WHAT IS THE SOUL?

ദേഹി ( Soul  in English) എന്താണ്? 

ഗ്രീക്ക് തത്വജ്ഞാനികൾ പറയുന്നത്:
അഭൗമമായത്,  അദൃശ്യമായത്, അമർത്യത 
യുള്ളത്, തൊട്ടറിയാൻ കഴിയാത്തത് ആയ 
ഒന്ന്.  കൂടുതലായി പറഞ്ഞാൽ മരിച്ചവരുടെ 
ആത്മാവ് ആണ് ദേഹി. 

ഗ്രീക്കുകാർക്കു എവിടുന്നാണ് ഈ ആശയം 
കിട്ടിയത്?    പുരാതന ബാബിലോണിന്റെ 
മതവിശ്വാസത്തിന്റെ ഭാഗമായിരുന്നു 
അമർത്യതയുള്ള ദേഹി.    അവരുടെ പഠിപ്പി ക്കലിനാൽ സ്വാധീനിക്കപ്പെട്ടിട്ടുള്ള മത 
വിശ്വാസങ്ങളിൽ എല്ലാം ഒരു അമർത്യദേഹി 
യുടെ ഉപദേശം കാണാൻ കഴിയും. 

എന്നാൽ ഗ്രീക്കുകാർ ഈ ആശയത്തിന് 
വിപുലമായ അർത്ഥം കൊടുക്കുകയും 
അവരുടെ തത്വജ്ഞാനികളുടെ എഴുത്തു 
കളിൽ പ്രാധാന്യത്തോടെ പ്രതിഫലിപ്പിക്കു കയും ചെയ്തിട്ടുണ്ട്. 

പുരാതന ഗ്രീക്കുകാരുടെ പാഠശാലകളിൽ  വിദ്യാഭ്യാസം  പൂർത്തിയാക്കിയ ക്രൈസ്തവ 
പുരോഹിതന്മാരും അമർത്യതയുള്ള ദേഹി 
എന്ന ആശയം ക്രിസ്തീയ സഭകളിൽ 
പഠിപ്പിച്ചുപോന്നു. 

അങ്ങനെ ലോകത്തിന്റെ എല്ലാഭാഗത്തും 
ദേഹി (Soul) എന്നു പറഞ്ഞാൽ മനുഷ്യൻ 
മരിച്ചുകഴിയുമ്പോൾ അതിജീവിക്കുന്ന 
ആത്മാവിനെ സൂചിപ്പിക്കുന്നതായി വീക്ഷി 
ക്കാൻ തുടങ്ങി. 

ബൈബിൾ പഠിപ്പിക്കുന്നത്  എന്താണ്? 

ദേഹിയെക്കുറിച്ചു (Soul in English) ബൈബിൾ പറയുന്നത് നിങ്ങളെ അതിശയി 
പ്പിച്ചേക്കാം.     ഗ്രീക്ക് തത്വജ്ഞാനികൾ 
കൊടുക്കുന്ന അർത്ഥമല്ല ദേഹിക്ക് (Soul)
തിരുവെഴുത്തുകൾ പറയുന്നത്. 

മൂല എബ്രായഭാഷയിൽ  "Nephesh" എന്ന 
പദവും,  മൂല ഗ്രീക്ക് ഭാഷയിൽ  "Psykhe"
എന്ന പദവുമാണ് ഇംഗ്ലീഷ്  ഭാഷയിൽ 
"Soul" എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. 

മലയാളത്തിൽ അത് ദേഹി എന്നു 
തർജ്ജിമ ചെയ്തിരിക്കുന്നു. 

Nephesh എന്ന വാക്കു എബ്രായ തിരുവെഴു 
ത്തുകളിൽ 754 പ്രാവശ്യവും  Psyche 
എന്ന വാക്കു  ഗ്രീക്ക് തിരുവെഴുത്തുകളിൽ 102 പ്രാവശ്യവും കാണപ്പെടുന്നുണ്ട്.  മൊത്തം  856 പ്രാവശ്യം ബൈബിളിൽ 
കാണപ്പെടുന്നു.  

എബ്രായ  ഭാഷയിൽ നെഫെഷിന്റെ അടി സ്ഥാന അർത്ഥം ശ്വസിക്കുക എന്നാണ്. 
അതുകൊണ്ട് ദേഹി   "ശ്വസിക്കുന്നവൻ"
എന്ന് അർത്ഥം വരുന്നു. 

ബൈബിൾ ആദ്യമായി ദേഹി എന്ന പദം 
കാണുന്നത്  ഉല്പത്തിയിലെ അഞ്ചും ആറും 
സൃഷ്ടിദിവസങ്ങളിലാണ്.  ഭൂമിയിലെ ജീവി 
കളെ പരാമര്ശിക്കുമ്പോൾ Nephesh 
(ദേഹി) എന്ന വാക്കു കാണുന്നു. 

