WHAT IS HOLY SPIRIT? - Part-3.
പരിശുദ്ധാത്മാവിന്റെ പ്രയോജനങ്ങൾ:
ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും
ദൈവത്തിന്റെ നന്മകളിൽ നിന്ന് പ്രയോജനം
കിട്ടുന്നുണ്ട് എന്ന വസ്‌തുത അവിതർക്കിത
മാണ്.
നന്മയുടെ ഉറവായ യഹോവയാം ദൈവ
ത്തിൽനിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാ
വിന്റെ പ്രവർത്തനം നാം വ്യക്തിപരമായി
അനുഭവിക്കാൻ കഴിയുന്നു എന്ന വസ്തുത
നമ്മെ വിനീതരാക്കേണ്ട ആവശ്യമുണ്ട്.
അമ്മയുടെ ഗർഭത്തിൽ നാം ഉരുവാകുന്ന
നിർണായകനിമിഷം മുതൽ പരിശുദ്ധാ
ത്മാവിന്റെ നിശബ്ദമായ പ്രവർത്തനങ്ങളെ
ക്കുറിച്ച് മനസ്സിലാക്കിയ വിലമതിപ്പുള്ള ഒരു
രാജാവായിരുന്നു ദാവീദ്.
Psalms 139: 1-16ൽ അത് വായിക്കാം
1. "യഹോവേ അങ്ങ് എന്നെ സൂക്ഷ്മമായി
പരിശോധിച്ചിരിക്കുന്നു. അങ്ങ് എന്നെ
അറിയുന്നല്ലോ.
2. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്ന
തും അങ്ങ് അറിയുന്നു. ദൂരത്തുനിന്നു
എന്റെ ചിന്തകൾ മനസിലാക്കുന്നു.
3. എന്റെ നടപ്പും കിടപ്പും അങ്ങ് നിരീക്ഷി
ക്കുന്നു. എന്റെ എല്ലാ വഴികളും അങ്ങക്ക്
സുപരിചിതമാണ്. .............................
7. അങ്ങയുടെ ആത്മാവിൽനിന്നു
എനിക്ക് എങ്ങോട്ട് ഓടിമറയാനാകും?
13. അങ്ങാണല്ലോ എന്റെ വൃക്കകൾ
നിർമിച്ചത്
അമ്മയുടെ ഗർഭപാത്രത്തിൽ അങ്ങ്
എന്നെ മറച്ചുവച്ചു.
14. ഭയാദരവ് തോന്നുംവിധം അതിശയ
കരമായി എന്നെ ഉണ്ടാക്കിയതിനാൽ
ഞാൻ അങ്ങയെ സ്തുതിക്കുന്നു.
അങ്ങയുടെ പ്രവർത്തികൾ അത്ഭുതാ
വഹം. ഇക്കാര്യം എനിക്ക് നന്നായി
അറിയാം.
15. രഹസ്യത്തിൽ എന്നെ ഉണ്ടാക്കിയ
പ്പോൾ, ഭൂമിയുടെ ആഴങ്ങളിൽഎന്നെ
നെയ്തെടുത്തപ്പോൾ,
എന്റെ അസ്ഥികൾ അങ്ങയ്ക്കു
മറഞ്ഞിരുന്നില്ല.
16. ഞാൻ വെറുമൊരു ഭ്രൂണമായിരുന്ന
പ്പോൾ അങ്ങയുടെ കണ്ണുകൾ
എന്നെ കണ്ടു.
അതിന്റെ ഭാഗങ്ങളെല്ലാം
- അവയിൽ ഒന്നുപോലും ഉണ്ടാകുന്ന
തിനുമുമ്പേ, അവ രൂപം കൊള്ളുന്ന
ദിവസങ്ങൾപോലും -
അങ്ങയുടെ പുസ്തകത്തിൽ
രേഖപ്പെടുത്തിയിരുന്നു."
എത്ര വിലമതിപ്പുള്ള വാക്കുകൾ!
നാം ജനിച്ചു കഴിഞ്ഞാലും നമ്മുടെ വളർച്ച
യുടെ ഓരോ ഘട്ടത്തിലും ആത്മാവ് നമ്മിൽ
പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
യഹോവയുടെ പുസ്തകത്തിൽ എഴുതപ്പെ
ട്ടതുപോലെ തന്നെ നമ്മുടെ എല്ലുകൾ
വളരുകയും മാസപേശികൾ രൂപം കൊള്ളുക
യും നമ്മുടെ മുഖസൗന്ദര്യം ക്രമീകരിക്കു
കയും ചെയ്യുന്നു.
നമ്മെ ശാസ്ത്രീയമായി പറഞ്ഞാൽ (Genetic code)
DNA യുടെ പ്രവർത്തനം നമുക്ക് കൃത്യമായി മനസിലാക്കാൻ കഴിയാത്തവണ്ണം വളരെ സങ്കീർണമാണ്.
