WHAT IS HOLY SPIRIT? Part 8.
ആർക്കെങ്കിലും സ്വർഗത്തിൽ പോകാൻ കഴിയുമോ?
നിങ്ങൾക്ക് സ്വർഗത്തിൽ പോകണമെന്നുള്ള
ആഗ്രഹമുണ്ടോ?
ഇന്ന് ഭൂമിയിലുള്ള മനോഹരമായ പല
സ്ഥലങ്ങളും കണ്ടിട്ടുള്ളവർക്കു സ്വർഗം
എങ്ങനെ ആയിരിക്കും എന്നറിയാൻ ഒരു
സ്വാഭാവികമായ ആഗ്രഹമുണ്ട്.
ലോകത്തിൽ ധാരാളം "tour operator" മാർ
ഉള്ളതുപോലെ നിങ്ങളെ സ്വർഗത്തിൽ
കൊണ്ടുപോകാൻ സംഘടിതരായ മതങ്ങൾ
പ്രയത്നിക്കുന്നുണ്ട് എന്നു നിങ്ങൾക്കു അറി
യാവുന്ന വസ്തുതയാണ്.
എന്നാൽ നിങ്ങൾ അവരുടെ വലയിൽ
കുരുങ്ങാൻ അനുവദിക്കരുത്. അവർ
വ്യാജം പറഞ്ഞു നിങ്ങളെ വഞ്ചിക്കുകയാണ്
നിങ്ങളുടെ ആഗ്രഹത്തെ അവർ മുതലെടു
ക്കുകയാണ്.
തിരഞ്ഞെടുപ്പ് നടത്തുന്നത് ദൈവം
Rom. 9: 16
"അതുകൊണ്ട് ഒരാളുടെ ആഗ്രഹമോ
പരിശ്രമമോ ഒന്നുമല്ല ഇതിന്റെ അടി
സ്ഥാനം. പകരം കരുണാമയനായ
ദൈവമാണ് ഈ തിരഞ്ഞെടുപ്പ് നടത്തു
ന്നത്." (John 1: 13 കൂടി കാണുക)
മനുഷ്യരുടെ സ്വന്തം ഇഷ്ടമോ ആഗ്രഹമോ
അധ്വാനമോ ഒന്നുമല്ല സ്വർഗത്തിൽ പോകു
ന്നതിനുള്ള അടിസ്ഥാനം
നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ
സഹായിക്കുന്നതിന് ഏതെങ്കിലും ജഡിക
മനുഷ്യനോ അല്ലെങ്കിൽ ആത്മീയ മതനേതാ
ക്കന്മാർക്കോ ഒരിക്കലും സാധിക്കുകയില്ല.
മറ്റു മനുഷ്യരുടെ പ്രാർത്ഥനകൾക്കും നമ്മെ
സ്വർഗത്തിൽ കൊണ്ടുപോകാൻ സഹായി
ക്കാൻ കഴിയുന്നതല്ല.
ദൈവത്തിന്റെ ഇഷ്ടത്തെയും തിരഞ്ഞെടു
പ്പിനെയും മാറ്റാൻ ഭൂമിയിലെ ഒരു മനുഷ്യനും
കഴിയില്ല.
അതുകൊണ്ട് ഭൂമിയിൽ ജീവിച്ചു മടുത്തു
പോയവർക്കുള്ള സ്ഥലമല്ല സ്വർഗം.
അതു മനുഷ്യർ മരിച്ചു കഴിഞ്ഞു സുഖം അനുഭവിക്കാൻ പോകുന്ന സ്ഥലമല്ല.
ജീവിത കഷ്‌ടപ്പാടുകൾക്കു പകരമുള്ള ഒരു
സുഖവാസ സ്ഥലമോ, കാഴ്ച്ച കാണാനുള്ള
ഒരു സ്ഥലമോ അല്ല സ്വർഗം.
