WHAT IS THE PUNISHMENT FOR SIN? - Part 1.
എന്താണ് "പാപം"?
ഒരാൾ തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ
അയാൾ പാപം ചെയ്യുകയാണ് എന്നു
സാധാരണ പറയപ്പെടുന്നു. കാരണം, തെറ്റ്
സത്യത്തിനും നീതിക്കും എതിരാണ്.
ഒരാളുടെ തെറ്റായ "പ്രവൃത്തി" മാത്രമല്ല
പാപത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ജനകീയ ഗവൺമെന്റുകൾ ഉണ്ടാക്കിയിരി
ക്കുന്ന ചില നിയമങ്ങൾ നോക്കുക.
പൊതുസ്ഥലത്തോ ഒരു പൊതുവാഹന
ത്തിലോ വെച്ചു ഒരു സ്ത്രീയെ സ്പർശിക്കു
കയോ ലൈംഗികചുവയുള്ള അഭിപ്രായം
പറയുകയോ അവളെ തൂറിച്ചുനോക്കുകയോ
ചെയ്താൽ ശിക്ഷിക്കപ്പെടേണ്ട തെറ്റായി
ട്ടാണ് പറഞ്ഞിരിക്കുന്നത്.
ഒരാളുടെ അനുചിതമായ നോട്ടവും അസഭ്യ
സംസാരവും കൈകൊണ്ടുള്ള ആംഗ്യങ്ങൾ
ചേഷ്ടകൾ പോലും തെറ്റാണ്, പാപമാണ്.
ചെയ്യണമെന്ന് അറിയാവുന്ന ഒരു കാര്യം
ചെയ്തില്ലെങ്കിൽ അഥവാ അതു അവഗ
ണിച്ചുകളയുകയാണെങ്കിൽ പാപമാണ്.
Covid-19 മഹാമാരിയുടെ ഈ സമയത്ത്
എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹ്യ
അകലം പാലിക്കണം. കൈകൾ കൂടെക്കൂടെ
സോപ്പിട്ടു കഴുകണം എന്നു നിയമം പറയുന്നു.
അതു ലംഘിച്ചാൽ ശിക്ഷിക്കപ്പെടും.
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ
ഹെൽമെറ്റ് ധരിക്കണം. കാറോടിക്കുന്നവർ
സീറ്റുബെൽറ്റിടണം എന്നത് നിയമമാണ്.
അതു ലംഘിച്ചാൽ തെറ്റാണ്. പാപമാണ്.
നിയമലംഘനം ചെറുതായാലും വലുതാ
യാലും തെറ്റാണ്. അതു പാപമാണ്.
ഏതു തരത്തിലുള്ള തെറ്റായാലും ആനുപാ
തികമായിട്ടുള്ള ശിക്ഷകൾ ഉണ്ട്.
ഒരാളുടെ അശുദ്ധി പോലും തെറ്റാണ്.
മാലിന്യങ്ങൾ പൊതുസ്ഥലത്തിടുന്നതും
മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരം
ആയതുമായ പ്രവൃത്തികളും തെറ്റാണ്.
ബൈബിൾ പറയുന്ന പാപം
എല്ലാ അനീതിയും പാപം ആണ്.
എന്ന് 1 John 5:17ൽ പറയുന്നു.
മരണശിക്ഷ അർഹിക്കുന്ന പാപങ്ങളും
മരണശിക്ഷ അർഹിക്കാത്ത പാപങ്ങളും
ഉണ്ട്. ചില പാപങ്ങൾ അറിഞ്ഞുകൊണ്ടു
മനഃപൂർവം ചെയ്യുന്നതായിരിക്കും. മറ്റു
ചിലത് അറിയാതെ ചെയ്യുന്നവ ആയിരി
ക്കുമെന്നും ബൈബിൾ പറയുന്നു.
മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ
സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ബൈബിൾ
പറയുന്നു. അതുകൊണ്ട് ദൈവത്തിന്റെ
മഹത്വം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ
വേണം മനുഷ്യർ ജീവിക്കേണ്ടത്. ആ ലക്ഷ്യ
ത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർ
ദൈവത്തെ നിന്ദിക്കുകയാണ്. അതു പാപ
മാണ്.