എല്ലാ ജീവികളിലും പരിശുദ്ധാത്മാവിന്റെ
അദൃശ്യമായ പ്രവർത്തനം കാണാൻ
കഴിയും.
ബലഹീനതകളിൽ സഹായം:
ജീവിതത്തിൽ പല തരത്തിലുള്ള പ്രയാസ
സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും നമ്മെ
ഉൽക്കണ്ഠപ്പെടുത്തുമ്പോൾ ദൈവത്തിന്റെ
പരിശുദ്ധാത്മാവ് നമ്മെ ആശ്വസിപ്പിക്കുന്നു.
യശയ്യ 66: 2ൽ വായിക്കുന്നത്
"എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടി
ച്ചത്. അങ്ങനെയാണ് ഇതെല്ലാം
ഉണ്ടായത്, യഹോവ പ്രഖ്യാപിക്കുന്നു.
ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ
ഭയപ്പെടുന്ന താഴ്മയുള്ള ഒരുവനെയാണ്.
മനസ്സ് തകർന്ന ഒരുവനെ."
ഈ വാക്യത്തിൽ "കൈ" ദൈവത്തിന്റെ
പരിശുദ്ധാത്മാവാണ്.
ദുഃഖ ഭാരത്താൽ മനസ്സ് തകർന്നവരെ ആര്
ശ്രദ്ധിക്കുന്നു എന്നു കാണുക. യഹോവ
കാണുന്നുണ്ട്. അത് നമുക്ക് എത്രമാത്രം
ആശ്വാസം നൽകുന്നു എന്നു ചിന്തിച്ചു
നോക്കുക.
കാൻസറും ഹൃദ്രോഗവും Covid-19 പോലുള്ള
മാരക പകർച്ച വ്യാധികളും നമ്മെ അലട്ടു
മ്പോഴും നിരാശയിലേക്കു ആണ്ടുപോകാതെ
നിരുത്സാഹിതരായിപ്പോകാതെ നമ്മെ
പരിപാലിക്കാൻ യഹോവയ്‌ക്കു കഴിയും.
Philippians 4: 13
"എല്ലാം ചെയ്യാനുള്ള ശക്തി എന്നെ
ശക്തനാക്കുന്ന ദൈവത്തിൽനിന്നു
എനിക്ക് കിട്ടുന്നു."
എത്ര പ്രോത്സാഹനം പകരുന്ന വാക്കുകൾ!
തളർന്നിരിക്കുന്ന സമയത്തു
നാം പ്രാർത്ഥിക്കുമ്പോൾ ശരിയായ വാക്കുകൾ നമുക്ക് കിട്ടാതെ പോയേക്കാം.
ആ സമയത്ത് പരിശുദ്ധാത്മാവ് നമുക്ക്
വേണ്ടി പ്രവർത്തിക്കും.
എല്ലാം സഹിക്കാനുള്ള പ്രാപ്തിയും ബലവും
നൽകി നമുക്ക് ഒരു ആന്തരിക സമാധാനം
ആസ്വദിക്കാൻ സഹായിക്കുന്നു.
നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു.
ഹൃദയത്തിൽ സന്തോഷം നിറയാൻ ഇടയാ
ക്കുന്നു.
ശുശ്രുഷയിൽ സഹായം:
യഹോവ യേശുവിനെ ശക്തിപ്പെടുത്തിയത്
പരിശുദ്ധാത്മാവിനെ നൽകി കൊണ്ടാണ്.
Luke 4 : 18, 19
"ദരിദ്രരോട് സന്തോഷവാർത്ത ഘോഷി
ക്കാൻ യഹോവ എന്നെ അഭിഷേകം
ചെയ്തതിനാൽ ദൈവത്തിന്റെ
ആത്മാവ് എന്റെ മേലുണ്ട്. ബന്ദികളോട്
സ്വാതന്ത്ര്യം ലഭിക്കുമെന്നും അന്ധന്മാ
രോട് കാഴ്ച കിട്ടുമെന്നും പ്രഖ്യാപിക്കാ
നും മർദിതരെ സ്വാതന്ത്രരാക്കാനും
19. യഹോവയുടെ പ്രസാദവർഷത്തെ
ക്കുറിച്ച് പ്രസംഗിക്കാനും ദൈവം
എന്നെ അയച്ചിരിക്കുന്നു."
യരുശലേമിലും യഹൂദ്യയിലും ഗലീലിയ
പ്രദേശത്തും ദൈവരാജ്യത്തിന്റെ സന്തോഷ വാർത്ത ഫലകരമായി പ്രസംഗിക്കാൻ
യേശുവിനെ പരിശുദ്ധാത്മാവ് സഹായിച്ചു.
