HOW WAS THE PARADISE LOST?
സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം:
ഏറ്റവും സങ്കടകരമായ ഒരു കാര്യം ആദ്യ
മനുഷ്യ ദമ്പതികൾക്ക് സംഭവിക്കുന്നു.
"ഉല്ലാസത്തിന്റെ പറുദീസ" അല്ലെങ്കിൽ
"യഹോവയുടെ തോട്ടം" എന്നു വിളിച്ചിരുന്ന
തങ്ങളുടെ ഭവനമായ ഏദെൻതോട്ടത്തിൽ
നിന്നും ആദാമും ഹവ്വയും പുറത്താക്കപ്പെട്ടു.
എന്താണ് സംഭവിച്ചത്?
നല്ല വഴിയിലൂടെയോ ചീത്ത വഴിയിലൂടെയോ
പോകാൻ ദൈവം ആദമിന് തിരഞ്ഞെടുപ്പ്
സ്വാതന്ത്ര്യം കൊടുത്തിരുന്നു. ശരി എന്താണ്
തെറ്റ് എന്താണ് എന്നു ആദം എങ്ങിനെ
അറിയും?
ശരിയും തെറ്റും എന്തെന്ന് തീരുമാനിക്കാ
നുള്ള അവകാശം ദൈവത്തിന് മാത്രമാണ്.
ദൈവമാണ് സാർവത്രിക ന്യായാധിപൻ.
അത് തീരുമാനിക്കാനുള്ള അവകാശം
ആദാമിന് കൊടുത്തിട്ടില്ല.
ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായത്
നല്ലതും ദൈവത്തിന്റെ ദൃഷ്ടിയിൽ മോശമാ
യത് തെറ്റും ആയിരുന്നു. അക്കാര്യം ദൈവം
ആദാമിനോട് പറഞ്ഞിട്ടുണ്ടായിരുന്നു.
മറ്റൊരാളുടെ എന്തെങ്കിലും എടുക്കുന്നത്
തെറ്റായിരുന്നു.
ആദം ശരിയായ വഴി തിരഞ്ഞെടുക്കുമ്പോൾ
ദൈവം അവനുവേണ്ടി ഉണ്ടാക്കിയ
പറുദീസയിൽ എന്നും ജീവിക്കും. അവൻ
തെറ്റായ വഴി തിരഞ്ഞെടുത്താൽ
പറുദീസ ഭവനം നഷ്ടപ്പെടും. അതിലുപരി
ജീവനും നഷ്ടമാകും.
ഓരോ വഴിയും എങ്ങോട്ടാണ് നയിക്കുന്നത്
എന്നു ദൈവം വ്യക്തമാക്കിയതുകൊണ്ട്
ഏതുവഴി വേണമെങ്കിലും തിരഞ്ഞെടുക്കാൻ
സ്വാതന്ത്ര്യമുണ്ടെന്ന് അവൻ അറിഞ്ഞു.
ആദം ഏതു വഴി പോകണമെന്ന് ദൈവം
അവനെ നിർബന്ധിച്ചില്ല. (Joshua 24:15)
ആദം മോശമായ വഴിയാണ് തിരഞ്ഞെടു
ക്കുന്നതെങ്കിൽ അത് അനുസരണക്കേട്
ആയിരിക്കും. അത് സ്‌നേഹമില്ലായ്മയാണ്.
അവനു തുടർന്നു ദൈവത്തെ സേവിക്കാനാവില്ല.
ഭൂമിയിലെ മനോഹരമായ പറുദീസ ദൈവം ഉണ്ടാക്കിയതിന്റെ ഉദ്ദേശ്യം തന്നെ നല്ല
വഴിയിൽ നടന്നു അനുസരണം തിരഞ്ഞെ
ടുക്കുന്ന മനുഷ്യദേഹികൾക്ക് എന്നേക്കും
ജീവിക്കാൻ വേണ്ടിയായിരുന്നു.
ഇപ്പോൾ ആദമിന് തിരഞെടുക്കാനുള്ള
ഒരവസരം കൊടുക്കണമായിരുന്നു.
ഉല്പത്തി 2: 16, 17ൽ
"തോട്ടത്തിലെ എല്ലാ മരങ്ങളിൽ നിന്നും
തൃപ്തിയാകുവോളം നിനക്ക് തിന്നാം.
എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള
അറിവിന്റെ മരത്തിൽനിന്നു തിന്നരുത്.
അതിൽനിന്നും തിന്നുന്ന ദിവസം നീ
നിശ്ചയമായും മരിക്കും."
ഈ കല്പനയിലൂടെ ഒരു പ്രത്യേക വഴി
മോശമായതാണെന്നും ആ വഴി മരണത്തി
ലേക്ക് നയിക്കുമെന്നും ദൈവം വ്യക്തമായ
മുന്നറിയിപ്പ് കൊടുത്തു.
