DO THE DEAD NEED YOUR HELP?

മരിച്ചവർക്കു നിങ്ങളുടെ സഹായം 
ആവശ്യമുണ്ടോ? 

പ്രിയപ്പെട്ട മരിച്ചവർക്കുവേണ്ടി എന്തെങ്കിലും 
സഹായം ചെയ്യണമെന്ന വിശ്വാസം മിക്കവാറും  എല്ലാ മതങ്ങളിലും കാണാവുന്ന 
താണ്. 

ദേശീയ ഗവൺമെന്റുകൾ തങ്ങളുടെ മരിച്ച 
നേതാക്കന്മാർക്കും യുദ്ധ പോരാളികൾക്കും 
സ്മാരകങ്ങൾ ഉണ്ടാക്കുകയും വർഷം തോറും അവർക്കു ആദരാഞ്ജലികൾ അർപ്പി 
ക്കുന്നതും ഇതേ കാരണത്താലാണ്. 

മതപരമായ കർമങ്ങളും ആചാരങ്ങളും 
മരിച്ച വ്യക്തികൾക്ക് പ്രയോജനം കിട്ടു മെന്നും അതൊരു ദയാപ്രവൃത്തിയായി 
പാരമ്പര്യമായി കൈമാറിക്കിട്ടിയതാണെന്നും 
ആളുകൾ ചിന്തിക്കുന്നു. 

മരിച്ചുകഴിഞ്ഞു ആളുകൾ ഒരു ശുദ്ധീകരണ 
സ്ഥലത്തു വേദനയും ദണ്ഡനങ്ങളും അനു 
ഭവിക്കുന്നുണ്ടെന്നുള്ള വിശ്വാസം വെച്ചു 
പുലർത്തുന്നു. 

സഹായം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം 

ഒന്നാമത്തെ പ്രേരക ഘടകം മരിച്ചവർക്കു ശാന്തി കിട്ടണം എന്നുള്ളതാണ്. 
അവർക്കു മരണശേഷമുള്ള ലോകത്തിലെ 
ജീവിതത്തിൽ വേദനയിൽ നിന്നു മുക്തി 
കിട്ടണം.  അവർ ഒരു ചീത്ത ആത്മാവായി 
തീരാതിരിക്കാൻ,  ജീവിച്ചിരിക്കുന്നവരോട് 
വെറുപ്പും ദേഷ്യവും തോന്നാതിരിക്കാൻ, 
പ്രിയപ്പെട്ടവരെ ഉപദ്രവിക്കാതിരിക്കാൻ, ഒരു 
താഴ്ന്ന ജീവിയായി പുനർജന്മം എടുക്കാതി 
രിക്കാൻ ഒക്കെ ഇത്തരം കർമ്മങ്ങൾ 
ആവശ്യമാണെന്ന് അവർ കരുതുന്നു. 

പൂജകളും, യാഗങ്ങളും, കുർബ്ബാനയും മറ്റും 
മരിച്ച ആളോടുള്ള സ്നേഹത്തിൽ ചെയ്യൂ 
മ്പോൾ അവർക്കു ഉപകാരമായിരിക്കും 
എന്നും ആളുകൾ ചിന്തിക്കുന്നു. അതു 
സ്വർഗ്ഗത്തിലെ സുഖം അനുഭവിക്കാൻ 
സഹായിക്കുമെന്നും ആളുകൾ പൊതുവെ 
വിശ്വസിക്കുന്നു. 

മറ്റു ചില പ്രവൃത്തികൾ ഇതൊക്കെയാണ് :
കല്ലറയുടെ സമീപം മെഴുകുതിരികൾ 
കത്തിച്ചുവെയ്ക്കുക, വെള്ളവും ഭക്ഷണവും 
ശവശരീരത്തിനു അടുത്തു വെയ്ക്കുക, 
കണ്ണുകളുടെ മീതെ നാണയങ്ങൾ വെക്കുക, 
ആത്മാവിനെ ഓടിക്കാൻ വാതിലുകൾ 
തുറന്നിടുക, പടക്കം പൊട്ടിക്കുക,  ധൂപം 
കത്തിക്കുക,  മരിച്ചു കിടന്ന മുറിയിൽ 
മറ്റാരെയും കയറ്റാതിരിക്കുക എന്നിങ്ങനെ 
പോകുന്നു മത വിശ്വാസങ്ങളുടെ പ്രകടനം.