ദൈവത്തിന്റെ വ്യക്തിത്വത്തിനും, ഇഷ്ടത്തി
നും, നിലവാരങ്ങൾക്കും, വഴികൾക്കും,
ഗുണങ്ങൾക്കും, ഉദ്ദേശത്തിനും എതിരായി ട്ടുള്ള എന്തും പാപമാണ്.
ദൈവത്തോടുള്ള ഒരാളുടെ ബന്ധത്തെ
ബാധിക്കുന്ന വാക്കുകളും, പ്രവൃത്തികളും
ചിന്തകൾ പോലും പാപമാണ്.
എന്തുകൊണ്ട്? ധാർമികമായി ദൈവനില
വാരങ്ങളിൽ എത്തിച്ചേരുന്നതിലുള്ള പരാ
ജയം അല്ലെങ്കിൽ ലക്ഷ്യത്തിൽ നിന്നുള്ള
വീഴ്ചയാണ് യഥാർത്ഥത്തിൽ പാപം.
പാപം മനുഷ്യനിലുള്ള ദൈവതേജസ്സ്
നഷ്ടപ്പെടുത്തും. ദൈവത്തിന്റെ വിശുദ്ധിക്ക്
ഒത്തവണ്ണം ജീവിക്കണമെങ്കിൽ മനുഷ്യന്
ദൈവത്തോട് സ്നേഹവും അനുസരണവും
കീഴ്‌പെടലും ആവശ്യമാണ്.
അതുകൊണ്ട് മനുഷ്യന്റെ പാപം എന്നു പറ
യുന്നത് ഒരു ധാർമികവീഴ്ചയാണ്.
പാപം ഇല്ലാതാക്കാൻ ഒരു വൈദ്യശാസ്ത്ര ത്തിനും കഴിയുന്നതല്ല. കാരണം ഡോക്ടർ
മാരടക്കം സകലരും പാപത്തിന്റെ ശക്തിക്ക്
അധീനരാണ്.
പാപത്തിന്റെ ആരംഭം
പാപത്തിന്റെ തുടക്കം ആത്മമണ്ഡലത്തിൽ
ആയിരുന്നുവെന്നു ബൈബിൾ പറയുന്നു.
ഭൂമിയിൽ ആയിരുന്നില്ല.
ദൈവത്തിന്റെ ഭരണത്തോടും നീതിയുടെ
മാർഗത്തോടും എതിർപ്പുണ്ടായിരുന്ന ഒരു
സാത്താനെക്കുറിച്ചു Job 1: 6ൽ നാം
വായിക്കുന്നു.
സാത്താൻ ദൈവത്തിന്റെ എതിരാളിയായി
ദൈവത്തിനു എതിരെ വ്യാജാരോപണങ്ങൾ
ഉന്നയിക്കുന്നതും ദുഷി പറയുന്നതും നമ്മൾ
അവിടെ കാണുന്നു.
ദൈവം സൃഷ്ടിച്ച ഒരു ആത്മജീവി ആയി രുന്നു. അവൻ ദൈവത്തോട് മത്സരിച്ചു
ആരാധന നിർത്തിക്കളഞ്ഞു. അവൻ മറ്റു
ദൈവപുത്രന്മാരെയും മനുഷ്യരെയും തന്റെ
വരുതിയിലാക്കാൻ ശ്രമിച്ചു.
1 John 3: 8
"എന്നാൽ പാപം ചെയ്യുന്നത് ശീലമാക്കി
യവൻ പിശാചിന്റെ സന്തതിയാണ്.
പിശാച് ആദ്യംമുതൽ പാപം
ചെയ്തുകൊണ്ടിരിക്കുന്നു."
എല്ലാവരും തന്നെ ആരാധിക്കണമെന്നുള്ള
മോഹം അവന്റെ ചിന്തയിൽ ഉടലെടുക്കുന്നു.
അതു പ്രവർത്തിപഥത്തിൽ കൊണ്ടുവന്നത്
ആദ്യ മനുഷ്യ സ്ത്രീയിലൂടെയാണ്.
