WHAT IS THE PUNISHMENT FOR SIN? - Part 5.

GEHENNA AND TARTAROO 

യേശുക്രിസ്തുവിന്റെ പ്രസിദ്ധമായ ഗിരി 
പ്രഭാഷണത്തിൽ HADES (grave)  എന്ന   ഗ്രീക്ക് പദം  കൂടാതെ മറ്റൊരു ഗ്രീക്ക് വാക്കു 
കൂടി ഉപയോഗിച്ചിരുന്നു എന്നു നിങ്ങൾക്ക് 
അറിയാമായിരുന്നോ? 

ആ പ്രത്യേക പദം  "GEHENNA" എന്ന 
ഗ്രീക്ക് വാക്കായിരുന്നു. 

അതിന്റെ ഇംഗ്ലീഷ് തർജ്ജിമ Hell എന്നും 
Hellfire  എന്നും Eternal Fire എന്നുമൊക്കെ 
ആയിരുന്നു. 

മലയാളത്തിൽ  "നരകം",  എന്നും " "നരകാഗ്നി" എന്നും "നിത്യാഗ്നി
എന്നൊക്കെ തർജ്ജിമ ചെയ്തിരിക്കുന്നു. 

അനേകരും നരകത്തെ തീയുള്ള ഒരു 
ദണ്ഡന സ്ഥലമായി വിശ്വസിക്കുന്നത് 
കൊണ്ടാണ് നരകാഗ്നി എന്ന പരിഭാഷ 
വന്നത്.  വാസ്തവത്തിൽ ഗ്രീക്കിൽ ആ 
പദത്തിന് ദണ്ഡനത്തിന്റെ ആശയമില്ല. 

Gehenna എന്ന വാക്കിന് Hades എന്ന 
വാക്കുമായി യാതൊരു ബന്ധവുമില്ല. 

കാരണം Hades മരണത്തോടും മരിച്ചവരെ 
കുഴിച്ചിടുന്ന ശവക്കുഴിയോടുമാണ്  ബന്ധ 
പ്പെട്ടിരിക്കുന്നത്.  വേദനയോടും കഷ്ടപ്പാടു
കളോടുമല്ല. 

പുതിയനിയമത്തിൽ Gehenna 

ഏതാണ്ട് 12 പ്രാവശ്യം ഗ്രീക്ക് തിരുവെഴു 
ത്തുകളിൽ Gehenna എന്ന ഗ്രീക്ക്   പദം 
നമുക്ക് കാണാൻ കഴിയും. 
 
എബ്രായ വാക്കായ Geh-hinnom എന്ന 
പദത്തിൽ നിന്നാണ് ഈ വാക്കു എടുത്തി 
ട്ടുള്ളത്.  Joshua 18:  16ൽ ഗ്രീക്ക് സെപ്റ്റുവ ജിന്റിൽ നമുക്കത് കാണാവുന്നതാണ്. 

അതിന്റെ ശരിയായ അർത്ഥം നിത്യാഗ്നി 
എന്നാണ്.  നരകാഗ്നി എന്ന വാക്കു വ്യാജ 
മായ പഠിപ്പിക്കലാണ്.  

കാരണം യേശുക്രിസ്തു ഈ വാക്കു ഉപയോ 
ഗിച്ചപ്പോൾ നിത്യനാശത്തിന്റെ ഒരു പ്രതീകം ആയിട്ടായിരുന്നു.  പുതിയ നിയമ ത്തിൽ ആദ്യമായി കാണപ്പെടുന്ന ഭാഗം നമുക്കിപ്പോൾ പരിശോധിക്കാം. 

       Mathew 5: 22
       "എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു:
        സഹോദരനോട് ദേഷ്യം വെച്ചുകൊണ്ടിരി 
        ക്കുന്നവനെല്ലാം നീതിപീഠത്തിന് 
        മുൻപാകെ കണക്കു ബോധിപ്പിക്കേണ്ടി 
        വരും.  സഹോദരനെ ചീത്ത വിളിക്കു 
        ന്നവനാകട്ടെ പരമോന്നത നീതിപീഠ 
        ത്തിനു മുൻപാകെ കണക്കു ബോധി 
        പ്പിക്കേണ്ടിവരും.  "വിവരംകെട്ട വിഡ്ഢി"
        എന്നു വിളിച്ചാലോ എരിയുന്ന gehenna 
        യ്ക്കു അർഹനാകും."

