 
     ഗീഹെന്നയിൽ രണ്ടാം മരണത്തിനു 
     അർഹരാകും

5) 2 Thessaloni 2: 3,  8
     അധർമ്മ മനുഷ്യൻ "നിയമ നിഷേധി"
     നാശപുത്രനാണ്.  ഒരു പുനരുദ്ധാനം 
     ഉണ്ടാകയില്ല. 

6) 2 Thessaloni 1: 9, 10
     യേശുക്രിസ്തുവിന്റെ വരവിന്റെ 
     സമയത്തു ദൈവത്തെ അറിയാത്ത 
     വർക്കും സന്തോഷവാർത്ത അനുസരി 
     ക്കാത്തവർക്കും നിത്യനാശം എന്ന 
     ശിക്ഷാവിധിയാണ്  ലഭിക്കുന്നത്. 
     അവർക്കു പുനരുദ്ധാനം ഇല്ല. 

7) Hebrew 6: 4-8
     ബൈബിൾ സത്യം പഠിച്ചു സ്വർഗീയ 
     പ്രത്യാശയിൽ ജീവിച്ചവർ  അവിശ്വസ്ഥ 
     രായി വീണുപോയാൽ അവർക്കും 
     (അഭിഷിക്ത ക്രിസ്ത്യാനികൾ)                       പുനരുദ്ധാനം കിട്ടുകയില്ല. 

8) Isaiah 65: 20
     ദൈവരാജ്യത്തിന്റെ 1000- വർഷ വാഴ്ച           ക്കാലത്തു 100 വയസ്സിനുള്ളിൽ മരി               ക്കുന്ന ശപിക്കപ്പെട്ട പാപികൾക്കും 
     പുനരുദ്ധാനം ഉണ്ടായിരിക്കില്ല. 
     (Jeremiah 51: 57)

മേല്പറഞ്ഞ കൂട്ടത്തിലുള്ള ആളുകൾക്ക് 
ഒരു തിരിച്ചു വരവില്ലാത്ത അല്ലെങ്കിൽ ഒരു 
പുനരുദ്ധാനം കിട്ടുകയില്ലാത്ത രണ്ടാം 
മരണത്തിനു കീഴ്പ്പെടുന്ന നിത്യ നാശം 
എന്ന പരമോന്നത ശിക്ഷയാണ്  ദൈവം 
വിധിച്ചിരിക്കുന്നത്.  

ദിവ്യ നീതി ആവശ്യപ്പെടുന്നത്  മരണം,  
ജീവനില്ലാത്ത അവസ്ഥയാണ്.  എന്നാൽ 
ചിലർ പറയും മരണം മതിയായ ശിക്ഷ 
അല്ല,  കൂടുതൽ വേണം.  അതുകൊണ്ടാണ് 
മതങ്ങൾ നിത്യനരകവും ദണ്ഡനങ്ങളും 
ശുദ്ധീകരണ സ്ഥലവുമൊക്കെ ഉണ്ടാക്കി 
വെച്ചത്. 

നിങ്ങൾക്ക് എന്തു തോന്നുന്നു? 
മരണം മതിയായ ശിക്ഷ അല്ലെന്നാണോ

എങ്കിൽ ഇക്കാര്യങ്ങൾ ചിന്തിക്കുക:

       ഒന്നാം മനുഷ്യൻ ആദാമിന്  ഭൂമിയിൽ 
എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നു. 
എന്നാൽ പാപത്തിന്റെ ശിക്ഷ മരണം 
ആയിരിക്കുമെന്നാണ് ദൈവം മുന്നറിയിപ്പ് 
കൊടുത്തത്.     അനുസരണക്കേടിന് 
മരണമല്ലാതെ തീനരകത്തിലെ നിത്യ 
ദണ്ഡനം ദൈവം കൊടുത്താൽ ദൈവ 
ത്തെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നും? 
അതു ന്യായമാണോ?  ദൈവം വാക്കു 
പാലിക്കാത്തവൻ എന്നും കൂടെ നമ്മൾ 
ചിന്തിച്ചു പോകില്ലേ? 

