HOW WAS THE PARADISE LOST? Part-4.

ന്യായവിധി പ്രഖ്യാപനം 

മനുഷ്യ ചരിത്രത്തിലെ തന്നെ ആദ്യത്തെ 
ന്യായവിധി പ്രഖ്യാപിച്ചു കൊണ്ട് ദൈവം 
അനുസരണക്കേട്‌ കാണിച്ച മനുഷ്യരെ 
വിസ്തരിക്കുകയും അവരെ ശിക്ഷിക്കുക 
യുമുണ്ടായി. 

സ്ത്രീയോട് പറഞ്ഞത്  Genesis  3: 16ൽ 
കാണപ്പെടുന്നു.   "നിന്റെ ഗർഭകാലത്തെ 
വേദനകൾ ഞാൻ അങ്ങേയറ്റം വർദ്ധി 
പ്പിക്കും.  നീ വേദനയോടെ മക്കളെ പ്രസവി 
ക്കും.  നിന്റെ മോഹം നിന്റെ ഭർത്താവി      നോടായിരിക്കും.  അവൻ നിന്നെ ഭരിക്കും."

അവൾ പൂർണതയിൽ ഗർഭം ധരിച്ചിരുന്നു 
വെങ്കിൽ ഗർഭസമയത്തെ വേദന അനുഭ 
വിക്കേണ്ടിവരില്ലായിരുന്നു. 

എന്നാൽ പാപം അവളെ അപൂർണതയുള്ള
വളാക്കിത്തീർത്തു.  അപൂർണതയുടെയും 
പാപത്തിന്റെയും മോശമായ പരിണതഫല 
ങ്ങൾ വേദനയും ദുഃഖവും കഷ്ടപ്പാടുകളും 
മാത്രമായിരിക്കും. 

അവൾക്കു മാത്രമല്ല അവളിൽനിന്നു 
ജനിക്കാനിരിക്കുന്ന എല്ലാ പെൺ മക്കൾ 
ക്കും ദൈവത്തിന്റെ വിധി ബാധകമാകു 
മായിരുന്നു. 

ഭർത്താവ് അവളെ ഭരിക്കുമെന്നും  കൂടെ 
ദൈവം പറഞ്ഞു.    അവൾ പ്രതീക്ഷിച്ച 
സ്വാതന്ത്ര്യം അവൾക്കു കിട്ടാക്കനിയാകും. 

വിലക്കപ്പെട്ട കനി ഭക്ഷിച്ചുകൊണ്ട് ദൈവ 
നിയമം ലംഘിച്ചതുവഴി തന്റെ ഭർത്താവിനെ 
ഭരിക്കാനുള്ള അവളുടെ ശ്രമം പരാജയ 
പ്പെട്ടുവെന്ന് ദൈവത്തിന്റെ വിധി പ്രഖ്യാപന 
ത്തിലൂടെ  നമുക്ക്  മനസിലാക്കാം. 

ഭർത്താവിന്റെ മോഹം അവളോടായിരി
ക്കാൻ നിയമരഹിതമായ മാർഗമാണ് 
അവൾ തിരഞ്ഞെടുത്തത്.  അതു പ്രപഞ്ച 
സ്രഷ്ടാവിന്റെ നിയമത്തിനു എതിരായിരുന്നു 

കുടുംബജീവിതത്തിൽ ദൈവത്തിന്റെ 
ശിരഃസ്ഥാന ക്രമീകരണത്തെ തകിടംമറി 
ക്കാനുള്ള അവളുടെ ശ്രമങ്ങൾ അനുഗ്രഹ 
ങ്ങളിൽ കലാശിച്ചിട്ടില്ല എന്നു അവളും 
ഭർത്താവും തിരിച്ചറിയണമെന്ന് യഹോവ 
ആഗ്രഹിച്ചു. 

ദൈവം ആദാമിനോട് പറഞ്ഞത്, 
Genesis 3: 17-19ൽ  കാണപ്പെടുന്നു. 