RSV ഇംഗ്ലീഷ്  ബൈബിൾ പരിശോധിച്ചാൽ 
Hell എന്ന പദം നാം വായിക്കുന്നു. എന്നാൽ 
Footnote ൽ (ഗ്രീക്ക് പദം Gehenna) എന്നു 
എഴുതിയിരിക്കുന്നു. 

Gideons ബൈബിൾ "Fires of Hell" എന്നു 
വായിക്കുന്നു.  മലയാളം പരിഭാഷകളിൽ 
നരകംനരകാഗ്നി എന്ന വാക്കുകളാണ്. 

അല്പം ചരിത്രം 

യേശുക്രിസ്തു gehenna എന്ന വാക്കു പറയു 
മ്പോൾ അവന്റെ കേൾവിക്കാരായ ജൂത 
ന്മാർക്കു ഈ സ്ഥലത്തെക്കുറിച്ചു നല്ല 
അറിവുണ്ടായിരുന്നു. 

യെരുശലേം നഗരത്തിനു പുറത്തു തെക്ക് 
പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന hinnom 
താഴ്‌വര അവർക്കു വളരെ പരിചിതമായ 
സ്ഥലമാണ്.     അവിടെ എപ്പോഴും തീ എരിഞ്ഞുകൊണ്ടിരിക്കുമായിരുന്നു.  ആ 
സ്ഥലം നഗരത്തിലെ എല്ലാ ചപ്പുചവറുകളും 
ചത്ത മൃഗങ്ങളുടെ ശവശരീരങ്ങളും 
കൊടും കുറ്റവാളികളെ തൂക്കി കൊന്ന ശേഷം വലിച്ചെറിയുന്ന ഏറ്റവും മോശമായ 
ഒരു താഴ്‌വരയായിരുന്നു.  അവിടെ തീ 
നന്നായി കത്തി മൃതദേഹങ്ങൾ  എളുപ്പം 
ദഹിപ്പിക്കാൻ വേണ്ടി ഗന്ധകവും തീയും 
മറ്റു അവശിഷ്ടങ്ങളും ഇടുക പതിവായി രുന്നു. 

അവിടെ ജീവനുള്ള മൃഗങ്ങളെയോ മനു 
ഷ്യരെയോ ഇടുകയില്ലായിരുന്നു. കാരണം 
ദൈവത്തിന്റെ ന്യായപ്രമാണം മൃഗങ്ങളോട് 
ക്രൂരത കാട്ടുന്നത് വിലക്കിയിരുന്നു. 

അതുകൊണ്ടുതന്നെ Gehenna എന്ന സ്ഥല 
ത്തിനു ജീവനുള്ളവരെ ദണ്ഡിപ്പിക്കുന്ന ഒരു 
ആശയവുമായി യാതൊരു ബന്ധവുമില്ല. 

യേശു പറഞ്ഞതുപോലെ സ്വന്തം സഹോദ
രനെ വിഡ്ഢി എന്നു വിളിക്കുന്നവർക്കും 
സഹോദരനോട് ദേഷ്യം വെച്ചുകൊണ്ടിരി 
ക്കുന്നവർക്കും മറ്റു മോശമായ വാക്കുകൾ 
പറയുന്നവർക്കും  കൂടെ അർഹതപെട്ട ഒരു സ്ഥലമാണ്  എരിയുന്ന Gehenna എന്നു 
ആലങ്കാരികമായി വെളിപ്പെടുത്തുകയായി 
രുന്നു.   യേശുവിനോ,   ജൂതന്മാർക്കോ 
നിത്യ ദണ്ഡന സിദ്ധാന്തം അറിവില്ലാത്ത 
കാര്യമായിരുന്നു. 

തുടർന്നു ജീവിക്കാൻ അർഹതയില്ലാത്ത 
ദുഷ്ടൻമാർക്കു hinnom താഴ്‌വരയിലെ തീ 
കൊണ്ടുള്ള സമ്പൂർണ നാശം പോലെ 
നിത്യനാശത്തിന്റെ പ്രതീകം ആയി യേശു 
ഉചിതമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് 
പറയുകയായിരുന്നു. 