തിരുവെഴുത്തുകൾ വായിക്കുമ്പോൾ ഒരു
പ്രത്യേക കാര്യം നമുക്ക് മനസ്സിലാക്കാൻ
കഴിയുന്നത് ക്രിസ്തു ഭൂമിയിൽ വരുന്നതിന്
മുമ്പുള്ള കാലയളവിൽ ജീവിച്ചിരുന്നവർക്കു
ഒരു സ്വർഗീയ പ്രത്യാശ കൊടുത്തിരുന്നില്ല
എന്നാണ്.
യേശുവിനെ സ്നാനപ്പെടുത്തിയ സ്നാപക യോഹന്നാനുപോലും സ്വർഗീയ പ്രത്യാശ
ഇല്ലായിരുന്നു.
ആദാമിന്റെ പാപത്തിന്റെ ഫലമായി മനുഷ്യ
കുടുംബത്തിന് നഷ്ടപ്പെട്ടത് ഒരു ആഗോള
പറുദീസയും അതിലെ നിത്യജീവന്റെ
പ്രതീക്ഷകളുമായിരുന്നു. അതായതു ദൈവ
ത്തോട് അനുസരണമുള്ളവരായിരിക്കുന്നി
ടത്തോളം കാലം മരിക്കാതെ ഭൂമിയിൽ
ജീവിച്ചിരിക്കാമായിരുന്നു.
മനുഷ്യൻ മർത്യനാണ്. മരിക്കാൻ കഴിയുന്ന
വനാണ്. എന്നിരുന്നാലും ഭൂമിയിൽ അവനു
നിത്യമായി ജീവിച്ചിരിക്കാൻ കഴിയുമായി
രുന്നു. പാപത്തിന്റെ ഫലമായി അവനു നിത്യജീവൻ നഷ്ടപ്പെട്ടു.
അതുകൊണ്ട് യേശുക്രിസ്തുവിന്റെ മറുവില
മനുഷ്യന് നഷ്‌ടപ്പെട്ടതു എന്തെല്ലാമാണോ
അതു വീണ്ടെടുത്തു കൊടുക്കാനായിരുന്നു.
ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരമായ
ഈ ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ
നേടിക്കൊടുക്കുക എന്നുള്ളതാണ്.
John 3: 16, 36
""തന്റെ ഏകജാതനായ മകനിൽ വിശ്വ
സിക്കുന്ന ആരും നശിച്ചുപോകാതെ
അവരെല്ലാം നിത്യജീവൻ നേടാൻ
ദൈവം അവനെ ലോകത്തിനു വേണ്ടി
നൽകി. അത്ര വലുതായിരുന്നു ദൈവ
ത്തിനു ലോകത്തോടുള്ള സ്നേഹം."
36 "പുത്രനിൽ വിശ്വസിക്കുന്നവന്
നിത്യജീവനുണ്ട്. പുത്രനെ അനുസരി
ക്കാത്തവനോ ജീവനെ കാണില്ല.
ദൈവക്രോധം അവന്റെ മേലുണ്ട്."
നിത്യജീവൻ നേടാനുള്ള അവസരം എല്ലാ
മനുഷ്യർക്കുമുണ്ട്.
നഷ്ടപ്പെടുത്തിയ നിത്യജീവന്റെ അവസരം എവിടെയാണ് വിശ്വാസികൾക്ക് ലഭിക്കാൻ
പോകുന്നത്?
യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിൽ
Mathew 5: 5ൽ ഇങ്ങനെ വായിക്കുന്നു:
"സൗമ്യരായവർ സന്തുഷ്ടർ കാരണം
അവർ ഭൂമി അവകാശമാക്കും."
ദാവീദ് രാജാവിന്റെ സംഗീർത്തനങ്ങളിൽ
യഹോവയെ പ്രത്യാശിക്കുന്നവർക്കു കിട്ടാൻ
പോകുന്ന അനുഗ്രഹങ്ങളെകുറിച്ചു:
Psalms 37: 9-11
" കാരണം ദുഷ്പ്രവർത്തിക്കാരെയെല്ലാം
ഇല്ലാതാക്കും. എന്നാൽ യഹോവയിൽ
പ്രത്യാശ വെക്കുന്നവർ ഭൂമി കൈവശ
മാക്കും.
