HOW WAS THE PARADISE LOST? Part 3.

സംഭവബഹുലമായ ഒരു ദിവസം 

പൂർണരായ ആദ്യ മനുഷ്യദമ്പതികളുടെ 
പറുദീസയിലെ അവസാന ദിവസം വളരെ 
സംഭവബഹുലമായിരുന്നു. 

വളരെക്കാലം പൂർണ്ണ നഗ്നരായിരുന്നവർ 
പൊടുന്നനെ നഗ്നരാണെന്നു തിരിച്ചറിഞ്ഞ 
ദിവസം. 

ഏദെൻതോട്ടത്തിൽ സന്തോഷത്തോടും 
സ്വാതന്ത്ര്യത്തോടും കൂടെ വസിച്ചിരുന്നവർ
ആദ്യമായി പേടിയും ഉൽക്കണ്ഠയും അനുഭ 
വിക്കാൻ ഇടയാക്കിയ ദിവസം. 

കുറ്റബോധവും മനഃസാക്ഷിയും അലട്ടിയ 
ദിവസം.  മറക്കാനാവാത്ത നിമിഷങ്ങൾ!

ഇങ്ങനെയൊക്കെ ഉണ്ടാകാൻ ഇടയാക്കിയ 
കാര്യങ്ങൾ നിസാരമായിരുന്നുവെങ്കിലും 
ഗുരുതരമായ ഭവിഷ്യത്തുകൾ അനുഭവി
ക്കേണ്ട കുറ്റകൃത്യങ്ങൾ ആണ് ഉൾപ്പെട്ടിരു 
ന്നതെന്നു മനസിലാക്കണം. 

കണ്ണിന്റെ സവിശേഷത 

സംസാരിക്കുന്ന ഒരു പാമ്പിന്റെ പ്രേരണയാൽ
സ്ത്രീ ദൈവം വിലക്കിയ ശരിതെറ്റുകളെക്കു 
റിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നാൻ 
തീരുമാനിക്കുന്നു. 

അതുവരെ തോന്നാതിരുന്ന ഒരു ആകർ
ഷണം ആ മരത്തോട് അവൾക്കു തോന്നി.
ആ മരം മനോഹരമായി കാണപ്പെട്ടു. 

അവളുടെ കണ്ണുകൾ അവളെ വഞ്ചിച്ചു. 
സ്നേഹവാനായ സ്രഷ്ടാവിന്റെ അത്ഭുത 
കരമായ ഒരു രൂപകല്പനയാണ് കണ്ണുകൾ. 
നമ്മുടെ ശരീരത്തിലെ ഏറ്റവും മനോഹര
മായ അവയവം കണ്ണുകളാണ്. 

നാം  അക്ഷരീയ കണ്ണുകളിലൂടെ കാണുന്ന
കാര്യങ്ങൾ തലച്ചോറിലേക്ക് പോയിട്ട് 
അവിടെവെച്ചു നമ്മൾ കണ്ടത് എന്താന്നോ 
അതു വ്യാഖ്യാനിക്കുന്ന പ്രക്രിയ നടക്കുന്നു. 
തുടർന്നു നമ്മുടെ വികാരങ്ങളെയും പ്രവർ ത്തനങ്ങളെയും ശക്തമായി സ്വാധീനിക്കുന്നു.

സ്ത്രീ തന്നെക്കുറിച്ചും സ്വന്തം അവസ്ഥകൾ 
മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മാത്രമേ 
ചിന്തിച്ചുള്ളൂ.   അതുകൊണ്ട് അവൾക്കും 
ഭർത്താവിനും എല്ലാം നൽകിയ ദൈവവുമാ 
യുള്ള ബന്ധം മറന്നുകളഞ്ഞു. അവളുടെ 
ജീവിതത്തിൽ യഹോവയ്ക്കല്ല പ്രമുഖ 
സ്ഥാനമെന്നു തെളിയിക്കുകയായിരുന്നു. 

കുറ്റബോധം നാണം തോന്നിക്കുന്നു 

    Genesis 3: 7
     "അപ്പോൾ ഇരുവരുടെയും കണ്ണുകൾ 
      തുറന്നു.  അവർ നഗ്നരാണെന്നു തിരി 
      ച്ചറിഞ്ഞു "

അതുവരെ നാണം തോന്നിയിട്ടില്ല എന്നു 
Genesis 2: 25ൽ  പറയുന്നു. 

വിലക്കപ്പെട്ട കനി ഭക്ഷിച്ചശേഷമാണ് 
നാണം തോന്നിയതെങ്കിൽ അവരുടെ ശുദ്ധ 
മായിരുന്ന മനഃസാക്ഷി അവരെ കുറ്റപ്പെടു
ത്തിയിരിക്കുന്നു എന്നു ഉറപ്പാണ്. 