ഒരു വ്യക്തിയുടെ സമ്പൂർണ   നാശത്തിനു 
കൂടുതലായി ഒരർത്ഥമേയുള്ളു.  അതിനെ 
വെളിപ്പാട് പുസ്തകത്തിൽ വിളിക്കുന്നത് 
"രണ്ടാം മരണം" (Second Death) എന്നാണ്. 

അപ്പോൾ ഒന്നാം മരണം എന്താണ്? 

അതു ആദാമ്യപാപത്താലുള്ള മരണം. 
ആദാമിന്റെ മക്കൾ എന്നനിലയിൽ നമ്മൾ 
ജനിക്കുന്നത് ജന്മപാപത്താലാണ്. അതിന്റെ 
ശമ്പളം മരണം.  ഈ മരണത്തിൽനിന്നു 
ഒരു പുനരുദ്ധാന പ്രത്യാശയുണ്ട്. 

എന്നാൽ രണ്ടാം മരണം ആദാമ്യ പാപ 
ത്തിന്റെ ഫലമായി സംഭവിക്കുന്നതല്ല. 
അതു ഒരാൾ വ്യക്തിപരമായി ചെയ്യുന്ന 
മനഃപൂർവ്വം ആയ പാപങ്ങൾക്കുള്ള ശിക്ഷ 
യാണ്.  അതിന്റെ അർത്ഥം അയാൾക്ക്‌ 
ഒരു പുനരുദ്ധാന പ്രത്യാശ ഇല്ല.  തീ എല്ലാം 
കത്തിച്ചു ചാമ്പൽ ആക്കുന്നതുപോലെ 
നിത്യമായി നശിച്ചുപോകുന്നു.  തീ നാശ ത്തിന്റെ ഒരു പ്രതീകം ആകുന്നു.  അവർ 
മേലാൽ പ്രപഞ്ചത്തിൽ ഒരിടത്തും ജീവിച്ചി 
രിക്കുന്നില്ല.  എല്ലാ ഭാവി പ്രതീക്ഷകളും 
നഷ്ടപ്പെടുന്നു.  

പുരാതന യരുശലേമിൽ  Gehenna എന്ന 
Ben-hinnom താഴ്‌വരയിൽ molech എന്ന 
വിഗ്രഹ ദൈവത്തിന്റെ ആരാധന നടത്തി 
യിരുന്ന സ്ഥലമായിരുന്നു.  മൊലേക്കിനെ 
പ്രസാദിപ്പിക്കാൻ ഭക്തരായ വിഗ്രഹാരാധകർ
തങ്ങളുടെ ശിശുക്കളെ ജീവനോടെ തീയിൽ 
ദഹിപ്പിച്ചിരുന്നു.  യോശിയ രാജാവ് ഈ 
ശിശുബലി നിരോധിച്ചു.  അതിനുശേഷം 
അതു ചപ്പുചവറുകളും ചത്ത മൃഗങ്ങളുടെ 
ശരീരങ്ങളും ദഹിപ്പിക്കാൻ ഇടുന്ന സ്ഥലം 
ആയിത്തീർന്നു.  അവിടെ തീയും ഗന്ധകവും 
പൂർണമായ നാശം വരുത്തുമായിരുന്നു. 

പ്രത്യേകം ശ്രദ്ധിക്കുക:  

ജനതകളുടെ മോശമായ ഈ പ്രവർത്തികൾ 
യഹോവ എങ്ങനെ വീക്ഷിച്ചു? 

        Jeremiah 7: 31

         "സ്വന്തം മക്കളെ തീയിൽ ബലി      
          അർപ്പിക്കാൻ അവർ ബെൻ ഹിൻനോം 
           താഴ്‌വരയിലുള്ള തോഫെത്തിൽ 
           ആരാധനാസ്ഥലങ്ങൾ പണിതിരി 
           ക്കുന്നു. ഇത് ഞാൻ കല്പിച്ചതല്ല. 
           അങ്ങനെയൊരു കാര്യം എന്റെ 
           മനസ്സിൽ പോലും വന്നിട്ടില്ല."

ആ മ്ലേച്ച വിഗ്രഹാരാധകർക്കു മക്കളെ 
തീയിൽ ബലിയർപ്പിക്കാൻ തോന്നി. 
ഇന്നും നിത്യ ദണ്ഡനത്തിന്റെ സിദ്ധാന്തം 
പഠിപ്പിച്ചു കൊണ്ടിരിക്കുന്നവർ അവരുടെ 
പിൻഗാമികളായിരിക്കുമല്ലോ.  കാരണം 
മരണമെന്ന ശിക്ഷയിൽ അവർ സംതൃപ്ത 
രല്ല.