മരിച്ചു പോയവർക്കുവേണ്ടി പ്രാർത്ഥിക്കു 
ന്നത് അവർക്കു പ്രയോജനം കിട്ടുന്ന 
കാര്യമാണെന്നും അനേകർ വിശ്വസിക്കുന്നു. 
മറ്റു ചിലർ മത സംഘടനകൾക്ക് വലിയ 
തുക സംഭാവന കൊടുക്കുന്നതും ചില 
പ്രത്യേക ദിവസങ്ങളിൽ ഭിക്ഷ കൊടുക്കു ന്നതും ആദരണീയമായി കണക്കാക്കുന്നു. 

ഇപ്പോൾ ചില ചോദ്യങ്ങൾ നമ്മുടെ ശ്രദ്ധാ 
പൂർവ്വമായ പരിഗണന അർഹിക്കുന്നു. 
നമ്മോടുതന്നെ ചോദിക്കുക:

1) മരിച്ച ശരീരത്തിൽ നിന്നും ബോധപൂർവ്വ 
     മായ എന്തെങ്കിലും അതിജീവിക്കുന്നുണ്ട് 
     എന്നതിനുള്ള തെളിവ് എന്താണ്? 
2) വളരെ ദീർഘകാലമായി ചെയ്തുപോരുന്ന 
     മതകർമങ്ങൾ മരിച്ചയാൾക്കു പ്രയോജന 
     പ്പെടുന്നുണ്ടെന്നുള്ളതിന് എന്ത് ഉറപ്പാണു 
     ള്ളത്? 
3) നമ്മൾ ചെയ്യുന്ന പൂജകളും, കർമങ്ങളും, 
     കുർബ്ബാനയും സ്വർഗ്ഗത്തിന്റെ വാതിൽ 
     തുറന്നുകൊടുക്കാൻ മരിച്ചയാൾക്കു 
     സഹായമാകുന്നത് എങ്ങനെയാണ്? 
4) മരിച്ചയാൾക്കു ചെയ്യുന്ന കാര്യങ്ങൾ 
     അവർക്കു പ്രയോജനം കിട്ടുമെന്ന്  അവ 
    കാശപ്പെടുന്ന ഉപദേഷ്ടാക്കൾ പഠിപ്പിച്ച 
    വിശ്വാസത്തിന്റെ അടിസ്ഥാനം എന്താണ്? 
5) സ്വർഗ്ഗത്തിലെ ജീവിതത്തിലേക്ക്  
     വളരെ വേഗത്തിൽ വിടുതൽ കിട്ടുന്നത് 
     പാവപ്പെട്ടവർക്കു ആണോ അതോ പണ 
     ക്കാർക്കാണോ? 
6) പണക്കാർക്ക് വിലയേറിയ മതകർമങ്ങൾ 
     ചെയ്യാൻ കഴിവും സമ്പത്തും ഉള്ളപ്പോൾ 
     പാവപ്പെട്ടവർ കടം വാങ്ങിച്ചു ഇതൊക്കെ 
     ചെയ്യാൻ കടപ്പെട്ടിരിക്കുന്നതായി കാണു 
     മ്പോൾ ദൈവത്തെ സംബന്ധിച്ചു എന്ത് 
     പറയാൻ കഴിയും? 
7) എന്തുകൊണ്ടാണ്  രാജ്യങ്ങൾതോറും 
     പ്രാദേശികമായും മതാചാരങ്ങൾ 
     വ്യത്യാസപ്പെട്ടിരിക്കുന്നത്? 

ആളുകൾ തൃപ്തികരമായ ഉത്തരം പ്രതീക്ഷി ക്കുന്നു.  പക്ഷെ മത നേതാക്കന്മാർക്ക് 
ഉത്തരം നൽകാൻ കഴിവില്ല.  അവരുടെ 
പഠിപ്പിക്കലുകൾക്കു ദൈവത്തിന്റെ ചിന്ത 
യുമായി യോജിക്കാൻ കഴിയില്ല. 

