ഭൗമീക പുനരുദ്ധാനം (EARTHLY RESURRECTION) - Part 1

 ഭൗമീക പുനരുദ്ധാനത്തിന്റെ സമയം 

പൊതു മനുഷ്യവർഗ്ഗത്തിന്റെ പുനരുദ്ധാനം 
നടക്കുന്ന സമയം എപ്പോഴായിരിക്കും? 

അതിന്റെ സമയം ഒന്നാം പുനരുദ്ധാനമായ 
സ്വർഗീയ പുനരുദ്ധാനത്തിനുശേഷം 
അധികം താമസിയാതെ ഭൂമിയിൽ 
പുനരുദ്ധാനം നടക്കും. 

ഭൂമിയിൽ പുനരുദ്ധാനം നടക്കുന്നതിന് മുമ്പ് മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇവിടെ സംഭവിക്കും.  അതുഎന്തൊക്കെയാണ്? 

      1Thessaloni 5: 3

"എപ്പോഴാണോ അവർ "സമാധാനം!
സുരക്ഷിതത്വം!" എന്ന് പറയുന്നത്  അപ്പോൾ ഗർഭിണിക്ക് പ്രസവ വേദന വരുന്നതുപോലെ പ്രതീക്ഷിക്കാത്ത നേരത്തു അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.  ഒരു തരത്തിലും അവർക്ക് രക്ഷപെടാനാകില്ല." 

സമാധാനം സുരക്ഷിതത്വം എന്ന ആഗോള 
പ്രഖ്യാപനം സംഭവിക്കുമ്പോൾ ദൈവ ജന 
ത്തിന്റെ വിടുതൽ അടുത്തിരിക്കുന്നു എന്ന്‌ 
മനസിലാക്കാനുള്ള സമയമായിരിക്കും.

എന്നാൽ ഈ പ്രഖ്യാപനം "മഹതിയാം 
ബാബിലോൺ"   എന്ന  വ്യാജമത ലോക 
സാമ്രാജ്യത്തിന്റെ നാശം പെട്ടെന്ന് വരും 
എന്നും സൂചിപ്പിക്കുന്നു.  മഹാവേശ്യ ആയ 
അവളുടെ ന്യായവിധിയെക്കുറിച്ചു ആലങ്കാ 
രിക ഭാഷയിൽ വെളിപാട് പുസ്തകം 
17: 1-18 വരെയും,18-ആം അധ്യായ ത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്

വ്യാജ മതങ്ങളുടെ നാശത്തിനു ശേഷം 
രാഷ്ട്രങ്ങൾ യഹോവയുടെ ആരാധകർക്ക് 
നേരെ തിരിയുകയും അവരെയും നശിപ്പിച്ചു 
കളയാൻ പദ്ധതികൾ  മെനയും. എന്നാൽ 
രാഷ്ട്രങ്ങൾ വിജയിക്കുകയില്ല.  

അതേക്കുറിച്ചു Revelation 17: 14 പറയു 
ന്നത് ശ്രദ്ധിക്കുക :

       "അവർ കുഞ്ഞാടിനോടും പോരാടും. 
        എന്നാൽ കുഞ്ഞാട് കർത്താക്കന്മാ                  രുടെ കർത്താവും രാജാക്കന്മാരുടെ 
        രാജാവും ആയതുകൊണ്ട്  അവരെ 
        കീഴടക്കും. കുഞ്ഞാടിനോടുകൂടെയുള്ള 
        വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ട 
        വരും ആയ വിശ്വസ്തരും അവരെ 
        കീഴടക്കും."

പോരാട്ടത്തെ     "സർവ്വ ശക്തനായ 
ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം" എന്നും "അർമഗെദോൻ" എന്നും 
ബൈബിൾ പരാമർശിക്കുന്നു. 
(Revelation 16: 16)

ഈ ആഗോള പോരാട്ടത്തിൽ മനുഷ്യ 
ഗവൺമെന്റുകൾ തകർക്കപ്പെടുകയും 
മാനുഷ ഭരണം എന്നേക്കുമായി 
ഇല്ലാതാകുകയും ചെയ്യും.  അങ്ങനെ 
ദാനിയേൽ 2: 44- ലെ  പ്രവചനം  
നിവൃത്തിയാകും. 