കുറച്ചു കാലംകൂടെ കഴിഞ്ഞാൽ ദുഷ്ട
ന്മാരുണ്ടായിരിക്കില്ല. അവർ ഉണ്ടായി
രൂന്നിടത്തു നീ നോക്കും.
പക്ഷേ അവരെ കാണില്ല.
എന്നാൽ സൗമ്യതയുള്ളവർ ഭൂമി
കൈവശമാക്കും. സമാധാനസമൃദ്ധി
യിൽ അവർ അത്യധികം ആനന്ദിക്കും.
Psalms 37: 29ൽ നീതിമാന്മാർ എന്നുമെന്നും
എവിടെ ജീവിക്കുമെന്ന് പറയുന്നു:
"നീതിമാന്മാർ ഭൂമി കൈവശമാക്കും.
അവർ അവിടെ എന്നുമെന്നേക്കും
ജീവിക്കും."
Psalms 37 : 34 കൂടെ കാണുക
മറുവിലയിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവരും നിത്യജീവൻ നേടുന്നത് നമ്മുടെ
മനോഹര ഗ്രഹമായ ഈ ഭൂമിയിൽത്തന്നെ യായിരിക്കും.
ഇനി, പ്രവാചകപുസ്തകങ്ങൾ പരിശോധി
ച്ചാൽ എന്താണ് കാണുന്നത്?
Isaiah 11: 1-9 ൽ ഭൂമിയിൽ നേരോടെ
ജീവിക്കുന്നവരെക്കുറിച്ചു പറയുന്നു.
ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം
നിറഞ്ഞിരിക്കുന്ന കാലത്തെക്കുറിച്ചും
കാട്ടുമൃഗങ്ങൾ വൈക്കോൽ തിന്നുന്ന
കാലത്തെക്കുറിച്ചും പറയുമ്പോൾ നീതിമാ
ന്മാർക്കു ലഭിക്കുന്ന മഹത്തായ അനുഗ്രഹ
ങ്ങളുടെ മനോഹരമായ വർണ്ണനയാണ്
തിരുവെഴുത്തുകൾ നൽകുന്നത്.
Proverbs 2: 21, 22
ദുഷ്ടന്മാരെ നശിപ്പിച്ചു കഴിയുമ്പോൾ
ഭൂമിയുടെ അവസ്ഥ എങ്ങനെയുള്ളതായിരി
ക്കുമെന്ന് പറയുന്നു. "നേരുള്ളവർ മാത്രം ഭൂമിയിൽ ജീവിച്ചിരിക്കും."
അതുകൊണ്ട് മോശയുടെ ന്യായപ്രമാണ
ത്തിലും സങ്കീർത്തനങ്ങളിലും പ്രവാചക
പുസ്തകങ്ങളിലും നല്ല മനുഷ്യർക്ക് ദൈവം
വാഗ്ദാനം ചെയ്തിരുന്നത് ഭൂമി ഒരു
പറുദീസയാകുമ്പോൾ അവിടെ ജീവിക്കാൻ
ഉള്ള അവസരവും പ്രത്യാശയും ആയിരുന്നു.
ആത്മാഭിഷിക്തർക്കു മാത്രം സ്വർഗീയ പ്രത്യാശ:
പൊതുമനുഷ്യവർഗത്തിന് യേശുക്രിസ്തു
വിന്റെ മറുവിലയുടെ അടിസ്ഥാനത്തിൽ
ഭൂമിയിലെ പറുദീസയിൽ നിത്യജീവന്റെ
പ്രത്യാശയും അനുഗ്രഹങ്ങളും കൊടുക്കാൻ യഹോവയാം ദൈവം ഉദ്ദേശിച്ചു..