       Genesis 1: 20
       "വെള്ളത്തിൽ ജീവികൾ (Nephesh)
        നിറയട്ടെ."

ജീവികൾ അല്ലെങ്കിൽ ദേഹികൾ  ജീവനും 
ശ്വാസവും ഉള്ളവയാണ്.  നമുക്ക് കാണാൻ 
കഴിയുന്നതും  ഭൗതീകസവിശേഷതകൾ 
ഉള്ളതും മർത്യവുമായ ജീവികൾ ദേഹി 
(Soul) എന്നു പറയപ്പെടുന്നു. 

മനുഷ്യനും ഒരു ദേഹിയാണ്.  

         Genesis 2: 7
         " മനുഷ്യൻ ജീവനുള്ള ദേഹി           
           (NEPHESH) ആയിത്തീർന്നു. "

ദേഹി എന്നതിന് ചില ഭാഷാന്തരങ്ങൾ 
"വ്യക്തി"  എന്നു തർജ്ജിമ ചെയ്തിട്ടുണ്ട്. 
ഇംഗ്ലീഷിൽ Living being, Individual, Person
എന്നും വായിക്കുന്നു. 
 
മൃഗങ്ങളും മനുഷ്യരും ദേഹികൾ (soul)
ആണെന്ന് ബൈബിൾ പറയുന്നു

ദേഹി  ഭൗമീകമാണ്,     ദേഹി ദൃശ്യമാണ്  ദേഹി മർത്യമാണ്,  ദേഹി ശ്വസിക്കുന്ന 
എല്ലാ ജീവികളെയും അർത്ഥമാക്കുന്നു. 
ദേഹിക്ക് രക്തമുണ്ട്.  ദേഹിക്ക് ആഗ്രഹം 
ഉണ്ട്.  ദേഹിയെ ഇരുമ്പ് ചങ്ങലകളാൽ 
ബന്ധിക്കാൻ കഴിയും.  ദേഹിയെ നശിപ്പിച്ചു 
കളയാൻ കഴിയും.  ദേഹി മരണത്തിനു 
അധീനമാണ്.  ഇതുപോലുള്ള വാക്യങ്ങൾ 
ബൈബിളിലുടനീളം നമുക്ക് വായിക്കാൻ 
കഴിയും. 

അതുകൊണ്ട് ദേഹി (Soul) മരണത്തെ 
അതിജീവിക്കുന്ന ആത്മാവല്ല.   ദേഹി 
നശിക്കും  എന്നും മരിക്കും എന്നും 
Ezekiel 18: 4 വ്യക്തമായി പഠിപ്പിക്കുന്നു

നമ്മുടെ കാലത്ത് അനേകം ബൈബിൾ 
പണ്ഡിതന്മാർ ബൈബിൾപറയുന്ന  ദേഹി 
മനുഷ്യൻ തന്നെ എന്നു  വിശ്വസിക്കുന്നു. 
ദേഹി മുഴു മനുഷ്യനെയും സൂചിപ്പിക്കുന്ന 
വാക്കാണെന്ന് പഠിപ്പിക്കുന്നു. 

ദേഹി (soul) മനുഷ്യന്റെ ഉള്ളിലുള്ള ഒരു 
അദൃശ്യ വസ്തുവല്ല.  മനുഷ്യൻ തന്നെ 
യാണ്. 

ഇത് കുറേക്കൂടെ സ്പഷ്ടമായി മനസ്സിലാ
ക്കാൻ മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചു 
പറയുന്ന ഉല്പത്തിയിലെ വിവരണം നോക്കാം. 

മനുഷ്യനെ ദൈവം സൃഷ്ടിച്ചത്  ഭൂമിയിലെ 
പൊടി ഉപയോഗിച്ചാണ്.  പൊടി എന്നു 
പറയുമ്പോൾ എന്താണതിനർത്ഥം? 

പൊടി വെറും പാറപ്പൊടിയോ,  കടൽത്തീര 
ത്തെ മണലോ, വെറും മണ്ണോ ഒന്നുമല്ല. 
ഭൂമിയിലെ വ്യത്യസ്തമൂലകങ്ങളിൽ നിന്നു 
ആവശ്യമായ അളവിൽ ദൈവം സ്വരൂപിച്ച 
ശുദ്ധമായ പൊടിയുടെ കണങ്ങളാണ്. 
ദൈവം പ്രത്യേകം തയ്യാറാക്കിയ പൊടിയും 
ശുദ്ധമായ വെള്ളവും കൂട്ടിക്കുഴച്ചു 
മനുഷ്യന്റെ അകമേയും പുറമെയും ഉള്ള 
ശരീരഭാഗങ്ങൾ നിർമിച്ചു.  രൂപകല്പനയിൽ 
ദൈവത്തിന്റെ നിലവാരങ്ങൾക്ക് അനുസരിച്ചു ഓരോ അംഗവും അതാതിന്റെ 
സ്ഥാനത്തു ക്രമപ്പെടുത്തി. 