നിങ്ങൾക്ക് എന്ത് തോന്നുന്നു?  അങ്ങനെയല്ലേ? 

സ്രഷ്ടാവായ യഹോവയുടെ മനസ്സിൽ 
പോലും ചിന്തിക്കാത്ത കാര്യങ്ങൾ ചെയ്യാൻ 
വിഗ്രഹ ദൈവങ്ങളെ ആരാധിക്കുന്നവരും 
വിശ്വാസത്യാഗികൾ ആയവരും പ്രവർത്തി 
ക്കുമ്പോൾ യഹോവയായ ദൈവത്തിനു 
എന്ത് തോന്നും എന്നാണ് നിങ്ങൾ വിചാരി
ക്കുന്നത്?  ദൈവം വെറുക്കുന്ന മ്ലേച്ഛമായ 
ആചാരങ്ങളാണ്  ശിശുബലി.

നിത്യ ദണ്ഡനത്തിന്റെ ഒരു അക്ഷരീയ 
സ്ഥലം ഇല്ല എന്നത് എത്ര വ്യക്തമാണ് !

Gehenna ഒരു ആലങ്കാരികപദം മാത്രമാണ്. 
അവിടെ പുഴുവും കീടങ്ങളുമില്ല. അപ്പോൾ 
യേശു പറഞ്ഞത് അങ്ങനെയല്ലല്ലോ എന്നു 
ചിലർ പറഞ്ഞേക്കാം. 

      Mark  9: 43-48
      48 "ഗീഹെന്നയിൽ പുഴുക്കൾ ചാകുന്നില്ല 
             അവിടത്തെ തീ കെടുത്തുന്നതുമില്ല."

ഇവിടെ ശവശരീരങ്ങൾ ഗിഹെന്നയിലേക്കു 
വലിച്ചെറിയുമ്പോൾ എല്ലാംതന്നെ തീയിൽ 
നേരിട്ടു വീഴുകയില്ല. ചിലത്  പാറക്കെട്ടു കളിൽ തങ്ങിനിൽക്കും.  അവ പുഴുക്കൾ 
തിന്നും.  തീ പോലെ തന്നെ പുഴുക്കളും 
കീടങ്ങളും ശവശരീരങ്ങൾ പൂർണമായും 
തിന്നു തീർക്കും.  രണ്ടും ഒരേ പ്രവൃത്തി 
ചെയ്യുന്നു.  സമ്പൂർണ നാശത്തിനു സഹായി 
ക്കുന്നു.  ജൂതന്മാർ ഇതൊക്കെ അപ്പോൾ 
കണ്ടുകൊണ്ടിരിക്കുകയായിരുന്നു. 
Isaiah 66: 24ൽ  ഈ കാഴ്ച്ച വർണ്ണിക്കുന്നത് 
നമുക്ക് വായിക്കാൻ കഴിയും. 

അതുകൊണ്ട് Gehenna മനപ്പൂർവ്വം തെറ്റ് 
ചെയ്യുന്നവർക്ക്  രണ്ടാം മരണത്തെ 
പ്രതീകപ്പെടുത്തുന്ന വാക്കാണ്. 

ഇവരുടെ പാപങ്ങളും രണ്ടാം മരണവും 
ഒരിക്കലും മറ്റുള്ളവരിലേക്ക് കൈമാറ്റം 
ചെയ്യാൻ കഴിയുന്നതല്ല.  അവരുടെ ജീവൻ 
എന്നേക്കുമായി നഷ്ടപ്പെടുന്നു. 

ദൈവം ഒരിക്കലും ക്ഷമിക്കാത്ത തന്റെ 
പരിശുദ്ധാത്മാവിനു എതിരെയുള്ള പാപ 
മാണ് അവർ  മനഃപൂർവ്വം  ചെയ്തത്. 
അതുകൊണ്ട് ദണ്ഡനമല്ല ഉചിതമായ വാക്കു 
രണ്ടാം മരണം ആണ് എന്നു ന്യായമായും 
നമുക്ക് ചിന്തിക്കാം.   അതു ദൈവത്തിന്റെ 
നീതിയെയും സ്നേഹത്തെയും വിലമതി 
ക്കാൻ നമ്മെ പ്രേരിപ്പിക്കും. 

