OUR EARTH - A UNIQUE CREATION:

 ഭൂമിയുടെ സ്ഥാനം:

          പ്രപഞ്ചത്തിൽ മറ്റൊരിടത്തും ഭൂമിയെപ്പോലുള്ള ഒരു ഗ്രഹം മനുഷ്യർക്ക് 
കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  ഏറ്റവും 
മനോഹരമായ ജീവന്റെ തുടിപ്പുള്ള ഗ്രഹം !

ഭൂമിയിൽ ജീവൻ സാധ്യമാക്കാൻ ദൈവം 
സൂര്യനിൽനിന്നും കൃത്യമായ അകലത്തിൽ 
ഭൂമിയെ സ്ഥാപിച്ചു.  സൂര്യനിൽനിന്നും മൂന്നാം 
സ്ഥാനത്തു നമ്മുടെ ഭൂമി സ്ഥിതിചെയ്യുന്നു. 
സൗരയൂഥത്തിലെ ഭൂമിയുടെ സ്ഥാനം നമ്മൾ 
അവഗണിക്കുക സാധ്യമല്ല. 

അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് 
ഭൂമിയുടെ വലിപ്പം.   നമ്മുടെ നിലനിൽപ്പിനു 
യോജിച്ച ശരിയായ വലിപ്പത്തിലാണ് ദൈവം 
ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നത്.  മരണകാരണ 
മായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും 
നമ്മെ സംരക്ഷിക്കാൻ വൃത്താകൃതിയിൽ 
((Circular) സൂര്യനെ ചുറ്റാൻ വേണ്ട ക്രമീകര 
ണവും ദൈവം ചെയ്തു. 

നമ്മുടെ ഭൂമിയുടെ സ്ഥാനം "Milky Way" യുടെ 
കേന്ദ്ര സ്ഥാനത്തിന് അടുത്തായിരുന്നുവെങ്കിൽ അത് ഭൂമിയുടെ 
കറക്കത്തെ സാരമായി ബാധിച്ചേനെ. 
അതുകൊണ്ട് നമ്മുടെ ഗാലക്സിയുടെ 
അറ്റത്തായിട്ടാണ് ദൈവം ഭൂമിയെ 
സ്ഥാപിച്ചത്.   എത്ര അത്ഭുതകരം!

ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ 
കറങ്ങുന്നതിന്റെ അടിസ്ഥാനത്തിൽ 
രാത്രിയും പകലും ഉണ്ടാകുന്നു. ഒരു പ്രാവശ്യം 
കറക്കം പൂർത്തിയാക്കാൻ 24 മണിക്കൂർ 
അതായത്,  ഒരു ദിവസം ആവശ്യമാണ്‌. 
കൃത്യമായ വേഗതയിൽ കറങ്ങുന്നതിനാൽ 
സുഖപ്രദമായ ഊഷ്‌മാവ്‌ നമുക്ക് ലഭിക്കുന്നു. 

എന്നാൽ ഭൂമി ഒരു പ്രാവശ്യം സൂര്യനെ 
വലംവെക്കുന്നതിനു 365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കന്റ്‌ 
എടുക്കുന്നു. 

നമ്മുടെ ജീവന്റെ നിലനിൽപ്പിനു നക്ഷത്രം 
പോലുള്ള വെളിച്ചം അത്ര അത്യാവശ്യമുള്ള 
കാര്യമല്ലെങ്കിലും രാത്രിയിലെ ആകാശത്തിന്റെ മനോഹാരിതയും
ശോഭയും നമ്മുടെ സന്തോഷം വർധിപ്പിക്കും.

ശാസ്ത്രജ്ഞന്മാർ പറയുന്നത് പ്രപഞ്ചത്തിൽ മൂലകങ്ങളുടെ അത്ഭുതകരമായ ക്രമവും 
യോജിപ്പും നമുക്ക് കാണാതിരിക്കാൻ ആവില്ല എന്നും അതിനെ  ഭരിക്കുന്ന 
നിയമങ്ങൾ അതിവിശിഷ്ടമാണെന്നും വളരെ ഉന്നതമായ ഈ ക്രമത്തിന്റെ അവസ്ഥ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്. 

 ഭൂമിയുടെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന 
വ്യത്യസ്തമായ മൂലകങ്ങളായ ഓക്സിജൻ, 
നൈട്രജൻ, വാട്ടർ vapour,  മറ്റു വാതകങ്ങൾ 
എല്ലാം ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 
960km  ഉയരത്തിൽ ലഭ്യമാക്കിയിരുന്നു. 
അതിനും അപ്പുറത്തേക്ക്  പോയാൽ 
ബാഹ്യകാശം (outer space) എന്നു വിളിക്കാം. 

ഭൂമി സംരക്ഷിക്കപ്പെടണം:

ഭൂമി സൃഷ്ടിച്ചു മനോഹരമാക്കാൻ വേണ്ടി 
ദൈവം വളരെയധികം കഠിനാധ്വാനം 
ചെയ്തു.   അവന്റെ അർപ്പണബോധവും 
കരവിരുതും, കലാവാസനയും ഓരോ 
സൃഷ്ടിയിലും അതിന്റെ സൗന്ദര്യത്തിൽ 
നിറഞ്ഞുനിക്കുന്നതായി കാണാം. 

തന്റെ സൃഷ്ടികളെ ദർശിക്കുമ്പോൾ 
മനുഷ്യർ ദൈവത്തിന്റെ മഹാശക്തിയും 
ജ്ഞാനവും തിരിച്ചറിയണമെന്ന്  ദൈവം 
ആഗ്രഹിക്കുന്നു.  

ആകാശവും ഭൂമിയും യഹോവയാം ദൈവ 
ത്തിന്റെ കൈവേലയാണ്. 

ആരെങ്കിലും ഭൂമിയെ നശിപ്പിക്കാൻ ശ്രമിച്ചാൽ അതിന്റെ ഉടമസ്ഥനായ ദൈവം തീർച്ചയായും ഇടപെടും എന്നു ബൈബിൾ 
വെളിപ്പാട് പുസ്തകം 11 അധ്യായം 18-ആം 
വാക്യം വ്യക്തമായി സൂചിപ്പിക്കുന്നു. 
അതുകൊണ്ട് നമുക്ക് നമ്മുടെ ഗ്രഹമായ 
ഭൂമിയെ എന്ത് വിലകൊടുത്തും 
സംരക്ഷിക്കാം.   അങ്ങിനെ ചെയ്യുമ്പോൾ 
നാം നമ്മുടെ സ്രഷ്ടാവിന്  ബഹുമതിയും 
നന്ദിയും കൊടുക്കുകയായിരിക്കും. 

ദൈവം എങ്ങിനെയാണ്  ഭൂമിയെ മനുഷ്യ 
വാസമുള്ള സ്ഥലം ആക്കി രൂപപ്പെടുത്തിയത്?   

ബൈബിളിലെ ഉല്പത്തി പുസ്തകം 1-ആം 
അധ്യായം 2 മുതലുള്ള വാക്യങ്ങൾ അതിനു 
ഉത്തരം നൽകുന്നു. 

(Simple Truth) തുടർന്ന് വായിക്കുക. 







Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.