WHAT IS HOLY SPIRIT? - Part 6
വീണ്ടും ജനനം (Born Again)
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ
ക്കുറിച്ച് പഠിക്കുമ്പോൾ "വീണ്ടും ജനനം"
എന്ന പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു
ചിന്തിക്കാതിരിക്കാനാവില്ല. കാരണം,
വീണ്ടും ജനിക്കുന്ന പ്രക്രിയയിൽ പരിശുദ്ധാ
ത്മാവ് വഹിക്കുന്ന പങ്കിനെപ്പറ്റി വളരെയേറെ
കാര്യങ്ങൾ വിശുദ്ധ തിരുവെഴുത്തുകളിൽ
പറഞ്ഞിട്ടുണ്ട്.
"വീണ്ടും ജനിക്കണം" എന്ന കാര്യം ആദ്യമായി സൂചിപ്പിച്ച വ്യക്തി യേശുക്രിസ്തുവായിരുന്നു
എങ്ങിനെയാണ് ഒരാൾ വീണ്ടും ജനിക്കുക:
ഒരു പരീശനായിരുന്ന നിക്കോദേമോസ്
യേശുവിനെ കാണാൻവന്ന സന്ദർഭത്തിൽ
ആണ് യേശു ഇങ്ങനെ പറഞ്ഞത്.
John 3: 3 "വീണ്ടും" ജനിക്കാത്തവന്
ദൈവരാജ്യം കാണ്മാൻ കഴിയില്ല"
എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
JOHN 3: 5 യേശു പറഞ്ഞു: സത്യംസത്യ
മായി ഞാൻ പറയുന്നു: വെള്ളത്തിൽ
നിന്നും ദൈവാത്മാവിൽനിന്നും ജനിക്കാ
ത്ത ആൾക്ക് ദൈവരാജ്യത്തിൽ പ്രവേ
ശിക്കാനാകില്ല."
വെള്ളത്താലും പരിശുദ്ധാത്മാവിനാലും
ആണ് വീണ്ടും ജനിക്കേണ്ടത് എന്നു യേശു
ഇത്ര തറപ്പിച്ചു പറയാൻ കാരണമെന്താണ്?
പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിച്ച
ആദ്യത്തെ വ്യക്തി യേശുവായിരുന്നു.
എന്നിരുന്നാലും ആളുകൾക്ക് മനസ്സിലാക്കി
യെടുക്കാൻ എളുപ്പത്തിനുവേണ്ടി അവർക്കു
അറിയാവുന്ന വിധത്തിൽ ജനനത്തെ
സംബന്ധിച്ച് പറഞ്ഞു കൊടുത്തു.
യേശു പരിശുദ്ധാത്മാവിനാൽ വീണ്ടും
ജനിച്ചത് എപ്പോഴായിരുന്നു?
ജോർദാൻ നദിയിൽ സ്നാപകയോഹന്നാൻ
യേശുവിനെ വെള്ളത്തിൽ സ്നാനപ്പെടു ത്തിയ സമയത്തു യേശു പ്രാർത്ഥിക്കുക
യായിരുന്നു. ആ സമയം പരിശുദ്ധാത്മാവ്
പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ
ഇറങ്ങിവന്നു. സ്വർഗ്ഗസ്ഥനായ യഹോവ
യേശുവിനെ പരിശുദ്ധാത്മാവുകൊണ്ട്
അഭിഷേകം ചെയ്യുകയായിരുന്നു.
ഇപ്പോൾ മുതൽ യേശു യഹോവയുടെ
അഭിഷിക്തൻ എന്നറിയപ്പെടും. അഭിഷിക്തൻ എന്ന വാക്കിന്റെ അർത്ഥം
"മിശിഹാ" (Hebrew), "ക്രിസ്തു" (Greek)
എന്നാണ്.
യേശുവിനെ "യേശുമിശിഹാ" അഥവാ "യേശു ക്രിസ്തു" എന്നു വിളിക്കാനുള്ള
കാരണം അവൻ പരിശുദ്ധാത്മാവിനാൽ
അഭിഷേകം പ്രാപിച്ചതുകൊണ്ടാണ്.
സ്നാന സമയത്തെ യേശുവിന്റെ പ്രാർത്ഥന
യിൽ തന്റെ പിതാവും ദൈവവുമായ
യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന്
യേശു തന്നെത്തന്നെ പിതാവിന് വിട്ടുകൊടു
ക്കുകയായിരുന്നു എന്ന് Hebrew 10: 5-9ലെ
വാക്കുകൾ സൂചിപ്പിക്കുന്നു.