അതുകൊണ്ട്  നാം ദൈവവചനമായ 
ബൈബിൾ പഠിപ്പിക്കുന്നത് എന്താണ് എന്നു 
അറിയുന്നത്  പ്രയോജനം ചെയ്യും. 

ബൈബിൾ പഠിപ്പിക്കുന്നത് 

മരിച്ചുപോയവരെ ജീവിച്ചിരിക്കുന്ന നമുക്ക് 
സഹായിക്കാൻ കഴിയുമോ?  ഇല്ല. 

      Ezekiel 18: 4
      "പാപം ചെയ്യുന്ന ദേഹി മരിക്കും."

       ദേഹി മരിക്കുന്നതുകൊണ്ടു മരിച്ചശേഷം 
       ഒന്നും അതിജീവിക്കുന്നില്ല. അവരെ 
       സഹായിക്കാൻ മറ്റുള്ളവർക്കാവില്ല.

       Psalms 146:4
       "അവരുടെ ശ്വാസം പോകുന്നു.  അവർ 
        മണ്ണിലേക്ക് മടങ്ങുന്നു.  അന്നുതന്നെ 
        അവരുടെ ചിന്തകൾ നശിക്കുന്നു." 

        മരിച്ചയാളുടെ ചിന്തകൾ നശിക്കുന്നതു 
        കൊണ്ട് അയാൾക്ക്‌ ബോധമില്ല. 
        ശ്വാസം തിരിച്ചുകൊടുക്കാൻ നമുക്ക് 
        കഴിയില്ലല്ലോ.

         Romans 6: 7
         "മരിച്ചയാൾ പാപത്തിൽനിന്നു 
          മോചിതനായല്ലോ."

          മരിച്ച വ്യക്തി മേലാൽ പാപിയല്ല എന്നു 
          ബൈബിൾ വ്യക്തമാക്കുന്നു.  പിന്നെ 
          എന്തിനാണ് പാപ മോചനത്തിനുള്ള 
          ബലികളും കർമങ്ങളും നടത്തുന്നത്? 

          Mathew 6: 7,  8
          "പ്രാർത്ഥിക്കുമ്പോൾ ജനതകൾ 
           ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ 
           തന്നെയും പിന്നെയും ഉരുവിടരുത്. 
           വാക്കുകളുടെ എണ്ണം കൂടിയാൽ 
           ദൈവം കേൾക്കുമെന്നാണ്  അവരുടെ 
           വിചാരം. 
           നിങ്ങൾ അവരെപ്പോലെയാകരുത്. 
           നിങ്ങൾക്ക് വേണ്ടത് എന്താണെന്നു 
           നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ 
           നിങ്ങളുടെ പിതാവിന് അറിയാമല്ലോ."

സത്യാരാധകർ ജനതകളിലെ ആളുകളുടെ 
പ്രാർത്ഥന മാതൃക അനുകരിക്കുന്നില്ല. 
ഒരു പ്രാർത്ഥനാ പുസ്തകത്തിൽ എഴുതി 
വെച്ചത് മനഃപാഠമാക്കി ഉരുവിടുന്നത് 
സത്യ ദൈവമായ യഹോവയ്ക്ക്  ഇഷ്ടമല്ല. 
വീണ്ടും വീണ്ടും ഒരേ പ്രാർത്ഥന ചൊല്ലുന്നത് 
യഹോവയ്ക്ക്  ഇഷ്ടമല്ല.  ദൈവം അത്തരം 
പ്രാർത്ഥനകൾ കേൾക്കുന്നില്ല എന്നു പല 
തിരുവെഴുത്തിലും വായിക്കാൻ കഴിയും. 

ഒരു ദൃഷ്ടാന്തം നോക്കാം.

