WHAT IS HOLY SPIRIT?
പ്രസക്തമായ ചോദ്യങ്ങൾ:
പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന
ഏക മതഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ.
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സത്യം
എന്താണ്?
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സത്യം
നമുക്ക് എങ്ങിനെ കണ്ടെത്താൻ കഴിയും?
പരിശുദ്ധാത്മാവിനെ അറിയുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ്?
പൊതുവായ ചില തെറ്റിദ്ധാരണകൾ:
പരിശുദ്ധാത്മാവിനെ സംബന്ധിച്ചു പലതര
ത്തിലുള്ള വ്യാഖ്യാനങ്ങളും പഠിപ്പിക്കലുകളും
ക്രിസ്തീയ മതനേതാക്കന്മാർ നൂറ്റാണ്ടുക
ളായി ഉപദേശിച്ചുപോന്നു. അവരുടെ
വിരുദ്ധ ഉപദേശങ്ങൾ കാരണം സാധാരണ
വിശ്വാസികൾക്ക് പരിശുദ്ധാത്മാവ് എന്താണെന്നു പോലും വിശദീകരിക്കാൻ
കഴിയാത്ത അവസ്ഥയാണ്.
പൊ. യു. നാലാം നൂറ്റാണ്ടു മുതൽ ക്രിസ്തീയ
സഭകളുടെ ഔദ്യോഗിക പഠിപ്പിക്കലിൽ
ത്രിത്വ വിശ്വാസം കടന്നുകൂടി. അന്നുമുതൽ
പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാം
സ്ഥാനത്തുള്ള ഒരു ദൈവം (person) ആയി
മാറിയിരിക്കുന്നു.
അക്കാലത്തു പൊതുജനങ്ങൾക്ക് ബൈബിൾ ലഭ്യമല്ലാതിരുന്നതുകൊണ്ടു
പുരോഹിതൻ പറയുന്നത് ജനം വിശ്വസിച്ചു.
മിക്കപ്പോഴും പല സുന്നഹദോസുകളും
കൂടിയാണ് ഇത്തരത്തിലുള്ള നിഗമനങ്ങളിൽ
അവർ എത്തിചേർന്നത്.
പ്രധാനപ്പെട്ട ഒരു കാര്യം അവർ വിട്ടുപോയെ ന്നു തോന്നുന്നു അതായത് ബൈബിൾ
എഴുതിയപ്പോൾ യാതൊരു തർക്കങ്ങളും
കൂടാതെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള
സത്യം ആളുകൾ മനസ്സിലാക്കിയിരുന്നു.
കർത്താവായ യേശുക്രിസ്തുവിനും
അവന്റെ വിശ്വസ്തരായ അപ്പോസ്തോലൻ
മാർക്കും മുൻകാല ദൈവദാസന്മാർക്കും
പരിശുദ്ധാത്മാവിനെ മനസ്സിലാക്കാൻ
പ്രത്യേക സുന്നഹദോസ് ഒന്നും കൂടേണ്ടി
വന്നിരുന്നില്ല.
അപ്പോൾപിന്നെ നാലാം നൂറ്റാണ്ടിലെ (AD)
ക്രൈസ്തവ ലോകത്തിലെ പുരോഹിത
ന്മാർക്കും വേദപണ്ഡിതന്മാർക്കും ഇത്ര
വലിയ സംശയം പരിശുദ്ധാത്മാവിനെ
കുറിച്ച് ഉണ്ടാകാൻ കാരണം എന്തായിരിക്കും?
യേശു പറഞ്ഞതുപോലെ ദൈവവചനത്തെ
ക്കാൾ മനുഷ്യപാരമ്പര്യങ്ങളെ കൂടുതൽ
പ്രാധാന്യത്തോടെ കണ്ടിരിക്കാം എന്നു
നിസംശയം പറയാം. അക്കാലത്തു പ്രബല
മായിരുന്ന ഗ്രീക്ക് തത്വജ്ഞാനവും അവരെ
സ്വാധീനിച്ചിരിക്കാമെന്നു തോന്നുന്നു.
സത്യം എവിടെ കണ്ടെത്താം?
2 Timothy 3: 16, 17 വാക്യങ്ങളിൽ "എല്ലാ
തിരുവെഴുത്തും ദൈവനിശ്വസ്‌തമാണെന്നു
പറഞ്ഞിരിക്കുന്നു.
വി. തിരുവെഴുത്തുകളിൽ പരിശോധിച്ചാൽ
നമുക്ക് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള
സത്യം മുഴുവനായും മനസ്സിലാക്കാൻ
കഴിയും.
കാരണം അവ "പഠിപ്പിക്കാനും, ശാസിക്കാനും
കാര്യങ്ങൾ നേരെയാക്കാനും" ഉപകരിക്കുന്നു
എന്നു ദൈവം നമുക്ക് ഉറപ്പു തരുന്നു.
