HOW WAS THE PARADISE LOST? - Part 2.

ആദ്യപാപം എന്തായിരുന്നു? 

ഏദെൻതോട്ടത്തിൽ യഹോവയാം ദൈവം 
കാഴ്ചയ്ക്കു മനോഹരവും  ഭക്ഷ്യയോഗ്യ 
 വുമായ ധാരാളം ഫലവൃക്ഷങ്ങൾ നട്ടുപിടി 
പ്പിച്ചിട്ടുണ്ടായിരുന്നു.  താൻ സൃഷ്ടിച്ച മനുഷ്യ 
ർക്ക് അതിൽനിന്നും തൃപ്തിയാകുവോളം 
ഭക്ഷിക്കാമായിരുന്നു. 

തോട്ടത്തിന്റെ നടുവിൽ പ്രത്യേകമായ രണ്ടു 
മരങ്ങളും ദൈവം മുളപ്പിച്ചു. ഒന്നാമത്തേതിന്   "ജീവവൃക്ഷം"  എന്നും   രണ്ടാമത്തേതിന്    "ശരി തെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ 
വൃക്ഷം"  എന്നും ദൈവം പേരിട്ടു.  തോട്ടത്തിലെ മറ്റു വൃക്ഷഫലങ്ങളിൽനിന്നും 
വ്യത്യസ്തമായ ഫലങ്ങളാണ് അവ ഉല്പാദി 
പ്പിച്ചിരുന്നത്. 

മനുഷ്യനോടുള്ള ദൈവത്തിന്റെ കല്പന:
ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ 
വൃക്ഷഫലം തിന്നരുത്.  അതിൽനിന്നും 
തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും 
എന്നായിരുന്നു. 

ഇതിൽനിന്നും ആ മരങ്ങൾ അക്ഷരീയമര 
ങ്ങൾതന്നെയായിരുന്നു എന്നു മനസിലാ
ക്കാവുന്നതാണ്. 

മനുഷ്യൻ ആ പ്രത്യേകമരത്തിൽനിന്നും 
തിന്നരുത് എന്നു ദൈവം മുന്നറിയിപ്പ് 
കൊടുക്കാൻ എന്തായിരിക്കും കാരണം? 

അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ 
സൃഷ്ടികളായ ബുദ്ധിശക്തിയുള്ള മനുഷ്യർ  ക്ക്  നിയമങ്ങൾ കൊടുക്കാനുള്ള അവകാശം
സ്രഷ്ടാവിനുണ്ടെന്നു അതു സൂചിപ്പിച്ചു. 

മനുഷ്യൻ പല കാര്യങ്ങളിലും പരിമിതി 
ഉള്ളവനാണ് എന്നു മനസ്സിലാക്കാനും ഈ 
നിയമം സഹായിച്ചു. 

പ്രപഞ്ചത്തിൽ സ്രഷ്ടാവിന്റെ സ്ഥാനം എത്ര 
ഉന്നതമാണ്.     ദൈവവും   ജീവദാതാവും  ആയവനെ  നമ്മൾ അനുസരിക്കാൻ 
ബാധ്യസ്ഥരാണ് എന്നും ശരിതെറ്റുകളെക്കു 
റിച്ചുള്ള അറിവിന്റെ മരം സൂചിപ്പിച്ചു. 

ഏറ്റവും പ്രധാനമായി സൃഷ്ടികളുടെ പ്രയോ ജനത്തിനുവേണ്ടി ശരിയും തെറ്റും എന്താണ്   എന്നത് സംബന്ധിച്ച നിലവാരം വെക്കാൻ 
സ്രഷ്ടാവിന് മാത്രമേ അധികാരമുള്ളൂ 
എന്നു തിരിച്ചറിയുകയും ദൈവത്തെ ബഹു 
മാനിക്കുകയും വേണമായിരുന്നു. 

ഇവയെല്ലാം വിലമതിക്കുന്ന മനുഷ്യർക്ക്‌ 
ഏദെൻതോട്ടത്തിൽ ഒരിക്കലും മരിക്കാതെ 
നിത്യജീവൻ നേടാൻ കഴിയുമായിരുന്നു. 

