WHAT IS THE PUNISHMENT FOR SIN? - Part 2.
നരകത്തെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട്:
"നരക" ത്തെക്കുറിച്ചു പഠിപ്പിക്കുന്നുണ്ട്.
ആളുകളുടെ ഭാവന ഉണർത്തിയിട്ടുള്ള
മറ്റൊരു വാക്കും ലോകത്തിൽ ഇല്ല എന്നു
തന്നെ പറയാം. അവരുടെ ഭാവനകൾ
അഗാധങ്ങളിലേക്കും കൂരിരുട്ടിലേക്കും
തീക്കുണ്ഡത്തിലേക്കും അവിടെ അനുഭവി
ക്കുന്ന വേദനാജനകമായ അവസ്ഥകളിലേ
ക്കും തെന്നിപ്പോയിരിക്കുന്നു.
ഒരിക്കൽപോലും വെളിച്ചത്തിലേക്ക് വരാൻ
കഴിയാത്തവണ്ണം ആളുകൾ അവിടെ കുടുങ്ങിപ്പോയിരിക്കുന്നു എന്നുള്ള പഠിപ്പി ക്കലുകൾ എത്രയോ സങ്കടകരമായ കാര്യമാ ണെന്നും ചിന്തിച്ചു നോക്കുക.
ആളുകൾക്ക് നരകത്തെക്കുറിച്ചു ഭീതി യുണ്ട്. നരകത്തിലെ അവസ്ഥകളെ
യാഥാസ്‌ഥിതിക മതങ്ങൾ പെരുപ്പിച്ചു നിറം
പിടിപ്പിച്ചു നിത്യമായ കഷ്ടപ്പാടിന്റെയും
വേദനയുടെയും സ്ഥലമാക്കി ചിത്രീകരി
ച്ചിരിക്കുന്നു. യാതൊരു ദയയും പ്രതീക്ഷി
ക്കാൻ കഴിയാത്ത സ്ഥലമായും അവിടെ
അകപ്പെട്ടാൽ തിരിച്ചുവരാനുള്ള ഏതൊരു
സാധ്യതയും ലഭ്യമല്ലാത്ത ഇടമായും പറയ
പ്പെടുന്നു.
ഞെട്ടിപ്പിക്കുന്ന ചില നരക കാഴ്ചകൾ
ക്രൈസ്തവരും അക്രൈസ്തവരും നരകത്തെ നിത്യദണ്ഡനത്തിന്റെ ഒരു ഇടം
ആയി ചിത്രീകരിച്ചിരിക്കുന്നു.
വളരെ വിചിത്രമായ ചിത്രങ്ങൾ നമുക്കു
കാണാൻ കഴിയും.
യൂറോപ്പിലുള്ള പല പള്ളികളുടെയും ഭിത്തി
യിലും മേൽമച്ചിലും അതു വരച്ചുവെച്ചിരി
ക്കുന്നത് ഉത്കൃഷ്ട കലാസൃഷ്ടികളായി
വീക്ഷിക്കപ്പെടുന്നു.
മതങ്ങളുടെ വിശ്വാസപ്രമാണങ്ങളിലും
പാട്ടുപുസ്തകങ്ങളിലും നരകത്തിലെ നിത്യ
ദണ്ഡനത്തെക്കുറിച്ചു എഴുതി പിടിപ്പിച്ചിരി
ക്കുന്നു.
അനേകർ നരകത്തെ "കൊടും തീജ്വാലയും
വേദനയും അനുഭവിക്കേണ്ട വിശ്രമമില്ലാത്ത
ഒരു ഇടമായി " ചിത്രീകരിച്ചിരിക്കുന്നു
അവിടെ പിശാചുക്കൾ ഉണ്ടെന്നും അവർ
കുന്തംകൊണ്ട് കുത്തി ആളുകളെ തീജ്വാല
യിലേക്ക് എറിയുന്നതായും വലിയ കല്ലുകൾ
മുതുകിൽ കെട്ടിവെച്ചു നൂൽപ്പാലത്തിലൂടെ
നടത്തുന്നതായും കാൽതെറ്റിയാൽ എരി
യുന്ന തീയിലേക്ക് വീഴുമെന്നും പറയുന്നു.