ഏലിയാ പ്രവാചകന്റെ കാലത്തു നടന്ന ഒരു 
സംഭവം.  യഹോവയാണോ ബാലാണോ 
സത്യ ദൈവം എന്നറിയാനുള്ള ഒരു പരീക്ഷ 
ണമായിരുന്നു.  "ആകാശത്തു നിന്നു തീ 
ഇറങ്ങി യാഗപീഠം ദഹിപ്പിക്കുന്നത്  ആരുടെ 
ദൈവം ആണോ അവൻ സത്യദൈവം "

1 Kings 18: 21-40
 
ബാലിന്റെ ആരാധകർ എങ്ങനെയാണ് 
പ്രാർത്ഥിച്ചത്  എന്നു ശ്രദ്ധിച്ചോ? 

രാവിലെ മുതൽ ഉച്ചവരെ ബാലിന്റെ പേര് 
വിളിച്ചു "ബാലേ,  ഉത്തരമരുളേണമേ എന്ന് അപേക്ഷിച്ചു കൊണ്ടിരുന്നു. 
ഒരു മറുപടിയും ഒരു ശബ്ദവും ഉണ്ടായില്ല. 
യാഗപീഠത്തിനു ചുറ്റും അവർ തുള്ളിക്കൊ ണ്ടിരുന്നു. 

ആചാരമനുസരിച്ചു കടാരയും കുന്തവും 
കൊണ്ട് ദേഹം മുഴുവൻ മുറിവേൽപ്പിച്ചു. 
അവരുടെ ശരീരത്തിൽനിന്ന്  രക്തം ഒഴുകാൻ തുടങ്ങി.  വൈകുന്നേരം വരെ 
അവർ ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നു. 

എന്നാൽ ആരും അതു കേൾക്കുന്നില്ലാ യിരുന്നു. എന്തെങ്കിലും മറുപടിയോ 
ശബ്ദമോ ഉണ്ടായതുമില്ല."

എന്നാൽ ഏലീയാവിന്റെ പ്രാർത്ഥന 
നിങ്ങൾ ശ്രദ്ധിച്ചോ? 

വെറും രണ്ടേ രണ്ടു വാചകം മാത്രം. 
ആ  ഹ്രസ്വമായ പ്രാർത്ഥനക്കു പെട്ടെന്ന് 
ഉത്തരവും കിട്ടി. 

ആകാശത്തുനിന്നു തീ ഇറങ്ങി ദഹനയാഗവും വിറകും കല്ലും മണ്ണും എല്ലാം 
ദഹിപ്പിച്ചു.  കിടങ്ങിലുണ്ടായിരുന്ന വെള്ളവും 
വറ്റിച്ചു. 

അതിന്റെ പരിസമാപ്തി  യഹോവയാണ് 
സത്യ ദൈവമെന്നും വിഗ്രഹ ദൈവമായ 
ബാൽ വ്യാജമാണെന്നും ജനങ്ങൾ തിരിച്ച 
റിഞ്ഞു.  

നമുക്കുള്ള പാഠം ഇതാണ്. 
ദൈവേഷ്ടം അനുസരിച്ചുള്ള പ്രാർത്ഥന 
കൾ ദൈവം ശ്രദ്ധിക്കും.  മനഃപാഠമാക്കിയ 
പ്രാർത്ഥനകൾ ഉരുവിടുന്നത് അവന്റെ 
അംഗീകാരം കിട്ടുന്നതിൽനിന്നും നമ്മെ 
തടയും. 

അതുകൊണ്ട് മരിച്ചവരെ സഹായിക്കുമെന്ന് 
അവകാശപ്പെടുന്ന പ്രാർത്ഥനകൾ ദൈവം 
കേൾക്കുന്നില്ല.  കാരണം ദൈവത്തിന്റെ 
നിലവാരങ്ങൾക്കും സത്യത്തിനും വിരുദ്ധ 
മായ കാര്യങ്ങൾ ചെയ്യുന്നവരെ ദൈവം 
പ്രീതിയോടുകൂടി വീക്ഷിക്കുന്നില്ല.

        Psalms 50 : 9-12
        "നിങ്ങളുടെ വീട്ടിൽനിന്നും കാളയെയോ 
         നിങ്ങളുടെ ആലയിൽനിന്നു ആടുകളെ 
         യോ എടുക്കേണ്ട കാര്യം എനിക്കില്ല. 
         കാട്ടിലെ മൃഗങ്ങളും എന്റേതല്ലേ."

