WHAT IS HOLY SPIRIT - Part 4.
സത്യാരാധനക്കുള്ള മാനദണ്ഡം എന്താണ്?
നമ്മുടെ ആരാധന സ്രഷ്ടാവായ ദൈവം
സ്വീകരിക്കണമെങ്കിൽ ദൈവം വെച്ചിരി
ക്കുന്ന മാനദണ്ഡം നാം അനുസരിക്കണം.
ആരാധന സംബന്ധിച്ച ദൈവത്തിന്റെ
നിലവാരം എന്താണെന്നു നമ്മൾ എങ്ങിനെ
അറിയും? ഒരു ശമര്യക്കാരി സ്ത്രീയോടുള്ള
യേശുവിന്റെ സംഭാഷണത്തിൽ നിന്നു അതു
മനസ്സിലാക്കാൻ സാധിക്കും.
John 4: 22 -24 വാക്യങ്ങൾ നോക്കാം.
22. അറിയാത്തതിനെയാണ് നിങ്ങൾ
ആരാധിക്കുന്നത്. ഞങ്ങളോ അറിയുന്ന
തിനെ ആരാധിക്കുന്നു. കാരണം ജൂത
ന്മാരിൽനിന്നാണ് രക്ഷ തുടങ്ങുന്നത്.
23. എങ്കിലും സത്യാരാധകർ പിതാവിനെ
ദൈവാത്മാവോടെയും സത്യത്തോടെയും
ആരാധിക്കുന്ന സമയം വരുന്നു.
വാസ്തവത്തിൽ അതു വന്നുകഴിഞ്ഞു.
ശരിക്കും തന്നെ ഇങ്ങനെ ആരാധിക്കുന്ന
വരെയാണ് പിതാവ് അന്വേഷിക്കുന്നത്.
24. ദൈവം ഒരു ആത്മവ്യക്തിയാണ്.
ദൈവത്തെ ആരാധിക്കുന്നവർ ദൈവാ
ത്മാവോടെയും സത്യത്തോടെയും
ആരാധിക്കണം."
ഇവിടെ സത്യാരാധനയുടെ ശരിയായ നില
വാരം യേശു ആ സ്ത്രീയെ പഠിപ്പിച്ചു.
ഒരു ആത്മവ്യക്തിയായ ദൈവത്തെ പരിശു
ദ്ധാത്മാവോടെയും സത്യത്തോടെയും
ആരാധിക്കുന്നവരെയാണ് ദൈവം അന്വേഷി
ക്കുന്നതെന്നും അതിനുള്ള സമയം വന്നു
കഴിഞ്ഞുവെന്നും യേശു രണ്ടു പ്രാവശ്യം
പറഞ്ഞതിൽനിന്നു അതിന്റെ പ്രാധാന്യം
നമുക്ക് മനസിലാക്കാം.
അന്നുവരെ ആളുകൾ തങ്ങൾക്കു തോന്നുന്ന രീതിയിൽ ദൈവത്തെ ആരാധി
ക്കുകയായിരുന്നു. അതിനെക്കുറിച്ചു യേശു
പറഞ്ഞത് "അവർ അറിയാത്തതിനെയാണ്
ആരാധിക്കുന്നത് " എന്നാണ്.
ശമര്യക്കാർ എല്ലാ ഉയർന്ന മലകളുടെ
മുകളിലും വൃക്ഷച്ചുവട്ടിലും ബലികൾ
അർപ്പിക്കുന്നു. അതേസമയം ജൂതന്മാർ
യെരുശലേം ദേവാലയത്തിൽ മൃഗബലികൾ
അർപ്പിച്ചുപോന്നു.
മേല്പറഞ്ഞ രണ്ടു ആരാധന രീതികൾക്കും
ഒരു വലിയ മാറ്റം വരേണ്ട ആവശ്യമുണ്ട്.
ഒന്നാമതായി, ദൈവത്തെ സ്വർഗീയ പിതാവായി കാണണം.
രണ്ടാമതായി, ദൈവം നമുക്ക് അദൃശ്യൻ
ആണെന്ന് മനസ്സിലാക്കണം.
മൂന്നാമതായി, ആരാധനയ്ക്കു ദൈവം
തന്നെ വെച്ച നിലവാരങ്ങൾ ഉണ്ടെന്നു
തിരിച്ചറിയണം.
നാലാമതായി, ദൈവം തന്റെ വചനത്തി
ലൂടെ നൽകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ
തയ്യാറാകണം.
