WHAT IS THE PUNISHMENT FOR SIN? -Part 3.

ഒരു  ആശയകുഴപ്പം പരിഹരിക്കപ്പെടുന്നു

അജ്ഞത ഒരിക്കലും നമ്മെ രക്ഷിക്കുക യില്ല.  നരകത്തെ സംബന്ധിച്ചുള്ള സത്യം 
ദൈവം തന്റെ വചനമായ ബൈബിളിൽ 
വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

അതുകൊണ്ട് ദൈവം നമ്മോട് ആവശ്യ 
പ്പെടുന്നത് ബൈബിൾ പഠിക്കാനാണ്. 

        1 Timothy 2: 4
        "എല്ലാ തരം ആളുകൾക്കും രക്ഷ 
         കിട്ടണമെന്നും അവർ സത്യത്തിന്റെ 
         ശരിയായ അറിവ് നേടണമെന്നും 
         ആണ് ദൈവം ആഗ്രഹിക്കുന്നത്. "

ബൈബിളിന്റെ വെറും വായനയിലൂടെ മാത്രം 
നമുക്ക് സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം 
നേടാനാവില്ല.   സത്യം അറിയുകയും അതു 
നമ്മുടെ ജീവിതത്തിൽ എല്ലാ മേഖലകളിലും  പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ 
നന്നായി ശ്രമിക്കുകയും വേണം. 

നരകത്തിനു കൊടുത്തിരിക്കുന്ന മൂലഭാഷ 
യിലെ പദം എന്താണെന്നു നോക്കാം. 

"നരകം,"   "ശവക്കുഴി,"  "കുഴി,"  "മരിച്ചവ  രുടെ ലോകം"   എന്നിങ്ങനെ ഇംഗ്ലീഷിൽ 
പറഞ്ഞിരിക്കുന്ന പദം  "HELL"  എന്നാണ്. 

എബ്രായ തിരുവെഴുത്തിൽ (പഴയ നിയമം)
ഷീയോൾ (Sheol) എന്നും ഗ്രീക്ക് തിരുവെ
ഴുത്തിൽ (പുതിയ നിയമം) ഹേഡീസ് 
(Hades)  എന്ന പദമാണ് മൂല ഭാഷയിൽ 
ഉപയോഗിച്ചിരിക്കുന്നത്. 

മൊത്തം ബൈബിളിൽ  നോക്കിയാൽ  66 പ്രാവശ്യം  ഇത് കാണപ്പെടുന്നു.  

മൂലഭാഷയിലെ വാക്കുകൾ എല്ലായിടത്തും 
ഒരുപോലെ വിവർത്തനം ചെയ്യുന്നതിന് 
പകരം പരിഭാഷകർ തങ്ങളുടെ വ്യക്തിപര മായ വിശ്വാസത്തിനു ചേർച്ചയിൽ മൂലപദ 
ത്തിനു  വ്യത്യസ്ത വാക്കുകൾ ഉപയോഗി
ച്ചത്  വായനക്കാരിൽ ആശയകുഴപ്പം 
സൃഷ്ടിച്ചു. 

ഷീയോൾ എന്ന മൂലപദത്തിന്റെ അർത്ഥം 
"മൂടിവെയ്ക്കുക" അല്ലെങ്കിൽ "മറച്ചുവെക്കുക"  എന്നായിരുന്നു. 

Hell എന്ന വാക്ക് ഉപയോഗിച്ചിരുന്ന  ഒരു 
രീതി  ഇങ്ങനെയായിരുന്നു.     "Helling of 
Potatoes"     എന്നു പുരാതന ഇംഗ്ലീഷ് സാഹിത്യത്തിൽ പറയുന്നത്   ഉരുളക്കിഴങ്ങു കുഴിയിൽ ഇടുമ്പോഴായിരുന്നു.  ഉരുളക്കി 
ഴങ്ങു  പൊരിക്കുക എന്നർത്ഥം ഇല്ല. 

"Helling of a house"  എന്നു പറഞ്ഞാൽ 
വീടിന്റെ മേൽക്കൂര മൂടിവെയ്ക്കുന്നതിനെ 
അർത്ഥമാക്കിയിരുന്നു.  ഒരിക്കലും വീടിനു 
തീ ഇടുന്നു എന്നർത്ഥമല്ലായിരുന്നു. 