        JUDE 7

       "അങ്ങനെ തന്നെ കടുത്ത ലൈംഗിക 
        അധാർമികതയിലും പ്രകൃതിവിരുദ്ധ 
        മായ ജഡീകമോഹങ്ങളിലും മുഴുകിയ 
        സോദോമിനെയും ഗൊമോറയെയും 
        ചുറ്റുമുള്ള നഗരങ്ങളെയും ദൈവം 
        നിത്യാഗ്നികൊണ്ടു ശിക്ഷിച്ചു. അവരെ 
         നമുക്ക് ഒരു മുന്നറിയിപ്പായി തന്നിരി 
         ക്കുന്നു."

അവിടെയുണ്ടായിരുന്ന സകല ദുഷ്ടന്മാരും 
ആകാശത്തുനിന്നു വന്ന തീയിൽ ചുട്ടു 
ചാമ്പലായി എന്നു വ്യക്തമാണ്.   കുറച്ചു 
സമയം കൊണ്ട്  തീ   പൂർണമായി ആ 
പട്ടണങ്ങൾ നശിപ്പിച്ചു. അവിടത്തെ പുക 
ആകാശത്തോളം ഉയർന്നു. 

ചോദ്യം ഇതാണ് : സൊദോംഗൊമോറയിലെ ആളുകൾ നിത്യ ദണ്ഡനം അനുഭവിക്കുക 
യാണോ?   

അല്ല എന്നാണ് ഉത്തരം.   കാരണം  ആ  തീ 
ഇന്ന് അവിടെ ഇല്ല.    എല്ലാം തീയാൽ 
നശിപ്പിക്കപ്പെട്ടു.       അല്പസമയത്തെ തീ 
കൊണ്ടുള്ള നാശത്തെ നിത്യാഗ്നി എന്നു 
ബൈബിൾ വിളിക്കുന്നത്‌ എന്തുകൊണ്ട്? 

എല്ലാ ദുഷ്ടന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. 
അതും  തീ കൊണ്ട് നിത്യമായി.  അതുകൊണ്ട് അവരുടെ ശിക്ഷ ഉചിതമായി 
നിത്യാഗ്നി കൊണ്ടായിരുന്നു. 

TARTAROO എന്താണ്? 

പുതിയ നിയമത്തിൽ കാണപ്പെടുന്ന മറ്റൊരു 
ഗ്രീക്ക് വാക്കാണ്  "Tartaroo"  എന്നത്. 

ഈ വാക്ക് ഒരു പ്രാവശ്യം മാത്രമേ 
ബൈബിളിൽ കാണുന്നുള്ളൂ.  അതു ഗ്രീക്ക് 
ക്രിയയാണ്.   അതിന്റെ ഇംഗ്ലീഷ് പരിഭാഷ 
"Tartarus"  എന്നാണ്. 

        2 Peter 2 : 4 
        "പാപം ചെയ്ത ദൈവ ദൂതന്മാരെ 
         ദൈവം വെറുതെ വിടാതെ പിന്നീട് 
         ന്യായം വിധിക്കാനായി ടാർട്ടറാസിലെ 
         അന്ധകാരത്തിൽ ചങ്ങലയ്ക്കിട്ടു."
         (NWT)

RSV ഇംഗ്ലീഷ്  ബൈബിൾ  Hell എന്നും 
Footnote ൽ ഗ്രീക്ക് പദം (Tartarus) എന്നും 
തർജ്ജിമ ചെയ്തിരിക്കുന്നു. 

മലയാളം സത്യവേദ പുസ്തകം  "നരകം
എന്നു വായിക്കുന്നു. 

Gideons ബൈബിൾ "eternal fire" എന്നു 
ഇംഗ്ലീഷിൽ തർജ്ജിമ ചെയ്യുന്നു. 

Tartarus മനുഷ്യരെ ശിക്ഷിക്കാനുള്ള സ്ഥലം അല്ല എന്നു ആദ്യംതന്നെ അറിയുക. 

