WHAT IS THE PUNISHMENT FOR SIN? - Part 4.
ഗ്രീക്ക് വാക്കുകളുടെ പ്രസക്തി എന്ത്?
ത്തുകളിൽ) പാപികളെ ശിക്ഷിക്കുന്നതിന് മൂന്ന് വ്യത്യസ്ത വാക്കുകൾ ഉപയോഗിച്ചി രുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയാമായി
രുന്നോ?
ഓരോ ഗ്രീക്ക് വാക്കിനും വ്യത്യസ്ത അർത്ഥ
വും ആശയങ്ങളും ആണുണ്ടായിരുന്നത്.
എന്നാൽ ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷ
ചെയ്തപ്പോൾ മൂന്നു ഗ്രീക്ക് വാക്കിനും
പൊതുവായ ഒറ്റ വാക്ക് വിവർത്തനം
ചെയ്ത പണ്ഡിതന്മാർ ഉപയോഗിച്ചു.
ആ വാക്ക് ഏതാണെന്നു അറിയണ്ടേ?
"Hell" എന്ന ഇംഗ്ലീഷ് വാക്ക്
ഗ്രീക്ക് വാക്കുകൾ ഏതൊക്കെയായിരുന്നു
എന്നറിയണ്ടേ?
1) HADES 2) GEHENNA 3) TARTAROO
മറ്റെല്ലാ ഭാഷകളിലേക്കും ഇംഗ്ലീഷിൽ നിന്നു
തർജ്ജിമ ചെയ്തിരിക്കുന്നത് കൊണ്ട്
നമുക്ക് യഥാർത്ഥ ഗ്രീക്ക് വാക്കുകളുടെ
അർത്ഥമോ ആശയമോ കിട്ടാത്ത അവസ്ഥ
സംജാതമായിരിക്കുന്നു
ആ ഗ്രീക്ക് വാക്കുകളുടെ കൃത്യമായ അർത്ഥ
വും ആശയവും പ്രയോഗങ്ങളും അറിയാൻ
നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
ആ ഗ്രീക്ക് വാക്കുകളുടെ ആശയം മനസ്സി
ലാക്കേണ്ടത് എന്തുകൊണ്ടാണ് പ്രധാനമാ
യിരിക്കുന്നത്?
കാരണം അതു ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന വാക്കുകളാണ്.
യേശുക്രിസ്തുവും അവന്റെ അപ്പോസ്തോ
ലന്മാരും ആ ഗ്രീക്ക് വാക്കുകൾ ഉപയോഗി
ച്ചിട്ടുണ്ട്.
ആ വാക്കുകളെക്കുറിച്ചുള്ള സത്യം അറിയൂ
ന്നത് മിഥ്യാസങ്കല്പങ്ങളും, വ്യാജവും തിരി
ച്ചറിയാൻ നമ്മെ സഹായിക്കും.
അതിനേക്കാളുപരി ആ ഗ്രീക്ക് വാക്കുകൾ
ബൈബിളിൽ ഉപയോഗിച്ചത് സംബന്ധിച്ച
സ്രഷ്ടാവിന്റെ വീക്ഷണം ലഭിക്കാൻ സഹാ
യിക്കുകയും അങ്ങനെ അതു നമ്മുടെ
വിശ്വാസത്തിന്റെ അടിസ്ഥാനമായി തീരുക
യും ചെയ്യും.
മലയാളം ബൈബിൾ പരിഭാഷകളിൽ
Hell എന്ന ഇംഗ്ലീഷ് വാക്കിന്റെ തർജ്ജിമ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് നിത്യ ദണ്ഡനത്തിന്റെ ഒരു ആശയം വരുന്നുണ്ട്.
മരിച്ചശേഷം നരകം അല്ലെങ്കിൽ പാതാളം
എന്നു വിളിക്കപ്പെടുന്ന ഭയജനകമായ ഒരു
ദണ്ഡനത്തിന്റെ സ്ഥലമായി മലയാളികൾ
വീക്ഷിക്കുന്നുണ്ട്. അതിഭയങ്കരമായ
ചൂടുള്ള സ്ഥലമായും നരകത്തെയും പാതാള
ത്തെയും വർണിച്ചിരിക്കുന്നു.