അതുകൊണ്ട് യേശുവിന്റെ ജനനസമയ
ത്തല്ല തന്റെ ശുശ്രുഷ ആരംഭിച്ച മുപ്പതാമ
ത്തെ വയസ്സിലാണ് പരിശുദ്ധാത്മാവിനാൽ
അഭിഷിക്തനായത്.
എന്തായിരുന്നു യഹോവയുടെ ഇഷ്ടം?
യേശുവിന്റെ "ഒരുക്കിയ ശരീരം" മൃഗബലി
കൾക്ക് പകരം യാഗമായി അർപ്പിക്കുന്നതും
അതുവഴി മോശയുടെ നിയമത്തിൻകീഴിൽ
അർപ്പിച്ചിരുന്ന മൃഗബലികൾ നിർത്തലാക്കു
ന്നതും ആ ഇഷ്ടത്തിൽ ഉൾപ്പെട്ടിരുന്നു.
ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക്
വേണ്ടി യേശു തന്നെത്തന്നെ വിട്ടുകൊടു
ക്കുക എന്നതും പിതാവിന്റെ ഇഷ്ടമായിരുന്നു
വെള്ളത്തിലും പരിശുദ്ധാത്മാവിലും സ്നാന
മേറ്റ യേശു അന്നുമുതൽ ദൈവത്തിന്റെ
ഒരു ആത്മീയമകൻ ആയിത്തീർന്നു.
" നീ എന്റെ പ്രിയപുത്രൻ. നിന്നിൽ ഞാൻ
പ്രസാദിച്ചിരിക്കുന്നു."
എന്ന് യഹോവ സ്വർഗ്ഗത്തിൽനിന്നു പറഞ്ഞു കൊണ്ട് യേശുവിനെ അംഗീകരിച്ചു.
ദൈവേഷ്ടം ചെയ്യാൻ ജീവിതം സമർപ്പിച്ച
യേശുക്രിസ്തു പിതാവുമായി ഒരു പ്രത്യേക
ബന്ധത്തിലേക്കുവന്നു.
വീണ്ടും ജനിക്കുന്നവരെ "ഒരു പുതിയ സൃഷ്ടി" എന്നാണ് വിശേഷിപ്പിക്കുന്നത്.
സ്വർഗീയ ദൂതന്മാർക്കുപോലും ലഭ്യമല്ലാത്ത
ഒരു പ്രത്യേക സ്ഥാനമാണ് അവർക്കുള്ളത്.
ദൂതന്മാർക്കിടയിൽ വ്യത്യസ്ത കൂട്ടങ്ങളുണ്ട്.
സാറാഫുകൾ, കെരൂബുകൾ, മാലാഖമാർ
ഒക്കെ പൂർണതയുള്ള സ്വർഗീയ സൃഷ്ടികൾ
ആണ്. അവരെയും ദൈവപുത്രന്മാർ
എന്നാണ് വിളിക്കുന്നത്.
എന്നിരുന്നാലും അവരൊന്നും പുതിയ
സൃഷ്ടി എന്ന പേരിനു അർഹരല്ല. കാരണം
2 Peter 1: 4 " ഇവയാൽ ദൈവം നമുക്ക്
അമൂല്യവും മഹനീയവും ആയ വാഗ്ദാനം
ങ്ങളും തന്നിരിക്കുന്നു. അങ്ങനെ ഇവ
യാൽ നിങ്ങൾ തെറ്റായ മോഹങ്ങൾ
കാരണം ലോകത്തിലുണ്ടാകുന്ന അഴുക്കി
ൽനിന്നുരക്ഷപെട്ടു ദൈവപ്രകൃതിയിൽ
പങ്കാളികളാകണം എന്നതാണ്
ദൈവത്തിന്റെ ഉദ്ദേശ്യം."
"ദൈവപ്രകൃതി" എന്നു പറയുന്നതിന്റെ
അർത്ഥം വെറും ദൈവരൂപമല്ല. സ്വർഗത്തി
ൽ ജീവിക്കുന്ന എല്ലാവരും തന്നെ ആത്മജീവി
കളാണല്ലോ. ആത്മീയ വ്യക്തിത്വമുള്ളവരു
മാണ്. അപ്പോൾ പ്രകടമായ വ്യത്യാസം
എന്താണ്?
Rome 2: 7ൽ
പറയുന്നതുപോലെ "മഹത്വവും, മാനവും
അനശ്വരതയുമാണ്."
