WHAT IS HOLY SPIRIT? Part - 5.
വ്യക്തിപരമായ ശബ്ദം ഇല്ല:
പരിശുദ്ധാത്മാവിനു വ്യക്തിപരമായ ശബ്‌ദം
ഇല്ലാതിരിക്കെ ബൈബിൾ ചിലപ്പോഴൊക്കെ
അതു സംസാരിക്കുന്നതായും സാക്ഷ്യം
പറയുന്നതായും വെളിപ്പെടുത്തുന്നു.
Hebrew 3: 7ൽ
അതുകൊണ്ട് പരിശുദ്ധാത്മാവ് പറയുന്നു:
"ഇന്ന് നിങ്ങൾ ദൈവത്തിന്റെ ശബ്‌ദം കേൾക്കുന്നെങ്കിൽ"
ഈ ഭാഗം വായിക്കുമ്പോൾ ഒരു വ്യക്തിയാണ്
പരിശുദ്ധാത്മാവ് എന്നു നമുക്ക് തോന്നി
പ്പോകും. എന്നാൽ നമ്മുടെ തോന്നൽ ശരി
അല്ലെന്നു നമുക്ക് ബോധ്യപ്പെടുത്തുന്നതാണ്
ഈ വാക്യങ്ങൾ:
Acts 28: 25, 26 ൽ "യശയ്യാ പ്രവാചകനി
ലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പൂർവിക
രോട് പറഞ്ഞത് " എന്നാണ്
Acts 1: 16ൽ " യുദാസ്സിനെക്കുറിച്ചു
പരിശുദ്ധാത്മാവ് ദാവീദിലൂടെ മുൻകൂട്ടി
പറഞ്ഞ തിരുവെഴുത്തു" എന്നാണ്.
Hebrew 10: 15, 16ൽ " പരിശുദ്ധാത്മാവ്
നമ്മളോട് ഇങ്ങനെ സാക്ഷി പറയുന്നു.......
.........എന്നു യഹോവ പറയുന്നു
Acts 20: 28ൽ " തന്റെ സഭയെ മേയ്ക്കാ
നായി പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാ
രകന്മാരായി നിയമിച്ചിരിക്കുകയാണല്ലോ.
എന്നാൽ തീത്തോസ്, തിമൊഥെയൊസ്
എന്നിവരാണ് അതു നിർവഹിച്ചത്
എന്നു Titus 1: 5ൽ കാണാം.
Acts 5: 3, 5ൽ "അനന്യാസ് പരിശുദ്ധാ
ത്മാവിനോട് നുണ പറഞ്ഞുവെന്ന്
പത്രോസ് പറഞ്ഞെങ്കിലും അവൻ നുണ
യഥാർത്ഥത്തിൽ പറഞ്ഞത് ദൈവത്തോ
ടായിരുന്നു "
ഈ ഭാഗങ്ങളിൽ മറ്റൊരു വ്യക്തി ഉൾപ്പെട്ടിരി
ക്കുന്നതായി നമുക്ക് കാണാൻ കഴിയും.
അതുകൊണ്ട് പരിശുദ്ധാത്മാവ് എന്ന
ദൈവത്തിന്റെ ചലനാത്മകശക്തിയാണ്
ആ വ്യക്തികളെ പറയാൻ പ്രചോദിപ്പിച്ചത്
എന്നു വ്യക്തമാണ്.
John 16: 13ൽ
സത്യത്തിന്റെ ആത്മാവ് സ്വന്തം ഇഷ്ടം
അനുസരിച്ചു സംസാരിക്കില്ല
എന്നു യേശുവും സൂചിപ്പിച്ചിരുന്നു.
അപ്പോൾ ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കാ
നുള്ള ഒരു ശക്തിയാണ് പരിശുദ്ധാത്മാവ്
എന്നു മനസിലാക്കാം.
ഇനി. മറ്റു ചില തെളിവുകളും ഉണ്ട്.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളും
പ്രകടനങ്ങളും:
Luke 3: 21, 22 പ്രാവിന്റെ രൂപത്തിൽ
Acts 2: 3 നാക്കിന്റെ രൂപത്തിൽ
Luke 1: 67 നിറഞ്ഞു പ്രവചിച്ചു
Acts 2: 4 നിറഞ്ഞവരായി
Acts 6: 3, 5 നിറഞ്ഞവർ
Joel 2: 28, 29 പകരുന്നു
Isaiah 44: 3 പകരുന്നു
Ezekiel 39: 29 ചൊരിയും
Luke 11: 13 അളവുകൂടാതെ നൽകും
Psalms 51:11,12 എടുക്കരുതേ
Acts 11: 16 സ്നാനപ്പെടുത്തും
Luke 4: 18 അഭിഷേകം ചെയ്യും
Luke 24: 49 ഉയരത്തിൽനിന്നുള്ള
ശക്തി
ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു വ്യക്തിക്ക്
ചേരുന്ന കാര്യങ്ങളാണോ അതോ ഒരു
ശക്തിയുടെ വിവിധ പ്രവർത്തനങ്ങളാണോ?