ഗ്രീക്കിലെ HADES എന്ന വാക്കിന്റെ തുല്യമായി വരുന്ന എബ്രായ വാക്ക്
SHEOL എന്നാണ്?
ഈ വാക്കുകൾ അതിഭയങ്കരമായ ചൂടുള്ള
സ്ഥലമായോ ദണ്ഡിപ്പിക്കുന്ന സ്ഥലമായോ
ബന്ധപ്പെട്ട പദങ്ങളായിരുന്നോ? അങ്ങനെ
ആയിരുന്നുവെങ്കിൽ Hell എന്ന വാക്ക്
വളരെ ഉചിതമായിരുന്നേനെ. എന്നാൽ
അങ്ങനെയായിരുന്നില്ല.
ബൈബിൾ പരിശോധിച്ചാൽ അതിനെക്കു
റിച്ചുള്ള സത്യം അറിയാൻ കഴിയും.
യേശുക്രിസ്തുവിന്റെയും അപ്പോസ്തോല
ന്മാരുടെയും വാക്കുകളും എഴുത്തുകളും
നോക്കിയാൽ വളരെ മെച്ചമായി Hades
എന്ന പദത്തെ മനസിലാക്കാൻ കഴിയും.
ആദ്യം എബ്രായ തിരുവെഴുത്തും ഗ്രീക്ക്
തിരുവെഴുത്തും തമ്മിൽ ഒരു താരതമ്യം
ചെയ്യണം. Psalms 16: 10 -Acts 2: 27, 31
Psalms 16: 10
"അങ്ങ് എന്നെ ശവക്കുഴിയിൽ വിട്ടു
കളയില്ല. അങ്ങയുടെ വിശ്വസ്തനെ
ശവക്കുഴി കാണാൻ അനുവദിക്കില്ല."
സങ്കീർത്തനം എഴുതിയത് എബ്രായ ഭാഷ
യിലായിരുന്നു. അവിടെ Sheol എന്ന പദം
കാണപ്പെടുന്നു. അതിനർത്ഥം ശവക്കുഴി.
അതേ വാക്യം ഗ്രീക്ക് തിരുവെഴുത്തിൽ
HADES എന്ന പദം ഉപയോഗിച്ചിരിക്കുന്നു.
എന്താണ് ഇത് നമ്മോട് പറയുന്നത്?
എബ്രായയിലെയും ഗ്രീക്കിലെയും വാക്കു
കൾക്ക് ഒരേ അർത്ഥമാണെന്നല്ലേ.
അതേ, ഒരേ അർത്ഥം തന്നെ. "ശവക്കുഴി"
എന്നാണ് ഹേഡീസിനും ഷീയോളിനും
അർത്ഥം.
അങ്ങനെയെങ്കിൽ ഏതു മലയാളം വാക്കാ
യിരിക്കും ഹേഡീസിനും ഷീയോളിനും
ഉചിതമായിട്ടുള്ളത്? നരകം എന്നോ പാതാളം എന്നോ ആണോ? അതോ ശവക്കുഴി എന്നാണോ? ഏറ്റവും ഉചിതമായ
തർജ്ജിമ ശവക്കുഴി എന്നു തന്നെയാണ്.
യേശു തരുന്ന രക്ഷ
ഒന്നുകൂടെ വ്യക്തമാക്കിയാൽ യേശുക്രിസ്തു പുനരുദ്ധാനം കാത്തുകൊണ്ട് മൂന്നു ദിവസം
ശവക്കുഴിയിൽ കിടന്നു. യേശുക്രിസ്തു തന്നെ നേരത്തെ പറഞ്ഞിരുന്നു കല്ലറയിൽ
നിന്നു മൂന്നാം ദിവസം മരിച്ചവരിൽനിന്നും
ഉയർത്തെഴുന്നേൽക്കും എന്ന്.