അതു ലംഘിച്ചാൽ ജീവനുള്ള ദേഹിക്ക് പകരം ഒരു മരിച്ച ദേഹി ആയിത്തീരും
ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞാൽ ആദം
ആസ്തിക്യത്തിൽ ഇല്ലാതാവും ദൈവം
അവനെ സൃഷ്ടിച്ചപ്പോൾ അതിനുമുൻപ്
ആസ്തിക്യത്തിൽ ഇല്ലായിരുന്നു.
അതുകൊണ്ട് ദൈവകല്പനയുടെ ഗൗരവം
തീർച്ചയായും അവനറിയാം. തന്നെയല്ല
മൃഗങ്ങൾ മരിക്കുന്നതു അവൻ കണ്ടിട്ടു
ണ്ടായിരുന്നു. അതുകൊണ്ട് ദൈവകൽപന
.മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
മരണം എത്ര ഭയങ്കര ശിക്ഷയാന്നെന്ന്
പൂർണതയുള്ള ആദം മനസിലാക്കി.
ഇത് അത്ര കഠിനമായ ഒരു പരീക്ഷണം
ആയിരുന്നില്ല.
ഒരു പ്രത്യേക മരത്തിൽ നിന്നു തിന്നരുത്
എന്ന് പറഞ്ഞതുകൊണ്ട് ആദം പട്ടിണി
കിടക്കേണ്ട ആവശ്യം വരില്ലായിരുന്നു.
നിയമപരമായി തിന്നാവുന്ന ധാരാളം ഫല
വൃക്ഷങ്ങൾ തോട്ടത്തിലുണ്ടായിരുന്നു.
കല്പന അനുസരിക്കുന്നത് എളുപ്പമായിരുന്നു
എന്നാണ് ഇത് കാണിക്കുന്നത്.
നീതിമാനായ ദൈവം കൂടുതലായി ഒന്നും
ആവശ്യപ്പെട്ടില്ല. ആദം യഹോവയോട്
വിശ്വസ്തനായിരിക്കുമോ ശരിയായ വഴി
പോകാൻ ആഗ്രഹിക്കുന്നവൻ ആണോ
എന്നറിയാനുള്ള ഒരു ലളിതമായ പരീക്ഷണം
മാത്രം. ആദം ദൈവത്തെ അനുസരിക്കുമോ
അതോ അനുസരിക്കാതിരിക്കുമോ?
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ
മരമോ അതിന്റെ ഫലമോ ആദമിന്
മരണം കൈവരുത്തില്ലായിരുന്നു. അവൻ
തൊട്ടാലും ഒന്നും സംഭവിക്കില്ല. മരണം
കൈവരുത്തുന്നത് ദൈവം "ചെയ്യരുതെന്ന്
പറഞ്ഞകാര്യം ചെയ്തു" കൊണ്ട് അനുസര
ണക്കേട് കാണിച്ചതായിരുന്നു.
പൂർണതയുള്ള സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യാൻ ആദം തീരുമാനിക്കുന്നതിനു
മുൻപ് മറ്റൊരു സംഭവം നടക്കുന്നു.
ഉല്പത്തി 3: 1-5 വായിക്കുക
"ദൈവമായ യഹോവ ഭൂമിയിൽ ഉണ്ടാ
ക്കിയ എല്ലാ വന്യജീവികളിലും വെച്ചു
ഏറ്റവും ജാഗ്രതയുള്ളതായിരുന്നു
സർപ്പം. അതു സ്ത്രീയോട്, തോട്ടത്തിലെ
എല്ലാ മരങ്ങളിൽ നിന്നും നിങ്ങൾ തിന്ന
രുതെന്നു ദൈവം ശരിക്കും പറഞ്ഞി
ട്ടുണ്ടോ എന്ന് ചോദിച്ചു.
2. അതിന് സ്ത്രീ സർപ്പത്തോട്, "തോട്ട
ത്തിലെ മരങ്ങളുടെ ഫലം ഞങ്ങൾക്ക്
തിന്നാം.
3. എന്നാൽ തോട്ടത്തിൽ നടുവിലുള്ള
മരത്തിലെ പഴത്തെക്കുറിച്ചു ദൈവം
ഇങ്ങനെ പറഞ്ഞിട്ടുണ്ട് "നിങ്ങൾ
അതിൽനിന്നു തിന്നരുത്, അതു തൊടാൻ
പോലും പാടില്ല. അങ്ങനെ ചെയ്താൽ
നിങ്ങൾ മരിക്കും."
4. അപ്പോൾ സർപ്പം സ്ത്രീയോട് പറഞ്ഞു
"നിങ്ങൾ മരിക്കില്ല, ഉറപ്പ് !"