      "നീ നിന്റെ ഭാര്യയുടെ വാക്ക് കേൾക്കു 
       കയും  "തിന്നരുത് "  എന്നു ഞാൻ 
      നിന്നോടു കല്പിച്ച മരത്തിൽനിന്നും 
       തിന്നുകയും ചെയ്തതുകൊണ്ട്  നീ 
       നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. 
       നിന്റെ ജീവിതകാലം മുഴുവൻ വേദന 
        യോടെ നീ അതിന്റെ വിളവ് തിന്നും. 
      18 അതു നിനക്ക് മുൾച്ചെടിയും 
       ഞെരിഞ്ഞിലും മുളപ്പിക്കും. നിലത്തെ 
       സസ്യങ്ങൾ നിന്റെ ആഹാരമായിരിക്കും.
       19 നിന്നെ എടുത്തിരിക്കുന്ന നിലത്തു 
        നീ തിരികെ ചേരുന്നതുവരെ വിയർത്ത 
        മുഖത്തോടെ നീ ആഹാരം കഴിക്കും. 
        നീ പൊടിയാണ്. പൊടിയിലേക്കു 
         തിരികെ ചേരും."

ദൈവം ഭൂമിയെ  ശപിച്ചെങ്കിലും മനുഷ്യരെ ശപിച്ചിട്ടില്ല എന്നകാര്യം ശ്രദ്ധിക്കുമല്ലോ. 

വേദനയും കഷ്ടപ്പാടുകളും മനുഷ്യൻ 
അനുഭവിക്കേണ്ടിവരും  കാരണം പാപം 
അവരിൽ ഒരു രാജാവിനെപ്പോലെ 
വാഴാൻ തുടങ്ങിയിരുന്നു. 

നീ സ്വർഗ്ഗത്തിൽനിന്നു വന്നവനല്ല വെറും 
പൊടി മാത്രമാണ്.  നീ ഒരു ആത്മജീവി 
അല്ല.  മരിച്ചു കഴിഞ്ഞാലും നിന്നെ ജീവി 
പ്പിക്കുന്ന ആത്മാവ് സ്വർഗ്ഗത്തിലേക്കല്ല 
പോകുന്നത്.  നീ എവിടെ നിന്നു വന്നുവോ 
ആ പൊടിയിലേക്ക്  തന്നെ തിരിയും. 

എത്ര ശക്തമായ വാക്കുകൾ

ജീവൻ ഒരു സമ്മാനമാണ്.  എന്നാൽ നിത്യ 
ജീവൻ ദൈവത്തെ അറിയുന്നതിലും 
അവന്റെ ഇഷ്ടം ചെയ്യുന്നതിനെയും 
ആശ്രയിച്ചാണിരിക്കുന്നത്. 

മനുഷ്യനും സ്ത്രീക്കും എന്നേക്കുമുള്ള 
ജീവിതപ്രതീക്ഷ നഷ്ടപ്പെട്ടു. 

ദൈവത്തിന്റെ ഉദ്ദേശ്യപ്രകാരം അവർക്കു 
മക്കളുണ്ടാകുമെന്ന് ദൈവം അവർക്കു 
വാക്ക് കൊടുത്തു.    എന്നിരുന്നാലും 
ദൈവം നിശ്ചയിച്ച തക്കസമയത്തു അവർ 
മരിക്കുമായിരുന്നു. 

തിന്നുന്ന നാളിൽ മരിക്കുമെന്നാണ് 
അവരോട് പറഞ്ഞിരുന്നത്. അതിന്റെ 
അർത്ഥം 24 മണിക്കൂറുള്ള ഒരു ദിവസം 
മരിക്കുമെന്നല്ല.  കാരണം ആദം 930
വർഷം ജീവിച്ചിരുന്നതായും പിന്നീട് 
മരിക്കുകയും ചെയ്തു. 

അവർ എന്നേക്കും ജീവിക്കുന്നതിന് പകരം 
1000 വർഷത്തെ ഒരു കാലയളവിനുള്ളിൽ 
മരിക്കുമെന്നാണ് ദൈവം അർത്ഥമാക്കി
യതെന്ന്  2 Peter 3: 8ൽ പറയുന്ന വാക്കു  കൾ സൂചിപ്പിക്കുന്നു. 

ജീവശ്വാസം അവനിൽ നിന്ന് എടുക്കപ്പെട്ടു. 
ജീവനില്ലാത്ത പൊടിയിലേക്കു തിരികെ 
ചേർന്നു.   അവരുടെ യാതൊരു ഭാഗവും 
മരണശേഷം പ്രപഞ്ചത്തിൽ ഒരിടത്തും 
പിന്നെ അവശേഷിച്ചിരിക്കുന്നില്ല. 