അവൻ മരിച്ചു അടക്കപ്പെട്ടു മൂന്നാമത്തെ
ദിവസം ഉയർത്തെഴുന്നേറ്റു എന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.
എന്തിനുവേണ്ടിയാണ് യേശു മരിച്ചത്?
തന്റെ ജീവൻ ഒരു മറുവിലയായി കൊടുക്കാനാണു ഭൂമിയിൽ വന്നതെന്ന്
നമുക്കറിയാം. എന്ത് രക്ഷയാണ് യേശു
മനുഷ്യവർഗത്തിനു തന്റെ മരണത്താൽ
കൈവരിക്കുന്നത്?
പാപത്തിൽനിന്നും മരണത്തിൽ നിന്നു മാണോ അതോ നിത്യദണ്ഡനത്തിൽ
നിന്നാണോ? (പലരും പറയുന്നത് നരകം നിത്യ ദണ്ഡനത്തിന്റെ സ്ഥലമായിട്ടാണല്ലോ)
ശവക്കുഴിയിൽ അവനു ജീവനില്ലായിരുന്നു.
ദാവീദ് മുൻകൂട്ടി പറഞ്ഞതുപോലെ ദൈവം
അവന്റെ ശരീരം ദ്രവത്വം കാണ്മാൻ അനുവ
ദിക്കാതെ കാത്തു സൂക്ഷിച്ചു. എന്തുകൊണ്ട്? കാരണം മരിച്ചവരിൽ
നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുഥാനം
ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു
ഭരിക്കാനിരിക്കുന്ന സന്തതി യേശുക്രിസ്തു
ആണെന്ന് തെളിയിക്കാനായിരുന്നു.
അതുകൊണ്ട് യഹോവ അവനെ ഉയർപ്പി
ച്ചത് മരിച്ച അതേ ശരീരത്തിൽ ആയിരുന്നില്ല
പകരം സ്വർഗത്തിൽ ദൈവത്തിന്റെ വലതു
ഭാഗത്തിരിക്കാൻ അനുയോജ്യമായ ഒരു
ആത്മവ്യക്തി ആയിട്ടായിരുന്നു. അവനു
കൊടുക്കുമെന്ന് യഹോവ വാഗ്ദാനം
ചെയ്ത പരിശുദ്ധാത്മാവിനെയും ദൈവം
കൊടുത്തു.
അതുകൊണ്ട് യേശു ഹേഡീസിൽ (hell)
നിത്യ ദണ്ഡനത്തിന്റെ ഒരവസ്ഥ അനുഭവിക്കുകയായിരുന്നില്ല. അവൻ സ്വർഗത്തിൽ
മഹത്വത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നു.
ഇനി യേശു മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്ക്
വേണ്ടി പ്രവർത്തിക്കും. കാരണം അവൻ
ദൈവ രാജ്യത്തിന്റെ രാജാവാണ്.
ഇതൊക്കെ തെളിയിക്കുന്നത് hell എന്ന
വാക്കിന്റെ തർജ്ജിമ ഉചിതമായിരുന്നില്ല
എന്നും പകരം കൃത്യമായ പരിഭാഷ ശവക്കുഴി ആയിരുന്നു എന്നുമാണ്.
മറ്റൊരു തെളിവ് കൂടെ നോക്കുക:
Mathew 7 : 13, 14
"ഇടുങ്ങിയ വാതിലിലൂടെ അകത്തു
കടക്കുക. കാരണം നാശത്തിലേക്കുള്ള
വാതിൽ വീതിയുള്ളതും വഴി വിശാല
വുമാണ്. അനേകം ആളുകളും പോകു
ന്നത് അതിലൂടെയാണ്. "
14. എന്നാൽ ജീവനിലേക്കുള്ള വാതിൽ
ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും
ആണ്. കുറച്ചുപേർ മാത്രമേ അതു
കണ്ടെത്തുന്നുള്ളു."