മറ്റുചിലർ പറയുന്നത്, നരകത്തിലുള്ള വർക്കു കിടക്കാൻ കൊടുക്കുന്നത് തീക്കനൽ കൂട്ടിയിട്ട മെത്തകൾ ആണെ ന്നാണ്. ദാഹത്തിനു കൊടുക്കുന്നത് ചുട്ടു
പഴുപ്പിച്ച ദ്രാവകങ്ങളും മറ്റു ചിലപ്പോൾ
തണുത്തുറഞ്ഞ വെള്ളവും ആണ്.
എല്ലായ്‌പോഴും കറുത്ത പുക പൊങ്ങിക്കൊ
ണ്ടിരിക്കുമെന്നും ദേഹത്തു തിളപ്പിച്ചവെള്ളം
ചീറ്റിച്ചുകൊണ്ടിരിക്കും എന്നൊക്കെയാണ്.
രസകരമായ ഒരു സംഗതി ഇതാണ്.
ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന്
മുൻപുതന്നെ ജനിക്കാൻപോകുന്ന കോടി
ക്കണക്കിന് വരുന്ന ആളുകളെ ഉൾക്കൊ ള്ളാൻ തക്കവണ്ണം ഒരു "അഗ്നികുണ്ഡം"
അഗാധത്തിൽ ഉണ്ടാക്കിയിരുന്നു എന്നാണ്.
നരകത്തെക്കുറിച്ചു ആളുകളിൽ പേടി
തോന്നിപ്പിക്കാൻ മതനേതാക്കന്മാർ കണ്ട
സ്വപ്‌നങ്ങൾ വിവരിക്കുന്നത് എങ്ങനെയാണ്
എന്നു നോക്കുക : "അഗ്നിജ്വാലയിൽ പൊരി
യുന്ന മനുഷ്യർ കരഞ്ഞു വിലപിക്കുന്ന തായും പല്ല് കടിക്കുന്നതായും തലമുടി പിച്ചി
ചീന്തുന്നതായും പരസ്പരം കടിച്ചു കീറുന്ന
തായും ആശ്വാസം കിട്ടാതെ വിലപിക്കുന്ന
തായും ഞാൻ കണ്ടു" എന്നൊക്കെയാണ്.
മനുഷ്യരുടെ തെറ്റിദ്ധാരണകളും തെറ്റായ
വ്യാഖ്യാനങ്ങളും ഭാവനശേഷിയും ഒരുമിച്ചു
ചേരുമ്പോൾ സത്യം മറയ്‌ക്കപ്പെടുന്നു.
മതവിശ്വാസത്തെക്കുറിച്ചു യാതൊരുവിധ
പരിശോധനയും നടത്താൻ ആളുകൾ
കൂട്ടാക്കാറില്ല. നേതാക്കന്മാർ പറയുന്നത്
ശരിയായാലും തെറ്റായാലും കണ്ണുമടച്ചു
വിശ്വസിക്കുന്നു.
പുരാതന കാലംമുതലുള്ള വിശ്വാസം തെറ്റു
കയില്ല എന്നും തങ്ങളുടെ മാതാപിതാക്കൾ
ഏതു പാരമ്പര്യം പിന്തുടർന്നുപോന്നുവോ
ഞങ്ങൾക്ക് അതുമതി എന്ന ധാർഷ്ട്യവും
ഈ ആശയത്തെ വ്യാപകമാക്കിത്തീർത്തു.
നരക വിശ്വാസത്തിനു ഉലച്ചിൽ സംഭവിക്കുന്നു
പരിണാമ സിദ്ധാന്തം പ്രചരിച്ചതോടെ നരക
ത്തെ സംബന്ധിച്ച പൊള്ളത്തരം എടുത്തു
കാണിച്ചു.
മനുഷ്യൻ പൂർണതയിൽനിന്നു വീഴ്ച
സംഭവിച്ചു അപൂർണനായി തീർന്നെന്നും
അവന്റെ കഷ്ടപ്പാടുകളും മരണവും പാപ
ത്തിന്റെ ഫലമാണെന്നുമുള്ള ബൈബിൾ
വീക്ഷണം തള്ളിക്കളയാൻ ഇടയാക്കി.
മനുഷ്യൻ ഉളവായതു അമീബ പോലുള്ള
സൂക്ഷ്മ ജീവികളിൽ നിന്നാണെന്നും അവൻ
പൂർണതയിലേക്ക് വളരുകയാണെന്നും
പരിണാമ സിദ്ധാന്തം പഠിപ്പിച്ചു. ഇത് വെറും
സിദ്ധാന്തം മാത്രമാണ്. തെളിവില്ലാത്ത
ഊഹാപോഹം മാത്രമാണ്.
