യേശുക്രിസ്തുവിന്റെ പുനരുദ്ധാനം
യേശു പൂർണ്ണ മനുഷ്യൻ
രുന്നു. യേശു പാപമില്ലാത്തവനും ആയി രുന്നു. ആദം പാപം ചെയ്യുന്നതിന് മുമ്പ്
ഏതു അവസ്ഥയിലായിരുന്നോ അതേ
അവസ്ഥയിലാണ് യേശു ഭൂമിയിൽ ജനിച്ചത്.
ആദാമിന് തുല്യനായ മറ്റൊരു പൂർണത യുള്ള മനുഷ്യൻ. അതുകൊണ്ടാണ് തിരു
വെഴുത്തിൽ യേശുവിനെ "രണ്ടാം ആദം "
എന്ന് വിളിച്ചിരിക്കുന്നത്.
ചിലർ പറയുന്നതുപോലെ യേശുക്രിസ്തു
"പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും"
ആയിരുന്നില്ല. (HE WAS NOT A HYBRID)
ദൈവത്തിന്റെ സൃഷ്ടിയിൽ ഓരോ ജീവജാല
ങ്ങളും അതാതു തരം അനുസരിച്ചാണ്
ദൈവം ഉണ്ടാക്കിയത് എന്ന് ബൈബിൾ
പറയുന്നു. സ്വർഗീയ ശരീരവും ഭൗമീക
ശരീരവും വേറെ വേറെ ആണെന്നും
തിരുവെഴുത്തിൽ പറയുന്നു. അതുകൊണ്ട്
സ്വർഗീയ ശരീരവും ഭൗമീക ശരീരവും കൂടി
ചേർന്ന ഒരാളല്ല യേശുക്രിസ്തു എന്ന്
വ്യക്തമാണ്.
ആർക്കാണ് ഈ കാര്യം വ്യക്തമല്ലാത്തത്?
ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന
ദിവ്യ സത്യങ്ങളും നിലവാരങ്ങളും മനസ്സിലാ
ക്കാത്തവർക്ക് അല്ലെങ്കിൽ അറിയാൻ
വിസമ്മതിക്കുന്നവർക്ക് എല്ലാം അവ്യക്തം
ആയിരിക്കും.
യേശു പാപം ചെയ്യാത്തവൻ ആയതു കൊണ്ടും ദൈവത്തെ എല്ലായ്‌പോഴും
അനുസരിക്കാൻ ആഗ്രഹിച്ചതുകൊണ്ടും
ഒരു പൂർണ്ണ മനുഷ്യൻ എന്ന നിലയിൽ
അവനു ഈ ഭൂമിയിൽ എന്നന്നേക്കും
ജീവിച്ചിരിക്കാൻ കഴിയുമായിരുന്നു.
കാരണം യേശു സ്വർഗ്ഗത്തിലെ തന്റെ
ആസ്തിക്യം ഉപേക്ഷിച്ചിട്ടാണ് ഭൂമിയിൽ
മനുഷ്യനായി ജനിച്ചത്. സ്വർഗത്തിൽ
അവന്റെ പേര് "വചനം" (Logos)
എന്നായിരുന്നു. ഈ വചനം ദൈവമായ
യഹോവയോട് കൂടെ സ്വർഗ്ഗത്തിലായിരുന്നു.
വചനം ജഡമായിത്തീർന്നു. വചന ത്തിന്റെ ജീവൻ യഹോവയായ ദൈവം യഹൂദ കന്യകയായ മറിയാമിന്റെ ഗർഭപാത്ര ത്തി ലേക്ക് മാറ്റിയപ്പോൾ മുതൽ സ്വർഗ ത്തിൽ മേലാൽ ആസ്തിക്യത്തിലില്ല.
Philippians 2: 6-8
"ക്രിസ്തു ദൈവ സ്വരൂപത്തിൽ ആയിരു
ന്നിട്ടും ദൈവത്തോട് തുല്യനാകാൻ
വേണ്ടി ദൈവത്തിന്റെ സ്ഥാനം കൈക്കലാക്കണമെന്നു ചിന്തിക്കാതെ
തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു ഒരു
അടിമയുടെ രൂപം എടുത്തു മനുഷ്യനാ
യിത്തീർന്നു. ഇനി മനുഷ്യനായിത്തീർന്ന
ശേഷവും ക്രിസ്തു തന്നെത്തന്നെ
താഴ്ത്തി അനുസരണമുള്ളവനായി
ജീവിച്ചു. മരണത്തോളം ദണ്ഡനസ്തംഭ
ത്തിലെ മരണത്തോളംപോലും ക്രിസ്തു
അനുസരണമുള്ളവനായിരുന്നു.
സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ബുദ്ധിശക്തി
യുള്ള ജീവികളെ ദൈവം സൃഷ്ടിച്ചത് തന്റെ
സ്വരൂപത്തിലും സാദൃശ്യത്തിലും ആയിരുന്നു.
വചനം ദൈവത്തിന്റെ ആദ്യ സൃഷ്ടി
ആയിരുന്നു. ദൈവം സൃഷ്ടിക്കാൻ തുടങ്ങി
യപ്പോൾ ഏറ്റവും ആദ്യം ദൈവം നേരിട്ടു
സൃഷ്ടിച്ചത് വചനത്തെ ആയിരുന്നു.
വചനം യഹോവയുടെ ഏകജാത മകൻ
എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
വചനം ദൈവ സ്വരൂപത്തിലായിരുന്നു തന്റെ
സ്വർഗീയ ജീവൻ ആരംഭിച്ചത്. അവനെ
"ദൈവതേജസിന്റെ പ്രതിഫലനവും
ദൈവത്തിന്റെ തനിപ്പകർപ്പും ആണ് "
എന്ന് ബൈബിൾ പരാമർശിക്കുന്നു.
ഒരാൾ ദൈവസ്വരൂപത്തിൽ സൃഷ്ടിക്കപ്പെ
ട്ടതുകൊണ്ടു യഹോവയോട് തുല്യനാണ്
എന്ന് അർത്ഥമില്ല. നമുക്കറിയാവുന്നതു
പോലെ ഒരു പകർപ്പ് യഥാർത്ഥത്തിലുള്ള (Not original) സംഗതിയല്ല.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ യേശു
വിനു ആരംഭം ഉണ്ട്. ജനന മരണങ്ങൾ
ഉണ്ട്. യേശു അമർത്യനുമായിരുന്നില്ല.
യഹോവയെ സംബന്ധിച്ചു പറഞ്ഞാൽ
അവൻ സർവ്വ ശക്തനും മരണമില്ലാ ത്തവനും എന്നും ജീവിച്ചിരിക്കുന്നവനും
ആകുന്നു.
കന്യക മറിയാമിൽ നിന്നു യേശു ജനിച്ചു.
യഹോവയായിരുന്നു അവന്റെ പിതാവു.
അതുകൊണ്ട് അവൻ പൂർണതയുള്ള
ഒരു "മനുഷ്യദേഹി" ആയിത്തീർന്നു.
അങ്ങനെ Isaiah 53: 10 യേശുക്രിസ്തു
വിൽ നിറവേറാൻ കഴിയുമായിരുന്നു.
ഗബ്രിയേൽ ദൂതൻ മറിയാമിനോട് യേശു
വിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞത്
ശ്രദ്ധിക്കുക.
LUKE 1: 28-33
"ദൂതൻ മറിയയുടെ അടുത്തു ചെന്നിട്ടു
ഇങ്ങിനെ പറഞ്ഞു: ദൈവത്തിന്റെ പ്രീതി
ലഭിച്ചവളേ, നമസ്കാരം! യഹോവ
നിന്റെ കൂടെയുണ്ട്. ഇത് കേട്ട മറിയ
ആകെ അന്ധാളിച്ചുപോയി. ഇങ്ങനെ
യൊരു അഭിവാദനത്തിന്റെ അർത്ഥം
എന്തായിരിക്കുമെന്ന് മറിയ ചിന്തിച്ചു.
"ദൂതൻ മറിയയോട് പറഞ്ഞു. മറിയെ,
പേടിക്കേണ്ട. ദൈവത്തിനു നിന്നോടു
പ്രീതി തോന്നിയിരിക്കുന്നു.
നീ ഗർഭിണിയായി ഒരു ആൺകുഞ്ഞി നെ പ്രസവിക്കും. നീ അവനു യേശു
എന്ന് പേരിടണം.
അവൻ മഹാനാകും. അത്യുന്നതന്റെ
മകൻ എന്ന് വിളിക്കപ്പെടും.
ദൈവമായ യഹോവ അവനു പിതാ
വായ ദാവീദിന്റെ സിംഹാസനം
കൊടുക്കും. അവൻ യാക്കോബ്
ഗൃഹത്തിന്മേൽ എന്നും രാജാവായി
ഭരിക്കും. അവന്റെ ഭരണത്തിന്
അവസാനമുണ്ടാകയില്ല."
മറിയാമിൽ നിന്നു ജനിക്കുന്ന ശിശു
അത്യുന്നതൻ തന്നെ ആണെന്നല്ല ദൂതൻ
പറഞ്ഞത് പകരം "അത്യുന്നതന്റെ മകൻ"
എന്ന് വിളിക്കപ്പെടും എന്നാണ്.