ആദ്യപാപം ലൈംഗീകതയല്ല 

തോട്ടത്തിന്റെ നടുവിലുള്ള ശരിതെറ്റുകളെ 
ക്കുറിച്ചുള്ള അറിവിന്റെ മരത്തിലെ പഴം 
ആദ്യ മനുഷ്യദമ്പതികളുടെ ലൈംഗീകതയെ 
സൂചിപ്പിക്കുന്നതായുള്ള  ഒരു കാഴ്ചപ്പാട് 
അനേകർ വച്ചുപുലർത്തുന്നുണ്ട്. 
പഴം തിന്നുന്നത്  ലൈംഗീകബന്ധത്തെയും 
അർത്ഥമാക്കുന്നതായി വീക്ഷിക്കുന്നുണ്ട്. 

പുസ്തകങ്ങൾ,  മാസികകൾ, പത്രങ്ങൾ, 
സിനിമ, TV, മതപ്രഭാഷണങ്ങൾ  എല്ലാംതന്നെ
വിലക്കപ്പെട്ട കനി ലൈംഗീകബന്ധത്തെ 
കുറിക്കുന്ന കാഴ്ചപ്പാടാണ് വായനക്കാർക്ക് 
നൽകിയിട്ടുള്ളത്.  

വാസ്തവം എന്താണ്? 

മനുഷ്യരുടെ കാഴ്ചപ്പാട്  എത്രമാത്രം 
തെറ്റിപോയിരിക്കുന്നുവെന്നു  താഴെ പറയുന്ന അഞ്ചു കാര്യങ്ങൾ തിരുവെഴുത്തുകളുടെ 
വെളിച്ചത്തിൽ പരിശോധിക്കുകയാണെ ങ്കിൽ മനസിലാക്കാവുന്നതാണ്. 

1) Genesis  1: 28

ദൈവം മനുഷ്യനെ ആണും പെണ്ണുമായി 
സൃഷ്ടിച്ചുവെന്നും സന്താനസമൃദ്ധിയുള്ള 
വരായി പെരുകാൻ കല്പിച്ചുവെന്നും  നാം 
വായിക്കുന്നു.  ദൈവം അവരെ അനുഗ്രഹിച്ചു
എന്നും നാം വായിക്കുന്നു. 

       ** എന്തിനാണ് ആണും പെണ്ണുമായി 
            സൃഷ്ടിച്ചത്? 
       ** സന്താനങ്ങൾ ഉണ്ടാകണമെങ്കിൽ 
            ലൈംഗീകബന്ധം അനിവാര്യമല്ലേ? 
       * * അപ്പോൾ പിന്നെ അവരുടെ                  
             ലൈംഗീക ബന്ധം തെറ്റാണെന്നു     
             എങ്ങനെ പറയാൻ കഴിയും? 
       **  ദൈവം ആദ്യ ദമ്പതികളെ അനുഗ്ര 
             ഹിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? 
       **  അവർ ലൈംഗീകബന്ധത്തിൽ 
             ഏർപ്പെട്ടില്ലെങ്കിൽ ദൈവത്തിന്റെ 
             ഭൂമിയെയും മനുഷ്യനെയും പറ്റിയുള്ള 
             ഉദ്ദേശ്യം എങ്ങിനെ നിവൃത്തിക്കപ്പെടും

2)  Genesis 2: 25

ആദ്യദമ്പതികളെ വിവാഹത്തിൽ കൂട്ടിച്ചേർ
ത്തപ്പോൾ ദൈവം പറഞ്ഞു:  പുരുഷൻ 
ഭാര്യയോട് പറ്റിച്ചേരും.  അവർ ഇരുവരും 
ഒരു ശരീരമായിത്തീരും. 

         ** വിവാഹിതർ എങ്ങനെയാണു ഒരു 
              ശരീരമായി തീരുന്നത്? 
         **  ലൈംഗീകബന്ധത്തിലൂടെ ഉല്ലാസം 
               കണ്ടെത്തണം അവർ സന്തോഷിച്ചു 
               ആനന്ദിക്കണം എന്നല്ലേ അതു 
               അർത്ഥമാക്കുന്നത്? 
         **   പരസ്പരം സൗന്ദര്യം ആസ്വദിച്ചു 
               വെറുതെ നോക്കിയിരുന്നാൽ 
               കുട്ടികൾ ഉണ്ടാകുമോ? 
          **  അവർ തമ്മിലുള്ള വിവാഹത്തിന് 
               ഒരു ഉത്കൃഷ്ട ലക്ഷ്യം ഉണ്ടായി
               രുന്നു.  തങ്ങളെപ്പോലെയുള്ള 
               സന്താനങ്ങൾക്ക് ജന്മം കൊടുക്കാൻ
               അവർ ആഗ്രഹിക്കുകയില്ലേ? 

