WHAT IS HOLY SPIRIT? - Part 2.
പരിശുദ്ധാത്മാവിനെപ്പറ്റി തിരുവെഴുത്തിൽ
നിന്ന് കൂടുതലായി അറിയാൻ കഴിയുന്ന
വിവരങ്ങൾ നമ്മെ അതിശയിപ്പിച്ചേക്കാം.
ഒരു വ്യക്തിയല്ല പരിശുദ്ധാത്മാവ് എന്നതിന്റെ ഏതാനും ചില ഉദാഹരണങ്ങൾ
നമുക്ക് നോക്കാം.
1 Corinthians 12: 7-11
:"ഓരോരുത്തരിലും ദൈവാത്മാവ് വെളി
പ്പെടുന്നത് എല്ലാവരുടെയും പ്രയോജന
ത്തിനുവേണ്ടിയാണ്.
8. ഒരാൾക്ക് ആത്മാവിന്റെ പ്രവർത്തന
ത്താൽ ജ്ഞാനത്തോടെ സംസാരിക്കാ
നുള്ള കഴിവ് കിട്ടുന്നു. മറ്റൊരാൾക്ക്
അതേ ആത്മാവിനാൽ അറിവോടെ
സംസാരിക്കാനുള്ള കഴിവ് കിട്ടുന്നു.
9. ഇനി വേറൊരാൾക്ക് അതേ ആത്മാവി
നാൽ വിശ്വാസം. മറ്റൊരാൾക്ക് അതേ
ആത്മാവിനാൽ രോഗംമാറ്റാനുള്ള.കഴിവ്
10. ഒരാൾക്ക് അത്ഭുതപ്രവർത്തികൾ,
മറ്റൊരാൾക്ക് പ്രവചനം, വേറൊരാൾക്ക്
അരുളപ്പാടുകൾ വിവേചിച്ചറിയാനുള്ള
പ്രാപ്തി. ഇനിയൊരാൾക്കു പലവിധ
ഭാഷകൾ. മറ്റൊരാൾക്ക് ഭാഷകളുടെ
വ്യാഖ്യാനം.
11. എന്നാൽ ഇവയെല്ലാം ഒരേ ആത്മാ
വിന്റെ പ്രവർത്തനങ്ങളാണ്. അത് ആഗ്ര
ഹിക്കുന്നതുപോലെ ഓരോരുത്തർക്കും
ഓരോ പ്രാപ്തി നൽകുന്നു. "
ഈ ഭാഗത്തു എന്താണ് നാം വായിച്ചത്?
ഒരേ ആത്മാവ് ചെയ്യുന്ന വ്യത്യസ്തകാര്യ
ങ്ങളുടെ ഒരു പട്ടിക കാണാൻ കഴിഞ്ഞു.
ഇതിനെ നമുക്കു വൈദ്യുതിയോട് താരതമ്യം ചെയ്യാം. പവർ സ്റ്റേഷനിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ചു സ്റ്റോറേജ് ചെയ്തു
ഇലക്ട്രിക് വയർ വഴി ട്രാൻസ്ഫോർമറി
ലേക്കും പിന്നീട് നമ്മുടെ സ്വിച്ച് ബോർഡിലേ
ക്കും അവിടെ നിന്നു ആവശ്യാനുസരണം
വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തനക്ഷമ
മാക്കാൻ ഉപയോഗപ്പെടുത്തുന്നു.
നമ്മുടെ വീട്ടിലെ ലൈറ്റ്, ഫാൻ, കംപ്യൂട്ടർ,
Iron box, Fridge, washing machine, motor
എന്നിവ വൈദ്യുതി ഊർജം ഉപയോഗിച്ചു
പ്രവർത്തിപ്പിക്കുന്നു. ഒരേ വൈദ്യുതി ഒരേ
ഊർജം പക്ഷേ പല ഉപകരണങ്ങൾ.
ഇതുപോലെ ഊർജത്തിന്റെ ഏറ്റവും വലിയ
സ്രോതസ് യഹോവയാം ദൈവമാണ്.
യഹോവ ഇഷ്ടപ്പെടുന്ന വിധത്തിൽ അവന്റെ
ഉദ്ദേശ്യപ്രകാരം പരിശുദ്ധാത്മാവ് എന്ന
അദൃശ്യമായ പ്രവർത്തനനിരതമായ ശക്തിയെ തന്നിൽനിന്നും പുറപ്പെടുവിക്കു
ന്നു. അതു ഒരു വ്യക്തിയല്ല എന്നു വ്യക്തം.
2 Corinthians 6: 6-7
" ശുദ്ധി, അറിവ്, ക്ഷമ, ദയ, പരിശു
ദ്ധാത്മാവ്, കാപട്യമില്ലാത്ത സ്നേഹം.