മനുഷ്യനെ നിർമ്മിക്കാൻ ദൈവം ഉണ്ടാക്കിയ മിശ്രിതം പ്രത്യേകതകൾ ഉള്ളതായിരുന്നു. 
മൃഗങ്ങളുടെ മാംസം പോലെ ആയിരുന്നില്ല 
മനുഷ്യമാംസം.  വളരെ ഉന്നത ശ്രേണിയിൽ 
ഉള്ളതായിരുന്നു.  മൃഗങ്ങളെക്കാൾ കഴിവു 
കളും,  ബുദ്ധിശക്തിയും,  ഇന്ദ്രിയജ്ഞാനവും 
ശരിതെറ്റുകളെക്കുറിച്ചുള്ള അറിവുകളും 
ദൈവത്തെ ആരാധിക്കാനുള്ള ആഗ്രഹം 
ഒക്കെ ഉൾപ്പെട്ട ഒരു പൂർണതയുള്ള ഘടന 
യിലാണ് ദൈവം സൃഷ്ടിച്ചത്. 

അതിന്റെ സവിശേഷത ഇങ്ങനെ ബൈബിൾ 
വർണിക്കുന്നു.  "ദൈവത്തിന്റെ ഛായയിൽ 
സാദൃശ്യത്തിൽ" മനുഷ്യനെ സൃഷ്ടിച്ചു

മനുഷ്യന്റെ സൃഷ്ടിയിൽ രണ്ടു പടികൾ 
കാണാൻ കഴിയും. 

ഒന്നാമത്തേത്,  ജീവനില്ലാത്ത ഒരു രൂപം. 
മാംസവും എല്ലുകളും തൊലിയും കൊണ്ട് 
മൂടപ്പെട്ട ഒരു മനുഷ്യ ശരീരം. അതിനു 
കണ്ണുകൾ ഉണ്ടായിരുന്നു. പക്ഷെ കാണാൻ 
കഴിഞ്ഞിരുന്നില്ല.  കാതുകൾ ഉണ്ടായിരുന്നു 
ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. അതിനു 
വായുണ്ടായിരുന്നു. സംസാരിക്കാനായില്ല. 
അതിനു നാക്കുണ്ടായിരുന്നു ഒന്നും രുചിക്കാൻ കഴിഞ്ഞില്ല. മൂക്കുണ്ടായിരുന്നു 
പക്ഷെ മണക്കാൻ കഴിഞ്ഞില്ല. അതിനു 
ഹൃദയം ഉണ്ടായിരുന്നു.     മിടിച്ചിരുന്നില്ല. 
രക്തം ഉണ്ടായിരുന്നു.  പക്ഷെ ഒഴുക്ക് 
ഇല്ലായിരുന്നു. ശ്വാസകോശങ്ങൾ ഉണ്ടായിരുന്നു.  അതു വികസിക്കുകയോ 
ചുരുങ്ങുകയോ ചെയ്തില്ല.  ഇതിനെ 
എന്ത് വിളിക്കും?  നിർജീവ ശവശരീരം. 

രണ്ടാമത്തെ പടി,  ജീവൻ കൊടുക്കുക 
എന്നതാണ്.  ദൈവം അതിന്റെ മൂക്കിലൂടെ 
ജീവശ്വാസം ഊതി എന്നു നാം വായിക്കുന്നു. 
ജീവദായകമായ അന്തരീക്ഷത്തിലെ വായു 
(Oxygen) ശ്വസിക്കാൻ ദൈവം ഇടയാക്കി.

മൂക്കിലൂടെ കടന്ന വായു (Oxygen) നേരെ 
ശ്വാസ കോശത്തിലേക്കു പ്രവേശിച്ചു അതു 
വികസിക്കാൻ തുടങ്ങി.      സ്വയം ശ്വാസം 
എടുക്കാനും പുറത്തേക്കു വിടാനും. ദൈവം 
ഇടയാക്കി.  പിന്നീട്  oxygen രക്തത്തിൽ 
കലരാനും ഹൃദയത്തിലേക്കു കടക്കാനും 
അവിടുന്നു പമ്പ് ചെയ്ത് ശരീരത്തിന്റെ 
എല്ലാ ഭാഗത്തേക്കും രക്തം ഒഴുകാൻ 
തുടങ്ങി.  Oxygen വഹിച്ചുകൊണ്ട് പോകുന്ന 
രക്തം നാഡീഞരമ്പുകളെ ഊർജ്ജസ്വല മാക്കി.  നാഡീ ഞരമ്പുകൾ ഊർജ്ജം തല 
ച്ചോറിലെത്തിക്കുകയും പ്രവർത്തനക്ഷമ 
മാക്കുകയും  ചെയ്തു. 