ഇതുപോലെ മരിച്ചയാളെ ശവക്കുഴിയിൽ 
മറച്ചുവെക്കുന്നതിനു Hell (Sheol) എന്നു 
പറയപ്പെട്ടിരുന്നു.  അതുകൊണ്ടാണ് ചില 
സന്ദർഭങ്ങളിൽ  ഇംഗ്ലീഷ്  വാക്ക്  grave, 
Pit,  land  of dead  എന്നൊക്കെ പരിഭാഷ 
ചെയ്തിരുന്നത്. 

Hell ഒരിക്കലും തീയുമായോ,  ദണ്ഡന 
മുള്ള സ്ഥലമായോ ബൈബിൾ അർത്ഥ 
മാക്കുന്നില്ല.

      Eccl. 9: 10
      " ചെയ്യുന്നതെല്ലാം നിന്റെ കഴിവ് 
        മുഴുവൻ ഉപയോഗിച്ചു ചെയ്യുക. 
        കാരണം നീ പോകുന്ന ശവക്കുഴിയിൽ 
         (ഷീയോൾ എന്ന എബ്രായപദം )
        പ്രവൃത്തിയും ആസൂത്രണവും 
        അറിവും ജ്ഞാനവും ഒന്നുമില്ല."

ഇവിടെ ഷീയോൾ എന്ന വാക്കിന്റെ     
അർത്ഥം ശവക്കുഴി എന്നാണ്.  ചിലർ 
നരകം അല്ലെങ്കിൽ പാതാളം എന്നു പരിഭാ 
ഷ ചെയ്തിട്ടുണ്ട്.    അങ്ങനെ ചിന്തിച്ചാൽ 
പോലും അവിടെ പ്രവൃത്തിയോ അറിവോ 
ഒന്നുമില്ലാത്ത സ്ഥലമാണെന്ന് മനസ്സിലാ 
ക്കാം.  ദണ്ഡനമായിട്ടു  ഒരു ബന്ധവുമില്ല. 
തീയും അവിടെയില്ല. 

അപ്പോൾ Hell ന്റെ  ശരിയായ പരിഭാഷ 
ശവക്കുഴി ആണ്.  മരിച്ചവർ പോകുന്ന 
സ്ഥലം.  ഒരു ഒറ്റപ്പെട്ട ശവക്കുഴിയല്ല. 
പാവപ്പെട്ടവനായാലും പണക്കാരനായാലും 
നീതിമാനായാലും ദുഷ്ടനായാലും മരിച്ചിട്ടു 
മറവുചെയ്യുന്ന പൊതു ശവക്കുഴിയെ 
അർത്ഥമാക്കുന്നു. 

        Eccl. 9 : 5ൽ   മരിച്ചവരുടെ അവസ്ഥ 
                       നന്നായി വിവരിച്ചു തരുന്നുണ്ട്. 
         "ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു 
          മെന്നു അറിയൂന്നു.  പക്ഷേ മരിച്ചവർ 
          ഒന്നും അറിയുന്നില്ല. .           
          അവരെക്കുറിച്ചുള്ള ഓർമകളെല്ലാം 
          മാഞ്ഞുപോയിരിക്കുന്നു. 

ഒന്നുമറിയുന്നില്ല അല്ലെങ്കിൽ അബോധാവ 
സ്ഥയിൽ കഴിയുന്നവർക്ക്  വേദന അനുഭ 
വിക്കാനോ അതിന്റെ ഫലമായുള്ള കരച്ചി 
ലോ പല്ലുകടിയോ ഒന്നുമില്ല.  അവിടെ 
ദണ്ഡിപ്പിക്കുന്ന പിശാചുക്കളുമില്ല. 

വിശ്വസ്തരായ ഗോത്രപിതാക്കന്മാർക്കു 
അറിവില്ലാത്ത കാര്യം ആയിരുന്നു 
നിത്യ ദണ്ഡനം. 