7. സത്യസന്ധമായ സംസാരം, ദൈവ
ശക്തി എന്നിവയാലും വലംകൈയിലും
ഇടംകൈയിലും ഉള്ള നീതിയുടെ
ആയുധങ്ങളായും."
ഇവിടെ രണ്ടു കാര്യങ്ങൾ നമുക്ക് മനസ്സി
ലാക്കാം. ഒന്ന്, ദൈവത്തിന്റെ വ്യക്തിപര
മായ ശക്തിയല്ല പരിശുദ്ധാത്മാവ് എന്നും
രണ്ട്, മറ്റു ഗുണങ്ങളോടൊപ്പം പരാമർശി
ച്ചിരിക്കുന്നതു കൊണ്ട് പരിശുദ്ധാത്മാവ്
ഒരു വ്യക്തിയല്ല എന്ന കാര്യവും.
Galatians 5: 22, 23 ആത്മാവിന്റെ ഫല
(Fruitage) ത്തെക്കുറിച്ചു പറയുന്നു :
"സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ
ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മ
നിയന്ത്രണം. "
അതുകൊണ്ട് നാം സ്നേഹം എന്ന ഗുണം
പ്രകടിപ്പിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ
ഫലം പുറപ്പെടുവിക്കുകയാണ്.
സ്നേഹത്തിൽ ഒരു അദൃശ്യമായ ആകർഷ
ണമുണ്ട്. ഒന്നാം മനുഷ്യനും സ്ത്രീയും
ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഇതേ ആകർ
ഷണം അവർക്കു തോന്നി. അവർ പെട്ടെന്ന്
പരസ്പരം സ്നേഹിക്കാൻ തുടങ്ങി.
എന്തായിരുന്നു കാരണം? ദൈവത്തിന്റെ
പരിശുദ്ധാത്മാവ് അവിടെ പൂർണമായും
പ്രവർത്തന നിരതമായിരുന്നു എന്നു നമുക്ക്
കാണാൻ കഴിയും.
പരിശുദ്ധാത്മാവ് ദൈവത്തിന്റെ സമ്മാനം
Acts of Apostles 10: 45
"പരിശുദ്ധാത്മാവ് എന്ന സമ്മാനം
ജനതകളിൽപ്പെട്ടവർക്കും ലഭിച്ചത് കണ്ട്
പത്രോസിന്റെ കൂടെ വന്ന പരിച്ഛേദനയേറ്റ
വിശ്വാസികൾ അമ്പരന്നു പോയി.
Acts of Apostles 5: 32
"ഈ കാര്യങ്ങൾക്കു ഞങ്ങളും, തന്നെ
ഭരണാധികാരിയായി അനുസരിക്കുന്ന
വർക്ക് ദൈവം നൽകിയ
പരിശുദ്ധാത്മാവും സാക്ഷികളാണ്."
Luke 11: 13
"മക്കൾക്ക് നല്ല സമ്മാനങ്ങൾ കൊടു
ക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക്
അറിയാമെങ്കിൽ സ്വർഗ്ഗസ്ഥനായ
പിതാവ് തന്നോട് ചോദിക്കുന്നവർക്കു
പരിശുദ്ധാത്മാവിനെ എത്രയധികം
കൊടുക്കും."
Acts of Apostles 7: 55, 56
"എന്നാൽ സ്തെഫനോസ് പരിശുദ്ധാ
ത്മാവ് നിറഞ്ഞവനായി ആകാശത്തേ
ക്കു നോക്കി, ദൈവത്തിന്റെ മഹത്വവും,
ദൈവത്തിന്റെ വലതുഭാഗത്തു യേശു
നിൽക്കുന്നതും കണ്ടു.
56. ഇതാ, ആകാശങ്ങൾ തുറന്നിരിക്കു
ന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ
വലതുഭാഗത്തു നിൽക്കുന്നതും ഞാൻ
കാണുന്നു എന്നു സ്തെഫനോസ്
പറഞ്ഞു."
പരിശുദ്ധാത്മാവ് ദൈവത്തെ പോലെ ഒരു വ്യക്തി ആയിരുന്നുവെങ്കിൽ ദർശനം കണ്ട
സ്തെഫനോസ് "ഇതാ പരിശുദ്ധാത്മാവ് "
നെയും ഞാൻ കാണുന്നു എന്നു പറയുമാ
യിരുന്നു.
പക്ഷേ ഒരു വ്യക്തിയല്ലല്ലോ പരിശുദ്ധത്മാവ്
അതുകൊണ്ട് വ്യക്തികളായ രണ്ടു പേരെ
മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ.
എത്ര ശക്തമായ തെളിവാണ് ഇതെന്ന്
ചിന്തിച്ചു നോക്കൂ.