ഇവിടെ യേശു രണ്ട് വഴികളെക്കുറിച്ചു
പറയുന്നു. ഒന്ന്, ജീവന്റെ വഴി, രണ്ടാമത്,
നാശത്തിന്റെ വഴി.
ജീവന്റെ വിപരീതം മരണം അല്ലെങ്കിൽ
നാശം. നാശം നിത്യ ദണ്ഡനമായിരിക്കും
എന്നു യേശു പഠിപ്പിച്ചില്ല.
നിത്യദണ്ഡനത്തിൽ നിന്നും രക്ഷിക്കാനാണ്
ഞാൻ വന്നതെന്നും അനുഗാമികളോട്
യേശു പറഞ്ഞില്ല.
LUKE 4: 18 - Isaiah 61: 1
"ദാരിദ്രരോട് സന്തോഷവാർത്ത ഘോഷി
ക്കാൻ യഹോവ എന്നെ അഭിഷേകം
ചെയ്തതിനാൽ ദൈവത്തിന്റെ
ആത്മാവ് എന്റെ മേലുണ്ട്. ബന്ദികളോട്
സ്വാതന്ത്ര്യം ലഭിക്കുമെന്നും അന്ധന്മാ
രോട് കാഴ്ച കിട്ടുമെന്നും പ്രഖ്യാപിക്കാ
നും മർദിതരെ സ്വതന്ത്രരാക്കാനും"
യേശു ഭൂമിയിൽ വന്നതിന്റെ മറ്റൊരു
ഉദ്ദേശ്യം സന്തോഷവാർത്ത പ്രഖ്യാപിക്കാനും
ബന്ദികളെ തടവിൽ നിന്നു വിടുവിക്കാനും
മർദിതരെ സ്വതന്ത്രരാക്കാനും ആണ്.
ആദാമിന്റെ കാലം മുതൽ മനുഷ്യവർഗം
പാപത്തിന്റെയും മരണത്തിന്റെയും ബന്ദി
കളായിരുന്നു. മരണം ഒരു രാജാവിനെ പ്പോലെ മനുഷ്യന്റെ മേൽ വാഴുകയായി
രുന്നു. ഓരോ ദിവസവും പാപത്തിന്റെ
ശമ്പളം പറ്റിക്കൊണ്ടു ശവക്കുഴിയിൽ
മരിച്ച അവസ്ഥയിൽ കഴിയുന്നു.
Isaiah 53: 1- 5 പറയുന്നതുപോലേ
പാപത്തിന്റെയും മരണത്തിന്റെയും തടവറ
യിൽ നിന്നും യേശുക്രിസ്തു നമ്മെ വിടുവി
ക്കാൻ നമ്മുടെ പാപങ്ങൾ അവൻ വഹിച്ചു
എന്നു പ്രവചനികമായി പറഞ്ഞിരുന്നു.
നിത്യ ദണ്ഡനമല്ല.
1Cor. 15: 3 ക്രിസ്തു നമ്മുടെ പാപ
ങ്ങൾക്ക് വേണ്ടി മരിച്ചു.
Mathew 20: 28 ക്രിസ്തുവിന്റെ ജീവൻ
നമുക്കായി മറുവില നൽകി.
മറുവില ആദാമിന്റെ നഷ്ടപ്പെടുത്തിയ
പൂർണ്ണ ജീവനുപകരമായി യേശുക്രിസ്തു
വിന്റെ പൂർണ്ണ ജീവൻ മരണത്തിലൂടെ
നഷ്ടപ്പെടുത്തുകയായിരുന്നു. അങ്ങനെ
മോചനവില നമുക്ക് വീണ്ടെടുപ്പായി ഉതകി.
അതിൽ വിശ്വാസമർപ്പിക്കുന്നവർക്കു
നിത്യജീവൻ നേടാനുള്ള അവസരം ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതുകൊണ്ട് പാപത്തിനുള്ള ശിക്ഷ
എന്താണ്?
മരണം ആകുന്നു. നിത്യം ജീവിച്ചുകൊ ണ്ടുള്ള ദണ്ഡനമല്ല. അതു ന്യായവുമല്ല.
