WHAT IS HOLY SPIRIT? Part 7.
ഒരു പാവനരഹസ്യം ചുരുളഴിയുന്നു:
മനുഷ്യരായ നമ്മൾ പല രഹസ്യങ്ങളും
അറിയുന്നവരാണ്. മിക്കപ്പോഴും അതിനെ
കുറിച്ചു മറ്റുള്ളവരോട് പറയാതിരിക്കാനും
കഴിയുന്നിടത്തോളം നമ്മുടെ മനസ്സിൽതന്നെ
സൂക്ഷിക്കാനും ശ്രമിക്കാറുണ്ട്.
അങ്ങിനെ ചെയ്യുന്നതിന്റെ പ്രധാനകാരണം
ഈ രഹസ്യം വേറൊരാൾ അറിഞ്ഞാലുണ്ടാ
കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ്. അതു
മറ്റുള്ളവരുടെ സൽപ്പേരിനെ ദോഷമായി
ബാധിച്ചേക്കാം എന്നും നമുക്കറിയാം.
എന്നിരുന്നാലും നമ്മൾ ഇവിടെ ചർച്ച
ചെയ്യുന്നത് ഏതെങ്കിലും മനുഷ്യർ ഉൾപ്പെട്ട
രഹസ്യകാര്യങ്ങളല്ല.
സ്രഷ്ടാവിന്റെ രഹസ്യമായതുകൊണ്ട് ഇതിനെ ദൈവത്തിന്റെ "പാവനരഹസ്യം"
(Sacred Secrete) എന്നാണ് ബൈബിൾ
വിളിക്കുന്നത്.
ഇത് മറ്റുള്ളവർക്ക് വെളിപ്പെടുത്തേണ്ട അതി
പ്രധാനമായ രഹസ്യമാണ്. ഈ രഹസ്യങ്ങൾ
അറിയുന്നതുകൊണ്ട് ആർക്കും ദോഷം
വരികയില്ല. നേരെമറിച്ചു കേൾക്കുന്നവർക്ക്
അതു നവോന്മേഷം നൽകുന്ന സുവാർത്ത
ആയിരിക്കും. അതിൽ മനുഷ്യരുടെ നുണ,
ചതി, വഞ്ചന ഒന്നുമില്ല. അതു അറിയുന്നത്
എന്നേക്കും സന്തോഷം നൽകും.
ദൈവമായ യഹോവ ഭാവിയിൽ സംഭവി
ക്കേണ്ട പല കാര്യങ്ങളെ സംബന്ധിച്ചുമുള്ള
തന്റെ ഉദ്ദേശ്യങ്ങൾ ഭാഗം ഭാഗമായി വിവിധ
സരണികളിലൂടെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ അതിന്റെ പൂർണരൂപം മനുഷ്യർക്ക്
മറഞ്ഞിരുന്നു. കാരണം ആ രഹസ്യങ്ങൾ
വെളിപ്പെടുത്തേണ്ട ദൈവത്തിന്റെ തക്ക സമയം വരെ അതു രഹസ്യമായിരിക്കും.
അതുകൊണ്ട് ചില കാലയളവിൽ ജീവിച്ചി
രുന്ന മനുഷ്യർക്കു അതു മനസിലായില്ല.
ദിവ്യ രഹസ്യങ്ങൾ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവം തിരഞ്ഞെടുക്കുന്ന
ചില വ്യക്തികൾക്ക് കൈമാറ്റം ചെയ്യപ്പെടും.
ദൈവോദ്ദേശപ്രകാരം ജീവിച്ചിട്ടുള്ളവരും
അങ്ങിനെ തുടർന്നും ജീവിക്കാൻ ആഗ്രഹി
ക്കുകയും ചെയ്യുന്ന അനുസരണമുള്ളവരും
വിശ്വസ്ഥരുമായവരെ ദൈവം തിരഞ്ഞെടു
ത്തു അതു വെളിപ്പെടുത്താൻ നിയോഗിക്കും.
പാവനരഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്
മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടി
പ്രസംഗിക്കുകയും ബൈബിളിന്റെ ഭാഗമായി
രേഖപ്പെടുത്തുകയും ചെയ്യുന്നു.