അവരുടെ ഉള്ളിന്റെ ഉള്ളിൽ ശരി എന്തായി 
രുന്നുവെന്നു അവർക്കറിയാം. എന്നാൽ 
അനുസരണക്കേടിന്റെ കുറ്റമുള്ളവരായി 
മനഃസാക്ഷി അലട്ടാൻ തുടങ്ങി. 

തങ്ങൾ നിരപരാധികളല്ല.  തെറ്റിൽനിന്നും 
ഒഴിയാനാവില്ല എന്ന ചിന്ത അവർക്കെതിരെ 
ശക്തമായിത്തീർന്നു. 

അതായിരുന്നു തങ്ങളുടെ നഗ്നത മറച്ചു 
വെക്കേണ്ട ആവശ്യമുണ്ടെന്നുള്ള തോന്നലി 
ലേക്ക് അവരെ നയിച്ചത്.   കുറ്റബോധം 
അവർ തങ്ങളുടെ നഗ്നത മറക്കേണ്ട ഒന്നാ 
ണെന്നും ദൈവത്തിന്റെ മുന്നിൽപെടാതെ 
തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു 
കൊണ്ട് മറഞ്ഞിരിക്കാൻ ശ്രമിച്ചതും  അതു 
കൊണ്ടായിരുന്നു. 

കുറ്റബോധം പേടിപ്പെടുത്തുന്നു 

       Genesis 3: 9, 10

       ""ദൈവമായ യഹോവ മനുഷ്യനെ വിളിച്ചു
        നീ എവിടെയാണ്  എന്നു  പലതവണ 
        ചോദിച്ചു.  
        10 ഒടുവിൽ മനുഷ്യൻ പറഞ്ഞു   ഞാൻ 
         തോട്ടത്തിൽ അങ്ങയുടെ ശബ്ദം കേട്ടു 
         പക്ഷേ, നഗ്നനായതുകൊണ്ട് പേടിച്ചു 
         ഒളിച്ചിരിക്കുകയാണ്."

മനുഷ്യന് ആദ്യമായി പേടി അനുഭവപ്പെട്ടു. 
ജീവൻ തന്ന ദൈവത്തോട് അനുസരണ 
ക്കേട്‌ കാണിച്ചതുകൊണ്ടായിരുന്നു പേടി 
മനുഷ്യന് തോന്നിയത്.  താൻ തെറ്റാണ് 
ചെയ്തതെന്ന് അവനറിഞ്ഞു.  തെറ്റായ 
പ്രവൃത്തി ദൈവമുൻപാകെ പഴയതുപോലെ 
ശുദ്ധ മനസാക്ഷിയോടെ നിൽക്കാൻ 
കഴിയില്ലെന്നും അവൻ തിരിച്ചറിഞ്ഞു. 

പേടിയുടെ തുടക്കം മൃഗങ്ങളിൽ ആയിരു
ന്നില്ല മറിച്ചു മനുഷ്യനിൽ ആയിരുന്നുവെന്നു 
പ്രത്യേകം ശ്രദ്ധിക്കുമല്ലോ. 

കുറ്റത്തിന്റെ തെളിവ് ശേഖരിക്കുന്നു 

       Genesis 3: 11-13

       "അപ്പോൾ ദൈവം ചോദിച്ചു:  "നീ നഗ്നനാ 
        ണെന്ന്  നിന്നോടു ആരു  പറഞ്ഞു.
        തിന്നരുതെന്നു ഞാൻ കല്പിച്ച മരത്തിൽ 
        നിന്നു നീ തിന്നോ?"  
        12 അതിനു മനുഷ്യൻ,  "എന്റെ കൂടെ 
         കഴിയാൻ അങ്ങ് തന്ന സ്ത്രീ ആ മര 
         ത്തിലെ പഴം തന്നു.      അതുകൊണ്ട്  
         ഞാൻ  തിന്നു " എന്നു പറഞ്ഞു. 
         13 ദൈവമായ യഹോവ സ്ത്രീയോട്, 
          " നീ എന്താണ് ഈ ചെയ്തത് " എന്നു 
           ചോദിച്ചു.  "സർപ്പം എന്നെ വഞ്ചിച്ചു. 
          ഞാൻ തിന്നു പോയി."  എന്നു  സ്ത്രീ
           പറഞ്ഞു." 

അവർക്കു പറയാനുള്ളത് യഹോവയായ 
ദൈവം ശ്രദ്ധിച്ചു കേട്ടു. ഓരോരുത്തരോടും മാറി മാറി ദൈവം ചോദിച്ചു.  

എന്നിരുന്നാലും അവരുടെ ഉത്തരത്തിൽ 
യാതൊരു പശ്ചാത്താപവും നമുക്കു കാണാൻ കഴിയുന്നില്ല.  നേരിട്ട് ഉത്തരം 
പറയുന്നതിനുപകരം അവർ പരസ്പരം 
പഴി ചാരി. 