അവന്റെ ഭാവിയിൽ അവൻ ആരായിത്തീരും
എന്നും ദൂതൻ പറഞ്ഞു. ദാവീദിന്റെ സിംഹാസനത്തിൽ എന്നേക്കും രാജാവായി
ഭരിക്കും.
ദൂതൻ മറിയയുടെ ഭർത്താവായ യൗസേപ്പി
നോട് ഇങ്ങനെ പറഞ്ഞു: Mathew 1: 21
"അവൾ ഒരു മകനെ പ്രസവിക്കും. നീ
അവനു യേശു എന്ന് പേരിടണം.
കാരണം അവൻ തന്റെ ജനത്തെ അവ രുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും."
യേശു എന്ന പേരിന്റെ അർത്ഥം (എബ്രായ ഭാഷയിൽ) "യഹോവ രക്ഷയാകുന്നു"
എന്നാണ്. പാപങ്ങളിൽ നിന്നു രക്ഷിക്കുന്ന
യേശു ഒരു പുരോഹിതൻ ആയിരിക്കും
എന്നാണ് ദൂതൻ സൂചിപ്പിച്ചതു.
ജനത്തിന്റെ പാപം വഹിക്കുന്നവനും പാപം
നീക്കം ചെയ്യുന്നവനും ആണ് പുരോഹിതൻ.
യേശു മൽക്കിസെദേക്കിന്റെ ക്രമപ്രകാര
മുള്ള ഒരു മഹാപുരോഹിതൻ ആയിരിക്കും
എന്നുള്ള പ്രവചനങ്ങളും യേശുവിൽ
നിവൃത്തിയാകുമായിരുന്നു.
യേശു മുപ്പതാം വയസ്സിൽ ജോർദാൻ നദി
യിൽ സ്നാനമേറ്റപ്പോൾ യഹോവ
അവനെ പരിശുദ്ധാത്മാവുകൊണ്ട്
അഭിഷേകം ചെയ്തു. അതു AD 29ൽ ആയിരുന്നു.
അന്നുമുതൽ യേശു യഹോവയുടെ
അഭിഷിക്തൻ (എബ്രായയിൽ മിശിഹാ)
(ഗ്രീക്കിൽ ക്രിസ്തു) ആയിത്തീർന്നു.
യേശുക്രിസ്തു എന്ന് വിളിക്കുമ്പോൾ
അഭിഷിക്തനായ യേശു എന്നാണർത്ഥം.
ദാവീദ് പ്രവചനികമായി യേശുക്രിസ്തു
വിനെ "എന്റെ കർത്താവ് " എന്ന് വിളിച്ചു.
(Psalms 110: 1) അതുകൊണ്ട് യേശു "കർത്താവ് " എന്ന സ്ഥാനപ്പേരിലും
അറിയപ്പെടും. ഈ സ്ഥാനപ്പേര് സ്വർഗ്ഗ
ത്തിൽ വെച്ചു യേശുവിനു ഇല്ലായിരുന്നു.
അവനു കർത്താവ് എന്ന പ്രത്യേക സ്ഥാനം
ലഭിച്ചതിനെക്കുറിച്ചു പത്രോസ് AD 33ലെ
പെന്തക്കൊസ്തിൽ ഇങ്ങനെ പ്രസംഗിച്ചു:
Acts 2: 36
"അതുകൊണ്ട് നിങ്ങൾ സ്തംഭത്തിൽ
തറച്ചുകൊന്ന ഈ യേശുവിനെ ദൈവം,
കർത്താവും ക്രിസ്തുവും ആക്കി യെന്ന യാഥാർഥ്യം ഇസ്രായേൽ ഗൃഹം
മുഴുവനും അറിയട്ടെ."
അതുകൊണ്ട് യഹോവയാം ദൈവത്തിന്റെ
അംഗീകാരമുള്ള അഭിഷിക്തനായ യേശു
മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരം വരു
ത്താനുള്ള പൂർണതയുള്ള യാഗം അർപ്പി ക്കാൻ പറ്റിയ ഒരു സ്ഥാനത്താണ്.
യേശുക്രിസ്തുവിന്റെ മരണം
ലോകത്തിന്റെ പാപത്തെ നീക്കിക്കളയുന്ന
ദൈവത്തിന്റെ കുഞ്ഞാട് എന്ന നിലയിൽ യോഹന്നാൻ സ്നാപകൻ യേശുക്രിസ്തു
വിനെ ആളുകൾക്ക് പരിചയപ്പെടുത്തി.