പാവനരഹസ്യത്തിന്റെ തുടക്കം
Genesis 3: 15
"മാത്രമല്ല ഞാൻ നിനക്കും സ്ത്രീക്കും
തമ്മിലും നിന്റെ സന്തതിക്കും അവ
ളുടെ സന്തതിക്കും തമ്മിൽ ശത്രുത
ഉണ്ടാക്കും. അവൻ നിന്റെ തല
തകർക്കും. നീ അവന്റെ ഉപ്പൂറ്റി
ചതയ്ക്കും."
യഹോവയുടെ ആദ്യ പ്രവചനത്തിലൂടെ
പാവനരഹസ്യത്തിനു തുടക്കം കുറിച്ചു.
നൂറ്റാണ്ടുകളോളം "നീ" ആരാണെന്നും
"സ്ത്രീ" ആരാണെന്നും "സന്തതികൾ"
ആരാണെന്നും തല തകർക്കുന്നതും
ഉപ്പൂറ്റി ചതക്കുന്നത് എങ്ങനെയെന്നും
ഉള്ള കാര്യങ്ങൾ ദൈവത്തിന്റെ രഹസ്യം
ആയിരുന്നു.
യേശുക്രിസ്തു പാവനരഹസ്യത്തിന്റെ
കേന്ദ്രബിന്ദു:
ഏദെൻ തോട്ടത്തിൽ ഹവ്വയോട് നുണ
പറഞ്ഞു യഹോവയ്‌ക്കു എതിരെ പ്രവർത്തി
ക്കാൻ പ്രേരിപ്പിച്ച പാമ്പ് ആരായിരുന്നു?
Revelation 12: 9ൽ പാമ്പിന്റെ തനിമ
മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തു എടുത്തു
കാണിക്കുന്നു.
"ഭൂതലത്തെ മുഴുവൻ വഴിതെറ്റിക്കുന്ന
പിശാചും സാത്താനുമെന്ന മഹാസർപ്പ മായ പഴയ പാമ്പെന്നു പരാമർശിക്കുന്നു.
"സ്ത്രീ" ആരായിരുന്നു?
പ്രവചനത്തിലെ സ്ത്രീ ഹവ്വയല്ല. കാരണം
അവൾ പാപിയാണ്. ദൈവത്തോട് മത്സരി
ച്ചവളാണ്.
പ്രവചനത്തിലെ സ്ത്രീ ഭൂമിയിൽ യേശുവിനു
ജന്മം കൊടുത്ത കന്യകമറിയം പോലുമല്ല.
Galatians 4: 26ൽ
"പക്ഷേ മീതെയുള്ള യെരുശലേം
സ്വതന്ത്രയാണ്. അതാണ് നമ്മുടെ അമ്മ
ഭൂമിയിലെ ഏതെങ്കിലും സ്ത്രീകളല്ല. മറിച്ചു
സ്വർഗീയ പ്രത്യാശയുള്ള യേശുവിന്റെ
ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ അമ്മ
എന്നു വിളിക്കുന്നത് ആരെയാണോ അവരാ
ണ് പ്രവചനത്തിലെ സ്ത്രീ.
"വിശുദ്ധ ആത്മജീവികളടങ്ങുന്ന ദൈവ
ത്തിന്റെ സ്വർഗീയ സംഘടനയാണ് സ്ത്രീ"
ഈ സംഘടനയെ യഹോവയുടെ ഭാര്യ
സമാനമായിട്ടാണ് കാണുന്നത് എന്നു
യശയ്യ 54: 5 പരാമർശിക്കുന്നു.
"നിന്റെ മഹാസ്രഷ്ടാവ് നിനക്ക്
ഭർത്താവിനെപ്പോലെയാണല്ലോ.
സൈന്യങ്ങളുടെ അധിപനായ യഹോവ
എന്നാണ് ആ ദൈവത്തിന്റെ പേര്."
Galatians 4: 4, 5ൽ സ്ത്രീയുടെ സന്തതി "യേശുക്രിസ്തു" ആണെന്ന് സൂചിപ്പിക്കുന്നു.
പിശാചിന്റെ സന്തതി ആരായിരിക്കും?
ദുഷ്ട ഭൂതങ്ങളും ഈ ലോകവ്യവസ്ഥിതിയിൽ
സാത്താനുപയോഗിക്കുന്ന ഭൗമീക ദുഷ്ട
സംഘടനകളുമാണ്.