മനുഷ്യൻ പാപിയല്ല എന്നും അതുകൊണ്ടു തന്നെ നരകത്തിലെ നിത്യദണ്ഡനത്തിന്റ
ആവശ്യം എന്താന്നെന്നും ഉള്ള ചോദ്യം
ഉന്നയിക്കപ്പെട്ടു. ഇതൊക്കെ മതങ്ങളുടെ
കെട്ടുകഥകളാണെന്നു ബോധ്യപ്പെട്ടവർ
അതു സത്യമല്ലെന്നു തിരിച്ചറിഞ്ഞു.
നരകത്തിലെ നിത്യദണ്ഡനം ന്യായമല്ലെന്നും
സത്യമല്ലെന്നും ബോധ്യപ്പെട്ടെങ്കിലും അതു
തുറന്നു പറയാൻ മടിച്ചവർ പാരമ്പര്യ മതങ്ങ
ളിൽ തന്നെ കടിച്ചു തൂങ്ങി കിടന്നുകൊണ്ട്
വ്യാജ പഠിപ്പിക്കലിനെ പിന്താങ്ങുകയും അത്
വിപുലപ്പെടുത്തുന്നതിൽ പങ്കുവഹിക്കു കയും ചെയ്യുന്ന വിരോധാഭാസം നീതിസ്‌നേ ഹികൾ തിരിച്ചറിയുന്നുണ്ട്.
അങ്ങനെ പരിണാമ സിദ്ധാന്തം പോലെ
തന്നെ നരകത്തിലെ നിത്യദണ്ഡനം വെറും
മതസിദ്ധാന്തം മാത്രമായി മാറിയിരിക്കുന്നു.
ആളുകൾക്ക് പരിഹസിക്കാനുള്ള തെളിവി
ല്ലാത്ത ഒരു സിദ്ധാന്തം മാത്രമായിത്തീർന്നു.
യഥാർത്ഥത്തിൽ നരകം എന്താണ്?
മരിച്ചുപോയ ചീത്ത ആളുകളെ ദണ്ഡിപ്പി ക്കുന്ന ഒരു അധോലോകമാണോ?
മരണം ഉൾക്കൊള്ളാൻ കഴിയാത്ത ആളുകൾ മരിച്ചവർ എങ്ങിനെയോ എവിടെ
യോ ജീവിച്ചിരിക്കുന്നു എന്നുള്ള നിർവ്വചി
ക്കാനാകാത്ത ഒരു ആഗ്രഹം പ്രകടിപ്പിച്ചി
രിക്കുന്നു.
പാപത്തിന്റെ ശമ്പളം നിത്യ ദണ്ഡനം ആണ്
എന്നു മതങ്ങളുടെ പഠിപ്പിക്കൽ കൂടെയാകു
മ്പോൾ അതിനു ആധികാരികത കൈവരു ന്നുവെന്ന് വീക്ഷിക്കപ്പെടുന്നു.
എന്നാൽ ബൈബിൾ പറയുന്നത് എന്താണ്
എന്നു പരിശോധിക്കാം.
Romans 6: 23
"പാപം തരുന്ന ശമ്പളം മരണം."
ദൈവം തരുന്ന സമ്മാനമോ നമ്മുടെ
കർത്താവായ ക്രിസ്തുയേശുവിലൂടെ
യുള്ള നിത്യജീവനും."
ഇപ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു?
ദൈവം പാപികളെ ശിക്ഷിക്കുന്നത് നരക നിത്യ ദണ്ഡനം കൊടുത്തുകൊണ്ടാണോ
അതോ മരണമെന്ന ജീവനില്ലാത്ത അവസ്ഥ
യാണോ?
നരകത്തിൽ നിത്യദണ്ഡനം അനുഭവിക്കാൻ
തീർച്ചയായും ജീവൻ വേണം. പക്ഷേ
മരിച്ചയാൾക്കു ജീവനില്ല. ജീവൻ ദൈവ ത്തിന്റെ ഒരു സമ്മാനം ആണെന്ന് ആ വാക്യം
സൂചിപ്പിക്കുന്നു.