തലച്ചോറിൽ നിന്ന് ആവശ്യമായ നിർദ്ദേശം 
ശരീരത്തിന്റെ ഓരോ അംഗങ്ങളിലേക്കും 
ഞൊടിയിടയിൽ കൈമാറുന്നു. രക്തത്തിൽ 
അടങ്ങിയിരിക്കുന്ന ജീവൻ ഇപ്പോൾ മുഴു 
ശരീരത്തെയും പ്രവർത്തന നിരതമാക്കി.
മനുഷ്യൻ  "ജീവനുള്ള ദേഹി" ആയിത്തീർന്നു. 

ഇവിടെ ശ്വാസത്തിന് കൊടുത്തിരിക്കുന്ന 
എബ്രായ വാക്കു "Neshamah"  എന്നാണ്. 
Spirit (ആത്മാവ് ) എന്ന വാക്കു ഈ  ഭാഗത്തു  നാം കാണുന്നില്ല. 

എബ്രായ ഭാഷയിൽ "Ruach" എന്നും 
ഗ്രീക്ക് ഭാഷയിൽ  "Pneuma" എന്നുമാണ് 
ആത്മാവിന്  (Spirit in English) പറയുന്ന 
മൂല വാക്കുകൾ. 

ആത്മാവ് എന്നതിന്റെ അർത്ഥം ജീവശക്തി (Life  force in English)  
എന്നാണ്.  ഈ  ജീവശക്തി ഓരോ ജീവിക 
ളുടെയും ശരീരത്തിലെ എല്ലാ കോശങ്ങളി 
ലും സൃഷിയുടെ സമയത്തു തന്നെ ദൈവം വിന്യസിച്ചിരുന്നു.  എന്നാൽ അതു പ്രവർത്തി 
ക്കണമെങ്കിൽ oxygen അനിവാര്യമാണ്. 

അപ്പോൾ നമ്മൾ തിരുവെഴുത്തിൽനിന്നും 
ദേഹിയെക്കുറിച്ചു എന്താണ് പഠിച്ചത്? 

മനുഷ്യനെ ദൈവം സൃഷ്‌ടിച്ചപ്പോൾ 
അവനു ഒരു ദേഹി കിട്ടിയെന്നല്ല.  മറിച്ചു, 
മനുഷ്യൻ തന്നെയാണ് ദേഹി.  

ദേഹി ഒരിക്കലും മനുഷ്യ ശരീരത്തിൽ 
അദൃശ്യമായി വേറിട്ടു നിൽക്കുന്ന ഒന്നല്ല. 

ഒന്ന് ചിന്തിക്കുക
ദേഹി നശിപ്പിക്കാൻ സാധ്യമല്ലാത്ത 
ഒന്നാണോ?  ദൈവം നിർമ്മിച്ച ദേഹിയെ 
അവനു നശിപ്പിക്കാൻ കഴിയില്ലേ? 

നമുക്ക് ശ്വാസം നിലക്കുന്ന ഒരു ഘട്ടം 
എപ്പോഴെങ്കിലും ഉണ്ടായാൽ നമ്മുടെ 
തലച്ചോറിന്റെ പ്രവർത്തനം നിലച്ചുപോകും. 
പിന്നെ ഒന്നും ചിന്തിക്കാൻ കഴിയില്ല. 
ആവശ്യമായ നിർദ്ദേശം തരാൻ കഴിയാതെ വരും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലെയും 
പ്രവർത്തനം നഷ്ടപ്പെടും.  മനുഷ്യൻ 
നിർജീവാവസ്ഥയിലാകുന്നു.  അതാണല്ലോ 
മരണം.  

അതുകൊണ്ട് ദേഹി (Soul) മരിക്കും. 

നാം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന 
സത്യങ്ങൾ വിശ്വസിക്കണം.  അതു നമുക്ക് 
ആശ്വാസവും പ്രത്യാശയും തരും. 

(Simple Truth) തുടരും 












മനുഷ്യൻ ഒരു ആത്മമണ്ഡലത്തിൽ നിന്നും 
വന്നതല്ല.     അതുകൊണ്ടുതന്നെ അവൻ 
ആത്മജീവിയല്ല,   ഭൗമീകനാണ്. 









Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.