യേശു ഒരിക്കൽ പിശാചിനെ ഒരു കൊലപാ
തകനായും, നുണയനായും, നുണയുടെ
അപ്പനായും ചിത്രീകരിച്ചു. (John 8: 44)
യഹോവയുടെ ആദ്യ പ്രവചനത്തിന്റെ
രഹസ്യം ചുരുളഴിയുന്നത് ക്രിസ്തീയ
ഗ്രീക്ക് തിരുവെഴുത്തുകളിലൂടെയാണ്.
അതു രേഖപ്പെടുത്താൻ ദൈവത്തിന്റെ
പരിശുദ്ധാത്മാവ് വിശ്വസ്തരായ യേശു
ക്രിസ്തുവിന്റെ അനുഗാമികളെ പ്രചോദി
പ്പിച്ചു.
ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയിൽ
ഒന്നാമൻ യേശുക്രിസ്തുവാണ്.
ദൈവത്തിന്റെ ഏകജാതപുത്രനെ വാഗ്‌ദത്ത
മിശിഹാ എന്ന നിലയിൽ ഭൂമിയിൽ സേവിക്കാൻ വേണ്ടി പ്രവർത്തിച്ചതിന്റെ
പിന്നിൽ ദൈവത്തിന്റെ ഭാര്യാസമാന
സ്വർഗീയ സംഘടനയാണ്.
പൊ. യു. ഒന്നാം നൂറ്റാണ്ടിൽ ഭൂമിയിൽ ഒരു
പൂർണതയുള്ള മനുഷ്യനായി ജനിക്കാൻ
കന്യക മറിയാമിൽ പരിശുദ്ധാത്മാവിന്റെ
പ്രവർത്തനം കാണാൻ കഴിയും.
അതുകൊണ്ട് ജനിക്കുന്ന ശിശുവിന്റെ
പിതാവ് യഹോവയാം ദൈവം ആയിരുന്നു.
യേശു സ്നാനപ്പെടുകയും പരിശുദ്ധാത്മ
വിൽ അഭിഷേകം പ്രാപിച്ചു വീണ്ടും ജനിച്ച
സമയം മുതൽ കന്യകാമറിയാമിനെ തന്റെ
അമ്മയായി ഒരിക്കലും പരാമർശിച്ചിട്ടില്ല.
തന്റെ ബന്ധം മുഴുവനും സ്വർഗീയ പിതാവു
മായിട്ടായിരുന്നു. കാരണം യഹോവ
യേശുവിനെ തന്റെ സ്വർഗീയപുത്രൻ ആയി
ദത്തെടുത്തു കഴിഞ്ഞിരുന്നു.
അന്നുമുതൽ യേശു ഒരു ആത്മീയ മിശിഹാ
ആണ്. വാഗ്‌ദത്ത മിശിഹ വന്നുകഴിഞ്ഞു.
തന്നെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യം
പൂർത്തീകരിച്ചശേഷം അവൻ ആത്മീയ
പുനരുദ്ധാനത്തിലൂടെ സ്വർഗത്തിലേക്ക്
തിരിച്ചു പോയി.
മരിച്ചവരിൽ നിന്നുള്ള പുനരുദ്ധാനം
ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഒരു
വലിയ പ്രകടനമായിരുന്നു.
സ്വർഗത്തിൽ യേശുക്രിസ്തുവിനു തന്റെ
പ്രതിഫലം കിട്ടി. അന്നുമുതൽ യേശു
യഥാർത്ഥമായി "ദൈവ പുത്രൻ" ആയി
ത്തീർന്നു.
Colossians 1: 18-20
ക്രിസ്തു സഭയെന്ന ശരീരത്തിന്റെ
തലയാണ്. മരിച്ചവരിൽ നിന്നുള്ള
ആദ്യജാതനും ആരംഭവും ആണ്.
ഇങ്ങനെ ക്രിസ്തു എല്ലാത്തിലും ഒന്നാമ
നായിരിക്കുന്നു.
19. എല്ലാം ക്രിസ്തുവിൽ അതിന്റെ പരി
പൂർണതയിലുണ്ടായിരിക്കാൻ ദൈവം
ആഗ്രഹിച്ചു.