ദൈവരാജ്യം ലോകത്തിലെ മനുഷ്യ 
ഗവൺമെന്റുകളെ തകർത്തു നശി 
പ്പിച്ചു കളയും. 

അടുത്തതായി,  സാത്താനെയും ദുഷ്ട 
ദൂതന്മാരെയും 1000 വർഷത്തേക്ക് 
അഗാധത്തിൽ  തടവിലാക്കും.  ഇനി 
മനുഷ്യരെ വഴിതെറ്റിക്കാൻ കഴിയാത്ത 
വണ്ണം അവനെ നിഷ്ക്രിയനാക്കും. 
(Revelation 20: 1-4)

പിന്നീട് ദൈവരാജ്യം ഭൂമിയെ ശുദ്ധീകരിക്കും.
ആ പുതിയ ലോകത്തിന്റെ ആദ്യത്തെ 
അംഗങ്ങൾ ലോകാവസാനത്തെ അതി 
ജീവിച്ച "മഹാപുരുഷാരം" ആയിരിക്കും. 
അവർ ഇനി ഒരിക്കലും മരിക്കേണ്ടതില്ല
(John 11: 25, 26)  യേശു  പറഞ്ഞ കാര്യം 
മഹാപുരുഷാരത്തിനാണ്  ബാധകമാ കുന്നത്. 

ദൈവരാജ്യ ഭരണം 1000 വർഷം ഭൂമിയുടെ 
മേൽ അധികാരം നടത്തും.  യേശുക്രിസ്തുവും 144000 സഹ  ഭരണാധി കാരികളും കൂടി ഭൂമിയെ ഒരു പറുദീസ 
ആക്കാൻ വേണ്ടി പ്രവർത്തിക്കും. 

അതുകൊണ്ട് മരിച്ചവരുടെ  പുനരുദ്ധാനം 
ഈ പഴയ ലോകത്തിലേക്കല്ല.  സമാധാന 
പൂർണമായ ഒരു പുതിയ ലോകത്തിലേക്ക് 
ആയിരിക്കും.  പുനരുദ്ധാനം പ്രാപിച്ചു 
വരുന്നവർക്ക് തികച്ചും പുതിയ ഒരു 
ചുറ്റുപാടായിരിക്കും.  

അവിടെ സാത്താനോ,  വ്യാജ മതങ്ങളോ 
രാഷ്ട്രീയ ഗവൺമെന്റുകളോ ഉണ്ടായിരി ക്കില്ല.  പുതിയ  ഭൂമിയിൽ പുതിയ ഭരണ 
ക്രമം ആയിരിക്കും. 

അതുകൊണ്ട്  യേശുക്രിസ്തു രാജാവായിട്ടുള്ള ദൈവരാജ്യ ഭരണത്തിലായിരിക്കും 
മരിച്ചവരുടെ  പുനരുദ്ധാനം ഉണ്ടാവുക. 

പുനരുദ്ധാനത്തിൽ വരുന്നവർ 
ആരൊക്കെയാണ്? 

ഏറ്റവും ആദ്യം പുനരുദ്ധാനത്തിൽ വരുന്ന 
വർ ഏറ്റവും ഒടുവിൽ മരിച്ചവരായിരിക്കും. 

1) ഇക്കാലത്തു ദൈവേഷ്ടം ചെയ്തു 
     അർമഗെദോന് മുമ്പ് മരിച്ചുപോയ 
     വിശ്വസ്തരാണ് ആദ്യം ഉയിർക്കുന്നത്. 
     മഹാപുരുഷാരത്തിന്റെ ഭാഗമായ 
     "വേറെ ആടുകൾ" എന്ന് യേശു വിളിച്ച 
      ആ  കൂട്ടം അന്ത്യത്തെ അതിജീവിക്കാൻ 
      പ്രതീക്ഷിച്ചിരുന്നവർ ആയിരുന്നല്ലോ. 
      (Revelation 7: 14)

2) യേശുക്രിസ്തുവിന്റെ മരണത്തിനു മുമ്പ് 
     മരിച്ചുപോയ വിശ്വസ്തരായ സാക്ഷികൾ 
     ഹാബേൽ മുതൽ യോഹന്നാൻ                         സ്നാപകൻ വരെയുള്ള സാക്ഷികളുടെ 
     മഹാസമൂഹം ഉയർപ്പിക്കപ്പെടും. 
     (Hebrew 12: 1)

ഇവർ കാത്തിരുന്നത്  ഭൂമിയിലെ പറുദീസ 
യിലെ പുനരുദ്ധാനമായിരുന്നു.  