ചീത്തയാളുകൾക്കു ദൈവം നിത്യം ജീവി ക്കാൻ അവസരം കൊടുത്താൽ അതു
ദൈവത്തിന്റെ തന്നെ വാക്കുകൾക്കു വിരുദ്ധമായിത്തീരും. അങ്ങനെ വന്നാൽ
ഉല്പത്തിയിലെ സാത്താന്റെ വാദം ശരിയാ
ണെന്നു പറയുകയായിരിക്കും ചെയ്യുന്നത്.
ദൈവം ഒരിക്കലും തന്റെ വാക്ക് മാറ്റുകയില്ല.
പാപത്തിന്റെ, അനുസരണക്കേടിന്റെ ശിക്ഷ
മരണം ആണെന്ന് ദൈവം പ്രഖ്യാപിച്ചിരുന്നു.
ആദം മുതൽ സകല മനുഷ്യരിലേക്കും
മരണം വ്യാപിച്ചിരിക്കുന്നതായി Romans 5:12
കൃത്യതയോടെ വിവരിക്കുന്നു.
ബുദ്ധിശക്തിയുള്ള, ന്യായബോധമുള്ള ഒരു
വ്യക്തിക്കും ഉൾക്കൊള്ളാൻ കഴിയാത്ത
പൈശാചികമായ വ്യാജോപദേശമാണ്
നരകത്തിലെ നിത്യദണ്ഡനം.
ഏതാനും വർഷത്തെ തെറ്റുകളുടെ ഫലമായി ഒരിക്കലും പുറത്തുകടക്കാൻ
പറ്റാത്ത ഒരു സ്ഥലത്തു നിത്യമായി ദണ്ഡി
പ്പിക്കപ്പെടും എന്ന ആശയം എത്ര കരുണ
യില്ലാത്തതും അക്രമാസക്തവുമായ പഠി പ്പിക്കലാണെന്നു മനസിലാക്കാവുന്നതാണ്.
ഇങ്ങനെ ചിന്തിക്കുന്നവർ സാത്താന്റെ
ഇഷ്ടത്തിന് തങ്ങളെത്തന്നെ വിട്ടുകൊടു ത്തിരിക്കുന്നു എന്നല്ലേ തെളിയിക്കുന്നത്.
ഇത് ദൈവനിന്ദകരമായ പഠിപ്പിക്കലാണ്.
അവർ ദൈവവചനം കോട്ടിക്കളയുന്നവരും
സകല അശുദ്ധിയിലും ജീവിക്കുന്നവരുമാണ്.
ദൈവമുൻപാകെ തുടർച്ചയായ ജീവിതം
ആസ്വദിക്കണമെങ്കിൽ മനുഷ്യൻ സ്ഥിരമായി
ദൈവത്തെ അനുസരിക്കണം.
മനുഷ്യനെ (മർത്യൻ) മരിക്കാൻ കഴിയുന്ന
വനായിട്ടാണ് ദൈവം സൃഷ്ടിച്ചത്.
പാപം ചെയ്തതിന്റെ ഫലമായിട്ടല്ല മർത്യൻ
ആയതു. മനുഷ്യനെ അമർത്യനായിട്ടാണ്
സൃഷ്ടിച്ചിരുന്നതെങ്കിൽ ഒന്നിനും അവനെ
നശിപ്പിക്കാൻ ആകുമായിരുന്നില്ല. കാരണം
അമർത്യത മരണത്തിനു അധീനമായ ഒരു
അവസ്ഥയല്ല.
നല്ലത് ചെയ്യുന്നവർക്കും മോശമായത്
ചെയ്യുന്നവർക്കും എന്നേക്കും ജീവിക്കാൻ
സാധിക്കുമെങ്കിൽ ചീത്ത കാര്യങ്ങൾ പതി
വായി ചെയ്യുന്നവർക്ക് അതു അനുഗ്രഹം
തന്നെയായിരിക്കും. ഒരു വ്യത്യാസവും ഇല്ല.
എന്നാൽ പാപം ചെയ്യുന്ന ശരീരം മാത്രമല്ല
"ദേഹി" മരിക്കുന്നുവെന്നു Ezekiel 18: 4
പറയുന്നു.
ബൈബിൾ ഈ കാര്യത്തിൽ യാതൊന്നും
നിഗൂഡമായി മറച്ചുവെച്ചിട്ടില്ല.
(Simple Truth) തുടരും
Comments
Post a Comment