20. ദണ്ഡനസ്‌തംഭത്തിൽ ക്രിസ്തു
ചൊരിഞ്ഞ രക്തത്താൽ സമാധാനം
സ്ഥാപിച്ചു ഭൂമിയിലും സ്വർഗ്ഗത്തിലുമുള്ള
മറ്റെല്ലാത്തിനേയും താനുമായി വീണ്ടും
അനുരഞ്ജനത്തിലാക്കാനും ദൈവ
ത്തിനു പ്രസാദം തോന്നി."
യേശുക്രിസ്തു ക്രിസ്തീയ സഭയുടെ തല
യാണ്. സഭയെ ഒരു നിർമലകന്യകയായും
ക്രിസ്തുവിന്റെ മണവാട്ടിയായും ബൈബിൾ
ചിത്രീകരിക്കുന്നു.
ക്രിസ്തുവിന്റെ സഭയുടെ ആദ്യ അംഗങ്ങൾ
അവന്റെ വിശ്വസ്തരായ അപ്പോസ്തോല
ന്മാർ ആയിരുന്നു.
അവരുമായി ഒന്നിച്ചായിരുന്നപ്പോൾ തന്റെ
മരണത്തെ ഓർമ്മിക്കാൻ ഒരു ലളിതമായ
ചടങ്ങു ഏർപ്പെടുത്തുകയുണ്ടായി. അതിന്
"കർത്താവിന്റെ അത്താഴം" എന്നാണ്
വിളിക്കുന്നത്.
അന്നു രാത്രിയിൽ അവരോട് ഒരു ഉടമ്പടി (വാഗ്‌ദത്തം) ചെയ്തു. ആ ഉടമ്പടിയെ
"രാജ്യ ഉടമ്പടി" എന്നു വിളിക്കുന്നു.
എന്താണ് ആ രാജ്യഉടമ്പടിയുടെ അർത്ഥം?
രാജ്യഉടമ്പടിയുടെ പ്രാധാന്യം എന്താണ്?
യേശുക്രിസ്തുവിനെ കൂടാതെ തന്റെ
ശിഷ്യന്മാർക്കും സ്വർഗീയ പ്രത്യാശയും
സ്വർഗ്ഗത്തിലെ അമർത്യതയും വാഗ്ദാനം
ചെയ്തിരിക്കുന്നു എന്നാണ്.
അതു എത്ര വലിയ ഒരു പദവിയാണെന്നു
ചിന്തിച്ചുനോക്കൂ!
യേശുക്രിസ്തുവിനു ലഭിച്ച അതേ
"ദൈവപ്രകൃതി" ശിഷ്യൻമാർക്കും കിട്ടും
എന്നാണ്.
ഒരിക്കൽ യേശുക്രിസ്തു ശിഷ്യന്മാരോട്
ഇങ്ങനെ പറഞ്ഞു. Mathew 13: 11
"സ്വർഗ്ഗരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ
മനസ്സിലാക്കാൻ നിങ്ങളെ അനുവദിച്ചി
രിക്കുന്നു."
ദൈവത്തിന്റെ പാവനരഹസ്യം ദൈവരാജ്യ
വുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും
നമുക്ക് ഇതിൽനിന്നും മനസിലാക്കാം.
അതുകൊണ്ട് മറ്റൊരു മിശിഹാ ഭൂമിയിൽ വരാൻവേണ്ടി ഇനി കാത്തിരിക്കേണ്ട
ആവശ്യമില്ല. ജൂതന്മാരടക്കം സകല
ജനതകളിൽ നിന്നുള്ളവരും കർത്താവായ
യേശുക്രിസ്തുവിനെ വാഗ്ദത്തമിശിഹാ
ആയി വിശ്വസിക്കുകയും അംഗീകരിക്കു
കയും ചെയ്യേണ്ട ആവശ്യമുണ്ട്.
ഒരു മാനുഷ മിശിഹായ്ക്കു ചെയ്യാൻ കഴി
യുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്.
മനുഷ്യവർഗ്ഗത്തിന്റെ പൊതു നന്മയ്ക്കു
വേണ്ടി പ്രവർത്തിക്കാൻ ഒരു ആത്മീയ
മിശിഹാ എന്ന നിലയിൽ യേശുക്രിസ്തു
ഇപ്പോൾ സജ്ജനായിരിക്കുന്നു എന്നറിയു
ന്നത് നമ്മെ എത്ര ആവേശഭരിതരാക്കണം.
(Simple Truth) തുടരും
Comments
Post a Comment