മരണശിക്ഷയിൽ ഉൾപ്പെട്ടിരുന്ന നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക :

1)  അവന്റെ മനോഹര ഭവനമായ                      ഏദെൻ പറുദീസ നഷ്ടപ്പെട്ടു
2) പൂർണ്ണതയുള്ള ജീവൻ നഷ്ടപ്പെട്ടു. 
3) ദൈവവുമായിട്ടുണ്ടായിരുന്ന ഏറ്റവും 
     നല്ല സൗഹൃദം നഷ്ടപ്പെട്ടു
4) എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ 
     നഷ്ടപ്പെട്ടു

ഇതെല്ലാം മരണ ശിക്ഷാവിധിയിൽ ഉൾപ്പെ  ട്ടിരുന്ന വലിയ കാര്യങ്ങളല്ലേ?   അതു 
മാത്രമല്ല. 

5) അവനും അവന്റെ സന്തതികളിലേക്കും 
     വേദനയും രോഗവും കഷ്ടപ്പാടുകളും 
     ദുഃഖവും മരണവും കൈമാറിക്കിട്ടി 
     എന്നതും ശിക്ഷയുടെ ഭാഗമായിരുന്നു. 
6)  ജീവിതത്തിന്റെ കടുത്ത യഥാർഥ്യങ്ങൾ 
      അവരുടെ സന്തോഷം കവർന്നെടുത്തു. 
7)  അവർ ശാരീരികമായും മാനസികമായും 
      ധാർമീകമായും ആത്മീയമായും 
      ബലഹീനരായില്ലേ?  ഓരോ ദിവസവും 
      അവർ ഞരങ്ങിക്കൊണ്ടല്ലേ ജീവിച്ചിരു 
      ന്നത്? 
8)  പ്രീയപ്പെട്ടവരുടെ മരണവിയോഗങ്ങൾ 
      എത്രമാത്രം ദുഃഖവും സങ്കടവും നെടു 
      വീർപ്പും നഷ്ടബോധവും അവരിൽ 
      ഉളവാക്കിയിട്ടുണ്ടാവും. ആയുഷ്‌ക്കാലം 
      മുഴുവനും സഹിക്കാവുന്നതിന്റെ 
      പരമാവധി അവർ അനുഭവിച്ചിട്ടല്ലേ 
      മരിച്ചുപോകുന്നത്? 

ഇതിൽ കൂടുതൽ എന്തു ശിക്ഷയാണ് 
വേണ്ടത്?  

നമ്മൾ ഒരിക്കലും ദുഷ്ടന്മാരാകരുത്. 
മരണം മതിയായ ശിക്ഷയല്ല എന്ന്  പറയു 
ന്നവർ ദുഷ്ടചിന്ത താലോലിക്കുന്നവരാണ്. 
അതിന്റെ ഉറവ്  പിശാചായ സാത്താനാണ്. 

ഏതു വിധത്തിലും നീതിമാനായ ദൈവത്തെ 
കരിവാരിതേക്കാനാണ്  സാത്താൻ 
ശ്രമിക്കുന്നത്.   ദൈവം ഒരു ക്രൂരനും സ്നേഹമില്ലാത്തവനും ദയയില്ലാത്തവനും 
എന്ന് വരുത്തിത്തീർക്കാനും അവനെ 
ആരാധിക്കുന്നതുകൊണ്ട്  മനുഷ്യർക്ക്‌ 
പ്രയോജനമില്ലെന്നും സാത്താൻ വാദിക്കുന്നു.

അതുകൊണ്ട്  പാപികൾക്ക് മരണമെന്ന 
ശിക്ഷ ഉചിതമാണ്.  മരിച്ചവർക്കാണ്  ഒരു 
പുനരുദ്ധാനം ആവശ്യമായിരിക്കുന്നത്. 
മരിച്ചിട്ടും ജീവനോടിരിക്കുന്നവർക്കു 
ഒരു പുനരുദ്ധാനം ആവശ്യമില്ല. (വ്യാജ 
മതങ്ങൾ അവകാശപ്പെടുന്നതുപോലെ)

മരിച്ചവരുടെ പുനരുദ്ധാനം എന്ന തിരുവെ 
ഴുത്തിന്റെ അടിസ്ഥാന പഠിപ്പിക്കൽ 
" ദേഹിയുടെ അമർത്യത" എന്ന ആശയം 
വ്യാജമാണെന്ന്  കാണിച്ചുതരുന്നു
(Ezekiel 18: 4)

"നരകത്തിലെ നിത്യ ദണ്ഡനം"  എന്ന 
ആശയവും വ്യാജമാണ്. 