എന്നാൽ മറുവിലയിൽ വിശ്വസിക്കുന്ന
അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ദൈവം കൊടുക്കുന്നത് സ്വർഗീയ പ്രത്യാശയാണ്.
അവർ " വീണ്ടും ജനിച്ചവരാണ്." യേശുവി
നെപ്പോലെ വെള്ളത്താലും പരിശുദ്ധാത്മ
വിനാലും അഭിഷേകം പ്രാപിച്ചവരാണ്.
വെള്ളത്താലും പരിശുദ്ധാത്മാവിനാലും
വീണ്ടും ജനിച്ച അഭിഷിക്ത ക്രിസ്ത്യാനികളെ
യഹോവയാം ദൈവം തന്റെ സ്വർഗീയ
പുത്രന്മാരായി ദത്തെടുക്കുന്നു.
അവർ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു
തന്റെ പുത്രനിലൂടെ അവരെ ആകർഷിച്ചു
ദൈവം തിരഞ്ഞെടുക്കുന്നു.
ദൈവം നേരിട്ടാണ് തന്റെ സ്വർഗീയ പുത്രന്മാ രാകാനുള്ളവരെ തിരഞ്ഞെടുക്കുന്നത്.
അവരും യേശുക്രിസ്തുവിനെപ്പോലെ
പുതിയ സൃഷ്ടി ആകേണ്ടവരാണ്. പുതിയ
സൃഷ്ടി ഒരു വ്യക്തി മാത്രമല്ല. യേശു സഹോ
ദരന്മാർ എന്നു വിളിച്ച ഒരു ചെറിയ കൂട്ടം
ആളുകൾ ഉൾപ്പെടുന്നുണ്ട്.
John 15: 15ൽ ഇങ്ങനെ വായിക്കാം.
ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു
വിളിക്കുന്നില്ല. കാരണം യജമാനൻ
ചെയ്യുന്ന കാര്യങ്ങൾ അടിമയെ അറിയി
ക്കില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹി
തന്മാർ എന്നു വിളിക്കുന്നു. "
Hebrew 2: 17 കൂടെ കാണുക
അഭിഷിക്തർക്കു വാഗ്ദാനം ചെയ്തിരിക്കു
ന്നത് എന്താണെന്നു Revelation 3: 21ൽ
കാണാൻ കഴിയും.
അവരുടെ സ്വർഗത്തിലെ ഔദ്യോഗിക
സ്ഥാനം യേശുവിന്റെ സിംഹാസനത്തിൽ
പങ്കുകാരാവുക എന്നതാണ്.
അവരുടെ മൊത്തം എണ്ണം 144000 പേരാണ്. Revelation 14: 1-3
അവരുടെ നെറ്റിയിൽ ആരുടെയൊക്കെ
പേരുണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചോ?
കുഞ്ഞാടിന്റെ (യേശുക്രിസ്തു) പേരും
പിതാവിന്റെ (യഹോവ) പേരും
എഴുതിയിരിക്കുന്നു.
എന്നാൽ പരിശുദ്ധാത്മാവിന്റെ പേര്
അവരുടെ നെറ്റിയിൽ എഴുതിയിട്ടില്ല.
കാരണം വ്യക്തമാണ്. യേശുവിനെയും
യഹോവയെയും പോലെ പരിശുദ്ധാത്മാവ്
ഒരു വ്യക്തിയല്ല. മാത്രമല്ല ദൈവം ഒരു
ത്രിത്വമല്ല എന്നും മനസിലാക്കാം.
അതുകൊണ്ട് യേശുക്രിസ്തുവിന്റെ മറുവില
യിൽ നിന്നു പ്രയോജനം കിട്ടുന്ന രണ്ട് കൂട്ടം
ആളുകളുണ്ടെന്നും അവരുടെ പ്രത്യാശ
വ്യത്യസ്തമാണെന്നും കാണപ്പെടുന്നു. അതു
ശരിവയ്ക്കുന്നതാണ് 1 John 2: 2
"യേശു നമ്മുടെ പാപങ്ങൾക്ക് ഒരു
അനുരഞ്ജന ബലിയായി. എന്നാൽ
ഈ ബലി നമ്മുടെ പാപങ്ങൾക്ക്
മാത്രമല്ല ലോകത്തിന്റെ മുഴുവൻ
പാപങ്ങൾക്ക് കൂടിയുള്ളതാണ്."