അനശ്വരത അല്ലെങ്കിൽ "അമർത്യത" യാണ് ദൈവീകപ്രകൃതിയുടെ ഏറ്റവും വലിയ
സവിശേഷത.
ദൈവീകപ്രകൃതിയുള്ളവരെ ഒരിക്കലും നശിപ്പിക്കാൻ കഴിയുന്നതല്ല. (A deathproof
Condition) ബുദ്ധിശക്തിയുള്ള സർവ്വസൃഷ്ടി
കളിലും വെച്ചു ഏറ്റവും ഉയർന്ന റാങ്കിലുള്ള
ജീവനാണു അമർത്യജീവൻ.
യഹോവയാം ദൈവത്തിനു മാത്രം ഉണ്ടായി
രുന്ന ഈ സവിശേഷതയാർന്ന ജീവൻ
സ്വർഗീയ പുനരുത്ഥാനം പ്രാപിച്ച യേശുവിന്
പ്രതിഫലമായി യഹോവ നൽകി.
യേശുവിന്റെ സ്നാനസമയത്തു പരിശുദ്ധാ
ത്മാവിനാൽ അഭിഷേകം പ്രാപിച്ചു വീണ്ടും
ജനിച്ചപ്പോൾ യഹോവ തന്റെ പുത്രനായി
യേശുവിനെ ദത്തെടുക്കുകയായിരുന്നു.
അവനു സ്വർഗത്തിലേക്ക് തിരിച്ചുപോകാ
നുള്ള പ്രത്യാശ ദൈവം കൊടുത്തു.
ഭൂമിയിൽ ആയിരിക്കുമ്പോൾ യേശുവിന്
സ്വർഗീയ പ്രത്യാശ ഉണ്ടായിരുന്നതിന്റെ
കാരണം അതായിരുന്നു.
ആ പ്രത്യാശ സാക്ഷാൽക്കരിക്കപ്പെടുന്നത്
എപ്പോഴായിരിക്കും?
യേശുവിന്റെ പൂർണതയുള്ള മനുഷ്യ ശരീരം
പാപികളായ മനുഷ്യവർഗ്ഗതിന് വേണ്ടി
ബലിയർപ്പിക്കപ്പെടുകയും മരിക്കുകയും
പിന്നീട് പുനരുദ്ധാനപ്പെടുകയും ചെയ്യുമ്പോ
ഴാണ്.
യേശുവിന്റെ ഉയർത്തെഴുനേൽപ്പ് ബലി
നൽകിയ അതേ മനുഷ്യ ശരീരത്തിൽ
ആയിരുന്നില്ല. പിന്നെയോ ഒരു ആത്മവ്യക്തി
ആയിട്ടായിരുന്നു.
1 Peter 3: 18ൽ
"നീതിമാനായ ക്രിസ്തു നീതികെട്ടവരുടെ
പാപങ്ങൾക്കുവേണ്ടി ഒരിക്കൽ മരിച്ചല്ലോ
നിങ്ങളെ ദൈവത്തോട് അടുപ്പിക്കാനാണ്
ക്രിസ്തു അങ്ങനെ ചെയ്തത്.
ക്രിസ്തു മനുഷ്യനായി മരണശിക്ഷ
ഏൽക്കുകയും ആത്മവ്യക്തിയായി
ജീവനിലേക്കു വരുകയും ചെയ്തു."
മരിച്ച അതേ ശരീരത്തിലല്ല പുനരുദ്ധാനം
ചെയ്തതെന്നതിനു ചുരുങ്ങിയത് നാല്
കാരണങ്ങളുണ്ട്.
1) Hebrew 10: 10, 12, 14
മനുഷ്യശരീരം വീണ്ടും തിരിച്ചെടുക്കുക
യാണെങ്കിൽ യേശുവിന്റെ ബലി അസാധു
വായി കണക്കാക്കപ്പെടും. മനുഷ്യ വർഗ്ഗ
ത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള കരുതൽ
നഷ്ടപ്പെടുത്തുന്നത് പോലെയായിരിക്കും.
2) Hebrew 2: 7-9
യേശു മനുഷ്യനായി ഭൂമിയിൽ ജനിച്ചത്
ദൂതന്മാരെക്കാൾ താണവാനായിട്ടായിരു
ന്നു. ദൈവത്തിന്റെ ഏകജാതൻ ജടരക്ത
ങ്ങളോട് കൂടിയവനായി എല്ലാക്കാലത്തും
ദൂതന്മാരെക്കാൾ താണവനായി തുടരാൻ
യഹോവ ഉദ്ദേശിച്ചില്ല.