അതാണ് നമ്മൾ ഏദെൻതോട്ടത്തിൽ
കണ്ടത്. സാത്താന്റെ അസ്തിത്വം മറച്ചു
വെച്ചുകൊണ്ട് ഒരു ഗാരൂഢവിദ്യക്കാരനെ
പോലെ പാമ്പിനെ ഉപയോഗിച്ചത്.
അവന്റെ കുടിലപദ്ധതി വിജയിച്ചു. ഹവ്വ
പ്രലോഭനത്തിൽ വീണ് പാപം ചെയ്തു
തുടർന്നു ആദാമും പാപം ചെയ്തു.
മൂന്നു മനഃപൂർവ പാപികളെ നമുക്ക് കാണാൻ കഴിയുന്നു. സ്വാഭാവികമായും
അവർ ശിക്ഷിക്കപ്പെടണം അതാണ് നീതി
ആവശ്യപ്പെടുന്നത്.
മത്സരികൾക്കു ദൈവം ഉചിതമായ പരമാ
വധി ശിക്ഷ വിധിച്ചു. ഒട്ടും താമസിപ്പിച്ചില്ല.
സാത്താനെ ദൈവം ശപിച്ചു. സാത്താന്റെ
"തല തകർക്കപ്പെടുന്ന" ഒരു കാലം വരും
എന്നും നീതിയുള്ള ദൈവം വിധിച്ചു.
പാപം ചെയ്ത് അനുസരണക്കേട് കാണിച്ച
ആദ്യ ദമ്പതികളെ ഏദെൻ തോട്ടത്തിൽ
നിന്നും പുറത്താക്കി. കാരണം അവർ
അപൂർണരായിത്തീർന്നിരുന്നു. പറുദീസ
ദൈവം ഉണ്ടാക്കിയത് പൂർണതയുള്ള
മനുഷ്യർക്ക് ജീവിക്കാൻ വേണ്ടിയായിരുന്നു.
അപൂർണ അവസ്ഥയിൽ ജീവിച്ചുകൊണ്ട്
അവർ മക്കളെ ഉല്പാദിപ്പിക്കാനും കഷ്ടപ്പാട്
നിറഞ്ഞ ജീവിതം നയിക്കാനും രോഗത്തി
ന്റെയും വാർദ്ധക്യത്തിന്റെയും വേദന
അനുഭവിച്ചു അവസാനം മരിക്കാനും ദൈവം വിധിച്ചു.
പാപത്തിനുള്ള പരമാവധി ശിക്ഷ മരണം
ആന്നെന്നു ദൈവം ആവർത്തിച്ച് മനുഷ്യ
നോട് പറഞ്ഞിരുന്നു.
മരണം ജീവന്റെ വിപരീതമാണ്. ജീവിച്ചിരു
ന്ന സമയത്ത് അവർക്കു ചെയ്യാൻ കഴിയു
മായിരുന്ന ഒന്നും മേലാൽ ചെയ്യാനാവില്ല.
അവർ ജനിക്കാത്തവരെപ്പോലെ ആയി.
ദൈവത്തിന്റെ കുടുംബത്തിൽ അവർ
മേലാൽ അംഗങ്ങളല്ല. സ്വർഗ്ഗത്തിലായാലും
ഭൂമിയിലായാലും അവർക്കു യാതൊരു
ജീവനുള്ള ആസ്തിക്യവും ഇല്ല.
യഹോവയാം ദൈവത്താൽ നേരിട്ടു പഠിപ്പി
ക്കപ്പെട്ട ആദ്യ ഉപദേശമാണ് പാപികൾ
ക്കുള്ള ശിക്ഷ മരണം ആണെന്നുള്ളത്.
മരണം എന്നുള്ളത് ദിവ്യ നിലവാരത്തിൽ ഏറ്റവും വലിയ ശിക്ഷയാണ്.
അങ്ങനെയാണെങ്കിൽ അഗ്നിനരകം
എന്താണ്?
(Simple Truth) തുടരും
Comments
Post a Comment