"വ്യാഖ്യാനം ദൈവത്തിനുള്ളത് " ആണെന്നും ദൈവം "രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ ആണെന്നും പറഞ്ഞിട്ടുണ്ട്.
അതുപോലെ ഒരു വാക്യത്തിലെ ആശയം
നമുക്ക് വ്യക്തമായില്ലെങ്കിൽ മറ്റൊരു
വാക്യം അതിന്റെ ഇണയായി ബൈബിളിൽ
കൊടുത്തിട്ടുണ്ട് എന്നും യശയ്യ 34: 16ൽ
കാണപ്പെടുന്നു. അതുകൊണ്ട് താരതമ്യം
ചെയ്തു പഠിക്കുമ്പോൾ ആശയങ്ങൾ
വ്യക്തമാക്കപ്പെടുന്നു.
പരിശുദ്ധാത്മാവിന്റെ ഉറവിടം:
നാം ആദ്യമായി പരിശുദ്ധാത്മാവിനെക്കുറി
ച്ചു വായിക്കുന്നത് ഉല്പത്തി 1: 2ൽ ആണ്.
ഭൂമിയെ മനുഷ്യവാസമാക്കാനുള്ള ഒരു
സ്ഥലമാക്കി ഒരുക്കുമ്പോൾ ദൈവത്തിന്റെ
പരിശുദ്ധാത്മാവ് വെള്ളത്തിന്മീതെ ചലിച്ചു
കൊണ്ടിരുന്നു എന്നു നമ്മൾ വായിക്കുന്നു.
ഇവിടെ "ദൈവത്തിന്റെ" എന്ന പദം. "ദൈവമായ പരിശുദ്ധാത്മാവ് " എന്നല്ല.
അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ
സ്രോതസ് ദൈവമാണ്.
എബ്രായ ഭാഷയിൽ "ruach" എന്ന വാക്ക്
ഉപയോഗിച്ചിരിക്കുന്നു. വ്യത്യസ്ത ഭാഷാന്തരങ്ങളിൽ അതിന്റെ അർത്ഥം
കൊടുത്തിരിക്കുന്നത് "കാറ്റ് ", "ശ്വാസം",
"ശക്തമായ കാറ്റ് " എന്നൊക്കെയാണ്.
അതു സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവ്
ഒരു വ്യക്തി അല്ലെന്നാണ്. കാരണം അടിസ്ഥാന അർത്ഥം കാറ്റുപോലെ
"അദൃശ്യമായ ചലിക്കുന്ന ഒരു ശക്തി" ആണ്.
ഇത് മനസ്സിലാക്കാൻ John 3: 8ൽ യേശു
നിക്കോദേമോസിനോട് പറഞ്ഞ കാര്യം
ശ്രദ്ധിക്കുക.
"കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു. നിങ്ങൾക്ക് അതിന്റെ
ശബ്‌ദം കേൾക്കാം. പക്ഷേ അത് എവിടെ
നിന്നു വരുന്നെന്നോ എവിടേക്ക് പോകു
ന്നെന്നോ നിങ്ങൾക്ക് അറിയില്ല. ദൈവാ
ത്മാവിൽനിന്നു ജനിക്കുന്നവരും അങ്ങനെ
തന്നെയാണ്. "
കാറ്റ് ഒരു വ്യക്തിയല്ല എന്നു നമുക്കെല്ലാം
അറിയാം. എന്നിട്ടും യേശു കാറ്റിന്റെ
ഇഷ്ടത്തെക്കുറിച്ചു പറയുന്നു.
വ്യക്തിത്വമില്ലാത്ത "കാറ്റിനെ" വ്യക്തിത്വം
കൊടുത്തു സംസാരിക്കുന്നു. ഇത് തിരു
വെഴുത്തുകളുടെ ഒരു ശൈലിയാണ്.
അതുകൊണ്ട് പരിശുദ്ധാത്മാവ് വ്യക്തിയല്ല.
എന്നിരുന്നാലും വ്യക്തിത്വം ഇല്ലെങ്കിലും
ചിലപ്പോഴൊക്കെ വ്യക്തിത്വമുള്ളതായി
പരാമർശിച്ചിരിക്കുന്ന ഭാഗങ്ങൾ ബൈബിളിൽ കാണാൻ കഴിയും.
ദൈവം ആത്മാവാണ്. പരിശുദ്ധനുമാണ്.
യേശുവും സ്വർഗ്ഗത്തിലെ ദൂതന്മാരും
ആത്മാവാണ്. അവരും പരിശുദ്ധരാണ്.