3) Philippians 2: 9-11
മരണപര്യന്തമുള്ള യേശുവിന്റെ അനുസ
രണത്തിനും വിശ്വസ്തതയ്ക്കും തക്ക
തായ പ്രതിഫലം കൊടുക്കാൻ യഹോവ
ആഗ്രഹിച്ചു. അതിൽ ഉൾപ്പെട്ടിരുന്നത്
ദൂതന്മാരെക്കാൾ മേലായ ഒരു നാമവും
മഹത്വവും നൽകുക എന്നതായിരുന്നു.
അമർത്യതയും അക്ഷയതയും യഹോവ
പ്രദാനം ചെയ്തു.
4) 1Corinthians 15: 50
മാംസരക്തങ്ങൾ ദൈവരാജ്യം അവകാശ
പെടുത്തുകയില്ല. അതിന്റെയർത്ഥം
ഉടലോടെ സ്വർഗത്തിൽ പോകാനാവില്ല
എന്നാണ്. ഈ വാക്യം സൂചിപ്പിക്കുന്നത്
സ്വർഗീയ ജീവൻ ഭൗതീക ജീവൻ പോലെ
അല്ലെന്നാണ്.
1 Timothy 6: 15, 16, 1 Cor. 15: 53, 54
പോലുള്ള വാക്യങ്ങളിൽ യേശുവിനു
ലഭിച്ച വലിയ പദവികളെക്കുറിച്ചു
പറയുന്നു.
യേശു തന്റെ സ്വർഗീയ പുനരുദ്ധാനത്തിലൂടെ
മറ്റു ദൈവദൂതന്മാർക്കില്ലാത്തതും മുമ്പ്
യേശു സ്വർഗ്ഗത്തിലായിരുന്നപ്പോൾ ഇല്ലായി
രുന്നതുമായ ഒരു വലിയ പദവി നേടിയെടുത്തു. അത് അമർത്യതയാണ്.
ദിവ്യ പ്രകൃതിയാണ്.
ഇനി യേശുവിനു മരിക്കാനോ ഒരു ശിശുവോ
മനുഷ്യനോ ഒന്നുമാകാൻ കഴിയുന്നതല്ല.
മനുഷ്യരാരും അവനെ കാണുകയില്ല. ഇനി
ആർക്കും അവനെ കൊല്ലാനും കഴിയില്ല.
അങ്ങനെ യേശു ദൈവീകപ്രകൃതിയുള്ള രണ്ടാമത്തെ ആളായിത്തീർന്നു.
യേശുവിന്റെ മരണത്തിന്റെ തലേരാത്രിയിൽ
ശിഷ്യൻമാരുമായി തന്റെ പിതാവിനോട്
പ്രാർത്ഥിക്കുമ്പോൾ ഈ ദിവ്യ പ്രകൃതി
ലഭിക്കുമെന്നുള്ള അറിവില്ലായിരുന്നു.
അവന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു:
JOHN 17: 5
"അതുകൊണ്ട് പിതാവേ, ഇപ്പോൾ അങ്ങ
യുടെ അടുത്തു എന്നെ മഹത്വപ്പെടു
ത്തേണമേ. ലോകം ഉണ്ടാകുന്നതിനു
മുമ്പ് ഞാൻ അങ്ങയുടെ അടുത്താ
യിരുന്നപ്പോഴുണ്ടായിരുന്ന മഹത്വം
വീണ്ടും തരേണമേ."
അതുകൊണ്ട് യേശുക്രിസ്തുവിനെക്കുറി
ച്ചുള്ള ദൈവോദ്ദേശ്യത്തെ ആർക്കും മനസ്സി
ലാക്കാൻ കഴിഞ്ഞിരുന്നില്ല. സ്വർഗ്ഗത്തിലെ
എതിരാളിയായ സാത്താനുപോലും.
സാത്താനെ നശിപ്പിക്കാൻ യേശുക്രിസ്തു
വിനു ഇനി നിഷ്പ്രയാസം സാധിക്കും.
ദൈവത്തിന്റെ ആജ്ഞക്കായി യേശുക്രിസ്തു കാത്തിരിക്കുന്നു.
എന്നാൽ യേശുക്രിസ്തു ഒറ്റക്കല്ല ഈ
മഹാ ദൗത്യം നിർവഹിക്കുന്നത്.
അവനോടൊപ്പം മറ്റു ചിലരുംകൂടെ ഉണ്ട്.
അവർ ആരായിരിക്കും?
(Simple Truth) തുടരും
Visit kcv-37.blogspot. com
Comments
Post a Comment