മനുഷ്യനും  സ്ത്രീയും തങ്ങൾ കുറ്റക്കാരല്ല 
എന്നു പറയാൻ ശ്രമിക്കുന്നു.  

ആദം ദൈവത്തെ തന്നെ കുറ്റക്കാരനാക്കി 
ക്കൊണ്ട്  ഇങ്ങനെ പറയുന്നു : "അങ്ങുതന്ന 
സ്ത്രീ പഴം തന്നു."

ആദം സ്ത്രീയുടെ ഇഷ്ടത്തിനും താല്പര്യങ്ങ
ൾക്കും വേണ്ടി നിലകൊള്ളുകയും ആ വിധ 
ത്തിൽ ദൈവത്തിന്റെ എതിരാളിയുടെ 
ഇഷ്ടം നടപ്പിലാക്കുകയുമാണ്  ഫലത്തിൽ 
ചെയ്തത്. 

സ്ത്രീയാകട്ടെ,  "നിങ്ങൾ തീർച്ചയായും 
മരിക്കില്ല "   എന്ന സർപ്പത്തിന്റെ  നുണ 
വിശ്വസിച്ചുകൊണ്ട്  സ്വന്തം തീരുമാനം 
നടപ്പിലാക്കി.   ഭർത്താവിനോടുപോലും 
ചോദിക്കാതെ ദൈവകല്പന അവഗണിച്ചു. 

സ്രഷ്ടാവിലുള്ള വിശ്വാസത്തിന്റെ അഭാവം 
അവരെ രണ്ടുപേരെയും പാപികളാക്കി. 
ഇനി കാത്തിരിക്കുന്നത്  നിയമലംഘികൾ  പാപത്തിനുള്ള ശിക്ഷ അനുഭവിക്കുക 
എന്നുള്ളതുമാത്രമാണ്. 

ആദ്യത്തെ ന്യായവിധി 

മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ ന്യായവിധി 
ഏദെൻ തോട്ടത്തിൽ വെച്ചായിരുന്നു. 

യഹോവ പാമ്പിനെ ശപിക്കുന്നു. 
സ്ത്രീയുടെ സന്തതി പാമ്പിന്റെ തല തകർ
ക്കുമെന്നും അങ്ങനെ ആസ്തിക്യത്തിൽ 
നിന്നുതന്നെ പാമ്പ് ഇല്ലാതാകുമെന്നും 
 വിധിക്കുന്നു.   (Genesis 3: 14, 15)

സർപ്പത്തിന്റെ പിന്നിലുള്ള അദൃശ്യവ്യക്തി 
പിശാചായ സാത്താനായിരുന്നു. അവനു 
യാതൊരു പ്രത്യാശയും ഇല്ല. 

അക്ഷരീയ സർപ്പം ചത്തുപോയിരുന്നു. 
സ്ത്രീയുടെ പുത്രന്മാരല്ല പാമ്പിനെ കൊന്നത് 
ഇപ്പോഴും ഭാവിയിലും നമുക്ക് സർപ്പത്തെ 
ഭൂമിയിൽ കാണാൻ കഴിയും   ഭൂമിയിൽ 
നിന്നു എന്നേക്കുമായി ഉരഗമായ സർപ്പം 
നശിച്ചുപോകാൻ യഹോവ ഒരിക്കലും 
ഉദ്ദേശിച്ചിട്ടില്ല   (Isaiah 11: 8, 9)

അപ്പോസ്തോലനായ പൗലോസ്  2000 വർഷം മുൻപ് സർപ്പം അപ്പോഴും ജീവിച്ചിരി 
ക്കുന്നതായും സർപ്പത്തിന്റെ തല ചതക്കാൻ 
പ്രത്യാശിക്കുന്നതായും രേഖപ്പെടുത്തി. 
(Rom.  16: 20)

ഭാവി സംഭവങ്ങൾ വിവരിക്കുന്ന വെളിപ്പാട് 
12ൽ  നമ്മുടെ ഈ നൂറ്റാണ്ടിലും പാമ്പ് 
ജീവിച്ചിരിക്കുന്നതായി പറയുന്നുണ്ട്. 

അതുകൊണ്ട് അക്ഷരീയ പാമ്പിനെയല്ല 
ദൈവത്തോട് അനുസരണക്കേട്‌ കാണിക്കാൻ ആദ്യ മനുഷ്യരെ വഞ്ചിച്ച 
പിശാചായ സാത്താനെതിരെയാണ്  
ദൈവം ന്യായവിധി ഉച്ചരിച്ചതു എന്നു 
മനസിലാക്കാം.. 

(Simple Truth) തുടരും 

















      










     




Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.