ഇത് ദൈവ പുത്രന്മാരെ,  പാപം ചെയ്ത 
ദൂതന്മാരെ ന്യായം വിധിക്കാനുള്ള സമയം 
വരെ തടവിലാക്കിയിരിക്കുന്ന സ്ഥലമാണ്. 
ഇത് അക്ഷരീയമായ ഒരു സ്ഥലമല്ല.
ആലങ്കാരികമാണ്. 

നോഹയുടെ കാലത്ത് ജലപ്രളയത്തിന് 
ഇടയാക്കിയ സംഭവങ്ങൾ നടക്കുന്നത്  
ഈ വിധത്തിലാണ്. 

സ്വന്തം വാസസ്ഥലമായ  സ്വർഗത്തിൽ നിന്നും വിട്ടു ഭൂമിയിൽ മനുഷ്യരായി ജീവിച്ചു 
മനുഷ്യ സ്ത്രീകളെ വിവാഹം കഴിച്ചു 
മല്ലന്മാരായ സങ്കരസന്തതികളെ ജനിപ്പിച്ചു.
അവർ ശക്തിയിലും ആകാരത്തിലും 
സാധാരണ മനുഷ്യരേക്കാൾ മികച്ചവർ 
ആയിരുന്നു.  അവർ മറ്റുള്ളവരെ ഉപദ്രവി 
ക്കുകയും ഭൂമിയിൽ അക്രമം വർധിക്കു കയും ചെയ്തപ്പോൾ ദൈവം അവരെ 
ശിക്ഷിച്ചു.   ഇത് ദൈവ ഉദ്ദേശ്യത്തിന് 
വിരുദ്ധമായ പ്രവൃത്തിയായിരുന്നു. 

എന്നാൽ ജലപ്രളയത്തിൽ ദൂതന്മാർ 
തങ്ങളുടെ ശരീരം വെടിഞ്ഞു വീണ്ടും 
സ്വർഗത്തിലേക്ക് ചെന്നു.   പക്ഷേ, ദൈവം 
അവരെ ശിക്ഷിച്ചു.  ദൈവത്തിൽ നിന്നുള്ള 
യാതൊരു വെളിച്ചവും കിട്ടാത്തവണ്ണം 
അന്ധകാരത്തിന്റെ കൂപങ്ങളിൽ വളരെ 
താഴ്ത്തപ്പെട്ട അപമാനത്തിന്റെ ഒരവസ്ഥ 
യിൽ ആയിത്തീർന്നു.    അത്രമാത്രം 
അധമാവസ്ഥയിലേക്കാണ്  അവർ 
താഴ്ത്തപ്പെട്ടത്.  

ഭാവിയിൽ അവർക്കു ന്യായവിധി കിട്ടും. 
അതു നിത്യാഗ്നി ആണ്.   അവിടെ പാപം 
ചെയ്ത ദൂതന്മാർ മാത്രമല്ല അവരെ വഴി 
തെറ്റിച്ച അവരുടെ അദൃശ്യ പിതാവായ 
പിശാചായ സാത്താനും ഉണ്ടായിരിക്കും. 
അവർ നിത്യനാശം അനുഭവിക്കും. 

അതുകൊണ്ട് Tartarus മത്സരികളായ 
ദൂതന്മാരെ താഴ്ത്തിക്കളഞ്ഞ അധമമായ 
അവസ്ഥയെ ചിത്രീകരിക്കുന്നു. 

Tartarus എന്ന ഗ്രീക്ക് വാക്കിന് Hades 
ആയി യാതൊരു ബന്ധവുമില്ല.  കാരണം 
Hades മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവ 
ക്കുഴിയാണ്. 

മനുഷ്യരെയും ദൂതന്മാരെയും ഒരേ സ്ഥല
ത്തല്ല  ശിക്ഷ വിധിച്ചിരിക്കുന്നത്. 

അതുകൊണ്ട് പിശാചുക്കൾ മനുഷ്യരെ 
ദണ്ഡിപ്പിക്കും എന്നുള്ള സിദ്ധാന്തം തിരുവെ 
ഴുത്തു വിരുദ്ധമായ ആശയമാണ്. 

മതങ്ങൾ പഠിപ്പിക്കുന്നത്  സാത്താൻ 
നരകത്തിന്റെ അധികാരി ആണെന്നാണ്. 
എത്ര വലിയ ദൈവദൂഷണം!