നമ്മുടെ സമ്പത്തോ പണമോ ദൈവത്തിനു 
ആവശ്യമുണ്ടോ?   ദൈവം പണത്തിൽ 
തല്പരനല്ല.  അതുകൊണ്ട് മരിച്ചവരെ 
സഹായിക്കാൻ പണം ചെലവഴിക്കുന്നവർ 
വ്യർത്ഥമായ കാര്യമാണ് ചെയ്യുന്നത്. 

സ്വർഗ്ഗത്തിന്റെ കവാടം തുറന്നു കൊടുക്കാനുള്ള കൈക്കൂലി ദൈവം 
സ്വീകരിക്കുമോ?  ഇത്ര തരം താണതാണോ 
ദൈവത്തിന്റെ നിലവാരങ്ങൾ?  ഒരിക്കലുമല്ല.

     Romans 2: 11
     "ദൈവത്തിനു പക്ഷപാതമില്ല."

പാവപ്പെട്ടവരെ വലിയ കടക്കെണിയിലേക്കു 
തള്ളിവിടുന്ന മതാചാരങ്ങൾ പക്ഷപാതിത്വ 
മില്ലാത്ത ദൈവത്തിൽ നിന്നു വന്നു എന്നു വിശ്വസിക്കാൻ പ്രയാസമാണ്. 

       Mathew 15: 1-9
       "പാരമ്പര്യത്തിന്റെ പേര് പറഞ്ഞു 
        ദൈവ വചനം ദുർബ്ബലമാക്കി. "

ഭൂമിയിൽ എല്ലായിടത്തും വ്യത്യസ്ത രീതി 
യിലുള്ള മതാചാരങ്ങൾ പാരമ്പര്യമായി 
കിട്ടിയതാണ്  എന്നു പറയുമ്പോൾ അതു 
വെറും മനുഷ്യരുടെ സങ്കൽപ്പങ്ങളിൽ 
അധിഷ്ടിതമാണ്  എന്നു ഓർക്കണം. 
ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന 
സത്യവുമായി അതിനു യാതൊരു വിധ 
യോജിപ്പും ഇല്ല.  അതുകൊണ്ടാണ് യേശു 
അവരെ കുറ്റം വിധിച്ചത്. 

നമ്മുടെ ജീവന്റെ വീണ്ടെടുപ്പ് വിലയേറിയത് 
ആണെന്ന് തിരുവെഴുത്തു പറയുന്നു. 

        Psalms 49: 7-9
        "സഹോദരൻ കുഴി കാണാതെ എന്നും 
         ജീവിക്കേണ്ടതിനു അവനെ വീണ്ടെടു 
         ക്കാനോ അവനുവേണ്ടി ദൈവത്തിനു 
         മോചനവില നൽകാനോ ഒരിക്കലും 
         കഴിയില്ല. 
         ജീവന്റെ മോചനവില വളരെ അമൂല്യ 
         മായതിനാൽ അതു നൽകുകയെന്നത് 
         അവരുടെ കഴിവിന് അപ്പുറമാണ്. "

നമ്മുടെ കഴിവിന് അപ്പുറമായ കാര്യമാണ് 
മരിച്ചവരെ സഹായിക്കുമെന്നു നാം വിചാ 
രിക്കുന്ന സംഗതികൾ എന്നു പറയുന്നു. 
കുഴിയിൽ (ശവക്കുഴിയിൽ) ഇറങ്ങുന്നവൻ 
ജീവനോടില്ല എന്നും ഈ വാക്യം പറയുന്നു. 
അവിടെനിന്നു  വീണ്ടെടുത്തു സ്വർഗത്തി ലേക്ക് കൊണ്ടുപോകാനും ഒരു മനുഷ്യന് 
പോലും സാധ്യമല്ല. 