ഇവരുടേത് വളരെ ശ്രേഷ്ഠമായ ഒരു 
പുനരുദ്ധാനമായിരിക്കും. യോഹന്നാൻ 
സ്നാപകൻ മുതൽ പിന്നോട്ടു ക്രമാനു 
ഗദമായ പുനരുദ്ധാനം നടക്കും. 

അതിജീവകർ ഇവരെ ബൈബിളിലെ 
ദൈവ ഉദ്ദേശ്യങ്ങളുടെ നിറവേറിയ സത്യ 
ങ്ങളും പ്രവചനങ്ങളും യേശുക്രിസ്തു 
വിന്റെ മോചനവിലയെക്കുറിച്ചും അന്ത്യ 
കാലത്ത് നടന്ന സംഭവങ്ങളും ഒക്കെ 
പഠിപ്പിച്ചു കൊടുക്കും.  വാഗ്‌ദത്തമിശിഹാ 
പഠിപ്പിച്ച "പുതിയ ഉടമ്പടി"  യെക്കുറിച്ചും 
സ്വർഗീയ പ്രത്യാശയെപ്പറ്റിയും ഒക്കെ 
അവരും പഠിക്കേണ്ടതുണ്ട്. 

ബൈബിൾ കൂടാതെ പുതിയ ലോകത്തിൽ 
പ്രകാശനം ചെയ്യുന്ന പുതിയ ചുരുളുകളിലെ 
വിവരങ്ങളും പുനരുദ്ധാനം പ്രാപിച്ചു 
വരുന്നവരെ പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. 

അങ്ങനെ Psalms 45: 16ൽ  പറയുന്ന 
പ്രകാരം ഈ പുരാതന വിശ്വസ്തരെ 
ഭൂമിയിൽ പ്രഭുക്കന്മാരായി ദൈവം  നിയമിക്കും.  യേശു അവരെ ജീവൻ 
കൊടുത്തു ഉയർപ്പിക്കുന്നതുകൊണ്ടു 
യേശു അവരുടെ പിതാവും അവർ 
യേശുവിന്റെ പുത്രന്മാരും ആയിരിക്കും. 

ആദ്യമാദ്യം ഉയിർത്തു വരുന്നവർ ഇനിയും 
ഉയിർത്തു വരാനിരിക്കുന്നവർക്കു വേണ്ടി 
ഭൂമിയിലെ കാര്യാദികൾ നേരേയാക്കണം. 
പടിപടിയായിട്ടുള്ള ഒരു ഉയിർപ്പാണ് 
നടക്കാൻ പോകുന്നത്.  എല്ലാവരെയും 
ഒന്നിച്ചു ഒരേ സമയം ഉയിര്പ്പിച്ചാൽ 
അവരെ പഠിപ്പിക്കാൻ വേണ്ടത്ര ആളുകൾ 
ഉണ്ടായിരിക്കില്ല. 

3)  നീതികെട്ടവരുടെ പുനരുദ്ധാനം ഒടുവിൽ 
      നടക്കും. Acts  24: 15
      യേശുക്രിസ്തു പറഞ്ഞതുപോലേ 
      ന്യായവിധിയുടെ പുനരുദ്ധാനം 
      ഉണ്ടാകും.  John  5: 28, 29

ഈ കൂട്ടത്തിൽ പുനരുദ്ധാനം പ്രാപിച്ചു 
വരുമെന്ന് യേശുക്രിസ്തു ഉറപ്പ് കൊടുത്ത 
മാനസാന്തരപ്പെട്ട ദുഷ്പ്രവൃത്തിക്കാരൻ        ഉണ്ടായിരിക്കും.  Luke  23: 43

ഇവർക്ക് നീതിയുടെ മാർഗത്തിൽ 
ജീവിക്കാൻ വീണ്ടും ഒരവസരം കൂടി 
ദൈവം കൊടുക്കുന്നു.  കാരണം 
യേശുക്രിസ്തുവിന്റെ മോചനവില 
അവർക്കു വേണ്ടിയും കൂടി ആയിരുന്നു. 