യേശുവും പറഞ്ഞു: Mathew 20: 28
"മനുഷ്യ പുത്രൻ വന്നതും ശുശ്രൂഷിക്ക പ്പെടാനല്ല. ശുശ്രൂഷിക്കാനും അനേകർ ക്ക് വേണ്ടി തന്റെ ജീവൻ മോചനവില യായി കൊടുക്കാനും ആണ്."
മറുവില കൊടുക്കാനുള്ള സമയം വന്നു.
AD 33 നിസാൻ 14ൽ യേശുക്രിസ്തുവിനെ
പിടിച്ചു ജൂത സന്നദ്രിം കൂടിയാലോചിച്ചു
ഗവർണറായ പീലാത്തോസിന്റെ മുൻപിൽ
കൊണ്ടുവന്നു. രാജ്യദ്രോഹിയും നിയമത്തെ
വകവെക്കാത്തവനും ആണെന്ന് വ്യാജ
കുറ്റാരോപണങ്ങൾ അവന്റെ മേൽ അവർ
ചുമത്തി.
വിചാരണ നേരിട്ടപ്പോൾ യേശു പറഞ്ഞു :
"ഞാൻ രാജാവാണ്. എന്റെ രാജ്യം
ഐഹീകമല്ല. ഈ ലോകത്തിന്റെ ഭാഗമല്ല."
പീലാത്തോസ് യേശുവിൽ കുറ്റമൊന്നും
കണ്ടില്ലെങ്കിലും യഹൂദന്മാരുടെ സമ്മർദ്ദം
നിമിത്തം യേശുവിനെ ഒരു മരത്തിൽ
തൂക്കിക്കൊല്ലാൻ അയാൾ വിധിച്ചു.
ഗോൽഗോഥാ അല്ലെങ്കിൽ കാൽവരി
എന്ന് വിളിക്കുന്ന സ്ഥലത്തു അവനെ
മരത്തിൽ തൂക്കി കൊന്നു. യേശു തന്റെ
പൂർണ്ണ മനുഷ്യജീവൻ പാപികളായവർക്കും
മരിച്ചു പോയവർക്കും വേണ്ടി മനസ്സോടെ
നൽകി. മനുഷ്യരോടുള്ള തന്റെ പിതാവിന്റെ
അളവറ്റ സ്നേഹം യേശുക്രിസ്തുവും
നമ്മോട് കാണിച്ചു.
അന്ന് വൈകിട്ടോടെ യേശുവിനെ ഒരു
പുതിയ കല്ലറയിൽ അടക്കം ചെയ്തു.
ആ കല്ലറ യൗസേഫ് എന്ന് പേരുള്ള ഒരു
ധനികനായ അരിമത്യക്കാരന്റെ ആയിരുന്നു.
അങ്ങനെ യേശു മനുഷ്യവർഗ്ഗത്തിന്റെ
പൊതു ശവക്കുഴിയായ ഷീയോളിലേക്കു
(ഹേഡീസിലേക്കു) പോയി.
യേശുവിനെ സംബന്ധിച്ചും Eccl. 9: 5, 10
പറയുന്നത് സത്യമായിത്തീർന്നു.
മരിച്ചവർ ശവക്കുഴിയിൽ ഒന്നും അറിയു ന്നില്ല. അവർക്ക് ജീവനില്ല. യേശു മരിച്ചു
കഴിഞ്ഞതോടെ അവന്റെ ഭൂമിയിലെ
മനുഷ്യ ആസ്തിക്യം ഇല്ലാതായി. പിന്നെ
ഒരിടത്തും യേശു ജീവിച്ചിരിപ്പില്ലായിരുന്നു.
ഇനി യേശുവിന്റെ ഏക പ്രതീക്ഷ
യഹോവയാം ദൈവത്തിൽ മാത്രമാണ്.
യഹോവ യേശുക്രിസ്തുവിനെ മരിച്ചവ
രിൽനിന്നു ഉയർപ്പിച്ചില്ലെങ്കിൽ അവൻ
ആസ്തിക്യത്തിൽ ഇല്ലാത്ത ഒരവസ്ഥ
ഉണ്ടാകുമായിരുന്നു. എന്നാൽ യഹോവ
യേശുവിനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു.
എന്തുകൊണ്ട്? അവന്റെ പുനരുദ്ധാനം
എങ്ങനെ ആയിരുന്നു?
മരണത്തിൽ നിന്നുള്ള മോചനം എങ്ങനെ
സാധ്യമാകുമായിരുന്നു?
(Simple Truth) തുടരും
Comments
Post a Comment