അതുകൊണ്ട് പരിശുദ്ധാത്മാവ് ഒരു
വ്യക്തിയാണെങ്കിൽ മറ്റു "പരിശുദ്ധ"
ആത്മാക്കളിൽ നിന്നു വ്യത്യസ്തമായ ഒരു
പേര് അല്ലെങ്കിൽ നാമം ആവശ്യമാണ്.
മത്തായി 28: 19ൽ
"പിതാവിന്റെയും പുത്രന്റെയും പരിശു
ദ്ധാത്മാവിന്റെയും നാമത്തിൽ"
ആളുകളെ സ്നാനപ്പെടുത്താൻ യേശു
പറഞ്ഞിട്ടില്ലേ എന്നു ചിലർ ചൂണ്ടിക്കാ
ണിച്ചേക്കാം.
അതുമല്ലെങ്കിൽ പരിശുദ്ധാത്മാവിന്റെ പേര്
പരിശുദ്ധാത്മാവ് എന്നുതന്നെയാണ് എന്നും
പറഞ്ഞേക്കാം
ഇതെങ്ങിനെ ശരിയാകും?
പിതാവിന്റെ പേര് (യഹോവ) നമുക്കറിയാം.
പുത്രന്റെ പേര് (യേശു) നമുക്കറിയാം.
പക്ഷേ പരിശുദ്ധാത്മാവിന്റെ പേര് നമുക്ക്
അറിയില്ല.
അതുകൊണ്ട് പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും പേരിൽ എന്നു
പറയാതെ യഹോവയുടെയും, യേശുവി
ന്റെയും, പരിശുദ്ധാത്മാവിന്റെയും
നാമത്തിൽ എന്നല്ലേ പറയേണ്ടിയിരുന്നത്.
അങ്ങനെ പറയാത്തതുകൊണ്ട് വ്യക്തിപര
മായ പേരില്ലാത്ത പരിശുദ്ധാത്മാവിനെക്കു
റിച്ചാണ് യേശു സൂചിപ്പിച്ചത് എന്നു എത്ര
വ്യക്തമാണ്.
ബൈബിൾ പരിശോധിച്ചാൽ യഹോവക്കും
യേശുവിനും "ദൈവം", "കർത്താവ് " എന്നീ
സ്ഥാനപ്പേരുകൾ കൊടുത്തിരിക്കുന്നതായി
കാണപ്പെടുന്നു.
എന്നാൽ പരിശുദ്ധാത്മാവിനെ "ദൈവം "
എന്നോ "കർത്താവ് " എന്നോ തിരുവെഴു
ത്തിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല.
ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു
സൃഷ്ടിക്രിയ നടത്തുന്നു. ഭൂമിയോട്
ബന്ധപ്പെട്ട ദൈവ ഉദ്ദേശ്യങ്ങൾ ഉചിതമായി
നിറവേറ്റാൻ കഴിയുന്നു. ദൈവത്തിന്റെ
ഇഷ്ടവും ഉദ്ദേശ്യവും പരിശുദ്ധമാണ്.
ആയതിനാൽ ഇത് കൈകാര്യം ചെയ്യുന്ന
ഊർജത്തെ "പരിശുദ്ധാത്മാവ് " എന്നു
വിളിക്കുന്നു.
പൊ. യു. രണ്ടാം നൂറ്റാണ്ടിൽ Justin Martyr
പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞു:
"An influence produce motion"
ദൈവത്തിന്റെ "ചലനാത്മക ശക്തി" എന്നോ
"പ്രവർത്തനനിരതമായ ശക്തി" എന്നോ
നമുക്ക് പരിശുദ്ധാത്മാവിനെ വിളിക്കാൻ
കഴിയും. വാക്യത്തിന്റെ സന്ദർഭം അതാണ്
പഠിപ്പിക്കുന്നത്.
പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല.
പരിശുദ്ധാത്മാവ് ഒരു ദൈവമല്ല.
പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാമത്തെ
വ്യക്തിയോ, "ദൈവതല" യിലെ ഒരു
ഭാഗമോ അല്ല.
അത് യഹോവ വിശുദ്ധമായ കാര്യങ്ങൾ
ചെയ്യുന്നതിന് തന്നിൽനിന്നു പുറപ്പെടുന്ന
ഒരു ശക്തിയാണ്.
സൃഷ്ടിയിലും ബൈബിൾ എഴുതുന്നതിലും
പ്രവചനങ്ങൾ നിവൃത്തിക്കുന്നതിലും തന്റെ
വിശ്വസ്തദാസരെ ശക്തിപ്പെടുത്തുന്നതിലും
ഒക്കെ ദൈവം തന്റെ പൂർണതയുള്ള ഈ
ദിവ്യ ഊർജം ഉപയോഗിക്കുന്നു.
(Simple Truth) തുടരും.
Comments please.
Comments
Post a Comment