അവർ ബൈബിൾ പഠിക്കണം.  പുതിയ 
ചുരുൾ പഠിക്കണം.  അതിനു  ചേർച്ചയിൽ 
ദൈവേഷ്ടം ചെയ്യണം.  അങ്ങനെ 
ചെയ്താൽ അവർ ജീവന്റെ പുനരുദ്ധാന 
ത്തിലേക്ക് വരും. 

യേശുവിന്റെ 1000 വർഷ വാഴ്ചയിൽ 
മറുവിലയുടെ പ്രയോജനം  ഭൂമിയിലേ 
സകലർക്കും വേണ്ടി പ്രയോഗിക്കും
അവർ സാവധാനം പൂർണതയിലേക്ക് 
വളരും.  പാപവും മരണവും മേലാൽ 
ഉണ്ടായിരിക്കില്ല. മനുഷ്യന്റെ സ്വാർത്ഥത 
യും അജ്ഞാതയും പൊയ്‌പോയിരിക്കും. 

യഹോവയുടെ പരിജ്ഞാനം കൊണ്ട് 
ഭൂമി മുഴുവൻ  നിറയും. (Isaiah  11:9)

അന്ന്  യേശുവും സഹ ഭരണാധികാരി 
കളും ഭൂമിയിൽ നീതി നടപ്പാക്കും. 
നീതി പഠിപ്പിക്കും.  അനുസരണമുള്ളവരെ 
മാനുഷ പൂർണതയിലേക്ക് വരുത്തും. 
അനുസരിക്കാത്തവരെ നീതിയിൽ ന്യായം 
വിധിക്കും.  അവർക്കു രണ്ടാം മരണം 
കൊടുക്കും.  പിന്നെ അവർ ജീവൻ 
കാണുകയില്ല.  അവർക്കുവേണ്ടി ഒരു 
പുനരുദ്ധാനവും ഉണ്ടായിരിക്കില്ല. 

ദൈവരാജ്യത്തിന്റെ നിയമങ്ങൾ പഠിപ്പി 
ക്കുന്ന ഒരു സമയമായിരിക്കും അത്. 
സ്നേഹത്തിന്റെ നിയമങ്ങൾ ആളുക ൾക്ക് ഒരു പുതിയ അനുഭവമായിരിക്കും. 

യഹോവയെക്കുറിച്ചും യേശുക്രിസ്തു 
വിനെക്കുറിച്ചും ശരിയായി അറിവ് 
നേടാൻ ദൈവരാജ്യം ആളുകളെ 
സഹായിക്കും

എന്നാൽ ഇന്നത്തെ ദുഷ്ട വ്യവസ്ഥിതി 
അവസാനിപ്പിക്കുമ്പോൾ കൊല്ലപ്പെടുന്ന 
ആരും ജീവനിലേക്കു വരികയില്ല
അവർക്ക്‌  പുനരുദ്ധാനവും ഇല്ല.  അവർ 
രണ്ടാം മരണത്തിലേക്ക് പോകുന്നു. 

അതുകൊണ്ട് ഇപ്പോഴാണ്  രക്ഷാദിവസം!
ഇപ്പോൾ തന്നെ യഹോവയെയും യേശു വിനെയും അറിയാൻ ശ്രമിക്കുക  
ബൈബിൾ  പഠിക്കുക.  ജീവിതത്തിൽ 
ആവശ്യമായ മാറ്റങ്ങൾ വരുത്തുക. 
നിങ്ങൾക്കും അതിജീവിക്കാൻ അവസരം 
കിട്ടിയേക്കാം. 

(Simple Truth) തുടരും 









       

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.