ഉയരത്തിൽ നിന്നുള്ള ശക്തി:
Luke 24: 49
"എന്റെ പിതാവ് വാഗ്ദാനം ചെയ്തത്
ഞാൻ നിങ്ങളുടെമേൽ അയയ്ക്കാൻ
പോകുന്നു. "ഉയരത്തിൽനിന്നു ശക്തി"
ലഭിക്കുന്നതുവരെ നിങ്ങൾ ഈ നഗര
ത്തിൽ തന്നെ താമസിക്കുക."
യേശുക്രിസ്തു സ്വര്ഗാരോഹണത്തിന് മുമ്പ്
തന്റെ ശിഷ്യന്മാരോട് പറഞ്ഞത് ഉയരത്തിൽ
നിന്നുള്ള ശക്തിയായ പരിശുദ്ധാത്മാവിനു
വേണ്ടി കാത്തിരിക്കണമെന്നാണ്.
തന്നെപ്പോലെയോ പിതാവിനെപ്പോലെയോ
ഒരു വ്യക്തിയായിട്ടല്ല യേശു പരിശുദ്ധാത്മാ
വിനെ പരിചയപ്പെടുത്തിയത് എന്നകാര്യം
പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
കാരണം ലോകവ്യാപകമായ ദൈവരാജ്യ
പ്രസംഗവേല ചെയ്യാൻ വെറും മനുഷ്യശക്തി
യാൽ കഴിയുന്നതല്ല.
യേശു പ്രസംഗവേല നിർവഹിച്ചത് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി
യാലായിരുന്നു. (പ്രവൃത്തികൾ 10: 38)
ദൈവത്തെയും, പരിശുദ്ധാത്മാവിനെയും
കുറിച്ചുള്ള യാതൊരു രഹസ്യവും ഇല്ലായിരുന്നു. പ്രവൃത്തികൾ 20:27ൽ
"ഒന്നും മറച്ചുവെക്കാതെ ദൈവത്തിന്റെ
ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറി
യിച്ചിട്ടുണ്ട്."
ഇപ്രകാരം ദൈവത്തെക്കുറിച്ചു പഠിക്കാൻ
പൗലോസിന്റെ ലേഖനങ്ങൾ നോക്കിയാൽ
മതി. ഒരു ഉദാഹരണം നോക്കുക.
1 Corinthians 8: 5-7
"ആകാശത്തിലോ ഭൂമിയിലോ ദൈവ
ങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ഉണ്ടാ
യിരിക്കാം. ഇങ്ങനെ അനേകം "ദൈവ
ങ്ങളും" അനേകം "കർത്താക്കന്മാരും"
ഉണ്ടെങ്കിലും
6. "പിതാവായ ഏക ദൈവമേ"
നമുക്കുള്ളൂ.
എല്ലാം ആ ദൈവത്തിൽനിന്നു ഉണ്ടായ
താണ്. നമ്മൾ ദൈവത്തിനുള്ളവരുമാണ്
യേശുക്രിസ്തുഎന്നഏകകർത്താവേ
നമുക്കുള്ളൂ. എല്ലാം യേശുവിലൂടെ
ഉണ്ടായി. നമ്മൾ ജീവിക്കുന്നതും യേശു
മുഖാന്തിരമാണ്.
7. എന്നാൽ എല്ലാവർക്കും ഈ അറിവില്ല.
ഈ വാക്യത്തിൽ പരിശുദ്ധാത്മാവിനെക്കുറി
ച്ചു ഒന്നും പറയുന്നില്ല. പരിശുദ്ധാത്മാവ് ഒരു
ദൈവമാണെന്നും ത്രിത്വത്തിലെ മൂന്നാം
സ്ഥാനക്കാരൻ ആണെന്നും വെളിപ്പെടുത്താ
നുള്ള എത്ര നല്ല ഒരു അവസരമായിരുന്നു
ഇതെന്ന് ചിന്തിച്ചു നോക്കുക.
പരിശുദ്ധാത്മാവ് ഒരു വ്യക്തിയോ ദൈവ
ത്തിലെ ഒരു ആളോ അല്ലെന്നു പൗലോസിന്
നന്നായി അറിയാമായിരുന്നു.
അതുകൊണ്ട് സത്യത്തെ സ്നേഹിക്കുന്ന
എല്ലാവരും ശരിയായത് എന്താന്നെന്ന്
പരിശോധിച്ച് ഉറപ്പു വരുത്താൻ ബൈബിൾ
ക്രമമായി വായിച്ചു ധ്യാനിക്കാൻ പ്രോത്സാ
ഹിപ്പിക്കുന്നു.
(Simple Truth) തുടരും
Click comment box and notify.
Comments
Post a Comment