New Catholic Encyclopedia Vol.Ii Page 1034
ഇങ്ങനെ പറയുന്നു :
        "അവസാനമായി, ഒരു ശുദ്ധീകരണ 
         സ്ഥലത്തെക്കുറിച്ചുള്ള കത്തോലിക്കാ 
         വിശ്വാസം പാരമ്പര്യത്തിൽ മാത്രം 
         അധിഷ്ഠിതമാണ്.  വിശുദ്ധ തിരുവെഴു 
         ത്തുകളിൽ അടിസ്ഥാനപ്പെട്ടതല്ല. "

അവർ അങ്ങനെ പറയാൻ നിർബന്ധിക്ക 
പ്പെട്ടതിന്റെ കാരണം തിരുവെഴുത്തിൽ 
ഒരിടത്തുപോലും ശുദ്ധീകരണ സ്ഥലത്തെ 
ക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല എന്നതാണ്. 

ശുദ്ധമായ പാരമ്പര്യം തെറ്റല്ല.  പക്ഷേ 
ബൈബിളിൽ കാണാത്ത ഒരു വാക്കു, 
ആളുകളിൽ പേടി ഉണ്ടാക്കുന്ന പ്രത്യേക 
പദം ഉപയോഗിച്ചു മരിച്ച ശേഷമുള്ള 
ലോകത്തെ കുറിച്ച് പഠിപ്പിക്കുന്നത് 
യഥാർത്ഥത്തിൽ തിരുവെഴുത്തു വിരുദ്ധ 
മാണ്.   ദൈവ നിന്ദാകരമാണ്. 

അതുകൊണ്ട് മരിച്ചവരെ സഹായിക്കാൻ 
ശ്രമിക്കുന്ന സകലതും തിരുവെഴുത്തു 
വിരുദ്ധമാണ് എന്നു നിസംശയം പറയാം. 

ഈ  വ്യാജ സിദ്ധാന്തവും അതു പഠിപ്പിക്കുന്ന 
മതങ്ങളും ജനങ്ങൾക്കു വലിയ ഭാരമാണ്. 

നമ്മുടെ മരിച്ചുപോയ  പ്രിയപ്പെട്ടവർ 
ഇപ്പോൾ സ്വർഗത്തിൽ പ്രവേശിച്ചിട്ടില്ല 
എന്ന അറിവ് നമ്മെ നിരാശപ്പെടുത്തേണ്ട 
ആവശ്യമില്ല.  എന്നാൽ സന്തോഷിക്കാനും 
ആശ്വസിക്കാനും നമുക്ക് കഴിയും. 
എന്തുകൊണ്ട്?  കാരണം പ്രിയപ്പെട്ടവർ 
നരകത്തിലോ,  ശുദ്ധീകരണ സ്ഥലത്തോ 
വേദനയും ദണ്ഡനവും അനുഭവിക്കുന്നു 
എന്നത്  വ്യാജവിശ്വാസം മാത്രമാണെന്ന
അറിവ് നമ്മെ സന്തോഷിപ്പിക്കുന്നു. 
അങ്ങനെ അക്ഷരീയമായ ഒരു സ്ഥലം 
സ്ഥിതി ചെയ്യുന്നില്ല.  പുനർജന്മവും 
അസാധ്യമാണ്. 

മരിച്ചവർക്കു നമ്മെ ഉപദ്രവിക്കാൻ കഴിയില്ല 
എന്നു ബൈബിൾ പഠിപ്പിക്കുന്നു. 

      Eccl. 9: 6 
      " അവരുടെ സ്നേഹവും ദ്വേഷവും 
        അസൂയയും  നശിച്ചുപോയി. "
        
അതുകൊണ്ട് നമുക്ക്  ബൈബിൾ പഠിച്ചു 
സത്യം മനസിലാക്കാൻ ശ്രമിക്കാം. 
മരിച്ചവർക്കു നമ്മുടെ സഹായം ആവശ്യമില്ല.
അവരെ സംബന്ധിച്ച ശരിയായ സത്യം 
ബൈബിളിൽ മാത്രമേയുള്ളു. 

ബൈബിൾ തുറന്നു യാതൊരു മുൻവിധിയും കൂടാതെ ഒന്ന് വായിച്ചു നോക്കരുതോ? 

അപ്പോൾ നമ്മുടെ പ്രിയപ്പെട്ട മരിച്ചുപോയ 
വർക്കുള്ള ദൈവത്തിന്റെ വലിയ ഒരു 
കരുതൽ കാണാൻ കഴിയും. 

(Simple Truth) തുടരും 



          
            
















Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.