"നമ്മുടെ" എന്നു സൂചിപ്പിക്കുന്നത് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ബാധകം
ആകുന്നു. "നമ്മുടെ പൗരത്വം" സ്വർഗത്തി
ലാണ് എന്നു philippians 3: 20ൽ
അപ്പോസ്തോലനായ പൗലോസ് പറഞ്ഞു.
"ലോകത്തിന്റെ മുഴുവൻ" എന്നു പറയു
ന്നത് ഭൂമിയിൽ നിത്യജീവൻ നേടാനുള്ള
അവസരം വെച്ചുനീട്ടിയിരിക്കുന്ന വിശ്വാസി
കൾക്കാണ്.
John 10: 16ൽ അഭിഷിക്തരെ
"ഈ തൊഴുത്തിൽ" പെട്ടവരായും മറ്റുള്ളവരെ "വേറെ ആടുകൾ" ആയും
ചിത്രീകരിച്ചിരിക്കുന്നു.
സ്വർഗത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശ്യം:
Ephesians 1: 9-11
"ദൈവേഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം
നമുക്ക് വെളിപ്പെടുത്തിത്തരുകയും
ചെയ്തു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു
ള്ളതും ദൈവം മനസ്സിൽ തീരുമാനിച്ചതും
ആയ 10. ഈ രഹസ്യത്തിൽ നിശ്ചയിച്ച
കാലം തികയുമ്പോൾ നടക്കുന്ന "ഒരു
ഭരണനിർവഹണം" ഉൾപ്പെട്ടിട്ടുണ്ട്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം
ക്രിസ്തുവിൽ ഒന്നിച്ചുചേർക്കുക
എന്നതാണ് അത്.
ഇവിടെ സൂചിപ്പിക്കുന്ന ഭരണനിർവ്വ
ഹണം ദൈവത്തിന്റെ ഗവർമെന്റായ
മിശിഹൈക രാജ്യത്തെയും അതിന്റെ
പ്രവർത്തനങ്ങളെയും അർത്ഥമാക്കുന്നു.
ഈ പറഞ്ഞ മിശിഹൈക രാജ്യത്തിന്റെ
സ്വർഗീയ ഭരണത്തിൽ പങ്കുപറ്റാനാണ്
യേശു ശിഷ്യന്മാരുമായി "രാജ്യ ഉടമ്പടി"
ചെയ്‍തത്.
സ്ത്രീയുടെ സന്തതിയിൽ ഉൾപ്പെടുന്നവർ
തലയായ യേശുക്രിസ്തുവും ശരീരമായ
അഭിഷിക്ത ക്രിസ്ത്യാനികളുമാണ് എന്നു
Rom. 8: 16, 17 വാക്യങ്ങളിൽ പറയുന്നു.
Galatians 4: 6ൽ
"നിങ്ങൾ പുത്രന്മാരായതുകൊണ്ടു
ദൈവം തന്റെ പുത്രന് കൊടുത്ത അതേ
ദൈവാത്മാവിനെ നമ്മുടെ ഹൃദയങ്ങളി
ലേക്ക് അയച്ചിരിക്കുന്നു അത് അബ്ബാ
പിതാവേ എന്നു വിളിക്കുന്നു.
7. അതുകൊണ്ട് നിങ്ങൾ ഇനി അടിമ
കളല്ല, പുത്രന്മാരാണ്. പുത്രന്മാരാ
ണെങ്കിൽ ദൈവം നിങ്ങളെ
അവകാശികളുമാക്കിയിരിക്കുന്നു."