മനുഷ്യരെക്കൊണ്ട് പാപം ചെയ്യിപ്പിച്ചു 
അവർക്കു കഷ്ടപ്പാടുകളും മരണവും 
കൈവരുത്തിയ വ്യക്തിയെ വീണ്ടും 
നരകത്തിൽ ദണ്ഡിപ്പിക്കാൻ ദൈവം 
ഏൽപ്പിക്കുന്നു എന്നതുപോലുള്ള ഒരു 
ദൈവദൂഷണം വേറെയില്ല. 

ബൈബിൾ പറയുന്നത് സാത്താൻ ദൈവ 
ത്തിന്റെ മുഖ്യ ശത്രു ആണെന്നാണ്. 
ദൈവം തന്റെ ശത്രുവിനെ മനുഷ്യരെ 
ദണ്ഡിപ്പിക്കാനുള്ള അധികാരം കൊടുക്കു 
ന്നെങ്കിൽ അതിന്റെ അർത്ഥം എന്താണ്? 

ദൈവവും സാത്താനും തമ്മിൽ സഹകരണം 
ഉണ്ടെന്നല്ലേ അതു സൂചിപ്പിക്കുന്നത്? 
നീതിമാനായ ദൈവം ഒരിക്കലും അതു 
ചെയ്യില്ല.   നീതിമാനായ ദൈവത്തിനു അതു 
ചിന്തിക്കാനേ കഴിയില്ല.  നീതിസ്‌നേഹികളായ അപൂർണ മനുഷ്യർക്കുപോലും  അങ്ങനെ 
ചിന്തിക്കാനാവില്ല. 

ദൈവത്തെക്കുറിച്ചും ബൈബിൾ സത്യങ്ങളെ ക്കുറിച്ചും വ്യാജം പറയുന്നതും പ്രചരിപ്പിക്കു 
ന്നതും ദൈവമക്കളല്ല പകരം അതു ചെയ്യൂ 
ന്നത് സാത്താന്റെ സന്തതികൾ ആണ്. 
അങ്ങനെ പഠിപ്പിക്കുന്ന പുരോഹിതന്മാർക്കും
അതു വിശ്വസിക്കുന്ന ജനത്തിനും എന്ത് 
ഭാവിയാണ് കിട്ടാൻ പോകുന്നത്? 

        Hosea 4: 6 - 9 വായിക്കുക. നിങ്ങൾ 
        തന്നെ ഉത്തരം മനസിലാക്കുക. 

മറ്റൊരു പ്രധാനപ്പെട്ട കാര്യം 

Tartarus ഭാവിയിൽ ഉണ്ടായിരിക്കില്ല എന്ന 
വസ്തുതയാണ്.  കാരണം പാപം ചെയ്ത 
ദൂതന്മാരെയും സാത്താനെയും അവരുടെ 
അധമാവസ്ഥയിൽ തന്നെ തുടരാൻ ദൈവം 
അനുവദിക്കില്ല.  പകരം പൂർണമായും 
നശിപ്പിക്കും.  അവർക്കും രണ്ടാം മരണം 
ലഭിക്കുന്നു.  

അതുകൊണ്ട്  സ്വർഗ്ഗത്തിന്റെ വിപരീതമല്ല 
നരകം.  അതു ഗ്രീക്ക് തത്വജ്ഞാനികളുടെ 
സിദ്ധാന്തം മാത്രമാണ്.  ക്രിസ്തീയ പുരോ 
ഹിതന്മാർ അതു പഠിച്ചു ക്രിസ്തീയ സഭ 
യിൽ കൊണ്ടുവന്ന വ്യാജ പഠിപ്പിക്കലാണ്. 

നരകവും, നരകാഗ്നിയും,  എന്നും നിലനിൽ
ക്കുകയില്ല.  അവ നശിപ്പിച്ചു കളയും. 
നിത്യദണ്ഡനം തിരുവെഴുത്തു വിരുദ്ധമാണ്. 
അത് പുറജാതി ഉപദേശമാണ്

പ്രിയമുള്ളവരേ ബൈബിൾ സത്യം പഠിച്ചു 
ദൈവത്തോട് അടുത്തു വരിക. 

സൂക്ഷ്മ പരിജ്ഞാനം മാത്രമേ നമുക്ക് 
ദൈവീക രക്ഷ കൈവരുത്തുകയുള്ളു. 

(Simple Truth) തുടരും 


         




        


         
          




         

       








Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.