3) Genesis 3: 6

സ്ത്രീ ആദ്യം പഴം പറിച്ചുതിന്നുവെന്നും 
പിന്നീട് ഭർത്താവിനോടൊപ്പം ആയിരുന്ന 
പ്പോൾ അവനും കുറെ പഴം കൊടുത്തു 
വെന്നും ബൈബിൾ പറയുന്നു. 

          ** ഭർത്താവ്  അടുത്തില്ലായിരുന്ന 
              സമയത്താണ്  സ്ത്രീ  പഴം പറിച്ചു 
              തിന്നത്  എന്ന കാര്യം ശ്രദ്ധിക്കുക.
         **  ലൈംഗീകബന്ധം ആയിരുന്നുവെ 
               ങ്കിൽ ഭാര്യയും ഭർത്താവും 
               അടുത്തായിരിക്കേണ്ടതല്ലേ? 
         **  അവർ അക്ഷരീയമായ ഒരു മര 
              ത്തിന്റെ ഫലം തിന്നുകയായിരുന്നു 
              എന്നു എത്ര വ്യക്തം. 

4) Genesis  2: 20

മനുഷ്യൻ മൃഗങ്ങൾക്കു പേരിട്ടുവെന്നും 
അവയെല്ലാത്തിനും ഇണ ഉണ്ടായിരുന്നു 
എന്നും നാം വായിക്കുന്നു.  എന്നാൽ 
മനുഷ്യനായ തനിക്കു യോജിച്ച ഇണയെ 
കണ്ടെത്താനായില്ല.

         ** മൃഗങ്ങളുമായി ലൈംഗീകബന്ധം 
              പുലർത്തുന്നതിനെക്കുറിച്ചു 
              മനുഷ്യന് ചിന്തിക്കാനേ കഴിയില്ല. 
         **  മനുഷ്യൻ ആസ്തിക്യത്തിലേക്കു 
               വന്നു കുറേക്കാലം കഴിഞ്ഞാണ് 
               സ്ത്രീയെ ദൈവം സൃഷ്ടിച്ചത്. 
          **  ഒരു സ്ത്രീയുമായി വിവാഹത്തിൽ 
                പുരുഷൻ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ 
                ഇവൾ എന്റെ അസ്ഥിയിൽ നിന്നു 
                അസ്ഥിയും മാംസത്തിൽ നിന്നു 
                മാംസവും ആകുന്നു.  ഇവളെ 
                 നാരീ എന്നു  വിളിക്കും എന്നാണ് 
                മനുഷ്യൻ പറഞ്ഞത്. 
          **   പുരുഷനും സ്ത്രീയും നഗ്നരായി 
                 രുന്നു.  അവർക്കു നാണം തോന്നി 
                യിരുന്നില്ലയെന്നും നാംവായിക്കുന്നു 
          **  പൂർണ മനുഷ്യൻ ആയിരുന്ന 
                പുരുഷന്  മാനസികവും വൈകാരി 
                കവുമായ പ്രാപ്തിയോടെയാണ് 
                 ദൈവം സൃഷ്ടിച്ചത്. 
          **   അതുകൊണ്ട്  പുതിയ ദമ്പതികൾ 
                 ലൈംഗീകബന്ധത്തിൽ വേർപ്പെട്ടു 
                 എന്ന വസ്തുത ഒരിക്കലും തെറ്റായ 
                 പ്രവൃത്തി ആയിരുന്നില്ല. 
         **   വിവാഹ ക്രമീകരണം അവർക്കു 
                 മാന്യത നൽകി എന്നു  വിചാരിക്കു 
                 ന്നതല്ലേ കൂടുതൽ നല്ലത്. 

5) Genesis  2: 8

മനുഷ്യനും സ്ത്രീക്കും ശരി തെറ്റുകളെക്കു 
റിച്ചുള്ള അറിവിന്റെ മരത്തെയും അതിന്റെ 
ഫലത്തെയും കുറിച്ച് നന്നായി അറിയാമാ 
യിരുന്നു. 