ആളുകൾ സാധാരണയായി ദൈവത്തെ
വെച്ചിരിക്കുന്നത് പള്ളിക്കെട്ടിടങ്ങളിലും
അമ്പലങ്ങളിലും മോസ്‌ക്കുകളിലും ഉയർന്ന
കുന്നിൽമുകളിലും മറ്റുമാണ്. അവർ
അങ്ങനെ ചെയ്യാൻ കാരണം ദൈവത്തെ
മനുഷ്യർക്കുള്ള അതേ ആവശ്യങ്ങൾ ഉള്ള
വരായി ചിത്രീകരിച്ചിട്ടുള്ളതിനാലാണ്.
സർവ്വ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവിനെ
ജീവനില്ലാത്ത മനുഷ്യനിർമ്മിത കെട്ടിടങ്ങ
ളിൽ ഒതുക്കി നിർത്താൻ അവർ വൃഥാ
ശ്രമിക്കുന്നു.
ഗ്രീക്ക് തിരുവെഴുത്തുകളായ പ്രവൃത്തികൾ എന്ന പുസ്തകത്തിൽ അപ്പോസ്തോലനായ
പൗലോസ് പറയുന്നത് ശ്രദ്ധിക്കുക.
Acts of Apostles 17: 24, 25
"ലോകവും അതിലുള്ളതൊക്കെയും
ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും
ഭൂമിക്കും നാഥനായതുകൊണ്ട് മനുഷ്യർ
പണിത ദേവാലയങ്ങളിൽ വസിക്കുന്നില്ല.
25. ദൈവത്തിനു ഒന്നിന്റെയും ആവശ്യം
ഇല്ല. മനുഷ്യരുടെ ശുശ്രുഷയും ആവശ്യ
മില്ല. കാരണം ദൈവമാണ് എല്ലാവർക്കും
ജീവനും ശ്വാസവും മറ്റു സകലവും
നൽകുന്നത്."
1 Kings 8: 27 കൂടെ കാണുക.
അതുകൊണ്ട് യേശു പറഞ്ഞ മാനദണ്ഡം
അനുസരിച്ചു നാം പ്രാർത്ഥിക്കേണ്ടത്
സ്വർഗീയ പിതാവിനോടാണ്. ആരാധന
പരിശുദ്ധാത്മാവിനോടല്ല നടത്തേണ്ടത്
കാരണം അതു പിതാവിൽനിന്നും പുറപ്പെ
ടുന്ന പ്രവർത്തനനിരതമായ ശക്തിയാണ്.
മാത്രമല്ല സത്യാരാധന ഏതെങ്കിലും ഭൗതിക
വസ്തുക്കളുടെ സാന്നിധ്യത്തിലോ
ഏതെങ്കിലും ഭൂമിശാസ്ത്രപരമായ സ്ഥലത്തോ ആയിരിക്കില്ല. ഏതെങ്കിലും
വസ്തുക്കളെ കാണുകയും തൊടുകയും
ചെയ്യുന്നതിനുപകരം ദൈവത്തിലും
അവന്റെ പരിശുദ്ധാത്മാവിലും നമുക്കുള്ള
വിശ്വാസം പ്രകടമാകണം.
നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന
നന്ദിയും വിലമതിപ്പും ദൈവത്തെ ശരിയായി
ആരാധിക്കാനുള്ള ആഗ്രഹവും നമുക്ക്
അത്യന്താപേക്ഷിതമാണ്.
സത്യത്തിൽ ആരാധിക്കുക എന്നു പറഞ്ഞാൽ വിശുദ്ധ തിരുവെഴുത്തുകളിൽ
വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങൾ നാം
അറിയുകയും അതിനു ചേർച്ചയിൽ ദൈവ
ത്തെ ആരാധിക്കുകയും വേണം.
ദൈവത്തിന്റെ ഇഷ്ടം മനസിലാക്കാനുള്ള
ഒരൊറ്റ. മാർഗമേ ഉള്ളു. ബൈബിൾ പഠി
ക്കുക. അതു വിശ്വസിക്കുക. അതു ശരി
യായി മനസിലാക്കാൻ ദൈവാത്മാവ് നമ്മെ
സഹായിക്കും.
1 Corinthians 2: 10
"എന്നാൽ നമുക്ക് ദൈവം തന്റെ
ആത്മാവിലൂടെ അവ വെളിപ്പെടുത്തി
തന്നിരിക്കുന്നു. ആത്മവ് എല്ലാ കാര്യ
ങ്ങളും, എന്തിനു ഗഹനമായ ദൈവ
കാര്യങ്ങൾ പോലും അന്വേഷിച്ചറിയുന്നു.