പ്രവാചകന്മാർക്ക് അറിവില്ലാത്ത കാര്യം 
ആയിരുന്നു നിത്യദണ്ഡനം 

യേശുക്രിസ്തുവിനും അപ്പോസ്തോല ന്മാർക്കും നിത്യദണ്ഡനത്തെക്കുറിച്ചു 
യാതൊരു അറിവുമില്ലായിരുന്നു. 

       Genesis 37: 35  
       " ആൺമക്കളും പെൺമക്കളും എല്ലാം 
        യാക്കോബിനെ ആശ്വസിപ്പിക്കാൻ 
        ശ്രമിച്ചു.   എന്നാൽ ആശ്വാസം സ്വീകരി 
       ക്കാൻ മനസ്സില്ലാതെ യാക്കോബ്          
       പറഞ്ഞു. " എന്റെ മകനെ ഓർത്തു 
       കരഞ്ഞുകൊണ്ട് ഞാൻ ശവക്കുഴിയിൽ 
       ഇറങ്ങും".   അങ്ങനെ യൗസേപ്പിന്റെ 
       അപ്പൻ അവനെ ഓർത്തു കരഞ്ഞു 
       കൊണ്ടിരുന്നു."

ഇവിടെ ശവക്കുഴി  (ഷീയോൾ) എന്നു പരി 
ഭാഷ എത്ര ഉചിതമായ വാക്കാണെന്നു 
ചിന്തിച്ചു നോക്കൂ.  നീതിമാന്മാരായവരും 
ഷീയോളിൽ പോകുന്നു എന്നു കാണാം. 

        Job 14: 13, 14
         "അങ്ങ് എന്നെ ശവക്കുഴിയിൽ 
           (എബ്രായ വാക്ക്  ഷീയോൾ)  
          മറച്ചുവെച്ചിരുന്നുവെങ്കിൽ 
          അങ്ങയുടെ കോപം കടന്നുപോകും      
          വരെ എന്നെ ഒളിപ്പിച്ചിരുന്നുവെങ്കിൽ 
          ഒരു സമയപരിധി നിശ്ചയിച്ചു എന്നെ 
          ഓർത്തിരുന്നെങ്കിൽ."

നീതിമാനായ ജോബ്  ശാരീരികമായും 
മാനസികമായും കൊടും വേദന അനുഭവി 
ച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ അപേക്ഷ 
ചൊല്ലുന്നത്.   

തന്നെ ഇതിനേക്കാൾ ഭയങ്കരമായ നരക 
ദണ്ഡനത്തിലേക്കു വിട്ടു മറച്ചുവെക്കാൻ 
ആവശ്യപ്പെടുമെന്നു നേരുള്ളവനും 
നിഷ്കളങ്കനും ദൈവഭക്തനും ആയ 
ജോബ്  ആഗ്രഹിക്കുകയില്ല എന്നു നമുക്ക് 
മനസിലാക്കാം.  പകരം അവൻ മരിക്കാൻ 
ആഗ്രഹിച്ചു.   ദൈവത്തിന്റെ തക്ക സമയം 
വരുമ്പോൾ തന്നെ വീണ്ടും ജീവനിലേക്കു 
കൊണ്ടുവരുമെന്നുള്ള പ്രത്യാശ പ്രകടിപ്പി 
ക്കുന്ന വാക്കുകളാണ്. 

        Ezekiel 33: 11

       "നീ അവരോട് പറയണം:  പരമാധികാ 
        രിയായ യഹോവ പ്രഖ്യാപിക്കുന്നു:
        ഞാനാണേ,  ദുഷ്ടന്റെ മരണത്തിൽ 
         ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല.
         പകരം ദുഷ്ടൻ തന്റെ വഴികൾ വിട്ടു 
         തിരിഞ്ഞു ജീവിച്ചിരിക്കുന്നതാണ് 
         എന്റെ സന്തോഷം. തിരിഞ്ഞുവരൂ. 
         നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ടു 
         തിരിഞ്ഞുവരൂ.  ഇസ്രായേൽഗൃഹമേ 
         നിങ്ങൾ എന്തിന് മരിക്കണം? "

ഒരു ദുഷ്ടന്റെ മരണത്തിൽപോലും 
സന്തോഷിക്കാത്ത ദൈവം അവരെ 
നരകത്തിൽ നിത്യ ദണ്ഡനത്തിന്  വിടും 
എന്നു പ്രതീക്ഷിക്കാനാവുമോ? 