        ** പാമ്പിനോട് മറുപടി കൊടുക്കുമ്പോൾ 
             അതു തിന്നരുതു.  തൊടാൻ പോലും 
             പാടില്ല എന്നു  സ്ത്രീ പറഞ്ഞിരുന്നു. 
       **   ദൈവം മനുഷ്യനോടാണ്  ആദ്യം 
              വിലക്കപ്പെട്ട കനിയെക്കുറിച്ചു 
              മുന്നറിയിപ്പ് കൊടുത്തത്. 
       **   ആ  സമയത്തു സ്ത്രീയെ സൃഷ്ടി 
              ച്ചിട്ടുപോലുമില്ല.  പിന്നീട്  വിവാഹ 
              ശേഷം മനുഷ്യൻ അവൾക്കു ദൈവ 
               ത്തിന്റെ മുന്നറിയിപ്പ് പകർന്നു 
              കൊടുത്തിരുന്നു എന്നു കാണാൻ 
               കഴിയും. 
       **  തോട്ടത്തിന്റെ ഉടമസ്ഥൻ ദൈവം 
            ആണെന്നും വിലക്കപ്പെട്ട കനി 
            തിന്നരുത് എന്നുള്ളത് സ്രഷ്ടാവിന്റെ 
             കല്പന ആണെന്നും പറഞ്ഞു. 

അതുകൊണ്ട് തോട്ടത്തിന്റെ നടുവിലുള്ള 
വിലക്കപ്പെട്ട മരം ലൈംഗീകതയല്ല മറിച്ചു 
ഒരു അക്ഷരീയ മരവും അതിന്റെ കനിയും 
ആയിരുന്നുവെന്നു മനസിലാക്കാം. 

ദൈവം സൃഷ്ടിച്ച ഭൂമിയിൽ സമാധാനവും
ഐക്യവും എന്നെന്നും നിലനിൽക്കണമെ
ങ്കിൽ ചെറിയ കാര്യങ്ങളിൽപോലും മനു 
ഷ്യൻ ദൈവത്തോട് വിശ്വസ്തരും അനുസ
രണയുള്ളവരും ആയിരിക്കേണ്ട അവശ്യം 
ഉണ്ട്.  

മനുഷ്യന് ജനിക്കാൻ പോകുന്ന കുട്ടികൾ 
വളർന്നു വരുമ്പോൾ ദൈവത്തിന്റെ 
നീതിയുള്ള നിലവാരങ്ങൾ ആദരിക്കുകയും 
ഇഷ്ടപ്പെടുകയും ചെയ്യുന്ന പിതാവിന്റെ 
നല്ല മാതൃക കണ്ടുവളരണമെന്നു ദൈവം 
ആഗ്രഹിച്ചു. 

അതുകൊണ്ട് വിലക്കപ്പെട്ട വൃക്ഷം 
യഹോവയുടെ പരമാധികാരത്തെ അർത്ഥ 
മാക്കുന്നു.  അതു ലൈംഗീകതയല്ല. 

എന്നാൽ മനുഷ്യനും സ്ത്രീയും  വിലക്കപ്പെട്ട 
കനി തിന്നുകൊണ്ട് ദൈവത്തിന്റെ പരമാധി 
കാരത്തെ വെല്ലുവിളിച്ചു.  ആദ്യം സ്ത്രീ 
മത്സരിച്ചു പാപം ചെയ്തു.  അവൾ ആദ്യത്തെ മനുഷ്യപാപി ആയിത്തീർന്നു. 

ആദ്യ മനുഷ്യനും സ്ത്രീയും അപൂർണരും 
പാപികളും ആയിത്തീർന്നു.  അവർക്കു 
ദൈവ തേജസ്സ്  നഷ്ടപ്പെട്ടു. 

പാപികൾക്കും അനുസരണമില്ലാത്തവർക്കും
നീതിയുള്ള പറുദീസയിൽ ജീവിക്കാൻ 
യാതൊരു യോഗ്യതയുമില്ല.  അവരുടെ 
അവിശ്വസ്തതയും മത്സരവും എന്നേക്കും 
ജീവിക്കുന്നതിൽ നിന്നും അവരെ തടഞ്ഞു. 

സകല ഭൂമിയുടെയും ന്യായാധിപൻ അവരെ 
ശിക്ഷ വിധിച്ചു തോട്ടത്തിൽ നിന്നും പുറ 
ത്താക്കി.  അങ്ങനെ ആദ്യ മനുഷ്യർക്ക്‌ 
ഉല്ലാസത്തിന്റെ പറുദീസ നഷ്ടപ്പെട്ടു. 

(SIMPLE TRUTH)  തുടരും 
















Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.