ആ വിധത്തിൽ ദൈവം വെളിപ്പെടുത്തിയ
സത്യം ഉള്ളതുകൊണ്ടും തന്റെ ജീവിതത്തിൽ
പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നതിന്റെ
തെളിവിന്റെ അടിസ്ഥാനത്തിലും
"അറിയുന്നതിനെ ആരാധിക്കാൻ " നമുക്ക്
കഴിയുന്നു.
ആരാധനയിൽ വന്ന മാറ്റം
ദൈവം ഇസ്രായേൽ ജനത്തിനു മോശ
മുഖാന്തിരം ന്യായപ്രമാണ നിയമം കൊടുത്ത
പ്പോൾ ആദ്യം സമാഗമന കൂടാരവും പുരോ
ഹിതന്മാരും ബലികളും പോലെയുള്ള ചില
ദൃശ്യവസ്തുക്കൾ ഉപയോഗിക്കാൻ
കല്പിച്ചിരുന്നു. പിന്നീട് യെരുശലേം ദേവാലയ
ത്തിലും അങ്ങനെ തന്നെ തുടരാൻ അനുവാദം കൊടുത്തു. യേശുവിന്റെ കാലം
വരെ അതു അങ്ങിനെ തന്നെയായിരുന്നു.
Hebrew 10:1ൽ ഇങ്ങനെ വായിക്കുന്നു.
"നിയമത്തിലുള്ളത് വരാനുള്ള നന്മക
ളുടെ നിഴലാണ്. ശരിക്കുമുള്ള രൂപമല്ല.
അതിനാൽ വർഷംതോറും മുടങ്ങാതെ
അർപ്പിച്ചുവരുന്ന അതേ ബലികൾ
കൊണ്ട് ദൈവമുൻപാകെ വരുന്നവരെ
പരിപൂർണ്ണരാക്കാൻ അതിന് ഒരിക്കലും
കഴിയില്ല."
ഇത് Micah 6: 6- 8ൽ മുൻകൂട്ടി പറഞ്ഞു.
ആരാധനയിൽ വരുന്ന ഈ മാറ്റത്തെ
സ്വാഗതം ചെയ്യണമെന്നും ഇക്കാര്യം പറയുന്ന വ്യക്തി തന്നെപ്പോലെ തന്നെ ഒരു
പ്രവാചകൻ ആയിരിക്കുമെന്നും മോശ
ഇസ്രായേൽ ജനത്തോട് പറഞ്ഞിരുന്നു.
അവന്റെ വാക്ക് കേൾക്കാത്തവർ നശിച്ചു
പോകുമെന്നും ആവർത്തന പുസ്തകം
18: 15-19 വ്യക്തമായി പറഞ്ഞു.
യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം
പ്രാപിച്ചപ്പോൾ ദൈവത്തിന്റെ മിശിഹാ
ആയിത്തീർന്നു. മോശയെപ്പോലുള്ള
പ്രവാചകൻ യേശുക്രിസ്തു ആകുന്നു എന്നു
ശിഷ്യന്മാർ തിരിച്ചറിഞ്ഞു വിശ്വസിച്ചു.
അവർ ബൈബിളിൽ അതു രേഖപ്പെടുത്തി
വയ്ക്കുകയും ചെയ്തു.
അപ്രകാരം ന്യായപ്രമാണത്തിൽ പറഞ്ഞിരുന്ന പൗരോഹിത്യവും ബലികളും
ശബത്തും ഒക്കെ യേശുവിന്റെ പൂർണത
യുള്ള ബലിയുടെ അടിസ്ഥാനത്തിൽ നീക്കം
ചെയ്യപ്പെട്ടുവെന്നും ക്രിസ്ത്യാനികൾ
ആ പഴയ നിയമത്തിന്റെ കീഴിൽ അല്ലെന്നും
വെളിപ്പെടുത്തി.
അതുകൊണ്ട് യേശുക്രിസ്തു വെളിപ്പെടു
ത്തിയ ദിവ്യ സത്യങ്ങൾ പഠിക്കുകയും അതു
അനുസരിച്ചു ദൈവത്തെ ശരിയായി
ആരാധിക്കുകയും വേണം.
(Simple Truth) തുടരും
Follow and comment please.
Comments
Post a Comment