പാപികൾ നിത്യം ജീവിക്കുന്നു എങ്കിൽ
പിന്നെ മരണം എന്ന വാക്കിന് ഒരർത്ഥവും
ഇല്ല. മരണം ജീവനില്ലാത്ത അവസ്ഥയാണ്.
നാം നിത്യം ജീവിക്കണമെങ്കിൽ നമ്മൾ
ദൈവേഷ്ടം ചെയ്യണമെന്ന് 1John 2: 17
പറയുന്നു. ദുഷ്ടന്മാർ ദൈവേഷ്ടം ചെയ്യൂ
ന്നില്ല. അതുകൊണ്ട് ജീവിച്ചിരിക്കാൻ
അവർ യോഗ്യരല്ല. അതുകൊണ്ട് ദുഷ്ടൻ
മാർക്ക് നിത്യദണ്ഡനം അസാധ്യമാണ്.
James 1: 15 പാപം മരണത്തിലേക്ക്
ഒരുവനെ നയിക്കുന്നുവെന്നു പറയുന്നു.
നിത്യദണ്ഡന സിദ്ധാന്തം യേശുവിന്റെ
മറുവില യാഗത്തിനു എതിരാണ്.
യേശുവിന്റെ യാഗത്തിൽ നിന്നു പ്രയോജനം
കിട്ടണമെങ്കിൽ നാം നിത്യ ദണ്ഡന ഉപദേശ
ത്തെ കുറ്റം വിധിക്കേണ്ട ആവശ്യമുണ്ട്.
ബൈബിൾ എല്ലായ്‌പോഴും ദുഷ്ട മനുഷ്യരു ടെ നാശത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്.
അതുകൊണ്ട് മനുഷ്യവർഗ്ഗത്തിന്റെ പൊതു
ശവക്കുഴിയെ പ്രതീകപ്പെടുത്തുന്ന സ്ഥല
മാണ് ഹേഡീസ്. ഈ കാര്യത്തിൽ ദൈവത്തിന്റെ വീക്ഷണം നമുക്ക് കാണാൻ കഴിഞ്ഞു.
നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം!
നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ ഒരു
അജ്ഞാത സ്ഥലത്ത് വേദന അനുഭവി
ക്കുന്നില്ല എന്ന സത്യം യഹോവ തന്റെ
വചനത്തിലൂടെ നമ്മെ അറിയിച്ചതിനാൽ.
അവർക്കു വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധു
ക്കൾക്കു ഒന്നും ചെയ്യാനില്ല. അതു
അവർക്കു യാതൊരു ഗുണവും ചെയ്യില്ല.
കാരണം, മരിച്ചവർക്കു ബോധമില്ല.
Eccl. 9: 5, 10
Ezekiel 18: 4
Psalms 146: 4
മരിച്ചവർ നീതിമാന്മാരായാലും നീതികെട്ട
വരായാലും യേശുക്രിസ്തു അവരെ
പുനരുദ്ധാനത്തിൽ കൊണ്ടുവരും.
Acts 24: 15
എത്ര ആശ്വാസം! എത്ര ഉറപ്പുള്ള പ്രത്യാശ!
നമ്മുടെ ശത്രുവാണ് മരണം എന്നു തിരുവെ
ഴുത്തുകൾ പറയുന്നു. അവസാന ശത്രു
ആണ് മരണം. ശവക്കുഴിയിൽ നിന്നു
സകല മരിച്ചവരെയും യേശു ഉയർപ്പിച്ചു
കഴിയുമ്പോൾ ഹേഡീസ് ശൂന്യമാകും.
ദൈവത്തിന്റെ തക്കസമയത്തു ഹേഡീസ്
ഇല്ലാതാകും. (Revelation 20: 13, 14)
അതുകൊണ്ട് ഹേഡീസിൽ നിത്യ ദണ്ഡനം
അസാധ്യമാണ്. കാരണം ഹേഡീസ് നശിപ്പിച്ചു കളയുന്നു.
(Simple Truth) തുടരും
Comments
Post a Comment