5. അതിൽനിന്നു തിന്നുന്ന ആ ദിവസം
തന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കു
മെന്നും നിങ്ങൾ ശരിയും തെറ്റും അറിയൂ
ന്നവരായി ദൈവത്തെപ്പോലെയാകു
മെന്നും ദൈവത്തിന് അറിയാം ".
ഒരു ദിവസം ഹവ്വ തോട്ടത്തിൽ തനിച്ചായി
രുന്നു. ആദം തോട്ടത്തിന്റെ മറ്റൊരു ഭാഗ
ത്തായിരുന്നു അപ്പോൾ ഒരു പാമ്പ്
അവളോട് സംസാരിച്ചു. അത്ഭുതം അല്ലേ!
സംസാരിക്കാനുള്ള കഴിവോടെയല്ല ദൈവം
പാമ്പുകളെ ഉണ്ടാക്കിയത്. സർപ്പത്തിന് ഈ
സംസാരപ്രാപ്തി എങ്ങനെ കിട്ടി?
മറ്റാരോ പാമ്പിനെക്കൊണ്ട് സംസാരിപ്പിക്കു
കയായിരുന്നു എന്നു വ്യക്തം. അത് ആദം
ആയിരുന്നില്ല. യഹോവയും അല്ല. പിന്നെ
ആരായിരിക്കും?
ഒരു അദൃശ്യ വ്യക്തി ആണെന്ന് ഉറപ്പാണ്.
അപ്പോൾപിന്നെ ഭൂമിയെ ഉണ്ടാക്കുന്ന
തിന് വളരെ മുൻപ് യഹോവ സൃഷ്ടിച്ച
വ്യക്തികളിൽ ആരോ ആയിരിക്കും. ആ
വ്യക്തികൾ ദൂതന്മാരാണ്. നമുക്ക് അവരെ
കാണാൻ കഴിയുകയില്ല.
ഈ ദൂതന്മാരിൽ ഒരാൾ വളരെ അഹങ്കാരി
യായിത്തീർന്നു. (2 Timothy 3:6)
തന്റെ അനുപമ സൗന്ദര്യത്തിലും ശക്തി
യിലും അഹങ്കാരി ആയിത്തീർന്നിട്ടു
ദൈവത്തെപ്പോലെ ഒരു ഭരണാധികാരി
ആകാൻ ചിന്തിച്ചുകൊണ്ടിരുന്നു. അങ്ങനെ
"ദൈവതുല്യം" ആകാൻ ആഗ്രഹിച്ചു.
എന്നാൽ ഒരു രാജാവിനെപ്പോലെ ഭരിക്കണ
മെങ്കിൽ ഭരിക്കപ്പെടാൻ പ്രജകൾ വേണം.
അതുകൊണ്ട് ദൈവപുത്രന്മാരുടെ ഇടയിൽ
അനുസരണക്കേട് കൊണ്ടുവരാൻ അവൻ
ആസൂത്രണം ചെയ്തു. ഈ വിധത്തിൽ
യഹോവക്കുപകരം അനേകം ആളുകൾ
തന്നെ സേവിക്കുമെന്നു അവൻ വിശ്വസിച്ചു.
ആളുകൾ യഹോവയെയല്ല എന്നെ അനുസ
രിക്കണമെന്നു അവൻ ആഗ്രഹിച്ചു.
വെളിപ്പാട് 12:9ൽ ഹവ്വയോട്സംസാരിച്ച
ദൂതനെക്കുറിച്ചു ഇങ്ങനെ പറയുന്നു:
"ഈ വലിയ ഭീകരസർപ്പത്തെ അതായത്
ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന
പിശാച് എന്നും സാത്താൻ എന്നും
അറിയപ്പെടുന്ന ആ പഴയ പാമ്പിനെ
താഴെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു.
അവനെയും അവന്റെ കൂടെ അവന്റെ
ദൂതന്മാരെയും താഴേക്ക് എറിഞ്ഞു."
പാമ്പിനെക്കൊണ്ട് സംസാരിപ്പിച്ച ദൂതൻ
പിശാച് എന്നറിയപ്പെട്ടു. അതിന്റെ അർത്ഥം
"ദുഷിപറയുന്നവൻ" എന്നാണ്. അവനെ
സാത്താൻ എന്നും വിളിച്ചു. അതിന്റെ
അർത്ഥം "എതിരാളി" അല്ലെങ്കിൽ "മത്സരി"
എന്നാണ്.
യഹോവയല്ല ഞാനാണ് സത്യം പറയുന്നത്
എന്നു ചിന്തിക്കാൻ അവൻ ഹവ്വയെ
പ്രേരിപ്പിച്ചു.