      Revelation 1: 18
       "മരണത്തിന്റെയും ശവക്കുഴിയുടെയും 
        (Greek - Hades) താക്കോലുകൾ"
        യേശുവിന്റെ കയ്യിലുണ്ട്. 

ദൈവത്തിന്റെ തക്കസമയത്തു യേശു 
ഈ താക്കോലുകൾ ഉപയോഗിച്ച്  മരിച്ച 
വരെ പുനരുദ്ധാനം ചെയ്തു കഴിഞ്ഞാൽ 
മരണവും ഹേഡീസും ശൂന്യമാകും.  അതു 
പിന്നെ ഇല്ല.  മരണത്തിനും ഹേഡീസിനും 
"രണ്ടാം മരണം"   ലഭിക്കുന്നു. 

അങ്ങനെ ആദം വരുത്തി വെച്ച മരണ 
ത്തിൽനിന്നു എല്ലാവരും സ്വതന്ത്രരാകും. 
ഒടുക്കത്തെ ശത്രുവായ മരണം യേശു 
ഇല്ലായ്മ ചെയ്യും.  യേശുക്രിസ്തുവിന്റെ 
1000 വർഷ വാഴ്ചയിൽ ഇതെല്ലാം 
സാധ്യമാക്കും.   പിന്നെ അക്കാലത്തു 
ആരെങ്കിലും മനഃപൂർവ്വം അനുസരണ 
ക്കേട്‌  കാണിച്ചാൽ അയാൾ മരിക്കുന്നത് 
സ്വന്തം തെറ്റിന്റെ ശിക്ഷയായിട്ടായിരിക്കും. 
എന്നാൽ ആ  വ്യക്തിക്ക് മറ്റൊരു രക്ഷ 
കിട്ടില്ല.  പുനരുദ്ധാന പ്രത്യാശയും ഉണ്ടാ 
യിരിക്കില്ല. 

നേരത്തെ  ഭൂമിയിൽ പുനരുദ്ധാനപ്പെട്ട 
8 പേർ വീണ്ടും  മരിക്കാനുള്ള കാരണം 
എന്തായിരിക്കും

1)    അന്ന് മരിച്ചവർക്കുവേണ്ടി മറുവില 
        കൊടുത്തിരുന്നില്ല 
2)    ഭൂമിയിൽ എന്നേക്കും ജീവിക്കാൻ 
        പറ്റിയ പൂർണതയുള്ള അവസ്ഥകൾ 
        പുനഃസ്ഥിതീകരിച്ചിട്ടില്ലായിരുന്നു. 
3)    സകല ജനതകളെയും അനുഗ്രഹിക്കു              ന്ന സന്തതി അന്ന്‌   വന്നിട്ടില്ലായിരുന്നു. 
        (Genesis 22: 18)
4)    അവർ ഒരു മെച്ചപ്പെട്ട പുനരുദ്ധാനം 
        കാത്തിരുന്നവരാണ്. അതല്ല അവർക്കു 
         കിട്ടിയത്.  ദൈവത്തിന്റെ വാഗ്ദാനം 
         പോലെ  "ദൈവം ശില്പിയായി നിർമിച്ച               അടിസ്ഥാനങ്ങളുള്ള നഗരം "  അന്ന് 
         ഭൂമിയിൽ നിലവിൽ വന്നിട്ടില്ലായിരുന്നു.
         (Hebrew 11: 39)

"തന്റെ  ഏകജാതനായ മകനിൽ 
വിശ്വസിക്കുന്ന ആരും നശിച്ചു 
പോകാതെ അവരെല്ലാം നിത്യജീവൻ 
നേടാൻ ദൈവം അവനെ ലോകത്തിനു 
വേണ്ടി  നൽകി. അത്ര വലുതായിരുന്നു 
ദൈവത്തിനു ലോകത്തോടുള്ള 
സ്നേഹം."  (John 3: 16)

(Simple Truth) തുടരും 






Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.