അഭിഷിക്ത ക്രിസ്ത്യാനികൾ സ്വർഗീയ
ജീവന് അവകാശികളാണ്. അവർ
ക്രിസ്തുവിന്റെ കൂടെ "രാജാക്കന്മാരും
പുരോഹിതന്മാരും" ആയി 1000 വർഷം
ഭൂമിമേൽ ഭരണം നടത്തും.
എന്നാൽ അവർ സേവിക്കുന്ന ആത്മീയ
ഭവനത്തെക്കുറിച്ചു 1 Peter 2: 4-6ൽ
വിശദമാക്കിയിട്ടുണ്ട്. ഭൂമിയിൽ അല്ല
പൗരോഹിത്യ ശുശ്രുഷ നിർവഹിക്കുന്നത്.
ആ സ്ഥാനം കരഗതമാകുന്നത് അവർ
മരിച്ചു സ്വർഗീയ പുനരുദ്ധാനം പ്രാപിക്കു
മ്പോൾ ആണ്.
ഇന്നു ഭൂമിയിലായിരിക്കെ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത
പ്രസംഗിക്കുകയും അതു സംഘടിപ്പിക്കു
കയും ക്രിസ്തീയ സഭയ്ക്ക് നേതൃത്വം
കൊടുക്കുകയും തക്ക സമയത്തെ
ആത്മീയാഹാരം വിളമ്പി കൊടുക്കുകയും
ചെയ്യുക എന്നുള്ളതാണ്.
അവർക്കു ദൈവനാമത്തോട് അചഞ്ചല
മായ സ്നേഹമുണ്ട്. അവർ അറിയപ്പെടു
ന്നത് ദൈവത്തിന്റെ പേരിലുള്ള ഒരു ജനം
എന്നാണ്. Acts 15: 14
യേശുവിനെപ്പോലെ അവരും അനേകം
പരിശോധനകൾ അഭിമുഖികരിക്കുകയും
സഹിച്ചുനിൽക്കുകയും ലോകത്തെ
തങ്ങളുടെ വിശ്വാസത്താൽ കുറ്റം വിധിച്ച
വരും ജേതാക്കളുമാണ്.
അവരുടെ ദൈവഭക്തിയ്ക്ക് ദൈവം
കൊടുക്കുന്ന പ്രതിഫലം ഒരു മനുഷ്യന്റെയും
ചിന്തയിൽ വന്നിട്ടില്ലാത്ത "ദിവ്യപ്രകൃതി"
ആണ്. എത്ര വലിയ സമ്മാനം!
അവർ യഹോവയുടെ പരമാധികാരവും
ഭരിക്കാനുള്ള അവന്റെ അവകാശത്തെ
തിരിച്ചറിഞ്ഞു അവനു കീഴ്പ്പെടുന്നവരും
ആണ്. അവർ യേശുക്രിസ്തുവിനെ
തങ്ങളുടെ രക്ഷകനായി തിരിച്ചറിയുകയും
അവന്റെ മറുവിലയിൽ വിശ്വസിക്കുന്നവരും
ആണ്.
അഭിഷിക്ത ക്രിസ്ത്യാനികൾ പരിശുദ്ധ
ത്മാവിനെ യഹോവയുടെ പ്രവർത്തന
നിരതമായ ശക്തി ആയി തിരിച്ചറിയുന്ന
വരും അതിന്റെ വഴിനടത്തിപ്പിനും മാർഗ
നിർദ്ദേശങ്ങൾക്കും കീഴ്പെടാൻ മനസ്സു
ള്ളവരുമാണ്.
അവർക്കു അനശ്വരതയും അമർത്യതയും
കൊടുത്തുകൊണ്ട് ദൈവം അവരെ ബഹു
മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
എത്ര മഹത്തായ പ്രത്യാശ! എത്ര ശ്രേഷ്ഠം!
യഹോവയുടെ നാമം എന്നുമെന്നേക്കും
സ്തുതിക്കപ്പെടുമാറാകട്ടെ!
(Simple Truth) തുടരും
Comments
Post a Comment