വളരെ നിഷ്ക്കളങ്കമെന്നു തോന്നിക്കുന്ന
ഒരു ചോദ്യം ചോദിച്ചുകൊണ്ട് ശരിതെറ്റുക
ളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ
നിന്ന് തിന്നരുതെന്ന ദൈവത്തിന്റെ നിയമ
ത്തെക്കുറിച്ഛ് സ്ത്രീയോട് സംസാരിച്ചു.
അവളിൽ സംശയം ജനിപ്പിക്കാൻ ശ്രമിച്ചു.
സ്ത്രീ ദൈവത്തിന്റെ കല്പനയെക്കുറിച്ചു
ആവർത്തിച്ച് പറഞ്ഞു. പക്ഷെ പാമ്പ്
ദൈവം പറഞ്ഞതിന്റെ നേരെ എതിരു
പറഞ്ഞു. "തീർച്ചയായും മരിക്കില്ല " എന്നു
വലിയ ഒരു നുണ പറഞ്ഞു. ദൈവത്തെ
ഒരു നുണയനായി ചിത്രീകരിച്ചതിലൂടെ
"ഭോഷ്കിന്റെ പിതാവ് " എന്ന സ്ഥാനപ്പേര്
പിശാചിന് കിട്ടി.
ദൈവത്തെ അനുസരിക്കാതിരുന്നാൽ
അവർക്കു സ്വാതന്ത്ര്യവും ജ്ഞാനവും
പ്രാപിക്കാൻ കഴിയുമെന്ന് ആ വഞ്ചകൻ
സമർഥിച്ചു. ഭൂമിയിൽ പറയപ്പെട്ട ആദ്യത്തെ
നുണ. അങ്ങനെ ദൈവത്തെ ദുഷിച്ചു.
ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്
യഥാർത്ഥത്തിൽ ദൈവത്തിന്റെ പരമാധി
കാരം ആയിരുന്നു. ദൈവത്തിന് ഭരിക്കാ
നുള്ള അവകാശം ഉണ്ടോ? നീതിനിഷ്ഠമായ
വിധത്തിൽ തന്റെ പ്രജകളുടെ ക്ഷേമം
മുൻ നിർത്തിയാണോ ദൈവം അധികാരം
പ്രയോഗിക്കുന്നത്?
ആദ്യംതന്നെ പാമ്പ് ഭയത്തിൽ നിന്നു
വിടുതൽ കൊടുക്കുന്ന ഒരാളായി തന്നെത്തന്നെ അവതരിപ്പിച്ചു. അത് സ്ത്രീക്ക് മരണഭയത്തിൽ നിന്ന് ഒരു
സ്വാതന്ത്ര്യം വേണമെന്ന തോന്നലിലേക്കു
നയിച്ചു.
അവൾ പാമ്പ് പറഞ്ഞത് വിശ്വസിച്ചു.
അവൾക്ക് നേരത്തെ ആദം പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി ആ വൃക്ഷഫലത്തെ
നോക്കാനുള്ള പ്രലോഭനം തോന്നി.
ആ വൃക്ഷത്തിന്റെ കനി അവൾ പറിച്ചു.
അവൾ അതു ഭക്ഷിച്ചു. പിന്നീട് ഭർത്താവ്
വന്നപ്പോൾ അവനും കൊടുത്തു. ആദം
വിലക്കപ്പെട്ട കനി ഭക്ഷിച്ചു.
ഹവ്വയും ആദാമിനെപ്പോലെ തന്നെ
തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉള്ളവളാണ്.
അവൾ സ്വന്തം തിരഞ്ഞെടുപ്പു നടത്തി.
അവളുടെ ഭർതൃ നിയമത്തിൽനിന്നും
സ്വതന്ത്രയായി.
മാത്രമല്ല ഭർത്താവിന് വേണ്ടിയും അവൾ
തീരുമാനം എടുത്തു. ദൈവത്തിന്റെ നിയമം
ചോദ്യം ചെയ്യപ്പെട്ടു.
ദൈവ നിയമം ലംഘിച്ചതോടെ അവർ
ഇരുവരും പാപികളായി. ആ പ്രവൃത്തി
ദൈവത്തോടുള്ള മത്സരം ആയിരുന്നു.
ദൈവത്തിന്റെ കല്പന മനഃപൂർവം ലംഘിച്ചു
കൊണ്ട് അവർ പൂർണതയുള്ള ജീവൻ
ഉൾപ്പെടെ തങ്ങൾക്കു സകലവും നൽകിയ
സ്രഷ്ടാവിന്റെ ഭരണത്തെ തിരസ്കരിച്ചു.
അങ്ങനെ ആദാമും ഹവ്വായും ദൈവം
നൽകിയ സമ്മാനമായ തിരഞ്ഞെടുപ്പ്
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു.
(Simple Truth) തുടരും
Comments
Post a Comment