ഈ സുപ്രധാന വിധിയിലൂടെ പിശാചിന്റെ 
വാദം തെറ്റായിരുന്നു എന്നു തെളിഞ്ഞു. 

      1) നിയമ ലംഘികൾക്കു മരണശിക്ഷ 
           നടപ്പാക്കാൻ കഴിവില്ലാത്ത ദൈവം 
           എന്ന  നുണ അല്ലെങ്കിൽ ദൂഷണം. 
      2)  നിങ്ങൾ മരിക്കുകയില്ല ദൈവത്തെ 
            പ്പോലെയാകും എന്ന  നുണ 
      3)  മനുഷ്യർ നന്മയും തിന്മയും അറിയൂ 
            ന്നവരായി ദൈവത്തെ കൂടാതെ                         സ്വയം തങ്ങളെത്തന്നെ 
             ഭരിക്കുന്നവരാകും എന്ന നുണ. 

ആദാമിന്റെ തെറ്റിന് ദൈവത്തെ കുറ്റക്കാ 
രനാക്കാൻ കഴിയുന്നതല്ല. 

അവൻ പാപം ചെയ്തപ്പോൾ അവന്റെ 
ശരീരത്തിൽ ദൈവനിയമം വാഴുന്നതിനു 
പകരം പാപത്തിന്റെ നിയമം വാഴാൻ 
തുടങ്ങി.  ആദം മനപ്പൂർവ്വ പാപിയാണ്. 

യഹോവയ്ക്ക് സ്വന്തം നിയമം മാറ്റാൻ 
കഴിയില്ല.  അവൻ സാർവത്രിക ന്യായാധി 
പനാണ്.   തെറ്റിനെ ശരിയാണ് എന്നു 
പ്രഖ്യാപിക്കാനാവില്ല.  നീതിയുള്ള ദൈവം 
നിത്യജീവൻ നേടാൻ അയോഗ്യനാന്നെന്നു 
മനുഷ്യരെ വിധിച്ചത് തന്റെ മാറ്റംവരാത്ത 
ഉന്നത നിയമങ്ങൾക്ക് ചേർച്ചയിൽ 
ആയിരുന്നു. 

ആദം ദൈവ തേജസ്സ് ഇല്ലാത്തവൻ ആയി. 
ദൈവം ഏദെൻതോട്ടത്തിൽനിന്നു അനു 
സരണമില്ലാത്ത പാപികളെ പുറത്താക്കി. 

ഇന്ന് മനുഷ്യവർഗം അനുഭവിക്കുന്ന 
മരണത്തിനു ഉത്തരവാദി   (പ്രഥമ ഉത്തര 
വാദിത്വം ) ആദം മാത്രമാണ്. 

നമുക്കുള്ള പാഠം 

1) നമ്മുടെ ആശകളെയും ഹൃദയാഭിലാഷ
ങ്ങളേയും ഉണർത്താനും തീവ്രമാക്കാനും 
തക്ക ശക്തിയുള്ളതാണ് കാഴ്ചയും 
മനസ്സും തമ്മിലുള്ള ബന്ധം 
അതുകൊണ്ട് നാം നമ്മുടെ കണ്ണുകളെ 
ലളിതമായി സൂക്ഷിക്കണം. 

2) യഹോവ സ്രഷ്ടാവായതിനാൽ അവനു 
നമുക്കുവേണ്ടി നിയമങ്ങൾ വെക്കാനുള്ള 
അവകാശം ഉണ്ടെന്നു തിരിച്ചറിയണം. 

3)നമ്മുടെ ദോഷത്തിനുവേണ്ടിയല്ല മറിച്ചു 
നമ്മുടെ പ്രയോജനത്തിനും നിത്യ ക്ഷേമ 
ത്തിനും വേണ്ടിയാണു യഹോവ നമുക്ക് 
നിർദ്ദേശങ്ങൾ നൽകുന്നത്. 

4) മരണശേഷം നമ്മുടെ ഒന്നും അവശേഷി 
ക്കുന്നില്ല.  നാം പൊടിയിലേക്കു ചേരുന്നു 
എന്ന സത്യം മനസ്സിലാക്കണം. 

5) മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക്  യഥാർത്ഥ 
കാരണം പിശാചായ സാത്താനാണെന്ന് 
തിരിച്ചറിയണം. 

(Simple Truth) തുടരും 


     

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.