നിങ്ങൾക്ക് എന്ത് തോന്നുന്നു?
പകരുക, നിറയുക, അളന്നു കൊടുക്കുക,
എന്നിവയൊക്കെ ഒരു വ്യക്തിക്ക് ചെയ്യാൻ
കഴിയാത്ത കാര്യങ്ങളാണ്.
പ്രാവിന്റെയും നാക്കിന്റെയും രൂപം എടുക്കുക അത് സ്നാനപ്പെടുത്തുക, അഭിഷേകം
ചെയ്യുക എന്ന കാര്യങ്ങളൊക്കെ ഒരു വ്യക്തി
യ്ക്ക് അസാധ്യമാണ്.
അങ്ങനെയെങ്കിൽ ദൈവത്തിനു അതു
സാധ്യമാണോ? ഒരിക്കലുമില്ല.
Malachi 3: 6ൽ
" ഞാൻ യഹോവയാണ്.
മാറ്റമില്ലാത്തവൻ"
James 1: 17ൽ
"എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാന
ങ്ങളും. മുകളിൽനിന്നു ആകാശത്തിലെ
വെളിച്ചങ്ങളുടെ പിതാവിൽനിന്നും
വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്.
മാറിക്കൊണ്ടിരിക്കുന്ന നിഴൽ
പോലെയല്ല."
ദൈവത്തിനു ഏതു രൂപവും എടുക്കാൻ
കഴിയുമെന്ന് മേല്പറഞ്ഞ വാക്യങ്ങൾ
സൂചിപ്പിക്കുന്നുണ്ടോ? ഇല്ല.
തന്റെ വ്യക്തിത്വത്തിന് ഒരിക്കലും മാറ്റം
വരില്ല. അതിന്റെ ആവശ്യവും ദൈവത്തിന്
ഇല്ല.
അതുകൊണ്ട് പരിശുദ്ധാത്മാവിനെ ഒരു
വ്യക്തിയായോ, ഒരു ദൈവമായോ കാണുന്ന
വർ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവരും
അതിനെ ദുഃഖിപ്പിക്കുന്നവരും ആണ്.
അതു യഹോവ ക്ഷമിക്കാത്ത ഗുരുതരമായ
പാപമാണ്.
അതുകൊണ്ട് ബൈബിൾ പ്രോത്സാഹിപ്പി
ക്കുന്നത് യഹോവയുടെ പേര് വിളിച്ചു
അപേക്ഷിക്കാനാണ്.
Joel 2: 32ൽ
"യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന
എല്ലാവർക്കും രക്ഷ കിട്ടും."
നമുക്ക് ചിന്തിക്കാൻ ധാരാളം തിരുവെഴുത്തു
കളുണ്ട്.
Luke 7:35ൽ "ജ്ഞാനത്തിനു മക്കൾ"
ഉള്ളതായി പറയുന്നു.
James 4: 5 "തിരുവെഴുത്തുസംസാരിക്കു
ന്നതായി" പറയുന്നു.
1 John 5: 7, 8 വെള്ളവും രക്തവുംസാക്ഷ്യം
പറയുന്നതായി കാണാം.
Rom. 5: 14 മരണം രാജാവായി വാണു
എന്നു പറയുന്നു.
Rom. 5:21 പാപം രാജാവായി വാണതു
പോലെ "അനർഹദയ
രാജാവായി വാഴാൻവേണ്ടി"
വ്യക്തിത്വമില്ലാത്ത വസ്തുക്കളെയും
ഗുണങ്ങളെയും വ്യക്തിത്വമുള്ളതായി
ചിത്രീകരിക്കുമ്പോൾ അതു ഭാഷയുടെ
ഗ്രാമറുമായി ബന്ധപ്പെട്ട ശൈലിയാണെന്ന്
മനസിലാക്കണം.
അതുപോലെ തന്നെയാണ് വ്യക്തിയല്ലാത്ത
പരിശുദ്ധാത്മാവിന്റെ കാര്യവും.
സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ
പ്രവർത്തനനിരതമായ ശക്തിയാണ്
പരിശുദ്ധാത്മാവ് എന്നു തിരുവെഴുത്തുക
ളുടെ പരിശോധനയിലൂടെ നമുക്ക്
മനസിലാക്കാം.
(Simple Truth) തുടർന്ന് വായിക്കുക
Comments
Post a Comment