ഇതുപോലെ യേശുവിന്റെ ശിഷ്യന്മാർക്കും
ലോകവ്യാപകമായി സന്തോഷവാർത്ത
പ്രസംഗിക്കാനുള്ള നിയമനം ഉണ്ട്.
Mathew 24: 14
"ദൈവരാജ്യത്തിന്റെ ഈ സന്തോഷ
വാർത്ത എല്ലാ ജനതകളും അറിയാനായി
ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.
അപ്പോൾ അവസാനം വരും."
Mathew 28: 18-20
Acts of Apostles 1: 8
"എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ
മേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി
കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും
യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും
ഭൂമിയുടെ അതി വിദൂരഭാഗങ്ങൾവരെ
യും എന്റെ സാക്ഷികളായിരിക്കും."
പ്രസംഗവേലയ്ക്കു വെല്ലുവിളികൾ നേരിടും.
ആ സമയത്തു ദൈവം എന്ത് സഹായം
നമുക്ക് നൽകും.
Mathew 10: 17-20
17. മനുഷ്യരെ സൂക്ഷിച്ചു കൊള്ളുക.
അവർ നിങ്ങളെ കോടതിയിൽ ഹാജരാ
ക്കുകയും അവരുടെ സിന്നഗോഗുകളിൽ
വെച്ചു നിങ്ങളെ ചാട്ടയ്ക്കു അടിക്കു
കയും ചെയ്യും.
18. എന്നെപ്രതി നിങ്ങളെ ഗവർണർമാരു
ടെയും രാജാക്കന്മാരുടെയും മുന്നിൽ
ഹാജരാക്കും. അങ്ങനെ അവരോടും
ജനതകളോടും നിങ്ങളുടെ വിശ്വാസത്തെ
ക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവസരം
കിട്ടും.
19. എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചു
കൊടുക്കുമ്പോൾ എന്ത് പറയണം
എങ്ങനെ പറയണം എന്നു ചിന്തിച്ചു
ഉത്കണ്ഠപ്പെടേണ്ട. പറയാനുള്ളത് ആ
സമയത്ത് നിങ്ങൾക്ക് കിട്ടിയിരിക്കും.
20. കാരണം സംസാരിക്കുന്നത് നിങ്ങൾ
ഒറ്റയ്ക്കല്ല. നിങ്ങളുടെ പിതാവിന്റെ
ആത്മാവായിരിക്കും നിങ്ങളിലൂടെ
സംസാരിക്കുക."
ബൈബിളിൽ നിന്നു നാം പഠിച്ച സത്യങ്ങൾ
നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരാൻ
പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിക്കും.
അത് സമനില വീണ്ടെടുക്കാൻ നമ്മെ
സഹായിക്കും നമുക്ക് ധൈര്യം തരും.
സകല സത്യത്തിലും നമ്മെ വഴിനടത്തും.
എത്ര ആശ്വാസപ്രദം !
Psalms 143: 10
"അങ്ങയുടെ ഇഷ്ടം ചെയ്യാൻ എന്നെ
പഠിപ്പിക്കേണമേ.
അങ്ങ് എന്റെ ദൈവമല്ലോ.
അങ്ങയുടെ നല്ല ആത്മാവ്
നിരപ്പായ സ്ഥലത്തുകൂടെ എന്നെ
നയിക്കട്ടെ."
എങ്ങോട്ടാണ് നമുക്ക് പോകേണ്ടത്?
നമ്മുടെ ലക്ഷ്യസ്ഥാനം ഏതാണ്?
ദൈവത്തിന്റെ പുതിയ ലോകം !
ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം ഭൂമിയിൽ
നിവൃത്തിക്കപ്പെടാൻ ദൈവരാജ്യ ഭരണം
നടപടി സ്വീകരിക്കുമ്പോൾ പരിശുദ്ധാത്മാ
വിന്റെ പങ്കു എത്ര വലുതായിരിക്കും.
വീണ്ടും ഭൂമിയെ ഒരു പറുദീസ ആക്കാൻ
വിശ്വസ്തരായ മനുഷ്യരുടെ മേൽ
പരിശുദ്ധാത്മാവ് പ്രവർത്തിക്കും.
അന്ന് മനുഷ്യന്റെ അപൂർണതയെല്ലാം
നീക്കിക്കളഞ്ഞുകൊണ്ടു അവരെ
പൂർണതയുള്ളവരാക്കും.
എത്ര മഹത്തായ ഭാവിയാണ് നമുക്കായി
ദൈവ വചനത്തിൽ വാഗ്ദാനം
ചെയ്തിരിക്കുന്നത്.
അന്ന് മുഴു ഭൂമിയും പരിശുദ്ധാത്മാവിനാൽ
നിറഞ്ഞിരിക്കും. എത്ര സന്തോഷപ്രദം!
(Simple Truth) തുടരും
Comments
Post a Comment