ദൈവത്തിന്റെ നീതി അപൂർണ മനുഷ്യന്റെ 
ഭാവനക്കൊത്തു വരണമെന്ന് ചിന്തിക്കു 
ന്നത് പൈശാചികമാണ്. 

        Jeremiah 7: 31

        "സ്വന്തം മക്കളെ തീയിൽ ബലിയർപ്പി 
         ക്കാൻ അവർ ബൻ- ഹിന്നോമ്  
         താഴ്‌വരയിലുള്ള തോഫെത്തിൽ 
         ആരാധനാസ്ഥലങ്ങൾ പണിതിരി 
         ക്കുന്നു.  ഇത് ഞാൻ കല്പിച്ചതല്ല
          ഇങ്ങനെയൊരു കാര്യം എന്റെ 
          മനസ്സിൽപോലും വന്നിട്ടില്ല."

അവിശ്വസ്തരായ ഇസ്രായേൽ ജനത 
ചുറ്റുമുള്ള ജനതകളുടെ ആരാധന രീതി 
പിന്തുടർന്നുകൊണ്ട് സ്വന്തം മക്കളെ 
തീയിൽ ബലിയർപ്പിക്കുന്നതിനെ ദൈവം 
എങ്ങനെയാണു കണ്ടത്?   

ദൈവം അവരുടെ ബലിയിൽ പ്രസാദിച്ചോ 
അതോ അവരെ കുറ്റം വിധിക്കുകയാണോ 
ചെയ്തത്? 

യഹോവയാം ദൈവത്തിന്റെ മനസ്സിൽ 
പോലും വരാത്ത കാര്യങ്ങളാണ്  പുറജാതി 
യിൽപ്പെട്ട ആളുകൾ ദൈവത്തെ പ്രസാദി 
പ്പിക്കാൻവേണ്ടി ചെയ്തുകൊണ്ടിരുന്നത്.. 

യഹോവ ന്യായപ്രമാണം കൊടുത്തപ്പോൾ 
മരണം ആയിരുന്നു  കുറ്റവാളികൾക്ക് 
കൊടുത്ത പരമാവധി ശിക്ഷ. 

ന്യായപ്രമാണം ലംഘിച്ചാൽ മരണശിക്ഷ 
വിധിച്ചിരുന്നു.  ദുഷ്ടന്മാർക്കു നാശം 
എന്നു കൂടെകൂടെ തിരുവെഴുത്തിൽ നാം 
വായിക്കുന്നു.  അവർക്കു തീനരകത്തിലെ 
നിത്യദണ്ഡനം ഉണ്ടാകും എന്നു ഒരിക്കൽ 
പോലും പറഞ്ഞിരുന്നില്ല. 

ശത്രുക്കളെക്കുറിച്ചു പറയുന്നതും അങ്ങിനെ 
തന്നെ ആയിരുന്നു.  "നശിച്ചുപോകും" 
അല്ലെങ്കിൽ  "ഛേദിക്കപ്പെടും"  എന്നാണ്.  
Psalms 37: 9-11 അവർക്കു മറ്റൊരിടത്തും 
ജീവനോടിരിക്കാൻ സാധിക്കുകയില്ല. 

ഈ  സത്യമാണ് ക്രിസ്തുവിനു മുൻപുള്ള 
ദൈവ ദാസന്മാർ വിശ്വസിച്ചിരുന്നത്. 
മരിച്ചു കഴിഞ്ഞാൽ ശവക്കുഴിയിൽ 
വിശ്രമിക്കുന്നുവെന്നും മരിച്ചവരുടെ പുനരു 
ഥാനത്തിലും അവർ ആശ വെച്ചിരുന്നു.

പുതിയ നിയമത്തിൽ (ഗ്രീക്ക് തിരുവെഴു 
ത്തുകളിൽ)  നരകത്തെക്കുറിച്ചു 
വ്യത്യസ്തമായി പഠിപ്പിക്കുന്നുണ്ടോ?  

(Simple Truth) തുടരും 









Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.